Author: News Desk

മനാമ: 2025- 2026 അദ്ധ്യയന വര്‍ഷാരംഭത്തിന്റെ മുന്നോടിയായി ബഹ്‌റൈനിലെ വിദ്യാലയങ്ങളില്‍ ഇന്ന് അധ്യാപകരും മറ്റു ജീവനക്കാരും എത്തി.മദ്ധ്യവേനല്‍ അവധിക്കുശേഷം ക്ലാസുകളുടെ തുടക്കം സുഗമമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കു വേണ്ടിയാണ് അവരെത്തിയത്.സെപ്റ്റംബര്‍ രണ്ടും മൂന്നും പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഓറിയന്റേഷന്‍ ദിനങ്ങളായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ അദ്ധ്യയന വര്‍ഷത്തിന് തയ്യാറെടുക്കാന്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണിത്.ചൊവ്വാഴ്ച രാവിലെ 7.30 മുതല്‍ വൈകുന്നേരം 4 വരെയും ബുധനാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയും രക്ഷിതാക്കളും അദ്ധ്യാപകരും തമ്മിലുള്ള കൂടിക്കാഴ്ചകളും ആശയവിനിമയങ്ങളുംനടക്കും.

Read More

മനാമ: ബഹ്‌റൈനിലെ ചരിത്രപ്രസിദ്ധമായ മുഹറഖ് നഗരത്തിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതിക്ക് തുടക്കമായി.ചരിത്രപരവും സാംസ്‌കാരികവുമായ സ്വത്വം നിലനിര്‍ത്തിക്കൊണ്ട് മുഹറഖിനെ ഒരു ആധുനിക നഗരമാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അവിടുത്തെ ജനപ്രതിനിധികള്‍ പറയുന്നു.ആദ്യഘട്ടത്തില്‍ അവിടെ സര്‍ക്കാര്‍ ഏറ്റെടുത്ത 239 പ്ലോട്ടുകള്‍ നവീകരിക്കും. 300 ഭവന യൂണിറ്റുകള്‍ നിര്‍മ്മിക്കും. 63 തെരുവുകളും ഇടവഴികളും വികസിപ്പിക്കും.പരമ്പരാഗത ബഹ്‌റൈന്‍ വാസ്തുവിദ്യാ സ്വത്വം പ്രതിഫലിപ്പിക്കുന്ന ഏകീകൃത ലൈറ്റിംഗ്, ലാന്‍ഡ്‌സ്‌കേപ്പിംഗ്, വാണിജ്യ ചിഹ്നങ്ങള്‍ എന്നിവ ഒരുക്കും. 360ലധികം പാര്‍ക്കിംഗ് ഇടങ്ങളുംനിര്‍മ്മിക്കും.

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ “GSS പൊന്നോണം 2025ന്റെ” ഭാഗമായി കഴിഞ്ഞ ദിവസം സൊസൈറ്റി അങ്കണത്തിൽ അൽ ഹിലോ ട്രേഡിങ് കമ്പനിയുമായി ചേർന്ന് വർണ്ണാഭമായ അത്തപ്പൂക്കള മത്സരവും, സംഗീത റെസ്റ്റോറന്റുമായി ചേർന്ന് പായസ മത്സരവും സംഘടിപ്പിച്ചു വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുടുംബാംഗങ്ങൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനമായി നൽകി. പ്രമുഖ ആർട്ടിസ്റ്റും കലാകാരിയും ആയ ശ്രീമതി. ലതാ മണികണ്ഠൻ, ശ്രീമതി. സിജു ബിനു, ശ്രീ അജീഷ്. കെ മോഹന്‍ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കുടുംബാംഗങ്ങളും കുട്ടികളുമായി നിറഞ്ഞ സദസ്സിൽ നടന്ന ചടങ്ങിൽ ചെയർമാൻ സനീഷ് കൂറുമുള്ളിൽ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി ദേവദത്തൻ നന്ദിരേഖപ്പെടുത്തി എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്നു. “GSS പൊന്നോണം 2025” ജനറൽ കൺവീനർ വിനോദ് വിജയൻ, കോഡിനേറ്റർ മാരായ ശിവകുമാർ, ശ്രീമതി. ബിസ്മി രാജ്, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ…

Read More

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ അറുന്നൂറോളം പേർ കൊല്ലപ്പെട്ടു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നു. നൂറു കണക്കിന് ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. ദുരന്തത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാൻ അഭ്യർത്ഥിച്ചു. 2022 ലും 2023 ലും അഫ്‌ഗാനിൽ ഭൂചലനത്തിൽ രണ്ടായിരത്തോളം പേർ മരിച്ചിരുന്നു. പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള കിഴക്കൻ അഫ്ഗാനിസ്ഥാനിലാണ് ഭൂചലനമുണ്ടായത്. പരിക്കേറ്റവരെ കുനാർ പ്രവിശ്യകളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി വൈകിയാണ് ഭൂകമ്പമുണ്ടായതെന്നും തുടർച്ചയായി മൂന്ന് തുടർചലനങ്ങളുണ്ടായെന്നും യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. രാത്രി 11:47 ന് 8 കിലോമീറ്റർ ആഴത്തിൽ ഭൂകമ്പം ഉണ്ടായതായും, നൻഗർഹാർ പ്രവിശ്യയിലെ ജലാലാബാദിൽ നിന്ന് 27 കിലോമീറ്റർ കിഴക്ക്-വടക്കുകിഴക്കായി പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നതായും യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. …

Read More

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ പരാതിക്കാരുടെ മൊഴിയെടുക്കാൻ തുടങ്ങി അന്വേഷണ സംഘം. പരാതിക്കാരിൽ ഒരാളായ അഡ്വ. ഷിൻ്റോയുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നത്. ലൈം​ഗിക ആരോപണ കേസുകളിൽ യുവതികൾ നേരിട്ട് പരാതി നൽകിയിരുന്നില്ല. വെളിപ്പെടുത്തലുകളുടേയും ആരോപണങ്ങളുടേയും പശ്ചാത്തലത്തിൽ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ എത്തിയ പരാതികളിലാണ് അന്വേഷണം നടക്കുന്നത്. ആറു പരാതികളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ചിരിക്കുന്നത്. നിരവധി മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ ഇത്തരം കേസുകളിൽ ഇരയാക്കപ്പെട്ടവർ തന്നെ പരാതി നൽകുമ്പോഴാണ് കേസ് നിലനിൽക്കുക. പരാതിയുമായി ബന്ധപ്പെട്ടുള്ള തെളിവുകൾ നൽകിയാൽ അന്വേഷണസംഘത്തിന് നിർണായകമാവും. ശബ്ദരേഖകളുടെ ആധികാരികത പരിശോധിച്ച് അവരെ സമീപിച്ച് മൊഴിയെടുക്കാനും തീരുമാനമുണ്ട്. ഇവർ നേരിട്ട് പരാതി നൽകിയാൽ മാത്രമേ മുന്നോട്ട് പോകാനാവൂ എന്നാണ് അന്വേഷണസംഘത്തിൻ്റെ വിലയിരുത്തൽ. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ട് പ്രതിഷേധങ്ങൾ തുടരുകയാണ്. രാഹുലിന് സംരക്ഷണമൊരുക്കുമെന്ന് കോൺഗ്രസ് നേതൃത്വം ആവർത്തിക്കുന്നതിനിടെയാണ് ഇന്ന് ഡിവൈഎഫ്ഐ പ്രതിഷേധം നടത്തുന്നത്. എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാകമ്മറ്റിയുടെ…

Read More

കാബുൾ: അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂകമ്പത്തിൽ നൂറിലേറെ മരണം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. സംഭവത്തിൽ ആയിരത്തോളം പേർക്ക് പരിക്കുണ്ട്. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നു. നൂറു കണക്കിന് ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. ദുരന്തത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാൻ അഭ്യർത്ഥിച്ചു. 2022 ലും 2023 ലും അഫ്‌ഗാനിൽ ഭൂചലനത്തിൽ രണ്ടായിരത്തോളം പേർ മരിച്ചിരുന്നു.

Read More

മനാമ: 15കാരിയെ ഓണ്‍ലൈന്‍ വഴി വശീകരിച്ച് ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ബഹ്റൈനില്‍ 17കാരനെ പോലീസ് അറസ്റ്റ് ചെയ്തു.അജ്ഞാതനായ ഒരാള്‍ കുട്ടിയെ ലൈംഗിക ചൂഷണം ചെയ്‌തെന്ന റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിലെ സൈബര്‍ ക്രൈം, ഇക്കണോമിക് ആന്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍നിന്ന് പബ്ലിക് പ്രോസിക്യൂഷന് ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്. അന്വേഷണത്തെ തുടര്‍ന്നാണ് 17കാരനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുട്ടിയെ വശീകരിച്ചതായും പ്രലോഭിപ്പിച്ച് നഗ്നചിത്രങ്ങള്‍ എടുത്ത് അയപ്പിച്ചതായും സമ്മതിച്ചു.വിചാരണയ്ക്ക് മുന്നോടിയായി പ്രതിയെ തടവില്‍ വെക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാനും നിര്‍ദ്ദേശിച്ചു. കേസില്‍ അന്വേഷണംതുടരുകയാണ്.

Read More

മനാമ: ബഹ്‌റൈനിലെ ബുരി ഗ്രാമത്തെ ആധുനിക നഗരമാക്കിമാറ്റാനുള്ള പദ്ധതിയെ ഗ്രാമവാസികള്‍ സ്വാഗതം ചെയ്തു.നഗര ആസൂത്രണ വികസന അതോറിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഹമ്മദ് അല്‍ ഖയ്യാത്തുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഗ്രാമവാസികള്‍ പദ്ധതിയെ സ്വാഗതം ചെയ്തത്. ബുരി സെമിത്തേരിയുടെ കിഴക്കന്‍ ഭാഗം, ഐന്‍ ഹുവിസ് പള്ളി എന്നിവ ഉള്‍പ്പെടെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഖയ്യാത്ത് ഗ്രാമീണര്‍ക്ക് ഉറപ്പു നല്‍കി.പദ്ധതിയുടെ പകുതി ഭാഗം കൃഷിഭൂമിക്കായി മാറ്റിവെച്ചിട്ടുണ്ടെന്നും ഇത് പ്രദേശത്തിന്റെ കാര്‍ഷിക തനിമ സംരക്ഷിക്കാന്‍ സഹായിക്കുമെന്നും ഡോ. മുനീര്‍ സറൂര്‍ എം.പി. അറിയിച്ചു. ഇവിടെ നിര്‍മ്മിക്കുന്ന സെന്‍ട്രല്‍ മാര്‍ക്കറ്റിലും ഭവന നിര്‍മ്മാണത്തിനും കൃഷിക്കുമായി ഭൂമി അനുവദിക്കുന്നതിലും പ്രദേശവാസികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കിംഗ് ഹമദ് മെട്രോ സ്റ്റേഷന്‍, ആധുനിക ലോജിസ്റ്റിക്‌സ് സോണ്‍, ബഹ്‌റൈനിലെ ഏറ്റവും വലിയ സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവ വികസന പദ്ധതിയില്‍ഉള്‍പ്പെടുന്നു.

Read More

മനാമ: ബഹ്റൈനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സുരക്ഷ ഉറപ്പാക്കാന്‍ 2025- 2026 അദ്ധ്യയനവര്‍ഷത്തില്‍ വ്യത്യസ്ത നിറങ്ങളില്‍ ഐഡി കാര്‍ഡുകള്‍ നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രാലയം വിദ്യാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.വിദ്യാര്‍ത്ഥികളുടെ യാത്രാ രീതികളെ അടിസ്ഥാനമാക്കിയായിരിക്കും കാര്‍ഡുകള്‍. ഔദ്യോഗിക സ്‌കൂള്‍ ബസുകളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞ കാര്‍ഡുകളായിരിക്കും നല്‍കുക. സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പച്ച കാര്‍ഡുകളും നല്‍കും.കാര്‍ഡിന്റെ മുന്‍വശത്ത് വിദ്യാര്‍ത്ഥിയുടെ പേര്, ഗ്രേഡ്, രക്ഷിതാവിന്റെ ഫോണ്‍ നമ്പര്‍ എന്നിവയുണ്ടാകും. പിന്‍വശത്ത് സ്‌കൂളിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയുമുണ്ടാകും.സ്‌കൂള്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കാര്‍ഡുകള്‍ വിതരണം ചെയ്യണമെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയംനിര്‍ദ്ദേശംനല്‍കി.

Read More

മക്കൾ ഉപേക്ഷിച്ച് വൃദ്ധസദനങ്ങളിൽ ശിഷ്ടകാലം ജീവിക്കാൻ വിധിക്കപ്പെട്ട വയോധികർക്ക് കരുതലും കൈത്താങ്ങുമായി ബഹറിൻ എ കെ സി സി. വൃദ്ധസദനങ്ങളിൽ ഓണപ്പുടവ വിതരണം ചെയ്തു കൊണ്ടാണ് ബഹറിൻ എ.കെ.സി. സി.യുടെ ഓണാഘോഷങ്ങൾക്ക് ആരംഭം കുറിച്ചത്. ഓണപ്പുടവാ വിതരണം എ.കെ.സി.സി. ഇരിഞ്ഞാലക്കുട രൂപതാ പ്രസിഡണ്ട് ശ്രീ. ഡേവിസ് ഊക്കൻ ഇരിങ്ങാലക്കുട സ്നേഹസദൻ അങ്കണത്തിൽ പുടവ സമ്മാനിച്ചുകൊണ്ട് നിർവഹിച്ചു. മൂല്യ സങ്കല്പങ്ങളും ആദർശ ജീവിതവും അന്യനിന്നു പോയിരിക്കുന്ന സമകാലിക ലോകത്ത് വൃദ്ധസദനങ്ങൾ ഏറി വരുന്നത് ആശങ്കാജനകമാണെന്നും, ബഹറിൻ.എ.കെ. സി.സി യുടെ ഇത്തരം ഉദ്യമങ്ങൾ മാതൃകാപരമെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് ഡേവിസ് ഊക്കൻ പറഞ്ഞു. ഇരിഞ്ഞാലക്കുട രൂപത എ.കെ.സി.സി.യുടെ ജനറൽ സെക്രട്ടറി ശ്രീ. ഡേവിസ് തുളുവത്ത്, ട്രഷറർ ആന്റണി. എൽ. തൊമ്മാന, ഷാജു, ഫ്രാൻസിസ് വാഴപ്പിള്ളി,സിസ്ററർ അനീസിയ,ചാൾസൻ എന്നിവർ നേതൃത്വം നൽകി. ബഹ്റൈൻ എ. കെ. സി. സി. ലേഡീസ് വിങ് ഭാരവാഹി മെയ്മോൾ ചാൾസ് സ്വാഗതവും, സിസ്ററർ ബെററ്സി നന്ദി പറഞ്ഞു.

Read More