- കാൻസർ കെയർ ഗ്രൂപ്പ് ഹെയർ ഡൊണേഷൻ ക്യാമ്പയിൻ
- നിയമലംഘകരായ 30 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; 83 പേരെ നാടുകടത്തി
- 55,004 പുതിയ വാണിജ്യ ലൈസൻസുകൾ അനുവദിച്ചു
- ഇമാമുമാർക്കും പൂജാരിമാർക്കുമുള്ള ക്ഷേമപദ്ധതികൾ റദ്ദാക്കി
- മധുര പ്രതികാരം: നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ നായകൻ മന്ത്രിയായി
- ആദ്യമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളും, സുപ്രധാന പ്രഖ്യാപനങ്ങളും
- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
Author: News Desk
സോഷ്യൽ മീഡിയ നിരോധനം പിൻവലിച്ചിട്ടും ഒരിഞ്ച് മാറാതെ ജെൻ സി, മന്ത്രിമാരുടെ വീടുകൾക്ക് തീയിട്ടു, ‘പ്രധാനമന്ത്രി രാജി വയ്ക്കും വരെ പിന്നോട്ടില്ല’
കാഠ്മണ്ഡു: സാമൂഹിക മാധ്യമ നിരോധനം പിൻവലിച്ചിട്ടും ശമിക്കാതെ നേപ്പാൾ പ്രക്ഷോഭം. മന്ത്രിമാരുടെ വീടുകൾക്ക് തീയിട്ടു. പ്രധാനമന്ത്രി രാജി വയ്ക്കും വരെ പിന്നോട്ടില്ലെന്ന് പ്രക്ഷോഭകർ. ഇന്നലെ തുടങ്ങിയ സംഘർഷത്തിൽ മരിച്ചത് 19 പേർ. ഇന്നലെ രാത്രിയോടെ നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചിരുന്നു. ദേശീയ സുരക്ഷ പേരിലുള്ള സോഷ്യൽ മീഡിയ നിരോധനത്തിനെതിരായ ജെൻ സികളുടെ പ്രക്ഷോഭം നേപ്പാളിലാകെ കത്തിപ്പടർന്നതിന് പിന്നാലെയാണ് സർക്കാർ ഈ തീരുമാനത്തിൽ എത്തിയത്. തലസ്ഥാന നഗരമായ കഠ്മണ്ടുവിൽ തുടങ്ങിയ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു. അതേ സമയം, സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്നുണ്ടായ ജെൻ സി പ്രക്ഷോഭത്തിൽ അന്വേഷണം പ്രഖ്യാപിച്ച് നേപ്പാൾ സർക്കാർ. കലാപത്തെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. ഈ സമിതിയോട് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. യുവാക്കൾ പ്രക്ഷോഭത്തിൽ നിന്ന് പിന്മാറണമെന്ന് വാർത്താ വിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് അഭ്യർത്ഥിച്ചു. എന്നാൽ സാമൂഹ്യമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ തീരുമാനത്തിൽ പശ്ചാത്താപം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജെൻസി പ്രക്ഷോഭം ആളിക്കത്തിയതോടെ സർക്കാർ…
കൊച്ചി:ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്‍ ചോദ്യം ചെയ്യലിന് പൊലീസിന് മുന്നില്‍ ഹാജരായി. രാവിലെ ഒമ്പതരയോടെയാണ് വേടന്‍ തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ എത്തിയത്. എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ വേടന്‍റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയിലായിരുന്നു വേടനെതിരെ പൊലീസ് കേസെടുത്തത്. കേസില്‍ വേടന് മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു.ഇന്നും നാളെയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നായിരുന്നു കോടതി നിര്‍ദേശം. കേസില്‍ പൊലീസ് വേടന്‍റെ അറസ്റ്റ് രേഖപ്പെടുത്തും. അറസ്റ്റ് ചെയ്താലും ഉടന്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടണമെന്നാണ് കോടതി നിര്‍ദേശം. എറണാകുളം സെന്‍ട്രല്‍ പൊലീസ് എടുത്ത മറ്റൊരു കേസിലും വേടന്‍ പ്രതിയാണെങ്കിലും ഈ കേസിലെ പരാതിക്കാരി ഇതുവരെ മൊഴി നല്‍കാത്തതിനാല്‍ തുടര്‍ നടപടികള്‍ വൈകുകയാണ്. പൊലീസുമായി സഹകരിക്കുമെന്ന് പൊലീസ് സ്റ്റേഷനില്‍ വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു.കോടതിയുടെ പരിഗണനയിലുള്ളതിനാൽ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നും പറയാൻ കഴിയില്ല. താൻ ഇവിടെ തന്നെയുണ്ടെന്നും എവിടെയും പോകുന്നില്ലെന്നും മാധ്യമങ്ങളെ കാണുമെന്നും വേടൻ പറഞ്ഞു. അകത്തുപോയി സംസാരിച്ചിട്ട്…
കാല്പനിക പ്രണയ സ്മൃതിയുണർത്തി യുവ എഴുത്തുകാരൻജിബിൻ കൈപ്പറ്റ രചിച്ച ‘നിൻ നിഴൽ’. മ്യൂസിക് വീഡിയോ വരുന്നു…
തിരുവനന്തപുരം: യുവ സംവിധായകനും , തിരക്കഥ രചയിതാവുമായ അജി അയിലറ സംവിധാനം ചെയ്യുന്ന പ്രണയ ഗാനമായ ‘നിൻ നിഴൽ’മ്യൂസിക്ക് വീഡിയോ ഉടൻ റിലീസ് ചെയ്യും. എ.പി ,ഇസഡ് ക്രിയേഷൻസിൻ്റെബാനറിൽ അനീഷയാണ് നിൻ നിഴൽ നിർമ്മിക്കുന്നത്.’വഴിപാതി അണയുന്നുവോ നിഴലോർമ്മയായ് മറയുന്നതോ…എന്ന പ്രണയ വരികൾ രചിച്ചിരിക്കുന്നത്മലയാളത്തിലെ യുവ എഴുത്തുകാരനായ ജിബിൻ കൈപ്പറ്റയാണ്. പ്രശസ്ത സംഗീത സംവിധായകൻമുരളി അപ്പാടത്തിൻ്റെ താണ് സംഗീതവും ആലാപനവും. ജറിൻ ജയിംസിൻ്റെ ചായാഗ്രഹണവും കിഴക്കൻമലോരനാടായ കുളത്തൂപ്പുഴയുടെ ദൃശ്യഭംഗിയും ഗാനത്തെ എറെ മനോഹ മാക്കുകയാണ്. Cinematic Collective youtubeചാനലിലൂടെ ഗാനംഉടൻ റിലീസാകും.ജിബിൻ കൈപ്പറ്റആര്യാ എം എസ്സ്ഷിജിറ്റി.എസ്സ് ശരൺലാൽവി. സുബ്രമണ്യൻ എന്നിവരാണ് അഭിനേതാക്കൾ.നിർമ്മാണം : അനീഷാകഥ : വിദ്യാപാറുഗാനരചന : ജിബിൻ കൈപ്പറ്റസംഗീതം . ആലാപനംമുരളി അപ്പാടത്ത്ക്യാമറ : ജറിൻ ജയിംസ്മേക്കപ്പ് :ഷിജിലാൽക്യാമറ അസി: ജിനു പത്തനാപുരം,എന്നിവരാണ് ഗാനത്തിന്റെ അണിയറ പ്രവർത്തകർ.
പാലിയേക്കരയിലെ ടോള്‍ പിരിവ് പുന:സ്ഥാപിക്കില്ല; ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന ആവശ്യം നിരാകരിച്ച് ഹൈക്കോടതി, ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും
കൊച്ചി: ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനസ്ഥാപിക്കില്ലെന്ന് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിനോട് തീരുമാനം എടുക്കാൻ നിര്‍ദേശം നൽകിയതാണെന്നും തീരുമാനം വരുന്നതുവരെയാണ് ടോള്‍ പിരിവ് മരവിപ്പിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്‍വീസ് റോഡുകളിലെ പ്രശ്നം പരിഹരിച്ചുവരുകയാണെന്നും ടോള്‍ പിരിവ് പുന:സ്ഥാപിച്ച് ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടു. എന്നാൽ, ഈ ആവശ്യം കോടതി തള്ളി.ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയിലെ ഗതാഗത പ്രശ്നവുമായി ബന്ധപ്പെട്ട ഹർജി നാളെ വീണ്ടും പരിഗണിക്കും. ജില്ലാ കളക്ടറോട് ഓൺലൈനായി നാളെ ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി. പാലിയേക്കരയിലെ ടോൾ പിരിവ് ഇന്നു വരെയാണ് ഹൈക്കോടതി തടഞ്ഞിരുന്നത്. ഇതാണിപ്പോള്‍ ഹര്‍ജിയിൽ തീരുമാനമാകുന്നതുവരെ പുനസ്ഥാപിക്കില്ലെന്ന് വ്യക്തമാക്കിയത്. ജില്ലാ കളക്ടർ പരിശോധന നടത്തിയോയെന്ന് ഹൈക്കോടതി ചോദിച്ചു. 15 ദിവസം കൂടി സാവകാശം വേണമെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തി പ്രധാനമന്ത്രി; എൻഡിഎ എംപിമാർ മനസാക്ഷി വോട്ട് ചെയ്യണമെന്ന് ഇന്ത്യ സഖ്യം, നാണംകെട്ട ആഹ്വാനമെന്ന് ബിജെപി
ദില്ലി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ടു രേഖപ്പെടുത്തി. പുതിയ പാർലമെൻറ് മന്ദിരത്തിൽ രാവിലെ പത്ത് മണിയ്ക്കാണ് തെരഞ്ഞെടുപ്പ് തുടങ്ങിയത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനായി രാവിലെ തന്നെ എംപിമാർ എത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള എംപിമാരും നേരത്തെയെത്തി. എൻഡിഎ എംപിമാർ മനസാക്ഷി വോട്ട് ചെയ്യണമെന്ന് ഇന്ത്യ സഖ്യം പ്രതികരിച്ചു. എന്നാൽ പ്രതിപക്ഷത്തിൻ്റേത് നാണം കെട്ട ആഹ്വാനമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ഇന്ന് വൈകുന്നേരം അഞ്ചു വരെയാണ് വോട്ടെടുപ്പ്. മഹാരാഷ്ട്ര ഗവർണ്ണർ സിപി രാധാകൃഷ്ണനും മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുദർശൻ റെഡ്ഡിക്കും ഇടയിലാണ് മത്സരം. എൻഡിഎയും ഇന്ത്യ സഖ്യവും ഇന്നലെ എംപിമാർക്ക് പരിശീലനം നൽകാൻ മോക്ക് വോട്ടിംഗ് നടത്തിയിരുന്നു. ബിജു ജനതാദൾ, ബിആർഎസ് എന്നീ കക്ഷികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കും. എൻഡിഎ പക്ഷത്ത് നിന്ന് കൂറുമാറ്റം ഉണ്ടാകാതിരിക്കാൻ കർശന നിരീക്ഷണം ബിജെപി നേതൃത്വം നടത്തുന്നുണ്ട്. എൻഡിഎയെ പിന്തുണയ്ക്കുന്ന നിലപാടിൽ മാറ്റം ഇല്ലെന്ന് വൈഎസ്ആർ കോൺഗ്രസ് അറിയിച്ചിരുന്നു. അതേസമയം, വൈകിട്ട് ആറിന് വോട്ടെണ്ണൽ തുടങ്ങും.…
നേപ്പാളിൽ ‘ജെൻ സി’ കലാപം പടരുന്നു, 19 പേർ കൊല്ലപ്പെട്ടു; ഉത്തരവാദിത്തമേറ്റെടുത്ത് ആഭ്യന്തരമന്ത്രി രാജിവെച്ചു
കഠ്മണ്ഡു: രാജ്യസുരക്ഷയുടെ പേരിൽ സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതോടെയുണ്ടായ കലാപത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് നേപ്പാളിൽ ആഭ്യന്തര മന്ത്രി രാജിവെച്ചു. മന്ത്രി രമേശ് ലെഖാക് ആണ് രാജിവച്ചത്. സംഘർഷത്തിൽ മരണം 19 ആയി ഉയർന്നു. രാജ്യ സുരക്ഷയുടെ പേര് പറഞ്ഞ് സാമൂഹിക മാധ്യമങ്ങൾ കൂട്ടത്തോടെ നിരോധിച്ചതോടെയാണ് യുവാക്കൾ തെരുവിലിറങ്ങിയത്. സർക്കാർ അഴിമതി മറക്കാനുള്ള നീക്കമെന്ന് ആരോപിച്ചാണ് യുവതി യുവാക്കളുടെ പ്രക്ഷോഭം.സമരക്കാർക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പിലാണ് 19 പേർ കൊല്ലപ്പെട്ടത്. നൂറിലധികം പേർക്ക് പരിക്കേറ്റു. പ്രക്ഷോഭം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ സമരക്കാരെ നേരിടാൻ സർക്കാർ സൈന്യത്തെ വിന്യസിച്ചു. നേപ്പാൾ പാർലമെന്റിലേക്ക് യുവാക്കൾനടത്തിയ മാർച്ചാണ് സംഘർഷത്തിലേക്കും വെടിവയ്പ്പിലും കലാശിച്ചത്. നേപ്പാൾ പാർലമെന്റിലേക്ക് യുവാക്കൾ നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്കും വെടിവയ്പ്പിലും കലാശിച്ചത്. വാട്സ്ആപ്പ്, ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി ജനപ്രിയമായ 26 സമൂഹ മാധ്യമ അക്കൗണ്ടുകളാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി നേപ്പാൾ സർക്കാർ നിരോധിച്ചത്. രാജ്യത്ത് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത സാമൂഹ്യ മാധ്യമങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കുന്നതിന്‍റെ ഭാഗമാണ് നടപടിയെന്ന്…
ദില്ലി: കുൽഗാം ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ഓപ്പറേഷനിൽ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ ഗുദ്ദാർ’ എന്ന രഹസ്യനാമത്തിലുള്ള ഓപ്പറേഷനിലാണ് വെടിവയ്പ്പ് ഉണ്ടായത്. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേർ ആശുപത്രിയിൽ വെച്ച് മരണമടയുകയായിരുന്നു. സുബൈദാർ പ്രഭത് ഗൗർ, ലാൻസ് നായിക് നരേന്ദ്ര സിന്ധു എന്നിവരാണ് വീരമൃത്യു വരിച്ചത്. ഭീകരർ തങ്ങളുടെ സ്ഥാനങ്ങൾക്ക് നേരെ വെടിയുതിർത്തതിനെത്തുടർന്നാണ് ഏറ്റുമുട്ടലായി മാറിയതെന്ന് സുരക്ഷാ സേന അറിയിച്ചു. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കടന്ന ഭീകരൻ റഹ്മാനെയാണ് ഏറ്റവും ഒടുവിലായി വധിച്ചത്. നേരത്തെ ഒരു ഭീകരനെ വധിച്ചിരുന്നു.സ്ഥലത്ത് ഇപ്പോഴും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സൈന്യം വനമേഖലയിൽ പരിശോധന നടത്തുകയായരുന്നു. സ്ഥലത്ത് ഭീകരര്‍ ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യവും സിആര്‍പിഎഫും പൊലീസും നടത്തിയ സംയുക്ത നീക്കത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ബീഹാർ വോട്ടർപട്ടിക പരിഷ്കരണം; തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശവുമായി സുപ്രീം കോടതി, ‘ആധാറിനെ പന്ത്രണ്ടാമത്തെ രേഖയായി ഉൾപ്പെടുത്തണം’
ദില്ലി: ബീഹാറിലെ തീവ്രവോട്ടർ പരിഷ്ക്കരണത്തിൽ ആധാർ കാർഡിനെ തിരിച്ചറിയൽ രേഖയായി പരിഗണിക്കാൻ സുപ്രീംകോടതി നിർദ്ദേശം. ഇതുസംബന്ധിച്ച് ഉത്തരവിറക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിർദ്ദേശിച്ചു. എന്നാൽ ആധാറിനെ പൌരത്വരേഖയായി കണക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കേരളത്തിലടക്കം എസ്ഐആർ നടപ്പാക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനടക്കം ആധാർ കാർഡ് രേഖയായി സ്വീകരിക്കണമെന്നാണ് ജൂലായ് 10 ന് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ തെര.കമ്മീഷൻ ഇത് നടപ്പാക്കുന്നില്ലെന്ന് ആർജെഡി ഉൾപ്പെടെയുള്ള കക്ഷികൾ കോടതിയെ അറിയിച്ചു. ആധാര്‍ രേഖയായി സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് നല്‍കുയാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ബിഎൽഒ ആധാർ നൽകിയാലും മറ്റൊരു രേഖ കൂടി ആവശ്യപ്പെടുകയാണെന്നും ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ഇതോടെയാണ് കോടതി ഇടപെടൽ. നേരത്തെയുള്ള 11 തിരിച്ചറിയല്‍ രേഖയ്ക്ക് പുറമെയാണ് ആധാര്‍ പന്ത്രാണ്ടമത്തെ രേഖയായി പരിഗണിക്കാൻ കോടതി നിർദ്ദേശിച്ചത്. ഇതുസംബന്ധിച്ച് കമ്മീഷൻ ഉത്തരവിറക്കണം. തിരിച്ചറിയല്‍ രേഖയായി ഹാജരാക്കുന്ന ആധാറിന്റെ ആധികാരികത കമ്മീഷന് ഉദ്യോഗസ്ഥർക്ക് പരിശോധിക്കാം.ആധാർ പൗരത്വത്തിനുള്ള തെളിവായി…
‘എല്ലാം ആസൂത്രിതം, വിരോധികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് ഏമാൻ’; ആരോപണങ്ങളിൽ പ്രതികരണവുമായി ഡിവൈഎസ്‍പി മധുബാബു
ആലപ്പുഴ: തനിക്കെതിരായ വാര്‍ത്തകള്‍ ആസൂത്രിതമാണെന്നും വിരോധികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് ഏമാൻ ആണെന്നും ആലപ്പുഴ ഡിവൈഎസ്‍പി എംആര്‍ മധുബാബു. കസ്റ്റഡി മര്‍ദനങ്ങളിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനാണ് എംആര്‍ മധുബാബു. കസ്റ്റഡി മര്‍ദന ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണിപ്പോള്‍ ഫേസ്ബുക്കിലൂടെ കുറിപ്പുമായി ആലപ്പുഴ ഡിവൈഎസ്‍പി എംആര്‍ മധുബാബു രംഗത്തെത്തിയത്. റിട്ടയർമെന്റ്നുശേഷം ഏമാന് ഇവന്‍റ് മാനേജ്മെന്റ് തുടങ്ങുകയാണ് പറ്റിയ പണിയെന്നും മധുബാബു പരിഹസിച്ചു. അണിയറയിൽ കൂടുതൽ പേരെ ഒരുക്കുന്നുണ്ടെന്നും മധു ബാബു ആരോപിച്ചു. കോന്നി സിഐ ആയിരിക്കെ അടിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ചെന്ന പരാതിയുമായി എസ്‍എഫ്ഐ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്‍റ് ജയകൃഷ്ണൻ അടക്കം രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നും ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. നിരവധി കേസുകളിൽ ഉള്‍പ്പെടുത്തിയെന്നും ക്രൂരമായി മര്‍ദിച്ചെന്നുമുള്ള പരാതിയുമായി പത്തനംതിട്ട സ്വദേശി വിജയൻ ആചാരിയും രംഗത്തെത്തിയിരുന്നു.
ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ജപ്പാന്‍ പാര്‍ലമെന്റിന്റെ വിദേശകാര്യ കമ്മിറ്റി അദ്ധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തി
ോക്കിയോ: ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി ജപ്പാന്‍ പാര്‍ലമെന്റിന്റെ വിദേശകാര്യ കമ്മിറ്റി അദ്ധ്യക്ഷ ഹൊറിയൂച്ചി നോറിക്കോയുമായി കൂടിക്കാഴ്ച നടത്തി.അല്‍ സയാനിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. എല്ലാ മേഖലകളിലും ആഴത്തില്‍ വേരൂന്നിയ ബഹ്റൈന്‍-ജപ്പാന്‍ ബന്ധങ്ങളെ നോറിക്കോ പ്രശംസിച്ചു. രാഷ്ട്രീയ, പാര്‍ലമെന്ററി നയതന്ത്രം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ അന്താരാഷ്ട്ര തലത്തില്‍ നിലപാടുകള്‍ എടുക്കുന്നതിനും ആശയവിനിമയവും സംയുക്ത ഏകോപനവും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു.ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വളര്‍ച്ചയുടെയും പുരോഗതിയുടെയും ഒരു പ്രധാന ഘട്ടമാണിതെന്ന് അല്‍ സയാനി പറഞ്ഞു. പരസ്പര താല്‍പ്പര്യമുള്ള മറ്റു മേഖലകള്‍ക്ക് പുറമേ, സാമ്പത്തിക, വ്യാപാര, നിക്ഷേപ, വികസന മേഖലകളില്‍ സംയുക്ത സഹകരണം വികസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ തേടാനുള്ള വിലപ്പെട്ട അവസരം ഈ സംഭാഷണം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ജപ്പാനിലെ ബഹ്റൈന്‍ അംബാസഡര്‍ അഹമ്മദ് മുഹമ്മദ് അല്‍ ദോസെരി, രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി ഖാലിദ് യൂസഫ് അല്‍…
