- മെയ് ദിനം സമുചിതമായി ആഘോഷിച്ച് ബഹ്റൈൻ പ്രതിഭ
- ഹെയർ ഷ്ടായയിൽ ചൊവ്വാഴ്ച ബി.ഡി.എഫ്. വെടിവെപ്പ് പരിശീലനം നടത്തും
- സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കും – മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
- സെന്റ് പീറ്റേഴ്സ് യൂത്ത് അസോസിയേഷൻ ലേബർ ഡേ സെലിബ്രേഷൻ സംഘടിപ്പിച്ചു
- സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി
- അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്; സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്
- വോട്ടെണ്ണൽ ദിനം; നിരോധനാജ്ഞ, പടക്ക വിൽപ്പനക്ക് നിരോധനം, ആഘോഷം അതിരുവിടരുത്
- ബഹ്റൈൻ ഭാരതി അസോസിയേഷൻ മേയ് ഡേ വൈവിധ്യമാർന്ന ആഘോഷങ്ങളോടെ ആചരിച്ചു
Author: News Desk
ദില്ലി: അതീവ സുരക്ഷാ മേഖലയായ ദില്ലി നിയമസഭാ സമുച്ചയത്തിലേക്ക് കാർ ഓടിച്ചു കയറ്റിയ വ്യക്തി പിടിയിൽ. ദില്ലി സ്വദേശിയായ സരബ്ജിത്ത് സിങ് എന്നയാളെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. മുഖംമൂടി ധരിച്ചെത്തിയ ഇയാൾ തന്‍റെ വെളുത്ത സിയാസ് കാർ ബാരിക്കേഡുകൾ തകർത്ത് നിയമസഭാ വളപ്പിലേക്ക് അതിവേഗത്തിൽ ഓടിച്ചു കയറ്റുകയായിരുന്നു. നിയമസഭാ വളപ്പിനുള്ളിൽ സ്പീക്കറിന്റെ ഓഫീസിൽ ഒരു ബൊക്കെ വെച്ച ശേഷമാണ് ഇയാൾ മടങ്ങിയത്. പിന്നാലെ ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാൽ, പൂച്ചെണ്ടിനുള്ളിൽ നിന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. അതിക്രമിച്ചു കയറിയ അതേ വേഗതയിൽ തന്നെ കാർ പിന്നോട്ടെടുത്ത് ഇയാൾ ഗേറ്റിന് പുറത്തേക്ക് കടന്നിരുന്നു.
`ഇറങ്ങിപ്പോയതല്ല, ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു’; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് ആർ ശ്രീലേഖ
തിരുവനന്തപുരം: പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ. തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുകയാണെന്നും ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണെന്നും ശ്രീലേഖ പറഞ്ഞു. വിദേശകാര്യമന്ത്രി പേര് പരാമർശിക്കാത്തതിൽ പിണങ്ങിയാണ് പ്രചാരണ പരിപാടിക്കിടെ ശ്രീലേഖ വേദിവിട്ടിറങ്ങിയത്.വാർത്ത ലജ്ജാകരമാണെന്ന് ശ്രീലേഖ പ്രതികരിച്ചു. സഹോദര തുല്യനായ കെ സോമനോട് സംസാരിച്ചത് വ്യക്തിപരമാണ്. അത് മാധ്യമങ്ങളോട് വെളിപ്പെടുത്താൻ താല്പര്യമില്ല. വ്യക്തിപരമായി സംസാരിക്കുന്ന കാര്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയാണ്. ഇറങ്ങിപ്പോയി എന്നത് ശരിയല്ലെന്നും പറയാനുള്ളത് പാർട്ടിക്കുള്ളിൽ പറയുമെന്നും അവർ പറഞ്ഞു. തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ വട്ടിയൂർക്കാവിലെ പ്രമുഖ വ്യക്തികളുമായി വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്ചയായിരുന്നു പരിപാടി. കൂടിക്കാഴ്ചക്കിടെയാണ് എസ്. ജയശങ്കർ സ്ഥാനാർത്ഥിയായ ശ്രീലേഖയുടെ പേര് പറയാതിരുന്നത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സംസാരിച്ചുകൊണ്ടിരിക്കെ വേദിവിട്ടിറങ്ങിയ ശ്രീലേഖയെ നേതാക്കൾ അനുനയിപ്പിച്ച് തിരികെയെത്തിക്കുകയായിരുന്നു.
ഐഒസി ബഹ്റൈൻ ഘടകം യു ഡി എഫ് ൻ്റെ വൻവിജയത്തിനായി നടത്തിയ ഇലക്ഷൻ പ്രചരണ ഓൺലൈൻ സൂം മീറ്റ് ജനകീയമാക്കി….
മനാമ: ആസന്നമായ കേരള സംസ്ഥാനത്തിലെ തെരഞ്ഞെടുപ്പ് വിധി എഴുത്തിൽ എല്ലാ ജനാധിപത്യ അനുകൂലികളും യുഡിഎഫ് അണികളും കുടുംബങ്ങളും പ്രവാസ ലോകത്തെ മലയാളി കുടുംബങ്ങളും വിലയേറിയ വോട്ടുകൾക്കായി സൂക്ഷ്‌മതയോടെ വിധി എഴുതണമെന്നും പ്രത്യക സാഹചര്യത്തിൽ നാട്ടിൽ പോവാൻ കഴിയാതെ വന്നവർ ബന്ധുമിത്രാതികൾക്ക് പ്രത്യക നിർദേശം നൽകി വൻ വിജയത്തിനായി പ്രവർത്തിക്കണമെന്നും എ ഐ സി സി ബഹ്‌റൈൻ പോഷക സംഘടനയായ ഐഒസി അദ്ധ്യക്ഷൻ മുഹമ്മദ് മൺസൂറും ബഹ്‌റൈൻ ഐഒസി കേരള യുഡിഎഫ് പ്രചരണ സമിതി കൺവീനറായ ബഷീർ അമ്പലായിയും ഐഒസി ഭരണസമിതിയും ആഹ്വാനം കൃത്യമായ വിവരണം നൽകി….. കഴിഞ്ഞ ദിവസം ബഹ്‌റൈൻ ഐഒസി നടത്തിയ ഓൺലൈൻ സൂം മീറ്റിൽ പങ്കെടുത്തഎ ഐ സി സി – ഐഒസി ഭാരവാഹി ഡോ ആരതി കൃഷ്ണ കേരളത്തിലെ വിവിധ നേതാക്കൾകെ എം സി സിഐവൈ സി സികേരള കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റർഎന്നീ യുഡിഎഫ് സംഘടനാ പ്രതിനിധികൾക്കും സഹപ്രവർത്തകൾക്കും ഐഒസി ബഹ്‌റൈൻ ചാപ്റ്റർ നന്ദി അറിയിച്ചു….
വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തില്‍ കേസ്, 72,542 രൂപയുടെ സാധനങ്ങളുണ്ടായിരുന്നുവെന്ന് എഫ്ഐആര്‍
തൃശൂര്‍: വാടാനപ്പള്ളിയിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്നതിനായി ഭക്ഷ്യകിറ്റ് തയാറാക്കിയെന്ന വിവാദത്തില്‍ കേസെടുത്തു. ചാമ്പ്യന്‍സ് ട്രേഡേഴ്‌സ് ഉടമ പ്രവീണ്‍ ജിത്തിനെ പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കിറ്റ് ഓര്‍ഡര്‍ ചെയ്ത ആളെയും പ്രതി ചേര്‍ത്തു. കിറ്റില്‍ 72,542 രൂപ വില വരുന്ന സാധനങ്ങളുണ്ടായിരുന്നുവെന്നാണ് എഫ്‌ഐആറിലുള്ളത്. സംഭവത്തില്‍ കേസെടുക്കാന്‍ ചാവക്കാട് മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചിരുന്നു. മണലൂര്‍ മണ്ഡലത്തില്‍ വിതരണം ചെയ്യുന്നതിനായി കിറ്റ് തയാറാക്കിയെന്നായിരുന്നു ടി എന്‍ പ്രതാപന്റെ പരാതി. സ്ഥലത്ത് നിന്നും കിറ്റുകള്‍ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ കിറ്റ് കിട്ടിയതായി വോട്ടര്‍മാരാരും പൊലീസില്‍ മൊഴി നല്‍കിയിട്ടില്ല. കിറ്റ് തയാറാക്കിയതിന് തെളിവുണ്ടെന്നും അത് പൊലീസിന് കൈമാറിയിട്ടുണ്ടെന്നും പ്രതാപന്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കിറ്റുകള്‍ പൊലീസ് കൊണ്ടുപോയതിന് നാട്ടുകാര്‍ സാക്ഷിയാണെന്നുമായിരുന്നു പ്രതാപന്റെ ആരോപണം. എന്നാല്‍ കിറ്റ് പ്രതാപന്റെ നാടകമാണെന്നും ഒരെണ്ണം വിതരണം ചെയ്തതായി തെളിവ് പുറത്ത് വിടാന്‍ മണലൂരെ എന്‍ഡിഎ സ്ഥാനാര്‍ഥി വെല്ലുവിളി മുഴക്കുകയും ചെയ്തിരുന്നു. ചാമ്പ്യന്‍സ് ട്രേഡേഴ്‌സ് എന്ന ഗോഡൗണ്‍ കേന്ദ്രീകരിച്ച് ഭക്ഷ്യക്കിറ്റ്…
ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിട്ട് ഹാഷിറും ടീമും; മൂന്നാം നാള് ഒന്നാം ഭാഗം വീണു; നാല് ദിവസം കൊണ്ട് വാഴ 2 നേടിയത് എത്ര?
ബോക്‌സ് ഓഫീസില്‍ തരംഗമായി മാറിയിരിക്കുകയാണ് വാഴ 2. ഹാഷിറും സംഘവും തങ്ങളുടെ അരങ്ങേറ്റം സമാനതകളില്ലാത്തതാക്കിയിരിക്കുകയാണ്. ആദ്യ ചിത്രം തന്നെ 50 കോടി ക്ലബ്ബിലേക്ക് എത്തിച്ചു കൊണ്ടാണ് ഹാഷിറും അലനും വിനായകും അജിനും മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. 2024 ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗത്തേക്കാള്‍ വലിയ വിജയമായി മാറിയിരിക്കുകയാണ് വാഴ 2. റിലീസ് ചെയ്ത് നാലാമത്തെ ദിവസമായി ഇന്നലെയായിരുന്നു ചിത്രത്തിന്റെ ‘ആദ്യ സണ്‍ഡെ ടെസ്റ്റ്’. ആദ്യ ഞായറാഴ്ച ചിത്രം നേടിയത് 8.40 കോടിയാണ്. ശനിയാഴ്ച നേടിയ 7.20 കോടിയില്‍ നിന്നും 16.7 ശതമാനത്തിന്റെ വളര്‍ച്ചയാണ് കളക്ഷനില്‍ ഉണ്ടായിരിക്കുന്നത്. ആദ്യ ദിവസം 10.5 കോടി നേടിയ ചിത്രം, സാക്‌നില്‍ക് വെബ്‌സൈറ്റിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്നും നാല് ദിവസം കൊണ്ട് നേടിയത് 29.70 കോടിയാണ്. ഓവര്‍ സീസ് കളക്ഷന്‍ 33.25 കോടിയാണ്. ആഗോള കളക്ഷന്‍ 62.95 കോടിയുമാണ്. മൂന്ന് ദിവസം കൊണ്ട് തന്നെ വാഴ ഒന്നാം ഭാഗത്തിന്റെ ലൈഫ് ടൈം കളക്ഷനെ രണ്ടാം…
R&B ഫാഷൻ ആഗോളതലത്തിൽ 184 സ്റ്റോറുകളിലേക്ക്; കേരളത്തിലെ പത്താമത്തെ സ്റ്റോർ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു
കൊച്ചി: അപ്പാരൽ ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ ലൈഫ് സ്റ്റൈൽ ബ്രാൻഡായ R&B ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കുന്നു. ബ്രാൻഡിന്റെ ഇന്ത്യയിലെ 42-ാമത്തെ സ്റ്റോറും കൊച്ചിയിലെ നാലാമത്തെ സ്റ്റോറും വില്ലിംഗ്ഡൺ 58, BOT ബ്രിഡ്ജിന് സമീപം പ്രവർത്തനമാരംഭിച്ചു. നിലവിൽ 9 രാജ്യങ്ങളിലായി 184-ലധികം സ്റ്റോറുകളുള്ള R&B, കേരളത്തെ തങ്ങളുടെ ഏറ്റവും തന്ത്രപ്രധാനമായ വിപണിയായാണ് കണക്കാക്കുന്നത്. മുക്കാടൻ ഗ്രൂപ്പ് ഉടമ തോമസ് ചാക്കോ, പ്രമുഖ ഇൻഫ്ലുവൻസർ അമിത ജോബിൻ എന്നിവർ ചേർന്ന് പുതിയ സ്റ്റോർ ഉദ്ഘാടനം ചെയ്തു. അത്യാധുനിക ഫാഷൻ ട്രെൻഡുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയിൽ പുതിയ വിപുലീകരണം നടത്തിയിരിക്കുന്നത്. കേരളത്തിലെ ഉപഭോക്താക്കൾക്ക് ആഗോള ഫാഷൻ ട്രെൻഡുകൾ മികച്ച മൂല്യത്തിൽ ലഭ്യമാക്കാനാണ് ബ്രാൻഡ് ലക്ഷ്യമിടുന്നതെന്ന് അപ്പാരൽ ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് തുഷാർ വേദ് അറിയിച്ചു. ഇന്ത്യയിലെ 42-ാമത് സ്റ്റോറിന്റെ ഉദ്ഘാടനം ഈ ദൗത്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണെന്നും ഹൈ-സ്ട്രീറ്റ് സ്റ്റൈലും ദൈനംദിന ഫാഷനും സമന്വയിപ്പിച്ചുകൊണ്ട് വരും ദിവസങ്ങളിൽ കൂടുതൽ നഗരങ്ങളിലേക്ക് എത്താനാണ് ബ്രാൻഡ്…
പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗം: റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ; നടപടിയെടുക്കുന്നതിൽ നിയമോപദേശവും തേടി
തിരുവനന്തപുരം: കാട്ടാക്കട ബിജെപി സ്ഥാനാർത്ഥി പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗത്തിൽ റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലാ കളക്ടറോടാണ് റിപ്പോർട്ട് തേടിയത്. നടപടിയെടുക്കുന്ന കാര്യത്തിൽ നിയമോപദേശവും തേടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത യോഗത്തിലാണ് പി കെ കൃഷ്ണദാസ് ലൗ ജിഹാദ് പ്രസംഗം നടത്തിയത്. എല്‍ഡിഎഫും യുഡിഎഫും അധികാരത്തിൽ വന്നാൽ ഭരണം നിയന്ത്രിക്കുന്നത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായിരിക്കുമെന്നും പാകിസ്ഥാൻ അനുകൂല സംഘടനകൾ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് പി കെ കൃഷ്ണദാസിന്‍റെ പരാമര്‍ശം. ഹിന്ദു പെൺകുട്ടികളെ മതം മാറ്റി ദേശവിരുദ്ധപ്രവർത്തനത്തിന് ഉപയോഗിക്കും. ഇതിന് രണ്ട് മുന്നണികളും സഹായിക്കുമെന്നും കൃഷ്ണദാസ് തെരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞു. ക്രൈസ്തവ പെൺകുട്ടികളെയും പ്രണയം നടിച്ച് രാജ്യവിരുദ്ധപ്രവർത്തനത്തിന് ഉപയോഗിക്കുമെന്നും കേരളം അപകട അവസ്ഥയിലാകുമെന്നും കൃഷ്ണദാസ് പറഞ്ഞു. എന്നാൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പി കെ കൃഷ്ണദാസിന്റെ പ്രസംഗത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു. പാർട്ടിക്ക് അത്തരമൊരു അഭിപ്രായം ഇല്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
ഇറാന്റെ ഇന്‍റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മാജിദ് ഖദേമി കൊല്ലപ്പെട്ടു; ടെഹ്റാൻ ലക്ഷ്യമിട്ടുള്ള യുഎസ് – ഇസ്രയേൽ ആക്രമണത്തിനിടെ
ടെഹ്റാൻ: ഇറാന്‍റെ ഇന്‍റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ സർദാർ മാജിദ് ഖദേമി കൊല്ലപ്പെട്ടെന്ന് ഐആർജിസി. ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഇന്റലിജൻസ് വിഭാഗം തലവൻ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ആക്രമണത്തിന് പിന്നിൽ അമേരിക്കയും ഇസ്രയേലുമാണെന്ന് ഇറാൻ ആരോപിച്ചു.ഖാദേമി എവിടെ വെച്ചാണ് കൊല്ലപ്പെട്ടതെന്ന് ഐആർജിസി വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച പുലർച്ചെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാന് ചുറ്റുമുള്ള ജനവാസ മേഖലകളിൽ നിരവധി വ്യോമാക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. പിന്നാലെയാണ് ഇന്റലിജൻസ് ചീഫിന്റെ മരണം ഐആർജിസി സ്ഥിരീകരിച്ചത്. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഖാദേമി കൊല്ലപ്പെട്ടതെന്ന് ഇറാൻ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ചോ കൃത്യമായ എവിടെ വച്ചാണ് സംഭവമെന്നോ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ടെഹ്റാനിൽ ഒന്നിന് പിറകേ ഒന്നായുണ്ടായ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ തെക്കുപടിഞ്ഞാറന്‍ നഗരത്തില്‍ പുലര്‍ച്ചെയോടെ ജനവാസ മേഖലയിലാണ് വ്യോമാക്രണം ഉണ്ടായത്.…
‘കേരളത്തിലേത് മികച്ച സംവിധാനം’; പൊലീസ് സ്റ്റേഷനുകളിലെ സിസിടിവിയില്‍ കേരളത്തെ അഭിനന്ദിച്ച് സുപ്രീംകോടതി
ദില്ലി: പൊലീസ് സ്റ്റേഷനുകളിലെ സിസിടിവിയില്‍ കേരളത്തെ അഭിനന്ദിച്ച് സുപ്രീംകോടതി. കേരളത്തിലേത് മികച്ച സംവിധാനമാണ് കോടതി നിരീക്ഷിച്ചു. സിസിടിവിയിലൂടെ ലൈവായി നിരീക്ഷണം നടത്താനാകുമെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ മാതൃകയാക്കാമെന്നും കോടതി പറഞ്ഞു. പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് നേരിട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശം നല്‍കി. ജാർഖണ്ഡ് അടക്കം സംസ്ഥാനങ്ങൾ സിസിടിവികൾ സ്ഥാപിക്കുന്നതിൽ പിന്നോട്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിവാദത്തില്‍ ഇടപെട്ട് കോടതി; കേസെടുക്കാൻ പൊലീസിന് അനുമതി നൽകി
തൃശൂർ: വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ കേസെടുക്കും. കിറ്റ് വിവാദത്തിൽ കേസെടുക്കാൻ ചാവക്കാട് മജിസ്ട്രേറ്റ് കോടതി പൊലീസിന് അനുമതി നൽകി. കിറ്റിന് ഓർഡർ നൽകിയ ആളെ കേസില്‍ പ്രതിയാക്കും. ബിജെപി കിറ്റ് തയ്യാറാക്കി എന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എൻ പ്രതാപന്റെ പരാതി. സൂപ്പർമാർക്കറ്റിന്റെ ഗോഡൗണിൽ നിന്ന് കിറ്റുകളും കണ്ടെത്തിയിരുന്നു. അതേസമയം, കിറ്റ് വിവാദം ടി എൻ പ്രതാപന്റെ തരംതാണ നാടകമെന്ന് ബിജെപി ആരോപിച്ചു. ചട്ടലംഘനം നടത്തുന്ന ബിജെപിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ സഹായിക്കുകയാണെന്ന് ഇടതുപക്ഷവും ആരോപിച്ചു.കലാശക്കൊട്ടിന് മണിക്കൂറുകൾ ശേഷിക്കേ കിറ്റ് വിവാദത്തിൽ കൊമ്പുകോർക്കുകയാണ് മുന്നണികൾ. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ദേവൻ ഉൾപ്പടെയുള്ളവർ ഗൃഹസമ്പർക്കത്തിനാണ് ചാംപ്യൻ ട്രേഡേഴ്സ് ഉടമയുടെ വീട്ടിലെത്തിയതെന്നായിരുന്നു കിറ്റ് വിവാദത്തിൽ ബിജെപി പറയുന്നത്. ഒരുപകൽ നീണ്ട പ്രതിഷേധങ്ങളുണ്ടായിട്ടും കിറ്റ് വിവാദത്തിൽ പൊലീസ് വേണ്ട നടപടി എടുത്തില്ലെന്നാണ് കോൺഗ്രസ് വാദം. സിസിടിവി പരിശോധിച്ചതിൽ കിറ്റ് കണ്ടെത്തിയ ഗോഡൗണിൽ ദേവന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഈ കാരണം പറഞ്ഞാണ് ദേവനെതിരെ പൊലീസ് കേസെടുക്കാതെ…
