Author: News Desk

ദില്ലി: ഒമാനിലെ സോഹാർ നഗരത്തിലുള്ള വ്യാവസായിക മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യാക്കാർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം കരയിൽ വെച്ച് ഇന്ത്യാക്കാർ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച മന്ത്രാലയം, അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നതായും അറിയിച്ചു. ഈ ഡ്രോൺ ആക്രമണത്തിൽ ആകെ 11 പേർക്ക് പരിക്കേറ്റു, ഇതിൽ 10 പേരും ഇന്ത്യക്കാരാണ്. പരിക്കേറ്റവരിൽ അഞ്ചുപേർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായും ബാക്കിയുള്ള അഞ്ചുപേർ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണെന്നും വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അസീം മഹാജൻ അറിയിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. മസ്കറ്റിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള അൽ അവഹി ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഡ്രോണുകൾ പതിച്ചത്. ഇറാഖിലെ ബസ്രയ്ക്ക് സമീപം ആക്രമിക്കപ്പെട്ട ‘സേഫ്‌സീ വിഷ്ണു’ എന്ന കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യൻ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായും മന്ത്രാലയം അറിയിച്ചു. ഈ കപ്പലിൽ വെച്ച് കൊല്ലപ്പെട്ട ഇന്ത്യൻ ജീവനക്കാരന്റെ മൃതദേഹം…

Read More

കൊച്ചി: ശബരിമല ആടിയ നെയ്യ് ശിഷ്ടം വില്പനയിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി സംസ്ഥാന ഓഡിറ്റ് വിഭാഗം. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ക്രമക്കേടുകളെ കുറിച്ച് കണ്ടെത്തിയിരിക്കുന്നത്. ആടിയ നെയ്യ് ശിഷ്ടം വില്പന നടത്തിയതിലെ കണക്കുകളിലെ വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. 25,52,000 രൂപയുടെ കണക്കിലാണ് വ്യത്യാസം. രണ്ട് പ്രധാനപെട്ട കേന്ദ്രങ്ങളിലാണ് കൂടുതൽ ക്രമക്കേട് നടന്നിട്ടുള്ളത്. ഒരു ഘട്ടത്തിലും പാക്കിങ്ങിന് എത്തുന്ന നെയ്യിന്റെ തൂക്കം പരിശോധിക്കാറില്ലെന്നും സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തി. കണക്കുകൾ സൂക്ഷിച്ചിരിക്കുന്നത് നാല് സ്കൂൾ നോട്ടുബുക്കുകളിലായിട്ടാണെന്നും അതിൽ മുഴുവൻ വെട്ടലും തിരുത്തലുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആടിയ നെയ്യ് ശിഷ്ടം വില്പന സുതാര്യത ഉറപ്പ് വരുത്താൻ ഓഡിറ്റ് വിഭാഗം 9 നിർദേശങ്ങളും കോടതിയിൽ സമർപ്പിച്ചു.

Read More

തിരുവനന്തപുരം: നെയ്യാർ അണക്കെട്ടിന്റെ റിസർവോയറിൽ കാണാതായ ആർടിഒ ജീവനക്കാരി ശരണ്യയുടെ മൃതദേഹം കണ്ടെത്തി. സ്കൂബ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് നേമം സ്വദേശി ശരണ്യ റിസർവോയറിൽ ചാടിയത്. സ്ഥലം മാറ്റം ലഭിക്കാത്തിലുള്ള മനോവിഷമമാണ് കാരണമെന്നാണ് ഭർത്താവ് സിരിലിന്റെ മൊഴി. അതേസമയം, ശരണ്യയും ഭർത്താവും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും ഭർത്താവിനെതിരെ ശരണ്യ പൊലീസിൽ പരാതി നൽകിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു.അതേസമയം, ശരണ്യയുടെ മരണം ഭർത്താവിന്റെ പീഡനം മൂലമാണെന്ന് പൊലീസ് പറയുന്നു. മദ്യപിച്ചു എത്തുന്ന ഭർത്താവ് നിരന്തരം മർദിക്കുമെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകി. ജോലി സമ്മർദ്ദം മൂലമാണ് മരിച്ചതെന്നാണ് ഇന്നലെ ഭർത്താവ് പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരം തമ്പാനൂർ ആർടിഒ ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് ആയിരുന്നു ശരണ്യ. 11 മാസം മുമ്പാണ് ശരണ്യക്ക് സർക്കാർ ജോലി ലഭിച്ചത്.

Read More

​തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് 16-ന് വൈകിട്ട് ആറുമണിക്ക് നിർവഹിക്കും. പത്തേക്കർ ഭൂമിയിൽ 45 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ സമുച്ചയം, അത്യാധുനിക ഫ്ലഡ്‌ലൈറ്റ് സംവിധാനം എന്നിവയുൾപ്പെടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരം സൗകര്യങ്ങളുള്ള കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണിത്.​രാത്രികാല മത്സരങ്ങൾക്കായി സജ്ജീകരിച്ചിട്ടുള്ള അത്യാധുനിക എൽ.ഇ.ഡി ഫ്ലഡ്‌ലൈറ്റ് സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമ്മം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. രാജ്യത്തെ പ്രമുഖ സ്റ്റേഡിയങ്ങളിൽ ഫ്ലഡ്‌ലൈറ്റ് ഒരുക്കിയിട്ടുള്ള സിഗ്നിഫൈ (ഫിലിപ്സ്) ആണ് ഇതിന്റെ നിർമ്മാണ കമ്പനി. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെർക്കുറി ഇലക്ട്രിക്കൽ കോർപറേഷൻ ആണ് ഫ്ലഡ് ലൈറ്റ് കോൺട്രാക്ടർ.ബി.സി.സി.ഐയുടെ ലൈറ്റിങ് കൺസൾട്ടന്റായ ലൈറ്റിങ് എൻവിറോൺമെന്റ് ഡിസൈൻസിന്റെ മേൽനോട്ടത്തിലാണ് ഫ്ലഡ്‌ലൈറ്റ് സംവിധാനം പൂർത്തിയാക്കിയത്.പ്രമുഖ ആർക്കിടെക്ട് ഷിബു അബൂസലിയാണ് സ്റ്റേഡിയം ഡിസൈൻ ചെയ്തിരിക്കുന്നത്.​…

Read More

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാരിനെതിരായ ജനവികാരത്തെ മറികടക്കാനുള്ള കുതന്ത്രമാണ് ശബരിമല യുവതീ പ്രവേശനത്തിലെ നിലപാട് മാറ്റമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഇത് ആത്മാര്‍ത്ഥയില്ലാത്ത മലക്കം മറിച്ചിലാണ്. ശബരമലിയില്‍ സ്വര്‍ണ്ണക്കൊള്ളയും ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ കൊള്ളയും നടത്തിയവര്‍ മറിമായം നടത്തി മറ്റൊരു തട്ടിപ്പിന് വേദിയുണ്ടാകുമോയെന്നാണ് ഇതിലൂടെ നോക്കുന്നത്. യുവതീ പ്രവേശനത്തിന് ആളുകളെ നിര്‍ബന്ധിപ്പിച്ച് പോലീസ് സംരക്ഷണയില്‍ കൊണ്ടുപോയവരാണ്. അതിന്റെ പേരില്‍ വനിതാ മതിലും നവോത്ഥാന സദസ്സും സമതിയും തീര്‍ത്തു. ഇപ്പോള്‍ വീണ്ടും ചില അഭ്യാസങ്ങളും നാടകങ്ങളും നടത്തുന്നു. സിപിഎമ്മിന് നയമില്ലാത്തതിന്റെ പ്രകടമായ രൂപമാണ് ഇപ്പോഴത്തെ നടപടി. ഇതുവരെയുള്ള സിപിഎമ്മിന്റെ നയങ്ങള്‍ തെറ്റായിരുന്നുവെന്ന് പരസ്യമായി പറയാന്‍ തയ്യാറാകണം. നവോത്ഥാനത്തിന്റെ പേരില്‍ നടത്തിയ കോടികളുടെ ദുര്‍ചെലവ് ആരില്‍ നിന്ന് ഈടാക്കുമെന്നത് വ്യക്തമാക്കണം. നവോത്ഥാനത്തിന്റെ പേരില്‍ രൂപീകരിച്ച സമിതിയെ പിരിച്ചുവിടണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Read More

മനാമ: കാൻസർ രോഗികൾക്കു വിഗ് നിർമ്മിക്കുവാൻ നജ്മ നവാസ് മുടി ദാനം നൽകി. ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി വിഗ് നിർമ്മിക്കുന്ന ഹെഡ് ടു ട്ട്യൂ സലൂണിൽ നിന്നും മുറി മുറിച്ചെടുത്ത് പ്രസ്തുത സലൂണിന് തന്നെ കൈമാറുകയായിരുന്നു. കാൻസർ കെയർ ഗ്രൂപ്പിന്റെ സജീവ പ്രവർത്തകരായ നജ്മയും ഭർത്താവ് നവാസും കോഴിക്കോട് ജില്ലയിലെ ചെരണ്ടത്തൂർ സ്വദേശികളാണ്. ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് നെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി മുടി നഷ്ട്ടമാകുമെന്ന കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി വിഗ് നൽകി വരുന്നത്.

Read More

തിരുവനന്തപുരം: നഴ്സുമാരുടെ സമരത്തിൽ മധ്യസ്ഥത ചർച്ചയ്ക്ക് നിർദേശം നൽകി ഹൈക്കോടതി. ചൊവ്വാഴ്ച്ച മധ്യസ്ഥ ചർച്ച നടത്താമെന്നാണ് കോടതിയുടെ നിർദേശം. മധ്യസ്ഥ ചർച്ചകൾ പൂർത്തിയാകുന്നത് വരെ സമരം പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി മീഡിയേഷൻ സെന്ററിൽ നിന്നും മധ്യസ്ഥനെ നിയോഗിക്കുമെന്നും അറിയിച്ചു.ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടു സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഉൾപ്പെടെ ബഹിഷ്കരിച്ചാണ് സമരം മുന്നോട്ട് പോകുന്നത്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ശക്തമായി സമരം മുന്നോട്ടു കൊണ്ടുപോകാനാണ് സംഘടനകളുടെ തീരുമാനം. എന്നാൽ ഇപ്പോഴുള്ള സമരം അനാവശ്യമാണെന്നാണ് ആശുപത്രി മാനേജുമെൻ്റുകളുടെ നിലപാട്. ആശുപത്രികളിൽ നഴ്സുമാരുടെ എണ്ണം കുറഞ്ഞത് രോഗികളെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അതേസമയം ആശുപത്രി സേവനം മുടങ്ങുന്നില്ലെന്ന് സർക്കാർ ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശം നൽകിയിരുന്നു. ആശുപത്രികൾക്ക് പോലീസ് സംരക്ഷണം ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു.

Read More

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് എം ആർ അജിത് കുമാറിനെ മാറ്റി. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. തുടർന്ന് അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് ഭരണനിർവഹണ ചുമതല നൽകി. ഐഎഎസ് അസോസിയേഷൻ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കാവൂ എന്ന കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിന്റെ ഉത്തരവ് കണക്കിലെടുത്താണ് സർക്കാരിന്‍റെ നടപടി. ഉത്തരവിന് കാരണമായ ഹര്‍ജി നല്‍കിയ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി അശോകിനെ അപ്രധാന വകുപ്പുകളിലേക്കും മാറ്റിയിട്ടുണ്ട്. സൈനിക ക്ഷേമം, സ്പോർട്സ് ആന്‍റ് യൂത്ത് അഫയേഴ്സ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണ് അശോകിനെ സ്ഥലം മാറ്റിയത്. കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥർ അല്ലാത്തവരെ നിയമിച്ചത് ചോദ്യം ചെയ്താണ് ഐഎഎസ് ഓഫീസേഴ്സ് അസോസിയഷനും ബി അശോകും കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിനെ സമീപിച്ചത്. കേഡർ തസ്തികകളിൽ നിലവിൽ തുടരുന്ന ഐഎഎസ് ഇല്ലാത്തവർ സ്ഥാനമൊഴിയണമെന്നും ട്രിബ്യൂണലിന്‍റെ ഉത്തരവിലുണ്ട്. ഇതോടെയാണ് എം ആർ അജിത് കുമാറിന് സ്ഥാനം നഷ്ടപ്പെട്ടത്. ഏതാനും ദിവസങ്ങൾക്ക്…

Read More

ദില്ലി: രാജ്യത്ത് വാണിജ്യ എൽപിജി ക്ഷാമം അതിരൂക്ഷം. എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറവ് രൂക്ഷമായതോടെ സംസ്ഥാനത്ത് കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടി. നഗരങ്ങളിൽ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് പിന്നാലെ ഹോസ്റ്റലുകളും പിജി താമസ സൗകര്യങ്ങളിലും പ്രതിസന്ധി ജനജീവിതത്തെ ബാധിച്ചു തുടങ്ങി. വാണിജ്യ സിലിണ്ടറുകളുടെ പരിധി ഉയർത്താൻ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. റേഷൻ മണ്ണെണ്ണ വിഹിതം ഉയർത്തുമെന്നും ജി ആര്‍ അനിൽ നമസ്തേ കേരളത്തിൽ അറിയിച്ചു. വിഷയത്തില്‍ പാർലമെന്റിന് അകത്തും പുറത്തും കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. അടിയന്തരമായി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഹളത്തെ തുടർന്ന് സഭ നിർത്തിവച്ചു. മോദിജീ എൽപിജി എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. പാർലമെന്റിന് മുന്നിൽ സിലിണ്ടർ ചിത്രങ്ങളുമായും പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു. സാഹചര്യം വിശദീകരിക്കാൻ നാല് മണിക്ക് കേന്ദ്രം വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. അതേസമയം, എൽപിജി സിലണ്ടറുകളുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ വിവിധ സംസ്ഥാനങ്ങൾ നടപടികൾ തുടങ്ങി. മഹാരാഷ്ട്രയും യുപിയും…

Read More

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ നിലപാടിൽ മലക്കംമറിഞ്ഞ് സംസ്ഥാന സർക്കാർ. യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് സർക്കാർ ഒരുങ്ങുന്നത്. ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. മുൻ നിലപാടിൽ സുപ്രീംകോടതിയിൽ സർക്കാർ തിരുത്തും.തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിർത്താൻ സർക്കാർ നിർദ്ദേശപ്രകാരമാണ് സര്‍ക്കാരിന്‍റെ മലക്കം മറിച്ചിൽ. 2018 സെപ്തംബർ എട്ടിന് യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധി. പുനപരിശോധന ഹർജികൾ വന്നപ്പോൾ സര്‍ക്കാര്‍ വിധിയെ അനുകൂലിച്ചിരുന്നു. നവോത്ഥാന സമിതിയും വനിതാമതിലുമായി യുവതീപ്രവേശത്തിനൊപ്പം നില്‍ക്കുകയായിരുന്നു സംസ്ഥാന സർക്കാർ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് പിന്നാലെ സര്‍ക്കാരും നിലപാടില്‍ നിന്ന് മലക്കംമറിയുകയാണ്. കോടതിയെ നാളെ നിലപാട് അറിയിക്കും. അതിനിടെ, യുവതി പ്രവേശനത്തില്‍ ഇന്ത്യൻ യങ്ങ് ലോഴ്സ് അസോസിയേഷൻ സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിച്ചു. യുവതി പ്രവേശന വിധി നിലനിർത്തണമെന്നാണ് ഇന്ത്യൻ യങ്ങ് ലോഴ്സ് അസോസിയേഷൻ്റെ വാദം. സ്ത്രീകളുടെ അന്തസുമായി ബന്ധപ്പെട്ട വിഷയമാണിത്. ആർത്തവത്തിൻ്റെ പേരിൽ മാറ്റിനിർത്തിൽ അംഗീകരിക്കാനാകില്ല. ശബരിമലയെ ഒരു പ്രത്യേകവിഭാഗമായി കാണാനാകില്ല. പൊതുതാൽപര്യഹർജിയിലൂടെ മത…

Read More