Author: News Desk

മനാമ: സാമ്പത്തിക സേവനങ്ങൾ, ഐ.സി.ടി, വിദ്യാഭ്യാസം, ടൂറിസം എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലായി കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ (2022-2024) ബ്രിട്ടൺ ആസ്ഥാനമായുള്ള കമ്പനികളിൽനിന്ന് 250 മില്യൺ അമേരിക്കൻ ഡോളറിലധികം നിക്ഷേപം ലഭിചച്ചതായി ബഹ്‌റൈൻ സാമ്പത്തിക വികസന ബോർഡ് (ബഹ്‌റൈൻ ഇ.ഡി.ബി) അറിയിച്ചു.ബ്രിട്ടീഷ് ബിസിനസ് സ്ഥാപനങ്ങൾക്കും നിക്ഷേപകർക്കും ബഹ്‌റൈനിലെ നിക്ഷേപ അവസരങ്ങൾ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സുസ്ഥിര വികസന മന്ത്രിയും ഇ.ഡി.ബി. ചീഫ് എക്‌സിക്യൂട്ടീവുമായ നൂർ ബിൻത് അലി അൽഖുലൈഫിന്റെ നേതൃത്വത്തി മുതിർന്ന ഉദ്യോഗസ്ഥരടങ്ങുന്ന സംഘം നടത്തിയ ബ്രിട്ടീഷ് സന്ദർശനത്തിനിടെയാണ് ഈ അറിയിപ്പുണ്ടായത്. അവിടുത്തെ നിക്ഷേപകരുമായി സംഘം കൂടിക്കാഴ്ചകൾ നടത്തുകയും ഉൽപ്പാദനത്തിലും ലോജിസ്റ്റിക്സിലുമുള്ള പ്രവണതകൾ കേന്ദ്രീകരിച്ചുള്ള ക്യൂറേറ്റഡ് പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.

Read More

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന കബീർ മുഹമ്മദിന്റെ രണ്ടാം അനുസ്മരണ യോഗം ജൂലൈ 11-ന് വൈകുന്നേരം 5 മണിക്ക് ഹമദ് ടൗണിലെ കെ.എം.സി.സി ഹാളിൽ വെച്ച് നടക്കും. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉൾപ്പെടെയുള്ള ദേശീയ നേതാക്കളും, ബഹ്‌റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും യോഗത്തിൽ പങ്കെടുക്കും. സംഘടനയിലെ സൗമ്യസാന്നിധ്യമായിരുന്നു അദ്ദേഹം. ബഹ്‌റൈനിലെ സാമൂഹിക മണ്ഡലത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കബീർ മുഹമ്മദിന്റെ അനുസ്മരണ യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഐ.വൈ.സി.സി ബഹ്‌റൈൻ, ഹമദ് ടൗൺ ഏരിയ കമ്മിറ്റി പ്രസിഡന്റ് വിജയൻ ടി.പി., ജനറൽ സെക്രട്ടറി ഹരിശങ്കർ പി.എൻ., ട്രഷറർ ശരത് കണ്ണൂർ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

Read More

കോഴിക്കോട്: കക്കാടംപൊയിൽ പീടികപ്പാറ തേനരുവിയില്‍ കാട്ടാനയിറങ്ങി. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പ് മറിച്ചിട്ടു.ഏറ്റുമാനൂര്‍ സ്വദേശി അവറാച്ചന്റെ വീട്ടുമുറ്റത്ത് നിർത്തിയിരുന്ന ജീപ്പാണ് കാട്ടാനമറിച്ചിട്ടത്. വീട്ടുമുറ്റത്ത് കാട്ടാന എത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.തേനരുവി എസ്റ്റേറ്റിനടുത്ത് കുറച്ചു ദിവസങ്ങളായി ഈ കാട്ടാനയെ കാണുന്നുണ്ടെന്നും പലയിടങ്ങളിലെയും കൃഷി നശിപ്പിച്ചതായും നാട്ടുകാര്‍ പറഞ്ഞു. ഇക്കാര്യം വനം വകുപ്പിനെയും പഞ്ചായത്ത് അധികൃതരെയും അറിയിച്ചിട്ടും ആനയെ കാട്ടിലേക്കു തുരത്താനുള്ള നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആർ.ആർ.ടി. ടീം എത്തിയാണ് ജീപ്പ് പൂർവസ്ഥിതിയിലാക്കിയത്.

Read More

മനാമ: ബഹ്റൈനിൽ സ്വത്ത് വീണ്ടെടുക്കലിനും കണ്ടുകെട്ടൽ ഉത്തരവുകൾ നടപ്പിലാക്കുന്നതിനുമുള്ള അഭ്യർത്ഥനകൾ സംബന്ധിച്ച മാർഗനിർദേശ മാനുവൽ അംഗീകരിച്ചുകൊണ്ട് അറ്റോർണി ജനറൽ ഡോ. അലി ബിൻ ഫദ്ൽ അൽ ബുഐനൈൻ തീരുമാനം 2025 (47) പുറപ്പെടുവിച്ചു.സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ അംഗീകാരത്തോടെ പബ്ലിക് പ്രോസിക്യൂഷനും ആഭ്യന്തര മന്ത്രാലയം, ധനകാര്യ- ദേശീയ സാമ്പത്തിക മന്ത്രാലയം, നീതിന്യായ- ഇസ്ലാമിക് കാര്യ- വഖഫ് മന്ത്രാലയം, സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ (സി.ബി.ബി) എന്നിവ തമ്മിലുള്ള ഏകോപനത്തോടെ എഫ്.എ.ടി.എഫ്. ശുപാർശകൾക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും അനുസൃതമായാണ് മാനുവൽ തയ്യാറാക്കിയത്.ദേശീയ അധികാരികൾ അഭ്യർത്ഥിച്ചാലും വിദേശത്തുനിന്ന് അഭ്യർത്ഥന സ്വീകരിച്ചാലും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ആസ്തികളും വരുമാനവും വീണ്ടെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ മാനുവൽ വിശദമായി പ്രതിപാദിക്കുന്നു. ബഹ്‌റൈനിലെ കോടതികളോ വിദേശ ജുഡീഷ്യൽ സ്ഥാപനങ്ങളോ പുറപ്പെടുവിക്കുന്ന കണ്ടുകെട്ടൽ ഉത്തരവുകൾ എങ്ങനെ നടപ്പിലാക്കാമെന്നും ഇത് വിശദീകരിക്കുന്നു, കൂടാതെ ഈ നടപടികൾ നടപ്പിലാക്കുന്നതിൽ രാജ്യത്തെ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പങ്കിനെയും നിർവചിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ അഴിമതിക്കെതിരായ കൺവെൻഷൻ, ട്രാൻസ്‌നാഷണൽ ഓർഗനൈസ്ഡ് കുറ്റകൃത്യങ്ങൾക്കെതിരായ യു.എൻ. കൺവെൻഷൻ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര…

Read More

റിയാദ്: വാഹനാപകടത്തിൽ സൗദി പൗരൻ മരിച്ച കേസിൽ ഒരു മാസം ജയിലിലാവുകയും ആറുവർഷം യാത്രാവിലക്ക് നേരിടുകയും ചെയ്ത മലയാളി നാടണഞ്ഞു. കോഴിക്കോട് കുന്ദമംഗലം പടനിലം സ്വദേശി ഷാജുവിനാണ് സാമൂഹികപ്രവർത്തകരുടെ സഹായത്തോടെ നടന്ന നിയമപോരാട്ടം തുണയായത്. റിയാദിന് സമീപം മുസാഹ്മിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു നിർമാണകമ്പനിയിൽ ഡ്രൈവറായിരുന്നു ഷാജു. 2019 ഡിസംബറിലാണ് സൗദി പൗരന്‍റെ മരണത്തിനിടയാക്കിയ വാഹനാപകടമുണ്ടായത്. ഷാജു ഓടിച്ച വാട്ടർ ടാങ്കർ ലോറിയുടെ പിന്നിൽ സ്വദേശി പൗരൻ ഓടിച്ച വാഹനം വന്നിടിക്കുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. ഷാജുവിന് കമ്പനി ഡ്രൈവിങ് ലൈസൻസോ ഇഖാമയോ നൽകിയിരുന്നില്ല. ഇതൊന്നുമില്ലാതെ വാഹനമോടിച്ചത് കൊണ്ടാണ് അപകടത്തിെൻറ ഉത്തരവാദിയെന്ന നിലയിൽ ഷാജുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പ്രസിഡൻറ് അബ്ദുൽ മജീദ് പൂളക്കാടിയെ ഷാജുവിെൻറ ഭാര്യാപിതാവ് കൃഷ്ണൻ പടനിലം നേരിൽ കണ്ട് സഹായം തേടുകയായിരുന്നു. സംഘടനയുടെ രക്ഷാധികാരി നിഹാസ് പാനൂർ, സുബൈർ കൊടുങ്ങല്ലൂർ, പ്രകാശ് കൊയിലാണ്ടി എന്നിവർ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്…

Read More

ദില്ലി: ആഗോള ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തെ ഉയർത്തി. രൂപയുടെ മൂല്യം 22 പൈസ ഉയർന്ന് 85.72 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് 18 പൈസ കൂടി ഉയർന്ന് ഒരു ഡോളറിന് 85 രൂപ 67 പൈസ എന്ന നിലയില്‍ വിനിമയം തുടരുന്നു. വിദേശ നിക്ഷേപകർ തിരിച്ച് വന്നതും രൂപയ്ക്ക് ശക്തി നൽകിയിട്ടുണ്ട്. ഇന്നലെ യുഎസ് ഡോളറിനെതിരെ 54 പൈസയുടെ കുത്തനെ ഇടിഞ്ഞ് 85.94 ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ആർ‌ബി‌ഐ ഡോളർ വിൽപ്പന നടത്തിയിരിക്കാം എന്നാണ് സൂചന. രൂപയെ പിടിച്ചു നിർത്താൻ ആവശ്യ സമയങ്ങളിൽ ആർബിഐ കൃത്യമായ ഇടപെടലുകൾ നടത്താറുണ്ട്. ഇന്ന് രാവിലെ ഏഷ്യൻ കറൻസികൾ നേരിയ പുരോഗതി കാണിച്ചതിനെത്തുടർന്ന് രൂപയുടെ മൂല്യം അല്പം ഉയർന്നു. അതേസമയം, ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.37 ശതമാനം ഇടിഞ്ഞ് ബാരലിന് 69.32 യുഎസ് ഡോളറിലെത്തി. കൂടാതെ ട്രംപിന്റെ പുതിയ താരിഫുകൾ സ്വാധീനിച്ചിട്ടുണ്ട്. 12 രാജ്യങ്ങളിൽ ട്രംപിന്റെ…

Read More

പാട്ന: മന്ത്രവാദത്തിന്‍റെ പേരിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ ജീവനോടെ ചുട്ടുകൊന്നു. ബീഹാറിലെ പൂർണിയയിലാണ് രാജ്യത്തെ നടുക്കിയ സംഭവം. കുടുംബം മന്ത്രവാദക്രിയകൾ നടത്തിയെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. കുടുംബത്തിലെ അംഗങ്ങളെ ക്രൂരമായി മർദ്ദിച്ച ശേഷം ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിശദ വിവരങ്ങൾ മന്ത്രവാദ ആരോപണത്തെ തുടർന്ന് ബബുലാൽ ഒറോൺ, ഭാര്യ സീത ദേവി, മാതാവ് കാതോ ദേവി, മകൻ മഞ്ജിത് ഒറോൺ, മരുമകൾ റാണി ദേവി എന്നിവരെ 250 ഓളം വരുന്ന ഗ്രാമവാസികൾ ചേർന്ന് ആക്രമിച്ച് ജീവനോടെ ചുട്ടുകൊന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഞായറാഴ്ച രാത്രി നകുൽ ഒറോണെന്നയാളുടെ നേതൃത്വത്തിൽ നടന്ന പഞ്ചായത്തിൽ ഇവരെ മന്ത്രവാദികളെന്ന് മുദ്രകുത്തി ക്രൂരമായി മർദ്ദിച്ച ശേഷം പെട്രോൾ ഒഴിച്ച് തീവെക്കുകയായിരുന്നുവെന്നും വിവരമുണ്ട്. ഗ്രാമവാസിയായ രാംദേവ് ഒറോണെന്നയാളുടെ മകന്റെ മരണവും അനന്തരവന്റെ രോഗവുമാണ് ഇവരെ മന്ത്രവാദികളെന്ന് ആരോപിക്കാൻ കാരണമായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രാദേശിക ജ്യോത്സ്യൻ കൂടിയായ നകുൽ ഒറോൺ ആണ് ഈ ആരോപണം…

Read More

അമ്പലപ്പുഴ: മദ്യപിച്ചെത്തിയ മകന്‍റെ മർദനമേറ്റ വീട്ടമ്മ മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ താമസിക്കുന്ന ആനി (55) ആണ് ഇന്ന് പുലർച്ചെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ആനിയെ കഴിഞ്ഞ ഞായറാഴ്ചയാണ് നിർമ്മാണ തൊഴിലാളിയായ മകൻ ജോൺസൺ ജോയി (34) ക്രൂരമായി ആക്രമിച്ചത്. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മർദനമേറ്റിരുന്നു. പരിക്കേറ്റ ഇരുവരും സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും പിന്നീട് ആനിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജോൺസൺ മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കുന്ന ആളാണന്ന് സമീപവാസികൾ പറഞ്ഞു. സംഭവത്തെ തുടർന്നുള്ള പരാതിയിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്ത് ജോൺസണെ റിമാന്‍റ് ചെയ്തിരുന്നു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

Read More

മസ്കറ്റ്: പ്രവാസി മലയാളി ഒമാനിൽ മരിച്ച നിലയില്‍. തൃശൂർ വടാനപ്പള്ളി സ്വദേശിയെയാണ് സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃത്തല്ലൂരിലെ സുമേഷിനെ (37)ആണ് ഗർബിയയിൽ ജോലി ചെയ്യുന്ന ഫുഡ് സറ്റഫ് കടയുടെ സ്റ്റോറിൽ മരിച്ച നിലയിൽ കണ്ടത്. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ആറ് വർഷത്തോളമായി സലാലയിൽ ജോലി ചെയ്ത് വരികയാണ് ഇദ്ദേഹം. അവിവാഹിതനാണ്.

Read More

തിരൂർ: എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകളായ 12 പേര്‍ നല്‍കിയ പരാതിയില്‍ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍റെ വിധി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വര്‍ഷങ്ങളായി അക്കൗണ്ട് ഉള്ളവരാണ് പരാതിക്കാര്‍. ബാങ്കില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയുള്ളവരാണെന്നും ബാങ്കില്‍ വരണമെന്നുമുള്ള നിരന്തരമായ ഫോൺ വിളിയെത്തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് ആവശ്യമില്ലാത്തവര്‍ പോലും ക്രെഡിറ്റ് കാര്‍ഡിനായി ബാങ്കിലെത്തി അപേക്ഷ നല്‍കിയത്. പിന്നീട് കാര്‍ഡ് ആവശ്യമില്ലാത്തവരും ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടിലൂടെ അധികമായി പണം പോകുന്നു എന്ന് കണ്ടെത്തിയവരും കാര്‍ഡ് ക്യാന്‍സല്‍ ചെയ്ത് കിട്ടുന്നതിനായി ബാങ്കിനെ സമീപിച്ചു. ഇങ്ങനെ എത്തിയവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് സെക്ഷന്‍റെ ചുമതല വഹിക്കുന്ന സ്റ്റാഫിനെ കാണുന്നതിനാണ് നിര്‍ദേശം നൽകിയത്. പരാതിക്കാരുടെ കാര്‍ഡ് ക്യാന്‍സല്‍ ചെയ്തു എന്നായിരുന്നു ക്രെഡിറ്റ് കാര്‍ഡ് ചുമതയുള്ള ബാങ്ക് സ്റ്റാഫ് പരാതിക്കാരോട് പറഞ്ഞത്. എന്നാല്‍ തുടര്‍ന്നും പരാതിക്കാരുടെ അക്കൗണ്ടില്‍ നിന്നും പരാതിക്കാര്‍ അറിയാതെ പണം നഷ്ടപ്പെടുന്നുണ്ടായിരുന്നു. അത് ശ്രദ്ധയില്‍പ്പെട്ടവര്‍ ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് ക്രെഡിറ്റ് കാര്‍ഡ് ജീവനക്കാരനായി പ്രവര്‍ത്തിച്ചയാള്‍…

Read More