- സുപ്രീം കോടതി നിലപാട് കടുപ്പിച്ചു: തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ഉത്തരവ് പിൻവലിക്കില്ല
- കാൻസർ കെയർ ഗ്രൂപ്പ് ഹെയർ ഡൊണേഷൻ ക്യാമ്പയിൻ
- നിയമലംഘകരായ 30 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; 83 പേരെ നാടുകടത്തി
- 55,004 പുതിയ വാണിജ്യ ലൈസൻസുകൾ അനുവദിച്ചു
- ഇമാമുമാർക്കും പൂജാരിമാർക്കുമുള്ള ക്ഷേമപദ്ധതികൾ റദ്ദാക്കി
- മധുര പ്രതികാരം: നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ നായകൻ മന്ത്രിയായി
- ആദ്യമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളും, സുപ്രധാന പ്രഖ്യാപനങ്ങളും
- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
Author: News Desk
ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിൽ കനത്തനാശം വിതച്ച മിന്നൽ പ്രളയത്തിൽ മരണസംഖ്യ 50 കടന്നു. 51പേർ മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 52 പേരാണ് മരിച്ചതെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഗ്വാഡലൂപ് നദിക്കരയിലുള്ള ഹണ്ട് എന്ന ചെറുപട്ടണത്തിൽ നടന്ന വേനൽകാല ക്യാമ്പിൽ പങ്കെടുത്ത 27 പെൺകുട്ടികളടക്കം നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. മരണസംഖ്യ ഗണ്യമായി ഉയർന്നേക്കുമെന്നാണ് വിവരം. ടെക്‌സസ് ഹിൽ കൺട്രി പ്രവിശ്യയിലാണ് മണിക്കൂറുകൾക്കകം കനത്ത മഴയുണ്ടായത്. കെർ കൗണ്ടിയിലുണ്ടായ തീവ്രമഴയിൽ ഗ്വാഡലൂപ് കരകവിഞ്ഞു. 45 മിനിറ്റിൽ ജലനിരപ്പ് 26 അടി ഉയർന്നു. മൂന്ന് മുതൽ ആറുവരെ ഇഞ്ച് മഴ പെയ്യുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാൽ 10 ഇഞ്ച് (ഏകദേശം 254 മില്ലീമീറ്റർ) മഴയാണ് പെയ്‌തത്. ഹണ്ട് പട്ടണത്തിൽ മൂന്നുമണിക്കൂറിൽ പെയ്‌തത് ആറര ഇഞ്ച് മഴ. ഇവിടെ 100 വർഷത്തിനിടെ ലഭിക്കുന്ന ഏറ്റവും കൂടുതൽ മഴയാണിത്. പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നില്ല. ബോട്ടിലും ഹെലികോപ്ടറിലുമായി രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ടെക്‌സസ് ഗവർണർ…
മനാമ: ബഹ്റൈനിലെ നോർത്തേൺ ഗവർണറേറ്റിൽ ആശുറ ആചരണത്തിനായുള്ള സുരക്ഷാ സന്നാഹങ്ങൾ ഗവർണർ അലി അബ്ദുൽ ഹുസൈൻ പരിശോധിച്ചു.ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സ്ഥാപനങ്ങൾ, സാമൂഹ്യ സംഘടനകൾ, മതമേധാവികൾ, സംഘാടകർ, സന്നദ്ധപ്രവർത്തകർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ സഹകരണത്തെയും പരിപാടികളുടെ വിജയത്തിനാവശ്യമായ സാമൂഹിക ഉത്തരവാദിത്തബോധം പ്രതിഫലിപ്പിക്കുന്ന ശ്രമങ്ങളെയും അൽ അസ്ഫൂർ അഭിനന്ദിച്ചു.ആശുറ വേളയിൽ മതപ്രഭാഷണങ്ങൾ വഹിക്കേണ്ട വിദ്യാഭ്യാസപരവും മാർഗനിർദേശപരവുമായ പങ്കിന്റെ പ്രാധാന്യത്തെക്കുറിച്ചും യുവാക്കളിൽ അവബോധം വളർത്തുന്നതിലും ശരിയായ പെരുമാറ്റത്തിലേക്ക് അവരെ നയിക്കുന്നതിലും അതിന്റെ നല്ല സ്വാധീനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ധാർമ്മിക മൂല്യങ്ങളെ ശക്തിപ്പെടുത്തുകയും നിഷേധാത്മക പെരുമാറ്റങ്ങളെ തടയുകയും ചെയ്യുന്ന സൃഷ്ടിപരമായ സന്ദേശങ്ങൾ നൽകുന്നതിലൂടെ ഇത് അവരെ നല്ല പെരുമാറ്റത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം ചെയ്യാൻ സൈന്യമില്ല, 54,000 തീവ്ര ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥികളോട് സൈന്യത്തിൽ ചേരാൻ ആവശ്യപ്പെട്ട് ഇസ്രയേൽ
ഓക്ടോബർ ഏഴിന്‍റെ ഹമാസ് ആക്രമണത്തിന് പിന്നാലെ. പലസ്തീന്‍, ലബനണന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളോട് യുദ്ധത്തിനിറങ്ങിയ ഇസ്രയേലില്‍ ഇപ്പോൾ യുദ്ധം ചെയ്യാന്‍ യുവാക്കളെ കിട്ടുന്നില്ലെന്ന് റിപ്പോര്‍ട്ട്. സൈന്യം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ 54,000 തീവ്ര ഓർത്തഡോക്സ് വിദ്യാര്‍ത്ഥികളോട് സൈന്യത്തില്‍ ചേരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കടുത്ത എതിര്‍പ്പുകൾ പല ഭാഗത്ത് നിന്നും ഉയരുന്നുണ്ടെങ്കിലും വിദ്യാര്‍ത്ഥികൾക്ക് ഇത് സംബന്ധിച്ച് നോട്ടീസയക്കാനാണ് സൈന്യത്തിന്‍റെ (IDF) തീരുമാനം. ഇതിനായി ഇസ്രയേൽ സുപ്രീം കോടതിയുടെ വിധിയും സൈന്യം ഉയർത്തിക്കാട്ടുന്നു. രാജ്യത്തെ ജനസംഖ്യയിലെ 13 ശതമാനം മാത്രം വരുന്ന ചെറിയ വിഭാഗമെന്ന പരിഗണന നല്‍കി ഇസ്രയേലിലെ തീവ്ര ഓർത്തഡോക്സ് ജൂത സെമിനാരികളിലെ വിദ്യാര്‍ത്ഥികൾക്ക് (Yeshiva students) പതിറ്റാണ്ടുകളായി സൈനിക സേനത്തില്‍ നിന്നും ഇളവ് ലഭിച്ചിരുന്നു. ഈ ഇളവ് കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ സുപ്രീം കോടതി എടുത്ത് കളഞ്ഞു. രാജ്യത്ത് 18 വയസ് പൂര്‍ത്തിയാകുന്ന കൗമാരക്കാര്‍ക്ക് രണ്ട് വര്‍ഷം നിര്‍ബന്ധ സൈനിക സേവനം ചെയ്യാണം. തുടർന്ന് സൈന്യത്തിൽ അധിക നിയമനങ്ങളും നല്‍കിയിരുന്നു. എന്നാല്‍ തീവ്ര…
പാലക്കാട് : നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയായ യുവതി ഗുരുതരാവസ്ഥയിൽ. രണ്ട് ഡോസ് മോണോ ക്ലോണൽ ആൻ്റി ബോഡി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇവരുമായി സമ്പർക്കത്തിൽ വന്ന 173 പേരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി. ഇവരിൽ 100 പേർ പ്രാഥമിക പട്ടികയിലാണ്. ഇതിൽ 52 പേർ ഹൈറിസ്ക് കോൺടാക്ട് ലിസ്റ്റിലാണ്. യുവതിയുടെ ബന്ധുക്കളും യുവതിക്ക് ആദ്യ ദിവസങ്ങളിൽ ചികിത്സ നൽകിയ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരും ഇതിൽ ഉൾപ്പെടും. ഹൈറിസ്ക് കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെട്ട 5 പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 4 പേരുടെ കൂടി സാമ്പിളുകൾ അയച്ചിട്ടുണ്ട്. ഇന്ന് ഫലം വരും. യുവതിയുടെ മകൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസലേഷനിൽ തുടരുകയാണ്. ഒന്നാം തിയ്യതിയാണ് രോഗിക്ക് തീവ്രമായി രോഗ ലക്ഷണമുണ്ടായിരുന്നത്. കണ്ടെയിൻമെന്റ് സോണിലെ എല്ലാ വീടുകളും പരിശോധിക്കും. ജൂൺ 1 മുതൽ മസ്തിഷ്ക മരണം സംഭവിച്ച കേസുകൾ ആരോഗ്യ പ്രവർത്തകർ പരിശോധിച്ച്…
ഭാരതാംബ ചിത്രവിവാദത്തിലെ സസ്പെൻഷനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ കേരള സർവകലാശാല രജിസ്ട്രാർ
കൊച്ചി: സസ്പെൻഷനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി കേരള സർവകലാശാല രജിസ്ട്രാർ പിൻവലിക്കും. ഭാരതാംബ ചിത്രവിവാദത്തിലെ സസ്പെൻഷനെതിരായ ഹർജിയാണ് പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സസ്പെൻഷൻ റദ്ദാക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ച സാഹചര്യത്തിലാണ് ഹർജി പിൻവലിക്കുന്നത്. സസ്പെൻഷൻ ഉത്തരവിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നില്ല.
പുതപ്പ് മാറ്റിയപ്പോൾ കണ്ടത് കടിച്ച് കീറാനൊരുങ്ങി നിൽക്കുന്ന അപ്രതീക്ഷിത അതിഥിയെ, 53കാരനെ കടിച്ച് കീറി പ്രമുഖ റിസോർട്ടിലെ സിംഹം
ഇസ്താംബൂൾ: കർഷകനെ കടിച്ച് കീറി റിസോർട്ടിലെ മൃഗശാലയിൽ നിന്ന് ചാടിപ്പോയ സംഹം. ദക്ഷിണ തുർക്കിയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. മെഡിറ്ററേനിയൻ തീരത്തെ റിസോർട്ട നഗരമായ മാനവ്ഗട്ടിലെ ലാൻഡ് ഓഫ് ലയൺസ് എന്ന റിസോർട്ടിലെ മൃഗശാലയിൽ നിന്നാണ് സീയൂസ് എന്ന് പേരുള്ള സിംഹം ഞായറാഴ്ച പുലർച്ചെ രക്ഷപ്പെട്ടത്. ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് പിസ്ത മരങ്ങൾ നനയ്ക്കുന്നതിനിടെ വീടിന് പുറത്ത് കിടന്നുറങ്ങിയ 53കാരനായ സുലൈമാൻ കിർ എന്നയാളാണ് ആക്രമിക്കപ്പെട്ടത്. പുതപ്പിന് പുറത്ത് എന്തോ പിറുപിറുക്കുന്നത് പോലെയുള്ള ശബ്ദം കേട്ട് നോക്കിയ 53കാരൻ നോക്കിയത് സിംഹത്തിന്റെ മുഖത്തായിരുന്നു. മുഖത്ത് കടിക്കാനുള്ള സിംഹത്തിന്റെ ശ്രമം ചെറുത്തെങ്കിലും ശരീരമാസകലം 53കാരന് സിംഹവുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടുണ്ട്. സിംഹത്തിന്റെ കഴുത്തിൽ ബലം പ്രയോഗിക്കാൻ സാധിച്ചതോടെയാണ് സുലൈമാന് രക്ഷപ്പെടാനായതെന്നാണ് ഇയാൾ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. ഇതിനിടെ റിസോർട്ടുകാരുടെ പരാതിയിൽ സിംഹത്തെ അന്വേഷിച്ചെത്തിയ പൊലീസുകാർ ഇതേസമയം ഇവിടെ എത്തിയതാണ് 53കാരന് രക്ഷയായത്. പൊലീസുകാർ ആകാശത്തേയ്ക്ക് വെടിവച്ചതോടെ സിംഹം പേടിച്ചോടുകയായിരുന്നു. സിംഹം കർഷകന്റെ വീടിന് പുറത്ത് എത്തിയ…
19 വർഷം പൊലീസിനെ ശരിക്കും വട്ടം ചുറ്റിച്ച തങ്കമണിയിലെ ബിനീത; 2006ല്‍ മുങ്ങിയ പിടികിട്ടാപുള്ളി ഒടുവിൽ കുടുങ്ങി
ഇടുക്കി: കട്ടപ്പനയിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത് മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതിയെ 19 വർഷത്തിന് ശേഷം പൊലീസ് പിടികൂടി. തങ്കമണി പാലോളിൽ, ബിനീതയെയാണ് എറണാകുളത്ത് നിന്ന് അറസ്റ്റിലായത്. 2006ൽ ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖയിൽ 50 ഗ്രം മുക്കുപണ്ടം പണയം വച്ചു 25000 രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയ കേസിലാണ് അറസ്റ്റ്. 2006-ൽ അറസ്റ്റിലായ യുവതി ജ്യാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയതിനെ തുടർന്ന് കട്ടപ്പന കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 19 വർഷമായി പൊലീസിനെ കബളിപ്പിച്ച് വിവിധ സ്‌ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇടുക്കി ഡിസിആർബി ഡി വൈ എസ് പി കെ ആർ ബിജുവിന്‍റെയും കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ് മോന്‍റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം, എറണാകുളം നെടുമ്പാശ്ശേരിക്കടുത്തുള്ള കാരകുന്നത്തുനിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
നിറയെ വെള്ളമുള്ള കിണറ്റിൽ കിടന്നത് 2 മണിക്കൂറോളം; 68 വയസുള്ള വയോധിക അദ്ഭുതകരമായി രക്ഷപ്പെട്ടു
പാലക്കാട്: കിണറ്റിൽ വീണ് മരിച്ചെന്ന് കരുതിയ വയോധിക അദ്ഭുതകരമായി രക്ഷപ്പെട്ടു. പാലക്കാട് കൂറ്റനാട് കോതച്ചിറയിലാണ് രണ്ടു മണിക്കൂറിലേറെ സമയം കിണറ്റിൽ വീണ് കിടന്ന വയോധികയുടെ പുനർജന്മം. കോതച്ചിറ സ്വദേശിനി 68 വയസുള്ള കരുമത്തിൽ വീട്ടിൽ ദാക്ഷായണിയാണ് വീട്ടുകിണറിൽ വീണത്. കാലത്ത് ഏഴ് മണിയോടെയാണ് ഇവരെ നിറയെ വെള്ളമുള്ള കിണറിൽ വീണ് കിടക്കുന്ന നിലയിൽ വീട്ടുകാർ കാണുന്നത്. ദാക്ഷായണിയെ കിണറിന് പുറത്തെത്തിക്കാനായി നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഈ സമയം ശരീരം വെള്ളത്തിനടിയിലേക്ക് മുങ്ങിപ്പോവാതിരിക്കാനായി പ്രദേശവാസി കിണറിലിറങ്ങി വയോധികയുടെ ശരീരം താങ്ങി നിർത്തി. തുടർന്നു എട്ട് മണിയോടെ ഫയർഫോഴ്സ് എത്തി ശരീരം മുകളിലേക്ക് കയറ്റി ഉടൻ തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവർ എങ്ങനെ കിണറിൽ വീണു എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല.
മുഹറഖ് മലയാളി സമാജം ഈ വർഷത്തെ 10,12 ക്ളാസുകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കും രക്ഷിതാക്കൾക്കും വിദ്യാദരം വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് നൽകി,ബഹറിനിൽ പഠിച്ച കുട്ടികൾക്കും നാട്ടിൽ ഉന്നത വിജയം നേടിയ മക്കളുടെ രക്ഷിതാക്കളെയും ആദരിക്കുന്ന പരിപാടി ആണ് വിദ്യാദരം, മുഹറഖ് ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ നടന്ന ചടങ്ങ് എം എം എസ് രക്ഷാധികാരിയും മുൻ ഇന്ത്യൻ സ്കൂൾ ചെയർമാനും ആയ എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു, പ്രസിഡന്റ് അനസ് റഹീം അധ്യക്ഷൻ ആയിരുന്നു, സെക്രട്ടറി സുനിൽ കുമാർ വില്ല്യാപ്പള്ളി സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു, ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ, വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ, എന്റർടൈൻമെന്റ് വിംഗ് കൺവീനർ ഫിറോസ് വെളിയങ്കോട്,അസിസ്റ്റന്റ് ട്രഷറർ തങ്കച്ചൻ ചാക്കോ, ചാരിറ്റി വിംഗ് കൺവീനർ പ്രമോദ് കുമാർ വടകര,മെമ്പർഷിപ് കൺവീനർ മുഹമ്മദ് ഷാഫി,വനിതാ വേദി കൺവീനർ ഷൈനി മുജീബ്, എക്സികുട്ടീവ് അംഗങ്ങളായ മുൻ പ്രസിഡന്റ് അൻവർ നിലമ്പൂർ…
തിരുവനന്തപുരം: കെട്ടിടം ആരോഗ്യമന്ത്രി തള്ളിയിട്ടതല്ലെന്നും അനാസ്ഥ മൂലം താഴെ വീണതാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നമ്പർ വൺ ആണെന്ന് വരുത്തി തീർക്കാനുള്ള വ്യഗ്രതയ്ക്കിടയിലാണ് അപകടമുണ്ടായതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ നിലയിലാണ്. ജനങ്ങൾ അസ്വസ്ഥരാണ്. സാധാരണക്കാർക്ക് അമേരിക്കയിൽ പോയി ചികിത്സിക്കാൻ പറ്റില്ല. സിസ്റ്റം ശരിയാക്കാൻ ബാധ്യതയുള്ള മന്ത്രി എന്തുകൊണ്ട് ചെയ്യുന്നില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു. മെഡിക്കൽ കോളേജ് സംഭവത്തിൽ അന്വേഷണം നടത്തണം. ആരോഗ്യ മേഖലയുടെ വീഴ്ചയാണ് ഈ ഭയത്തിന് കാരണം. ആരോഗ്യമേഖലയുടെ സോഷ്യൽ ഓഡിറ്റിംഗ് നടപ്പാക്കണം. കെട്ടിടം മന്ത്രി തള്ളിയിട്ടത് അല്ല. ഭരണവൈകല്യം കൊണ്ടാണ് താഴെ വീണത്. ചാണ്ടി ആംബുലൻസ് തടഞ്ഞത് വൈകാരികമായി കണ്ടാൽ മതിയെന്ന് പറഞ്ഞ രമേശ് ചെന്നിത്തല മന്ത്രിമാരെ തടഞ്ഞ് സമരം ചെയ്തവരാണ് ഡിവൈഎഫ്ഐക്കാർ എന്നും ചൂണ്ടിക്കാട്ടി.
