- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
- ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ്
- കെ സി വേണുഗോപാലിനെ കാണാൻ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ എത്തി
- കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
Author: News Desk
ട്രാൻസ്‌പോർട്ട് ബസിൽ സ്വാമിമാരുടെ വേഷത്തിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച ബംഗാൾ സ്വദേശികൾ പിടിയിൽ
നെയ്യാറ്റിൻകര: അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റിൽ 4 കിലോ 750 ഗ്രാം കഞ്ചാവ് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ നാഗർകോവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസിലെ യാത്രക്കാരായിരുന്ന ബംഗാൾ സ്വദേശികളാണ് അമരവിള എക്‌സൈസിന്റെ പിടിയിലായത്. പരിമൾ മണ്ഡൽ, പഞ്ചനൻ മണ്ഡൽ എന്നിവരുടെ കൈവശം രണ്ടു തുണി സഞ്ചികളിലാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്. ചെക്ക് പോസ്റ്റിൽ സാധാരണ നടത്തുന്ന വാഹന പരിശോധനയ്ക്കിടയിൽ സ്വാമിമാരുടെ വേഷത്തിൽ ഉണ്ടായിരുന്ന ഇവരുടെ തുണി സഞ്ചി പരിശോധിച്ചപ്പോഴാണ് മുന്തിയ ഇനം കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് ചെടി ശേഖരിച്ച് വെട്ടി നുറുക്കി ത്രെഡുകളാക്കി ഉണക്കിയ നിലയിലാണ് കണ്ടെത്തിയത്. പിടിക്കപ്പെടാതിരിക്കാൻ സ്വാമി വേഷത്തിലുള്ളവരെയാണ് ഹോൾസെയിൽ വ്യാപാരികൾ വിതരണത്തിനായി ചുമതലപ്പെടുത്തുന്നത്. പാച്ചല്ലൂർ സ്വദേശിക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പിടിയിലായവർ പറഞ്ഞു. സർക്കിൾ ഇൻസ്‌പെക്ടർ ടോണി എസ്.ഐസക്ക്, എക്‌സൈസ് ഇൻസ്‌പെക്ടർ ബിനോയ്, സിവിൽ എക്‌സൈസ് ഓഫീസർ മുഹമ്മദ് അനീസ്,വനിത സിവിൽ എക്‌സൈസ് ഓഫീസർ സിനിമോൾ എന്നിവർ വാഹന പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
കോണ്‍ഗ്രസ് പ്രകടനത്തിനു നേരെ സിപിഎം പ്രവര്‍ത്തകര്‍ ഇരച്ചു കയറി അക്രമം; കല്ലേറും കയ്യേറ്റവും, പരാതി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനും പ്രകടനത്തിനും നേരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയതായി പരാതി. കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിലേക്ക് ഇരച്ചു കയറി കല്ലേറും കയ്യേറ്റവും നടത്തിയതായാണ് പരാതി. സ്ഥലത്തുണ്ടായിരുന്ന പൊലിസ് ഇടപെട്ടാണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്. കഴിഞ്ഞ ദിവസമാണ് മലപ്പട്ടം അടുവാപ്പുറത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച മഹാത്മ ഗാന്ധി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നീ കോണ്‍ഗ്രസ് നേതാക്കളുടെ സ്തു പവും കൊടിമരവും പൂര്‍ണമായി തകര്‍ത്ത് തരിപ്പണമാക്കിയത്. ഇതിന് ശേഷം കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി സനീഷിന്റെ വീടിന് നേരെയും അക്രമം നടത്തി.
തിരുവനന്തപുരം: വർക്കലയിൽ കിടപ്പുരോഗിയായ യുവാവ് കൊല്ലപ്പെട്ട കേസിൽ വെറ്ററിനറി ഡോക്ടർ കൂടിയായ സഹോദരൻ സന്തോഷിന് (55) ജീവപര്യന്തം കഠിന തടവും 75,500 രൂപ പിഴയും. അഡിഷനൽ സെഷൻസ് കോടതി (ഏഴ്) ആണ് ശിക്ഷ വിധിച്ചത്. പിഴത്തുക നൽകിയില്ലെങ്കിൽ രണ്ട് വർഷം കൂടി തടവ് അനുഭവിക്കണം. 2022 സെപ്റ്റംബർ 24നു പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. വർക്കല മേൽവെട്ടൂരിലെ വീട്ടിൽ കിടപ്പുരോഗിയായ സന്ദീപ് (47) ആണു കൊല്ലപ്പെട്ടത്. നെഞ്ചിൽ കത്തി കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സാച്ചെലവ് ഇനത്തിൽ വലിയൊരു തുക ചെലവാകുന്നുവെന്നും ഇതിനാലാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും പിന്നീട് പൊലീസ് ചോദ്യം ചെയ്യലിൽ സന്തോഷ് വെളിപ്പെടുത്തിയിരുന്നു. പാങ്ങോട് സൈനിക ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ ചുഴലി രോഗത്തെ തുടർന്നാണ് സന്ദീപ് കിടപ്പുരോഗിയായത്. വീടിനോടു ചേർന്ന ഔട്ട്ഹൗസിൽ കെയർടേക്കറുടെ പരിചരണത്തിൽ കഴിയുകയായിരുന്നു. ഒന്നാം സാക്ഷി കൂടിയായ കെയർടേക്കർ സത്യദാസിന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. ഔട്ട്ഹൗസിന്റെ പുറകിലെ വാതിലിലൂടെ കയറി പ്രതി സന്ദീപിനെ ഉപദ്രവിച്ചുവെന്നും…
യുവനടൻമാരിൽ ശ്രദ്ധേയനായ നടൻ ആൻസൺ പോൾ വിവാഹതിനായി. തൃപ്പൂണിത്തുറ രജിസ്ട്രാർ ഓഫീസിൽ തീർത്തും ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. തിരുവല്ല സ്വദേശി നിധി ആൻ ആണ് വധു. കുടുംബാംഗങ്ങളും വളരെ അടുത്ത് സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. യു.കെയിൽ സ്ഥിര താമസമായിരുന്ന നിധി ഇപ്പോൾ നാട്ടിൽ സ്വന്തമായി ബിസിനസ് നടത്തിവരികയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ലളിതമായി ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്ു ആൻസൺ പോൾ. ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയിൽ ആൻസൺ പോൾ ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു. 2013ൽ കെ.ക്യു എന്ന ചിത്രത്തിൽ നായകനായാണ് ആൻസൺ പോളിന്റെ സിനിമാ രംഗത്തെ പ്രവേശനം. അബ്രഹാമിന്റെ സന്തതികൾ, ആട് 2, സു സു സുധി വാത്മീകം, സോളോ, റാഹേൽ മകൻ കോര തുടങ്ങിയ സിനിമകളിലും മികച്ച വേഷങ്ങൾ അവതരിപ്പിച്ചു. 2016ൽ റെമോയിലൂടെ തമിഴ്സിനിമയിലും അരങ്ങേറി. വസങ്ങൾക്ക് മുൻപ് നടൻ വിഷ്ണു ഗോവിന്ദനും തന്റെ വിവാഹം ലളിതമാക്കി നടത്തിയിരുന്നു. ചേർത്തല സബ്‌രജിസ്ട്രാർ ഓഫീസിൽ വച്ച് വിഷ്ണു അഞ്ജലി ഗീതയെയാണ് വിവാഹം…
ആദ്യ ദിനത്തിൽ 65 മത്സരങ്ങളോടെ ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലിബാഡ്മിന്റൺ ടൂർണമെന്റിന് ആവേശകരമായ തുടക്കം
മനാമ: ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ജൂനിയർ ആൻഡ് സീനിയർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന് ഉജ്ജ്വല തുടക്കം. ആദ്യ ദിനത്തിൽ ആവേശകരമായ 65 മത്സരങ്ങൾ അരങ്ങേറി.ഇന്ത്യൻ സ്‌കൂൾ (ഐഎസ്‌ബി) ഇസാ ടൗൺ കാമ്പസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിൽ ഒരുക്കിയ അന്താരാഷ്‌ട്ര നിലവാരമുള്ള ബാഡ്മിന്റൺ കോർട്ടിലാണ് മത്സരങ്ങൾ നടക്കുന്നത്. സ്‌കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ടൂർണമെന്റിൽ 350-ലധികം കളിക്കാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഞ്ച് ദിവസങ്ങളിലായി 400-ലധികം മത്സരങ്ങൾ നാലു കോർട്ടുകളിലായി നടക്കും. പ്രമുഖ സ്ഥാപനമായ നാഷണൽ ട്രേഡിംഗ് ഹൗസാണ് മത്സരത്തിന്റെ സ്പോൺസർ. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. നാഷണൽ ട്രേഡിംഗ് ഹൗസ് മാനേജിംഗ് ഡയറക്ടർ ദിലീപ് സി താക്കർ, ബഹ്‌റൈൻ നാഷണൽ ബാഡിംന്റൺ ടീം കോച്ച് അഹമ്മദ് അൽ ജല്ലാദ്, സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഫിനാൻസ്…
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വിരമിച്ചു; പ്രഖ്യാപനം നടത്തിയത് ഹിറ്റ്മാന്‍ നേരിട്ട്
മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നാണ് ഹിറ്റ്മാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം ജൂണില്‍ ട്വന്റി 20 ലോകകപ്പ് വിജയത്തിന് തൊട്ടുപിന്നാലെ അദ്ദേഹം കുട്ടി ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നും ഏകദിന ഫോര്‍മാറ്റില്‍ താന്‍ ഇന്ത്യക്കായി കളിക്കുമെന്ന് 38കാരനായ രോഹിത് അറിയിച്ചിട്ടുണ്ട്. നിലിവില്‍ ഐപിഎല്ലിലെ തന്റെ ടീമായ മുംബയ് ഇന്ത്യന്‍സിനൊപ്പമാണ് രോഹിത് ശര്‍മ്മ. ഐപിഎല്ലിന് ശേഷം അടുത്ത മാസമാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ പുതിയ നായകനായിരിക്കും ഇന്ത്യയെ നയിക്കുകയെന്ന് ഇതോടെ ഉറപ്പായി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഇന്ത്യ 3-1ന് പരാജയപ്പെട്ടിരുന്നു. ടെസ്റ്റില്‍ മോശം ഫോമില്‍ ബാറ്റ് വീശുന്ന രോഹിത് ഈ പരമ്പരയിലെ അവസാന മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. തന്റെ പ്രതാപകാലത്തിന്റെ…
തിരുവനന്തപുരം: വിൽപ്പനയ്ക്കായി എത്തിച്ച 20 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. വളളക്കടവ് പുത്തൻപാലം സ്വദേശി നഹാസിനെ(33) ആണ് തിരുവനന്തപുരം സിറ്റി ഡാൻസാഫ് ടീം പിടികുടി വലിയതുറ പോലീസിന് കൈമാറിയത്. വളളക്കടവ് എൻ.എസ്. ഡിപ്പോക്ക് സമീപത്ത് നിന്ന് ബുധനാഴ്ച ഉച്ചയോടെയാണ് എംഡിഎംഎ നിറച്ച പൊതികളുമായി ഇയാളെ പിടികൂടുന്നത്. ചോദ്യം ചെയ്യലിൽ ബെംഗ്ലുരൂവിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് വാങ്ങി തിരുവനന്തപുരത്ത് എത്തിച്ചതെന്ന് സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി ഇയാൾ എംഡിഎംഎ അടക്കമുളള ലഹരിമരുന്നുകൾ വിൽക്കുന്നുണ്ടെന്നും ഡാൻസാഫ് ടീം കണ്ടെത്തിയിട്ടുണ്ട്. രണ്ടുവർഷം മുൻപ് മഞ്ചേരി പോലീസ് ഇയാളെ 50 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഡാൻസാഫ് ടീമിനെ എസ്.ഐ.മാരായ ഉമേഷ്, അജേഷ് കുമാർ, സി.പി.ഒ.മാരായ ഷിബി,റോജിൻ, സജിത് എന്നിവരാണ് ഇയാളെ പിടികൂടിയത്. വലിയതുറ പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി ചേർത്തല ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതി 1 രേഖപ്പെടുത്തി. പ്രധാന സാക്ഷികളിലൊരാളാണ് ശ്രീനാഥ് ഭാസി. പ്രധാനപ്രതി തസ്ളിമ സുൽത്താനുമായുള്ള വാട്സ് ആപ്പ് ചാറ്റുകളും സാമ്പത്തിക ഇടപാടുകളും സൗഹൃദവും സംബന്ധിച്ച് ശ്രീനാഥ് എക്‌സൈസിന് മൊഴി നൽകിയിരുന്നു. വിചാരണ വേളയിൽ അതു മാറ്രിപ്പറയുന്നതൊഴിവാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷപ്രകാരം കോടതി രഹസ്യമൊഴി എടുത്തത്. ഇന്ന് ഉച്ചയ്ക്ക് 2.30നാണ് മൊഴി നൽകാൻ ശ്രീനാഥ് ഭാസി എത്തിയത്. 3.30നാണ് മൊഴി നൽകുന്നത് പൂർത്തിയായത്. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ശ്രീനാഥ് ഭാസി സമ്മതിച്ചിരുന്നു. ലഹരിയിൽ നിന്ന് മുക്തി നേടാൻ എക്‌സൈസിന്റെ സഹായവും ശ്രീനാഥ് ഭാസി അഭ്യർത്ഥിച്ചിരുന്നു. കഞ്ചാവ് കടത്തിനുപയോഗിച്ച കാറിന്റെ ഉടമ ശ്രീജിത്തിന്റെ മൊഴിയും കോടതി രേഖപ്പെടുത്തി. വാടകയ്ക്ക് നൽകിയ കാറാണെന്നും വിട്ടുകിട്ടണമെന്നും കാട്ടി ശ്രീജിത്ത് കോടതിയിൽ അപേക്ഷ നൽകിയിരുന്നെങ്കിലും വാഹന ഉടമയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം പരിഗണിക്കാനായി കോടതി മാറ്റിയിരുന്നു. മറ്റ് നാല് സാക്ഷികളുടെ രഹസ്യമൊഴി…
തൃശ്ശൂർ: 229-ാമത് തൃശ്ശൂർ പൂരത്തിന് കൊടിയിറങ്ങി. ശ്രീ മൂലസ്ഥാനത്ത് പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് 36 മണിക്കൂർ നീണ്ട് നിന്ന ചടങ്ങുകൾക്ക് പര്യവസാനമായത്. അടുത്ത കൊല്ലം ഏപ്രിൽ 26നാണ് തൃശ്ശൂർ പൂരം. ഇന്നലെ കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളിച്ചതോടെ ആരംഭിച്ച ചടങ്ങുകൾക്കാണ് പാറമേക്കാവ്, തിരുവമ്പാടി ഭാഗവതിമാർ ഉപചാരം ചൊല്ലിയതോടെ പര്യവസാനമായത്. ഇന്ന് രാവിലെ എട്ടര മണിയോടെ പാറമേക്കാവ് ഭഗവതി മണികണ്ഠനാലില്‍ നിന്നും പതിനഞ്ച് ആനകളുടെ അകമ്പടിയോടെ എഴുന്നള്ളി. എറണാകുളം ശിവകുമാറാണ് തിടമ്പേറ്റിയത്. നായ്ക്കനാലില്‍ നിന്നും തിരുവമ്പാടി ഭഗവതിയുടെ എഴുന്നെള്ളത്ത്. തിരുവമ്പാടി ചന്ദ്രശേഖരനാണ് തിടമ്പേറ്റിയത്. മേളം പൂര്‍ത്തിയാക്കി ശ്രീ മൂലസ്ഥാനത്ത് ഇരു ഭഗവതിമാകും ഉപചാരം ചൊല്ലി നിലപാട് തറയിലെത്തി ശംഖു വിളിച്ച് പൂരത്തിന് സമാപ്തിയായി. തുടര്‍ന്ന് പകല്‍ വെടിക്കെട്ട് നടന്നു.
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി. സരിന് കെ ഡിസ്‌കില്‍ നിയമനം. വിജ്ഞാന കേരളം പരിപാടിയുടെ സ്ട്രാറ്റജിക് അഡൈ്വസറായാണ് നിയമനം. 80,000 രൂപയാണ് മാസശമ്പളം. കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയ ചുമതയുണ്ടായിരുന്ന സരിന്‍ പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലിയാണ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തുന്നത്. തുടര്‍ന്ന് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മത്സരിക്കുകയും ചെയ്തിരുന്നു. പരാജയപ്പെട്ടെങ്കിലും പിന്നീട് പാര്‍ട്ടി വേദികളില്‍ സജീവമായിരുന്നു സരിന്‍. ഇതിന് പിന്നാലെയാണ് സരിന് പുതിയ പദവി നല്‍കിയിരിക്കുന്നത്. സരിന് നിര്‍ണായകമായ ഒരു പദവി സര്‍ക്കാര്‍ നല്‍കും എന്ന രീതിയിലുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു. ഒറ്റപ്പാലം തിരുവില്വാമല പകവത്ത് കുടുംബാംഗമായ ഡോ. പി സരിന്‍ സിവില്‍ സര്‍വ്വീസ് ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലെത്തിയത്. 2007ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ സരിന്‍ 2008 ലാണ് ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. അന്ന് 555ാം റാങ്ക് നേടിയ സരിന് ഇന്ത്യന്‍ അക്കൗണ്ടസ് ആന്‍ഡ് ഓഡിറ്റ് സര്‍വീസിലേക്ക് വഴിതുറന്നുകിട്ടി. തിരുവനന്തപുരത്തായിരുന്നു ആദ്യ പോസ്റ്റിങ്ങ്. പിന്നീട് നാലു…
