Author: News Desk

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചുമ മരുന്നുകള്‍ വില്‍ക്കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിര്‍ദേശം. ഡ്രഗ്‌സ് കണ്‍ട്രോളറാണ് മരുന്നു വ്യാപാരികള്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കുമായി നിര്‍ദേശം നല്‍കിയത്. മധ്യപ്രദേശില്‍ ചുമയ്ക്കുള്ള മരുന്ന് കഴിച്ച് 14 കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ സര്‍ക്കുലര്‍. കുട്ടികളില്‍ ചുമ മരുന്നുകളുടെ സുരക്ഷിതത്വവും കാര്യക്ഷമമായ ഉപയോഗവും ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണ് നടപടി. രണ്ടു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ചുമയ്ക്കായോ ജലദോഷത്തിനായോ ഉള്ള മരുന്നുകള്‍ നല്‍കരുത്. ഒന്നിലധികം മരുന്ന് ചേരുവകള്‍ ചേര്‍ന്നിട്ടുള്ള സംയുക്ത ഫോര്‍മുലേഷനുകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കുറിപ്പടികള്‍ വന്നാലും പ്രസ്തുത മരുന്നുകള്‍ നല്‍കേണ്ടതില്ല. 5 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഇത്തരം മരുന്നുകള്‍ ഉപയോഗിക്കേണ്ടി വരുന്ന പക്ഷം ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുള്ള അളവും കാലയളവും കൃത്യതയോടെയും ശ്രദ്ധാപൂര്‍വവും ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കേണ്ടതാണ്. ഗുഡ് മാനുഫാക്‌ചേഴ്‌സ് പ്രാക്ടീസസ് സെര്‍ട്ടിഫൈഡ് നിര്‍മ്മാതാക്കളുടെ ഉല്‍പ്പന്നങ്ങള്‍ മാത്രമേ വില്‍പ്പന നടത്തേണ്ടതുള്ളൂ. സംസ്ഥാനത്തെ എല്ലാ മരുന്നു വ്യാപാരികളും ഫാര്‍മസിസ്റ്റുകളും മേല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും, മതിയായ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ഇത്തരം…

Read More

കുവൈത്ത് സിറ്റി: ആരോഗ്യ സഹകരണം വര്‍ധിപ്പിക്കാനുള്ളു ധാരണാപത്രത്തില്‍ ബഹ്റൈനും കുവൈത്തും ഒപ്പുവെച്ചു.ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ 11ാമത് യോഗത്തിനും ആരോഗ്യ മന്ത്രിമാരുടെ കൗണ്‍സിലിന്റെ 88ാമത് യോഗത്തിനുമിടയില്‍ ബഹ്‌റൈന്‍ ആരോഗ്യ മന്ത്രി ഡോ. ജലീല ബിന്‍ത് അല്‍ സയ്യിദ് ജവാദ് ഹസന്‍ കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ അവാദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലാണ് ഇരുവരും ധാരണാപത്രം ഒപ്പുവെച്ചത്.പ്രാഥമിക ആരോഗ്യ സംരക്ഷണം, രോഗ പ്രതിരോധം, പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തല്‍ തുടങ്ങിയ മേഖലകളിലെ വൈദഗ്ധ്യവും മികച്ച രീതികളും കൈമാറ്റം ചെയ്യുന്നതിലൂടെ ഉഭയകക്ഷി ആരോഗ്യ സഹകരണം കൂടുതല്‍ വികസിപ്പിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഇരുപക്ഷവും ചര്‍ച്ച ചെയ്തു. ആരോഗ്യ പരിശീലനം, ശേഷി വികസനം, ഔഷധങ്ങളിലും മെഡിക്കല്‍ സാങ്കേതികവിദ്യകളിലും പങ്കാളിത്തം വികസിപ്പിക്കല്‍ എന്നിവയിലെ സഹകരണ അവസരങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.

Read More

മനാമ: ബഹ്‌റൈനില്‍ ലൈസന്‍സില്ലാതെ കിന്റര്‍ഗാര്‍ട്ടന്‍ നടത്തിയ കേസില്‍ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തതായി ഫാമിലി ആന്റ് ചൈല്‍ഡ് പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചു.ആവശ്യമായ അനുമതിയില്ലാതെ കിന്റര്‍ഗാര്‍ട്ടന്‍ നടത്തിയതിന് നേരത്തെ ഇവര്‍ക്ക് രണ്ടുതവണ പിഴ ചുമത്തിയിരുന്നു. പിന്നെയും ഇവര്‍ അത് തുടരുകയായിരുന്നു. വീണ്ടും പരാതി ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥര്‍ അവിടെ മുപ്പതോളം കുട്ടികളെ കണ്ടെത്തി. കുട്ടികള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് സ്ഥാപനം നടത്തുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി.തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം ഇവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More

മനാമ: വ്യാജ റിപ്പോര്‍ട്ട് ചമച്ച് ഒരാള്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം ഉണ്ടാക്കിക്കൊടുക്കാന്‍ ശ്രമിച്ച കേസില്‍ ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരിക്ക് ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതി വിധിച്ച ഒരു വര്‍ഷം തടവും 1,000 ദിനാര്‍ പിഴയും ഹൈ അപ്പീല്‍ കോടതി ശരിവെച്ചു.ഇവര്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണ്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.ഒരു സര്‍ക്കാര്‍ ജീവനക്കാരനെ പരിശോധിച്ച് അയാള്‍ക്ക് ആരോഗ്യകാരണങ്ങളാല്‍ ജോലിയില്‍ തുടരാന്‍ പറ്റാത്ത അവസ്ഥയാണെന്നും സ്വയം വിരമിക്കലിനും തുടര്‍ന്ന് പെന്‍ഷനും അര്‍ഹതയുണ്ടെന്നും കാണിച്ച് വ്യാജമായി റിപ്പോര്‍ട്ട് ചമച്ചു എന്നതാണ് ഇവര്‍ക്കെതിരായ കേസ്. ഈ രേഖ ഇവര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന് അയച്ചിരുന്നു. സമര്‍പ്പിച്ച രേഖ വ്യാജമാണെന്ന് ആരോപിച്ച് ഒരു പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്. അന്വേഷണത്തില്‍ ആരോപണം ശരിയാണെന്നതിന് തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചിരുന്നു.

Read More

മനാമ: ഇസ്രായേല്‍ സേന കസ്റ്റഡിയിലെടുത്ത ബഹ്‌റൈന്‍ പൗരരുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഇവരടക്കം ഇസ്രായേല്‍ സേനയുടെ കസ്റ്റഡിയിലുള്ള എല്ലാ ജി.സി.സി. രാജ്യങ്ങളിലെ പൗരരുടെയും സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ബഹ്‌റൈന്‍ പൗരന്‍ സുരക്ഷിതരായി രാജ്യത്ത് തിരിച്ചെത്താനുള്ള എല്ലാ നടപടികളും ടെല്‍ അവിലെ ബഹ്‌റൈന്‍ എംബസി ബന്ധപ്പെട്ട അധികൃതരുമായി ഏകോപിച്ച് സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പോയ 39 ബോട്ടുകള്‍ തടഞ്ഞാണ് ഇസ്രായേല്‍ സൈന്യം ഇവരെ കസ്റ്റഡിയിലെടുത്തത്.

Read More

മനാമ: ഖത്തര്‍-ബഹ്റൈന്‍ കോസ്വേ ഫൗണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ബഹ്റൈന്‍ സര്‍ക്കാരിന്റെ പ്രതിനിധികളെ നിയമിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ഉത്തരവ് 2025 (62) പുറപ്പെടുവിച്ചു.ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രിയുടെ നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കിയും മന്ത്രിസഭയുടെ അംഗീകാരത്തെത്തുടര്‍ന്നുമാണ് നിയമനം.ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയത്തിലെ ധനകാര്യ അണ്ടര്‍സെക്രട്ടറി യൂസഫ് അബ്ദുള്ള ഹമൂദ്, നഗരാസൂത്രണ വികസന അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് അഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ഖയ്യാത്ത്, ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ ഭൂഗതാഗത അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഹുസൈന്‍ അലി യാക്കൂബ്, തൊഴില്‍ മന്ത്രാലയത്തിലെ റോഡ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അഹമ്മദ് സാമി അല്‍ താജര്‍ എന്നിവരെയാണ് നിയമിച്ചത്.ഇവരുടെ അംഗത്വം മൂന്ന് വര്‍ഷത്തേക്കായിരിക്കും. വേണമെങ്കില്‍ പുതുക്കാവുന്നതാണ്. ഈ ഉത്തരവിലെ വ്യവസ്ഥകള്‍ മന്ത്രിമാര്‍ അവരവരുടെ അധികാരപരിധിയില്‍ നടപ്പിലാക്കും. ഇത് പുറപ്പെടുവിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വരികയും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.

Read More

മനാമ: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (എന്‍.ഐ.എച്ച്.ആര്‍) ബോര്‍ഡ് ഓഫ് കമ്മീഷണേഴ്സില്‍നിന്നുള്ള പ്രതിനിധി സംഘം ഇസ ടൗണിലെ വനിതാ പരിഷ്‌കരണ, പുനരധിവാസ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി.തടവുകാരുടെ അവസ്ഥകള്‍ അവലോകനം ചെയ്യാനും ദേശീയ നിയമത്തിനും പ്രസക്തമായ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുമായിരുന്നു സന്ദര്‍ശനം.പ്രതിനിധി സംഘം തടങ്കലിന്റെ അവസ്ഥകള്‍ പരിശോധിക്കുകയും തടവുകാരെ കാണുകയും അവരുടെ അഭിപ്രായങ്ങളും അധികാരികള്‍ക്ക് സമര്‍പ്പിക്കാനുള്ള അഭ്യര്‍ത്ഥനകളും രേഖപ്പെടുത്തുകയും ചെയ്തു. തടവുകേന്ദ്രത്തില്‍ ലഭിക്കുന്ന ആരോഗ്യ, സാമൂഹിക സേവനങ്ങളുടെ നിലവാരം വിലയിരുത്താനും തടവുകാരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ദേശീയ, അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കാനുമായി പ്രതിനിധി സംഘം കേന്ദ്രത്തിന്റെ സൗകര്യങ്ങള്‍ പരിശോധിച്ചു.

Read More

തിരുവനന്തപുരം:ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ആരോപണ വിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ ചടങ്ങ് സംഘിപ്പിച്ചതിന്‍റെ വിവരങ്ങള്‍ പുറത്ത്.  ജയറാ ംഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയരുന്നു .2019ലെ ദൃശ്യങ്ങളാണ്  പുറത്ത് വന്നത്. ശബരിമലയിലെ സ്രീകോവിലിന്‍റെ  വാതില്‍ കട്ടിള എന്നൊക്കെ  പറഞ്ഞാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റി ക്ഷണിച്ചിട്ടാണ് ചടങ്ങിന് എത്തിയതെന്ന് ജയറാം പ്രതികരിച്ചു.

Read More

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളിയുടെ സ്പോണ്‍സര്‍മാരില്‍ ഒരാളായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തലസ്ഥാനത്ത് മാത്രം കോടികളുടെ ഇടപാട് ഉണ്ടെന്നാണ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കോടികളുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ബ്ലെയ്ഡ് പലിശക്ക് പണം നൽകി ഭൂമി പലയിടത്തും സ്വന്തം പേരിലാക്കിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മൂന്ന് വർഷത്തിനുള്ളിൽ മാത്രം 30 കോടിയിലധികം ഭൂമികച്ചവടങ്ങൾ നടന്നതിന്റെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. മുൻ ദേവസ്വം കരാറുകാരനാണ് തലസ്ഥാനത്തെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടനിലക്കാരൻ. സ്വന്തം പേരിലും ഭാര്യയുടെയും അമ്മയുടെയും പേരിലും ഭൂമി ഇടപാട് നടത്തിയെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം, സ്വര്‍ണപ്പാളി വിവാദത്തിൽ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലന്‍സ് നാളെ ചോദ്യം ചെയ്യും. കിളിമാനൂർ കാരേറ്റ് സ്വദേശിയായ ഉണ്ണികൃഷ്ണന്‍റെ ഇടപാടുകളിൽ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ. ദ്വാരപാലക ശിൽപങ്ങളിൽ സ്വര്‍ണം പൂശിയതിനെ ചൊല്ലിയുള്ള വിവാദത്തിലും പീഠം കാണാതായതിലും ഉത്തരങ്ങൾ തേടും.…

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലെ ഈ വർഷത്തെ വിദ്യാരംഭം, ഇന്ന് രാവിലെ 6.00 മണി മുതൽ സൊസൈറ്റി ആസ്ഥാനത്ത് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. https://youtu.be/-U9FdvlZnmg ചടങ്ങുകളിൽ പ്രമുഖ ഐ.എ.എസ് ഓഫീസറും കേരള ഗവൺമെൻറ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോക്ടർ രാജു നാരായണ സ്വാമി ഐ എ.എസ് കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി.നവരാത്രി ആഘോഷങ്ങളുടെ ജനറൽ കൺവീനർ രാജ് കൃഷ്ണനും മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഇന്ന് ആദ്യാക്ഷരം കുറിച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് കടക്കുന്ന എല്ലാ കുട്ടികൾക്കും ഡോക്ടർ. രാജു നാരായണ സ്വാമി ആശംസകൾ നേർന്നു. വരും ദിവസം തന്നെ ചടങ്ങിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Read More