Author: News Desk

മനാമ: ബഹ്‌റൈനില്‍ മയക്കുമരുന്ന് കടത്ത് തടയാന്‍ അധികൃതര്‍ നടത്തിയ പരിശോധനകളില്‍ വ്യത്യസ്ത കേസുകളിലായി വിവിധ രാജ്യക്കാരായ നിരവധി പേര്‍ പിടിയിലായി.രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. മൊത്തം ഏതാണ്ട് 24,000 ദിനാര്‍ വിലവരുന്ന 14 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയിട്ടുണ്ട്. പ്രതികള്‍ 20നും 49നുമിടയില്‍ പ്രായമുള്ളവരാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. മയക്കുമരുന്ന് കടത്തും വിപണനവും സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട്‌ലൈന്‍ നമ്പറായ 996 വഴിയോ 996@interior.gov.bh എന്ന ഇമെയില്‍ വിലാസത്തിലോ അറിയിക്കണമെന്ന് പൊതുജനങ്ങളോട് ആന്റി നാര്‍ക്കോട്ടിക്‌സ് ഡയരക്ടറേറ്റ് അഭ്യര്‍ത്ഥിച്ചു.

Read More

ദില്ലി: ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ഉപാധികളോടെ ജാമ്യം. ബിലാസ്പുർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷൻ പൂർണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സർക്കാർ ജാമ്യാപേക്ഷയെ എതിർത്തത്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സിറാജുദ്ദീന്‍ ഖുറേഷിയാണ് വിധി പറഞ്ഞത്. ഇന്ന് തന്നെ കന്യാസ്ത്രീകൾ ജയിൽ മോചിതരാകും. മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിൽ കഴിയുകയായിരുന്നു. മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്നായിരുന്നു കന്യാസ്ത്രീകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് വാദിച്ചത്. അഞ്ചാമത്തെ വയസ്സിൽ മതപരിവർത്തകയാണ് യുവതി. ജോലിക്ക് കൊണ്ടുപോയതിന് പൂർണമായ രേഖകളുണ്ട്. അതുകൊണ്ടുതന്നെ ചുമത്തിയിരിക്കുന്നത് അടിസ്ഥാനം ഇല്ലാത്ത കുറ്റമാണെന്നാണ് അഭിഭാഷകൻ അമൃതോ ദാസ് അറിയിച്ചത്. ജാമ്യം കിട്ടിയാലും എഫ്ഐആര്‍ റദ്ദാക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ എംപിമാര്‍ പ്രതികരിച്ചു. അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി…

Read More

തൃശൂർ: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ യൂറോളജി വിഭാഗത്തിലെ ഡോ ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് അയച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഡോ ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് സ്വാഭാവിക നടപടിയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിൽ ഏറെ ശുപാർശകളുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്നലെയാണ് ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. അതേസമയം, ഡോ ഹാരിസിനെതിരായ കാരണം കാണിക്കൽ നോട്ടീസിൽ പ്രതികരണവുമായി ഡോക്ടർമാരുടെ സംഘടന രം​ഗത്തെത്തി. നടപടി ഉണ്ടായാൽ ശക്തമായ പ്രതിഷേധമുണ്ടാവുമെന്ന് കെജിഎംസിടിഎ (KGMCTA) വ്യക്തമാക്കി. നോട്ടീസിനെ നടപടിക്രമങ്ങളുടെ ഭാഗമായി കാണുന്നുവെന്നും അതിനപ്പുറമുള്ള നടപടി ഉണ്ടായാൽ ശക്തമായ പ്രതികരിക്കുമെന്നും കെജിഎംസിടിഎ അറിയിച്ചു. അതിനിടെ, ഡോ ഹാരിസ് ചിറക്കൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ആശുപത്രി വികസന സമിതിക്കും സെക്രട്ടറിക്കും നൽകിയ കത്തുകൾ പുറത്ത് വന്നു. മൂത്രാശയ ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ രോഗികൾക്ക് കൃത്യമായ ചികിത്സ നൽകാൻ കഴിയുന്നില്ലെന്നാണ് കത്തുകളിൽ…

Read More

ദില്ലി: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ എന്‍ഐഎ കോടതിയിൽ ജാമ്യ ഹർജി നൽകി. മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി കോടതിയില്‍ ഹാജരാവുക. വളരെ നീണ്ടുനിന്ന കൂടിയാലോചനകൾക്ക് ശേഷമാണ് ബിലാസ്പൂരിലെ എന്‍ഐഎ കോടതിയില്‍ തന്നെ ജാമ്യാപേക്ഷ നല്‍കാം എന്ന് സഭാനേതൃത്വം തീരുമാനിച്ചത്. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ കാലതാമസം ഉണ്ടാകും എന്ന വിലയിരുത്തലിലാണ് നടപടി. സിസ്റ്റര്‍മാരുടെ ആരോഗ്യനിലയുൾപ്പെടെ കോടതിയെ ബോധ്യപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളോ നേതാക്കളോ കോടതിയിലേക്ക് പോകേണ്ട, അഭിഭാഷകന്‍ മാത്രം പോയാല്‍ മതി എന്നാണ് നിലവില്‍ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളികളായ രണ്ട് കന്യാസത്രീകൾ എട്ട് ദിവസമായി ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുകയാണ്. ഇവര്‍ക്ക് ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിക്കന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. നൂറു ശതമാനം ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷ എന്ന് സിസ്റ്റർ പ്രീതിയുടെ സഹോദരൻ ബൈജു പറഞ്ഞു. ഇരുവരും ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. തൊട്ടടുത്ത ദിവസം ഇറങ്ങാം എന്നാണ് അവർ കരുതിയത്. സിസ്റ്റര്‍മാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. അമിത്…

Read More

മനാമ: ബഹ്റൈനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന പലസ്തീന്‍ ആഭ്യന്തര മന്ത്രി ജനറല്‍ സിയാദ് മഹ്‌മൂദ് ഹബ് അല്‍ റീഹ് പൊതു സുരക്ഷാ മേധാവി ലെഫ്റ്റനന്റ് ജനറല്‍ താരിഖ് ബിന്‍ ഹസ്സന്‍ അല്‍ ഹസ്സനൊപ്പം ആഭ്യന്തര മന്ത്രാലയത്തിലെ നിരവധി പ്രധാന ഡയറക്ടറേറ്റുകള്‍ സന്ദര്‍ശിച്ചു.റോയല്‍ പോലീസ് അക്കാദമി, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷന്‍ ആന്റ് ഫൊറന്‍സിക് എവിഡന്‍സ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി തുടങ്ങിയ ഇടങ്ങളിലായിരുന്നു സന്ദര്‍ശനം.റോയല്‍ പോലീസ് അക്കാദമിയില്‍ പലസ്തീന്‍ മന്ത്രിയും ഒപ്പമുണ്ടായിരുന്ന പ്രതിനിധി സംഘവും ആഭ്യന്തര മന്ത്രാലയത്തിന്റെ പേസ് സ്റ്റിക്ക് ഡിവിഷന്റെ അന്താരാഷ്ട്ര നേട്ടങ്ങള്‍ വിവരിക്കുന്ന ഡോക്യുമെന്ററി കണ്ടു.ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി സുരക്ഷാ ഉദ്യോഗസ്ഥരെ തയ്യാറാക്കുകയും യോഗ്യരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള അക്കാദമിയുടെ അക്കാദമിക്, പരിശീലന പരിപാടികളെക്കുറിച്ച് അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തു.ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷന്‍ ആന്റ് ഫൊറന്‍സിക് എവിഡന്‍സ് സന്ദര്‍ശിച്ച മന്ത്രിക്ക്കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് എന്നിവ തടയുന്നതിനുള്ള…

Read More

മനാമ: ബഹ്‌റൈനില്‍ ബോട്ടപകടത്തില്‍ രണ്ടു പേര്‍ മരിച്ച കേസിലെ ഒരു പ്രതിയുടെ തടവുശിക്ഷ അപ്പീല്‍ കോടതി മൂന്നു വര്‍ഷമാക്കി ഉയര്‍ത്തി.മുമ്പ് ശിക്ഷിക്കപ്പെട്ട് പിന്നീട് നാടുകടത്തപ്പെട്ട രണ്ടു വിദേശികളോടൊപ്പം പ്രതി നിയമവിരുദ്ധ മത്സ്യബന്ധനത്തിന് പോയപ്പോഴാണ് അപകടമുണ്ടായതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. സുരക്ഷാ ഉപകരണങ്ങളില്ലാതെയാണ് പ്രതി സ്വന്തം ബോട്ടില്‍ പോയത്. കോസ്റ്റ് ഗാര്‍ഡ് കണ്ടുപിടിക്കാതിരിക്കാന്‍ നാവിഗേഷന്‍ ലൈറ്റുകള്‍ ഓഫാക്കുകയും ബോട്ടിന്റെ ട്രാക്കിംഗ് സിസ്റ്റം പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു.തിരിച്ചുവരുമ്പോള്‍ മയക്കുമരുന്നിന്റെ ലഹരിയില്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ബോട്ട് ഓടിച്ചു. ബോട്ട് രണ്ടു പേര്‍ സഞ്ചരിച്ചിരുന്ന മറ്റെരു ബോട്ടില്‍ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ അവര്‍ പിന്നീട് മരിച്ചു.കീഴ്‌ക്കോടതി പ്രതിക്ക് ആദ്യം ആറു മാസം തടവാണ് വിധിച്ചിരുന്നത്. പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് അപ്പീല്‍ കോടതി ശിക്ഷ മൂന്നു വര്‍ഷമാക്കിയത്.

Read More

മനാമ: പ്രതിദിനം 60 ദശലക്ഷം ഗാലന്‍ കുടിവെള്ള വിതരണം ഉറപ്പാക്കുന്ന സുസ്ഥിര ജലവിതരണ പദ്ധതിക്ക് ബഹ്‌റൈനിലെ ഇലക്ട്രിസിറ്ററി ആന്റ് വാട്ടര്‍ അതോറിറ്റി (ഇ.ഡബ്ല്യു.എ) ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു.ബില്‍ഡ്-ഓണ്‍-ഓപ്പറേറ്റ് (ബി.ഒ.ഒ) മാതൃകയില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് ഇ.ഡബ്ല്യു.എ. പ്രസിഡന്റ് എഞ്ചിനിയര്‍ കമാല്‍ ബിന്‍ അഹമ്മദ് മുഹമ്മദ് പറഞ്ഞു.പദ്ധതിയുടെ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ 9 അന്താരാഷ്ട്ര കമ്പനികളും കണ്‍സോര്‍ഷ്യങ്ങളും യോഗ്യത നേടിയിട്ടുണ്ട്. പുതിയ പ്ലാന്റില്‍ കടല്‍വെള്ളം ശുദ്ധീകരിക്കാന്‍ അത്യാധുനിക റിവേഴ്‌സ് ഓസ്‌മോസിസ് സാങ്കേതികവിദ്യ ഉപയോഗിക്കും. ഇത് ഉയര്‍ന്ന കാര്യക്ഷമതയും വിശ്വാസ്യതയും ഉറപ്പാക്കും. 2028ന്റെ രണ്ടാം പാദത്തില്‍ പദ്ധതി പ്രവര്‍ത്തനമാരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Read More

ഓഗസ്റ്റ് ഒന്നു മുതല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ഇന്ത്യയുടെ വിവിധ മേഖലകള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്ന് ആശങ്ക. ഇലക്ട്രോണിക്‌സ്, ജനറിക് മരുന്നുകള്‍, ആഭരണങ്ങള്‍, വാഹന ഘടകങ്ങള്‍ തുടങ്ങിയ വ്യവസായങ്ങളെ ഇത് കാര്യമായി ബാധിച്ചേക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫെബ്രുവരിയിലെ വൈറ്റ് ഹൗസ് സന്ദര്‍ശനത്തിന് ശേഷം യുഎസുമായി വ്യാപാര ചര്‍ച്ചകളില്‍ ഏര്‍പ്പെട്ട ആദ്യ രാജ്യങ്ങളിലൊന്നായിരുന്നിട്ടും, ഇളവുകള്‍ ലഭിക്കുമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് ഈ പ്രഖ്യാപനം തിരിച്ചടിയായി. വിയറ്റ്‌നാമിന് 20% താരിഫും ഇന്തോനേഷ്യക്ക് 19% ഉം ജപ്പാന് 15% ഉം ആണ് താരിഫ്. താരിഫ് 25 ശതമാനം കവിയുകയാണെങ്കില്‍ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 10 ശതമാനം വരുന്ന ഇന്ത്യയുടെ മൊത്തം കയറ്റുമതിയെ ഇത് ബാധിക്കുമെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2024-ല്‍ ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 129.2 ബില്യണ്‍ ഡോളറായിരുന്നു. ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിക്കാന്‍ സാധ്യതയുള്ള മേഖലകള്‍: രത്‌നങ്ങളും ആഭരണങ്ങളും…

Read More

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% താരിഫും അധിക പിഴകളും ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്കകം പാകിസ്ഥാനുമായി എണ്ണ ശേഖരം സംയുക്തമായി വികസിപ്പിക്കുന്നതടക്കമുള്ള പുതിയ വ്യാപാര കരാര്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. . പാകിസ്ഥാന് താരിഫ് ഇളവുകള്‍ നല്‍കുന്നതും രാജ്യത്തെ എണ്ണ ശേഖരം വികസിപ്പിക്കുന്നതിനുള്ള യുഎസ് സഹായവും കരാറില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയ്ക്ക് പാക്കിസ്ഥാന്‍ എണ്ണ വില്‍ക്കുന്ന ഒരു ദിവസം വരുമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പാകിസ്ഥാനുമായുള്ള ഈ നിര്‍ണായക കരാര്‍ വരുന്നത്. പാകിസ്ഥാനുമായി ഒരു കരാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അതിലൂടെ പാകിസ്ഥാനും അമേരിക്കയും ചേര്‍ന്ന് അവരുടെ വലിയ എണ്ണ ശേഖരം വികസിപ്പിക്കുമെന്നും ഇതിനുള്ള എണ്ണക്കമ്പനിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലാണ് തങ്ങളെന്നും ട്രംപ് വ്യക്തമാക്കി. നിലവില്‍ മിഡില്‍ ഈസ്റ്റില്‍ നിന്നാണ് പാകിസ്ഥാന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ സാങ്കേതിക വൈദഗ്ധ്യത്തിന്റെയും ഫണ്ടിന്റെയും അഭാവം കാരണം വലിയതോതില്‍ ഖനനം ചെയ്യാത്ത എണ്ണ നിക്ഷേപങ്ങള്‍…

Read More

റിയാദ്: സൗദിയിൽ അമ്യൂസ്മെൻറ് പാർക്കിലെ യന്ത്ര ഊഞ്ഞാല്‍ ഒടിഞ്ഞുവീണ് 23 പേര്‍ക്ക് പരിക്ക്, മൂന്നുപേർ ഗുരുതരാവസ്ഥയിൽ. പടിഞ്ഞാറൻ പ്രവിശ്യയിലെ ത്വാഇഫ് അല്‍ഹദയിലെ അല്‍ജബല്‍ അല്‍അഖ്ദര്‍ പാര്‍ക്കില്‍ യന്ത്രഊഞ്ഞാല്‍ പൊട്ടിവീണ് 23 പേര്‍ക്ക് പരിക്കേറ്റു. ഇക്കൂട്ടത്തില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി വൈകിയാണ് അപകടം. അപകടത്തില്‍ പെട്ട യുവതികളില്‍ ഒരാളുടെ കാല്‍ മുറിഞ്ഞ് വേര്‍പ്പെട്ടതായി ദൃക്‌സാക്ഷിയായ അഹ്മദ് അല്‍ഹര്‍ബി പറഞ്ഞു. സിവില്‍ ഡിഫന്‍സ്, റെഡ് ക്രസന്റ് സംഘങ്ങള്‍ കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി പരിക്കേറ്റവരെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലേക്ക് നീക്കി. അപകടത്തെ തുടര്‍ന്ന് പാര്‍ക്കില്‍ നിന്ന് മുഴുവന്‍ വിനോദ സഞ്ചാരികളെയും ഒഴിപ്പിച്ചു. സംഭവത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ വിശദമായ അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവതികളും പെണ്‍കുട്ടികളും അടക്കം നിറയെ ആളുകള്‍ കയറിയ യന്ത്രഊഞ്ഞാല്‍ രണ്ടായി മുറിഞ്ഞ് നിലംപതിക്കുകയായിരുന്നു

Read More