- ബഹ്റൈനിലെ സി.ബി.എസ്.ഇ. സ്കൂളുകളില്‍ 2026 ഏപ്രില്‍ മുതല്‍ അന്തര്‍ദേശീയ പാഠ്യപദ്ധതി
- ബഹ്റൈനില്‍ വിദേശികള്‍ക്ക് കുടുംബങ്ങളെ കൊണ്ടുവരാന്‍ കുറഞ്ഞ പ്രതിമാസ വരുമാനം 1,000 ദിനാര്‍; നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്‌റൈന്റെ ഫൗറി+ഉം ഇന്ത്യയുടെ യു.പി.ഐയും ബന്ധിപ്പിക്കും; കരാര്‍ ഒപ്പുവെച്ചു
- ബഹ്‌റൈന്റെ ഫൗറി+ഉം ഇന്ത്യയുടെ യു.പി.ഐയും ബന്ധിപ്പിക്കും; കരാര്‍ ഒപ്പുവെച്ചു
- ഏഷ്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി വേദിക കാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്തു
- ഉനൈസ് പാപ്പിനിശ്ശേരിക്ക് സ്വീകരണം നല്‍കി
- കഞ്ചാവ് കടത്ത്: ബഹ്റൈനില്‍ ഇന്ത്യക്കാരടക്കമുള്ള പ്രതികളുടെ വിചാരണ തുടങ്ങി
- ലോകത്തെ ഏറ്റവും വലിയ റൂഫ് ടോപ്പ് സോളാര്‍ പവര്‍ പ്ലാന്റ് നിര്‍മിക്കാന്‍ ബഹ്റൈന്‍ ഒരുങ്ങുന്നു
Author: News Desk
അറാദിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ കെട്ടിടം തകർച്ച: റെസ്റ്റോറൻ്റ് ഉടമയ്ക്ക് മൂന്നു വർഷം തടവ്
മനാമ: ബഹ്റൈനിലെ അറാദിൽ കെട്ടിടം തകർന്ന് രണ്ടു പേർ മരിക്കുകയും ആറു പേർക്ക് പരിക്കേൽക്കുകയുമുണ്ടായ കേസിൽ 50കാരനായ റെസ്റ്റോറൻ്റ് ഉടമയ്ക്ക് മൂന്നാം ഹൈ ക്രിമിനൽ അപ്പീൽ കോടതി മൂന്നു വർഷം തടവുശിക്ഷ വിധിച്ചു.നേരത്തെ കീഴ്ക്കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു. ആ ഉത്തരവ് റദ്ദാക്കിയാണ് ഹൈ ക്രിമിനൽ അപ്പീൽ കോടതി ശിക്ഷ വിധിച്ചത്.പ്രതിയുടെ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായതെന്ന വാദവുമായി കീഴ്ക്കോടതി വിധിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ശിക്ഷ വിധിച്ചത്. സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് റെസ്റ്റോറൻ്റിൽനിന്നുണ്ടായ വാതക ചോർച്ചയുടെ ഫലമായി നടന്ന സ്ഫോടനമാണ് കെട്ടിടം തകരാൻ കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നതായി പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.കഴിഞ്ഞ ഫെബ്രുവരി 12നാണ് ദുരന്തമുണ്ടായത്.
തിരുവനന്തപുരം: ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് 10 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് എം.എ യൂസഫലി കൈമാറിയത്. ദുരിതബാധിതർക്ക് 50 വീടുകൾ നിർമ്മിച്ച് നൽകുന്നതിനായാണ് സഹായം. വയനാട് ദുരന്ത ബാധിതർക്കായി ആദ്യഘട്ടത്തിൽ 5 കോടി രൂപ കഴിഞ്ഞ ആഗസ്തിൽ യൂസഫലി നൽകിയിരുന്നു. രണ്ടാം ഘട്ട സഹായമായാണ് 10 കോടി രൂപ ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറിയത്. നാടിന്റെ പുനരധിവാസത്തിനായുള്ള പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ മുഖ്യമന്ത്രിയെ യൂസഫലി അറിയിച്ചു. മുണ്ടക്കൈ, ചൂരൽമല ദുരിത ബാധിതർക്കായി ഉയരുന്ന ടൗൺഷിപ്പ് നിർമാണത്തിന് ഉൾപ്പടെ വേഗത പകരുന്നതാണ് ധനസഹായം. ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ, ദുരിതബാധിതർക്ക് 50 വീടുകൾ നിർമ്മിച്ച് നൽകുമെന്ന് യൂസഫലി പ്രഖ്യാപിച്ചിരുന്നു. ഇതിൻറെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി സഹായം കൈമാറിയത്. നേരത്തെ ഇൻഫോപാർക്ക് ഫേസ്-2 ൽ 500 കോടി രൂപയുടെ…
തിരുവനന്തപുരം: സ്വതന്ത്ര മാധ്യമപ്രവർത്തനം ഇന്ത്യയിൽ കടുത്ത വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും തെറ്റുകൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കെതിരെ രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങൾ ചുമത്തി കള്ളക്കേസെടുക്കുന്ന നിരവധി സംഭവങ്ങൾ രാജ്യത്തുണ്ടായതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.സീനിയർ ജേണലിസ്‌റ്റ് ഫോറം കേരള സംഘടിപ്പിച്ച മുതിർന്ന മാധ്യമ പ്രവർത്തകരുടെ പ്രഥമ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.വിപണി താൽപ്പര്യങ്ങൾക്ക് കീഴടങ്ങുന്നതു മൂലം രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. അതേസമയം മാധ്യമ പ്രവർത്തകർക്ക് ഏറ്റവും കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.സീനിയർ ജേണലിസ്‌റ്റ് ഫോറം കേരള പ്രസിഡന്റ് അലക്സാണ്ടർ സാം അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ, സ്വാഗത സംഘം അദ്ധ്യക്ഷൻ ജോൺ മുണ്ടക്കയം, ജനറൽ കൺവീനർ കരിയം രവി എന്നിവർ പ്രസംഗിച്ചു.നേരത്തെ മുതിർന്ന അംഗവും മുൻ രാജ്യസഭാംഗവുമായ എം.പി. അച്യുതൻ സമ്മേളനസ്ഥലത്ത് പതാക ഉയർത്തി.വൈകീട്ട് നടന്ന ദേശീയ മാധ്യമ സെമിനാർ പ്രമുഖ മാധ്യമ…
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ “GSS പൊന്നോണം 2025” ന് തുടക്കമായി, കഴിഞ്ഞ ദിവസം സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ ദിയാർ മെഡിക്കൽ സെൻററിലെ പ്രമുഖ ഹോമിയോപ്പതി പീഡിയാട്രീഷനും 2017ലെ മിസ്സിസ് കേരള ഫൈനലിസ്റ്റുമായ ഡോക്ടർ അനിന മറിയം വർഗീസും, പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റും, മോഡലും, 2022ലെ മിസ്സിസ് കേരള വിജയിയുമായ ശ്രീമതി സോണിയ വിനുവും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ഓണപ്പുടവ മത്സരത്തിൽ ആറ് വിഭാഗങ്ങളായി 35 ഓളം കുടുംബാംഗങ്ങൾ പങ്കെടുത്തു, വിജയികൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനമായി നൽകി. വഞ്ചിപ്പാട്ട്, ഓണപ്പാട്ടുകാർ തുടങ്ങിയവ ഉദ്ഘാടന ചടങ്ങുകൾക്ക് മിഴിവേകി. കുടുംബാംഗങ്ങളും കുട്ടികളുമായി നിറഞ്ഞ സദസ്സിൽ നടന്ന ചടങ്ങിൽ ചെയർമാൻ സനീഷ് കൂറുമുള്ളിൽ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും വൈസ് ചെയർമാൻ സതീഷ് കുമാർ ആശംസയും നേർന്നു സംസാരിച്ചു. “GSS പൊന്നോണം 2025″…
കെട്ടിടം തകർന്നുവീണ് 3 പേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, ദില്ലിയിൽ രക്ഷാപ്രവർത്തനം തുടരുന്നു
ദില്ലി: ദില്ലിയിൽ കെട്ടിടം തകർന്നുവീണ് മൂന്നുപേർ മരിച്ചു. ദില്ലി ദര്യഗഞ്ചിൽ ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. കെട്ടിടത്തിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു എന്ന നിഗമനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കെട്ടിടം തകർന്നു വീണതിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മോശം കാലാവസ്ഥയാണോ അതോ കെട്ടിടത്തിന്റെ നിർമ്മാണത്തിലുള്ള അപാകതകളാണോ കെട്ടിടം തകർന്നുവീഴാൻ കാരണമെന്ന് പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തിയ ശേഷം നിയമ നടപടി സ്വീകരിക്കുമെന്ന് ദില്ലി പോലീസും വ്യക്തമാക്കി.
അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുളള ബിൽ: ‘ബില്ലിലെ വ്യവസ്ഥകളോട് എതിർപ്പ്, മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു’: ശശി തരൂർ
ദില്ലി: അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിൽ നിലപാട് തിരുത്തി ശശി തരൂർ എംപി. ബില്ലിലെ വ്യവസ്ഥകളോട് എതിർപ്പെന്ന് ശശി തരൂർ പറയുന്നു. അയോഗ്യരാക്കാൻ കുറ്റം തെളിയണം. പറഞ്ഞത് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നും തരൂർ ചൂണ്ടിക്കാട്ടി. ബില്ലിൽ തനിക്ക് തെറ്റൊന്നും കാണാൻ കഴിയുന്നില്ലെന്നാണ് ശശി തരൂർ വിഷയത്തിൽ ആദ്യം പ്രതികരിച്ചത്. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് ബഹളത്തിനിടെ പാസാക്കി ലോക്സഭ. ഉച്ചയ്ക്ക് ലോക്സഭയിൽ അവതരിപ്പിച്ച ബില്ല് വൈകിട്ട് അഞ്ചിനാണ് പാസ്സാക്കിയത്. എല്ലാ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ട ബില്ലിനെതിരെ ബഹളം വയ്ക്കുന്നത് നിർഭാഗ്യകരമാണെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞു. പണം വച്ചുള്ള ഓൺലൈൻ ഗെയിമിംഗ് പൂർണ്ണമായും വിലക്കുന്നതാണ് ബില്ല്. വാതുവയ്പ് ചൂതാട്ടം എന്നിവയ്ക്ക് മൂന്ന് കൊല്ലം വരെ തടവു ശിക്ഷയും ഒരു കോടി രൂപ വരെ പിഴയും ബില്ല് നിർദ്ദേശിക്കുന്നു. പണം വച്ചുള്ള ഗെയിമിംഗും ചൂതാട്ടവും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിച്ചാലും നടപടി ഉണ്ടാകും. ബില്ല് നാളെ രാജ്യസഭയിലേക്കും പാസ്സാക്കിയേക്കും.
റാപ്പര്‍ വേടന്‍ താത്കാലിക ആശ്വാസം; ബലാത്സംഗക്കേസിൽ കേസ് വീണ്ടും പരിഗണിക്കുന്നതുവരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പര്‍ വേടന്‍റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെങ്കില്‍ തിങ്കളാഴ്ച വരെ സമയം നല്‍കാമെന്ന് കോടതി വ്യക്തമാക്കി. നേരത്തെ ഇന്ന് കേസ് പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അടുത്തതവണ കേസ് പരിഗണിക്കുന്നതുവരെ വേടന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്. തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കുന്നതുവരെയാണ് വേടന്‍റെ അറസ്റ്റ് തടഞ്ഞത്. വേടന്‍ വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്നാണ് പരാതിക്കാരി മുൻകൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് വാദിച്ചത്. എന്നാൽ, വിവാഹ വാഗ്ദാനം നല്‍കി എന്നതുകൊണ്ട് മാത്രം അത് ക്രിമിനല്‍ കുറ്റകൃത്യം ആകര്‍ഷിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. വേടനെതിരെ സമാനമായ മറ്റ് പരാതികള്‍ ഉണ്ടെന്ന് പരാതിക്കാരി അറിയിച്ചു. എന്നാൽ, ഓരോ ആരോപണങ്ങളും പ്രത്യേകം പ്രത്യേകമായി മാത്രമേ പരിഗണിക്കാനാവുവെന്ന് കോടതി അറിയിച്ചു. ഒരു കൊലപാതകത്തിന്‍റെ വിധി മറ്റൊരു കൊലപാതകത്തിന്‍റെ സാഹചര്യങ്ങള്‍…
‘ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള സംഘപരിവാർ കുതന്ത്രം’; വിവാദ ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം: ഏതെങ്കിലും കേസിൽപ്പെട്ട് ഒരുമാസത്തിലധികം അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലാകുന്ന മന്ത്രിമാരെ പുറത്താക്കാൻ ഗവർണർമാർക്ക് അധികാരം നൽകുന്ന ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാർ പ്രയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാറുകളെ വേട്ടയാടാനുള്ള കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിൻ്റെ ഭാഗമായി മാത്രമേ ലോകസഭയിൽ അവതരിപ്പിക്കപ്പെട്ട 130 -ാം ഭരണഘടനാ ഭേദഗതി ബില്ലുകളെ കാണാൻ കഴിയൂ. കേന്ദ്ര അന്വേഷണ ഏജൻസികളെയുപയോഗിച്ചു നടത്തുന്ന പകപോക്കൽ-വേട്ടയാടൽ രാഷ്ട്രീയത്തിന്റെ തുടർച്ചയാണിത്. കേന്ദ്ര ഏജൻസികളെ ആയുധമാക്കി സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നേരത്തെ തന്നെയുണ്ട്. ഇതിൻ്റെ ഭാഗമായി രാജ്യത്ത് ഭരണഘടനാ ചുമതലകൾ വഹിക്കുന്ന മുഖ്യമന്ത്രിമാരേയും മന്ത്രിമാരേയും ദീർഘകാലം ജയിലിൽ അടച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അവർ രാജി വെയ്ക്കാതെയിരുന്നതിലുള്ള നൈരാശ്യമാണ് തിടുക്കപ്പെട്ട് 130-ാം ഭരണഘടന ഭേദഗതി കൊണ്ടുവന്നതിനു പിന്നിൽ. കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടക്കുക; അതിൻ്റെ പേരിൽ അയോഗ്യരാക്കുക- നവ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണമാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. അഴിമതിക്കേസിൽ അറസ്റ്റിലായവർ…
ലോക്സഭയിൽ അമ്പതോളം മാർഷൽമാരെ അണിനിരത്തി; അമിത് ഷായെ ആക്രമിച്ചെന്ന പരാതിയുമായി ബിജെപി, ബിൽ അവതരിപ്പിച്ച് ആഭ്യന്തരമന്ത്രി
ദില്ലി: ജയിലിലായാല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്ല് ലോക്സഭയിൽ അവതരിപ്പിച്ച് അമിത് ഷാ. പ്രതിപക്ഷത്തിൻ്റെ കടുത്ത പ്രതിഷേധത്തിനിടയിലാണ് അമിത് ഷാ ബിൽ പൂർണമായും അവതരിപ്പിച്ചത്. നേരത്തെ കയ്യാങ്കളി നടന്ന സാഹചര്യത്തിൽ ലോക്സഭയിൽ അമ്പതോളം മാർഷൽമാരെ നിരത്തിയാണ് അമിത് ഷാ ബിൽ അവതരണം പൂർത്തിയാക്കിയത്. മാർഷൽമാരെ അണിനിരത്തിയതോടെ ഇവർക്കെതിരെ കൂവിവിളിച്ച് പ്രതിപക്ഷം രംഗത്തെത്തി. അതിനിടെ അമിത് ഷാ ബില്ല് അവതരിപ്പിച്ചു പൂർത്തിയാക്കുകയായിരുന്നു. ബിൽ അവതരണത്തിന് ശേഷം ലോക്സഭ 5 മണിവരെ നിർത്തിവച്ചു. പുതിയ സഭയിൽ ആദ്യമായാണ് മാർഷൽമാരെ നിയോഗിക്കുന്നത്. നാടകീയ രംഗങ്ങളാണ് ലോക്സഭയിൽ അരങ്ങേറിയത്. മൂന്നാം നിരയിൽ ഇരുന്നായിരുന്നു അമിത് ഷാ ബില്ലവതരിപ്പിച്ചത്. ബില്ല് അവതരിപ്പിച്ചതിന് ശേഷം ഇരുപക്ഷവും സ്പീക്കർക്ക് പരാതി നൽകി. അമിത് ഷായെ ആക്രമിച്ചെന്നാണ് ബിജെപിയുടെ പരാതി. വനിത എംപി നിതാലി ബാഗിനെ കേന്ദ്രമന്ത്രി രവനീത് ബിട്ടു മുറിവേല്പിച്ചെന്ന് തൃണമൂൽ കോൺഗ്രസും പരാതി നൽകി. പേപ്പറിനുള്ളിൽ പ്രതിപക്ഷം കല്ല് പൊതിഞ്ഞു കൊണ്ട് വന്നെന്ന് ബിജെപിയും ആരോപിച്ചു. അമിത് ഷാ സംസാരിച്ചപ്പോൾ…
മനാമ: ലാമിയ നാഷണൽ പ്രൊജക്ടിന്റെ ബോർഡ് ഓഫ് ട്രസ്റ്റീസും ബഹ്‌റൈന്റെ ഊർജ്ജ മേഖലയുടെ പരിവർത്തനത്തിന് നേതൃത്വം നൽകുന്ന സംയോജിത ഊർജ്ജ ഗ്രൂപ്പായ ബാപ്‌കോ എനർജീസും സ്പോൺസർഷിപ്പ് കരാർ ഒപ്പുവെച്ചു.ചടങ്ങിൽ യുവജനകാര്യ മന്ത്രി റാവാൻ ബിൻത് നജീബ് തൗഫീഖി പങ്കെടുത്തു. ലാമിയയുടെ ചെയർപേഴ്സൺ ഷൈഖ ധുവ ബിൻത് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയും ബാപ്‌കോ എനർജീസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മാർക്ക് തോമസുമാണ് കരാറിൽ ഒപ്പുവെച്ചത്.ദേശീയ യുവജന സംരംഭങ്ങൾക്ക് ഒരു ദീപസ്തംഭമായും വിവിധ തൊഴിൽ മേഖലകളിലും ഉൽപ്പാദന മേഖലകളിലും മികവ് പുലർത്താനും നവീകരിക്കാനുമുള്ള കഴിവ് പ്രകടിപ്പിച്ച വിശിഷ്ടരായ യുവ ബഹ്‌റൈനികളുടെ ഒരു തലമുറയെ സൃഷ്ടിക്കാനുള്ള ഒരു വേദിയായി ലാമിയ മാറിയിരിക്കുന്നുവെന്ന് മന്ത്രി തൗഫീഖി പറഞ്ഞു.ബഹ്‌റൈനിലെ യുവ പ്രതിഭകൾക്കുള്ള ഒരു മുൻനിര പ്ലാറ്റ്‌ഫോമും ഇൻകുബേറ്ററുമാണ് ലാമിയയെന്ന് ബാപ്‌കോ എനർജീസ് സി.ഇ.ഒ. മാർക്ക് തോമസ് പറഞ്ഞു.
