Author: News Desk

മുംബൈ: ഡോംബിവ്‌ലിയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. ആറു നിലകളിൽ തീപടർന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. മുംബൈ: ഡോംബിവ്‌ലിയിലെ ഖോനി ഏരിയയിലെ പലാവ ടൗൺഷിപ്പ് കെട്ടിടത്തിൽ കെട്ടിടത്തിൽ വൻ തീപിടിത്തം. ആറു നിലകളിൽ തീപടർന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. കെട്ടിടത്തിന്റെ എട്ടാം നിലയിലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീ പല ഫ്‌ളാറ്റുകളിലേക്കും പടർന്നത്. തീ പടരുന്നതിന് മുമ്പ് എല്ലാ താമസക്കാർക്കും സുരക്ഷിതമായി കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞു. പുതിയ കെട്ടിടത്തിൽ മൂന്നു നിലയിൽ വരെ താമസക്കാർ ഉള്ളത്.

Read More

കണ്ണൂര്‍: ബഹ്‌റൈനില്‍നിന്നെത്തിയ സ്ത്രീയെ തട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ പൂട്ടിയിട്ട് ഒരുകിലോ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളെ കൈയില്‍ കിട്ടിയിട്ടും അറസ്റ്റ് ചെയ്തില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്‌.െഎ.യെ സസ്‌പെന്‍ഡ് ചെയ്തു. സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിലുള്ളവരാണ് പ്രതികള്‍. സംഭവത്തില്‍ കൂത്തുപറമ്പ് എസ്‌.െഎ. പി.വി. അനീഷ് കുമാറിനെയാണ് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്. എസ്‌.െഎ. ഗുരുതര അച്ചടക്കലംഘനവും കൃത്യവിലോപവും നടത്തിയതായി സംഭവത്തെക്കുറിച്ച് അന്വേഷിച്ച കൂത്തുപറമ്പ് എ.സി.പി. നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. സംഘര്‍ഷം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌.െഎ.യും സംഘവും ലോഡ്ജിലെത്തിയെങ്കിലും സംഭവത്തെക്കുറിച്ച് വ്യക്തമായി അന്വേഷിക്കാനും അക്രമത്തിന് ഉത്തരവാദികളായ ക്വട്ടേഷന്‍ സംഘത്തെ കസ്റ്റഡിയിലെടുക്കാനും കവര്‍ച്ച തടയാനും ശ്രമിച്ചില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ജനുവരി ആദ്യമാണ് കേസിനാസ്പദമായ സംഭവം. ബഹ്‌റൈനില്‍നിന്ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ കോഴിക്കോട് സ്വദേശിനി ബുഷറയെയാണ് തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നത്. മകനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് ക്വട്ടേഷന്‍ സംഘം ബുഷറയെ മകനെയും കൂത്തുപറമ്പിലെത്തിച്ച് ഒരു ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ടു. ഇതിനിടെ ബുഷറ ഹോട്ടലിലുണ്ടെന്ന വിവരമറിഞ്ഞ് സ്വര്‍ണം…

Read More

കൊച്ചി: കടയുടെ മുന്നില്‍ ഇരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മധ്യവയസ്‌കന്‍ കടയുടമയുടെ വെട്ടേറ്റ് മരിച്ചു. വടക്കേ ഇരുമ്പനം ചുങ്കത്ത് ശശി (59) ആണ് കൊല്ലപ്പെട്ടത്. പ്രതി ഇരുമ്പനം അറക്കപ്പറമ്പില്‍ ഹരിഹരനെ (65) ഹില്‍പ്പാലസ് പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ വടക്കേ ഇരുമ്പനം ട്രാക്കോ കേബിളിനടുത്ത് എരൂര്‍ റോഡിലുള്ള ഹരിഹരന്റെ കടയുടെ മുന്നിലായിരുന്നു സംഭവം. തുണിക്കടയും ടെയ്ലറിങ് ഷോപ്പും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. തുണിക്കടയുടെ മുന്നില്‍ ശശി ഇരുന്നതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. കടയുടെ മുന്നില്‍നിന്ന് എഴുന്നേറ്റ് പോകുവാന്‍ ഹരിഹരന്‍ ആവശ്യപ്പെട്ടെങ്കിലും ശശി പോയില്ല. ഇതില്‍ പ്രകോപിതനായ ഹരിഹരന്‍ കടയുടെയുള്ളില്‍നിന്നും വാക്കത്തിയെടുത്ത് ശശിയെ വെട്ടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴുത്തിലും നെറ്റിയിലും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശശിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. ഹരിഹരന്‍ ഈ കടയോടു ചേര്‍ന്നുതന്നെ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ശശിയുടെ ഭാര്യ: ശ്യാമള. മക്കള്‍: ശ്രീജിത്ത്, ശീതള്‍.

Read More

ന്യൂഡൽഹി: കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയെ ഇന്ത്യ മുന്നണിയുടെ ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ശനിയാഴ്ചത്തെ യോ​ഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇതേ പദവിക്കായി രം​ഗത്തെത്തിയിരുന്നു. എന്നാൽ, ഇന്നത്തെ യോ​ഗത്തിൽ കോൺ​ഗ്രസിൽ നിന്നുതന്നെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് ആൾ വരണമെന്ന് നിതീഷ് അഭിപ്രായപ്പെട്ടു.

Read More

ടാറ്റ മോട്ടോഴ്‌സിന്റെ നാലാമത്തെ ഇലക്ട്രിക് മോഡലായ മൈക്രോ എസ് യിവി ശ്രേണിയിലെ പഞ്ച് ഇവി ജനുവരി 17-ന് അവതരിപ്പിക്കും. വാഹനത്തിന്റെ വില, റേഞ്ച് ഉൾപ്പെടെയുള്ള വിവരങ്ങൾ അവതരണത്തിൽ പ്രഖ്യാപിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. വാഹനത്തിന്റെ ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു. പൂർണമായും ഇലക്ട്രിക് പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്ന ടാറ്റയുടെ ആദ്യ ഇലക്ട്രിക് മോഡലാണ് പഞ്ച് ഇ.വി. പ്യുവർ ഇലക്ട്രിക് പ്ലാറ്റ്ഫോം എന്ന് ടാറ്റ് വിശേഷിപ്പിക്കുന്ന ആക്ടി ഇ.വി. പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുങ്ങുന്നത്. ഫ്രണ്ട് വീൽ ഡ്രൈവ്, റിയർ വ്യൂ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് സാങ്കേതിക സംവിധാനത്തിന് ചേരുന്നതാണ് ആക്ടി ഇ.വി. പ്ലാറ്റ്ഫോം.നെക്സോൺ ഇ.വിയിലെ നിരവധി ഫീച്ചറുകൾ പഞ്ച് ഇലക്ട്രികിലും കാണാം. ഉയർന്ന വേരിയന്റുകളിൽ 10.25 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ എന്നിവ നൽകിയിട്ടുണ്ട്. 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് സീറ്റുകൾ, എയർ പ്യൂരിഫയർ തുടങ്ങിയ ഫീച്ചറുകൾ പഞ്ച് ഇവിയിൽ‌ എത്തിച്ചിട്ടുണ്ട്. പഞ്ച് ഇ.വിയുടെ മെക്കാനിക്കൽ ഫീച്ചറുകൾ ടാറ്റ മോട്ടോഴ്സ്…

Read More

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ സംസ്ഥാനത്ത് ഇന്നും യൂത്ത് കോൺഗ്രസ് പ്രതിഷേധം. പാലക്കാട് എസ്പി ഓഫീസിലേക്ക് നടന്ന മാർച്ചിൽ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. സംസ്ഥാന അധ്യക്ഷനെ രാഷ്ട്രീയ വൈരാഗ്യത്താൽ അറസ്റ്റ് ചെയ്തുവെന്നു ആരോപിച്ച് പ്രതിഷേധം ശക്തമാക്കുകയാണ് യൂത്ത്കോൺഗ്രസ്. യൂത്ത്കോൺഗ്രസ്സ് ക്ലിഫ് ഹൗസിലേക്ക് ഇന്നലെ നടത്തിയ നൈറ്റ് മാർച്ചിന് പിന്നാലെ ഇന്നും പല ജില്ലകളിലും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. കൊച്ചിയിൽ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്കും പ്രവർത്തകർ മാർച്ച് നടത്തി. കണ്ണൂരിൽ വനിതാ പ്രവർത്തകയ്ക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ നിയമനടപടി സ്വീകരിക്കാനാണ് സംഘടനയുടെ തീരുമാനം. വനിതാ പ്രവർത്തിയെ ആക്രമിച്ച പോലീസുകാർക്കെതിരെ നടപടി വേണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നു. അതേസമയം സർക്കാരിനെതിരെ വ്യത്യസ്ത സമരത്തിനു ഒരുങ്ങുകയാണ് ആർ.വൈ.എഫ്. തിരുവനന്തപുരം മുതൽ കാസർകോട് വരെ സൈക്കിൾ ചവിട്ടി പ്രതിഷേധിക്കും.

Read More

നേപ്പാളിൽ വൻ ബസ് അപകടം. മധ്യ-പടിഞ്ഞാറൻ നേപ്പാളിലെ ഡാങ് ജില്ലയിൽ ബസ് പാലത്തിൽ നിന്ന് നദിയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും. അപകടത്തിൽ ഇരുപതിലധികം പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി വൈകി ഭലുബാംഗിൽ വച്ചായിരുന്നു അപകടം. ബാങ്കെയിലെ നേപ്പാൾഗഞ്ചിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് തെന്നി രപ്തി നദിയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ 2 ഇന്ത്യക്കാരടക്കം 12 പേരാണ് മരിച്ചത്. ബിഹാർ, ഉത്തർപ്രദേശ് സ്വദേശികളാണ് മരിച്ച ഇന്ത്യക്കാർ. ആകെ എട്ട് മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. അപകടത്തിൽ പരുക്കേറ്റ 22 പേരെ ആശുപത്രിയിൽ പ്രവശിപ്പിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ലമാഹി ആശുപത്രിയിലേക്ക് മാറ്റി.

Read More

പുണെ: പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞയും പദ്മ പുരസ്കാര ജേതാവുമായ പ്രഭാ അത്രെ (92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കിരാന ഖരാനയെ പ്രതിനിധീകരിച്ച അവരെ കേന്ദ്രസർക്കാർ പദ്മശ്രീ, പദ്മഭൂഷൻ, പദ്മവിഭൂഷൻ എന്നീ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. ഹൃദയസ്തംഭനത്തെ തുർന്ന് പീനെയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ അഞ്ചരയോടെ മരണത്തിന് കീഴടങ്ങി. വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുകയെന്നാണ് റിപ്പോർട്ട്. പുണെയിൽ അബാസാഹിബിന്റെയും ഇന്ദിരാഭായ് അത്രെയുടെയും മകളായി 1932 സെപ്റ്റംബർ 13നായിരുന്നു ജനനം. സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

Read More

ന്യൂഡൽഹി: ഗുരുഗ്രാമിൽ കൊല്ലപ്പെട്ട മുൻമോഡലിന്റെ മൃതദേഹം കണ്ടെത്തി. ദിവ്യ പഹൂജ (27)ന്റെ മൃതദേഹമാണ് ഹരിയാനയിലെ കനാലിൽ നിന്ന് ലഭിച്ചത്. കഴിഞ്ഞ ജനുവരി രണ്ടിന് ഹോട്ടൽ മുറിയില്‍ കൊല്ലപ്പെട്ട ദിവ്യയുടെ മൃതദേഹം കണ്ടെത്തുന്നതിനായി വ്യാപക പരിശോധനയാണ് ഗുരുഗ്രാം പൊലീസ് നടത്തിയിരുന്നത്. കൊലപാതകത്തിൽ ഹോട്ടൽ ഉടമ അഭിജിത്ത് സിങ് ഉൾപ്പെടെ നാലുപേര്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായിരുന്നു. അഭിജിത്ത്, ഓംപ്രകാശ്, ഹേംരാജ് എന്നിവർ സംഭവം നടന്ന് തൊട്ടടുത്ത ദിവസവും ബാൽരാജ് ഗിൽ എന്നൊരാൾ വെള്ളിയാഴ്ചയുമാണ് അറസ്റ്റിലായത്. പ്രതികൾ അഭിജിത്തിന്റെ ഹോട്ടലിലെ ജീവനക്കാരാണ്. ബാൽ രാജിന്റെ കുറ്റസമ്മതത്തിലാണ് മൃതദേഹം പഞ്ചാബിലെ ഭക്ര കനാലിൽ എറിഞ്ഞതായി തെളിഞ്ഞത്. അഭിജിത്ത് സിങ്ങുമായുള്ള വഴിവിട്ട ബന്ധത്തിന്റെ ദൃശ്യങ്ങൾ ദിവ്യ പഹൂജ രഹസ്യമായി പകർത്തി അതു കാണിച്ച് പണം തട്ടാൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു കൊല. ദിവ്യയുടെ കൊലപാതകത്തിൽ രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്.

Read More

തിരുവനന്തപുരം: നവകേരള സദസിന് ഉപയോഗിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് മ്യൂസിയത്തില്‍ സൂക്ഷിക്കില്ലെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. എ കെ ബാലന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും നിലവില്‍ അത്തരം തീരുമാനങ്ങളില്ലെന്നും കടന്നപ്പള്ളി വ്യക്തമാക്കി. ബസ് മ്യൂസിയത്തിൽ സൂക്ഷിച്ചാൽ ചരിത്രപരമായിരിക്കുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കാണാൻ ലക്ഷക്കണക്കിന് ആളുകൾ ടിക്കറ്റെടുത്ത് വരുമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റിയം​ഗം എ കെ ബാലൻ പറഞ്ഞു. നവകേരള ബസ് അറ്റകുറ്റപണിക്കായി ബെഗളൂരുവിലെ എസ് എം കണ്ണപ്പ ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറിയിരിക്കുകയാണ് നിലവിൽ. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജനുവരി അവസാനത്തോടെ ബസ് കേരളത്തിൽ തിരികെ കൊണ്ടുവരും. നവ കേരള യാത്ര പൂർത്തിയായതിന് പിന്നാലെയുള്ള അറ്റകുറ്റപ്പണികൾക്കായാണ് ബസ് ബംഗളൂരുവിൽ എത്തിച്ചത്.ബസ്സിന്റെ ബോഡി ഉൾപ്പെടെ നിർമ്മിച്ച എസ് എം കണ്ണപ്പ ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഗ്യാരേജിലായിരിക്കും പണികൾ നടക്കുക. മുഖ്യമന്ത്രി ഇരുന്ന കറങ്ങുന്ന സീറ്റും ലിഫ്റ്റും നീക്കം ചെയ്യും. ബസിന്റെ ചില്ലുകൾ മാറ്റും. ശുചിമുറി നിലനിർത്തും . അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതിനു…

Read More