- അഹമ്മദാബാദ് വിമാനാപകടം: ഫ്യുവൽ സ്വിച്ചുകൾ ഓഫ് ചെയ്തത് ക്യാപ്റ്റനോ? സംശയനിഴലിലാക്കി അമേരിക്കൻ മാധ്യമങ്ങളിൽ റിപ്പോര്‍ട്ട്
- ബഹ്റൈൻ കിരീടാവകാശിയും അമേരിക്കൻ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി
- ഐ.വൈ.സി.സി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി.
- ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026: രജിസ്ട്രേഷൻ ആരംഭിച്ചു
- ‘വിപഞ്ചിക നേരിട്ടത് കടുത്ത പീഡനം, മരണം കൊലപാതകമെന്ന് സംശയം, മൃതദേഹം ഷാർജയിൽ സംസ്കരിക്കാൻ അനുവദിക്കരുത്’; കുടുംബം ഹൈക്കോടതിയിൽ
- ‘നിമിഷ പ്രിയക്ക് മാപ്പ് ഇല്ല’, കടുത്ത നിലപാടിൽ തലാലിന്റെ സഹോദരൻ, ഒരു ഒത്തു തീർപ്പിനും ഇല്ലെന്ന നിലപാടിൽ; അനുനയ ചർച്ചകൾ തുടരും
- 114 വയസുള്ള മാരത്തോൺ ഓട്ടക്കാരൻ ഫൗജ സിംഗിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ഒരാൾ അറസ്റ്റിൽ, കാറും പിടിച്ചെടുത്തു
- ഉമ്മുൽ ഹസം മേൽപ്പാലത്തിലെ സ്ലോ ലെയ്ൻ 17 മുതൽ അടച്ചിടും
Author: News Desk
‘പാകിസ്താന്‍ സൈന്യത്തിന്റെ സഹായമില്ലാതെ ഇതുപോലൊരു ആക്രമണം ആസൂത്രണം ചെയ്യാന്‍ ഭീകരര്‍ക്ക് കഴിയില്ല’ ; എ കെ ആന്റണി
തിരുവനന്തപുരം: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ പ്രതികരിച്ച് മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി. പാകിസ്താന്‍ സൈന്യത്തിന്റെ അറിവും സഹായവുമില്ലാതെ ഇതുപോലൊരു ആക്രമണം ആസൂത്രണം ചെയ്യാന്‍ ഭീകരര്‍ക്ക് കഴിയില്ലെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ഭീകര സംഘടനകളെ മാത്രമല്ല പാകിസ്താന്‍ സൈന്യത്തിന്റെ ഇനിയുള്ള നീക്കങ്ങള്‍ കൂടി ഇന്ത്യ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തെ രാഷ്ട്രം ഒറ്റക്കെട്ടായി അപലപിക്കണമെന്നും ഏവരും സൈന്യത്തിനൊപ്പം നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സൈന്യം ഇത് നേരിടാനുള്ള കരുത്തുള്ളവരാണ്. അവര്‍ക്ക് അതിനാവശ്യമായ എല്ലാ സജ്ജീകരണവും നല്‍കണം – അദ്ദേഹം വ്യക്തമാക്കി. അടുത്തകാലത്തായി ടൂറിസ്റ്റുകള്‍ക്കെതിരെയുള്ള ആക്രമണം വളരെ കുറവായിരുന്നു. വളരെ സംഘടിതമായി ടൂറിസ്റ്റുകള്‍ക്കെതിരെ ഇത്തരമൊരു ആക്രമണം നടത്തിയതിന്റെ ഉദ്ദേശം കശ്മീരിന്റെ സമ്പദ്ഘടന തകര്‍ക്കുക എന്നുള്ളതാണ്. ടൂറിസമാണ് കശ്മീരിന്റെ വരുമാനം. അവിടെ സമാധാന അന്തരീക്ഷം ഉണ്ടാകരുത് എന്ന് നിര്‍ബന്ധമുള്ള ഭീകര സംഘടനകളാണ് അക്രമണത്തിന് പിന്നില്‍ – എ കെ ആന്റണി പറഞ്ഞു. സൈന്യത്തില്‍ താന്‍ വിശ്വസിക്കുന്നുവെന്നും ഭീകരതയെ…
‘ഭക്ഷണം കഴിച്ചിരിക്കുമ്പോള്‍ തീവ്രവാദികള്‍ ഭര്‍ത്താവിനെ വെടിവച്ച് വീഴ്ത്തി’, വിവാഹം കഴിഞ്ഞത് ആറ് ദിവസം മുമ്പ്
പഹല്‍ഗാം: ജമ്മു കാശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട തന്റെ ഭര്‍ത്താവിന്റെ മൃതശരീരത്തിന് സമീപമിരിക്കുന്ന യുവതിയുടെ ചിത്രം നൊമ്പരമായി മാറുന്നു. വെറും ആറ് ദിവസം മുമ്പ് മാത്രം വിവാഹിതരായവരാണ് യുവതിയും യുവാവും. ഇവരുടെ പേരോ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്നോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. തന്റെ ഭര്‍ത്താവിന്റെ ജീവന് വേണ്ടി അലമുറയിട്ട് കരയുന്ന യുവതിയുടെ ദൃശ്യങ്ങള്‍ ഏതാനും ദേശീയ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. താനും ഭര്‍ത്താവും പാനി പൂരി കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അജ്ഞാത സംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. ഈ സംഘത്തിലെ ഒരാള്‍ തന്റെ ഭര്‍ത്താവിനെ യാതൊരു പ്രകോപനവുമില്ലാതെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. വെടിയേറ്റ് കിടക്കുന്ന തന്റെ ഭര്‍ത്താവിനെ രക്ഷിക്കണമെന്ന് യുവതി കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്ന വീഡിയോകള്‍ സമൂഹമാദ്ധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പഹല്‍ഗാമില്‍ നടന്നത് വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നുവെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്. പൊലീസുകാരുടേയും സൈനികരുടേയും വേഷത്തിലാണ് തീവ്രവാദികള്‍ എത്തിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30നാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയവരില്‍ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരില്‍…
ഫ്രാൻസിസ് മാർപാപ്പയുടെ ദേഹ വിയോഗത്തിൽ പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ അനുശോചനം രേഖപ്പെടുത്തി
മനാമ: ആഗോള കത്തോലിക്കസഭയുടെ മഹാ ഇടയൻ ഫ്രാൻസിസ് മാർപാപ്പയുടെ ദേഹ വിയോഗത്തിൽ പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ ( കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ) അനുശോചനം രേഖപ്പെടുത്തി. സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്ന ഫ്രാൻസിസ് മാർപാപ്പ മനുഷ്യത്വത്തിൻ്റെയും മാനവീകതയുടെയും മുഖമായിരുന്നു. സ്നേഹത്തിന്റെ യും, നന്മയുടെയും ഭാഷയിൽ സംവദിച്ച, യുദ്ധങ്ങളോട് എതിർപ്പ് കാണിച്ച, നിരാലംബരോട് അനുകമ്പ കാണിച്ച, വിശ്വ സഹോദര്യത്തിന്റെ സ്നേഹദൂതൻ ആയിരുന്നു.ഫ്രാൻസിസ് മാർപാപ്പ. മഹാ ശ്രേഷ്ഠ ഇടയനായ ഫ്രാൻസിസ് മാർപാപ്പയുടെ ദേഹ വിയോഗത്തിൽ ലോക ജനതയുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും, അനുശോചനം രേഖപ്പെടുത്തുന്നതായും പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ പ്രസിഡന്റ് ശിവകുമാർ കൊല്ലറോത്ത്, ജനറൽ സെക്രട്ടറി പ്രജി ചേവായൂർ, ട്രഷറർ മുസ്തഫ കുന്നുമ്മൽ എന്നിവർ വാർത്തകുറിപ്പിൽ അറിയിച്ചു.
ജമ്മു കാശ്മീര്‍ ഭീകരാക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു; സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി, അമിത് ഷാ ശ്രീനഗറിലേക്ക്
പഹല്‍ഗാം: ജമ്മു കാശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മരണസംഖ്യ അഞ്ചായി. പരിക്കേറ്റ എട്ട് പേരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. സുരക്ഷാ സേന പ്രദേശത്തെത്തി പരിശോധന തുടങ്ങി. ബൈസാറിന്‍ എന്ന കുന്നിന്‍ മുകളിലേക്ക് ട്രെക്കിംഗിന് പോയ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായോട് ഭീകരാക്രമണം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30നാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയവരില്‍ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരില്‍ മൂന്നുപേര്‍ പ്രദേശവാസികളാണ്. പഹല്‍ഗമാമിലെ ബെയ്സരണ്‍ താഴ്വരയിലാണ് വെടിവെപ്പ് നടന്നതെന്നാണ് ജമ്മു കാശ്മീര്‍ പൊലീസ് പറയുന്നത്. ഈ പ്രദേശത്തേക്ക് വാഹനത്തില്‍ എത്തിപ്പെടാന്‍ സാധിക്കില്ല. കാല്‍നടയായോ കുതിരകളെ ഉപയോഗിച്ചോ മാത്രം എത്താവുന്ന ദുഷ്‌കരമായ പാതയാണ് ഇവിടേക്കുള്ളത്.
ജാതി അധിക്ഷേപ പരാതി നൽകി, പത്തനംതിട്ടയിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് ജീവനക്കാരിയെ ചുമതലയിൽ നിന്ന് നീക്കി
പത്തനംതിട്ട: ജാത്യാധിക്ഷേപ പരാതിയുന്നയിച്ച ജീവനക്കാരിയെ ചുമതലകളിൽ നിന്ന് നീക്കി സിപിഎം. തിരുവല്ല ഏരിയ കമ്മിറ്റി ജീവനക്കാരിയായ രമ്യയെയാണ് ചുമതലകളിൽ നിന്നും നീക്കിയത്. സോഷ്യൽ മീഡിയ കോർഡിനേറ്റർ പദവിയാണ് രമ്യയ്‌ക്കുണ്ടായിരുന്നത്. ഏരിയ സെക്രട്ടറിയാണ് ഓഫീസ് ജോലിയിൽ തുടരേണ്ട എന്ന് രമ്യയോട് പറഞ്ഞതെന്നാണ് വിവരം. ബാലസംഘം ക്യാമ്പിന് ശേഷം മടങ്ങിയെത്തിയപ്പോഴാണ് രമ്യയെ പുറത്താക്കിയത്. മഹിളാ അസോസിയേഷൻ നേതാവ് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയാണ് യുവതി നൽകിയിരുന്നത്. പരാതി പാർട്ടിയിൽ വലിയ വിവാദമായതോടെ കഴിഞ്ഞമാസം അവസാനം ഇക്കാര്യം ചർച്ച ചെയ്യാൻ ഏരിയ കമ്മിറ്റി യോഗം ചേർന്നിരുന്നു. സമവായ ശ്രമമായിരുന്നു യോഗത്തിൽ നടന്നത്. എന്നാൽ യോഗശേഷം സംസ്ഥാന സെക്രട്ടറിയ്‌ക്ക് പരാതി നൽകുമെന്ന് യുവതി നിലപാടെടുത്തതോടെ സംഭവം വലിയ ഒച്ചപ്പാടുണ്ടാക്കി. മുൻപ് ഏരിയ കമ്മിറ്റി ഓഫീസിലെ യോഗത്തിലാണ് വനിതാ നേതാവ് യുവതിയെ ജാത്യാധിക്ഷേപം നടത്തിയത് എന്നാണ് പരാതി.
മനാമ: ആഗോള കത്തോലിക്കാസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ എ കെ സി സി ബഹറിൻ അഗാധ ദുഃഖം രേഖപ്പെടുത്തി. പാപ്പയുടെ ആദരസൂചകമായി എ. കെ. സി.സി. ബഹറിൻ കലവറ റസ്റ്റോറന്റിൽ നടന്ന അനുശോചന യോഗത്തിൽ പ്രസിഡണ്ട് ചാൾസ് ആലുക്ക അധ്യക്ഷത വഹിച്ചു. 88 വർഷം ഭൂമി എഴുതിയ മഹത്തായ പുസ്തകമാണ് പാപ്പയുടെ ജീവിതം എന്ന് പ്രസിഡണ്ട് പറഞ്ഞു. ജാതി മത വിദ്വേഷരഹിതമായ ഒരു ലോക ക്രമത്തിനാ യിരിക്കണം ഇനിയുള്ള പ്രാർത്ഥനകൾ എന്ന് പറഞ്ഞ ലോക മത നേതാവ് ഒരുപക്ഷേ പാപ്പ മാത്രമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യകുലത്തിന്റെ ഐക്യത്തിനും നീതിക്കും വേണ്ടി നിലനിന്ന പാപ്പാ പൊരുതുന്നവർക്ക് ഒപ്പം നിൽക്കാൻ ആഹ്വാനം ചെയ്ത്, സമത്വ ഉറപ്പാക്കാനും, ലോകസമാധാനത്തിനു വേണ്ടിയും കൈകോർക്കണം എന്ന് എന്നുകൂടി ഓർമപ്പെടുത്തിയിട്ടാണ് വിട വാങ്ങിയത് എന്ന് ജനറൽ സെക്രട്ടറി ശ്രീ ജീവൻ ചാക്കോ പറഞ്ഞു. ജിബി അലക്സ്, ജോൺ ആലപ്പാട്ട്, മോൻസി മാത്യു, മെയ്…
ആശ സമരം; ഓണറേറിയം വർധിപ്പിക്കുന്നതിന് കമ്മിറ്റി വെക്കണമെന്ന നിലപാട് കോൺഗ്രസിനില്ലെന്ന് വിഡി സതീശൻ
തിരുവനന്തപുരം: ആശ സമരം തീർക്കാൻ മന്ത്രിയുമായി നടത്തിയ മൂന്നാം വട്ട ചർച്ചയിൽ ഐഎൻടിയുസി ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകൾ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചുവെന്ന ആക്ഷേപം കോൺഗ്രസ് ഗൗരവത്തിൽ പരിശോധിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ആശമാരുടെ ഓണറേറിയം വർധിപ്പിക്കുന്നതിന് കമ്മിറ്റി വെക്കണം എന്ന നിലപാട് കോൺഗ്രസിന് ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആശമാരുടെ വേതനം വർധിപ്പിക്കാൻ പഠനസമിതി എന്ന ആവശ്യം മുന്നോട്ടു വെച്ചത് ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനാണെന്ന് സമര സമിതി നേതാവ് മിനി ആരോപിച്ചിരുന്നു. നാല് പ്രധാന ട്രേഡ് യൂണിയനുകൾ ചേർന്ന് തങ്ങളെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചു. മുൻധാരണയോടെയാണ് ആർ ചന്ദ്രശേഖരൻ ഉൾപ്പടെ ചർച്ചയ്ക്ക് എത്തിയത്. എന്നാൽ തങ്ങൾ നിലപാടിൽ ഉറച്ച് നിന്നതോടെയാണ് ചർച്ച വഴിമുട്ടിയെന്ന് ഇപ്പോൾ അവർ പറയുന്നതെന്നും മിനി കുറ്റപ്പെടുത്തി. എന്നാൽ ആശാസമര സമിതി ഐഎൻടിയുസിക്കെതിരെ പച്ചക്കള്ളം പറയുന്നുവെന്ന് ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ഓണറേറിയം വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞതാണ്. ആശമാരുടെ സമരത്തിന്…
ട്ടുഗതർ – വി. കേറിൻ്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ വിവിധ തൊഴിലിടങ്ങളിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്‌തു
മനാമ: ട്ടുഗതർ – വി. കേറിൻ്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ വിവിധ തൊഴിലിടങ്ങളിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്‌തു. ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻ്റ് ഫോളോ അപ് യൂസഫ് യാഖൂബ് ലോറി മുഖ്യ കാർമികത്വം വഹിച്ച ചടങ്ങിൽ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥർ വൺ ബഹ്റൈൻ ഭാരവാഹി ആൻ്റണി പൗലോസ് വളണ്ടിയർ ടീം വിവിധ സാമൂഹ്യസേവന സന്നദ്ധർ സംഘടനകൾ മീഡിയാവിംങ്ങ് സംഘടനാ ഭാരവാഹികൾ, സ്ഥാപന ഉടമകൾ മറ്റു സദ്വേശി വിദേശികളായ വിവിധ മേഘലയിലുള്ളവരും കൂട്ടമായി പങ്കെടുത്തു. കോഡിനേറ്റർ ബഷീർ അമ്പലായിയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം ചെയ്‌തു.
ദില്ലി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 14000 കോടി രൂപ വിലമതിക്കുന്ന 23,000 കിലോ രാസലഹരി വസ്തുക്കൾ രാജ്യത്ത് പിടികൂടി നശിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. മയക്കുമരുന്ന് വ്യാപാരത്തിലൂടെ ലഭിക്കുന്ന പണം ഭീകരവാദ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ഒരു കിലോ മയക്കുമരുന്ന് പോലും രാജ്യത്തിനകത്തേക്കും പുറത്തേക്കും കടത്താനനുവദിക്കില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. ജമ്മു കശ്മീരിൽ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് കേന്ദ്രസർക്കാർ സ്വീകരിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം ഭീകരവാദികളും ആയുധംവെച്ച് കീഴടങ്ങിയെന്നും അമിത്ഷാ പറഞ്ഞു. അടുത്ത വർഷം മാർച്ചിനകം രാജ്യത്തുനിന്നും മാവോയിസം പൂർണമായും തുടച്ചുനീക്കുമെന്നും രാജ്യസഭയിൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രവർത്തനങ്ങളെ പറ്റിയുള്ള ചർച്ചയ്ക്കിടെ അമിത്ഷാ ആവർത്തിച്ചു.
മനാമ: മാർച്ച് 21 മുതൽ മാർച്ച് 31 വരെ ബഹ്റൈനിലെ ഫഷ്ത് അൽ ജാരിം സമുദ്രമേഖലയിൽ ബാപ്‌കോ അപ്‌സ്ട്രീം ത്രിമാന സർവേകൾ നടത്തുമെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.കടൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കാൻ ഈ കാലയളവിൽ ഈ പ്രദേശം വഴിയുള്ള സഞ്ചാരം ഒഴിവാക്കണമെന്നും കോസ്റ്റ് ഗാർഡ് അഭ്യർത്ഥിച്ചു.