Author: News Desk

തിരൂർ: എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകളായ 12 പേര്‍ നല്‍കിയ പരാതിയില്‍ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍റെ വിധി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വര്‍ഷങ്ങളായി അക്കൗണ്ട് ഉള്ളവരാണ് പരാതിക്കാര്‍. ബാങ്കില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയുള്ളവരാണെന്നും ബാങ്കില്‍ വരണമെന്നുമുള്ള നിരന്തരമായ ഫോൺ വിളിയെത്തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് ആവശ്യമില്ലാത്തവര്‍ പോലും ക്രെഡിറ്റ് കാര്‍ഡിനായി ബാങ്കിലെത്തി അപേക്ഷ നല്‍കിയത്. പിന്നീട് കാര്‍ഡ് ആവശ്യമില്ലാത്തവരും ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടിലൂടെ അധികമായി പണം പോകുന്നു എന്ന് കണ്ടെത്തിയവരും കാര്‍ഡ് ക്യാന്‍സല്‍ ചെയ്ത് കിട്ടുന്നതിനായി ബാങ്കിനെ സമീപിച്ചു. ഇങ്ങനെ എത്തിയവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് സെക്ഷന്‍റെ ചുമതല വഹിക്കുന്ന സ്റ്റാഫിനെ കാണുന്നതിനാണ് നിര്‍ദേശം നൽകിയത്. പരാതിക്കാരുടെ കാര്‍ഡ് ക്യാന്‍സല്‍ ചെയ്തു എന്നായിരുന്നു ക്രെഡിറ്റ് കാര്‍ഡ് ചുമതയുള്ള ബാങ്ക് സ്റ്റാഫ് പരാതിക്കാരോട് പറഞ്ഞത്. എന്നാല്‍ തുടര്‍ന്നും പരാതിക്കാരുടെ അക്കൗണ്ടില്‍ നിന്നും പരാതിക്കാര്‍ അറിയാതെ പണം നഷ്ടപ്പെടുന്നുണ്ടായിരുന്നു. അത് ശ്രദ്ധയില്‍പ്പെട്ടവര്‍ ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് ക്രെഡിറ്റ് കാര്‍ഡ് ജീവനക്കാരനായി പ്രവര്‍ത്തിച്ചയാള്‍…

Read More

മനാമ: സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി പ്രസിഡന്റും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ബഹ്‌റൈൻ സ്വിമ്മിംഗ് അസോസിയേഷൻ സ്ഥാപിതമായതിന്റെ 50 വർഷങ്ങൾ പൂർത്തിയാകുന്നതിനോടനുബന്ധിച്ച് ജൂലൈ 14ന് എക്സിബിഷൻ വേൾഡ് ബഹ്‌റൈനിൽ സുവർണ്ണ ജൂബിലി ആഘോഷം സംഘടിപ്പിക്കും.ഈ പരിപാടിയിൽ അസോസിയേഷന്റെ നേട്ടങ്ങളുടെ ചരിത്രത്തെ എടുത്തുകാട്ടുകയും രാജ്യത്ത് ജല കായിക വിനോദങ്ങളുടെ വികസനത്തിൽ പ്രധാന പങ്കുവഹിച്ച നീന്തൽക്കാർ, ഭരണാധികാരികൾ, മുൻ പ്രസിഡന്റുമാർ എന്നിവരെ ആദരിക്കുകയും ചെയ്യും.

Read More

കോഴിക്കോട്: കോണ്‍ഗ്രസ് സമര സംഗമ വേദിയില്‍ റീല്‍സ് രാഷ്ട്രീയത്തെ വിമര്‍ശിച്ച് എംകെ രാഘവന്‍ എംപി. സാമൂഹ്യ മാധ്യമങ്ങളില്‍ മാത്രം നിറ‍ഞ്ഞു നിന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്ന് എംകെ രാഘവന്‍ എംപി പറ‍ഞ്ഞു. എല്ലാം സോഷ്യല്‍ മീഡിയ വഴി ശരിപ്പെടുത്താമെന്ന് ധരിച്ചാല്‍ ജനം പിന്തുണക്കണമെന്നില്ല. ഇനി വരുന്ന തെരഞ്ഞെടുപ്പുകള്‍ പാര്‍ട്ടിയെ സംബന്ധിച്ച് നിര്‍ണായകമാണ്. എല്ലാവരേയും വിശ്വാസത്തിലെടുക്കാന്‍ കെപിസിസി നേതൃത്വത്തിനു കഴിയണം. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിച്ചാല്‍ യുഡിഎഫിന് തിരിച്ചു വരാന്‍ കഴിയുമെന്നും എംകെ രാഘവന്‍ എംപി പറഞ്ഞു. കോഴിക്കോടായിരുന്നു രാഘവൻ എംപിയുടെ പരാമർശം. കോൺ​ഗ്രസ് നേതാക്കളുടെ റീൽസ് ചിത്രീകരണത്തിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. അതിനിടെയാണ് മുതിർന്ന നേതാവ് തന്നെ വിമർശനമുന്നയിച്ചത്.

Read More

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ കേരളത്തിലെ സ്വകാര്യ ആശുപത്രികൾക്കെതിരെ സംസാരിക്കാനാണ് സാധ്യതയെന്നും സ്വകാര്യ ആശുപത്രികളെ പിന്തുണച്ച് സംസാരിക്കില്ലെന്നും മന്ത്രി വീണ ജോർജ്ജ്. കേരളത്തിലെ ആശുപത്രികളെല്ലാം വൻ കോർപ്പറേറ്റുകൾ വാങ്ങുകയാണ്. സജി ചെറിയാൻ പറഞ്ഞത് അതിനെക്കുറിച്ചാവുമെന്നും വീണ ജോർജ് മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിപ പ്രതിരോധത്തിൻ്റെ ഭാഗമായാണ് താൻ മലപ്പുറത്ത് എത്തിയത്. നിപയെ ഒറ്റക്കെട്ടായി രാഷ്ട്രീയ ഭേദമില്ലാതെ പ്രതിരോധിക്കേണ്ട സമയമാണിത്. വഴി തടഞ്ഞാലും താൻ ഈ പ്രവർത്തനവുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ സംഘടനകളുടെ വഴിതടയൽ സമരത്തോട് മന്ത്രി പ്രതികരിച്ചു. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമെന്നും മന്ത്രി പറഞ്ഞു. 252 പേർ മലപ്പുറത്ത് സമ്പർക്ക പട്ടികയിലുണ്ട്. 461 പേർ ആകെ സമ്പർക്ക പട്ടികയിലുണ്ട്. 27 പേർ ഹൈറിസ്‌ക് കാറ്റഗറിയിലാണ്. അഞ്ച് ജില്ലകളിലായി ഇതുവരെ പരിശോധിച്ച 46 പേരുടെ സാമ്പിളുകൾ നെഗറ്റീവാണ്. പാലക്കാട്ടെ രോഗബാധിതയുടെ രണ്ട് പെൺമക്കളുടെയും ഫലം നെഗറ്റീവാണ്. അതേസമയം നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്.…

Read More

ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ബ്രിക്സ് ഉച്ചകോടി പുരോഗമിക്കവെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബ്രിക്സ് രാജ്യങ്ങള്‍ക്കെതിരെ പുതിയ ഭീഷണിയുമായി രംഗത്തെത്തി. ബ്രിക്സിന്റെ ‘അമേരിക്കന്‍ വിരുദ്ധ നയങ്ങളുമായി’ യോജിക്കുന്ന ഏതൊരു രാജ്യത്തിനും 10% അധിക തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇതിന് ഒരു ഇളവുകളും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് തീരുവ നടപടികളെ അപലപിച്ചുകൊണ്ടുള്ള ബ്രിക്സ് പ്രഖ്യാപനത്തില്‍ ഇന്ത്യയടക്കമുള്ള അംഗരാഷ്ട്രങ്ങള്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം. നേരത്തെ, ബ്രിക്സ് ബ്ലോക്ക് യുഎസ് ഡോളറിന് പകരം മറ്റ് കറന്‍സികള്‍ ഉപയോഗിക്കാന്‍ പദ്ധതിയിട്ടാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങള്‍ക്ക് 100% തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. വിവിധ രാജ്യങ്ങളുമായുള്ള തീരുവ കരാറുകളെക്കുറിച്ചുള്ള കത്തുകള്‍ ഇന്ന് മുതല്‍ അയച്ചുതുടങ്ങുമെന്നും ട്രംപ് അറിയിച്ചു. വ്യാപാരത്തെ വളച്ചൊടിക്കുകയും ഡബ്ല്യുടിഒ മാനദണ്ഡങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന ഏകപക്ഷീയമായ തീരുവകളും അല്ലാത്തതുമായ നടപടികളുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗത്തില്‍ ബ്രിക്സ് രാജ്യങ്ങള്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ട്രംപ് ഭരണകൂടത്തെ വ്യക്തമായി ലക്ഷ്യമിട്ടായിരുന്നു ഈ പ്രസ്താവനയെങ്കിലും, ചില…

Read More

ബഹ്റൈനിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിയ ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ കൈ എഴുത്ത് പ്രതി തയ്യാറാക്കി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ സ്ഥാനം കരസ്ഥമാക്കിയ അറിയപ്പെടുന്ന കലിഗ്രാഫി കലാകാരൻ മുഹമ്മദ് ജസിം ഫൈസിയെ ബഹറൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിച്ചു.മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ചെറുമുക്ക് സ്വദേശിയാണ് മുഹമ്മദ് ജസീം ഫൈസി. ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം പ്രസിഡണ്ട് സലാം മമ്പാട്ട്മൂല, ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, മീഡിയ കൺവീനർ ഫസലുൽ ഹഖ്, ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ മൻഷീർ, സെക്രട്ടറി കാസിം പാടത്തകായിൽ, വൈസ് പ്രസിഡൻ്റ് സകരിയ്യ പൊന്നാനി, മറ്റു ഭാരവാഹികൾ ആയ റസാക്ക് പൊന്നാനി,മൗസൽ മൂപ്പൻ തുടങ്ങിയവർ സംബന്ധിച്ചു. കാലിഗ്രാഫി പരിശീലനം നേടാൻ താൽപര്യമുള്ള ബഹ്റൈനിലെ പ്രവാസികൾക്കായി മുഹമ്മദ് ജസിം ഫൈസിയുടെ കീഴിൽ പഠന ക്ലാസുകൾ സംഘടിപ്പിക്കും എന്നും ഭാരവാഹികൾ അറിയിച്ചു.

Read More

മനാമ: വിശിഷ്ട സേവനത്തിനു ശേഷം ബഹ്റൈൻ വിടാനൊരുങ്ങുന്ന ഇന്ത്യൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥനും രാജസ്ഥാനിയുമായ രവി ജയിനിന് രാജസ്ഥാനീസ് ഇൻ ബഹ്റൈൻ (ആർ.ഐ.ബി) യാത്രയയപ്പ് നൽകി. ചടങ്ങിന്റെ ഭാഗമായി അത്താഴ വിരുന്നും സംഘടിപ്പിച്ചു.ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് അദ്ദേഹം നൽകിയ സേവനങ്ങളുടെ ഊഷ്മളമായ ഓർമ്മകൾ ചടങ്ങിൽ പങ്കെടുത്തവർ പങ്കുവെച്ചു. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.ചടങ്ങിൽ പങ്കെടുത്തവർക്ക് ആർ.ഐ.ബി. ചെയർമാൻ രമേശ് പട്ടീദാർ നന്ദി പറഞ്ഞു.

Read More

മനാമ: ബഹ്റൈനിൽ വെറ്ററിനറി മരുന്നുകളുടെ ഇറക്കുമതി, കയറ്റുമതി, രജിസ്ട്രേഷൻ, വിതരണം എന്നിവ നിയന്ത്രിക്കുന്നതിനായി മുനിസിപ്പാലിറ്റി, കൃഷി മന്ത്രാലയം പുതിയ മാർഗരേഖ പുറത്തിറക്കി.ഈ ഉൽപ്പന്നങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുക, വ്യാജമോ ലൈസൻസ് ഇല്ലാത്തതോ ആയ മരുന്നുകൾ വിപണിയിലെത്തുന്നത് തടയുക, രാജ്യത്തെ മൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണിത്.ഇതനുസരിച്ച് കമ്പനികളും വിതരണക്കാരും കൈകാര്യം ചെയ്യുന്ന മരുന്നുകളുടെ തരങ്ങൾ, അവയുടെ ചേരുവകൾ, അവ എങ്ങനെ കൈകാര്യം ചെയ്യുന്നു, എവിടെ സൂക്ഷിക്കുന്നു എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ നൽകണം. മുൻകൂർ രജിസ്ട്രേഷൻ, റെക്കോർഡ് സൂക്ഷിക്കൽ, വിതരണം നിരീക്ഷിക്കൽ എന്നിവയ്ക്കുള്ള വ്യക്തമായ വ്യവസ്ഥകൾ ഇതിലുണ്ട്.വെറ്ററിനറി മരുന്നുകൾ ഓൺലൈനായോ ലൈസൻസില്ലാത്ത മാർഗങ്ങളിലൂടെയോ വാങ്ങുന്നതും വിൽക്കുന്നത് നിരോധിച്ചിട്ടുണ്ട്. മുൻകൂർ അനുമതിയില്ലാത്ത തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളോ പ്രമോഷണൽ കാമ്പയിനുകളോ പാടില്ല. അനിമൽ ഹെൽത്ത് ഡയറക്ടറേറ്റ് അംഗീകരിച്ച മരുന്നുകൾ മാത്രമേ ഇറക്കുമതി ചെയ്യാനും വിൽക്കാനും വിതരണം ചെയ്യാനും പാടുള്ളൂ.രാജ്യത്തേക്ക് ഏതെങ്കിലും വെറ്ററിനറി മരുന്നുകൾ കൊണ്ടുവരുന്നതിനു മുമ്പ് അനുമതിക്കായി മന്ത്രാലയത്തിന്റെ പോർട്ടൽ വഴിയോ അനിമൽ ഹെൽത്ത് ഡയറക്ടറേറ്റിൻ്റെ വെബ്സൈറ്റ് വഴിയോ…

Read More

മനാമ: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്ത് നാശം വിതച്ച വെള്ളപ്പൊക്കത്തിൽ നിരവധി പേർ മരിക്കുകയും പലർക്കും പരിക്കേൽക്കുകയുമുണ്ടായതിൽ ബഹ്‌റൈൻ അനുശോചിച്ചു. അമേരിക്കയെ സഹതാപവും ഐക്യദാർഢ്യവും അറിയിച്ചു.അമേരിക്കയിലെ ജനങ്ങൾക്കും സർക്കാരിനും ഇരകളുടെ കുടുംബങ്ങൾക്കും ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കാണാതായ എല്ലാവരും സുരക്ഷിതമായി തിരിച്ചുവരട്ടെയെന്നും ആശംസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Read More

രജിസ്ട്രേഡ് തപാലും സ്പീഡ് പോസ്റ്റും പാഴ്സലും ഇനി മുതല്‍ വീട്ടില്‍ ഇരുന്ന് അയക്കാം. തപാല്‍വകുപ്പിന്റെ ആപ്പ് ഉപയോഗിച്ച് പണമടയ്ക്കുതോടെ അതാത് പോസ്റ്റ്മാന്‍ വീട്ടിലെത്തി തപാല്‍ ഉരുപ്പടി ശേഖരിക്കും നിലവില്‍ ഉപയോഗിക്കുന്ന ടിസിഎസിന്റെ സോഫ്റ്റ്‌വെയര്‍ മാറ്റി തപാല്‍വകുപ്പുതന്നെ വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ വരുന്നതോടെയാണിത് നടപ്പിലാവുക. ആപ്പ് വരുന്നതോടെ വലിയ മാറ്റങ്ങളാണ് നടപ്പിലാകുക. രജിസ്ട്രേഡ് തപാല്‍ ഉരുപ്പടികള്‍ മേല്‍വിലാസക്കാരന്‍ കൈപ്പറ്റിയെന്നതിന്റെ തെളിവായ അക്നോളഡ്ജ്മെന്റ് കാര്‍ഡിന് പകരം 10 രൂപ വിലയുള്ള പ്രൂഫ് ഓഫ് ഡെലിവറി (പിഒഡി) നടപ്പാക്കും തപാല്‍ ഉരുപ്പടികള്‍ എത്തിയതായുള്ള സന്ദേശം മേല്‍വിലാസക്കാരനും കൈമാറിയതായുള്ള സന്ദേശം അയച്ചയാള്‍ക്കും കൃത്യമായി കൈമാറാനുള്ള സംവിധാനവുമുണ്ട്. ഇതിനായി രണ്ടുപേരുടെയും മൊബൈല്‍ നമ്പര്‍ ഇനിമുതല്‍ നിര്‍ബന്ധമാക്കും. തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്തില്ലെങ്കില്‍ ‘വീട്, ഗേറ്റ് അടച്ചിട്ടിരിക്കുന്നു’ തുടങ്ങിയ കാരണങ്ങള്‍ കാണിച്ചാല്‍ അതിന് തെളിവായി മേല്‍വിലാസക്കാരന്റെ അടഞ്ഞ വീടിന്റെ ഫോട്ടോ ഡെലിവറി സ്റ്റാഫ് അപ്ലോഡ് ചെയ്യണം. കടലാസില്‍ ഒപ്പിട്ട് ഉരുപ്പടി കൈപ്പറ്റുന്ന രീതി ഡിജിറ്റില്‍ സിഗ്നേച്ചര്‍ സംവിധാനത്തിലേക്കും മാറും. മേല്‍വിലാസക്കാരന്‍ ചുമതലപ്പെടുത്തിയ…

Read More