Author: News Desk

ദില്ലി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക ലഭ്യത കുറയുമെന്ന് സൂചിപ്പിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിം​ഗ് പുരി. ​ഗാർഹിക ആവശ്യത്തിനുള്ള വാതകം പൂർണമായും ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകുന്ന മന്ത്രി വാണിജ്യ ആവശ്യങ്ങൾക്കുള്ളതിൽ 30 ശതമാനം വരെ കുറവ് വന്നേക്കാമെന്ന് അറിയിച്ചു. എൽപിജി പൂഴ്ത്തിവയ്പ്പ് തടയാൻ അവശ്യവസ്തു നിയമ പ്രകാരം വിജ്ഞാപനമിറക്കി. ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകൾക്ക് നാവികസേനയുടെ അകമ്പടിയും കേന്ദ്രസർക്കാർ പരി​ഗണിക്കുന്നുണ്ട്. പാചക വാതക ലഭ്യതയെക്കുറിച്ച് വ്യാപക പരാതികൾ ഉയർന്നതിന് പിന്നാലെയാണ് രാജ്യത്ത് ഗാർഹിക ആവശ്യങ്ങൾക്കുള്ള വാതകം പൂർണമായും ലഭ്യമാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിം​ഗ് പുരി ഉറപ്പ് നൽകുന്നത്. എന്നാൽ വാണിജ്യ ആവശ്യത്തിനുള്ള വാതകത്തിന്റെ ലഭ്യതയിൽ 20 മുതൽ 30 ശതമാനം വരെ കുറവ് വന്നേക്കാം. വിതരണം കാര്യക്ഷമമാക്കും, ഊർജ ലഭ്യതയിൽ കുറവില്ല, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. എൽപിജി സിലിണ്ടറിന്റെ പൂഴ്ത്തിവയ്പ്പും കൃത്രിമ വിലക്കയറ്റവും തടയാനും, ഉൽപാദനം വർദ്ധിപ്പിച്ച് വിതരണം കാര്യക്ഷമമാക്കാനുമാണ് അവശ്യവസ്തു നിയമത്തിന്റെ പരിധിയിൽ എൽപിജിയെ കൊണ്ടുവരുന്നത്.…

Read More

തിരുവനന്തപുരം: കെജി സനൽകുമാറിനെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിലവിൽ നിയമ വകുപ്പ് സെക്രട്ടറിയാണ് കെജി സനൽകുമാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സനൽകുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയിലേക്ക് ശുപാര്‍ശ ചെയ്തത്. മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. 2023 ജൂലൈയിലാണ് കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയായിരുന്ന കെ. ജി. സനൽകുമാറിനെ ലോ സെക്രട്ടറിയായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലായിരുന്നു നിയമനം. തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജിൽ നിന്ന് എൽ. എൽ. ബിയും എൽ. എൽ. എമ്മും പാസായശേഷം 1989ലാണ് അഭിഭാഷകനായി സനൽകുമാര്‍ എൻറോൾ ചെയ്തത്. 1998ൽ വൈക്കം മുൻസിഫായി ജോലിയിൽ പ്രവേശിച്ചു. വടക്കഞ്ചരി, തലശേരി, ചേർത്തല, കൊല്ലം മജിസ്ട്രേറ്റ്, ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റ്, പത്തനംതിട്ട മുൻസിഫ്, എറണാകുളം സബ് ജഡ്ജ്, സി. ജെ. എം ആലപ്പുഴ, പത്തനംതിട്ട അഡീഷണൽ ജില്ലാ ജഡ്ജി, പത്തനംതിട്ട എം. എ. സി. റ്റി, കോട്ടയം അഡീഷണൽ ജില്ലാ ജഡ്ജി, കോട്ടയം വിജിലൻസ്…

Read More

തിരുവനന്തപുരം: യുദ്ധത്തെ തുടർന്ന് മധ്യേഷ്യയിൽ നിന്നുള്ള എൽപിജി സ്റ്റോക്കിന്റെ ലഭ്യതയിൽ ദൗർലഭ്യം നേരിട്ട സാഹചര്യത്തിൽ എൽപിജി സിലിണ്ടറുകളുടെ വിതരണത്തിൽ കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടു വന്നിരിക്കുന്നു. ഒരിക്കൽ ബുക്ക് ചെയ്തു 25 ദിവസം കഴിഞ്ഞു മാത്രമാണ് നിലവിൽ അടുത്ത ബുക്കിംഗ് സാധ്യമാകുന്നത്. അതിനാൽ വലിയ ആശങ്ക ഉപഭോക്താക്കൾക്കിടയിൽ ഉണ്ട്. ഇത് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാനായി ഓയിൽ കമ്പനി പ്രതിനിധികളുടെ യോഗം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ വിളിച്ചുചേർത്തു.ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിതരണത്തിൽ ഷോർട്ടേജ് ഇല്ലായെന്നും വ്യവസായിക ആവശ്യങ്ങൾക്കായുള്ള സിലിണ്ടറുകൾ ഉപയോഗിക്കുന്ന, മുൻഗണനാക്രമത്തിൽ പരിഗണിക്കേണ്ടതായിട്ടുള്ള ആശുപത്രികൾ പോലെയുള്ള സ്ഥാപനങ്ങളേയും നിയന്ത്രണങ്ങൾ ബാധിക്കില്ലെന്നും ഓയിൽ കമ്പനികൾ അറിയിച്ചു. വ്യാവസായിക ആവശ്യങ്ങൾക്കായുള്ള സിലിണ്ടറുകളുടെ ദൗർലഭ്യം ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമാണെന്നും അതിനാൽ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാരിലേയ്ക്ക് കത്ത് അയയ്ക്കുമെന്ന് മന്ത്രി അറിയിച്ചു. ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവെപ്പും ഡൈവർഷനും തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കുവാൻ മന്ത്രി…

Read More

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിലായിരുന്ന സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ പത്മകുമാറിനെതിരെ പാർട്ടി നടപടി ശക്തമാക്കുന്നതായി സൂചന. പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പത്മകുമാറിനെ നീക്കം ചെയ്തുവെന്നാണ് പുതിയ വിവരം. ഗ്രൂപ്പിൽ നിന്നും പത്മകുമാറിനെ ഒഴിവാക്കിയതിന്റെ സ്ക്രീൻഷോട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ ഔദ്യോഗികമായി പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കുന്നതിന് മുൻപേ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കിയത് ശ്രദ്ധേയമാണ്. പാർട്ടിയുടെ ആഭ്യന്തര ചർച്ചകളിൽ നിന്നും വിവരങ്ങളിൽ നിന്നും ഇദ്ദേഹത്തെ അകറ്റി നിർത്താനാണ് ഈ നീക്കമെന്നാണ് വിവരം. ശബരിമലയിലെ കട്ടളപ്പാളിയിലെയും ദ്വാരപാലക ശില്പത്തിലെയും സ്വർണ്ണം അപഹരിച്ച കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാക്കി പത്മകുമാർ കഴിഞ്ഞ ദിവസം ജയിൽ മോചിതനായിരുന്നു. അന്വേഷണ സംഘം കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. ദേവസ്വം മിനിറ്റ്‌സ് ഉൾപ്പെടെ തിരുത്തി സ്വർണ്ണക്കൊള്ളയ്ക്ക്…

Read More

ദില്ലി:വയനാട് തുരങ്ക പാത നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. നിർമ്മാണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. വേണ്ടത്ര പഠനം നടത്താതെ നൽകിയ അനുമതി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിക്കെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹർജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് എതിരെയാണ് സുപ്രീം കോടതിയിലെ അപ്പീൽ. ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്‍റെ സ്വിച്ച് ഓണ്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചത്. മന്ത്രി മുഹമ്മദ് റിയാസും ചടങ്ങിൽ പങ്കെടുത്തു. 2025 ഓഗസ്റ്റ് 31നാണ് മുഖ്യമന്ത്രി തുരങ്കപാതയുടെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചത്. അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളായ താല്‍ക്കാലിക പാലം, ക്രഷര്‍ യൂണിറ്റ്, ഫ്യൂവല്‍ ടാങ്ക്, തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ക്യാമ്പ് ഷെഡ് എന്നിവയെല്ലാം പൂര്‍ത്തിയാക്കിയാണ് പദ്ധതിയുടെ…

Read More

കൊച്ചി: അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ യുഎൻഎയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരത്തിൽ ഇടപെട്ട് ഹൈക്കോടതി. നഴ്സുമാരുടെ സമരത്തെതുടര്‍ന്ന് ആശുപത്രിയിലെ സേവനങ്ങള്‍ മുടങ്ങരുതെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നൽകി. നഴ്സുമാരുടെ സമരം ആശുപത്രി സേവനങ്ങൾ തടസ്സപ്പെടുത്തിയെന്നും എസ്മ (ആവശ്യ സേവന പരിപാലന നിയമം) പ്രയോഗിക്കണമെന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടു. സര്‍ക്കാരും തൊഴിൽ വകുപ്പും ആശുപത്രികളിലെ സേവനങ്ങള്‍ മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആശുപത്രികളില്‍ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജോലി ചെയ്യാൻ തയ്യാറാകുന്ന നഴ്സുമാരെ യൂണിയൻ അംഗങ്ങള്‍ ഭീഷണിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി നിർദ്ദേശം.അതേസമയം, ആവശ്യം അംഗീകരിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ പറഞ്ഞു. സമരത്തിനെതിരെ നിലപാട് സ്വീകരിച്ച കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷനും (കെപിഎച്ച്എ) ജാസ്മിൻ ഷാ മറുപടി നൽകി. ആസ്മ രോഗികളെ നോക്കുന്നവരെ എസ്മ എന്നു പറഞ്ഞു പേടിപ്പിക്കരുതെന്നും രോഗികളുടെ ജീവൻ…

Read More

ദില്ലി: പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ സിഇഒ രാജിവച്ചു. പീറ്റർ എൽബേഴ്സ് ആണ് കമ്പനിയിൽ നിന്നും പടിയിറങ്ങിയത്. വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടിയാണ് രാജി. വ്യക്തിപരമായ കാരണങ്ങളാൽ ഇന്നുമുതൽ സിഇഒ സ്ഥാനത്ത് നിന്ന് പിന്മാറുന്നു. നോട്ടീസ് പിരീഡ് ഒഴിവാക്കണമെന്നും അദ്ദേഹം ബോർഡിന് അയച്ച രാജിക്കത്തിൽ പറഞ്ഞു. അതേ സമയം, ഇൻഡിഗോയുടെ മാനേജിംഗ് ഡയറക്ടർ രാഹുൽ ഭാട്ടിയ താൽക്കാലികമായി കമ്പനിയുടെ ചുമതല ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു.ഇൻഡിഗോയുടെ പ്രതിസന്ധി രാജ്യത്തെ യാത്രക്കാരെ വലച്ച് മാസങ്ങൾക്ക് ശേഷമാണിത്. അന്ന് നിരവധി വിമാനങ്ങൾ വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തതോടെ യാത്രക്കാരെ വലിയ രീതിയിൽ ബാധിച്ചിരുന്നു. ഇൻഡിഗോ സർവീസ് പ്രതിസന്ധി സൃഷ്ടിച്ചത് മുതൽ കേന്ദ്രസർക്കാറുമായി ഉടക്കിലായിരുന്നു പീറ്റർ എൽബേഴ്സ്. സംഭവത്തിൽ പല തവണ വിളിച്ചുവരുത്തി വ്യോമയാന മന്ത്രാലയം വിശദീകരണവും തേടിയിരുന്നു.

Read More

മനാമ: സൗദി അറേബ്യയിലെ അല്‍ ഖര്‍ജില്‍ ഒരു ജനവാസ കേന്ദ്രം ലക്ഷ്യമിട്ടുണ്ടായ ഇറാനിയന്‍ ആക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ രണ്ട് സാധാരണക്കാര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനവും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന അപകടകരമായ ഒരു നടപടിയുമാണ് ആക്രമണമെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.സൗദി അറേബ്യയുമായുള്ള ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രസ്താവനയില്‍ ആവര്‍ത്തിച്ചു. സൗദി അറേബ്യയിലെ സര്‍ക്കാരിനെയും ജനങ്ങളെയും ഇരകളുടെ കുടുംബങ്ങളെയും ആത്മാര്‍ത്ഥമായ അനുശോചനവും സഹതാപവും അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രസ്താവനയില്‍ ആശംസിച്ചു.

Read More

വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് കുടുംബങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ ഇത്തരം ഇൻഷുറൻസ് പദ്ധതികൾ അത്യന്താപേക്ഷിതമാണ്. നോർക്ക കെയർ പദ്ധതിയുടെ ഭാഗമായി *₹5 ലക്ഷം വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ഇന്ത്യയിലെ ആയിരക്കണക്കിന് ആശുപത്രികളിൽ ക്യാഷ്‌ലസ് ചികിത്സയും ഈ പദ്ധതിയിലൂടെ പ്രവാസികൾക്ക് ലഭ്യമാകും എന്നാൽ, ഈ പദ്ധതിയിൽ രജിസ്ട്രേഷൻ വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രമാണ് അനുവദിച്ചിരുന്നത്. കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സമൂഹത്തിനും വൻ സംഭാവന നൽകുന്ന പ്രവാസികൾക്ക് സർക്കാർ നൽകുന്ന ഈ പദ്ധതി കൂടുതൽ ആളുകളിലേക്ക് എത്തിക്കപ്പെടണം. അതുകൊണ്ട്, ലോകമെമ്പാടുമുള്ള പ്രവാസികൾക്കും വേണ്ടി കേരള സർക്കാരിനോടും നോർക്ക റൂട്ട്സിനോടും താഴെ പറയുന്ന ആവശ്യങ്ങൾ ഉന്നയിക്കുന്നു: 1.⁠ ⁠നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ പുതിയ രജിസ്ട്രേഷൻ ഉടൻ വീണ്ടും ആരംഭിക്കുക.2.⁠ ⁠ഭാവിയിൽ എപ്പോഴും ചേരാൻ കഴിയുന്ന രീതിയിൽ (open enrollment) സംവിധാനം ഒരുക്കുക.3.⁠ ⁠ഗൾഫ് രാജ്യങ്ങളിലെയും വിദേശ ആശുപത്രികളിലെയും ചികിത്സയും ഉൾപ്പെടുത്തുന്ന തരത്തിൽ പദ്ധതിയെ വികസിപ്പിക്കുക. കേരളത്തിന്റെ വികസനത്തിന് വലിയ…

Read More

മനാമ: ബഹ്റൈന്റെ വൈദ്യുതി, ജല ഉല്‍പാദനം, പ്രക്ഷേപണം, വിതരണ സംവിധാനങ്ങള്‍ പൂര്‍ണ്ണ സജ്ജതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്ഥിരമായ വിതരണവും തടസ്സമില്ലാത്ത അവശ്യ സേവനങ്ങളും ഉറപ്പാക്കുന്നുണ്ടെന്നും വൈദ്യുതി, ജലകാര്യ മന്ത്രി യാസര്‍ ബിന്‍ ഇബ്രാഹിം ഹുമൈദാന്‍ അറിയിച്ചു.അടുത്തിടെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് വസ്തുവകകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച ഒരു ജലശുദ്ധീകരണ പ്ലാന്റ് സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രവര്‍ത്തന പ്രക്രിയകള്‍, ഉല്‍പ്പാദന സംവിധാനങ്ങള്‍, നിരീക്ഷണ, നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും സംഭവത്തിന്റെ ആഘാതം പരിഹരിക്കുന്നതിനും വിതരണ സ്ഥിരത നിലനിര്‍ത്തുന്നതിനും സ്വീകരിച്ച നടപടികളും മന്ത്രി അവലോകനം ചെയ്തു.ജലവിതരണത്തെ ബാധിച്ചിട്ടില്ലെന്നും ഉല്‍പാദനം സാധാരണപോലെ തുടരുകയാണെന്നും പ്രത്യേക സാങ്കേതിക സംഘങ്ങള്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Read More