Author: News Desk

ചിക്കമഗളൂരു: റോഡ് മുറിച്ചുകടന്ന കാട്ടാനയെ കാറിടിച്ചു. ചിക്കമംഗളൂരു ജില്ലയിലെ എൻആർ പുരയിലാണ് സംഭവം. ഇടികൊണ്ട ആന കാറിന് മുകളിലേക്ക് വീണു. തകർന്ന കാറിലുണ്ടായിരുന്നവരെ ആന ആക്രമിക്കാൻ മുതിരാതിരുന്നതിനാൽ യാത്രക്കാർ രക്ഷപ്പെട്ടു. സംഭവത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ കേസെടുത്തു. പരിക്കേറ്റയെ ആനയെ കണ്ടെത്താൻ ശ്രമം തുടങ്ങിയിരിക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. എൻആർ പുര ബലിഹൊണ്ണൂർ സംസ്ഥാന പാതയിലാണ് സംഭവം. കർണാടക രജിസ്ട്രേഷനിലുള്ള കാറാണ് റോഡ് മുറിച്ച് കടന്ന കാട്ടാനയെ ഇടിച്ച് തെറിപ്പിച്ചത്. കർണാടകയിൽ മനുഷ്യ മൃഗ സംഘർഷം പതിവാകുന്നതിൽ ഒടുവിലത്തെ സംഭവമാണ് ഇത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ചിക്കമംഗളൂരുവിലെ നരസിംഹരാജ പുര താലൂക്കിൽ കാപ്പി തോട്ടത്തിൽ ജോലിക്ക് പോയ 39കാരിയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. വിനോദ ഭായി എന്ന യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഭദ്ര റിസർവ് വനത്തിന് സമീപത്തെ കാപ്പിത്തോട്ടത്തിൽ വച്ചായിരുന്നു സംഭവം. ഒക്ടോബർ ആദ്യവാരത്തിൽ എൻ ആർ പുരയിൽ കൃഷിയിടത്തിൽ സാരമായ നാശനഷ്ടമുണ്ടാക്കിയ കാട്ടാനയെ വനംവകുപ്പ് പിടികൂടിയിരുന്നു.

Read More

കണ്ണൂര്‍: കണ്ണൂര്‍ വെള്ളോറയില്‍ യുവാവ് വെടിയേറ്റു മരിച്ചു. താഴെ എടക്കോത്തെ നെല്ലംകുഴിയില്‍ ഷിജോ (37) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30നായിരുന്നു സംഭവം. നായാട്ടിനിടെ വെടിയേറ്റതാണെന്നാണ് സംശയം. ഷിജോയുടെ ഒപ്പമുണ്ടായിരുന്ന വെള്ളോറയിലെ ഷൈന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read More

തിരുവനന്തപുരം: തിരുവനന്തപുരത്തെ തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പി സുഹൃത്തുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നു. രണ്ടും കൽപ്പിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നും അപമാനിച്ചവരെ വെറുതെ വിടില്ലെന്നും ആനന്ദ് സംഭാഷണത്തിൽ പറയുന്നുണ്ട്. സംഘടനക്ക് വേണ്ടി എല്ലാം നൽകിയെന്നും എത്ര കൊമ്പനായാലും പോരാടുമെന്നും ആനന്ദ് തമ്പി പറയുന്നുണ്ട്. പലയിടത്തുനിന്നും സമ്മര്‍ദം നേരിട്ടെന്നും സംഭാഷണത്തിൽ ആനന്ദ് പറയുന്നുണ്ട്. അതേസമയം, ആനന്ദിന്‍റെ ആത്മഹത്യയിൽ പൊലീസ് കേസെടുത്തു. ആനന്ദിന്‍റെ പോസ്റ്റ്‍മോര്‍ട്ടം അൽപ്പസമയത്തിനകം നടക്കും. ആർഎസ്എസ് പ്രവർത്തകൻ ആനന്ദിന്‍റെ ആത്മഹത്യ സീറ്റ് നിഷേധിച്ചതിലെ മനോവിഷമം മൂലമെന്നാണ് പൊലീസ് എഫ്ഐആർ. സഹോദരി ഭർത്താവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആനന്ദിന് കുടുംബപ്രശ്നങ്ങളോ വ്യക്തിപരമായ മറ്റു പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. കോർപ്പറേഷനിലേക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനാൽ വലിയ മനോവിഷമത്തിലായിരുന്നു. ഇതിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് തന്‍റെ അറിവെന്നാണ് സഹോദരി ഭർത്താവിന്‍റെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ…

Read More

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് നേതാവ് അഡ്വ. ഫാത്തിമ തഹ്ലിയ കോഴിക്കോട് കോർപറേഷനിൽ സ്ഥാനാർഥി. നിലവിൽ യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറിയായ ഫാത്തിമ തഹ്ലിയ കുറ്റിച്ചിറ വാർഡിൽ നിന്നാണ് മത്സരിക്കുന്നത്. ​ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയയിലും ലീഗിന് വേണ്ടി പ്രതിരോധം തീ‍ർക്കുന്ന തഹ്ലിയക്ക് ഇത് കന്നി മത്സരമാണ്. തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതിയ പ്രതിനിധികളെ കണ്ടെത്താനുള്ള തിരക്കിലാണ് നാടും നഗരവും. ഇത്തവണ ജനവിധി തേടുന്നവരിൽ താനുമുണ്ടെന്ന് ഫാത്തിമ തഹ്ലിയ ഫേസ്ബുക്കിൽ കുറിച്ചു. കോഴിക്കോട് കോർപറേഷനിലെ 59 ആം വാർഡായ കുറ്റിച്ചിറയിൽ മത്സരിക്കാനുള്ള ദൗത്യമാണ് പ്രസ്ഥാനവും മുന്നണിയും എന്നെ ഏൽപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഞാൻ പുതിയ ആളാണ്. പക്ഷെ, ഒന്നരപ്പതിറ്റാണ്ടോളമായി പൊതുരംഗത്തുള്ളതിനാൽ ജനങ്ങൾക്കിടയിലിറങ്ങി പ്രവർത്തിക്കാനും അവരുടെ ദൈംനംദിന കാര്യങ്ങളിൽ ഇടപെടാനും എനിക്ക് സാധിച്ചിട്ടുണ്ട്. ആ ആത്മവിശ്വാസം തന്നെയാണ് പുതിയ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ കഴിയുന്നതിൽ പ്രധാന മുതൽക്കൂട്ടായുള്ളത്- തഹ്ലിയ പറഞ്ഞു. എന്നെ ഈ രൂപത്തിൽ പാകപ്പെടുത്തിയത് പദവികളോ…

Read More

ഭോപ്പാല്‍: ഇന്ത്യയിലെ സാമൂഹിക പരിഷ്‌കര്‍ത്താവായ രാജറാം മോഹന്‍ റോയിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവും മദ്യപ്രദേശ് വിദ്യാഭ്യാസമന്ത്രിയുമായ ഇന്ദര്‍ സിങ് പര്‍മാര്‍. രാജാറാം മോഹന്‍ റോയ് ബ്രിട്ടീഷ് ഏജന്റാണെന്നും ഇന്ത്യന്‍ സമൂഹത്തെ ജാതിയുടെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമിച്ചെന്നും ഇന്ദര്‍ സിങ് പറഞ്ഞു. വിദ്യാഭ്യാസമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. അക്കാലത്ത് ബംഗാളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രേരണയാല്‍ മതപരിവര്‍ത്തനങ്ങളുടെ ഒരു ദുഷിച്ച കാലമായിരുന്നെന്നും രാജറാം മോഹന്‍ റോയ് ഉള്‍പ്പടെയുള്ളവരെ ബ്രിട്ടീഷ് അടിമകളായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതിനെതിരെ പത്തൊന്‍പതാം നൂറ്റാണ്ടില്‍ പോരാടി ഗോത്രവര്‍ഗ സ്വത്വത്തെയും സമൂഹത്തെയും സംരക്ഷിച്ചത് ബിര്‍സ മുണ്ടയാണെന്നും പര്‍മാര്‍ പറഞ്ഞു.ബിജെപി നേതാവിന്റ പരാമര്‍ശം ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഭുപേന്ദ്ര ഗുപ്ത പറഞ്ഞു. സതിനിരോധനം ഉള്‍പ്പടെ ബ്രിട്ടീഷുകാര്‍ക്ക് വേണ്ടിയുള്ള ദല്ലാള്‍ പണിയായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. ബ്രിട്ടീഷുകാരുടെ ഏജന്റായി പ്രവര്‍ത്തിച്ചവരാണ് സാമൂഹിക പരിഷ്‌കര്‍ത്താക്കളെ കുറിച്ച് ഇത്തരം അപവാദങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും ഇദ്ദേഹം നിരവധി വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇന്ത്യ…

Read More

തിരുവനന്തപുരം: പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ മാനേജ്മെന്റിന് ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. കെ പത്മരാജന് മരണംവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. 10 വയസുകാരിയെ സ്കൂളിൽവെച്ച് പീഡിപ്പിച്ച കേസിൽ രണ്ട് പോക്സോ വകുപ്പുകളിലായി 40 വർഷവും തടവുശിക്ഷയും കെ പത്മരാജന്‍ അനുഭവിക്കണം. തലശ്ശേരി അതിവേഗ കോടതിയാണ് കെ പത്മരാജനെതിരെ ശിക്ഷ വിധിച്ചത്. വിദ്യാർത്ഥിനിക്ക് സംരക്ഷകൻ ആകേണ്ട അധ്യാപകൻ നടത്തിയ ക്രൂരകൃത്യം. നാലാം ക്ലാസുകാരിയെ സ്കൂളിലെ ശുചിമുറിയിൽ വച്ച് മൂന്ന് ദിവസങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് മരണം വരെ ജീവപര്യന്തം ശിക്ഷയും പോക്സോ കേസിൽ 40 വർഷം തടവും രണ്ടd ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും പിന്നീട് പ്രത്യേക അന്വേഷണസംഘവും നടത്തിയ കേസിലാണ് അഞ്ചുവർഷം കഴിയുമ്പോൾ ശിക്ഷ വിധിച്ചത്. ഡിവൈഎസ്പി ആയിരുന്ന ടി കെ രത്നകുമാറിന്റെ…

Read More

ജെയിംസ് കൂടൽ രാജ്യമൊട്ടാകെ കോൺഗ്രസ് അതിൻ്റെ പരാജയം തുടർക്കഥയായി മാറ്റുകയാണ്. പുനർജ്ജീവനം പ്രതീക്ഷയും വെളിച്ചവുമായി മാറിയ കാലത്തിന് പ്രസക്തി തന്നെ ഇല്ലാതെയാകുന്നു. മടങ്ങി വരവിന് ഇനി ആവശ്യം ധീരമായ തീരുമാനം മാത്രമാണ്.അടിമുടി താഴേതട്ടിൽ പരിഷ്കരണം നടത്തി എന്നു വാദിക്കുന്ന കോൺഗ്രസ്. അപ്പോൾ ഇനി മറുചോദ്യം ഇതാണ്, മാറേണ്ടത് ആരാണ്?കോൺഗ്രസിന്റെ ദേശീയ നേതൃത്വഘടന തന്നെ പാർട്ടിയെ വളരാൻ അനുവദിക്കാത്ത പ്രധാന തടസ്സമായി മാറിയിരിക്കുന്നു എന്നതാണ് തുടർച്ചയായ പരാജയങ്ങൾ പറയാതെ പറയുന്നത്. ഹൈക്കമാൻഡ് കൈകളിൽ കൂടുതലായ അധികാരം സ്രവിച്ച് കേന്ദ്രീകരിച്ചതാണ് പാർട്ടിയുടെ ക്ഷയത്തെ വേഗത്തിലാക്കിയത്. രാജ്യത്തെ രാഷ്ട്രീയഭൂപടത്തിൽ കോൺഗ്രസിന്റെ ശക്തി കുറയുന്നുവെന്നത് യാഥാർത്ഥ്യത്തിന്റെ ചെറിയ ഭാഗം മാത്രമാണ്.പല സംസ്ഥാനങ്ങളിലും കോൺഗ്രസ് ഇന്ന് ഒരു പ്രവർത്തനക്ഷമ പാർട്ടിയേക്കാൾ, ഒരു പഴയ ഓർമ്മ എന്ന നിലയിലെത്തി അവസ്ഥ.ഈ അവസ്ഥ ഒരൊറ്റ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഫലമായുണ്ടായതല്ല,വർഷങ്ങളായി നേതൃത്ത്വത്തിലെ തെറ്റായ തീരുമാനങ്ങളും നേതൃത്വത്തിന്റെ അനിശ്ചിതത്വവും ചേർന്നുണ്ടാക്കിയ ദീർഘകാല തകർച്ചയാണ് എന്നതാണ് സത്യം. സംഘടന പാളിക്കിടക്കുമ്പോൾ, പുതുതലമുറയെ മുന്നോട്ടുകൊണ്ടുവരേണ്ട സമയത്ത്, നേതൃത്വം…

Read More

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന ‘വിലായത്ത് ബുദ്ധ’ യുടെ ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു. ലുലു മാളിൽ നടന്ന ചടങ്ങിലാണ് പൃഥ്വിരാജ് ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കിയത്. സിനിമയുടെ അണിയറപ്രവർത്തകരെല്ലാം ചടങ്ങിൽ സന്നിഹിതരായിരുന്നു. കാടും നാടും വിറപ്പിച്ച ഡബിൾ മോഹനന്‍റെ കഥ ഒരു ഗംഭീര ദൃശ്യ വിസ്മയം തന്നെയാകുമെന്നാണ് ട്രെയിലർ സൂചന നൽകിയിരിക്കുന്നത്. ചിത്രം നവംബർ 21നാണ് വേൾഡ് വൈഡ് റിലീസ്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ശ്വാസമടക്കിപ്പിടിച്ചിരുന്ന കണ്ടുപോകുന്ന ഒട്ടേറെ രംഗങ്ങളും ആക്ഷൻ സീനുകളും അഭിനയമുഹൂർത്തങ്ങളുമൊക്കെയായാണ് ചിത്രമെത്തുന്നതെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാനാകുന്നത്. ഡബിൾ മോഹനനായി ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കോവറിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ശ്രദ്ധേയ കഥാപാത്രമായി ഷമ്മി തിലകനും ചിത്രത്തിലെത്തുന്നുണ്ട്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ജി. ആർ ഇന്ദുഗോപന്‍റെ…

Read More

മനാമ: അൽഫുർഖാൻ സെൻ്ററിൻ്റെ യുവജന വിഭാഗമായ വിഷൻ യൂത്തിൻ്റെ ആഭിമുഖ്യത്തിൽ യുവജന സംഗമം സംഘടിപ്പിച്ചു. പ്രമുഖ വാഗ്മിയും ദാറുൽ ബയ്യിന ഇൻ്റർനേഷനൽ ഇസ്‌ലാമിക് റിസർച്ച് സ്കൂൾ ഡയറക്ടറുമായ ഉനൈസ് പാപ്പിനിശ്ശേരി വിഷൻ യൂത്ത് പ്രവർത്തകർക്ക് ഉൽബോധനം നൽകി. വിഷൻ യൂത്ത് പ്രസിഡൻ്റ് ആരിഫ് അഹമ്മദ് അദ്ധ്യക്ഷത വഹിക്കുകയും മുഹ്‌യുദ്ധീൻ കണ്ണൂർ ചർച്ച നിയന്ത്രിക്കുകയും ചെയ്തു. ജനറൽ സെക്രട്ടറി അബ്ദുർ ബാസിത്ത് സ്വാഗതവും ഹിഷാം കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു. മുഹമ്മദ് ശാനിദ്,അനൂപ് റഹ്മാൻ, മുസ്ഫിർ മൂസ, മുബാറക് ഈസ, അസ്ജദ്, നസീഫ് സൈഫുല്ല എന്നിവർ പരിപാടി നിയന്ത്രിച്ചു.

Read More

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ വാർഷികആഘോഷം ” കോഴിക്കോട് ഫെസ്റ്റ് 2k26″ എന്ന പേരിൽ ജനുവരി 23 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിമുതൽ രാത്രി 12 മണിവരെ ഇന്ത്യൻ ക്ലബ്‌ ഓഡിറ്റോറിയത്തിൽ വച്ചു പ്രശസ്ത പിന്നണി ഗായകനായ കൊല്ലം ഷാഫി നയിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റും, വിപുലമായ മറ്റു കലാ സംസ്കാരിക സംഗീത പരിപാടികളോടെയും നടത്തപ്പെടുകയാണ്. ഈ പരിപാടി ഒരു വൻ വിജയമാക്കാനായി ബഹ്‌റൈനിലെ കലാ സംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി കൊണ്ടു ഈ വരുന്ന നവംബർ 17 തിങ്കളാഴ്ച്ച വൈകിട്ട് 7.30 ന്,അദിലിയ യിലുള്ള ഓറ ആർട്സ് സെന്ററിൽ വച്ചു വിപുലമായ സ്വാഗതസംഘം രൂപീകരിക്കുകയാണ്.ഈ സ്വാഗതസംഘത്തിന്റെ ഭാഗമാവാൻ ബഹ്‌റൈനിലെ സാമൂഹ്യ സംസ്കാരിക രാഷ്ട്രീയ രംഗത്തെ എല്ലാ മഹദ് വ്യക്തിത്വങ്ങളെയും സ്നേഹപൂർവം ക്ഷണിക്കുകയാണ്. നിങ്ങളുടെ നിറ സാന്നിധ്യം ഞങ്ങളുടെ ഈ പ്രോഗ്രാമിനെ വൻ വിജയമാക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. സ്‌നേഹത്തോടെ, എക്സിക്യൂട്ടീവ് കമ്മിറ്റി,കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ, ബഹ്‌റൈൻ.

Read More