Author: News Desk

കൊച്ചി: കെറ്റാമെലോൺ ഡാർക്ക്നെറ്റ് ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന് തയ്യാറെടുത്ത് ഇഡി യും. എൻ സി ബിയിൽ നിന്ന് കേസിന്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. ലഹരി ഇടപാടുകളുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചതായി സംശയം. എഡിസനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. കോടികളാണ് ലഹരി ഇടപാടിലൂടെ എഡിസൺ സമ്പാദിച്ചത്. അതിനിടെ, കേസുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായി കഴിഞ്ഞ ദിവസം എൻ സി ബി രംഗത്തെത്തിയിരുന്നു. അറസ്റ്റിലായ മൂന്ന് പ്രതികളും സഹപാഠികൾ എന്ന് നർകോട്ടിക് കണ്‍ട്രോൾ ബ്യൂറോ. എഡിസൺ ബാബുവും ഡിയോളും അരുൺ തോമസും മൂവാറ്റുപുഴയിലെ എൻജിനിയറിങ് കോളേജിൽ ഒരേ ക്ലാസിൽ പഠിച്ചവരാണ്. 2019 മുതൽ ഡിയോൾ രാജ്യാന്തര തലത്തിൽ ലഹരി ഇടപാടുകൾ നടത്തിയിരുന്നു. മൂവാറ്റുപുഴയിലെ സ്വകാര്യ എൻജിനിയറിങ് കോളേജിൽ ബിടെക് പഠനം ഒരേ ക്ലാസ്സിൽ ഇരുന്ന് പൂർത്തിയാക്കിയവരാണ് എഡിസൻ ബാബുവും കെ വി ഡിയോളും അരുൺ തോമസും. പഠനം പൂർത്തിയാക്കി എഡിസൺ മുംബൈയിലും പൂനെയിലും ജോലി ചെയ്തപ്പോൾ 2019 മുതൽ തന്നെ ഡിയോൾ ലഹരി ഇടപാടുകൾ…

Read More

കാബൂള്‍: ഐസിസി ഇന്‍ര്‍നാഷണല്‍ അമ്പയറായ അഫ്ഗാനിസ്ഥാന്‍റെ ബിസ്മില്ല ജാന്‍ ഷിന്‍വാരി അന്തരിച്ചു. 41 വായസുള്ള ഷിൻവാരി പെഷവാറിലെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയനായിരുന്നുവെന്ന് സഹോദരന്‍ സെയ്ദ ജാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷിന്‍വാരിക്ക് സുഖമില്ലായിരുന്നുവെന്നും പെഷവാറില്‍ അടിവയറ്റിലെ കൊഴുപ്പ് നീക്കാനുളള ശസ്ത്രക്രിയക്ക് വിധേയനാകാന്‍ പോകുകയാണെന്ന് അറിയിച്ചിരുന്നുവെന്നും അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസിനോട് സഹോദരന്‍ പറഞ്ഞു. ശസ്ത്രക്രിയയിലെ സങ്കീര്‍ണതകളെത്തുടര്‍ന്നാണ് അദ്ദേഹം മരിച്ചതെന്നും സഹോദരന്‍ വ്യക്തമാക്കി.

Read More

താനെ: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റിൽ കുടുങ്ങിയ തൊഴിലാളിയെ 15 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ സുരക്ഷിതമായി രക്ഷപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെ നഗരത്തിലാണ് കൊൽക്കത്ത സ്വദേശിയായ 39കാരൻ ലിഫ്റ്റിൽ കുടുങ്ങിയത്. കെട്ടിടത്തിന്റെ 21-ാം നിലയിൽ പെയിന്റിംഗ് ജോലികൾ ചെയ്യുന്നതിനിടെയാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ വൈദ്യുതി തടസം കാരണം ലിഫ്റ്റ് പ്രവർത്തിക്കാതെ വരികയും തൊഴിലാളി അകത്ത് കുടുങ്ങുകയുമായിരുന്നു. പാർക്കിങിനായുള്ള നാല് നിലകളുൾപ്പെടെ 35 നിലകളുള്ള കെട്ടിടത്തിലായിരുന്നു സംഭവം. വൈദ്യുത ബന്ധം പുനഃസ്ഥാപിക്കപ്പെടാതിരുന്നതിനാൽ ലിഫ്റ്റിൽ രാത്രി മുഴുവൻ തൊഴിലാളി കുടുങ്ങിക്കിടന്നതായി താനെ മുനിസിപ്പൽ കോർപ്പറേഷൻ ദുരന്തനിവാരണ വിഭാഗം മേധാവി അറിയിച്ചു. മറ്റ് തൊഴിലാളികൾ ഇയാൾക്ക് വെള്ളം എത്തിച്ച് നൽകി ആശ്വാസമേകി. വൈദ്യുതി പുനഃസ്ഥാപിക്കപ്പെടുന്നില്ലെന്ന് മനസിലാക്കിയതിനെ തുടർന്ന് പുലർച്ചയോടെയാണ് ഇവർ അധികൃതരുടെ സഹായം തേടിയത്. ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ഫയർ ഫോഴ്സിനെയാണ് ആദ്യം വിവരം അറിയിച്ചത്. തുടർന്ന് രണ്ട് മണിയോടെ ദുരന്ത നിവാരണ വിഭാഗത്തിലേക്ക് വിവരം കൈമാറി. പുലർച്ചെ നാല് മണിയോടെ ഞാൻ സ്ഥലത്തെത്തിയപ്പോൾ ഒരു…

Read More

അബുദാബി: ചില രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎഇ ആജീവനാന്ത ഗോള്‍ഡന്‍ വിസ അനുവദിക്കുന്നെന്ന രീതിയില്‍ പല വിദേശ മാധ്യമങ്ങളിലും പ്രചരിച്ച റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്സ് സെക്യൂരിറ്റി (ഐസിപി). പ്രചാരണങ്ങള്‍ തെറ്റാണെന്ന് ഐസിപി വ്യക്തമാക്കി. രാജ്യത്ത് തന്നെയുള്ള ഔദ്യോഗിക സര്‍ക്കാര്‍ വകുപ്പുകള്‍ വഴിയാണ് യുഎഇ ഗോള്‍ഡന്‍ വിസ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതെന്നും ഈ അപേക്ഷാ പ്രക്രിയയില്‍ രാജ്യത്തിന് അകത്തോ പുറത്തോ ഉള്ള ഒരു അഡ്വൈസറി സ്ഥാപനങ്ങളെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഐസിപി വ്യക്തമാക്കി. ഗോള്‍ഡന്‍ റെസിഡന്‍സ് കാറ്റഗറികള്‍, അവയ്ക്കുള്ള നിബന്ധനകള്‍, നിയന്ത്രണം എന്നിവ യുഎഇ നിയമങ്ങളും ഔദ്യോഗിക മന്തിതല തീരുമാനങ്ങളും അനുസരിച്ചാണ് നിശ്ചയിക്കുന്നത്. ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അറിയേണ്ടവര്‍ക്ക് ഐസിപി വെബ്സൈറ്റ് അല്ലെങ്കില്‍ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ പരിശോധിച്ച് ഇവ മനസ്സിലാക്കാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. മറ്റൊരു രാജ്യത്തെ ഒരു കൺസൽറ്റൻസി ഓഫിസ് മുഖേന ലളിതമായ വ്യവസ്ഥകളിൽ യുഎഇക്ക് പുറത്തുനിന്ന് എല്ലാ വിഭാഗക്കാർക്കും ആജീവനാന്ത ഗോൾഡൻ വീസ…

Read More

ദില്ലി: പാറ്റ്ന വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി നിലത്തിറക്കി. പാറ്റ്ന- ദില്ലി ഇൻഡിഗോ വിമാനമാണ് നിലത്തിറക്കിയത്. വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ്. പാറ്റ്ന വിമാനത്താവളത്തിൽ തിരികെ ഇറങ്ങുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. വിമാനത്തിൽ 169 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അതിനിടെ, ഇന്നലെ അപ്രതീക്ഷിതമായെത്തി തേനീച്ചക്കൂട്ടം വിമാനം പുറപ്പെടാൻ അനുവദിക്കാതെ തടസ്സമുണ്ടാക്കിയിരുന്നു. ഒടുവിൽ രക്ഷയ്ക്കായി അഗ്നിശമന സേന എത്തി. സൂറത്തിൽ നിന്ന് ജയ്പൂരിലേക്ക് പോകേണ്ട ഇൻഡിഗോ വിമാനമാണ് ഒരു മണിക്കൂറിലധികം വൈകിയത്. വിമാനത്തിൽ ആളുകൾ കയറുന്നതിനൊപ്പം ലഗേജ് കയറ്റാനായി തുറന്നുവെച്ച ലഗേജ് ഡോറിന് സമീപം തേനീച്ചക്കൂട്ടം നിലയുറപ്പിച്ചതാണ് യാത്രക്കാർക്ക് ദുരിതമായത്. വൈകുന്നേരം 4.20-ന് സൂറത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർബസ് എ320 വിമാനം ഒടുവിൽ തേനീച്ച പ്രശ്നം പരിഹരിച്ച ശേഷം 5.26-നാണ് യാത്ര ആരംഭിച്ചത്. പ്രശ്നം ആരംഭിക്കും മുമ്പ് തന്നെ എല്ലാ യാത്രക്കാരും വിമാനത്തിൽ കയറിക്കഴിഞ്ഞിരുന്നു. യാത്രക്കാരുടെ ലഗേജുകൾ വിമാനത്തിൽ കയറ്റുന്നതിനിടെയാണ് തേനീച്ചക്കൂട്ടം തുറന്ന ലഗേജ് ഡോറിന് സമീപം തമ്പടിച്ചത്. ഇവയെ എങ്ങനെ ഒഴിവാക്കുമെന്ന…

Read More

മനാമ: ചെങ്കടലിൽ ആക്രമണം നേരിട്ടതിനെത്തുടർന്ന് മുങ്ങിയ ചരക്കുകപ്പലായ മാജിക് സീസിലെ ജീവനക്കാരെ രക്ഷപ്പെടുത്താൻ യു.എ.ഇ. നടത്തിയ ശ്രമങ്ങളെ ബഹ്‌റൈൻ അഭിനന്ദിച്ചു.യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യു.കെ.എം.ടി.ഒ) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് യു.എ.ഇ. നടത്തിയ രക്ഷാപ്രവർത്തനത്തെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പ്രശംസിച്ചു.കപ്പലിനു നേരെയുണ്ടായ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര സമുദ്രയാനം, ആഗോള വ്യാപാര പാതകൾ, സമുദ്ര പരിസ്ഥിതി എന്നിവയ്ക്ക് ഇത് ഭീഷണിയായാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.

Read More

തിരുവനന്തപുരം: തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നാളെ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് സർവ്വകലാശാലകളിലെ പരീക്ഷകൾ മാറ്റി വച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാല നാളെ നടത്താനിരുന്ന പ്രാക്ടിക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കേരള യൂണിവേഴ്സിറ്റി നാളെ നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെച്ചതായും അധികൃതരുടെ അറിയിപ്പ്. കാലിക്കറ്റ് സർവകലാശാലയിലും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. അതേ സമയം, ഡയസ്നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി ഉത്തരവിറക്കി. ജോലിക്ക് ഹാജരായില്ലെങ്കിൽ ശമ്പളം പിടിക്കും. ജൂലൈ മാസത്തെ ശമ്പളത്തിൽ നിന്ന് ഈ തുക ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു. പണിമുടക്ക് നേരിടാൻ 10 ഇന നിർദ്ദേശങ്ങളുമായാണ് മെമ്മോറാണ്ടം പ്രഖ്യാപിച്ചിട്ടുള്ളത്. സർക്കാരും ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് നാളെ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പത്ത് തൊഴിലാളി സംഘടനകൾ പണിമുടക്കിൽ ഭാഗമാകും. പതിനേഴ് ആവശ്യങ്ങളാണ് പണിമുടക്കിലൂടെ സംയുക്ത ട്രേഡ് യൂണിയനുകൾ കേന്ദ്ര…

Read More

മനാമ: ബഹ്റൈനിലെ ജുഫൈറിൽ ബ്ലോക്ക് 324ലെ അടിസ്ഥാന സൗകര്യ വികസന പദ്ധതി പൂർത്തിയാക്കിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.ഉൾപ്രദേശങ്ങൾ നവീകരിക്കാനുള്ള സർക്കാരിന്റെ സമഗ്ര പദ്ധതിയുടെ ഭാഗമാണ് ഈ പദ്ധതി. പമ്പിംഗ് സ്റ്റേഷനടക്കമുള്ള പുതിയ മലിനജല ശൃംഖലയുടെ നിർമ്മാണവും പദ്ധതി പ്രദേശത്തെ എല്ലാ പ്രധാന അടിസ്ഥാനസൗകര്യ സംവിധാനങ്ങളുടെയും ബന്ധിപ്പിക്കലും ഇതിലുൾപ്പെടുന്നു.വിപുലമായ റോഡ് വികസനം, ജലസേചന ശൃംഖല സ്ഥാപിക്കൽ, 22-ാം തെരുവിന്റെയും ചുറ്റുമുള്ള റോഡുകളുടെയും പുനർനിർമ്മാണം എന്നിവയും ഇതിലുൾപ്പെടുന്നു. മൊത്തം മൂന്നു കിലോമീറ്റർ ദൈർഘ്യമുള്ളവയാണ് ഇവ.ടെൻഡർ ബോർഡ് തിരഞ്ഞെടുത്തതിനെ തുടർന്ന് ഡൗൺ ടൗൺ ഗ്രൂപ്പാണ് പ്രവൃത്തി നടത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.

Read More

മനാമ: സൗദി അറേബ്യയിലേക്കുള്ള കിംഗ് ഫഹദ് കോസ് വേയിൽ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് അതിലൊരു കാറിന് തീപിടിച്ച് അതോടിച്ചിരുന്നയാൾ മരിച്ചു.ഇന്നലെയാണ് സംഭവം. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഉടൻ തന്നെ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് കുറച്ചു സമയം കോസ് വേയിൽ ഗതാഗതം തടസ്സപ്പെട്ടു.അപകടത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണമാരംഭിച്ചു.

Read More

മനാമ: വീട്ടുജോലിക്കാരടക്കമുള്ള വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ചെലവുകൾ നിരീക്ഷിക്കാൻ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിച്ചുകൊണ്ടിരിക്കുന്നതായി ബഹ്റൈൻ സർക്കാർ അറിയിച്ചു.വീട്ടുജോലിക്കാരെ നിയമിക്കുന്നതിനുള്ള ചെലവുകളിൽ സുതാര്യതയും നിയന്ത്രണവും കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണിത്. റിക്രൂട്ട്മെൻ്റുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നടപടിക്രമങ്ങളും അറിയാൻ ഇത് പൊതുജനങ്ങളെ സഹായിക്കും.വീട്ടുജോലിക്കാരെ കൊണ്ടുവരുന്നതിന് ഏജൻസികൾ ഈടാക്കുന്ന വലിയ തുകകളിൽ നിയന്ത്രണം കൊണ്ടുവരണമെന്ന ശൂറ കൗൺസിലിന്റെ നിർദേശത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. ചെലവ് കൂടുന്നതിന് കാരണം വ്യക്തമാക്കാൻ ഏജൻസികളോട് ആവശ്യപ്പെടാൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയെ (എൽ.എം.ആർ.എ) നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. റിക്രൂട്ട്മെൻ്റ് ചെലവിൽ അന്യായമായ വർധന കണ്ടെത്തിയാൽ നിയമനടപടികൾ സ്വീകരിക്കും.

Read More