Author: News Desk

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ സമ്മതിക്കില്ലെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ. പാലക്കാട് മണ്ഡലത്തിൽ രാഹുൽ വന്നാൽ ശക്തമായ സമരം ഉണ്ടാകും. എംഎൽഎ എന്ന നിലയിൽ ക്ലബ്ബിന്റെയോ റെസിഡൻസ് അസോസിയേഷന്റെയോ പരിപാടികളിൽ പങ്കെടുത്താലും തടയും. സംഘാടകർ തീരുമാനിക്കണം രാഹുലിനെ വിളിക്കണോ വേണ്ടയോ എന്നതെന്നും സി കൃഷ്ണകുമാർ പറഞ്ഞു. രാഹുലിനെ പാലക്കാട് മണ്ഡലത്തിൽ സജീവമാക്കാനുള്ള കോൺ​ഗ്രസ് എ ​ഗ്രൂപ്പിൻ്റെ നീക്കത്തിനിടെയാണ് സി കൃഷ്ണകുമാറിൻ്റെ പ്രതികരണം വന്നത്. മണ്ഡലത്തിൽ സംഘടനകളുടെയോ അസോസിയേഷനുകളുടേയോ പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിച്ച് സജീവമാക്കാണ് ആലോചന. സന്ദീപ് വാര്യർ അനാഥ പ്രേതം പോലെ നടക്കുകയാണെന്നും സി കൃഷ്ണകുമാർ പറഞ്ഞു. കോൺഗ്രസിന് പോലും വേണ്ടാത്ത സന്ദീപിന്റെ ആരോപങ്ങൾക്ക് മറുപടി പറയേണ്ട സാഹചര്യമില്ല. ഇലക്ഷന് കൊടുത്ത വിവരങ്ങൾ 100 ശതമാനം ശരിയാണ്. കോൺഗ്രസ്സിനുള്ളിൽ സന്ദീപ് മുങ്ങി താഴാതിരിക്കാൻ കൈ കാൽ ഇട്ട് അടിക്കുകയാണ്. അതിന് ഞങ്ങൾ എന്തിനാണ് നിന്ന് കൊടുക്കുന്നതെന്നും കൃഷ്ണകുമാർ ചോദിച്ചു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, സ്ത്രീകളെ പിന്തുടർന്ന്…

Read More

കണ്ണൂർ: കണ്ണൂർ കണ്ണപുരം കീഴറയിലെ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത അനൂപ്‌ മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2016ൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിതിൻ രാജ് ഐപിഎസ് പറ‍ഞ്ഞു. അനൂപ് മാലികിന്റെ ബന്ധുവാണ് ഇയാൾ. അനൂപിനായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്ഫോടക വസ്തുക്കളാണ് സഫോടനം നടന്ന വീട്ടിൽ നിർമ്മിച്ചിരുന്നത്. ഇതിൻ്റെ നിർമ്മാണത്തിന് ലൈസൻസ് ഉണ്ടായിരുന്നില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു. കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു.…

Read More

ആലപ്പുഴ: പുന്നമടക്കായലിൽ ആവേശത്തിരകളുയർത്തി 71ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം. ഇരുട്ടുകുത്തി വള്ളങ്ങളുടെ ഹീറ്റ്സ് തുടങ്ങി. 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് മത്സരത്തിനിറങ്ങുന്നത്. ഉച്ചക്ക് 2 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.

Read More

മനാമ: പാലക്കാട് പ്രവാസി അസോസിയേഷനും ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടത്തിയ ക്യാമ്പിൽ 60 ൽ അധികം ആളുകൾ രക്തം ദാനം ചെയ്തു. പാലക്കാട് പ്രവാസി അസോസിയേഷന്റെ പ്രസാദ് പാറപ്പുറത്ത്, രാകേഷ് കൃഷ്ണമൂർത്തി, മണിലാൽ, നിസാർ മണ്ണാർക്കാട്, രാജീവ് കെ.ടി, വാണി ശ്രീധർ, നിമിഷ മണിലാൽ, ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയി, ട്രെഷറർ സാബു അഗസ്റ്റിൻ, അസിസ്റ്റന്റ് ട്രെഷറർ രേഷ്മ ഗിരീഷ്, ക്യാമ്പ് കോർഡിനേറ്റർമാരായ സലീന റാഫി, വിനീത വിജയൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സെന്തിൽ കുമാർ, അസീസ് പള്ളം, ശ്രീജ ശ്രീധർ, ഫാത്തിമ സഹ്‌ല, ഗിരീഷ് കെ. വി, അബ്ദുൽ നാഫി എന്നിവർ രക്ത ദാന ക്യാമ്പിന് നേതൃത്വം നൽകി.

Read More

കോഴിക്കോട്: സരോവരത്ത് സുഹൃത്തുക്കള്‍ കുഴിച്ചു മൂടിയ വെസ്റ്റ് ഹില്‍ ചുങ്കം സ്വദേശി വിജിലിന്‍റെ മൃതദേഹത്തിനായുള്ള ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. സരോവരം പാര്‍ക്കിനോട് ചേര്‍ന്നുള്ള ചതുപ്പ് നിലത്ത് കനത്ത മഴയിൽ വെള്ളം നിറഞ്ഞതോടെയാണ് തെരച്ചിൽ അവസാനിപ്പിച്ചത്. ചെളി നിറഞ്ഞതിനാൽ മണ്ണു മാന്തിയന്ത്രങ്ങൾ ചതുപ്പിൽ ഇറക്കാൻ കഴിഞ്ഞില്ല. മൃതദേഹം കണ്ടെത്താന്‍ പ്രത്യേക പരിശീലനം നേടിയ കെഡ‍ാവര്‍ നായകളെയും ഇന്ന് തെരച്ചിലിനായി എത്തിച്ചിരുന്നു. സംഭവം നടന്ന് ആറര വർഷം പിന്നിട്ടതിനാൽ ശാസ്ത്രീയ തെളിവുകളാണ് കേസിൽ നിർണ്ണായകമാവുക. ഡിഎൻഎ പരിശോധനയിലൂടെയെ മൃതദേഹം തിരിച്ചറിയാനുമാകൂ. വിജിലിന്റെ ബൈക്ക് പൊലീസ് കണ്ടെത്തിയിരുന്നു. 2019 മാര്‍ച്ചിലാണ് വിജിലിനെ കാണാതാകുന്നത്. ലഹരി ഉപയോഗത്തിനിടെ മരിച്ച വിജിലിന്‍റെ മൃതദേഹം ചതുപ്പ് നിലത്ത് കെട്ടിത്താഴ്ത്തുകയായിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ മൊഴി. സംഭവത്തില്‍ രണ്ടു പേരാണ് അറസ്റ്റിലായത്. മിസ്സിംഗ് കേസുകളിലെ പുനരന്വേഷണത്തിലായിരുന്നു കണ്ടെത്തൽ. എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് പിടിയിലായത്. ഒളിവിലുള്ള പൂവാട്ട് പറമ്പ് സ്വദേശി രഞ്ജിത്തിനായി അന്വേഷണം തുടരുകയാണ്. കസ്റ്റഡി കാലാവധി തീരുന്നതിനാൽ പ്രതികളെ ഇന്ന്…

Read More

കോട്ടയം പാലാ സ്വദേശിനി അനു റോസ് ജോഷി (25) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല

Read More

വയനാട്: താമരശ്ശേരി ചുരത്തിലെ പ്രതിസന്ധി ഇടപെടണമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് വയനാട് എംപി പ്രിയങ്ക ഗാന്ധി. റോഡ് ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട നടപടികൾ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയക്കണമെന്നും ബദൽ പാത ഒരുക്കുന്നതിലും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രിയോട് കത്തിലൂടെ പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. അതിനിടെ ഗതാഗതക്കുരുക്കിൽ വിമർശനവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ചുരത്തിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്താത്ത കോഴിക്കോട് കളക്ടറുടെ നിലപാട് ജനവിരുദ്ധമാണെന്നും,വയനാട് എംപി അടക്കമുള്ളവർ ഉണർന്നു പ്രവർത്തിക്കണം. ഗതാഗതം പുനസ്ഥാപിക്കാനോ പ്രശ്നം മനസ്സിലാക്കാനോ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല, ഈ നിലപാട് ചോദ്യം ചെയ്യേണ്ടതാണെന്നും ബിജെപി വയനാട് ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ പറഞ്ഞു. വിഷയത്തില്‍ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതികരിച്ചു. അനിശ്ചിതമായി പാത അടച്ചത് വലിയ ആശങ്കയുണ്ടാക്കുന്നെന്ന് വ്യാപാരികൾ പറഞ്ഞു. ഓണക്കാലത്ത് വ്യാപരത്തെ ബാധിക്കുമെന്നാണ് ആശങ്ക. ചുരം ബൈപാസ് യാഥാർത്ഥ്യമാക്കണം, സമര…

Read More

തിരുവനന്തപുരം: യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി ആരോഗ്യ വകുപ്പ്. പരാതി ലഭിച്ചില്ലെങ്കിലും ഏപ്രിലിൽ തന്നെ അന്വേഷണം നടത്തിയിരുന്നതായാണ് ആരോഗ്യവകുപ്പ് പറയുന്നത്. ശസ്ത്രക്രിയയെ തുടര്‍ന്ന് സുമയ്യ എന്ന യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തിലാണ് വിശദീകരണം. സംഭവത്തില്‍ വിദഗ്ദധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തിയെന്നും ഗൈഡ് വയറ് കുരുങ്ങി കിടക്കുന്നതിനാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ല, പരാതി ലഭിച്ചാൽ അതും പരിധോധിക്കുമെന്നുമാണ് ആരോഗ്യവകുപ്പ് വിശദീകരണത്തില്‍ പറയുന്നത്. തൊണ്ടയില്‍ തൈറോയ്ഡ് സംബന്ധമായ ചികിത്സയ്ക്ക് 2023 ലാണ് സുമയ്യയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മൾട്ടി ഗോയിറ്റര്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. ഡോ.രാജിവ് കുമാറാണ് തൈറോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കുശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോൾ രക്തവും മരുന്നുകളും നൽകാനായി സെൻട്രൽ ലൈനിട്ടു. ഇതിന്‍റെ ഗൈഡ് വയറാണ് നെഞ്ചിൽ കുടുങ്ങി കിടക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇത് തിരികെ എടുക്കാത്തതാണ് ദുരിതത്തിലാക്കിയത് എന്നാണ് പരാതി. തുടർന്ന്…

Read More

മനാമ: മുഹറഖ് ഏരിയയിലെ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ശൈഖ് ഈസ അവന്യൂ, ശൈഖ് ഖലീഫ ബിൻ സൽമാൻ അവന്യൂ എന്നിവയ്ക്കിടയിലുള്ള ശൈഖ് ദുഐജ് ബിൻ ഹമദ് അവന്യൂ ഓഗസ്റ്റ് 29 മുതൽ രണ്ടാഴ്ചത്തേക്ക് പൂർണമായും അടച്ചിടുമെന്നും ചുറ്റുമുള്ള റോഡുകളിലേക്ക് ഗതാഗതം തിരിച്ചുവിടുമെന്നും ആഭ്യന്തര മന്ത്രാലയവും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും മരാമത്ത് മന്ത്രാലയവും അറിയിച്ചു.എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Read More

കൊച്ചി: ലോകത്തിലെ പ്രമുഖ ഫിലിം ഫെസ്റ്റിവലുകളിലൊന്നായ 44ാ മത് വാൻകൂവർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്ത ‘ഞാൻ രേവതി’ തെരഞ്ഞെടുക്കപ്പെട്ടു. ദീപിക സുശീലൻ ക്യൂറേറ്റ് ചെയ്യുന്ന “എഡ്ജസ് ബിലോങ്ങിംഗ്: ടെയിൽസ് ഓഫ് ഗ്രിറ്റ് ആൻഡ് ഗ്രേസ് ഫ്രം ഇന്ത്യ എന്ന ഫോക്കസ് വിഭാഗത്തിലാണ് ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുന്നത്. 2025 ഒക്ടോബർ 2 മുതൽ 12 വരെ കാനഡയിൽ വച്ച് നടക്കുന്ന ഫെസ്റ്റിവലിൽ 7 , 8 തീയ്യതികളിലായി ഞാൻ രേവതിയുടെ രണ്ട് പ്രദർശനങ്ങൾ നടക്കും. എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിനേതാവുമായ ട്രാൻസ് വുമൺ എ. രേവതിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഡോക്യുമെൻ്ററിയുടെ ഇതിവൃത്തം. തിരുവനന്തപുരത്ത് നടന്ന ഐ.ഡി. എസ്. എഫ്. എഫ്. കെ യിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഞാൻ രേവതി മുംബൈയിലെ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവൽ , റീൽ ഡിസയേഴ്സ് ചെന്നൈ ക്വിയർ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ 5 മുതൽ 7 വരെ…

Read More