Author: News Desk

കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ രാവിലെ ഉണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കി. ആശുപത്രിയിലെ സി ബ്ലോക്കിലാണ് ഇന്ന് രാവിലെ 9:45 ഓടെ തീ പടര്‍ന്നത്. ഒമ്പതാം നിലയിലുള്ള എസി പ്ലാന്റിനാണ് തീ പിടിച്ചത്. അഗ്‌നിശമന സേന എത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. താഴത്തെ നിലകളില്‍ രോഗികളുണ്ടായിരുന്നുവെങ്കിലും ഇവരെ ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പുതിയ ബ്ലോക്കിന്റെ ഒമ്പതാം നിലയിലെ എസി പ്ലാന്റിനാണ് തീപിടിച്ചത്. ഈ നിലയില്‍ രോഗികളുണ്ടായിരുന്നില്ല. തീ നിയന്ത്രണ വിധേയമാക്കിയ ശേഷം, അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍ പുക ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. തീപിടിത്തം എസി പ്ലാന്റിനായിരുന്നു എങ്കിലും, ഇതിന് തൊട്ടുതാഴെയുള്ള നിലകളില്‍ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്ത രോഗികള്‍ ഉണ്ടായിരുന്നു. സര്‍ജറി അടക്കം കഴിഞ്ഞ രോഗികളെ മാറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും പ്രയാസമില്ലാതെ പൂര്‍ത്തിയാക്കുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് പുക താഴെയുള്ള നിലകളിലേക്ക് എത്താന്‍ തുടങ്ങി. ഇത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. തീപടര്‍ന്നത് ആദ്യം ആശങ്ക സൃഷ്ടിച്ചു. എന്നാല്‍ കൃത്യമായ ഇടപെടലിലൂടെ…

Read More

ശബരിമല: ശബരിമല സന്നിധാനവും പരിസരവും 24 മണിക്കൂറും എക്‌സൈസിന്‍റെ നിരീക്ഷണത്തിൽ. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും മൂന്ന് ഇന്‍സ്പെക്ടര്‍മാരും ആറ് അസിസ്റ്റന്‍റ് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന 24 അംഗ ടീമാണ് നിലവില്‍ സന്നിധാത്ത് ഡ്യൂട്ടിയില്‍ ഉള്ളത്. ഇതിനു പുറമേ ഇന്‍റലിജന്‍സ് വിഭാഗത്തിലെ രണ്ടു പേരും സേവനത്തിനുണ്ട്. മഫ്തി പട്രോളിംഗ്, കാൽനട പട്രോളിംഗ് എന്നിങ്ങനെ രണ്ട് യൂണിറ്റുകളായി തിരിഞ്ഞാണ് വകുപ്പിന്‍റെ സന്നിധാനത്തെ പ്രവര്‍ത്തനം. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുണ്ടാകും. ശബരിമലയില്‍ ഏതെങ്കിലും വിധത്തില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെങ്കില്‍ തടയുകയാണ് ലക്ഷ്യം. അതിന്‍റെ ഭാഗമായി ശക്തമായ നീരീക്ഷണവും പരിശോധനകളുമാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. പരിശോധനയില്‍ ഇതുവരെ 198 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 39,600 രൂപ പിഴയായി ഈടാക്കുകയും ചെയ്തിട്ടുണ്ടെന്ന് നിലവിലെ സന്നിധാനം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ പറഞ്ഞു. പ്രധാനമായും പുകവലി, അനധികൃത പുകയില വസ്തുക്കളുടെ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിരക്ക് തുടരുന്നു അതേസമയം, സീസൺ തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴും ശബരിമല സന്നിധാനത്ത്…

Read More

ശബരിമല: പിന്‍ 689713, ഇതൊരു സാധാരണ പിന്‍കോഡ് അല്ല. നമ്മുടെ രാജ്യത്ത് സ്വന്തമായി രണ്ടു പേര്‍ക്ക് മാത്രമേ പിന്‍കോഡ് ഉള്ളൂ. ഒന്ന് രാഷ്ട്രപതിക്കും മറ്റൊന്നു ശബരിമലയിലെ സ്വാമി അയ്യപ്പനും. മറ്റ് നിരവധി സവിഷേതകളും ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസിനുണ്ട്. 1963ലാണ് ശബരിമലയില്‍ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. വര്‍ഷത്തില്‍ മൂന്ന് മാസം മാത്രമാണ് ഈ പോസ്റ്റ് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുക. ഇവിടുത്തെ തപാല്‍ മുദ്രയും ഏറെ പ്രത്യേകതയുള്ളതാണ്. പതിനെട്ടാം പടിക്കു മുകളില്‍ അയ്യപ്പ വിഗ്രഹം ഇരിക്കും വിധമാണ് സന്നിധാനത്തെ പോസ്റ്റ് ഓഫീസിലെ മുദ്ര. ഈ മണ്ഡല മകരവിളക്ക് കാലത്തും വലിയ തിരക്കാണ് പോസ്റ്റ് ഓഫീസില്‍. അയ്യപ്പമുദ്ര പതിഞ്ഞ കത്തുകള്‍ അയക്കാന്‍ നൂറുകണക്കിനാളുകളാണ് ദിനംപ്രതി പോസ്റ്റ് ഓഫീസില്‍ എത്തുന്നത്. ചിലര്‍ ശബരിമല ദര്‍ശനം നടത്തിയതിന്‍റെ അനുഭൂതി സ്വന്തം വിലാസത്തിലേക്ക് അയക്കും. മറ്റ് ചിലര്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സ്വാമിയുടെ അനുഗ്രഹമുണ്ടാകട്ടെ എന്ന് ആശംസിച്ചെഴുതും. ഇത്തവണ പുതിയതായി അഡ്വാന്‍സ്ഡ് പോസ്റ്റല്‍ ടെക്‌നോളജി (എപിടി) സംവിധാനവും…

Read More

പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതരെ യുവതി ലൈംഗിക പീഡന പരാതി നൽകിയ സാഹചര്യത്തിൽ എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് ബിജെപി. സി കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം. പൂട്ടിയിട്ട എംഎൽഎ ഓഫീസിനകത്തേക്ക് അതിക്രമിച്ച് കയറാൻ പ്രവർത്തകർ ശ്രമിച്ചു. രാഹുൽ ആണ്‍കുട്ടിയാണെങ്കില്‍ പൊലീസിന് മുന്നിൽ ഹാജരാകണം എന്ന് സി കൃഷ്ണകുമാര്‍ പ്രതികരിച്ചു. പ്രതിഷേധക്കാ‌ർ രാഹൽ മാങ്കൂട്ടത്തിലിന്‍റെ എംഎൽഎ ഓഫീസിലേക്ക് കടന്നുകയറാൻ ശ്രമിച്ചതോടെ പൊലീസ് ഇടപെടുകയും ഓഫീസ് ഗേറ്റ് ചങ്ങലയിട്ട് പൂട്ടുകയും ചെയ്തു. രാഹുൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും പ്രതിഷേധം നടത്തി. പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്. രാഹുലിന്റെ പാലക്കാട് എംഎൽഎ ഓഫീസിലേക്കാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ‘പീഡന വീരന് ആദരാഞ്ജലികൾ’ എന്നെഴുതിയ റീത്തുമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു. എന്നാൽ ഓഫീസിലേക്ക് പ്രവർത്തകർ തള്ളിക്കയറി. ഇ പ്രദേശത്ത് പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ഓഫീസ് പരിസരത്ത് വൻ പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ഇന്ന് വൈകുന്നേരമാണ് പീഡനത്തിനിരയായ യുവതി മുഖ്യമന്ത്രിയുടെ…

Read More

ആലപ്പുഴ: ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളജില്‍ ബസ് അറ്റകുറ്റപണിക്കിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. കട്ടച്ചിറ സ്വദേശിയായ കുഞ്ഞുമോന്‍ ആണ് മരിച്ചത്. രണ്ടുദിവസമായി ബസ് കേടായിക്കിടക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ മെക്കാനിക് എത്തി അറ്റകുറ്റപ്പണികള്‍ നടത്തിവരികയായിരുന്നു. വൈകിട്ട് ആറരയോടെയായിരുന്നു ബസിനുള്ളില്‍നിന്ന് പൊട്ടിത്തെറി ഉണ്ടായത്. അമിതമായി ചൂടായി എന്‍ജിന്റെ ടര്‍ബോ ഭാഗം പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോനെ ആദ്യം താലുക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ കുഞ്ഞുമോന്റെ സഹായിക്കും പരിക്കേറ്റു. ബസ്സിലുണ്ടായിരുന്ന ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ പൊലീസ് വിശദമായ പരിശോധന നടത്തി.

Read More

മനാമ: റോഡ് നിയമങ്ങൾ ലംഘിച്ച് വാഹനമോടിച്ച ഡെലിവറി ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി ബഹ്‌റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ 169 ഡെലിവറി വാഹനങ്ങൾ പിടിച്ചെടുത്തു. രാജ്യത്തിൻറെ വിവിധ ഇടങ്ങളിൽ നടന്ന പരിശോധനയിലാണ് ഇത്രയുമധികം വാഹനങ്ങൾ പിടിച്ചെടുത്തത് എന്ന് അധികൃതർ വ്യക്തമാക്കി. വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുക, ഹെൽമറ്റ് ധരിക്കാതെയുള്ള ഇരുചക്ര വാഹനങ്ങൾ ഓടിക്കുക, ലൈൻ അച്ചടക്കം പാലിക്കാതിരിക്കുക, അശ്രദ്ധമായ ഡ്രൈവിങ് എന്നീ നിയമലംഘനങ്ങൾ ആണ് കണ്ടെത്തിയത്. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബഹ്‌റൈൻ സിവിൽ ട്രാഫിക് പട്രോൾ ഉദ്യോഗസ്ഥർ അറിയിച്ചു. എല്ലാ മോട്ടോർ സൈക്കിൾ യാത്രികരും മറ്റ് റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങൾ പാലിക്കണം. ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനമോടിച്ചാൽ അപകടങ്ങൾ കുറയും. പൊതു ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കാൻ കർശന പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Read More

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി മഹോത്സവ ദിവസമായ ഡിസംബര്‍ ഒന്നിന് ചാവക്കാട് താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും (ജീവനക്കാര്‍ ഉള്‍പ്പെടെ) ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Read More

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ പെണ്‍കുട്ടി പീഡനപരാതി നല്‍കിയതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരണവുമായി സിപിഎം മന്ത്രിമാര്‍. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ‘വീ കെയര്‍’ എന്ന് ഫെയസ്ബുക്കില്‍ കുറിച്ചു. ‘പ്രിയപ്പെട്ട സഹോദരി തളരരുത്…കേരളം നിനക്കൊപ്പം…’ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിനല്‍കിയത് സംബന്ധിച്ച് ചോദ്യം ചോദിച്ചെങ്കിലും ചോദ്യം മുഴുമിക്കുംമുന്നേ പ്രതിപക്ഷനേതാവ് പ്രതികരിക്കാതെ മടങ്ങുകയായിരുന്നു. രാഹുലിനെതിരെ പാര്‍ട്ടി നടപടിയെടുത്തതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദീപദാസ് മുന്‍ഷി പ്രതികരിച്ചു. പരാതിക്കാരി ആദ്യം പൊലീസിനെ സമീപിച്ച് നിയമനടപടികള്‍ സ്വീകരിക്കണം. പൊലീസ് സ്റ്റേഷനില്‍ പോകാതെ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ കാണാന്‍ പോയതെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ അടിയന്തരമായി അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കണം. നിരവധി പെണ്‍കുട്ടികളെ രാഹുല്‍ പീഡിപ്പിച്ചതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. എന്തെങ്കിലും ധാര്‍മികത ഉണ്ടെങ്കില്‍ പാലക്കാട് എംഎല്‍എ സ്ഥാനം കോണ്‍ഗ്രസ് രാജിവയ്പിക്കാന്‍ വിഡി സതീശനും സണ്ണി ജോസഫും തയ്യാറാവണമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

Read More

ദില്ലി: പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ രാജ്യത്തിൻ്റെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സായി (CDF) സ്ഥാനമേറ്റെടുത്തിരിക്കുകയാണ്. സൈന്യം അട്ടിമറിയിലൂടെ നേരിട്ട് അധികാരം പിടിച്ചെടുക്കാതെ തന്നെ രാജ്യത്തെ ഏറ്റവും ശക്തമായ അധികാര കേന്ദ്രമായി സൈന്യം മാറുകയാണ് പാക്കിസ്ഥാനിൽ. പാക് ഭരണഘടനയിലെ വിവാദമായ 27-ാം ഭേദഗതിയിലൂടെ സൃഷ്ടിച്ച ഈ പദവി, കര-വ്യോമ-നാവിക സേനകളുടെയെല്ലാം തലവനായി അസിം മുനീറിനെ നിയമിക്കുന്നു. അഞ്ച് വർഷമാണ് അദ്ദേഹത്തിൻ്റെ നിശ്ചിത കാലാവധി. അധികാരം കേന്ദ്രീകരിക്കുന്നതിലെ മാറ്റങ്ങൾ സൈനിക തലവന്മാരിൽ ഏറ്റവും മുതിർന്ന പദവിയായിരുന്ന ചെയർമാൻ ഓഫ് ജോയിൻ്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (CJCSC) എന്ന തസ്തിക ഭേദഗതിയിലൂടെ നിർത്തലാക്കി. 1971-ലെ ഇന്ത്യയുമായുള്ള യുദ്ധത്തിലെ പരാജയത്തിന് ശേഷം 1976-ൽ മുൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോ സ്ഥാപിച്ചതായിരുന്നു ഈ പദവി. സി ഡി എഫ് സ്ഥാനമേറ്റതോടെ ഈ പദവിയുടെ കാലഘട്ടം അവസാനിച്ചു. 27-ാം ഭേദഗതിയിലൂടെ കരസേനാ മേധാവിയെ മറ്റ് രണ്ട് സേനാ മേധാവികൾക്ക് മുകളിലേക്ക് ഉയർത്തുകയും…

Read More

തിരുവനന്തപുരം: ലൈംഗിക പീഡന വിവാദത്തില്‍ യുവതി മുഖ്യമന്ത്രിയ്ക്കു പരാതി നല്‍കിയതിനു പിന്നാലെ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നു ബോധ്യമുണ്ടെന്നും നിയമപരമായി പോരാടുമെന്നും രാഹുല്‍ കുറിപ്പില്‍ പറയുന്നു. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പ് ‘കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളംകാലം നിയമപരമായി തന്നെ പോരാടും. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും. സത്യം ജയിക്കും….’ രാഹുലിനെതിരെ ഡിജിറ്റല്‍ തെളിവുകളടക്കം നല്‍കിയാണ് യുവതിയുടെ പരാതി. രാഹുല്‍ ഗര്‍ഭച്ഛിദ്രത്തിനു പ്രേരിപ്പിക്കുന്നതടക്കമുള്ള ശബ്ദ സന്ദേശം പുറത്തു വന്നിരുന്നു. പിന്നാലെയാണ് പരാതി. പരാതി മുഖ്യമന്ത്രി ഡിജിപിയ്ക്കു കൈമാറി. സംഭവത്തില്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.രാഹുലും യുവതിയും തമ്മില്‍ സംസാരിക്കുന്നതിന്റെ ഓഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. പിന്നാലെ ലൈംഗികാക്രമണത്തിന് ഇരയായ യുവതിക്ക് നേരെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപവും ഭീഷണിയും ഉയര്‍ന്നിരുന്നു. രാഹുലിനെ കുരുക്കിലാക്കുന്ന നിര്‍ണായക തെളിവുകളും യുവതി പരാതിക്കൊപ്പം മുഖ്യമന്ത്രിക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും…

Read More