- ബഹ്റൈനിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിന്റെ 120ാം വാർഷികം ആഘോഷത്തിൽ രാജാവിനെ പ്രതിനിധീകരിച്ച് ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് പങ്കെടുത്തു
- സുപ്രീം കോടതി നിലപാട് കടുപ്പിച്ചു: തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ഉത്തരവ് പിൻവലിക്കില്ല
- കാൻസർ കെയർ ഗ്രൂപ്പ് ഹെയർ ഡൊണേഷൻ ക്യാമ്പയിൻ
- നിയമലംഘകരായ 30 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; 83 പേരെ നാടുകടത്തി
- 55,004 പുതിയ വാണിജ്യ ലൈസൻസുകൾ അനുവദിച്ചു
- ഇമാമുമാർക്കും പൂജാരിമാർക്കുമുള്ള ക്ഷേമപദ്ധതികൾ റദ്ദാക്കി
- മധുര പ്രതികാരം: നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ നായകൻ മന്ത്രിയായി
- ആദ്യമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളും, സുപ്രധാന പ്രഖ്യാപനങ്ങളും
Author: News Desk
സംസ്ഥാന ജലസേചന വകുപ്പിൻറെ കാസറഗോഡ് ജില്ലയിലെ ഉപ്പള സ്റ്റേഷനിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാൽ ഉപ്പള നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം. പുറപ്പെടുവിച്ച സമയവും തീയതിയും: 10.30 AM; 06/07/2025
‘ഞാന്‍ 55 പന്തില്‍ സെഞ്ചുറി അടിച്ചിട്ടുണ്ടെ’ന്ന് ബ്രൂക്ക്, വായടപ്പിക്കുന്ന മറുപടിയുമായി റിഷഭ് പന്ത്
ഹെഡിങ്‌ലി: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനം കളി പൂര്‍ണമായും ഇന്ത്യക്ക് അനുകൂലമാക്കിയത് ഇംഗ്ലണ്ട് പേസര്‍മാര്‍ക്കെതിരായ റിഷഭ് പന്തിന്‍റെ കടന്നാക്രമണമായിരുന്നു. നാലാം ദിനം ആദ്യ സെഷനില്‍ 126-3 എന്ന സ്കോറില്‍ നില്‍ക്കെ മത്സരത്തില്‍ ഇന്ത്യ ആധിപത്യം ഉറപ്പിച്ചത് റിഷഭ് പന്ത് ക്രീസിലെത്തിയപ്പോഴാണ്. നേരിട്ട മൂന്നാം പന്ത് തന്നെ ബൗണ്ടറി കടത്തിയ റിഷഭ് പന്ത് അടുത്ത പന്തില്‍ സിക്സ് പറത്തി നയം വ്യക്തമാക്കി. മത്സരത്തില്‍ തകര്‍ത്തടിച്ച റിഷഭ് പന്തിനെ പ്രകോപിപ്പിക്കാനായി ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് പലവട്ടം ശ്രമിക്കുന്നതും കാണാമായിരുന്നു. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ ട്രിപ്പിള്‍ സെഞ്ചുറി നഷ്ടമാക്കിയത് ഹാരി ബ്രൂക്കിന്‍റെ പ്രകോപനമായിരുന്നു. അതുപോലെ റിഷഭ് പന്തിനെയും സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഹാരി ബ്രൂക്ക് പലവട്ടം വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിച്ചു. അതിലൊരു സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു. അത് ഇങ്ങനെയായിരുന്നു. എതാണ് നിങ്ങളുടെ അതിവേഗ സെഞ്ചുറി എന്നാണ് ബ്രൂക്ക് ഗില്ലിനോട് ചോദിച്ചത്, ടെസ്റ്റ് ക്രിക്കറ്റില്‍ 80-90 പന്തില്‍ നേടിയത്…
മനാമ: ബഹ്റൈനിലെ ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലും ഷെയ്ഖ് ഇസ ബിൻ സൽമാൻ ഹൈവേയിലും (സാർ ജംഗ്ഷൻ) സീഫിലേക്കുള്ള കവലയിലെ അറ്റകുറ്റപ്പണികൾ കാരണം വലതു പാത ജൂലൈ 6ന് രാത്രി 12 മുതൽ ജൂലൈ 8ന് പുലർച്ചെ 5 വരെ അടച്ചതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.സുഗമമായ ഗതാഗതം ഉറപ്പാക്കാൻ രണ്ട് പാതകൾ തുറന്നിരിക്കും.എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
കോഴിക്കോട്: 36 വര്‍ഷത്തിനു മുമ്പ് താന്‍ രണ്ടു പേരെ കൊലപ്പെടുത്തിയെന്ന മദ്ധ്യവയസ്‌കന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാവാതെ നട്ടംതിരിഞ്ഞ് പോലീസ്.കൊല്ലപ്പെട്ടവര്‍ ആരാണെന്ന് കുറ്റസമ്മതം നടത്തിയ ആളടക്കം ആര്‍ക്കുമറിയില്ല. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. മുഹമ്മദലിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് സഹോദരന്‍ പറഞ്ഞതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. മുഹമ്മദലിയുടെ മനോനില പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്.കൊല്ലപ്പെട്ടവര്‍ ആരെന്നും കൊലപ്പെടുത്തിയത് മുഹമ്മദലി തന്നെയാണോ എന്നും അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ട്്. 1986ല്‍ കൂടരഞ്ഞിയിലെ തോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ താന്‍ കൊന്നതാണെന്നാണ് വേങ്ങര പോലീസ് സ്റ്റേഷനിലെത്തി മുഹമ്മദലി വെളിപ്പെടുത്തിയത്. ഇതിന്റെ അന്വേഷണത്തിനിടയിലാണ് രണ്ടാമത്തെ കൊലപാതകം നടത്തിയതായി വെളിപ്പെടുത്തിയത്. 1989ല്‍ വെള്ളയില്‍ ബീച്ചില്‍വെച്ചും ഒരാളെ കൊലപ്പെടുത്തിയെന്നായിരുന്നു മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍. പത്രവാര്‍ത്തകളില്‍ രണ്ടു സംഭവങ്ങളുമുണ്ട്. അജ്ഞാത മൃതദേഹങ്ങളാണെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. അവകാശികളാരും എത്തിയിരുന്നില്ല.വെളിപ്പെടുത്തലുള്ളതിനാല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആദ്യ കേസില്‍ അന്വേഷണം നടത്തിയപ്പോള്‍ ആരും മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഇയാള്‍ ജോലിക്കായി വന്ന സ്ഥലത്തിന്റെ ഉടമയ്ക്കും അറിയില്ല. സ്ഥലവാസിയല്ല മരിച്ചതെന്ന്…
മനാമ: ബഹ്‌റൈനില്‍ തെരുവുനായ്ക്കളെ ശസ്ത്രക്രിയയിലൂടെ വന്ധ്യംകരിക്കുന്ന യജ്ഞം ഈ മാസം പുനരാരംഭിക്കാന്‍ മുനിസിപ്പാലിറ്റി- കൃഷി മന്ത്രാലയം ഒരുങ്ങുന്നു.തെരുവുനായ്ക്കളുടെ പെരുപ്പം ജീവകാരുണ്യപരമായ രീതിയില്‍ നിയന്ത്രിക്കാനുള്ള യജ്ഞത്തില്‍ പങ്കെടുക്കാന്‍ മൃഗസംരക്ഷണ കമ്പനികളെ ക്ഷണിച്ചുകൊണ്ട് ഈ മാസം പുതിയ ടെന്‍ഡര്‍ പുറപ്പെടുവിക്കും. 2018ല്‍ ആരംഭിച്ച യജ്ഞം ഒരു വര്‍ഷം മുമ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ പൊതുജനാരോഗ്യവും മൃഗക്ഷേമവും സംരക്ഷിച്ചുകൊണ്ട് തെരുവുനായ്ക്കളുടെ പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികള്‍ പുനരാരംഭിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.
അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സം, കായിക മേള വേദികൾ പ്രഖ്യാപിച്ചു; തൃശൂരും തിരുവനന്തപുരവും വേദിയാകും
തിരുവനന്തപുരം: അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള തിരുവനന്തപുരത്തുമാണ് നടക്കുക. കലോത്സവവും കായിക മേളയും ജനുവരിയിൽ നടക്കും. കായിക മേള ‘സ്കൂൾ ഒളിമ്പിക്സ്’ എന്ന പേരിലാണ് തിരുവനന്തപുരത്തു നടക്കും. ശാസ്ത്ര മേള പാലക്കാടും സ്പെഷ്യൽ സ്കൂൾ മേള മലപ്പുറത്തും നടക്കും. 2025 ൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂർ ആയിരുന്നു കപ്പടിച്ചത്. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാൽ നൂറ്റാണ്ടിന് ശേഷം തൃശൂർ ചാമ്പ്യന്മാരായത്. സമാപനസമ്മേളനത്തിൽ വിദ്യാർത്ഥികൾക്ക് ആവേശമായി ആസിഫ് അലിയും ടൊവിനോ തോമസും അതിഥികളായെത്തിയിരുന്നു.
മോഹന്‍ലാലിലൂടെ രണ്ടാമതെത്തി മോളിവുഡ്; ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കളക്ഷന്‍ നേടിയ 10 ചിത്രങ്ങള്‍
കൊവിഡ് കാലം സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യന്‍ സിനിമ കഴിഞ്ഞ വര്‍ഷം തന്നെ കരകയറിയിരുന്നു. ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഭൂരിപക്ഷത്തിനും പഴയ മട്ടിലുള്ള വിജയങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നില്ലെങ്കിലും അവിടെ വിജയ ചിത്രങ്ങള്‍ സംഭവിക്കുന്നുണ്ട്. മുന്‍നിര താരങ്ങള്‍ വലിയ പരാജയങ്ങള്‍ നേരിടേണ്ടിവന്ന മറ്റൊരു ഇന്‍ഡസ്ട്രി കോളിവുഡ് ആണ്. മലയാളത്തെ സംബന്ധിച്ച് മോഹന്‍ലാലിലൂടെ വലിയ കളക്ഷന്‍ നേടിയ വര്‍ഷമാണ് ഇത്. രാജ്യമൊട്ടാകെ സിനിമാപ്രേമികള്‍ ബോക്സ് ഓഫീസ് കളക്ഷന്‍ കൂടുതലായി ശ്രദ്ധിക്കുന്ന കാലമാണ് ഇത്. ഇപ്പോഴിതാ ഈ വര്‍ഷം ആദ്യ പകുതി പിന്നിടുമ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ ഏതൊക്കെയെന്ന ലിസ്റ്റ് ആണ് ചുവടെ. പതിവിന് വിപരീതമായി മോളിവുഡ് സാന്നിധ്യമാണ് ലിസ്റ്റിലെ പ്രത്യേകത. ഒന്നല്ല, രണ്ട് ചിത്രങ്ങളുണ്ട് അര്‍ധവാര്‍ഷിക കണക്കെടുപ്പിലെ ആദ്യ പത്തില്‍ മലയാളത്തില്‍ നിന്ന്. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ ഏറ്റവും കളക്ഷന്‍ നേടിയ പത്ത് ചിത്രങ്ങളില്‍ അഞ്ചെണ്ണം ബോളിവുഡില്‍ നിന്നാണ്. മലയാളത്തില്‍ നിന്നും തെലുങ്കില്‍ നിന്നും രണ്ട്…
മനാമ : ബഹ്‌റൈൻ പ്രവാസം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന ഐ.വൈ.സി.സി ബഹ്‌റൈൻ ഹിദ്ദ് – അറാദ് ഏരിയ ട്രഷറർ ഷനീഷ് സദാനന്ദന് ദേശീയ, ഏരിയ കമ്മിറ്റികൾ ചേർന്ന് യാത്രയയപ്പ് നൽകി. ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ഏരിയ പ്രസിഡന്റ് റോബിൻ കോശി എന്നിവർ ചേർന്ന് മൊമെന്റോ നൽകി. സംഘടനക്ക് സാമൂഹിക മേഖലകളിലെ ഇടപെടലുകളിൽ ഷനീഷ് നൽകിയ പിന്തുണ എന്നും സ്മരിക്കുന്നതാണെന്ന് ദേശീയ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ദേശീയ ട്രഷറർ ബെൻസി ഗനിയുഡ്, വൈസ് പ്രസിഡന്റ്‌മാരായ അനസ് റഹിം, ഷംഷാദ് കാക്കൂർ, ജോയിന്റ് സെക്രട്ടറി രാജേഷ് പന്മന, ദേശീയ, ഏരിയ കോർ കമ്മിറ്റി അംഗങ്ങൾ, ഏരിയ സെക്രട്ടറി നിധിൻ ചെറിയാൻ, മുൻ ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ ചടങ്ങിൽ സന്നിഹിതർ ആയിരുന്നു.
അബുദാബി: 30 വര്‍ഷം ഒരു ചെറിയ കാലയളവ് അല്ല, പക്ഷേ പ്രവാസി മലയാളിയായ ഗീതമ്മാൾ ശിവകുമാറിനിത് പ്രതീക്ഷയുടെയും കാത്തിരിപ്പിന്‍റെയും കാലയളവായിരുന്നു. അബുദാബി ബിഗ് ടിക്കറ്റില്‍ 30 വര്‍ഷമായി പങ്കെടുത്ത് വരികയായിരുന്നു ഗീതമ്മാൾ ശിവകുമാറിന്‍റെ ഭര്‍ത്താവ്. സ്ഥിരമായി ഭാഗ്യ പരീക്ഷണം നടത്താറുള്ള ഇദ്ദേഹത്തിന് ഇത്തവണ സമ്മാനം നേടിക്കൊടുത്തത് ഭാര്യയുടെ പേരില്‍ വാങ്ങിയ ടിക്കറ്റാണ്. അബുദാബി ബിഗ് ടിക്കറ്റിന്‍റെ 276-ാമത് സീരീസ് നറുക്കെടുപ്പാണ് ഗീതമ്മാള്‍ ശിവകുമാറിന് വിജയം സമ്മാനിച്ചത്. എന്നാല്‍ ഇത് ക്യാഷ് പ്രൈസോ സ്വര്‍ണമോ അല്ല മറിച്ച്, ഒരു ആഢംബര കാറാണ്-പുതു പുത്തന്‍ നിസാന്‍ പട്രോള്‍ കാര്‍. 034308 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ജൂൺ 26ന് ഓൺലൈനായാണ് ഈ ടിക്കറ്റ് വാങ്ങിയത്. ഗീതമ്മാളും മകനും മൂന്നു കൊല്ലം മുൻപാണ് ദുബൈയിലേക്ക് പോയത്. അവരുടെ ഭർത്താവ് 30 വർഷമായി യുഎഇയിൽ തന്നെയായിരുന്നു. ഇദ്ദേഹമാണ് ബിഗ് ടിക്കറ്റ് കളിക്കാൻ തുടങ്ങിയത്. വീട്ടില്‍ എല്ലാവരുടെയും പേരില്‍ പിതാവ് ടിക്കറ്റ് വാങ്ങാറുണ്ടെന്നും ഇത്തവണ ഭാഗ്യം കൈവന്നത് സന്തോഷം…
കേരളത്തിൽ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം; നാളെയും മറ്റന്നാളും പരശുറാം എക്സ്പ്രസ് തിരുവനന്തപുരം വരെ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സര്‍വീസുകളിൽ നിയന്ത്രണം. തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വിവിധ ട്രെയിനുകൾക്ക് ഭാഗികമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചില ട്രെയിൻ സര്‍വീസുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റ് ചിലത് വഴി തിരിച്ചുവിടുകയും ചെയ്യുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. മംഗളൂരുവിൽ നിന്നും കന്യാകുമാരി വരെ പോകുന്ന പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം ബാധകമാകും. നാളെയും മറ്റന്നാളും (ജൂലൈ 6,7) പരശുറാം എക്സ്പ്രസ് തിരുവനന്തപുരം വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. ഷൊര്‍ണൂര്‍ ജംഗ്ഷൻ – തൃശൂര്‍ പാസഞ്ചറിന്റെ (56605) ജൂലൈ 19, 28 എന്നീ ദിവസങ്ങളിലെ സര്‍വീസ് പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ജൂലൈ 9നുള്ള തിരുച്ചിറപ്പള്ളി – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് വള്ളിയൂരിനും തിരുവനന്തപുരത്തിനുമിടയിൽ സര്‍വീസ് നടത്തില്ല. ഇതിന് പുറമെ ജൂലൈ 25നുള്ള എംജിആര്‍ ചെന്നൈ സെന്‍ട്രൽ – തിരുവനന്തപുരം സെന്‍ട്രൽ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെ (12695) സര്‍വീസ് കോട്ടയത്ത് അവസാനിക്കും. 12696 തിരുവനന്തപുരം സെൻട്രൽ – എംജിആർ…
