Author: News Desk

മനാമ: കുവൈത്ത് പൗരത്വം റദ്ദാക്കിയ എല്ലാ ബഹ്‌റൈനികൾക്കും സ്വതന്ത്രമായി യാത്ര ചെയ്യാൻ സൗകര്യമൊരുക്കുന്നതിനായി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശപ്രകാരം പാസ്‌പോർട്ടുകൾ പുതുക്കിക്കൊടുത്തു.കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കാനും അവരുടെ ഐക്യവും ശക്തമായ കുടുംബബന്ധങ്ങളും നിലനിർത്താനുമുള്ള രാജാവിന്റെ പ്രതിബദ്ധത മൂലമാണ് ഈ നിർദ്ദേശം നൽകിയത്.

Read More

മനാമ: മാമീർ ക്ലബ്ബിന് അഡ്മിനിസ്ട്രേറ്റീവ്, സർവീസ് കെട്ടിടം നിർമ്മിക്കാൻ ജനറൽ സ്‌പോർട്‌സ് അതോറിറ്റി(ജി.എസ്.എ)യും പങ്കാളികളും തമ്മിൽ കരാർ ഒപ്പുവെച്ചു.ചടങ്ങിൽ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജി.എസ്.എ. ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, ജി.എസ്.എ. വൈസ് പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ മുഹമ്മദ് അൽ ഖലീഫ, ഷെയ്ഖ് ഖലീഫ ബിൻ ഖാലിദ് ബിൻ മുഹമ്മദ് ബിൻ സൽമാൻ അൽ ഖലീഫ എന്നിവർ പങ്കെടുത്തു.ജി.എസ്.എയെ പ്രതിനിധീകരിച്ച് ഡോ. അബ്ദുറഹ്മാൻ സാദിഖ് അസ്‌കർ, ബാപ്‌കോ എനർജിസിനെ പ്രതിനിധീകരിച്ച് അഫാഫ് സൈനലാബെദിൻ, സരായ കോൺട്രാക്ടേഴ്‌സിനു വേണ്ടി മുഹമ്മദ് നജീബ് അൽ മൻസൂർ, മാമീർ ക്ലബ് ചെയർമാൻ അഹമ്മദ് ഇബ്രാഹിം അഹമ്മദ് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.ബഹ്‌റൈനിൽ സ്‌പോർട്‌സ് സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള അതോറിറ്റിയുടെ ശ്രമത്തിനനുസൃതമായി ക്ലബ്ബിന്റെ ഭരണപരവും സംഘടനാപരവുമായ ആവശ്യങ്ങൾ നിറവേറ്റാനും പ്രദേശവാസികൾക്ക് സ്‌പോർട്‌സ്, സാമൂഹിക സേവനങ്ങൾ നൽകുന്നതിൽ അതിന്റെ പങ്കിനെ പിന്തുണയ്ക്കാനുമായുള്ള…

Read More

എറണാകുളം: ശബരിമല സ്വർണ്ണപാളി കേസില്‍ നിര്‍ണായക ചോദ്യങ്ങളുമായി ഹൈക്കോടതി. സ്വർണ്ണപാളികളുടെ ഭാരത്തിൽ കോടതി സംശയങ്ങൾ ഉന്നയിച്ചു.നാല് കിലോ കുറഞ്ഞത് എങ്ങനെ എന്ന് കോടതി ചോദിച്ചു. 2019ൽ എടുത്തു കൊണ്ട് പോയപ്പോൾ 42 കിലോ ഉണ്ടായിരുന്നു, തിരികെ കൊണ്ട് വന്നപ്പോൾ ഭാരം കുറഞ്ഞതായി കാണുന്നു. മഹസർ രേഖകൾ കോടതി പരിശോധിച്ചു 2019ൽ ഒന്നേകാൽ മാസം അത് കൈവശം വെച്ചപ്പോൾ 4 കിലോ കുറവ് മെഹസറിൽ ഉണ്ട്. വിചിത്രമായ കാര്യമാണിതെന്ന് കോടതി നിരീക്ഷിച്ചു. തിരികെ സാന്നിധാനത്ത് എത്തിച്ചപ്പോൾ വീണ്ടും തൂക്കം പരിശോധിച്ചില്ല എന്നും കോടതി നിരീക്ഷിച്ചു. അത് എങ്ങനെ സംഭവിച്ചു എന്ന് കോടതി ചോദിച്ചു. പെട്രോൾ ആണെങ്കിൽ കുറവ് സംഭവിക്കാം ഇത് സ്വർണം അല്ലെയെന്നും കോടതി ചോദിച്ചു. സ്വർണ്ണപാളി കേസിൽ വിശദ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം ദേവസ്വം വിജിലന്‍സ് അന്വേഷിക്കണം അന്വേഷണത്തിൽ സഹകരിക്കാൻ ദേവസ്വം ബോർഡിനോട് കോടതി നിർദ്ദേശിച്ചു. ദ്വാര പാലക ശില്പങ്ങളുടെ രണ്ട് പീഠങ്ങളുടെയും സ്പെയർ സ്ട്രോങ്ങ് റൂമിൽ…

Read More

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി ഗുരുതരം. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. ഗുരുതര പ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കാർഡിയോളജി വിഭാഗം മേധാവി ഇന്നലെ ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു. ശസ്ത്രക്രിയകൾ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു. സംസ്ഥാനത്തെ 21 സർക്കാർ ആശുപത്രികളിൽ നിന്നായി 158 കോടി കുടിശികയായതിനെ തുടർന്ന് ഒന്നാം തീയതി മുതൽ വിതരണ കമ്പനികൾ ഉപകരണ വിതരണം നിർത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് മാത്രം 29 കോടി 56 ലക്ഷം രൂപ നൽകാനുണ്ട്. ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള സ്റ്റെന്‍റ് സ്റ്റോക്ക്ഉണ്ടെങ്കിലും അനുബന്ധ ഉപകരണങ്ങൾക്കാണ് തിരുവനന്തപുരത്ത് ക്ഷാമം. നിലവിൽ ശസ്ത്രക്രിയകൾ മാറ്റിവച്ചിട്ടില്ല. എന്നാൽ, വിതരണം പുനസ്ഥാപിച്ചില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകും. ശസ്ത്രക്രിയകള്‍ക്കുള്ള അനുബന്ധ ഉപകരണങ്ങളുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കാൻ വിതരണ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ട്. ശസ്ത്രക്രിയ മുടങ്ങാതിരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയ ഉപകരണ ക്ഷാമം മാറ്റാൻ…

Read More

വയനാട്: വയനാട് വനം വകുപ്പ് ഉദ്യോഗസ്ഥയെ അർധരാത്രി ഓഫീസിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിന് സസ്പെൻഷൻ. സംഭവത്തിൽ സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ രതീഷ് കുമാറിന്‍റെ ശബ്ദരേഖ ഉൾപ്പെടെ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. പടിഞ്ഞാറത്തറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ വനംവകുപ്പിൽ ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്. പ്രതിയായ സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാര്‍ അതിജീവിതയോട് നടത്തിയ സംഭാഷണമാണ് ഇന്നലെ പുറത്ത് വന്നത്. പരാതിയിൽ നിന്ന് പിൻമാറാൻ രതീഷ് കുമാർ യുവതിക്ക് മേൽ സമ്മർദം ചെലുത്തുന്നതാണ് സംഭാഷണം. തെറ്റ് പറ്റിപ്പോയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാർ പറയുന്നത് സംഭാഷണത്തിലുണ്ട്. കേസിന് പോകാതിരുന്നാൽ എന്ത് ചെയ്യാനും തയ്യാറാണെന്നും രതീഷ് കുമാർ സംഭാഷണത്തിനിടെ പറയുന്നു. അതിജീവിതയ്ക്ക് പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാനും പ്രതി ശ്രമിക്കുന്നുണ്ട്. തനിക്ക് നേരിട്ട അപമാനത്തിന് ആര് മറുപടി പറയുമെന്ന് പ്രതിയോട് ജീവനക്കാരി ചോദിക്കുന്നുണ്ട്. സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ രതീഷ് കുമാറിനെതിരെ കഴിഞ്ഞ ആഴ്ചയാണ് പരാതി…

Read More

കോഴിക്കോട്: പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നേരെ ഭീഷണി പ്രസം​ഗം നടത്തിയ കെ എസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ വി ടി സൂരജിനെതിരെ കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥരുടെ തലയടിച്ചു പൊട്ടിക്കും എന്ന് പ്രസംഗിച്ചതിനാണ് കേസ്. ഭീഷണിപ്പെടുത്തൽ, പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്താനുള്ള ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. നടക്കാവ് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കോഴിക്കോട് ടൗൺ മുൻ എസിപി ബിജു രാജിന്റെയും കസബ മുൻ സിഐ കൈലാസ് നാഥിന്റെയും തലയടിച്ച് പൊട്ടിക്കുമെന്നാണ് ഭീഷണി ഉയർത്തിയത്. കെഎസ്‌യുവിന്റെ സമരങ്ങളെ ഇനി തടയാൻ വന്നാൽ ഈ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്നും പ്രസം​ഗത്തിൽ പറഞ്ഞു. സംസ്ഥാനത്തെ പൊലീസ് അക്രമങ്ങൾക്കെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് നടത്തിയ ഉപവാസ സമരത്തിലാണ് വി ടി സൂരജ് ഭീഷണി പ്രസംഗം നടത്തിയത്.

Read More

മനാമ: ഇരട്ടനികുതി ഇല്ലാതാക്കാനും നികുതി വെട്ടിപ്പ് തടയാനുമുള്ള കരാറിൽ ബഹ്‌റൈനും ജേഴ്സിയും ഒപ്പുവെച്ചു.ബഹ്‌റൈന് വേണ്ടി ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫയും ജേഴ്സിക്ക് വേണ്ടി ജേഴ്സിയുടെ വിദേശകാര്യ മന്ത്രി സെനറ്റർ ഇയാൻ ഗോർസ്റ്റുമാണ് കരാറിൽ ഒപ്പുവെച്ചത്.ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ, വ്യാപാര പങ്കാളിത്തം വർദ്ധിപ്പിക്കാനും അതിന്റെ വ്യാപ്തി വികസിപ്പിക്കാനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് കരാറെന്ന് ധനമന്ത്രി പറഞ്ഞു. സാമ്പത്തിക പുരോഗതി പ്രോത്സാഹിപ്പിക്കുന്നതിലും വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന ആകർഷകമായ നിക്ഷേപ അവസരങ്ങൾ സുഗമമാക്കുന്നതിലും ഇത്തരം കരാറുകൾ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.ബഹ്റൈനും ജേഴ്‌സിക്കുമിടയിലുള്ള സാമ്പത്തിക ബന്ധങ്ങളും സഹകരണവും കൂടുതൽ വികസിപ്പിക്കാനും പരസ്പര താൽപര്യമുള്ള കാര്യങ്ങൾ നേടിയെടുക്കാൻ സഹകരണത്തെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകാനും ഇരട്ടനികുതി കരാർ ലക്ഷ്യമിടുന്നു.

Read More

ബംഗളൂരു: കർണാടകയിൽ വൻ ബാങ്ക് കൊള്ള. വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിലാണ് കവർച്ച നടന്നത്. എട്ടു കോടി രൂപയും 50 പവൻ സ്വർണവുമാണ് കൊള്ളയടിക്കപ്പെട്ടത്. ബാങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്. മുഖംമൂടി ധരിച്ചെത്തിയ അഞ്ചം​ഗ സംഘമാണ് കവർച്ച നടത്തിയതെന്ന് ബാങ്ക് ജീവനക്കാർ പറയുന്നു. കവർച്ചയ്ക്ക് പിന്നിൽ മഹാരാഷ്ട്രയിൽ നിന്നുള്ള സംഘമാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ബാങ്ക് കൊള്ളയടിച്ച ശേഷം ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കണ്ടെത്തിയിട്ടുണ്ട്. സോലാപൂരിൽ കാറും സ്വർണത്തിന്റെ പകുതിയും ഉപേക്ഷിച്ച് മോഷണ സംഘം രക്ഷപ്പെട്ടു. ആടുകളെ ഇടിച്ചതിന് പിന്നാലെയാണ് കാർ ഉപേക്ഷിച്ച് ഇവർ രക്ഷപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

മുംബൈ: യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം താരിഫിന് ശേഷം തുടങ്ങിയ ഇന്ത്യ – അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ത്യൻ ഓഹരി വിപണിക്ക് വൻ നേട്ടമായി. ഇന്ത്യ – അമേരിക്ക വ്യാപാര ചർച്ച ദില്ലിയിൽ തുടങ്ങിയത് മുതൽ ഓഹരി വിപണി കുതിച്ചുയർന്നു. രാവിലെ മുതൽ തുടങ്ങിയ മുന്നേറ്റം വൻ നേട്ടത്തിലാണ് അവസാനിച്ചത്. സെൻസെക്സ് 590 പോയിന്റ് നേട്ടത്തിലും നിഫ്റ്റി 160 പോയിന്റ് നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ കുറേ ദിവസത്തെ മാന്ദ്യത്തിനുശേഷമാണ് വിപണി ഉണർന്നത്. സെൻസെക്സും നിഫ്റ്റിയും രാവിലെ വ്യാപാരം തുടങ്ങുമ്പോൾ ഉണ്ടായിരുന്ന മുന്നേറ്റം അവസാനം വരെ തുടർന്നു. റിയാലിറ്റി ഓട്ടോ മീഡിയ സൂചികൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യ അമേരിക്ക വ്യാപാര ചർച്ചകളുടെ പ്രതീക്ഷകളും യു എസ് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കും എന്ന പ്രതീക്ഷകളും ആണ് ഇന്ന് വിപണിയെ ഗുണകരമായി ബാധിച്ചത്. രൂപയുടെ മൂല്യത്തിനും വർധന ഉണ്ടായിട്ടുണ്ട്. 17 പൈസ കൂടി ഒരു ഡോളറിന്…

Read More

മനാമ: റഷ്യൻ സീസൺ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന റഷ്യൻ ചലച്ചിത്രമേളയ്ക്ക് ബഹ്റൈനിൽ വേദിയൊരുങ്ങി.ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻ്റ് ആൻ്റിക്വിറ്റീസുമായി (ബി.എ.സിഎ) സഹകരിച്ച് റഷ്യൻ സാംസ്കാരിക മന്ത്രാലയവും റോസ്കിനായും ചേർന്ന് സെപ്റ്റംബർ 18 മുതൽ 20 വരെ ബഹ്റൈനിലെ റീൽസ് സിനിമാസ്- മറാസി ഗലേറിയയിലാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. 18ന് വൈകുന്നേരം 7 മണിക്ക് റഷ്യൻ നാടോടിക്കഥകളിൽനിന്ന് പ്രചോദനമുൾക്കൊണ്ട ഫിനിസ്റ്റ്- ദി ഫസ്റ്റ് വാരിയർ എന്ന ചിത്രത്തിൻ്റെ പ്രദർശനത്തോടെയാണ് മേള ആരംഭിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു ചില റഷ്യൻ സിനിമകൾ കൂടി പ്രദർശിപ്പിക്കും.എല്ലാ പ്രദർശനങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകും. http://rrf2025.bh എന്ന ഓൺലൈൻ ലിങ്ക് വഴി മുൻകൂട്ടി റജിസ്റ്റർ ചെയ്യാവുന്നതാണ്.

Read More