- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
- ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ്
Author: News Desk
ബഹ്റൈനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സുരക്ഷ ഉറപ്പാക്കാന്‍ വ്യത്യസ്ത നിറങ്ങളില്‍ ഐഡി കാര്‍ഡുകള്‍ നല്‍കും
മനാമ: ബഹ്റൈനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സുരക്ഷ ഉറപ്പാക്കാന്‍ 2025- 2026 അദ്ധ്യയനവര്‍ഷത്തില്‍ വ്യത്യസ്ത നിറങ്ങളില്‍ ഐഡി കാര്‍ഡുകള്‍ നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രാലയം വിദ്യാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.വിദ്യാര്‍ത്ഥികളുടെ യാത്രാ രീതികളെ അടിസ്ഥാനമാക്കിയായിരിക്കും കാര്‍ഡുകള്‍. ഔദ്യോഗിക സ്‌കൂള്‍ ബസുകളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞ കാര്‍ഡുകളായിരിക്കും നല്‍കുക. സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പച്ച കാര്‍ഡുകളും നല്‍കും.കാര്‍ഡിന്റെ മുന്‍വശത്ത് വിദ്യാര്‍ത്ഥിയുടെ പേര്, ഗ്രേഡ്, രക്ഷിതാവിന്റെ ഫോണ്‍ നമ്പര്‍ എന്നിവയുണ്ടാകും. പിന്‍വശത്ത് സ്‌കൂളിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയുമുണ്ടാകും.സ്‌കൂള്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കാര്‍ഡുകള്‍ വിതരണം ചെയ്യണമെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയംനിര്‍ദ്ദേശംനല്‍കി.
മക്കൾ ഉപേക്ഷിച്ച് വൃദ്ധസദനങ്ങളിൽ ശിഷ്ടകാലം ജീവിക്കാൻ വിധിക്കപ്പെട്ട വയോധികർക്ക് കരുതലും കൈത്താങ്ങുമായി ബഹറിൻ എ കെ സി സി. വൃദ്ധസദനങ്ങളിൽ ഓണപ്പുടവ വിതരണം ചെയ്തു കൊണ്ടാണ് ബഹറിൻ എ.കെ.സി. സി.യുടെ ഓണാഘോഷങ്ങൾക്ക് ആരംഭം കുറിച്ചത്. ഓണപ്പുടവാ വിതരണം എ.കെ.സി.സി. ഇരിഞ്ഞാലക്കുട രൂപതാ പ്രസിഡണ്ട് ശ്രീ. ഡേവിസ് ഊക്കൻ ഇരിങ്ങാലക്കുട സ്നേഹസദൻ അങ്കണത്തിൽ പുടവ സമ്മാനിച്ചുകൊണ്ട് നിർവഹിച്ചു. മൂല്യ സങ്കല്പങ്ങളും ആദർശ ജീവിതവും അന്യനിന്നു പോയിരിക്കുന്ന സമകാലിക ലോകത്ത് വൃദ്ധസദനങ്ങൾ ഏറി വരുന്നത് ആശങ്കാജനകമാണെന്നും, ബഹറിൻ.എ.കെ. സി.സി യുടെ ഇത്തരം ഉദ്യമങ്ങൾ മാതൃകാപരമെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് ഡേവിസ് ഊക്കൻ പറഞ്ഞു. ഇരിഞ്ഞാലക്കുട രൂപത എ.കെ.സി.സി.യുടെ ജനറൽ സെക്രട്ടറി ശ്രീ. ഡേവിസ് തുളുവത്ത്, ട്രഷറർ ആന്റണി. എൽ. തൊമ്മാന, ഷാജു, ഫ്രാൻസിസ് വാഴപ്പിള്ളി,സിസ്ററർ അനീസിയ,ചാൾസൻ എന്നിവർ നേതൃത്വം നൽകി. ബഹ്റൈൻ എ. കെ. സി. സി. ലേഡീസ് വിങ് ഭാരവാഹി മെയ്മോൾ ചാൾസ് സ്വാഗതവും, സിസ്ററർ ബെററ്സി നന്ദി പറഞ്ഞു.
താമരശ്ശേരി: വയനാട് തുരങ്കപാത പദ്ധതി മലബാറിന്റെ വാണിജ്യ, വ്യവസായ, ടൂറിസം മേഖലകൾക്ക് കുതിപ്പ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല എതിർപ്പുകളും മറികടന്നാണ് വികസന പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആനക്കാംപൊയിൽ-കള്ളാടി തുരങ്കപ്പാതയുടെ നിർമാണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും നടക്കില്ല എന്ന് ഭൂരിഭാഗം ജനങ്ങളും കരുതിയ പദ്ധതികൾ സർക്കാർ നടപ്പിലാക്കുകയാണ്. ഗെയിൽ, എൻഎച്ച് തുടങ്ങിയ അനുഭവങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട്. മലയോര ഹൈവേ, ജലപാത തുടങ്ങിയവ നിർമ്മാണ ഘട്ടത്തിലാണ്. ദീർഘ കാലമായി മുടങ്ങികിടക്കുന്ന പദ്ധതികൾ ആണ് നടപ്പിലാക്കുന്നത്. എതിർപ്പുകൾ, കേന്ദ്ര സർക്കാർ സൃഷ്‌ടിച്ച സാമ്പത്തിക പരിമിതികൾ, ചില സ്ഥാപിത താൽപര്യ ഇടപെടലുകൾ തുടങ്ങി നിരവധി പ്രതിബന്ധങ്ങൾ മറികടന്നാണ് വികസന പദ്ധതികൾ എത്തിപ്പിടിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു. ഖജനാവിന്റെ ശേഷിക്കുറവ് പല പദ്ധതികളും ദശാബ്ദങ്ങളോളം വൈകുന്ന സ്ഥിതി ഉണ്ടായിരുന്നു. വിദ്യാഭ്യാസ പദ്ധതികൾ അടക്കം പിന്നോട്ട് പോകുന്ന അവസ്ഥയായിരുന്നു. അതിന്റെ പരിഹാരമായിട്ടായിരുന്നു കിഫ്‌ബിയെ പുനർജീവിപ്പിച്ചത്. 90,000 കോടിയുടെ പദ്ധതികളാണ് കിഫ്‌ബി…
തിരുവനന്തപുരം:സജീവ രാഷ്ടീയത്തിൽ നിന്ന് മലയാള സിനിമയിലും ചുവടു വയ്ക്കുകയാണ് തിരുവനന്തപുരം സ്വദേശി കരിക്കകം അനീഷ്. തന്റെ മൂന്നാമത്തെ ചിത്രമായ ‘അങ്കം അട്ടഹാസം’ തിയേറ്ററിലെത്തുന്നതിന്റെ സന്തോഷത്തിലാണ് അനീഷ്. വർഷങ്ങളായി രാഷ്ടീയ പ്രവർത്തനങ്ങളുമായി നീങ്ങുന അനീഷിന്റെ മനസ്റ്റ് നിറയെ സിനിമയായിരുന്നു. ഇതിനിടെ ഒട്ടെറെ ജോലികളും അനീഷ് ചെയ്തു. സനിമാ ജീവിതത്തെക്കുറിച്ച് അനീഷ് പറയുന്നു. 1999 കാലഘട്ടത്തിൽ സ്കൂളുകളിലും കോളേജുകളിലും മിമിക്രിയിലും മോണോ ആക്ട്കളിലും നാടകങ്ങളിലും പല വേദികളിലും തിളങ്ങിയിട്ടും ഒടുവിൽ ജീവിക്കാൻ വേണ്ടി ബാംഗ്ലൂരിലേക്ക് ഞാൻ വണ്ടികയറി എന്നിട്ടും കലയൊന്നും വിടാതെ അവിടെ യശ്വന്തപുരം കേരള സമാജത്തി ലൂടെ വീണ്ടും നാടകത്തിലും മിമിക്രിയിലും നിറസാന്നിധ്യമായി. ഒടുവിൽ അവിടെ കസ്റ്റമർ കെയറിലെ ടീം ലീഡറായി ജോലി നോക്കി എട്ടുവർഷത്തെ ബാംഗ്ലൂർ ജീവിതത്തിന് ശേഷം വീണ്ടും തിരുവനന്തപുരത്തെ പത്മനാഭന്റെ മണ്ണിൽ അവിടെ വന്ന് ടെക്നോപാർക്കിൽ നാലുവർഷം ജോലി ചെയ്തു ഒടുവിൽ കോവിഡ് മഹാമാരി വന്നപ്പോൾ ജോലി നഷ്ടപ്പെടുകയും അവിടെ നിന്നും സ്വന്തം ആശയത്തിൽ ഒരു ചെറിയ കൺസ്ട്രക്ഷൻ…
കേരളം സ്വപ്നം കണ്ട ഏറ്റവും വലിയ പദ്ധതി, തുടക്കമിടാൻ മുഖ്യമന്ത്രിയെത്തും; വയനാട് തുരങ്കപാത നിർമാണ പ്രവൃത്തി ഇന്ന് ആരംഭിക്കും
കോഴിക്കോട്: വയനാട് , കോഴിക്കോട് ജില്ലകളിലെ യാത്രാദുരിതത്തിന് പരിഹാരവും മേഖലയുടെ സമഗ്രവികസനത്തിന്‍റെ ചാലകവുമാകുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത നിർമാണ പ്രവൃത്തിക്ക് ഇന്ന് ഔദ്യോഗികമായി തുടക്കം കുറിക്കും. വയനാട് ജില്ലയിൽ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയിൽ 3.15 കിലോമീറ്ററും നീളം വരുന്ന (ആകെ 8.735 കിലോമീറ്റർ) കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ സെന്‍റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മറിപ്പുഴ (കോഴിക്കോട്) മുതൽ മീനാക്ഷി പാലം (വയനാട്, കള്ളാടി) വരെ അപ്രോച്ച് റോഡ് ഉൾപ്പെടെ 8.735 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയുടെ 8.11 കിലോമീറ്റർ ദൂരം ഇരട്ട തുരങ്കങ്ങളാണ്. പദ്ധതിയിൽ ഇരുവഴിഞ്ഞി പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉൾപ്പെടും. ആറ് വളവുകളുള്ള റൂട്ടിൽ ഓരോ 300 മീറ്ററിലും ഇരട്ട തുരങ്കങ്ങളെ തമ്മിൽ…
ആഗോള അയ്യപ്പ സംഗമത്തിലേക്ക് രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം ഉണ്ടായേക്കില്ല, ഭക്തർക്ക് മാത്രമായി പരിമിതപ്പെടുത്തും
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലേക്ക് രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം ഉണ്ടായേക്കില്ല. ക്ഷണം ഭക്തർക്ക് മാത്രമായി പരിമിതപ്പെടുത്തും. എൻഎസ്എസ് അടക്കം ഉപാധി വെച്ച സാഹചര്യത്തിലാണ് തീരുമാനം. ആചാരനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെയും ക്ഷേത്ര പരിശുദ്ധി സംരക്ഷിച്ചുള്ള വികസനവുമാണ് ഉദ്ദേശിക്കുന്നതെങ്കിൽ നല്ലതെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമിതിയുടെ നേതൃത്വം രാഷ്ട്രീയ വിമുക്തമാകണമെന്ന ഉപാധിയും വച്ചു. എൻഎസ്എസിനുള്ളിലെ എതിരഭിപ്രായത്തിനും ബിജെപി വിമര്‍ശനത്തിനും പിന്നാലെയായിരുന്നു വിശദീകരണം. ഈ സാഹചര്യത്തിലാണ് സംഘാടകരുടെ തീരുമാനം. പഴയകാലം ചര്‍ച്ച ചെയ്യേണ്ടെന്ന് നേതൃത്വം പറയുമ്പോഴും എൻഎസ്എസിൽ എല്ലാവരും യുവതി പ്രവേശന വിധി നടപ്പാക്കാൻ സര്‍ക്കാര്‍ ഇറങ്ങിയത് മറക്കാൻ ഒരുക്കമല്ല. ശബരിമലയുടെ കാര്യത്തിൽ സര്‍ക്കാരിന് വിശ്വസിക്കാനാകുമോയെന്ന് ചോദ്യം ഉള്ളിൽ ഉയര്‍ന്നതോടെയാണ് ആഗോള സംഗമത്തിന്‍റെ പിന്തുണയ്ക്ക് ഉപാധി വച്ചുള്ള എൻഎസ്എസ് നേതൃത്വത്തിന്‍റെ ചുവടു മാറ്റം. സമിതി രാഷ്ട്രീയ മുക്തമാകണമെന്ന് എൻഎസ്എസ് പറയുമ്പോള്‍ സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികരി മുഖ്യമന്ത്രിയാണ്. സമിതിയിൽ മന്ത്രിമാരും സ്പീക്കറും പ്രതിപക്ഷ നേതാവും ഉണ്ടായിരിക്കും. ഇതിനിടെ ശബരിമല…
പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി മൊത്ത ആഭ്യന്തര ഉല്പാദനത്തില് കുതിപ്പ്; രാജ്യത്തിന്റെ ജിഡിപി 7.8%
അമേരിക്കയുടെ താരിഫ് ഭീഷണികള്‍ക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച (ജിഡിപി) ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) അപ്രതീക്ഷിത കുതിപ്പ് നടത്തി. 7.8% വളര്‍ച്ചയാണ് രാജ്യം കൈവരിച്ചത്. കഴിഞ്ഞ അഞ്ച് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. റിസര്‍വ് ബാങ്കിന്റെ 6.5% വളര്‍ച്ചാ പ്രവചനത്തെ മറികടക്കുന്നതാണ് ഈ കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ജിഡിപി വളര്‍ച്ച 6.7% ആയിരുന്നു. ശരാശരി 6.7% വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു മറ്റ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം. 2025-26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ജിഡിപി 47.89 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 44.42 ലക്ഷം കോടി രൂപയായിരുന്നു. 7.8% വളര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. മേഖല തിരിച്ചുള്ള പ്രകടനം പ്രാഥമിക മേഖല: കൃഷിയും ഖനനവും ഉള്‍പ്പെടുന്ന ഈ മേഖല 2.8% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. കൃഷി മാത്രം 3.7% വളര്‍ച്ച കൈവരിച്ചു. എന്നാല്‍, ഖനന മേഖലയില്‍ 3.1% ഇടിവുണ്ടായി.ദ്വിതീയ മേഖല: ഉല്‍പാദന രംഗം ഉള്‍പ്പെടുന്ന ഈ…
പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി, ടോള്‍ബൂത്ത് തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി കിട്ടിയാല്‍ 5 മുതല്‍ 10 രൂപ വരെ കൂടുതല്‍ നല്‍കേണ്ടി വരും
കൊച്ചി: പാലിയേക്കരയിൽ ടോള്‍ തുടങ്ങുമ്പോള്‍ കൂടിയ നിരക്ക് ഈടാക്കും. സെപ്റ്റംബര്‍ 10 മുതല്‍ ടോള്‍ നിരക്ക് 5 മുതല്‍ 10 രൂപ വരെ ഉയരും. ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളുടെ പേരില്‍ ഹൈക്കോടതി നിര്‍ത്തിവെപ്പിച്ച പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുമ്പോള്‍ കൂടിയ നിരക്ക് ഈടാക്കാന്‍ എന്‍എച്ച്എഐ കരാര്‍ കമ്പനിയായ ജിഐപിഎല്ലിന് അനുമതി നല്‍കി. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 മുതല്‍ 15 രൂപ വരെയുള്ള വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഒരു ഭാഗത്തേക്ക് പോകുന്ന കാറുകള്‍ക്ക് 90 രൂപ ടോള്‍ നല്‍കിയിരുന്നത് ഇനി 95 രൂപ നല്‍കേണ്ടിവരും. ഒരു ദിവസം ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 140 രൂപയെന്നതില്‍ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്കുള്ള ടോള്‍ നിരക്ക് 160 രൂപയെന്നത് 165 രൂപയായി ഉയരും. ഒന്നില്‍ കൂടുതലുള്ള യാത്രകള്‍ക്ക് 240 എന്നത് 245 രൂപയാകും. ബസ്, ട്രക്ക് എന്നിവയ്ക്ക് 320 രൂപയായിരുന്നത് 330 ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 485 എന്നത് 495 രൂപയുമാകും. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക്…
ഇന്ത്യക്കെതിരെ അടവ് മാറ്റി ട്രംപ്; പ്രതിരോധത്തിലാക്കാൻ നീക്കം; യൂറോപ്യൻ യൂണിയനോട് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ ആവശ്യപ്പെട്ടു
ദില്ലി: തങ്ങളുടെ നടപടിക്ക് സമാനമായ നിലയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയനോട് അമേരിക്ക. ഇന്ത്യയിൽ നിന്ന് എണ്ണയും വാതകങ്ങളും വാങ്ങിക്കുന്നത് പൂർണമായി നിർത്തണമെന്നും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടാനാണ് ഈ നീക്കം. അമേരിക്ക ചെലുത്തിയ സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങാത്തതും ചൈനയും ഇന്ത്യയും സൗഹൃദം ശക്തമാക്കുന്നതുമാണ് പുതിയ നീക്കത്തിലേക്ക് ട്രംപിനെ എത്തിച്ചത്. റഷ്യയിൽ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന, യൂറോപ്യൻ രാജ്യങ്ങളും റഷ്യയിൽ നിന്ന് ഊർജ്ജ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യക്ക് മേലെ മാത്രം 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയ അമേരിക്കയുടെ തീരുമാനത്തെ ഇന്ത്യ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. യുക്രൈൻ – റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിൻ്റെ നീക്കങ്ങളുടെ ഭാഗമായാണ് ഇന്ത്യക്ക് മേലുള്ള അധിക തീരുവ വിമർശിക്കപ്പെട്ടതെങ്കിലും ഇന്ത്യയെ മാത്രം വരുതിക്ക് നിർത്താനുള്ള നടപടിയായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. റഷ്യയിൽ നിന്ന് ഇന്ത്യ ഇന്ധനം…
കെ സി എ സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെയും, “കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2025 ഓണാഘോഷ പരിപാടികളുടെ ഉത്ഘാടന കർമ്മവും കെസിഎ അങ്കണത്തിൽ വച്ച് നടന്നു.ബി എഫ് സി സെയിൽസ് ഹെഡ് അനുജ് ഗോവിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ദേ പുട്ട് റസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടർ പാർവതി മായ, 107.2 എഫ് എം റേഡിയോ ജോക്കി ശ്രീയ എന്നിവർ വിശിഷ്ടാതികളായി പങ്കെടുത്തു. കെ സി എ അങ്കണത്തിൽ വെച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ പ്രസിഡണ്ട് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗത പ്രസംഗവും വൈസ് പ്രസിഡന്റ് ലിയോ ജോസഫ് നന്ദിയും പറഞ്ഞു. സമ്മർ ക്യാമ്പ് ഡയറക്ടർ ജൂലിയറ്റ് തോമസ്, ഓണം പൊന്നോണം 2025 കമ്മിറ്റി ചെയർമാൻ റോയ് സി ആന്റണി, മാവേലി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.മെമ്പർഷിപ്പ് സെക്രട്ടറി സേവി മാത്തുണ്ണി, ട്രഷറർ നവീൻ എബ്രഹാം , അസിസ്റ്റന്റ് ട്രഷറർ നിക്സൺ വർഗീസ്,…
