- കാൻസർ കെയർ ഗ്രൂപ്പ് ഹെയർ ഡൊണേഷൻ ക്യാമ്പയിൻ
- നിയമലംഘകരായ 30 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; 83 പേരെ നാടുകടത്തി
- 55,004 പുതിയ വാണിജ്യ ലൈസൻസുകൾ അനുവദിച്ചു
- ഇമാമുമാർക്കും പൂജാരിമാർക്കുമുള്ള ക്ഷേമപദ്ധതികൾ റദ്ദാക്കി
- മധുര പ്രതികാരം: നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ നായകൻ മന്ത്രിയായി
- ആദ്യമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളും, സുപ്രധാന പ്രഖ്യാപനങ്ങളും
- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
Author: News Desk
ജെൻ സികളെ നേരിടാൻ പട്ടാളമിറങ്ങി, സോഷ്യൽ മീഡിയ നിരോധനത്തിനെതിരായ പ്രക്ഷോഭത്തിൽ നേപ്പാൾ കത്തുന്നു; കഠ്മണ്ഡുവിൽ തെരുവ് യുദ്ധം, 16 മരണം സ്ഥിരീകരിച്ചു
കഠ്മണ്ഡു: ദേശീയ സുരക്ഷ പേരിലുള്ള സോഷ്യൽ മീഡിയ നിരോധനത്തിനെതിരായ ജെൻ സികളുടെ പ്രക്ഷോഭം നേപ്പാളിലാകെ കത്തിപ്പടരുന്നു. തലസ്ഥാന നഗരമായ കഠ്മണ്ടുവിൽ തുടങ്ങിയ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിട്ടുണ്ട്. യുവതലമുറയുടെ ശക്തമായ പ്രതിഷേധത്തിനെതിരെ പൊലീസ് നടത്തിയ വെടിവെപ്പിൽ മരണ സംഖ്യ ഉയരുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 16 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിനിടെയാണ് പൊലീസ് വെടിവെപ്പ് നടത്തിയത്. ഇതോടെ പ്രക്ഷോഭം കൂടുതൽ ശക്തമായിട്ടുണ്ട്. അതിശക്തമായ രീതിയിൽ ജെൻ സി പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള തീരുമാനത്തിലാണ് നേപ്പാൾ ഭരണകൂടം. ഇതിനായി പട്ടാളത്തെ ഇറക്കിയിട്ടുണ്ട്. വിവിധ നഗരങ്ങളിൽ സൈന്യം ഇറങ്ങിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. യുവ തലമുറയുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ സുരക്ഷാ നടപടികൾ ശക്തമാക്കാനാണ് സർക്കാർ തീരുമാനം. തലസ്ഥാനമായ കഠ്മണ്ഡുവിലടക്കം നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധക്കാർ നിരോധനാജ്ഞ ലംഘിച്ച് തെരുവിലിറങ്ങുന്നത് നേപ്പാളിലെ സ്ഥിതിഗതികൾ സങ്കീർണമാക്കിയിട്ടുണ്ട്. സംഘർഷം വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ നേപ്പാൾ സർക്കാർ അടിയന്തര യോഗം വിളിച്ചാണ് പട്ടാളത്തെ ഇറക്കാൻ തീരുമാനിച്ചത്. നേപ്പാളിലെ സോഷ്യൽ…
സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ തെരുവിലിറങ്ങി യുവതീ യുവാക്കൾ, സംഘർഷത്തിൽ ഒരാൾ മരിച്ചു, നൂറോളം പേർക്ക് പരിക്ക്
കാഠ്മണ്ഡു: രാജ്യസുരക്ഷയുടെ പേരിൽ സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതോടെ നേപ്പാളിലുണ്ടായ ജെൻസി പ്രക്ഷോഭത്തിൽ ഒരാൾ മരിച്ചു. സംഘർഷത്തിൽ നൂറോളം പേർക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. കാഠ്മണ്ഡുവിൽ അടക്കം പ്രധാന നഗരങ്ങളിൽ ജന ജീവിതം സ്തംഭിച്ചു. അഴിമതിയും ദുർഭരണവും മൂടി വെയ്ക്കാനാണ് സോഷ്യൽ മീഡിയ നിരോധനമെന്ന് ചെറുപ്പക്കാർ പറയുന്നു. പലയിടത്തും ലാത്തിചാർജും വെടിവെപ്പും നടന്നു. ഈ വെടിവെപ്പിലാണ് ഒരാൾ മരിച്ചത്. അതേസമയം, സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ നേപ്പാളിൽ അടിയന്തര യോഗം വിളിച്ചു. യുവാക്കളുടെ പ്രക്ഷോഭം നേരിടാൻ പട്ടാളത്തെ ഇറക്കാനുള്ള തീരുമാനത്തിലാണ് നേപ്പാൾ സർക്കാർ. പ്രധാന നഗരങ്ങളിൽ സൈന്യത്തെ ഇറക്കിയിട്ടുണ്ട്. അതിനിടെ, പാർലമെൻ്റ് മന്ദിരത്തിലെക്ക് കടക്കാൻ സമരക്കാർ ശ്രമിച്ചു. സ്ഥിതി ഇപ്പോഴും സംഘർഷഭരിതമായി തുടരുകയാണ്. നിലവിൽ കാഠ്മണ്ഡുവിൽ തുടങ്ങിയ പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുകയാണ്.
മനാമ: സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവെ മരണമടഞ്ഞ ഷീന പ്രകാശൻ (44) ന്റെ മൃതദേഹം എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോയി. ഭർത്താവ് പ്രകാശും കൂടെ പോയിട്ടുണ്ട്. മൃതദേഹ നടപടികൾക്രമങ്ങൾക്ക് ഐസിആർഎഫ് സഹായിച്ചു. മക്കള്‍ : അളകനന്ദ, അദ്യുത.പിതാവ് മലപ്പുറം കോരങ്ങാട്ട് പരേതനായ ചന്ദ്രശേഖരന്‍, മാതാവ്: പ്രേമ.സഹോദരന്‍ ഷനോജ്. ഇന്ന് രാത്രിയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം നാളെ (09-09-25 ചൊവ്വാഴ്ച) രാവിലെ 9 മണിക്ക് കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി കുന്നത്തറ കല്ലുമ്പുറത്ത് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
ദുബായ്: ഏഷ്യാ കപ്പില്‍ മലയാളി താരം സഞ്ജു സാംസണെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്നോ ടോപ് ഓര്‍ഡറില്‍ നിന്നോ മാറ്റരുതെന്ന് നിര്‍ദേശവുമായി ഇന്ത്യൻ ടീമിന്‍റെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി ടീമിലുണ്ടെങ്കിലും ഇന്ത്യൻ കുപ്പായത്തില്‍ ഓപ്പണറായി മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിനെ മാറ്റുന്നത് എളുപ്പമാവില്ലെന്നും രവി ശാസ്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ടോപ് ത്രീയില്‍ ഇറങ്ങുമ്പോഴാണ് സഞ്ജു ഏറ്റവും അപകടകാരി. ആ സ്ഥാനങ്ങളില്‍ കളിച്ചാണ് സഞ്ജു ഇന്ത്യയെ ജയിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ സഞ്ജുവിനെ ആ സ്ഥാനത്തു നിന്ന് മാറ്റരുത്. വൈസ് ക്യാപ്റ്റനായി ഗിൽ ടീമിലുണ്ടെങ്കിലും ടോപ് ഓര്‍ഡറില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിനെ മാറ്റുക ഗംഭീറിന് അത്ര എളുപ്പമാവില്ല. സഞ്ജുവിനെ ഓപ്പണറായി നിലനിര്‍ത്തി മറ്റേതെങ്കിലും താരത്തിന് പകരം ഗില്ലിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. ടി20 ക്രിക്കറ്റില്‍ ഇപ്പോള്‍ കളിക്കുന്നതുപോലെ തന്നെ സഞ്ജു ഇനിയും തുടരണം. കാരണം ടോപ് ഓര്‍ഡറില്‍ മൂന്ന് സെഞ്ചുറികള്‍ നേടിയ സഞ്ജു അത്രമാത്രം സ്ഥിരത പുലര്‍ത്തുന്ന…
നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; കൂടെ ഇടിമിന്നലും കാറ്റുമുണ്ടാകും
തിരുവനന്തപുരം: കുടയെടുക്കാതെ പുറത്തിറങ്ങാൻ സമയമായിട്ടില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പുതിയ അറിയിപ്പിൽ നിന്ന് വ്യക്തമാകുന്നത്. നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ ആറ് ജില്ലകളിലലും 10ന് നാല് ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് നൽകി. യെല്ലോ അലർട്ട് ഈ ജില്ലകളിൽ 09-09-2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം 10-09-2025: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പീച്ചി സ്റ്റേഷൻ മർദനം: കടവന്ത്ര സിഐ പി. വി രതീഷിന് കാരണം കാണിക്കൽ നോട്ടീസ്: രതീഷ് പീച്ചി എസ്‌ഐ ആയിരുന്നപ്പോഴാണ് സംഭവം
തൃശ്ശൂർ: പീച്ചി പൊലീസ് സ്റ്റേഷൻ മർദനത്തിൽ കടവന്ത്ര സിഐ പി വി രതീഷിന് കാരണം കാണിക്കൽ നോട്ടീസ്. രതീഷ് പീച്ചി എസ് ഐ ആയിരുന്നപ്പോഴാണ് സംഭവം. നടപടിയെടുക്കാതിരിക്കാന്‍ 15 ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. മറുപടി കിട്ടിയാലുടൻ രതീഷിനെതിരെ നടപടിയെടുക്കും. അഡീഷണൽ എസ്പി ശശിധരന്റെ അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ദക്ഷിണമേഖല ഐജി ശ്യാംസുന്ദര്‍ ആണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്കുന്നത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കന്നതിന്‍റെ ഭാഗമായി മാത്രമാണ്. അഡീഷണല്‍ എസ് പിക്ക് രതീഷ് നല്‍കിയ മറുപടിയും പുറത്ത് വന്നിട്ടുണ്ട്. ദിനേശനെ വായില്‍ ബിരിയാണി കുത്തിക്കയറ്റി കൊല്ലാന്‍ ശ്രമിച്ചെന്നാണ് പരാതി കിട്ടിയതെന്നും ഇതേ തുടര്‍ന്നാണ് ഹോട്ടല് മാനേജറേയും ഡ്രൈവറെയും സ്റ്റേഷനില് വിളിച്ചുവരുത്തിയത്. എന്നാൽ താന്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് രതീഷിന്‍റെ ന്യായീകരണം . 2023 മേയ് 24ന് തൃശൂർ പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജരെയാണ് പീച്ചി എസ്‌ഐ ആയിരുന്ന പി എം രതീഷ് മർദിച്ചത്. ഹോട്ടൽ മാനേജർ കെ പി ഔസേപ്പിനേയും മകനേയുമാണ്…
കുന്നംകുളം കസ്റ്റഡി മർദനം; സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം, സ്ഥലത്ത് വൻ പൊലീസ് സന്നാഹം
തിരുവനന്തപുരം: പൊലീസ് മർദനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് സെക്രട്ടറിയേറ്റിന് മുന്നില് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡിന് മുകളിലൂടെ സെക്രട്ടേറിയറ്റിന് അകത്തേക്ക് കടക്കാൻ ശ്രമിച്ചു. പ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ സ്ഥലത്ത് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലും അകത്തും വൻപൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. പ്രവർത്തകരെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും പ്രദേശത്ത് സംഘർഷം തുടരുകയാണ്. പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കം ചെയ്യാനാണ് പൊലീസിൻ്റെ ശ്രമം. പൊലീസ് അതിക്രമങ്ങൾക്കതിരെ പാലക്കാട് എസ്പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. എസ്പി ഓഫീസിനകത്തേക്ക് കടക്കാൻ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം നടന്നുവരികയാണ്. അതിനിടെ, കുന്നംകുളത്തെ കസ്റ്റഡി മർദ്ദനത്തില്‍ പ്രതിയായ പൊലീസുകാരൻ സന്ദീപിൻ്റെ ചവറ തെക്കുംഭാഗത്തെ വീട്ടിലേക്കും യൂത്ത് കോൺഗ്രസ് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷമുണ്ടായി. ഇവിടേയും പൊലീസ്…
ഏഷ്യാ കപ്പില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെ ശ്രേയസിനെ ക്യാപ്റ്റനാക്കി ബിസിസിഐ, ഓസ്ട്രേലിയ എക്കെതിരായ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെ ഓസ്ട്രേലിയ എക്കെതിരെയാ രണ്ട് ദ്വിദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനായി ശ്രേയസ് അയ്യരെ തെരഞ്ഞെടുത്ത് ബിസിസിഐ. ഈ മാസം 16ന് ലക്നൗവിലാണ്ണ് ഓസ്ട്രേലിയ എക്കെതിരായ ഇന്ത്യയുടെ ആദ്യ ദ്വിദിന മത്സരം തുടങ്ങുന്നത്. സെപ്റ്റംബര്‍ 23നാണ് രണ്ടാം മത്സരം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യൻ സീനിയര്‍ ടീമില്‍ കളിച്ച പ്രമുഖരെല്ലാം എ ടീമില്‍ ഇടം നേടിയെങ്കിലും ഇംഗ്ലണ്ടില്‍ കളിച്ച കരുണ്‍ നായരെ എ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്നതും ശ്രദ്ധേയമായി. സായ് സുദര്‍ശന്‍, ധ്രുവ് ജുറെല്‍, പ്രസിദ്ധ് കൃഷ്ണ, അഭിമന്യു ഈശ്വരൻ എന്നിവരെല്ലാം ഓസ്ട്രേലിയ എക്കെതിരായ മത്സരത്തിനുള്ള ടീമിലുണ്ട്. ധ്രുവ് ജുറെലാണ ടീമിന്‍റെ വൈസ് ക്യാപ്റ്റൻ. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടിയ ഹര്‍ഷ് ദുബെ, ആയുഷ് ബദോണി, തനുഷ് കൊടിയാന്‍, മാനവ് സുതാര്‍ എന്നിവരും ടീമിലെത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച കെ എല്‍ രാഹുലും മുഹമ്മദ് സിറാജും ആദ്യ മത്സരത്തിനുള്ള ടീമിലില്ലെങ്കിലും രണ്ടാം മത്സരത്തിനുള്ള…
എല്ലാ എൻഡിഎ എംപിമാർക്കും കർശന നിർദേശം: സുരേഷ് ഗോപിയും ദില്ലിയിലെത്തി; എംപിമാർക്കുള്ള പരിശീലന പരിപാടി ഇന്നും തുടരും
ദില്ലി: എൻഡിഎ എംപിമാർക്കായുള്ള പരിശീലന പരിപാടി ദില്ലിയിൽ തുടരുന്നു. ഇന്നലെ പ്രധാനമന്ത്രി രാത്രി വരെ പങ്കെടുത്ത പരിപാടിയിൽ, ഇന്നലെ എത്താതിരുന്ന എംപിമാരോടടക്കം ഇന്ന് പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കർശന നിർദേശമാണ് ബിജെപി-എൻഡിഎ നേതൃത്വത്തിൽ നിന്ന് എംപിമാർക്ക് ലഭിച്ചിരിക്കുന്നത്. നാളെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വലിയ പ്രാധാന്യമാണ് ഇന്നത്തെ പരിശീലന പരിപാടിക്കുള്ളത്. ഇന്നലെ പരിപാടിയിൽ പങ്കെടുക്കാതിരുന്ന കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയെയും ദില്ലിക്ക് വിളിപ്പിച്ചിരുന്നു. അദ്ദേഹവും ഇന്ന് പരിപാടിയിൽ പങ്കെടുക്കും. തങ്ങളുടെ ലോക്‌സഭാ മണ്ഡലങ്ങളിൽ ടിഫിൻ യോഗങ്ങൾ വിളിച്ചുചേർക്കാൻ എല്ലാ ബിജെപി എംപിമാർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയിട്ടുണ്ട്. മണ്ഡലങ്ങളിലെ വിഷയങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ ഓരോ മാസവും ഇത്തരം യോഗങ്ങൾ നടത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. പാർലമെൻ്റിൽ കൂടുതൽ സജീവമായി ഇടപെടണമെന്നും സഭാ സമ്മേളനങ്ങൾക്ക് മുന്നോടിയായി വകുപ്പ് മന്ത്രിമാരെ കാണണമെന്നും എംപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം ഉദ്യോഗസ്ഥരോട് ബഹുമാനത്തോടെ പെരുമാറണമെന്ന് ഓർമിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഓൺലൈൻ ഗെയിമിംഗിൻ്റെ പ്രാധാന്യം ഗ്രാമീണ മേഖലകളിലേക്ക് അടക്കം എത്തിക്കാനും ഡിജിറ്റൽ സാക്ഷരത ശക്തിപ്പെടുത്താൻ ശ്രമിക്കണമെന്നും…
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 56കാരി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിനി ശോഭനയാണ് മരിച്ചത്. രണ്ട് കുട്ടികൾ ഉൾപ്പെടെ 12 പേരായിരുന്നു ചികിത്സയില്‍ ഉണ്ടായിരുന്നത്. ഒരു മാസത്തിനിടെ അഞ്ച് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. വിദേശത്ത് നിന്നുൾപ്പെടെ മരുന്നെത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാൽ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. അമീബിക് മസ്തിഷ്കജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിൻ്റെ നിർദേശം.
