- പൊലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഡിവൈഎഫ്ഐ നേതാവിന് മൂന്നാമതും പരോൾ
- മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി; പട്ടിക ഗവർണർക്ക് കൈമാറി
- 🔴 കെ എം ബഷീർ കൊലക്കേസ്: 7 വർഷത്തിന് ശേഷം വിചാരണ ആരംഭം; ശ്രീറാം വെങ്കിട്ടരാമൻ മാത്രം പ്രതി
- വിഡി സതീശന് പറഞ്ഞ റിവേഴ്സ് റമിറ്റന്‍സ് എന്താണ്? സ്വപ്ന പദ്ധതി വരും, പ്രവാസികളോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി
- മാത്യു കുഴൽനാടനെ മന്ത്രിയാക്കിയില്ല; പ്രതിഷേധിച്ച് പ്രമേയം പാസാക്കി യുഡിഎഫ്, പിന്തുണച്ച് ലീഗും കേരള കോൺഗ്രസും
- WMF ബഹ്റൈൻ നാഷണൽ കൗൺസിൽ കാരുണ്യ ഇടപെടൽ | പ്രവാസി മലയാളിക്ക് മടക്കയാത്ര സഹായം
- 🔴അപ്പകച്ചവടം ഇനി ഗോവിന്ദ! 🔴സിൽവർ ലൈൻ പദ്ധതി പൂർണ്ണമായി റദ്ദാക്കി; മഞ്ഞക്കുറ്റികൾ നീക്കാൻ ഉത്തരവ്
- മലർവാടി ബാലസംഗമം സംഘടിപ്പിച്ചു
Author: News Desk
തൊടുപുഴ: അപരന്‍മാരുടെ സാന്നിധ്യം കൊണ്ട് ഇടുക്കി നെടുംകണ്ടം പഞ്ചായത്തിലെ പാലാര്‍ വാര്‍ഡിലെ പോരാട്ടം ശ്രദ്ധേയമാകുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന വനിതകള്‍ ഏറ്റുമുട്ടുന്ന വാര്‍ഡിലെ വിജയം ഇടത്, വലത് മുന്നണികള്‍ക്ക് ഒരു പോലെ പ്രധാനമാണ്. എല്‍ ഡി എഫിനായി ശോഭനാ വിജയന്‍, യു ഡി എഫിനായി ശ്യാമള വിശ്വനാഥന്‍, എന്‍ ഡി എയ്ക്കായി സന്ധ്യ പി എസ് എന്നിവരാണ് മത്സരരംഗത്തുള്ളത്. ഇവരെ കൂടാതെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്ള മറ്റ് അഞ്ച് പേര്‍ അപരന്‍മാരാണ്.മൂന്ന് ശ്യാമളമാരും രണ്ട് ശോഭനമാരും മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി മത്സരരംഗത്തുണ്ട്. കഴിഞ്ഞ തവണ ശ്യാമള വിശ്വനാഥനും ശോഭന വിജയനും പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് പരസ്പരം ഏറ്റുമുട്ടിയത്. അന്ന് 57 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയം ശോഭനയ്ക്ക് ഒപ്പം നിന്നു. അന്നുണ്ടായിരുന്ന അപര സ്ഥാനാര്‍ഥിയായ ശ്യാമള നേടിയ 84 വോട്ടുകള്‍ മത്സരഫലത്തില്‍ നിര്‍ണ്ണായകമായി. വാര്‍ഡ് മാറിയെങ്കിലും ഇത്തവണയും വിജയം ആവര്‍ത്തിയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശോഭന വിജയന്‍. കഴിഞ്ഞ തവണ പഞ്ചായത്തില്‍ നടപ്പിലാക്കിയ വികസന…
തിരുവനന്തപുരം: നാവികസേനയുടെ ഓപ്പറേഷണല്‍ ഡെമോണ്‍സ്ട്രേഷന്‍ 2025- തിരുവനന്തപുരത്ത്. ശംഖുമുഖം ബീച്ചിലാണ് ഇന്ത്യന്‍ നാവികസേന 2025 ലെ ദേശീയ നാവിക ദിനം ആഘോഷിക്കുന്നത്. ഡിസംബര്‍ 3-ന് ഉച്ചകഴിഞ്ഞ് ശംഖുമുഖം ബീച്ചില്‍ ദിനാഘോഷങ്ങങ്ങളുടെ ഭാഗമായ നാവിക സേനയുടെ അഭ്യാസ പ്രകടനങ്ങള്‍ നടക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു പരിപാടിയില്‍ മുഖ്യാതിഥിയാകും. നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി ആതിഥേയത്വം വഹിക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ നാവികസേന അതിന്റെ പോരാട്ട വീര്യവും കഴിവും പ്രകടിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ കാഴ്ച്ചവയ്ക്കും. ദിനാഘോഷത്തിന് മുന്നോടിയായി വരുന്ന ഞായറാഴ്ചയും, ഡിസംബര്‍ ഒന്നിനും തീയതികളില്‍ ഉച്ചകഴിഞ്ഞ് ശംഖുമുഖം ബീച്ചില്‍ ഫുള്‍ ഡ്രസ് റിഹേഴ്സല്‍ നടക്കും. ഇതിന്റെ ഒരുക്കങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നുവെന്നും കമോഡോര്‍ ബിജു സാമുവല്‍ പറഞ്ഞു. അതേസമയം, ദേശീയ നാവികദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും. നവംബര്‍ 27 മുതല്‍ 2025 ഡിസംബര്‍ 3 വരെ എല്ലാ ദിവസവും വൈകുന്നേരം…
ദുബൈ: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് റാപ്പര്‍ വേടന്‍ ആശുപത്രിയില്‍. ഗള്‍ഫ് പര്യടനത്തിനിടെ ദുബൈയില്‍ വച്ചാണ് വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് വേടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് വേടന്‍ ചികിത്സ തേടിയത്. വൈറല്‍ പനിയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടന്‍ അറിയിച്ചത്. ഡോക്ടര്‍മാര്‍ അടിയന്തിര വിശ്രമം നിര്‍ദേശിച്ചെന്നും പോസ്റ്റ് പറയുന്നു. അരോഗ്യ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ നവംബര്‍ 28ന് ദോഹയില്‍ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു. ഡിസംബര്‍ 12നേക്കാണ് നിലവില്‍ പരിപാടി മാറ്റിവെച്ചിരിക്കുന്നത്.
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും മുരാരി ബാബു പ്രതിയാണ്. ഈ രണ്ട് കേസിലും ജാമ്യാക്ഷേ തള്ളുകയായിരുന്നു. ഗൂഢാലോചനയിൽ അടക്കം പ്രതിക്ക് പങ്കുണ്ടെന്നും ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ കീഴുദ്യോഗസ്ഥൻ എന്ന നിലയിൽ ബോർഡിൻ്റെ ഉത്തരവ് പ്രകാരം പ്രവർത്തിക്കുക മാത്രമാണ് ചെയ്തതെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമായിരുന്നു മുരാരി ബാബുവിൻ്റെ വാദം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി മുരാരി ബാബു ചുമതലയേൽക്കും മുമ്പ് തന്നെ നടപടികൾ തുടങ്ങിയിരുന്നെന്നും പ്രതിഭാഗം വാദിച്ചു. അതേസമയം, പ്രതിയായ മുൻ ദേവസ്വം പ്രസിഡന്‍റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തില്‍ പൊലീസുകാർക്കെതിരെ ശുപാർശകളൊന്നുമില്ലാതെയാണ് അന്വേഷണ റിപ്പോർട്ട്. പ്രതി രക്ഷപ്പെടാതെ കടുത്ത കരുതലോടെ കൊണ്ടുപോകണമെന്നായിരുന്നു ജയിൽ വകുപ്പിന്‍റെ നിർദ്ദേശം. അതുപ്രകാരമാണ് ഒരുകൈയിൽ പ്രതിയുടെ അനുമതിയോടെയാണ് കൈവിലങ്ങ് ധരിച്ചത്. കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി മടങ്ങുമ്പോഴും കൈവിലങ്ങ് ധരിച്ചു.…
2023 ല്‍ പുറത്തെത്തിയ കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി മലയാളത്തില്‍ പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ഐ ആം ഗെയിം. ആര്‍ഡിഎക്സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നഹാസ് ഹിദായത്ത് ആണ് ചിത്രത്തിന്‍റെ സംവിധാനം. ദുല്‍ഖര്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ഒരു പ്രധാന അപ്ഡേറ്റ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് റിലീസ് സംബന്ധിച്ചാണ് അത്. ഫസ്റ്റ് ലുക്ക് 28-ാം തീയതി വൈകിട്ട് 6 മണിക്ക് പുറത്തെത്തും. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്. ദുൽഖർ സൽമാനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി എന്നിവർ വേഷമിടുന്ന ഈ ചിത്രത്തിന് സംഘട്ടന സംവിധാനം നിർവഹിക്കുന്നത് തെന്നിന്ത്യയിലെ പ്രശസ്ത സംഘട്ടന സംവിധായകരായ അൻപറിവ് മാസ്റ്റേഴ്സ് ആണ്. ആക്ഷന്…
പാലത്തായി പീഡനക്കേസ്: ‘കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ കള്ളക്കഥ. തെളിവുകൾ കൃത്രിമമായി ഉണ്ടാക്കി’; വീണ്ടും ആരോപണവുമായി മുൻ ഡിവൈഎസ്പി
കണ്ണൂർ: പാലത്തായി പീഡനക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വീണ്ടും ആരോപണവുമായി മുൻ ഡിവൈസ്എപി റഹീം. കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ കള്ളക്കഥയെന്നാണ് മുൻ ഡിവൈഎസ്പിയുടെ ആരോപണം. തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയെന്നും ഇദ്ദേഹം ആരോപിക്കുന്നു. റിട്ടയേർഡ് എസ്പി എസിപി രത്നകുമാറിനെതിരെയാണ് ആരോപണങ്ങൾ. 24 ലധികം ജീവനക്കാർ ഉപയോഗിക്കുന്ന ശുചിമുറിയിലെ രക്തക്കറ അതിജീവിതയുടേതെന്ന് കണ്ടെത്തിയത് മഹാത്ഭുതമാണ്. സ്കൂൾ പ്രവർത്തി ദിവസം പീഡനം നടത്തിയ പ്രതി ഉടുമുണ്ടില്ലാതെ ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങിയെന്ന മൊഴിയും സംശയകരം. കേസിൽ ചെരുപ്പിനൊത്ത് കാൽ മുറിക്കുന്ന ലാഘവത്തോടെ അന്വേഷണ ഉദ്യോഗസ്ഥൻ പെരുമാറി. ഐ ജി എസ് ശ്രീജിത്തിന്റെ സംഭാഷണം പുറത്തുവന്നതോടെ സംഭവ നടന്ന സ്ഥലം മാറ്റി. റിട്ട എ സി പി രത്നകുമാർ കേസ് അട്ടിമറിച്ചതാണെന്ന് ആവർത്തിക്കുകയാണ് ഫേസ് ബുക്ക് പോസ്റ്റിൽ മുൻ ഡിവൈഎസ്പി റഹീം.
ക്ഷേത്രത്തിലെ പൂജകൾക്ക് കൈക്കൂലി 5000 രൂപ! വിജിലൻസ് വിരിച്ച വലയിൽ വീണ് ദേവസ്വം ഉദ്യോഗസ്ഥൻ, അറസ്റ്റ്
ആലപ്പുഴ: ക്ഷേത്രത്തിലെ പൂജകൾക്ക് കൈക്കൂലി വാങ്ങവേ ദേവവസ്വം ഉദ്യോഗസ്ഥൻ പിടിയിൽ. കുന്നത്തൂർ ശ്രീ ദുർഗാ ദേവി ക്ഷേത്രത്തിലെ റിസീവറും തൃക്കുരട്ടി മഹാദേവ ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസറുമായ ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ശ്രീനിവാസനെയാണ് ക്ഷേത്രത്തിൽ പരാതിക്കാരൻ നടത്തിയ പൂജകൾക്ക് കൈക്കൂലിയായി 5000 രൂപ വാങ്ങവെ വിജിലൻസ് കയ്യോടെ പിടികൂടിയത്. മാന്നാർ സ്വദേശിയായ പരാതിക്കാരൻ വിവിധ പൂജകൾക്ക് ബുക്ക് ചെയ്യുന്നതിനായി ശ്രീനിവാസനെ ബന്ധപ്പെട്ടിരുന്നു. പൂജകൾ നടത്തിയതിനുള്ള സൗകര്യം ചെയ്തുകൊടുത്തതിന് പ്രതിഫലമായി 5000 രൂപ കൈക്കൂലി വേണമെന്ന് ശ്രീനിവാസൻ ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലി നൽകാൻ താത്പര്യമില്ലാത്ത പരാതിക്കാരൻ ആലപ്പുഴ വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ വിവരമറിയിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്ന് ഉച്ചക്ക് 12. 40-ന് മാന്നാറുള്ള ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് മുന്നിൽ വെച്ച് പരാതിക്കാരനിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങവെ ശ്രീനിവാസനെ വിജിലൻസ് സംഘം പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പഠനത്തോടൊപ്പം ജോലി: ഉടമസ്ഥൻ പരിപാലിക്കാൻ ഏൽപ്പിച്ച് പോയ പട്ടികൾ ആക്രമിച്ചു; 23 കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് അമേരിക്കയിൽ ദാരുണമരണം
ഉടമസ്ഥൻ പരിപാലിക്കാൻ ഏൽപ്പിച്ച് പോയ മൂന്ന് നായകളുടെ ആക്രമണത്തിൽ 23കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ടൈലർ വിദ്യാർത്ഥിനി മാഡിസൺ റൈലി ഹൾ(23) ആണ് മരിച്ചത്. ടൈലർ സിറ്റിയിലെ റെസിഡൻഷ്യൽ ഏരിയയിലെ വീട്ടിലാണ് സംഭവം നടന്നത്. പഠനത്തോടൊപ്പം ചെറുജോലികൾ ചെയ്ത് വരുമാനം കണ്ടെത്തുന്ന യുവതി, നായകളെ പരിപാലിക്കാനുള്ള ജോലിയാണ് ചെയ്തിരുന്നത്. ഉടമസ്ഥനില്ലാതിരുന്ന വീട്ടിൽ നായകളെ പരിപാലിക്കുന്നതിനിടെയാണ് മൂന്ന് നായകളും ചേർന്ന് 23കാരിയെ കടിച്ചുകൊന്നത്. ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേഷനിൽ ബിരുദ വിദ്യാർത്ഥിയായിരുന്നു മാഡിസൺ റൈലി ഹൾ. നവംബർ 21 വെള്ളിയാഴ്ച വൈകുന്നേരം 4:15 ഓടെയാണ് സംഭവം നടന്നത്. നായ്ക്കൾ ഇവരെ ക്രൂരമായി ആക്രമിക്കുന്നത് കണ്ട് അയൽവാസിയായ ആളാണ് പൊലീസിനെ വിളിച്ചത്.. പൊലീസെത്തിയപ്പോൾ സംഭവം നടന്ന വീടിൻ്റെ പുറകുവശത്ത് ദേഹമാസകലം മുറിവേറ്റ നിലയിൽ കിടക്കുകയായിരുന്നു യുവതി. മാഡിസണെ രക്ഷിക്കാൻ ശ്രമിച്ച പൊലീസിന് നേർക്കും പട്ടികൾ ആക്രമിക്കാൻ ഓടിയെത്തി. ഇതിൽ ഒരു പട്ടിയെ പൊലീസ് വെടിവച്ച് കൊന്നു. മറ്റ് രണ്ട്…
പഠനത്തോടൊപ്പം ജോലി: ഉടമസ്ഥൻ പരിപാലിക്കാൻ ഏൽപ്പിച്ച് പോയ പട്ടികൾ ആക്രമിച്ചു; 23 കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് അമേരിക്കയിൽ ദാരുണമരണം
ഉടമസ്ഥൻ പരിപാലിക്കാൻ ഏൽപ്പിച്ച് പോയ മൂന്ന് നായകളുടെ ആക്രമണത്തിൽ 23കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ടൈലർ വിദ്യാർത്ഥിനി മാഡിസൺ റൈലി ഹൾ(23) ആണ് മരിച്ചത്. ടൈലർ സിറ്റിയിലെ റെസിഡൻഷ്യൽ ഏരിയയിലെ വീട്ടിലാണ് സംഭവം നടന്നത്. പഠനത്തോടൊപ്പം ചെറുജോലികൾ ചെയ്ത് വരുമാനം കണ്ടെത്തുന്ന യുവതി, നായകളെ പരിപാലിക്കാനുള്ള ജോലിയാണ് ചെയ്തിരുന്നത്. ഉടമസ്ഥനില്ലാതിരുന്ന വീട്ടിൽ നായകളെ പരിപാലിക്കുന്നതിനിടെയാണ് മൂന്ന് നായകളും ചേർന്ന് 23കാരിയെ കടിച്ചുകൊന്നത്. ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേഷനിൽ ബിരുദ വിദ്യാർത്ഥിയായിരുന്നു മാഡിസൺ റൈലി ഹൾ. നവംബർ 21 വെള്ളിയാഴ്ച വൈകുന്നേരം 4:15 ഓടെയാണ് സംഭവം നടന്നത്. നായ്ക്കൾ ഇവരെ ക്രൂരമായി ആക്രമിക്കുന്നത് കണ്ട് അയൽവാസിയായ ആളാണ് പൊലീസിനെ വിളിച്ചത്.. പൊലീസെത്തിയപ്പോൾ സംഭവം നടന്ന വീടിൻ്റെ പുറകുവശത്ത് ദേഹമാസകലം മുറിവേറ്റ നിലയിൽ കിടക്കുകയായിരുന്നു യുവതി. മാഡിസണെ രക്ഷിക്കാൻ ശ്രമിച്ച പൊലീസിന് നേർക്കും പട്ടികൾ ആക്രമിക്കാൻ ഓടിയെത്തി. ഇതിൽ ഒരു പട്ടിയെ പൊലീസ് വെടിവച്ച് കൊന്നു. മറ്റ് രണ്ട്…
‘സ്ഥലപരിമിതിയിൽ ഹൈക്കോടതി വീർപ്പുമുട്ടുന്നു’, ജുഡീഷ്യൽ സിറ്റിക്കായി എച്ച്എംടിയുടെ 27 ഏക്കർ ഭൂമി ഏറ്റെടുക്കാൻ അനുമതി തേടി കേരളം സുപ്രീം കോടതിയിൽ
കൊച്ചി കളമശേരിയിലെ പുതിയ ഹൈക്കോടതി കെട്ടിടം അടങ്ങുന്ന നിർദ്ദിഷ്ട ജുഡീഷ്യൽ സിറ്റിക്കായി എച്ച് എം ടിയുടെ 27 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സുപ്രീംകോടതിയുടെ അനുമതി തേടി സംസ്ഥാന സർക്കാർ. ജസ്‌റ്റിസ് സൂര്യകാന്ത്, ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ച് ഇക്കാര്യത്തിലെ നിലപാട് അറിയിക്കാനായി എച്ച് എം ടിക്ക് നോട്ടീസയച്ചു. ഭൂമിയിൽ തൽസ്ഥിതി തുടരാനുള്ള ഉത്തരവ് നീക്കി, പകരം സീ പോർട്ട് എയർപോർട്ട് റോഡ്, കിൻഫ്ര എന്നിവയ്‌ക്ക് സമാനമായി എച്ച് എം ടി ഭൂമി ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. ഭൂപരിഷ്കരണ നിയമപ്രകാരം എച്ച് എം ടി ഭൂമി ഏറ്റെടുക്കാൻ കഴിയില്ലന്ന ഹൈക്കോടതിയുടെ 2014 ലെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ 2016 ൽ അപ്പീൽ നൽകിയിരുന്നു. നോട്ടീസ് അയച്ചുവെങ്കിലും തൽസ്ഥിതി ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഇത് നീക്കണമെന്നാണ് പുതിയ അപേക്ഷയിലെ ആവശ്യം. ഹൈക്കോടതി രജിസ്‌ട്രാർ വഴി 27 ഏക്കർ ഭൂമിക്ക് നഷ്‌ടപരിഹാരം നൽകാമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. 2014 ലെ അടിസ്ഥാന മൂല്യനിർണ്ണയ റിപ്പോർട്ട് അനുസരിച്ചായിരിക്കും നഷ്‌ടപരിഹാരം…
