Author: News Desk

ശ്രീനഗർ: ജമ്മു കാശ്‌മീരിൽ നിയന്ത്രണ രേഖയുടെ സമീപം പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് വ്യാപക ഷെൽ ആക്രമണം നടത്തി. പൂഞ്ച് ജില്ലയിലാണ് പാകിസ്ഥാൻ കനത്ത ഷെൽ ആക്രമണം നടത്തിയിരിക്കുന്നത്. 12 ഇന്ത്യക്കാർക്ക് ഇവിടെ ജീവൻ നഷ്‌ടമായി. കാശ്‌മീരിലാകെ 57 പേർക്ക് പരിക്കേറ്റു. ഇതിൽ 42പേരും പൂഞ്ചിലാണ്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. മരിച്ചവരിൽ സഹോദരങ്ങളടക്കം നാല് കുട്ടികളുമുണ്ട്.പഹൽഗാം ആക്രമണത്തിന് ഇന്ത്യ ബുധനാഴ്‌ച പുലർച്ചെ കനത്ത തിരിച്ചടിയാണ് പാകിസ്ഥാന് നൽകിയത്. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ടിരിക്കുന്ന പ്രതിരോധത്തിന് മറുപടിയായാണ് വെടിനിർത്തൽ കരാർ ലംഘിച്ചുള്ള പാക് പ്രകോപനം. അതേസമയം ഇന്ത്യയിൽ ഇനിയും ആക്രമിച്ചാൽ സൈനിക കേന്ദ്രങ്ങളിലടക്കം ആക്രമിക്കാൻ മടിക്കില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. വിദേശരാജ്യ പ്രതിനിധികളെ വിളിച്ചാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.പൂഞ്ചിലെ ആക്രമണത്തിന് ഇന്ത്യ അതേനാണയത്തിൽ ശക്തമായി മറുപടി നൽകി. പാകിസ്ഥാൻ ഭാഗത്തും ആൾനാശവും മറ്റുമുണ്ടായതായാണ് റിപ്പോർട്ട്. പൂഞ്ചിന് പുറമേ ബാലാകോട്, മെന്ഥാർ, മാൻകോട്ട്,കൃഷ്‌ണ ഘടി, ഗുൽപൂർ, കെർണി എന്നിവിടങ്ങളിലും ഷെൽ ആക്രമണം…

Read More

മസ്‌കത്ത്: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങളിലെ പബ്ലിക് പ്രോസിക്യൂഷന്‍ സ്ഥാപനങ്ങള്‍ക്കിടയില്‍ സന്ദര്‍ശനങ്ങള്‍ കൈമാറുന്നതിനുള്ള പരിപാടിയുടെ ഭാഗമായി ബഹ്റൈനിലെ പബ്ലിക് പ്രോസിക്യൂഷനില്‍നിന്നുള്ള പ്രതിനിധി സംഘം ഒമാനിലെ പബ്ലിക് പ്രോസിക്യൂഷന്‍ ആസ്ഥാനം സന്ദര്‍ശിച്ചു.ജി.സി.സി. അറ്റോര്‍ണി ജനറല്‍ അംഗീകരിച്ച പ്രമേയങ്ങള്‍ക്കനുസൃതമായി നടപ്പിലാക്കിയ ഈ പരിപാടി വൈദഗ്ധ്യ കൈമാറ്റം പ്രോത്സാഹിപ്പിക്കുക, പ്രവര്‍ത്തന സംവിധാനങ്ങള്‍ അവലോകനം ചെയ്യുക, കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനും അന്വേഷണ കഴിവുകള്‍ വികസിപ്പിക്കുന്നതിനും ക്രിമിനല്‍ നടപടിക്രമ രീതികള്‍ നവീകരിക്കുന്നതിനുമുള്ള മികച്ച രീതികള്‍ പര്യവേക്ഷണം ചെയ്യുക എന്നിവയാണ് ലക്ഷ്യമിടുന്നത്.സന്ദര്‍ശന വേളയില്‍ പ്രവര്‍ത്തന നടപടിക്രമങ്ങള്‍, ക്രിമിനല്‍ കേസ് മാനേജ്മെന്റ് സംവിധാനങ്ങള്‍, മേല്‍നോട്ട സംവിധാനങ്ങളും പ്രൊഫഷണല്‍ മൂല്യനിര്‍ണ്ണയ ചട്ടക്കൂടുകളും ഉള്‍പ്പെടെയുള്ള ജുഡീഷ്യല്‍ പരിശോധനയിലെ ഒമാന്റെ അനുഭവം എന്നിവ പ്രതിനിധി സംഘം അവലോകനം ചെയ്തു.ജുഡീഷ്യല്‍ പരിശീലന പരിപാടികളെക്കുറിച്ചും നിയമ ജീവനക്കാരുടെ യോഗ്യതാ സംവിധാനങ്ങളെക്കുറിച്ചും പഠിക്കാന്‍ പ്രതിനിധി സംഘം ഹയര്‍ ജുഡീഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സന്ദര്‍ശിച്ചു.

Read More

ശ്രീനഗർ: കശ്മീർ കാണാൻ പോയ മലയാളി യുവാവ് ഗുൽമാർഗിൽ മരിച്ചനിലയിൽ. പാലക്കാട് കാഞ്ഞിരപ്പുഴ വർമ്മംകോട് കരുവാൻ തൊടി മുഹമ്മദ് ഷാനിബി(28)ൻ്റെ മൃതദേഹമാണ് വനമേഖലയിൽ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഏപ്രിൽ പതിമൂന്നിനാണ് കശ്മീർ കാണാനായി ഷാനിബ് വീട്ടിൽ നിന്നും പുറപ്പെട്ടതെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയിരിക്കുന്ന വിവരം. ഗുൽഗാർമിനോട് ചേർന്ന ഭാഗത്തുള്ള വനത്തിൽ നിന്ന് കഴിഞ്ഞദിവസമാണ് മൃതദേഹം കണ്ടെത്തിയത്. രേഖകൾ പരിശോധിച്ചതിൽ നിന്ന് പാലക്കാട് മണ്ണാർക്കാട് സ്വദേശിയാണെന്ന് കാശ്മീർ പൊലീസ് കണ്ടെത്തി. പിന്നാലെ മണ്ണാർക്കാട് പൊലീസിനെ കശ്മീർ പൊലീസ് ബന്ധപ്പെട്ടു. തുടർന്ന് വാർഡ് മെമ്പർ ബന്ധുക്കൾ തുടങ്ങിയവർ സംഭവം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് മൃതദേഹം പാലക്കാട്ടേക്ക് എത്തിക്കും.

Read More

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമുള്ള സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ കേരളത്തിൽ 14 ജില്ലകളിലും എല്ലാ സ്ഥലങ്ങളിലും ഇന്ന് വൈകുന്നേരം നടക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വൈകുന്നേരം നാല് മണിക്കാണ് മോക് ഡ്രിൽ ആരംഭിക്കുന്നത്. നാല് മണി മുതൽ 30 സെക്കൻഡ് അലേർട്ട് സൈറൺ മൂന്ന് വട്ടം നീട്ടി ശബ്ദിക്കും. സൈറൺ ശബ്ദം കേൽക്കുന്ന ഇടങ്ങളിലും, കേൾക്കാത്ത ഇടങ്ങളിലും 4.02നും, 4.29നും ഇടയിൽ ആണ് മോക്ക്ഡ്രിൽ നടത്തേണ്ടതെന്ന് അറിയിപ്പിൽ വ്യക്തമാക്കി. കേന്ദ്ര നിർദേശം അനുസരിച്ച് സൈറൺ ഇല്ലാത്ത ഇടങ്ങളിൽ ആരാധനാലയങ്ങളിലെ അനൗൺസ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങളെ അലർട്ട് ചെയ്യുന്നത് പരിഗണിക്കാമെന്നാണ് നി‍ർദേശം. 4.28 മുതൽ സുരക്ഷിതം എന്ന സൈറൺ 30 സെക്കൻഡ് മുഴങ്ങും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരിട്ടാണ് സൈറണുകൾ പ്രവർത്തിപ്പിക്കുന്നത്. അതേസമയം മോക്ക് ഡ്രില്ലിൽ ജീവന് അപകടം ഉണ്ടാക്കുന്ന തരത്തിൽ നടപടികൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തുണം. മാധ്യമങ്ങൾ എല്ലാ ജില്ലയിലേയും സൈറണുകൾ പ്രാദേശികമായി ലൈവ് ടെലികാസ്റ്റ്…

Read More

ലാഹോര്‍: ഇന്ത്യന്‍ മിസൈലാക്രമണത്തില്‍ തന്റ പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹര്‍. ബഹാവല്‍പുരില്‍ സംഘടനയുടെ ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. മസ്ഹൂദ് അസഹ്‌റിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സിയും ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ജെയ്ഷെ മുഹമ്മദ് മേധാവിയുടെ മൂത്ത സഹോദരിയും ഭര്‍ത്താവും, ഒരു അനന്തരവനും ഭാര്യയും, മറ്റൊരു അനന്തരവള്‍, കുടുംബത്തിലെ അഞ്ച് കുട്ടികള്‍ എന്നിവരും ഉള്‍പ്പെടുന്നുവെന്ന് അസ്ഹറിന്‍റേതെന്ന് പറയപ്പെടുന്ന പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ആക്രമണത്തില്‍ അടുത്ത അനുയായികളായ മൂന്ന് പേരും ഇവരില്‍ ഒരാളുടെ മാതാവും കൊല്ലപ്പെട്ടെന്നും പ്രസ്താവനയിലുണ്ട്.

Read More

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഏറ്റ പ്രഹരത്തിന്റെ നാണക്കേട് മാറ്റാൻ പാക് മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഇന്ത്യയ്‌ക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നു. ഇന്ത്യൻ വ്യോമസേനയുടെ അഞ്ച് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്നും സിന്ദൂറിന് ശേഷം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നൽകിയെന്നും തരത്തിലുള്ള വാർത്തകളാണ് പാക് മാദ്ധ്യമങ്ങൾ പങ്കുവയ്ക്കുന്നത്. പാകിസ്ഥാൻ സർക്കാരുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. എക്സ് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരണം ശക്തമാണ്. ഇന്ത്യയിലെ 15 സ്ഥലങ്ങളിൽ മിസൈൽ ആക്രമണം നടത്തിയെന്നും ശ്രീനഗർ വ്യോമതാവളം തകർത്തുവെന്നുമുള്ള പോസ്റ്റുകളും നിറയുകയാണ്. പാകിസ്ഥാൻ സൈനിക മാദ്ധ്യമ വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക്ക് റിലേഷൻസുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ വഴിയും വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ വാർത്തകളെ ന്യായീകരിക്കാനുള്ള ചിത്രങ്ങളോ തെളിവുകളോ നിരത്താൻ അവർക്ക് സാധിച്ചിട്ടില്ല. വർഷങ്ങൾ പഴക്കമുള്ള വീഡിയോകളും ചിത്രങ്ങളുമാണ് പാക് മാദ്ധ്യമങ്ങൾ പങ്കുവയ്ക്കുന്നത്. ബുധനാഴ്ച പുലർച്ചെയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ തിരിച്ചടി നൽകിയത്. എത്ര ഭീകരർ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങൾ…

Read More

പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ പാകിസ്ഥാന് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ നൽകിയ തിരിച്ചടിയിൽ പ്രതികരണവുമായി നടൻ മമ്മൂട്ടി.’നമ്മുടെ നായകന്മാർക്ക് സല്യൂട്ട്. രാജ്യം വിളിക്കുമ്പോൾ ഇന്ത്യൻ സൈന്യം വിളി കേൾക്കും എന്നാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ വീണ്ടും തെളിയിക്കുന്നത്. ജീവനുകൾ രക്ഷിക്കുന്നതിലും പ്രതീക്ഷ നിലനിർത്തുന്നതിനും നന്ദി. നിങ്ങൾ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തുന്നു, ജയ് ഹിന്ദ്’- എന്നാണ് മമ്മൂട്ടി സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.ഓപ്പറേഷൻ സിന്ദൂറിൽ നടൻ മോഹൻലാലും പ്രതികരിച്ചിട്ടുണ്ട്. ‘ഒരു പാരമ്പര്യം എന്ന നിലയിൽ മാത്രമല്ല, നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായിട്ടാണ് നമ്മൾ സിന്ദൂരം അണിയുന്നത്. വെല്ലുവിളിക്കൂ, ഞങ്ങൾ എക്കാലത്തേക്കാളും നിർഭയരും ശക്തരുമായി ഉയരും. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന, ബിഎസ്എഫ് എന്നിവയുടെ ഓരോ ധീരഹൃദയത്തെയും അഭിവാദ്യം ചെയ്യുന്നു.നിങ്ങളുടെ ധൈര്യം ഞങ്ങളുടെ അഭിമാനത്തിന് ഇന്ധനം നൽകുന്നു. ജയ് ഹിന്ദ്’- എന്നാണ് മോഹൻലാൽ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. ഇരുവരുടെയും കുറിപ്പുകളിൽ ആരാധകരും പിന്തുണ നൽകുന്നുണ്ട്. ഇന്ന് പുലർച്ചെ ഒന്നേമുക്കാലോടെയാണ് പാകിസ്ഥാനിലും പാക് അധിനിവേശ കാശ്‌മീരിലുമുള്ള ഭീകരരുടെ കേന്ദ്രങ്ങൾ ഇന്ത്യ…

Read More

തൊടുപുഴ: പൂര്‍ണ ഗര്‍ഭിണിയ്ക്ക് ആരോഗ്യ വകുപ്പ് കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയതായി പരാതി. ഇടുക്കി സേനാപതി സ്വദേശിയായ യുവതിയ്ക്കാണ് ആശ വര്‍ക്കര്‍ മുഖേന കാലപഴക്കം ചെന്ന ഗുളികകള്‍ നല്‍കിയത്. കാലാവധി പൂര്‍ത്തിയായി രണ്ട് വര്‍ഷം പിന്നിട്ട അയണ്‍ ഫോളിക് ടാബ്ലറ്റുകള്‍ ആണ് നല്‍കിയതെന്നാണ് യുവതിയുടെ പരാതി. ഗുളിക ഉപയോഗിച്ചതിനെ തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച മുന്‍പാണ് സേനാപതി സ്വദേശിയായ ചെറുകരയില്‍ ശാലു ശരത്തിന് ആരോഗ്യ വകുപ്പ് ആശാ വര്‍ക്കര്‍ മുഖേന അയണ്‍ ഫോളിക് ടാബ്ലറ്റുകള്‍ എത്തിച്ചു നല്‍കിയത്. രണ്ട് ദിവസങ്ങളിലായി ശാലു നാല് ഗുളികകള്‍ കഴിച്ചു. പിന്നീട് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപെട്ടതിനെ തുടര്‍ന്ന് ഗുളികയുടെ സ്ട്രിപ്പ് പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞതാണെന്ന് മനസിലായത്. 2023 ഇല്‍ കാലാവധി അവസാനിച്ച 15 സ്ട്രിപ്പ് ഗുളികകള്‍ ആണ് ശാലുവിന് നല്‍കിയത്. യുവതിയെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുടുംബം ആരോഗ്യ വകുപ്പിന് പരാതി നല്‍കി.

Read More

പാലക്കാട്: പാലക്കാട് ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി വൻ എം ഡി എം എ ശേഖരം പിടികൂടി. നഗരത്തിൽ നിന്നും വാളയാറിൽ നിന്നുമായി ഒന്നര കിലോയോളം രാസലഹരിയാണ് പിടികൂടിയത്. 900 ഗ്രാം എം ഡി എം എയുമായി തൃശൂർ സ്വദേശി ദീക്ഷിത് ആണ് വാളയാറിൽ എക്സൈസ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നഗരത്തിൽ 600 ഗ്രാം എം ഡി എം എയുമായി പട്ടാമ്പി സ്വദേശികളായ ഇല്യാസ്, ഫഹദ് അലവി എന്നിവരെയാണ് ടൗൺ സൗത്ത് പൊലീസ് പിടികൂടിയത്. കെ എസ് ആർ ടി സി പരിസരത്ത് വച്ച് ലഹരി ഇടപാടിന് ശ്രമിക്കുന്നതിനിടെയാണ് ഇരുവരും കുടുങ്ങിയത്.

Read More

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം നാളെ 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക് ഡ്രിൽ നടത്തും. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള സംഘർഷ സാധ്യത കണക്കിലെടുത്താണ് നാളെ സംസ്ഥാനത്തെ 14 ജില്ലകളിലും മോക്ഡ്രിൽ നടത്താനുള്ള തീരുമാനം. വൈകീട്ട് നാല് മണിക്കാണ് മോക്ഡ്രില്ലുകൾ ആരംഭിക്കുക. കേന്ദ്ര നിർദേശപ്രകാരമാണ് നാളെ കേരളത്തിലെ എല്ലാ ജില്ലകളിലും മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്. വ്യോമാക്രമണം ഉണ്ടായാല്‍ എന്തൊക്കെ മുന്‍കരുതലുകള്‍ പാലിക്കണം എന്നകാര്യങ്ങളായിരിക്കും പരിശീലിപ്പിക്കുക. കേരളത്തില്‍ ഏറെ നാളുകള്‍ക്കുള്ളില്‍ ആദ്യമായാണ് സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തുന്നത്. സിവില്‍ ഡിഫന്‍സ് മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ ഫയര്‍ ഓഫിസര്‍മാരുടെയും നേതൃത്വത്തിൽ ആയിരിക്കും മോക്ഡ്രിൽ നടക്കുക. ഇതുമായിബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ.ജയതിലകിന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേർന്നു. എയർ റെയിഡ് സൈറൻ സ്ഥാപിക്കുക, അടിയന്തര ഒഴിപ്പിക്കൽ തുടങ്ങിയവയിൽ പൊതുജനങ്ങൾക്ക് പരിശീലനം നൽകുക എന്നിവയും മോക്ഡ്രില്ലിൽ ഉൾപ്പെടുത്തും. കേരളത്തിന് പുറമെ 259 ഇടങ്ങളിൽ നാളെ മോക്ഡ്രില്ലുകൾ ഉണ്ട്. പടിഞ്ഞാറൻ…

Read More