Trending
- തൃശൂര്‍ സ്വദേശിയിൽ നിന്ന് 4 കോടി 11 ലക്ഷം ഡിജിറ്റല്‍ അറസ്റ്റിലൂടെ തട്ടിയെടുത്ത മലപ്പുറം സ്വദേശിയെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു
- ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിയെ വയനാട് സ്വദേശി ഹൈനസ് ബലാത്സംഗം ചെയ്തു
- വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്
- പിണറായി വിജയന് പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയില്ല, തീരുമാനം പുനപരിശോധനക്കില്ല: എം വി ഗോവിന്ദന്
- വടകരയില്‍ നിന്ന് കാണാതായ പന്ത്രണ്ടും പതിനാറും വയസുള്ള പെണ്‍കുട്ടികളെ കശ്മീരില്‍ നിന്ന് കണ്ടെത്തി
- ബലിപെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി
- മുന്‍ ഡിജിപി എ ഹേമചന്ദ്രന് പൊലീസ് ഉപദേഷ്ടാവ്
- മനുഷ്യക്കടത്തു നടത്തിയ യുവതിയ്ക്ക് അഞ്ച് വർഷം തടവും, 3,000 ദിനാർ പിഴയും
Author: News Desk
‘ജിഎസ്ടിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തട്ടിപ്പ്, 1100 കോടി രൂപയുടെ തട്ടിപ്പ് ഒരു സംഘം മാത്രം നടത്തി’; വിഡി സതീശൻ
By News Desk
തിരുവനന്തപുരം: ജിഎസ്ടിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 1100 കോടി രൂപയുടെ തട്ടിപ്പ് ഒരു സംഘം മാത്രം നടത്തിയെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. സാധാരണക്കാരുടെ പേരിൽ അവരറിയാതെ രജിസ്ട്രേഷൻ നടന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൊടുക്കൽ വാങ്ങൽ നടക്കുന്നത് തട്ടിപ്പുകാരുടെ അക്കൗണ്ട് വഴിയാണ്. പുനെ ഇന്റലിജൻസ് ആണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനം ചെയ്തത് രജിസ്ട്രേഷൻ റദ്ദാക്കൽ മാത്രമാണ്. ഖജനാവിന് നഷ്ടം 200 കോടിയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. തട്ടിപ്പിനിരയായ പാവങ്ങളെ വിവരം അറിയിച്ചിട്ടും ഇല്ലെന്നും ഖജനാവിലേക്ക് എത്തേണ്ട 200 കോടി തിരിച്ചുപിടിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. ഇതേ തരത്തിൽ 1000 ത്തോളം തട്ടിപ്പ് നടക്കുന്നെന്ന് അനൗദ്യോഗികമായിട്ടാണ് വിവരം ലഭിച്ചിരിക്കുന്നത്. പല തലങ്ങളിൽ നിന്ന് പരാതി ഉയരുന്നുണ്ട്. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ജിഎസ്ടി ഡാറ്റ രജിസ്ട്രേഷൻ കുറ്റമറ്റതാക്കാനുള്ള നടപടി പോലും ഉണ്ടായില്ല. ജിഎസ്ടി അഡ്മിനിസ്ട്രേഷൻ പരിതാപകരമായ നിലയിലാണ്. ടാക്സ് തട്ടിപ്പ്…
മൈക്രോസോഫ്റ്റിന്റെ ആധുനിക സാങ്കേതികവിദ്യാധിഷ്ഠിത സ്‌കൂളുകളുടെ റാങ്കിംഗില്‍ ബഹ്‌റൈന്‍ ഒന്നാം സ്ഥാനം
By News Desk
മനാമ: മൈക്രോസോഫ്റ്റിന്റെ ആധുനിക സാങ്കേതികവിദ്യാധിഷ്ഠിത സ്‌കൂളുകളുടെ ആഗോള റാങ്കിംഗില്‍ ബഹ്‌റൈന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.60 രാജ്യങ്ങളിലായുള്ള 954 സ്‌കൂളുകളില്‍നിന്ന് ബഹ്‌റൈനിലെ 125 പൊതു വിദ്യാലയങ്ങളും 5 സ്വകാര്യ വിദ്യാലയങ്ങളും മൈക്രോസോഫ്റ്റിന്റെ സാങ്കേതികവിദ്യാധിഷ്ഠിത സ്‌കൂളുകള്‍ എന്ന പദവി നേടിയതോടെയാണ് രാജ്യം ഒന്നാം സ്ഥാനത്തെത്തിയത്.ഈ നേട്ടത്തിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെ അഭിനന്ദിച്ചു. വിദ്യാഭ്യാസ പരിപാടികള്‍ വികസിപ്പിക്കുന്നതിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശേഷികള്‍ വര്‍ദ്ധിപ്പിക്കുന്നതിലും ബഹ്‌റൈന്‍ കൈവരിച്ച നേട്ടത്തിന്റെ പ്രതിഫലനമാണ് ഈ അംഗീകാരമെന്ന് അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്‌റൈനിലെ സതേണ്‍ ഗവര്‍ണറേറ്റ് നിക്ഷേപ ഫോറത്തിന്റെ നാലാമത് പതിപ്പ് സതേണ്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖലീഫ ബിന്‍ അലി അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.സ്വകാര്യ മേഖലയുടെയും സംരംഭകരുടെയും പ്രോത്സാഹനത്തിലൂടെ സതേണ്‍ ഗവര്‍ണറേറ്റില്‍ നിക്ഷേപ വികസനത്തില്‍ കാണുന്ന അസാധാരണ നേട്ടങ്ങള്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ദര്‍ശനത്തിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ പിന്തുണയുടെയും ഭാഗമാണെന്ന് ഷെയ്ഖ് ഖലീഫ ബിന്‍ അലി പറഞ്ഞു. സതേണ്‍ ഗവര്‍ണറേറ്റിന്റെ പുരോഗതിക്കായുള്ള കൂടുതല്‍ അഭിലാഷങ്ങള്‍ നിറവേറ്റുക എന്നതാണ് അവരുടെ ശ്രമങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.നിക്ഷേപം, സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം, യുവ സംരംഭകരുടെയും പ്രാദേശിക സംരംഭങ്ങളുടെ ഉടമകളുടെയും ശാക്തീകരണം എന്നിവയ്ക്കുള്ള ഗവര്‍ണറുടെ പിന്തുണയെ ഗവര്‍ണറേറ്റിലെ നിക്ഷേപ വികസന മേധാവി അബ്ദുല്ല യൂസഫ് അല്‍ ഘതം അഭിനന്ദിച്ചു.മസ്സാര്‍ ഗ്രൂപ്പ്, അല്‍ അരീന്‍ ഹോള്‍ഡിംഗ്, ദുറാത്ത് അല്‍ ബഹ്റൈന്‍, ഇനോവെസ്റ്റ് എന്നിവയുള്‍പ്പെടെ പങ്കെടുത്ത സ്ഥാപനങ്ങളെയും നിരവധി പ്രാദേശിക പദ്ധതി സംരംഭകരെയും ഷെയ്ഖ് ഖലീഫ…
ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ ഓണാഘോഷം
By News Desk
മനാമ : ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ ഓണാഘോഷം”ഓണോത്സവം” കഴിഞ്ഞ ദിവസം അദ്ലിയ സെഞ്ച്വറി ഇന്റർനാഷണൽ റെസ്റ്റോറന്റ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു.അംഗങ്ങളും,കുടുംബാംഗങ്ങളുമടക്കം നിരവധി പേർ പങ്കെടുത്ത “ഓണോത്സവ” ത്തിൽ ഗൃഹാ തുരസ്മരണകൾഉണർത്തുന്ന വിവിധങ്ങളായ ഓണക്കളികളും, ഓണപ്പാട്ടുകൾ അടങ്ങിയ സംഗീത വിരുന്നും, കുട്ടികളുടെ നൃത്ത നൃത്ത്യങ്ങളും “ഓണോത്സവ”ത്തിനു മിഴിവേകി..തുടർന്ന് കോഴിക്കോടിന്റെ തനത് രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. “ഓണോത്സവം” ആഘോഷ പരിപാടികൾക്ക് പവിഴദ്വീപിലെകോഴിക്കോട്ടുകാർ, കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് പ്രീജിത്ത്, ജനറൽ സെക്രട്ടറി പ്രജി ചേവായൂർ, മറ്റു ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
ആലപ്പുഴ (അരൂക്കുറ്റി ): പൗരാണിക ചരിത്ര പ്രാധാന്യത്തോടെ വികസനകുതിപ്പിലേക്ക് മുന്നേറുന്ന അരൂക്കുറ്റി ഗ്രാമപഞ്ചായത്തിന്‍റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങളും വികസന പ്രവര്‍ത്തനങ്ങളും ചിത്രീകരിക്കുന്ന വികസന സദസ്സിന്‍റെ ഭാഗമായുള്ള ‘വികസനനേട്ടം@ 2025’ ന്‍റെ ചിത്രീകരണം ഗ്രാമപഞ്ചായത്തിന്‍റെ വിവിധ വാര്‍ഡുകളിലായി പുരോഗമിക്കുന്നു. പഞ്ചായത്തിലെ വിവിധ പദ്ധതികളും വാര്‍ഡ്തല വികസന പ്രവര്‍ത്തനങ്ങളുമടങ്ങുന്ന നേട്ടങ്ങളുടെ നേര്‍ക്കാഴ്ചയായ വികസനനേട്ടങ്ങളുടെ ചിത്രീകരണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഷ്റഫ് വെള്ളേഴത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സനീറ ഹസ്സന്‍, വിവിധ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.എം. ഷാനവാസ്,ഷൈജൂരാജ്, അൻസില നിഷാദ്,പഞ്ചായത്ത് അംഗങ്ങളായ വിദ്യാരാജ്, ശാരി മനോജ് , മാത്യു കെ എ, ടി കെ മജീദ്, മുംതാസ് സുബൈര്‍, പ്രകാശന്‍ വി എ, റാഹില, ആഗി ജോസ് തുടങ്ങിയവര്‍ ചിത്രീകരണം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പി ആര്‍ മീഡിയയുടെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകനും , സിനിമ പി.ആർ ഒ യുമായ പി.ആര്‍. സുമേരന്‍, ടി കെ കൃഷ്ണകുമാര്‍, നിഖില്‍ അശോക് തുടങ്ങിയ മീഡിയ…
സലാലയിലെ മൂന്നാമത് സക്കാത്ത് സമ്മേളനത്തില്‍ ബഹ്റൈന്‍ സക്കാത്ത് ഫണ്ട് ഡയറക്ടര്‍ പങ്കെടുക്കുത്തു
By News Desk
സലാല: ഒമാന്‍ എന്‍ഡോവ്മെന്റ്സ്, മതകാര്യ മന്ത്രാലയം സലാലയില്‍ സംഘടിപ്പിച്ച മൂന്നാമത് സക്കാത്ത് കോണ്‍ഫറന്‍സിലും പ്രദര്‍ശനത്തിലും ബഹ്‌റൈന്‍ നീതി, ഇസ്ലാമിക കാര്യ, എന്‍ഡോവ്മെന്റ്സ് മന്ത്രാലയത്തിലെ സക്കാത്ത് ആന്റ് ചാരിറ്റി ഫണ്ട് ഡയറക്ടര്‍ സലാഹ് ഹൈദര്‍ ഹുസൈന്‍ പങ്കെടുത്തു. ‘സകാത്തും സ്ഥാപന ഐഡന്റിറ്റിയും: തൊഴില്‍ ശക്തി കാര്യക്ഷമതയും സമൂഹ വിശ്വാസവും ശക്തിപ്പെടുത്തലും’ എന്ന വിഷയത്തിലാണ് പരിപാടി നടന്നത്.സക്കാത്ത് സ്ഥാപനം വികസിപ്പിക്കുന്നതിലെ ബഹ്റൈന്റെ അനുഭവം, സ്ഥാപനപരവും നിയമനിര്‍മ്മാണപരവുമായ ചട്ടക്കൂട്, ഡിജിറ്റല്‍ പരിവര്‍ത്തനം, സംഭാവനാ മാര്‍ഗങ്ങളുടെ വൈവിധ്യവല്‍ക്കരണം, സ്ഥാപന വികസനവും ശേഷി വര്‍ദ്ധിപ്പിക്കലും, ഫണ്ട് നടപ്പിലാക്കുന്ന പദ്ധതികളും പരിപാടികളും, ഭാവി സാധ്യതകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളെ പരാമര്‍ശിച്ചുകൊണ്ട് ഹുസൈന്‍ സംസാരിച്ചു.സാമൂഹിക നീതി കൈവരിക്കാനും ഐക്യദാര്‍ഢ്യം വര്‍ദ്ധിപ്പിക്കാനുമുള്ള ഒരു മാര്‍ഗമെന്ന നിലയില്‍ സക്കാത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നതാണ് സമ്മേളനത്തിന്റെയും പ്രദര്‍ശനത്തിന്റെയും ലക്ഷ്യം.
കരൂര്‍ ദുരന്തം: നിർണായക നീക്കവുമായി തമിഴ്നാട് പൊലീസ്, ടിവികെ ഭാരവാഹികളെ അറസ്റ്റ് ചെയ്യാൻ ആലോചന
By News Desk
ചെന്നൈ: കരൂര്‍ ദുരന്തത്തിൽ ടിവികെ ഭാരവാഹികളെ അറസ്റ്റ് ചെയ്യാൻ ആലോചന. ബുസി ആനന്ദിനെയും നിർമൽ കുമാരിനെയും അറസ്റ്റ് ചെയ്യുന്നത് പരിഗണനയിലാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കരൂര്‍ ദുരന്തത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐആറിൽ ടിവികെ അധ്യക്ഷൻ വിജയ്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. വിജയ് മനപ്പൂര്‍വം റാലിക്കെത്താൻ നാലുമണിക്കൂര്‍ വൈകിയെന്നാണ് എഫ്ഐആറിലുള്ളത്. കരൂരിൽ അനുമതിയില്ലാതെയാണ് റോഡ്‍ ഷോ നടത്തിയതെന്നും എഫ്ഐആറിലുണ്ട്. ജനക്കൂട്ടത്തെ ആകർഷിക്കാനും പാർട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുമായിരുന്നു അനുമതിയില്ലാതെ റോഡ് ഷോ നടത്തിയത്. അനുമതി ഇല്ലാതെ റോഡിൽ നിർത്തി സ്വീകരണം ഏറ്റുവാങ്ങി. ടിവികെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ലെന്നും എഫ്ഐആറിലുണ്ട്. ഈ സാഹചര്യത്തിലാണ് ടിവികെ ഭാരവാഹികളെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം. അതേസമയം, ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ് കടുത്ത മാനസിക സംഘർഷത്തിലാണ് എന്നാണ് റിപ്പോർട്ട്. വിജയ് അസുഖബാധിതൻ ആണെന്നും രോഗം ഉടൻ ഭേദമാവട്ടെ എന്നും ബിജെപി നേതാവ് അമർ പ്രസാദ് ആശംസിച്ചു. ആരോഗ്യം സൂക്ഷിക്കണമെന്നും അമർ പ്രസാദ് ഉപദേശിക്കുന്നു. പണയൂരിലെ വീട്ടിലായിരുന്ന വിജയ്,…
മനാമ: ബഹ്‌റൈനില്‍ നിര്‍ബന്ധിച്ച് തൊഴില്‍ ചെയ്യിച്ചതും ലൈംഗിക ചൂഷണം നടത്തിയതുമടക്കമുള്ള മനുഷ്യക്കടത്ത് കേസില്‍ പ്രതിയായ ഏഷ്യക്കാരന്റെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ഒക്ടോബര്‍ ഏഴിന് നടക്കും.മനുഷ്യക്കടത്തിന് ഇരകളായ രണ്ടു വിദേശികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫൊറന്‍സിക്ക് എവിഡന്‍സിലെ ആന്റി ഹ്യൂമന്‍ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഇവരെ ഏഷ്യക്കാരന്‍ നാട്ടില്‍നിന്ന് കൊണ്ടുവന്ന ഉടന്‍ ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവെച്ചു. കൂടാതെ നിര്‍ബന്ധിച്ചു ജോലി ചെയ്യിച്ചെന്നും ലൈംഗികമായി ചൂഷണം ചെയ്‌തെന്നും വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവന്നെന്നുമൊക്കെ ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.പരാതി ലഭിച്ചയുടന്‍ അന്വേഷണമാരംഭിച്ചു. ഇരകളെ കണ്ടെത്തി മൊഴിയെടുക്കുകയും അവരെ മനുഷ്യക്കടത്തിനെതിരായ ദേശീയ കമ്മിറ്റിയുടെ ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിക്കുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് കണ്ടെത്തി. അറസ്റ്റിലായ പ്രതി ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
മനാമ : അടിസ്ഥാന പശ്ചാത്തല സൗകര്യ വികസനത്തിന്റെ കാര്യത്തിലും, സാമൂഹ്യ മുന്നേറ്റത്തിന്റെ കാര്യത്തിലും കേരളം അതിവേഗം കുതിച്ചു കൊണ്ടിരിക്കുകയാണെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജൻ . ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിച്ച സീതാറാം യെച്ചൂരി – അഴീക്കോടൻ രാഘവൻ അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു ദശകത്തിനിടെ വലിയ മാറ്റങ്ങളാണ് കേരളത്തിൽ പിണറായി സർക്കാർ കൊണ്ടുവന്നത്. നാടിന്റെ സമസ്തമേഖലകളെയും സ്പർശിച്ച സമഗ്രമായ മാറ്റങ്ങളാണ് കൊണ്ട് വന്നത്. ആരോഗ്യ, വിദ്യാഭ്യാസ , പശ്ചാത്തല വികസന, സാമൂഹിക രംഗങ്ങളിൽ എല്ലാം ആ മാറ്റം പ്രകടമാണ്. നവംബർ ഒന്നോടു കൂടെ അതിദരിദ്രർ ഇല്ലാത്ത ഒരു നാടായി കേരളം പ്രഖ്യാപിക്കപ്പെടാൻ പോവുകയാണ്. ശബരിമലയെ ലോകത്തിലെ തന്നെ ശ്രദ്ധേയമായ തീർത്ഥാടന കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അറുപത്തിയഞ്ച് ലക്ഷം വയോധികർക്ക് പെൻഷൻ നൽകി വരുന്നു. ലക്ഷക്കണക്കിന് ഭാവന രഹിതർക്ക് വീടും , ലക്ഷക്കണക്കിന് മനുഷ്യർക്ക് പട്ടയം നൽകി അവരെ…
മനാമ: ബഹ്‌റൈനില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി ക്ലബ് സംഘടിപ്പിച്ച രണ്ടാമത് ഉന്നത വിദ്യാഭ്യാസ പ്രദര്‍ശനം വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ ഉദ്ഘാടനം ചെയ്തു.അദ്‌ലിയയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ക്ലബ്ബില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ 16 സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.പൂര്‍വ്വ വിദ്യാര്‍ത്ഥി ക്ലബ്ബിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് അഹമ്മദ് അല്‍ സയാനി ഉദ്ഘാടന ചടങ്ങില്‍ നന്ദി പറഞ്ഞു. ഒക്ടോബര്‍ 2 വരെ നടക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം.
