- തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ
- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
Author: News Desk
കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്, എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത് സമയ നഷ്ടം എന്ന് നിയമോപദേശം
ദില്ലി: മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ നാളെ ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. അഭിഭാഷക സംഘത്തെ മാറ്റിയിട്ടുണ്ട്. ദില്ലിയിൽ നിന്നുള്ള അഭിഭാഷകനും സഭയ്ക്ക് വേണ്ടി ഹാജരാകും എന്നാണ് വിവരം. എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകില്ല. എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത് സമയ നഷ്ടം ഉണ്ടാക്കും എന്ന നിയമോപദേശത്തെ തുടര്‍ന്നാണ് തീരുമാനം. ബിലാസ്പൂരിൽ ആണ് ഛത്തീസ്ഗഡ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്. നിലവില്‍ കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്നാണ് സെഷന്‍സ് കോടതി ഇന്നലെ വ്യക്തമാക്കിയത്. ഇതോടെ ബജ്റംഗ്ദൾ പ്രവര്‍ത്തകര്‍ കോടതിക്ക് പുറത്ത് ആഹ്ലാദ പ്രകടനം നടത്തി. അറസ്റ്റിലായ കന്യാസ്ത്രീകളെ ബജ്റംഗ് ദൾ പ്രവർത്തകർ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പ്രവർത്തകർ ഇവരോട് വിവരങ്ങൾ ചോദിച്ചറിയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു ഇവരുടെ ചോദ്യം ചെയ്യൽ. കന്യാസ്ത്രീകളുടെ ബാഗുകളും ബജറംഗ് ദൾ പ്രവർത്തകർ പരിശോധിച്ചതായാണ് വിവരം.
ട്രെയിൻ അട്ടിമറി ശ്രമത്തിന് പിന്നാലെ പരിശോധന കർശനം, റെയിൽവേ ട്രാക്കുകളിലൂടെ ഡ്രോൺ പരിശോധന
പാലക്കാട്: ഒറ്റപ്പാലത്തെ ട്രെയിൻ അട്ടിമറി ശ്രമത്തിൽ റെയിൽവേ ട്രാക്കുകളിലൂടെയും സ്റ്റേഷനുകളിലൂടെയും ഡ്രോൺ പരിശോധന. പൊലീസും റെയിൽവേ പൊലീസും ചേർന്ന് സംയുക്ത ഡ്രോൺ പരിശോധന നടത്തി. ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി റെയിൽവേ സ്റ്റേഷനുകളിലും റെയിൽവേ ട്രാക്കുകളിലുമായിരുന്നു പരിശോധന. ഇക്കഴിഞ്ഞ 22 നായിരുന്നു ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ അഞ്ചിടങ്ങളിൽ നിന്നായി ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
യൂത്ത് കോൺഗ്രസ് നേതൃസംഗമത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം; ‘സംസ്ഥാന അധ്യക്ഷൻ ഏകാധിപതിയെപ്പോലെ പെരുമാറുന്നു’
ഇടുക്കി: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് പ്രതിനിധികൾ. സംസ്ഥാന അധ്യക്ഷൻ ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് ജില്ലാ നേതൃസംഗമത്തിൽ വെച്ച് പ്രതിനിധികൾ ആരോപിച്ചു. വിമർശനം കടുത്തതോടെ രാഹുൽ മാങ്കൂട്ടത്തിൽ വേദി വിട്ടുപോയെങ്കിലും പിന്നീട് തിരികെ എത്തി. സംഘടന പ്രവർത്തനത്തിൽ രാഹുൽ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. വിമർശനങ്ങളെ നേതൃത്വം അംഗീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, വയനാട് പുനരധിവാസത്തിനായുള്ള ഫണ്ട് പിരിവുകൾ ഓഗസ്റ്റ് 15-നകം പൂർത്തിയാക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ നിർദേശിച്ചു. സമയപരിധിക്കുള്ളിൽ ഫണ്ട് പിരിവ് പൂർത്തിയാക്കാത്ത മണ്ഡലം കമ്മിറ്റിക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലെ ഭിന്നതകൾ വ്യക്തമാക്കുന്നതാണ് ഇടുക്കിയിൽ നടന്ന ഈ നേതൃസംഗമം.
ധർമ്മസ്ഥല വെളിപ്പെടുത്തൽ; രണ്ടാം ദിവസത്തെ തെരച്ചിൽ 5 പോയിന്റുകളിലെ പരിശോധന പൂർത്തിയായി, ഒന്നും കണ്ടെത്താനായില്ല
ബെംഗളൂരു: ധർമസ്ഥലയിൽ മൃതദേഹം മറവ് ചെയ്തെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്തെ രണ്ടാം ദിവസത്തെ തെരച്ചിൽ പൂർത്തിയായി. 5 പോയിന്റുകളില്‍ പരിശോധന നടത്തിയിട്ടും അന്വേഷണസംഘത്തിന് ഒന്നും കണ്ടെത്താനായില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഒന്നും പറയാനാകില്ലെന്നും എസ് ഐ ടി തലവൻ പ്രണബ് മോഹന്തി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡി ഐ ജി അനുചേത് അറിയിച്ചു. ഇതുവരെ 13 പോയിന്റുകളാണ് മൃതദേഹം കുഴിച്ചിട്ടതായി സാക്ഷി ചൂണ്ടിക്കാണിച്ചത്. ധർമസ്ഥലയിൽ നൂറോളം മൃതദേഹം കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തിയ മുൻ ശുചീകരണത്തൊഴിലാളി ചൂണ്ടിക്കാണിച്ച് നൽകിയ ഇടങ്ങളിൽ ഇന്നും കുഴിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നുെം കണ്ടെത്താനായില്ല. ഇന്നലെ ധർമസ്ഥലയിലെ 13 ഇടങ്ങളാണ് സാക്ഷിയായി കണക്കാക്കുന്ന മുൻ ശുചീകരണത്തൊഴിലാളി പ്രത്യേകാന്വേഷണ സംഘത്തിന് ചൂണ്ടിക്കാണിച്ച് നൽകിയത്. സാക്ഷി കാണിച്ചുകൊടുത്ത എല്ലാ സ്പോട്ടുകളിലും പ്രത്യേകാന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ജിയോ ടാഗിംഗ് നടത്തിയിട്ടുണ്ട്. ഇതിൽ എട്ടാമത്തെ സ്പോട്ട് നേത്രാവതി നദിയിലെ സ്നാനഘട്ടത്തിന് അടുത്തും പതിമൂന്നാമത്തെ സ്പോട്ട് റോഡരികിലുമാണ്. മറ്റെല്ലാം വനമേഖലയിലോ കാട് മൂടിക്കിടക്കുന്ന ഇടങ്ങളിലോ ആണ്.…
പാകിസ്ഥാനെതിരായ സെമിയിൽ നിന്നും ഇന്ത്യൻ ടീം പിന്മാറി, ലെജൻഡ്‌സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാൻ ഫൈനലിൽ
ലെജൻഡ്‌സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും ഇന്ത്യൻ ടീം പിന്മാറി. പാകിസ്താനെതിരായ സെമിയിൽ നിന്നാണ് ഇന്ത്യയുടെ പിന്മാറ്റം. കളിക്കാനാകില്ലെന്ന് ഇന്ത്യൻ താരങ്ങൾ നിലപാട് എടുത്തതോടെയാണ് പിന്മാറ്റം. ഇന്ത്യ പിൻമാറിയതോടെ പാകിസ്ഥാൻ ഫൈനലിലെത്തി. ഏഷ്യ കപ്പിൽ കളിക്കാനുള്ള ബിസിസിഐ തീരുമാനം വിവാദമായിരിക്കെയാണ് പിന്മാറ്റം. ഗ്രൂപ്പ് മത്സരത്തിലും ഇന്ത്യ -പാകിസ്ഥാൻ മത്സരം ഉപേക്ഷിച്ചിരുന്നു. ലോക ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിലെ അവസാന മത്സരത്തില്‍ വിന്‍ഡീസിനെതിരെ തകർപ്പൻ ജയവുമായായിരുന്നു ഇന്ത്യ ചാമ്പ്യൻസ് സെമിയിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ വിന്‍ഡീസ് ചാമ്പ്യൻസിനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ചാമ്പ്യൻസ് തകര്‍ത്തത്. നേരത്തെ ഗ്രൂപ്പ് മത്സരത്തിലും ഇന്ത്യ -പാകിസ്ഥാൻ മത്സരം ഉപേക്ഷിച്ചിരുന്നു. പാകിസ്ഥാനെതിരായ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഇന്ത്യ പിന്‍മാറിയതിനാലാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. പഹല്‍ഗാം ഭീകരാക്രമണം നടന്നപ്പോള്‍ ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയ ഷഹീദ് അഫ്രീദി നയിക്കുന്ന പാക് ടീമിനെതിരെ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഇന്ത്യ ചാമ്പ്യൻസ് താരമായ ശിഖര്‍ ധവാന്‍ പിന്‍മാറിയതിന് പിന്നാലെയാണ് യുവരാജ് സിംഗ്, സുരേഷ് റെയ്ന, യൂസഫ് പത്താന്‍…
അനിർവചനീയ സ്നേഹത്തിന്റെ മാലാഖമാരെ കള്ളക്കേസിൽ കുടുക്കിയവർക്ക് മാപ്പില്ല.A. K. C. C. ബഹ്റൈൻ.
നമ്മുടെ മതേതര ഭരണഘടനയെ,നീതിന്യായ സംവിധാനങ്ങളുടെ പരിമിതികൾ തിരിച്ചറിഞ്ഞ് , ഒററു സംഘങ്ങൾ പോലീസിനെ പോലും നിയന്ത്രിക്കുന്ന ദുഃഖകരമായ അവസ്ഥയാണ് പ്രധാനമായും വടക്കേ ഇന്ത്യയിൽ നമ്മൾ കാണുന്നത്. ആ ഒറ്റു സംഘങ്ങൾ ഇത്തവണ എത്തിയത് ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിലാണ്. ഇല്ലാ കഥകൾ ഉണ്ടാക്കി നിസ്സഹായരും, നിഷ്കളങ്കരുമായ കന്യാസ്ത്രീകളെ അതിവേഗം ക്രിമിനലുകൾ ആയി ചിത്രീകരിച്ചു പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചപ്പോൾ… അവർ അറസ്റ്റ് ചെയ്തത് നമ്മുടെ ജനാധിപത്യ, മതേതരത്വത്തെ കൂടിയായിരുന്നു. ന്യൂനപക്ഷങ്ങളെ തെരുവിലും ട്രെയിനിലുകളിലും വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യുമ്പോൾ… നിയമ സംവിധാനങ്ങളെല്ലാം കയ്യുംകെട്ടി നോക്കുകുത്തികൾ ആകുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഭയം കൊണ്ടാണ്. ഇവിടെയും പോലീസുകാർ പതിവ് കാഴ്ചക്കാരായിരുന്നു. നമ്മുടെ നാട് എങ്ങോട്ടു പോകുന്നു എന്നുള്ളതിന്റെ കൃത്യമായ സൂചികയായി ഇത്തരം അക്രമങ്ങളെ കാണേണ്ടിയിരിക്കുന്നു. മതേതര ഭാരതത്തിന് തികച്ചും ലജ്ജാവഹമായ ഇത്തരം പ്രവർത്തികൾ ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാൻ, ജനാധിപത്യ- മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയമാണിതെന്നും, ഇനിയും ഇത്തരം പ്രവർത്തികൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും…
ഇന്ത്യയ്ക്ക് മേൽ 25% തീരുവ പ്രഖ്യാപിച്ച് ട്രംപ്; റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചാൽ പിഴയും നൽകണം
വാഷിംഗ്ടൺ: ഇന്ത്യയ്ക്ക് മേൽ 25% തീരുവ ചുമത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചതിന് പിഴയും ചുമത്തിയിട്ടുണ്ട്. അമേരിക്കയുമായി പുതിയ വ്യാപാരക്കരാറുകള്‍ ഓഗസ്റ്റ് ഒന്നിന് മുന്‍പ് ഉണ്ടാക്കിയില്ലെങ്കില്‍ കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. സമയപരിധിക്ക് രണ്ട് ദിവസം മുമ്പാണ് ട്രംപിന്റെ പുതിയ നീക്കം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ഇതുവരെ അന്തിമമായിട്ടില്ലാത്ത സാഹചര്യത്തിലാണ് ട്രംപ് തീരുവ ചുമത്തുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലാണ് ട്രംപ് ഇന്ത്യയുടെ ദീർഘകാല വ്യാപാര രീതികളെയും വിദേശനയങ്ങളെയും, പ്രത്യേകിച്ച് റഷ്യയുമായുള്ള അടുത്ത ബന്ധത്തെയും വിമർശിച്ചത്. “ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും, വർഷങ്ങളായി നമ്മൾ അവരുമായി താരതമ്യേന വളരെ കുറച്ച് മാത്രമേ ഇടപാടുകൾ നടത്തിയിട്ടുള്ളൂ, കാരണം അവരുടെ താരിഫ് വളരെ ഉയർന്നതാണ്. അതായത്, ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവയ്ൽ ഒന്ന്. കൂടാതെ മറ്റ് ഏതൊരു രാജ്യത്തേക്കാൾ കൂടുതൽ വ്യാപാര തടസ്സങ്ങൾ അവർക്കുണ്ട്,” എന്ന് ട്രംപ്…
കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍, ബജ്റംഗ്ദള്‍ വാദത്തെ അനുകൂലിച്ച് പ്രോസിക്യൂഷൻ, ഉത്തരവിന്‍റെ പകര്‍പ്പ് പുറത്ത്
റായ്പുര്‍: അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഛത്തീസ്ഗഡ് സര്‍ക്കാര്‍. ജാമ്യാപേക്ഷ സെഷൻസ് കോടതിയുടെ പരിഗണനയിലെത്തിയപ്പോള്‍ ജാമ്യം നൽകരുതെന്ന ബജ്റംഗ്ദള്‍ വാദത്തെ പ്രോസിക്യൂഷൻ അനുകൂലിച്ചു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ തയ്യാറാകാതെ ബിലാസ്പുര്‍ എൻഐഎ കോടതിയിലേക്ക് മാറ്റികൊണ്ടുള്ള ഛത്തീസ്ഗഡ് സെഷൻസ് കോടതിയുടെ ഉത്തരവിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഈ ഉത്തരവിലാണ് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുവെന്ന് വ്യക്തമാക്കിയിരിക്കുന്നത്. കോടതിയിൽ ബജ്റംഗ്ദൾ അഭിഭാഷകന്‍റെ വാദത്തെ പ്രോസിക്യൂഷൻ അനുകൂലിച്ചു. കേസ് സെഷൻസ് കോടതി അല്ല പരിഗണിക്കേണ്ടത് എന്നാണ് ഇരുവരും നിലപാട് അറിയിച്ചത്. ജാമ്യം നൽകരുതെന്ന് പൊലീസും വാദിച്ചു. കന്യാസ്ത്രീകൾക്ക് ജാമ്യം നൽകിയാൽ ഇനിയും മത പരിവർത്തനങ്ങൾ ആവർത്തിക്കുമെന്നും നാട്ടിൽ കലാപം ഉണ്ടാകുമെന്നും ബജ്റംഗ്ദൾ അഭിഭാഷകനും വാദിച്ചു. കേസിൽ അന്വേഷണം ഊർജിതമാക്കണമെന്നും ആവശ്യപ്പെട്ടു.
ബൈക്കിലെത്തിയ യുവാക്കള്‍ കെഎസ്ആര്‍ടിസി ബസ് ആക്രമിച്ചു; മുൻവശത്തെ ചില്ല് ഹെല്‍മറ്റ് കൊണ്ട് എറിഞ്ഞ് തകര്‍ത്തു
ആലപ്പുഴ: കായംകുളത്ത് കെഎസ്ആര്‍ടിസി ബസിനുനേരെ ആക്രമണം. കെഎസ്ആര്‍ടിസി ബസ് റോഡിലൂടെ പോകുന്നതിനിടെ ബൈക്കിലെത്തിയ യുവാക്കള്‍ ബസിന്‍റെ മുൻവശത്തെ ചില്ല് ഹെല്‍മറ്റ് കൊണ്ട് എറിഞ്ഞ് തകര്‍ത്തു. വണ്ടാനത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസിനുനേരെയാണ് ആക്രമണം ഉണ്ടായത്. കായംകുളം കൊറ്റൻകുളങ്ങരയിൽ വെച്ചാണ് സംഭവം.പ്രകോപനമില്ലാതെയായിരുന്നു ആക്രമണമെന്ന് ബസ് ജീവനക്കാർ പറഞ്ഞു. ബസിന്‍റെ ചില്ല് തകര്‍ത്തശേഷം യുവാക്കള്‍ രക്ഷപ്പെട്ടു. സംഭവത്തിൽ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കായംകുളം പൊലീസിൽ പരാതി നൽകി. ആക്രമണത്തിൽ ബസിലുണ്ടായിരുന്നവര്‍ക്കാര്‍ക്കും പരിക്കില്ല.
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി, കേസ് എൻഐഎ കോടതിയിലേക്ക്
ഛത്തീസ്ഗഡ് : ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതിരുന്ന ചത്തീസ്ഗഡ് സെഷൻസ് കോടതി, അപേക്ഷ ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ കന്യാസ്ത്രീകൾ ജയിലിൽ തുടരുമെന്ന് വ്യക്തമായി. അഞ്ചു ദിവസം മുമ്പാണ് ചത്തീസ്ഗഡിൽ വെച്ച് മലയാളികളായ കന്യാസ്ത്രീകൾ അറസ്റ്റിലാവുന്നത്. അതിനിടെ, അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബജ്രംഗ്ദൾ പ്രവർത്തകർ രംഗത്തെത്തി. കോടതിക്ക് മുന്നില്‍ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. ഛത്തീസ്ഗഡ് സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലായിരുന്നു കോടതിക്ക് മുന്നിൽ പ്രതിഷേധവുമായി ബജ്രംഗ്ദൾ പ്രവർത്തകർ എത്തിച്ചേർന്നത്. ജ്യോതി ശർമയുൾപ്പെടെയുള്ള നേതാക്കൾ മുദ്രാവാക്യം വിളികളോടെയാണ് കോടതിക്ക് മുന്നിലെത്തിയത്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ബജ്രംഗ്ദൾ പ്രവർത്തകർ അവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യാതൊരു കാരണവശാലും കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം ലോക്സഭയിൽ കെസി വേണുഗോപാൽ എംപി ഉന്നയിച്ചിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന കന്യാസ്ത്രീകളെ ബജ്രംഗ് ദളിൻറെ…
