Author: News Desk

കൊച്ചി: സൂര്യചിത്ര ഫിലിം ഡയറക്ടറി വി പണിയിലെത്തി.25 വർഷത്തിലധികമായി മലയാള സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിക്കുന്ന ഷാജി പട്ടിക്കര എഡിറ്ററായി പുറത്തിറക്കുന്ന ആധികാരിക ഡയറക്ടറിയുടെ പന്ത്രണ്ടാം ലക്കം വിപണിയിൽ ലഭ്യമാണ്. മലയാള സിനിമ–ടിവി രംഗത്തെ സൂപ്പർ താരങ്ങൾ, സൂപ്പർ സാങ്കേതിക വിദഗ്ധർ മുതൽ ജൂനിയർ ആർട്ടിസ്റ്റ് വരെ, ക്യാമറാമാൻ, മേക്ക്‌അപ്പ് മാൻ, ആർട്ട് ഡയറക്ടർ, കോസ്റ്റ്യൂമർ, പ്രൊഡക്ഷൻ കൺട്രോളർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്സ്, പ്രൊഡക്ഷൻ മാനേജേഴ്‌സ്, ലൊക്കേഷൻ മാനേജർ, ഫിനാൻസ് കൺട്രോളർ, തിരക്കഥാകൃത്തുകൾ, സ്റ്റിൽ ഫോട്ടോഗ്രാഫേഴ്‌സ്, മ്യൂസിക് ഡയറക്ടേഴ്‌സ്, ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ, പി.ആർ.ഒ മാർ, സിനിമ–ടിവി പ്രൊഡ്യൂസേഴ്‌സ്, ഗാനരചയിതാക്കൾ, ടിവി ഡയറക്ടേഴ്‌സ്, ഗായകർ, ഡാൻസ് മാസ്റ്റർ, ഫൈറ്റ് മാസ്റ്റർ, പോസ്റ്റർ ഡിസൈനേഴ്‌സ്, എഡിറ്റേഴ്‌സ്, കേരളം മുഴുവൻ ചാനലുകൾ, റെയിൽവേ സ്റ്റേഷനുകൾ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകൾ, കേരളത്തിലെ മുഴുവൻ സിനിമാ തിയേറ്ററുകൾ (UFO, Qube, PXD, Sony, TSR, Producers Digital Cinema, Crobel), കേരളത്തിലെ പ്രധാനപ്പെട്ട ലൊക്കേഷനുകൾ, പ്രധാനപ്പെട്ട ഷൂട്ടിംഗ് ക്യാമ്പ് ഹോട്ടലുകൾ,…

Read More

മുംബൈ: അണ്ടർ-19 ലോകകപ്പിലെ വിരോചിത പ്രകടനത്തിന് പിന്നാലെ 14-കാരൻ വൈഭവ് സൂര്യവൻഷിയെ ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. കോണ്‍ഗ്രസ് നേതാവ് ശശി തരൂരാണ് ഏറ്റവും ഒടുവില്‍ വൈഭവിനെ ഇനിയും കാത്തു നിര്‍ത്തരുതെന്നും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മാസം 27ന് 15 വയസ്സ് തികയുന്നതോടെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനുള്ള ഐ.സി.സി പ്രായപരിധി വൈഭവ് പിന്നിടും. ഇതോടെ എപ്പോള്‍ വേണമെങ്കിലും വൈഭവിനെ ഇന്ത്യൻ സീനിയര്‍ ടീമിലേക്ക് പരിഗണിക്കാനാവും. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചു തെളിഞ്ഞതിനാല്‍ ആ കാരണം പറഞ്ഞ് വൈഭവിന്‍റെ സീനിയര്‍ ടീം അരങ്ങേറ്റം നീട്ടാന്‍ ബിസിസിഐക്ക് കഴിയില്ലെന്നാണ് കരുതുന്നത്. ടി20 ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യയുടെ അടുത്ത ടി20 പരമ്പര വരുന്നത് ഐപിഎല്ലിന് ശേഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ ആണ്. ഐപിഎല്ലില്‍ രാജസ്ഥാന് വേണ്ടി മികവ് കാട്ടിയാല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ വൈഭവിനെ സെലക്ടര്‍മാര്‍ക്ക് പരിഗണിക്കേണ്ടിവരും. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലേക്ക് പരിഗണിച്ചില്ലെങ്കില്‍ പോലും സെപ്റ്റംബര്‍ 24ന് ജപ്പാനില്‍ തുടങ്ങുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലെങ്കിലും…

Read More

കൊച്ചി: മധ്യകേരളത്തിലെ ആരോഗ്യ മേഖലയുടെ ദീർഘകാല ആവശ്യമായിരുന്ന കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്‍റര്‍ ഒടുവിൽ യാഥാർഥ്യമായി. 449 കോടി രൂപ ചെലവിൽ നിർമിച്ച കൊച്ചിൻ ക്യാൻസർ സെന്‍ററിന്‍റെറെ ഉദ്ഘാടനം കളമശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.കേരളം മുന്നോട്ടു കുതിക്കുന്നതിന് പ്രധാന തടസം സാമ്പത്തിക പ്രശ്നമായിരുന്നുവെന്നും ബജറ്റിന് പുറത്ത് ധനസ്രോതസ് ഉണ്ടെങ്കിലെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുവെന്ന ചിന്തയിൽ നിന്നാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിക്കുന്നതിന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബിയിലൂടെ കേരളത്തിന്‍റെ നിരവധി ആവശ്യങ്ങൾ നിറവേറ്റി. കേരളത്തിന്‍റെ എല്ലാ ഭാഗങ്ങളിലും അതിന്‍റെ സാക്ഷ്യപത്രം കാണാം.  വിദ്യാഭ്യാസ രംഗത്തും കേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടായി. ആരോഗ്യരംഗത്ത് കിഫ്ബിയുടെ സംഭാവനകൾ വളരെ വലുതാണ്. തീരദേശ ഹൈവേ , മലയോര ഹൈവേ എന്നിവയ്ക്ക് സംസ്ഥാന സർക്കാരാണ് പണം ചെലവഴിക്കുന്നത്. അതിന് 10,000 കോടി രൂപയാണ് കിഫ്ബി വഴി ചെലവഴിക്കുന്നത്. ഇതേ കിഫ്ബിയിൽ നിന്നു തന്നെയാണ് കൊച്ചിൻ ക്യാൻസർ സെന്‍ററിനും പണം നൽകിയത് .മധ്യ കേരളത്തിലെ മികച്ച ക്യാൻസർ…

Read More

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി ഒരാഴ്ച കൂടി നിട്ടീ സുപ്രീം കോടതി. വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ പാടില്ലെന്ന് എല്ലാം സംസ്ഥാന സര്‍ക്കാരുകള്‍ക്കും കോടതി മുന്നറിയിപ്പ് നല്‍കി. ബംഗാളിലെ വോട്ടര്‍പട്ടിക പുതുക്കല്‍ നടപടിയെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി മമത ബാനര്‍ജി സമര്‍പ്പിച്ച ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. മമതാ ബാനര്‍ജിയുടെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതി എസ്‌ഐആര്‍ നടപടികള്‍ ഒരാഴ്ച കൂടി നീട്ടി നല്‍കിയത്. നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഈ മാസം പതിനാലാം തീയതി എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി. നിലവില്‍ പല അപേക്ഷകളിലും തീരുമാനമെടുത്തിട്ടില്ലെന്ന് മമത ബാനര്‍ജിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കുന്നതിനും മറ്റ് നടപടി ക്രമങ്ങള്‍ക്കുമായാണ് സുപ്രീം കോടതി ഒരാഴ്ച കൂടി അനുവദിച്ചത്. ‘ആവശ്യമായ ഉത്തരവുകളോ വിശദീകരണങ്ങളോ ഞങ്ങള്‍ നല്‍കാം. എന്നാല്‍ വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ക്ക് യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകാന്‍ അനുവദിക്കില്ല. ഇത് എല്ലാ…

Read More

മനാമ: പരിസ്ഥിതി അവബോധം വളർത്താനും സമൂഹത്തിലുടനീളം ശരിയായ മാലിന്യ സംസ്കരണ രീതികൾ പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ബഹ്റൈനിലെ സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റും (എസ്.സി.ഇ) സാമൂഹിക വികസന മന്ത്രാലയവും സംയുക്തമായി സാമൂഹ്യ സംഘടനകൾക്കായി ശിൽപശാല സംഘടിപ്പിച്ചു. കുടുംബങ്ങളെയും സമൂഹത്തെയും ഗുണകരമായ പാരിസ്ഥിതിക പെരുമാറ്റരീതികൾ ശീലിപ്പിക്കാനും പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന രീതികൾ കുറയ്ക്കുന്നതിൽ വ്യക്തികളുടെ പങ്ക് വർധിപ്പിക്കാനുമുള്ള കൗൺസിലിന്റെ പ്രയത്നത്തിൻ്റെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചതെന്ന് എസ്‌.സി‌.ഇ. ചീഫ് എക്‌സിക്യൂട്ടീവ് അംന ഹമദ് അൽ റുമൈഹി പറഞ്ഞു. ഗാർഹിക മാലിന്യ സംസ്കരണം, സ്മാർട്ട് സബ്സ്റ്റിറ്റ്യൂഷൻ രീതികൾ എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ സെഷനുകൾ, ബഹ്‌റൈൻ സീറോ വേസ്റ്റ് ഇനിഷ്യേറ്റീവിന്റെ അവലോകനം, പൗര ഉത്തരവാദിത്തമായി വിഭവങ്ങൾ സംരക്ഷിക്കുക എന്ന ആശയത്തെക്കുറിച്ചുള്ള ചർച്ചകൾ എന്നിവ ശിൽപശാലയിലുണ്ടായിരുന്നു. വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണങ്ങളുടെ പങ്കിനെക്കുറിച്ചും മലിനീകരണത്തിൽനിന്ന് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ വ്യക്തിഗത ഉത്തരവാദിത്തത്തെക്കുറിച്ചും ക്ലാസുകൾ നടന്നു

Read More

മനാമ: ആറാമത് ലോക സംരംഭക നിക്ഷേപ ഫോറം ഫെബ്രുവരി 10, 11 തിയതികളിൽ എക്സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടക്കും.ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ്റെ രക്ഷാകർതൃത്വത്തിൽ എക്സിബിഷൻ വേൾഡ് ബഹ്റൈൻ്റെ അത്യാധുനിക ഗ്രാൻഡ് ഹാൾ, പ്രീ-ഫംഗ്ഷൻ ഏരിയ, ഒന്നിലധികം മീറ്റിംഗ് റൂമുകൾ എന്നിവിടങ്ങളിലായിരിക്കും ഫോറം സംഘടിപ്പിക്കുക. ബഹ്റൈനിലെ യൂനിഡോ ഇൻവെസ്റ്റ്‌മെന്റ് ആൻ്റ് ടെക്‌നോളജി പ്രമോഷൻ ഓഫീസിലെ ജനറൽ സെക്രട്ടേറിയറ്റിന്റെ നേതൃത്വത്തിൽ ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ്, ബഹ്‌റൈൻ വ്യവസായ- വാണിജ്യ മന്ത്രാലയം, യൂണിയൻ ഓഫ് അറബ് ചേംബേഴ്‌സ്, ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് എന്നിവയുമായി സഹകരിച്ചാണ് ഇത് സംഘടിപ്പിക്കുന്നത്. പ്രാദേശിക, അന്തർദേശീയ പങ്കാളികളുടെ വിപുലമായ ശൃംഖലയും ഇതിനുണ്ട്. നിക്ഷേപകർ, സംരംഭകർ, നയരൂപീകരണക്കാർ, ബിസിനസ് നേതാക്കൾ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള 800ഓളം പേർ ഫോറത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സുസ്ഥിര വികസനം, കൃത്രിമബുദ്ധി, ഹരിത വളർച്ച എന്നിവയ്ക്ക് പ്രാധ്യന്യം നൽകിക്കൊണ്ട് ‘സംരംഭകത്വം, നവീകരണം, പ്രതിരോധശേഷിയുള്ള സമൂഹങ്ങൾക്കായി മൂലധനം, സമാഹരണം എന്നിവയിലൂടെ…

Read More

മനാമ: ബഹ്‌റൈൻ പോസ്റ്റ് പുതിയ കിംഗ്ഡം ഓഫ് ബഹ്‌റൈൻ സ്റ്റാമ്പ് ആൽബം വിൽപ്പനയ്‌ക്കായി പുറത്തിറക്കി. ദേശീയ തപാൽ വിഷയങ്ങൾ രേഖപ്പെടുത്തുന്ന വാർഷിക ആൽബ പരമ്പരയുടെ ഭാഗമായാണിത്. 2021നും 2025നുമിടയിൽ പുറത്തിറക്കിയ സ്റ്റാമ്പുകളുടെയും പോസ്റ്റൽ കാർഡുകളുടെയും സമഗ്രമായ ശേഖരം പുതിയ ആൽബത്തിൽ ഉൾപ്പെടുന്നു. ദേശീയവും സാംസ്കാരികവും ചരിത്രപരവുമായ നിരവധി സന്ദർഭങ്ങളെ പ്രതിഫലിപ്പിക്കുന്ന ഈ ശേഖരം തപാൽ ലക്കങ്ങളിലൂടെ രേഖപ്പെടുത്തിയിരിക്കുന്ന ബഹ്‌റൈന്റെ സമ്പന്നമായ പൈതൃകത്തെ അടയാളപ്പെടുത്തുന്നു. പോസ്റ്റൽ മ്യൂസിയത്തിലെ ഫിലാറ്റലിസ്റ്റ് ഓഫീസിൽ 26 ദിനാറിന് ആൽബം ലഭ്യമാണ്. താൽപ്പര്യമുള്ള വ്യക്തികൾക്ക് ഞായറാഴ്ച മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ മ്യൂസിയത്തിന്റെ ഔദ്യോഗിക പ്രവൃത്തി ദിനങ്ങളിൽ രാവിലെ 7നും ഉച്ചയ്ക്ക് 2.15നുമിടയിൽ ആൽബം വാങ്ങാവുന്നതാണ്.സ്റ്റാമ്പ് ശേഖരണക്കാരെ പിന്തുണയ്ക്കാനും ദേശീയ തപാൽ വിഷയങ്ങളുടെ ഡോക്യുമെന്ററി മൂല്യം വർധിപ്പിക്കാനുമുള്ള ബഹ്‌റൈൻ പോസ്റ്റിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ആൽബത്തിന്റെ പ്രകാശനം.

Read More

ടെഹ്‌റാന്‍: രാജ്യം യുറേനിയം സമ്പുഷ്ടീകരണം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രി അബ്ബാസ് അരാഘ്ചി. അമേരിക്കയെ ഇറാന് വിശ്വാസമില്ലെന്നും പുതുക്കിയ ആണവ ഉടമ്പടികളില്‍ ഗൗരവപൂര്‍ണമായ നിലപാടാണോ യുഎസിനുള്ളതെന്നും അരാഘ്ചി പറഞ്ഞു. മാത്രമല്ല തന്ത്രപ്രധാന പങ്കാളികളായ ചൈനയും റഷ്യയുമായി ഇറാന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ”യുദ്ധം അടിച്ചേല്‍പ്പിക്കപ്പെട്ടാലും സമ്പുഷ്ടീകരണത്തില്‍ നിന്ന് പിന്‍മാറാതെ അതിനുവേണ്ടി നാം നിര്‍ബന്ധം പിടിക്കുന്നത് എന്തുകൊണ്ടാണ്? കാരണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണമെന്ന് നിശ്ചയിക്കാനുള്ള അവകാശം നമുക്കാണുള്ളത്, അത് മറ്റാര്‍ക്കുമല്ല”, അരാഘ്ചി പറഞ്ഞു. യുഎസിന്റെ സൈനിക വിന്യാസം ഇറാനെ ഭയപ്പെടുത്തുന്നില്ലെന്നും അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് അബ്രഹാം ലിങ്കണിന്റെ വരവിനെ പരാമര്‍ശിച്ച് മന്ത്രി വ്യക്തമാക്കി. ജൂണ്‍ മാസത്തില്‍ 12 ദിവസം നീണ്ടു നിന്ന ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തിന് പിന്നാലെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ പുനഃരാരംഭിച്ചത്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടുകള്‍ കൈക്കൊള്ളുന്നതിന് പകരമായി യുഎസ് തങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോഘം പിന്‍വലിക്കണമെന്നാണ് ഇറാന്റെ ആവശ്യം. ചര്‍ച്ച നടന്ന് രണ്ട് ദിവസത്തിന് ശേഷം ഞായറാഴ്ചയാണ്…

Read More

ന്യൂഡല്‍ഹി: കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരിക്കുന്ന ഒരിടത്തും വികസനം കൊണ്ടുവരാന്‍ അവര്‍ക്കായില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ സത്യം ആളുകള്‍ മനസിലാക്കണമെന്നും അത് നാശത്തിന്റെ സൂചനയാണെന്നും രാജ്യത്തിന് എത്രയും വേഗം അതില്‍ നിന്ന് മോചനം ആവശ്യമാണെന്നും അമിത് ഷാ പറഞ്ഞു. ജനാധിപത്യത്തില്‍ നിന്ന് കമ്യൂണിസം വലിയ തോതില്‍ അപ്രത്യക്ഷമായെന്നും അമിത് ഷാ പറഞ്ഞു. ത്രിപുരയിലും ബംഗാളിലും കമ്യൂണിസ്റ്റ് ഭരണത്തിന് അവസാനമായി. അവശേഷിക്കുന്നത് കേരളത്തില്‍ മാത്രമാണ്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്ന് മാറ്റത്തിന്റെ തുടക്കം കുറിച്ചെന്നും തിരുവനന്തപുരം നഗരസഭയിലെ ബിജെപി മുന്നേറ്റം ചൂണ്ടിക്കാട്ടി അമിത് ഷാ പറഞ്ഞു. ജനാധിപത്യ പ്രക്രിയയിലൂടെ ജനങ്ങള്‍ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തെ തള്ളിക്കളഞ്ഞു. തിരുവനന്തപുരത്തെ ബിജെപിയുടെ വിജയത്തോടെ, കമ്മ്യൂണിസ്റ്റുകാരുടെ അവസാന കോട്ടയായ കേരളത്തിലും അവരുടെ അന്ത്യത്തിന് തുടക്കമായിരിക്കുകയാണ്. രാജ്യത്ത് നക്‌സലിസം അതിന്റെ അന്ത്യത്തോട് അടുക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. മാര്‍ച്ച് 31നകം രാജ്യത്ത് നിന്ന് നക്‌സല്‍ ഭീഷണി പൂര്‍ണമായും തുടച്ചുനീക്കുമെന്നും അമിത് ഷാ ആവര്‍ത്തിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി 500ലധികം…

Read More

കാസർകോട്: സമസ്തക്ക് എന്താവശ്യമുണ്ടെങ്കിലും കൂടെയുണ്ടാകുമെന്ന് വ്യവയാസി എം.എ. യൂസഫലി. 7.5 കോടി രൂപ ചെലവ് വരുന്ന പള്ളി സമസ്തയുടെ പ്രൊജക്ടിൽ പറയുന്നുണ്ട്. ഇതിനേക്കാള്‍ കൂടിയ തുക ചെലവായാലും ആ പള്ളി താൻ പണിതു തരുമെന്നും യൂസഫലി പ്രഖ്യാപിച്ചു. തനിക്ക് മുമ്പില്‍ സമസ്തയുടെ പ്രൊജക്ട് കാണിച്ചിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു പ്രൊജക്ട് താന്‍ പറഞ്ഞില്ലെങ്കില്‍ ജിഫ്രി തങ്ങള്‍ക്ക് വിഷമമാകുമെന്നും പള്ളിയുടെ നിർമാണം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു വലിയ പ്രൊജക്ട് കൂടി പറയുന്നുണ്ട്. അവിടെയുള്ള സര്‍ക്കാരുമായി സംസാരിച്ച് അവരുടെ ഫണ്ടില്‍ നിന്ന് സമസ്തയ്ക്ക് എന്തെങ്കിലും ലഭിക്കാന്‍ വഴിയുണ്ടോ എന്ന് താന്‍ പരിശ്രമിക്കുമെന്നും യൂസഫലി പറഞ്ഞു. സമസ്തയ്ക്ക് കൂടെ എപ്പോഴുമുണ്ടാകുമെന്നും എന്ത് ആവശ്യമുണ്ടെങ്കിലും കൂടെ നിൽക്കുമെന്നും യൂസഫലി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഡെപ്യൂട്ടി സ്പീക്കര്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Read More