Author: News Desk

ദില്ലി: വനിതാ സംവരണ ബില്ലിൽ ഭേദഗതിക്കുള്ള നീക്കവുമായി കേന്ദ്രസർക്കാർ. വനിതാ സംവരണം അടുത്ത വർഷം മുതൽ നടപ്പാക്കാനുള്ള ഭേദഗതി ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ പാസാക്കിയേക്കും. ഭേദഗതി കൊണ്ടുവരുന്നതിന് സമവായം തേടി പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ വിളിച്ചു. നിലവിലെ നാരീ ശക്തി നിയമപ്രകാരം മണ്ഡല പുനർ നിർണയത്തിന് ശേഷമാണ് വനിതാ സംവരണം നടപ്പാക്കേണ്ടത്. എന്നാൽ ഇതിന് മുൻപ് തന്നെ അടുത്ത വർഷം ആദ്യം നടക്കുന്ന യുപി, ഉത്തരാഖണ്ഡ് പഞ്ചാബ് തെരഞ്ഞെടുപ്പുകളിൽ ഇത് പ്രാബല്യത്തിൽ വരുത്താനാണ് ഭേദഗതി കൊണ്ടുവരുന്നത്. വനിതാ സംവരണം നടപ്പാക്കേണ്ട മണ്ഡലങ്ങൾ നറുക്കിട്ട് തീരുമാനിക്കുമെന്നാണ് സൂചന. വനിതാ സംവരണത്തിനായി 2029 വരെ കാത്തിരിക്കരുതെന്ന് നേരത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അതിനാൽ ബില്ലിനെ വിവിധ കക്ഷികൾ പിന്തുണയ്ക്കാനാണ് സാധ്യത.

Read More

മോസ്കോ: ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധം ആഗോള ഊർജ്ജ വിപണികളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട എണ്ണ ​ഗതാ​ഗതം വരും ആഴ്ചകളിൽ പൂർണ്ണമായും നിലച്ചേക്കാമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. യൂറോപ്യൻ രാജ്യങ്ങൾ ബന്ധം പുനഃസ്ഥാപിക്കുന്നതിൽ താൽപ്പര്യം പ്രകടിപ്പിച്ചാൽ അവരുമായി ദീർഘകാല ഊർജ്ജ സഹകരണം പുനഃസ്ഥാപിക്കാൻ റഷ്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മധ്യപൂർവദേശത്തെ സ്ഥിതി ആഗോള വിതരണത്തെ തടസ്സപ്പെടുത്താൻ തുടങ്ങിയിട്ടുണ്ടെന്നും പ്രതിസന്ധി എണ്ണവില കുത്തനെ ഉയർത്തുകയും വിശാലമായ സാമ്പത്തിക താൽപര്യത്തിന് ഭീഷണിയാകുകയും ചെയ്തിട്ടുണ്ടെന്നും റഷ്യയിലെ പ്രമുഖ എണ്ണ, വാതക കമ്പനികളുടെ എക്സിക്യൂട്ടീവുകളുമായും സർക്കാർ ഉദ്യോഗസ്ഥരുമായും നടത്തിയ ടെലിവിഷൻ കൂടിക്കാഴ്ചയിൽ പുടിൻ പറഞ്ഞു. ഒരു ദിവസം മുമ്പ് എണ്ണവില ബാരലിന് 100 ഡോളർ കടന്ന് 2022 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. യുദ്ധം മൂലം ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെ തുടർന്നാണ് ഈ കുതിച്ചുചാട്ടം. ലോകത്തിലെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗവും മേഖലയിലൂടെയാണ് നടക്കുന്നത്.…

Read More

ദില്ലി: രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമാകുന്നു. പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർധിപ്പിക്കാനാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ തീരുമാനം. വില ഉയർത്താതെ രക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി ഐഓസി കൺട്രി ഹെഡ് ബി ബി പാത്ര വിതരണക്കാർക്ക് കത്തയച്ചു. ഏത് നിമിഷവും വില വർധന പ്രാബല്യത്തിൽ വരുത്തുമെന്നും എത്ര രൂപ കൂട്ടുമെന്നത് സെയിൽസ് ടീം അറിയിക്കുമെന്നുമാണ് കത്തിൽ പറയുന്നു. ഇന്നലെയാണ് വിരണക്കാർക്ക് കത്തയച്ചത്. ക്രൂഡ് ഓയിൽ വില വർധനയും രൂപയുടെ മൂല്യത്തകർച്ചയും ചൂണ്ടിക്കാട്ടിയാണ് ഐഓസി വിതരണക്കാർക്ക് കത്ത് അയച്ചിരിക്കുന്നത്. അതേസമയം, പാചകവാതക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് വാണിജ്യ സിലിണ്ടർ വിതരണം നിർത്തിയതായും ഐഒസി അറിയിച്ചു. ബെംഗളൂരുവിലെ ഹോട്ടലുകളിലും ഇൻഡസ്ട്രികളിലും വിതരണം നിർത്തിവെച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെന്നൈ ഡിവിഷനാണ് അറിയിപ്പ് നൽകിയത്. ഉപഭോക്താക്കൾ ഇതര വഴികൾ തേടണമെന്നുമാണ് നിർദേശം. ഇതിനിടെ ഭാരത് പെട്രോളിയവും എച്ച്പിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബെം​ഗളൂരു ന​ഗരത്തിലെ 35,000 ഓളം ഹോട്ടലുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മാസം നഗരത്തിൽ വേണ്ടത് 3 ലക്ഷം സിലിണ്ടറുകളാണ്.…

Read More

ദില്ലി: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി പത്ത് ദിവസത്തേക്ക് മാറ്റി. കേസിൽ വിചാരണ കോടതി വിധിച്ച നഷ്ടപരിഹാര തുക ലഭിച്ചിട്ടില്ലെന്ന ചന്ദ്രബോസിന്റെ ഭാര്യയുടെ അപേക്ഷയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. വ്യവസായി മുഹമ്മദ് നിഷാം, സംസ്ഥാന സർക്കാർ എന്നിവർക്കാണ് നോട്ടീസ് അയച്ചത്.വിചാരണക്കോടതി വിധിച്ച അൻപത് ലക്ഷം രൂപ നഷ്ടപരിഹാരതുക പ്രതിയോ സർക്കാരോ നൽകണമെന്നായിരുന്നു വിചാരണക്കോടതി ഉത്തരവ്. ഇത് നൽകിയിട്ടില്ലെന്ന് കാട്ടിയാണ് ചന്ദ്രബോസിന്റെ കുടുംബം കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയത്. ഇക്കാര്യം വിശദമായി പരിശോധിക്കാമെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസിൽ ചന്ദ്രബോസിന്റെ ഭാര്യയ്ക്കായി അഭിഭാഷകൻ എം ആർ അഭിലാഷ് ഹാജരായി. അതേസമയം ശിക്ഷാവിധിക്കെതിരായ നിഷാമിന്റെ അപേക്ഷയിൽ ഇടക്കാല ജാമ്യം നൽകുന്നതിൽ സുപ്രീംകോടതി സംസ്ഥാനസർക്കാരിന്റെ നിലപാട് തേടി. ഏഴ് ദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം. ഇടക്കാല ജാമ്യം നൽകാൻ കോടതി തയ്യാറായെങ്കിലും സർക്കാർ കടുത്ത എതിർപ്പ് അറിയിച്ചതോടെയാണ് മറുപടി തേടിയത്. സംസ്ഥാനത്തിനായി…

Read More

തിരുവനന്തപുരം: ഭാര്യ ബിന്ദുമേനോൻ ഉന്നയിച്ച വിവാദ ആരോപണങ്ങളില്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ രാജി വയ്ക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ഗണേഷ് കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. മന്ത്രി ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ പരാതി കുടുംബപ്രശ്നമെന്ന് പറഞ്ഞ് ഒത്തുതീര്‍പ്പാക്കുമ്പോഴും എൽഡിഎഫ് സര്‍ക്കാരിനെതിരെ രാഷ്ട്രീയ ചോദ്യങ്ങള്‍ ഉയരുകയാണ്. പിണറായി സര്‍ക്കാരിന് ഏറ്റവും വലിയ നേട്ടമായി പറയുന്നത് സ്ത്രീപക്ഷ നിലപാടുകളാണ്. എന്നാൽ ഗണേഷിനെ മന്ത്രിസഭയിൽ ഇരുത്തിക്കൊണ്ട് മുഖ്യമന്ത്രിക്ക് ആ സ്ത്രീപക്ഷ അവകാശ വാദം ആവര്‍ത്തിക്കാനാകില്ല. വീട്ടിൽ കയ്യേറ്റമടക്കമുണ്ടായെന്ന 112 വിളിച്ച് മന്ത്രിയുടെ ഭാര്യ പരാതിപ്പെട്ടപ്പോള്‍ വന്ന പൊലീസ് ഒരു നടപടിയും എടുത്തില്ല. ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് ഒഴിഞ്ഞു. മുഖ്യമന്ത്രിയുടെ മകളെ വിവരം അറിയിച്ചെന്ന വെളിപ്പെടുത്തലുമുണ്ടായി. പരാതി ഒത്തുതീര്‍പ്പാക്കുമ്പോഴും ഒരു ഇടപെടലുമുണ്ടായില്ലെന്ന പ്രശ്നം നിലനിൽക്കുന്നു.  രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് നടപടികള്‍ വേഗത്തിലാക്കിയ സര്‍ക്കാര്‍ ഗണേഷിന്‍റെ വിഷയത്തിൽ എന്ത് ചെയ്തെന്ന ചോദ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷം ഉയര്‍ത്തും. പത്തനാപുരത്ത് ഗണേഷിന്‍റെ സ്ഥാനാര്‍ത്ഥിത്വം വരുമ്പോഴുമൊക്കെ ഇടത്…

Read More

കാസർകോട്: മഞ്ചേശ്വരത്തെ കെ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കാസർകോട്ടെ ബിജെപിയിൽ ഭിന്നത രൂക്ഷം. മഞ്ചേശ്വരം മണ്ഡലം ഇൻചാർജ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എംഎൽ അശ്വിനി ആവശ്യപ്പെട്ടു. കെ സുരേന്ദ്രൻ മണ്ഡലത്തിൽ നടത്തുന്ന പരിപാടികൾ അറിയിക്കുന്നില്ലെന്നാണ് എംഎൽ അശ്വിനിയുടെ പരാതി. മഞ്ചേശ്വരത്ത് മേഖലാ വൈസ് പ്രസിഡന്റ് വിജയകുമാർ റൈ ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നെന്നുമാണ് പാർട്ടിയിൽ ഉയരുന്ന ആക്ഷേപം.അതേസമയം, ഇന്നലെ നടന്ന യോ​ഗത്തിൽ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാർഥി പട്ടിക ദേശീയ നേതൃത്വത്തിന് നൽകി. ബിജെപി മുൻ സംസ്ഥാന അധ്യക്ഷന്മാരായ വി മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറിമാർ, ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. അന്തിമ പട്ടികയ്ക്ക് 12 ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ അംഗീകാരം നൽകും. ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

Read More

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ് അയച്ചത്. നെടുമ്പാശ്ശേരി എസ് എച്ച് ഒ വഴിയാണ് വെറുതെ വിട്ട പ്രതികൾക്ക് നോട്ടീസ് അയക്കുക. വിചാരണക്കോടതിയുടെ ഗുരുതര വീഴ്ച്ചകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് 300 പേജുള്ള അപ്പീലാണ് സർക്കാർ സമര്‍പ്പിച്ചത്. കേസിലെ ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളെയാണ് കോടതി 20വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ആറു പ്രതികള്‍ക്കും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളും തെളിഞ്ഞിരുന്നു. കേസിലെ ഏഴു മുതൽ പത്തുവരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. എട്ടാം പ്രതിയായ ദിലീപിനെയും കോടതി വെറുതെ വിട്ടിരുന്നു. ഗൂഢാലോചനയടക്കം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയത്. അതേസമയം, വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് കേസിലെ അഞ്ചും ആറും പ്രതികള്‍ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.കേസിൽ പൾസർ സുനി ഉൾപ്പെടെയുള്ള ആറു…

Read More

തിരുവനന്തപുരം: കോളിളക്കങ്ങൾക്കൊടുവിൽ ​ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചുവരുത്തി മന്ത്രി ക്ഷമാപണം നടത്തി. ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ​ഗണേഷ്കുമാർ സമ്മർദത്തിലായിരുന്നു. ഘടക കക്ഷികളുൾപ്പടെ ​ഗണേഷ്കുമാർ പ്രശ്നം അതീവ ​ഗുരുതരമെന്നായിരു്നനു വിലയിരുത്തിയത്. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുന്നത്.വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ​ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചു. ഗണേഷ് ഇന്നലെ സഹോദരിയെ വിളിച്ചതായും ഇന്ന്‌ തന്നെയും വിളിച്ചെന്നും ബിന്ദു മേനോൻ . മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോൻ പറയുന്നത്. ഗണേഷിനെ ഇട്ടെറിഞ്ഞ് പോകാനില്ലെന്നും അത്രമേൽ ഇഷ്ടപ്പെടുന്നെന്നും ബിന്ദു മേനോൻ പറഞ്ഞു. കാബിനറ്റ് യോ​ഗത്തിൽ പങ്കെടുക്കാനായി വാളകത്തെ വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുൻപാണ് ​ഗണേഷ് ഭാര്യയെ വിളിച്ച് ക്ഷമാപണം നടത്തിയത്. തുടർന്നാണ് പ്രശ്നം ഒത്തുതീർപ്പിലേക്ക് അടുത്തത്. ഏതാനും ദിവസങ്ങളായി സൈബറിടങ്ങളിൽ നിലനിന്നിരുന്ന ആക്ഷേപങ്ങളിൽ വിശദീകരണവുമായി ഇന്നലെയാണ് മന്ത്രി രം​ഗത്തുവന്നത്. തനിക്ക് പ്രണയമുണ്ടെന്നും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അഞ്ചല്ല, അയ്യായിരം പ്രണയമുണ്ടെന്നും വട്ടുള്ളവർ…

Read More

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന ആരോപണത്തിൽ സർക്കാരിന് ആശ്വാസം. സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹ‍ർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ ഓഫീസ് ഡി എ സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സന്ദേശമയച്ചത് നല്ല ഭരണത്തിന്റെ ഭാഗമായേ കാണാനാകൂവെന്നും കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്പാർക്കിൽ നിന്ന് ഡാറ്റ കൈമാറി എന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹ‍ർജി തള്ളിയത്.സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ സ്പാർക്കിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയതിൽ സ്വകാര്യത ലംഘനം ചൂണ്ടികാട്ടിയുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. സെക്രട്ടറിയേറ്റ് ജീവനക്കാരൻ അനിൽകുമാർ അടക്കമുള്ളവരാണ് അനുമതിയില്ലാതെ വിവരങ്ങൾ ചോർത്തിയതിൽ ഹൈക്കോടതിയെ സമീപിച്ചത്. ജീവനക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് ക്ഷാമബത്ത അടക്കം നൽകിയത് ചൂണ്ടികാട്ടി മെസേജുകൾ അയക്കുന്നുവെന്നും ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നുമായിരുന്നു ഹ‍ർജിക്കാരുടെ വാദം. എന്നാൽ, തെരഞ്ഞെടുപ്പ് സന്ദേശങ്ങൾ ഒന്നും അയച്ചില്ലെന്നും ജിവനക്കാർക്ക് അയച്ചത് ഭരണ നിർവ്വഹണത്തിന്‍റെ ഭാഗമായ സന്ദേശങ്ങൾ മാത്രമാണെന്നുമാണ് സർക്കാറിന്‍റെ മറുപടി. ആരുടെയും വ്യക്തിഗത വിവരങ്ങൾ സൂക്ഷിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ്…

Read More

കോഴിക്കോട്: കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിക്ക് മുന്നിൽ ബിജെപി പ്രതിഷേധം. പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. രണ്ട് കരാർ നഴ്സുമാരെ പിരിച്ചുവിട്ട നടപടി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രണ്ടു പേരെ പിരിച്ചുവിട്ട നടപടി റദ്ദ് ചെയ്ത് അന്വേഷണം നടത്താമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയെന്ന് ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു പറഞ്ഞു. ഹോസ്റ്റൽ ഒഴിയാനുള്ള തീരുമാനം പിൻവലിക്കുമെന്നും മാനേജ്മെന്റ് ഉറപ്പ് നൽകി. ഇതോടെ ആശുപത്രിക്ക് മുന്നിലെ പ്രതിഷേധം ബിജെപി അവസാനിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്‌സുമാരെ ആശുപത്രി അധികൃതർ തടഞ്ഞുവെച്ചെന്നാണ് യുഎൻഎയുടെ ആരോപണം. സമരം ചെയ്യാന്‍ താത്പര്യമില്ലാത്തവരെ നിര്‍ബന്ധിച്ച് ഇറക്കിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നും ആരേയും തടഞ്ഞിട്ടില്ലെന്നുമാണ് ആശുപത്രി അധൃതരുടെ വിശദീകരണം. സമരത്തിനിറങ്ങിയ രണ്ട് നഴ്സുമാരെ പിരിച്ച് വിട്ടെന്ന് ആരോപിച്ച് യുഎൻഎ ആശുപത്രിയിലേക്ക് മാർച്ചും നടത്തി. സമരത്തിന് വഴങ്ങില്ലെന്നായിരുന്നു ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചക്ക് ശേഷം സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്റെ പ്രതികരണം. ശമ്പള വർധനവ് അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ…

Read More