Author: News Desk

മനാമ: തായ്ലന്റിലേക്ക് പുതുതായി നിയമിതനായ ബഹ്‌റൈന്‍ അംബാസഡര്‍ ഖലീല്‍ യാക്കൂബ് അല്‍ ഖയാത്തിന് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി സ്വീകരണം നല്‍കി.ബഹ്‌റൈനും തായ്ലന്‍ഡും തമ്മില്‍ ആഴത്തിലുള്ള വ്യാപാര, സാമ്പത്തിക ബന്ധങ്ങളാണുള്ളതെന്ന് ചേംബര്‍ ചെയര്‍മാന്‍ സമീര്‍ നാസ് സ്വീകരണ ചടങ്ങില്‍ പറഞ്ഞു.ബഹ്‌റൈന്‍, തായ് ബിസിനസുകാര്‍ തമ്മിലുള്ള ആശയവിനിമയം വര്‍ധിപ്പിക്കുന്നതിലൂടെ ഈ ബന്ധം വികസിപ്പിക്കേണ്ടതുണ്ട്. ഇത് ഗുണകരമായ ബിസിനസ് പങ്കാളിത്തങ്ങള്‍ സൃഷ്ടിക്കാനും പരസ്പര നിക്ഷേപത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തുറക്കാനും സഹായിക്കുമെന്നുംഅദ്ദേഹംപറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയെ അല്‍ റഫാ ഏരിയയുമായി (റൗണ്ട് എബൗട്ട് 18) ഫ്‌ളൈഓവറിനടുത്ത് ബന്ധിപ്പിക്കുന്ന ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയിലെ വടക്കോട്ട് മനാമയിലേക്കുള്ള സ്ലോ ലെയ്ന്‍ സെപ്റ്റംബര്‍ 12ന് പുലര്‍ച്ചെ 12.30 മുതല്‍ സെപ്റ്റംബര്‍ 14ന് പുലര്‍ച്ചെ 5 വരെ അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും മരാമത്ത് മന്ത്രാലയവും അറിയിച്ചു.ഗതാഗതത്തിനായി രണ്ടു ലെയ്‌നുകള്‍ നല്‍കും. എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് മരാമത്ത് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Read More

കാഠ്മണ്ഡു: സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻ സി പ്രക്ഷോഭം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പാർലമെന്റ് മന്ദിരത്തിന് തീയിട്ട് പ്രക്ഷോഭകാരികൾ. സമൂഹമാധ്യമ നിരോധനം പിൻവലിച്ചിട്ടും നേപ്പാളിൽ പ്രക്ഷോഭം ആളിപ്പടരുകയാണ്. പ്രധാനമന്ത്രി രാജി വെച്ചൊഴിയണം എന്നായിരുന്നു പ്രക്ഷോഭകാരികളുടെ പ്രധാന ആവശ്യം. തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രി കെ പി ശര്‍മ ഓലി രാജിക്കത്ത് നൽകിയത്. ഓലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. നേപ്പാള്‍ പാര്‍ലമെന്‍റ് വളപ്പിലേക്ക് പ്രതിഷേധം വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാജിവെച്ച മന്ത്രിമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നീക്കമാണ് സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്. ഇവരുടെ സ്വകാര്യ വസതിയടക്കം പ്രക്ഷോഭകാരികള്‍ ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. 19 പേരാണ് ജെൻ സി പ്രക്ഷോഭത്തെ തുടര്‍ന്ന് മരിച്ചത്. നൂറ് കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാഠ്മണ്ഡുവിലെ വിമാനത്താവളം താത്ക്കാലികമായി അടച്ചിരിക്കുകയാണ്. സൈന്യം നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. അതേ സമയം, നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിൽ പ്രതികരണവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. സ്ഥിതി നിരീക്ഷിച്ച് വരികയാണെന്നും നേപ്പാളിലുള്ള ഇന്ത്യാക്കാർ ജാഗ്രതയോടെ ഇരിക്കണമെന്നും പ്രതികരിച്ച വിദേശകാര്യ…

Read More

ദില്ലി: യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം താരിഫിന് മുന്നിൽ ഇന്ത്യൻ രൂപയുടെ തകർപ്പൻ തിരിച്ചുവരവ്. ഡോളറിന് മുന്നിൽ രൂപയുടെ ഉയർത്തെഴുന്നേൽപ്പാണ് ഇന്ന് കണ്ടത്. വിനിമയം തുടങ്ങിയപ്പോൾ തന്നെ രൂപക്ക് മുന്നേറ്റം ദൃശ്യമായി. 28 പൈസയാണ് ഇന്ന് വിനിമയം തുടങ്ങിയപ്പോൾ തന്നെ കൂടിയത്. നിലവിൽ ഒരു ഡോളറിന് 87 രുപ 98 പൈസ എന്ന നിലയില്‍ വിനിമയം നടക്കുന്നു. രൂപയുടെ ഉയർത്തെഴുന്നേൽപ്പ് ട്രംപിന്‍റെ താരിഫ് ഭീഷണിക്കിടയിലും ഇന്ത്യക്ക് ആത്മവിശ്വാസമേകുന്നതാണ്. എന്നാൽ പ്രതികാരച്ചുങ്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഡോണൾഡ് ട്രംപ് എന്നാണ് വ്യക്തമാകുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ തീരുവ ഇനിയും ഉയർത്തുമെന്ന സൂചനയും ട്രംപ് നൽകിയിട്ടുണ്ട്. അതേസമയം ഡോണൾഡ് ട്രംപിന്റെ തീരുവ നയത്തിനെതിരെ ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യ കർശന നിലപാട് സ്വീകരിച്ചു. വ്യാപാരത്തിന് അനാവശ്യ കടമ്പകൾ സൃഷ്ടിക്കുന്നത് സങ്കീർണ്ണ നയങ്ങൾ കൈക്കൊള്ളുന്നതും ശരിയല്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഉച്ചകോടിയിൽ പറഞ്ഞു. വ്യാപാരത്തെ ഇതുമായി ബന്ധമില്ലാത്ത വിഷയങ്ങളോട് കൂട്ടിക്കെട്ടുന്നത് അംഗീകരിക്കാനാകില്ലെന്നും…

Read More

കാഠ്മണ്ഡു: ജെൻസി പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ നേപ്പാൾ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെച്ചു. യുവജന പ്രക്ഷോപത്തിന് പിന്നാലെയാണ് രാജി. ഇദ്ദേഹത്തിന്റെ ഔദ്യോ​ഗിക വസതി പ്രക്ഷോഭകർ കത്തിച്ചു. കെപി ശര്‍മ ഒലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് നീക്കം. ശർമ ഒലിയുടെ രാജി ഇന്നലെ മുതൽ പ്രക്ഷോഭകർ ആവശ്യപ്പെട്ടിരുന്നു. 19 പ്രക്ഷോഭകരെ നേർക്കുനേർ വെടിവെച്ചുകൊന്നതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്നായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം. ഇദ്ദേഹത്തിന്റെ മന്ത്രിസഭയിലെ നിരവധി മന്ത്രിമാർക്കെതിരെ കടുത്ത അഴിമതി ആരോപണൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സർക്കാരിന് തുടരാൻ ധാർമികമായ യാതൊരു അവകാശവുമില്ലെന്നും പ്രധാനമന്ത്രി രാജിവെക്കണമെന്നുമായിരുന്നു പ്രക്ഷോപകർ ആവശ്യപ്പെട്ടിരുന്നത്.

Read More

കാലിഫോർണിയ: മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക ) പ്രസിഡന്റ് സുനിൽ വർഗ്ഗീസ് ന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം കാലിഫോർണിയയിൽനടന്നു. മലയാളിത്തനിമ നിറഞ്ഞ ഈ ആഘോഷത്തിൽ ഏകദേശം മുവ്വായിരം പേരോളം പങ്കെടുത്തു. നാടിൻറെ പൈതൃകവും സംസ്കാരവും, വിളിച്ചോതുന്ന കലാ പരിപാടികളും ഓണ പാട്ടുകളും പൂവിളികളും രുചിയൂറുന്ന ഭക്ഷണ വിഭവങ്ങ ളു മായി മധുര മനോഹരമായി പൊന്നോണം . റിയലെറ്റർ ഷാജു വർഗ്ഗീസ് ആയിരുന്നു ഗ്രാൻഡ് സ്പോൺസർ . സാൻ ഫ്രാൻസിസ്കോ ഡെപ്യൂട്ടി കോൺസൽ ജനറൽ രാകേഷ് അഡ്‌ലാഖ പരിപാടി ഉദ്‌ഘാടനം ചെയ്തു . എം എൽ എ യും മുൻ മന്ത്രിയുമായ മോൻ സ് ജോസഫ് ആയിരുന്നു മുഖ്യാതിഥി. കലാമണ്ഡലം ശിവദാസൻ വിശിഷ്ടാതിഥി ആയിരുന്നു. മുഖ്യ കോഓർഡിനേറ്റർ ആയ മേരി ദാസൻ ജോസഫ് ഏവരെയും ഊഷ്മളമായി സ്വാഗതം ചെയ്തു. ചരിത്രം കുറിച്ചുകൊണ്ട് മലയാളിത്തനിമയോടെ മുപ്പതോളം വിഭവങ്ങളുമായി പഴയിടവും സിനോയ്’സ് കിച്ചനും ചേർന്നൊരുക്കിയ പഴയിടം ഓണസദ്യ യായിരുന്നു ആയിരങ്ങളെ ആകർഷിച്ച…

Read More

കാഠ്മണ്ഡു: സമൂഹ മാധ്യമ നിരോധനം പിൻവലിച്ചിട്ടും ആളിപ്പടർന്ന് നേപ്പാൾ ജെൻസി പ്രക്ഷോഭം. നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലിയുടെ വീട് കത്തിച്ചു. കാഠ്മണ്ഡു വിമാനത്താവളം അടച്ചു. നിയന്ത്രണം സൈന്യം ഏറ്റെടുത്തു. മുൻ പ്രധാനമന്ത്രി പ്രചണ്ഡയുടെ അടക്കം നിരവധി ഉന്നതരുടെ വീടുകൾ കത്തിച്ചു. പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്കു നേരെയും ആക്രമണം. പ്രധാനമന്ത്രി ശർമ്മ ഒലി രാജ്യം വിടുമെന്ന് സൂചന. അഴിമതിയോടും ഭരണകൂട നിസംഗതയോടുമുള്ള യുവജന പ്രതിഷേധമാണ് ഉയരുന്നതെന്ന് കാഠ്മണ്ഡുവിലെ മലയാളികൾ. പ്രധാനമന്ത്രി രാജി വയ്ക്കും വരെ പിന്നോട്ടില്ലെന്നാണ് പ്രക്ഷോഭക‍രുടെ നിലപാട്. ഇന്നലെ തുടങ്ങിയ സംഘർഷത്തിൽ 19 പേരാണ് മരിച്ചത്. ഇന്നലെ രാത്രിയോടെ നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചിരുന്നു. ദേശീയ സുരക്ഷ പേരിലുള്ള സോഷ്യൽ മീഡിയ നിരോധനത്തിനെതിരായ ജെൻ സികളുടെ പ്രക്ഷോഭം നേപ്പാളിലാകെ കത്തിപ്പടർന്നതിന് പിന്നാലെയാണ് സർക്കാർ ഈ തീരുമാനത്തിൽ എത്തിയത്. തലസ്ഥാന നഗരമായ കഠ്മണ്ടുവിൽ തുടങ്ങിയ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു. അതേ സമയം, സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്നുണ്ടായ ജെൻ സി പ്രക്ഷോഭത്തിൽ അന്വേഷണം…

Read More

കോഴിക്കോട്: സാമൂഹിക മാധ്യമ നിരോധനത്തിനെതിരെ നേപ്പാളിൽ ഉടലെടുത്ത പ്രക്ഷോഭത്തെ തുടര്‍ന്ന് കേരളത്തിൽനിന്നും പോയ വിനോദ സഞ്ചാരികള്‍ യാത്രമധ്യേ കുടങ്ങി. നിരവധി മലയാളി വിനോദ സഞ്ചാരികളാണ് കാഠ്മണ്ഡുവിൽ കുടുങ്ങിയത്. കോഴിക്കോട് സ്വദേശികളായ നിരവധി പേരടക്കമുള്ളവരാണ് സ്ഥലത്ത് കുടുങ്ങിയത്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മുക്കം, കൊടിയത്തൂര്‍ എന്നിവിടങ്ങളിൽ നിന്ന് നേപ്പാളിലേക്ക് പോയ 40ഓളം വിനോദ സഞ്ചാരികലാണ് വഴിയിൽ കുടുങ്ങിയത്. കാഠ്മണ്ഡു‍വിന് സമീപമാണ് ഇവര്‍ നിലവിലുള്ളത്. റോഡിൽ ടയര്‍ ഇട്ട് കത്തിച്ചുള്ള പ്രക്ഷോഭം തുടരുന്നതിനാൽ ഇവര്‍ക്ക് മുന്നോട്ട് പോകാനായിട്ടില്ല. ഞായാറാഴ്ചയാണ് മലയാളി സംഘം നേപ്പാളിലേക്ക് പോയത്. സമൂഹിക മാധ്യമ നിരോധനം പിന്‍വലിച്ചെങ്കിലും നേപ്പാളിൽ ഇപ്പോഴും സംഘര്‍ഷത്തിന് അയവില്ല

Read More

മനാമ: ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലെ ഒരു വാർഡിൽ തീപിടിത്തം.ഡ്യൂട്ടിയിലുള്ള മെഡിക്കൽ, ടെക്‌നിക്കൽ ജീവനക്കാരുടെ അടിയന്തര ഇടപെടലിനെ തുടർന്ന് സിവിൽ ഡിഫൻസ് സംഘം എത്തി തീ നിയന്ത്രണവിധേയമാക്കിയതായി സർക്കാർ ആശുപത്രി വകുപ്പ് അറിയിച്ചു.മയക്കുമരുന്ന് ഉപയോഗിച്ച് സ്വയം മുറിവേൽപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിയാണ് തീപിടിത്തമുണ്ടാക്കിയത്. അയാൾക്ക് പൊള്ളലേറ്റു. മറ്റൊരു രോഗിക്ക് പുക ശ്വസിച്ച് പരിക്കേറ്റു. മറ്റു രോഗികൾ, ജീവനക്കാർ, സന്ദർശകർ എന്നിവർക്കൊന്നും പരിക്കേറ്റിട്ടില്ല. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ അധികൃതർ ആളുകളെ ഒഴിപ്പിക്കൽ ഉൾപ്പെടെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു.ആശുപത്രിയുടെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് സർക്കാർ ആശുപത്രി വകുപ്പ് അധികൃതർ അറിയിച്ചു.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് മേധാവിക്കെതിരെ ഡിജിപി യോഗേഷ് ഗുപ്ത. പൊലിസ് ആസ്ഥാനത്തിൻ്റെ പ്രവർത്തനം അനുദിനം താഴോട്ടുപോകുന്നുവെന്ന് യോ​ഗേഷ് ​ഗുപ്തയുടെ രൂക്ഷ വിമർശനം. വിജിലൻസ് റിപ്പോർട്ട് ആവശ്യപ്പെട്ട് യോഗേഷ് ഗുപ്ത വിവരാവകാശ അപേക്ഷ നൽകിയിരുന്നു. രഹസ്യസ്വഭാവമുള്ള കാര്യമായതിനാൽ മറുപടി പൊലിസ് ആസ്ഥാനം നൽകിയില്ല. ഇതേത്തുടർന്നാണ് രൂക്ഷമായ വിമർശനം ഉന്നയിച്ച് യോഗേഷ് ഗുപ്ത റവാഡ ചന്ദ്രശേഖറിന് കത്ത് നൽകിയത്. കഴിഞ്ഞ കുറച്ച് നാളുകളായി യോ​ഗേഷ് ​ഗുപ്ത സർക്കാരിന്റെ അപ്രീതിക്ക് പാത്രമാണ്. അദ്ദേഹം ഇപ്പോൾ ഫയർഫോഴ്സ് മേധാവി ചുമതലയാണ് വഹിക്കുന്നത്. സംസ്ഥാന സർക്കാരിൽ നിന്നും വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അപേക്ഷ സമർപ്പിച്ചെങ്കിലും വിജിലൻസ് ക്ലിയറൻസ് നൽകിയിരുന്നില്ല. തുടർന്ന് മുഖ്യമന്ത്രിയുടെ പോർട്ടലിലും അപേക്ഷ നൽകിയിരുന്നു. ഇതുകൂടാതെ നേരിട്ട് കേന്ദ്ര സർക്കാരിൽ നിന്നൊരു കത്ത് മുൻ സംസ്ഥാന പൊലീസ് മേധാവി ഷേയ്ഖ് ദർവേഷ് സാഹിബിന് ലഭിച്ചു. വിജിലൻസ് ക്ലിയറൻസ് പോലീസ് മേധാവി നൽകണം എന്നുള്ളതായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, സംസ്ഥാന പൊലീസ് മേധാവിക്ക് നൽകാൻ…

Read More