- തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ
- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്‌റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
Author: News Desk
ബഹ്റൈന്‍ ബഹിരാകാശ ഏജന്‍സി എ.ടി.എല്‍.എ.സി. ചാന്ദ്ര പ്രവര്‍ത്തന കണ്സള്ട്ടേഷന് യോഗത്തില്‍ പങ്കെടുത്തു
മനാമ: ചാന്ദ്ര പര്യവേക്ഷണവുമായി ബന്ധപ്പെട്ട ആഗോള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഓഫീസ് ഫോര്‍ ഔട്ടര്‍ സ്‌പേസ് അഫയേഴ്‌സ് (യു.എന്‍.ഒ.ഒ.എസ്.എ) മേല്‍നോട്ടം വഹിക്കുന്ന അന്താരാഷ്ട്ര ഗ്രൂപ്പായ ആക്ഷന്‍ ടീം ഓണ്‍ ലൂണാര്‍ ആക്ടിവിറ്റീസ് കണ്‍സള്‍ട്ടേഷന്റെ (എ.ടി.എല്‍.എ.സി) യോഗത്തില്‍ ബഹ്റൈന്‍ ബഹിരാകാശ ഏജന്‍സി പങ്കെടുത്തു.ഏജന്‍സിയെ പ്രതിനിധീകരിച്ച് ഡോ. മുഹമ്മദ് അല്‍ ഉത്മാന്‍, അലി അല്‍ മഹമൂദ്, ഹാല ഇബ്രാഹിം എന്നിവരാണ് പങ്കെടുത്തത്. വിയന്നയിലെ നേരിട്ടുള്ള പങ്കാളിത്തവും വെര്‍ച്വല്‍ അറ്റന്‍ഡന്‍സും സംയോജിപ്പിച്ച ഒരു ഹൈബ്രിഡ് ഫോര്‍മാറ്റിലാണ് യോഗം നടന്നത്. ബഹ്റൈന്‍ ഉള്‍പ്പെടെ വിവിധ അംഗരാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.ചാന്ദ്ര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വെല്ലുവിളികളും അവസരങ്ങളും തിരിച്ചറിയുക, ഈ മേഖലയിലെ അന്താരാഷ്ട്ര സഹകരണം വര്‍ധിപ്പിക്കുക, ചാന്ദ്ര പര്യവേക്ഷണത്തിന്റെ സുസ്ഥിരത നിയന്ത്രിക്കുന്നതിനും ഉറപ്പാക്കുന്നതിനുമുള്ള ഒരു കൂട്ടം ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളുന്ന ഒരു മള്‍ട്ടി-ഇയര്‍ വര്‍ക്ക് പ്ലാന്‍ വികസിപ്പിക്കുക എന്നിവയാണ് എ.ടി.എല്‍.എ.സി. ലക്ഷ്യമിടുന്നത്.
മനാമ: 2025ന്റെ ആദ്യ പകുതിയില്‍ ബഹ്റൈനിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 775.2 ദശലക്ഷം ദിനാറിലെത്തിയതായി സര്‍വേ ആന്റ് ലാന്‍ഡ് രജിസ്‌ട്രേഷന്‍ ബ്യൂറോ (എസ്.എല്‍.ആര്‍.ബി) പ്രസിഡന്റ് ബാസിം ബിന്‍ യാക്കൂബ് അല്‍ ഹമര്‍ അറിയിച്ചു.5,099 ഇടപാടുകളാണ് ഈ കാലയളവില്‍ നടന്നത്. 2024ലെ ഇതേ കാലയളവില്‍ 745.8 ദശലക്ഷത്തിന്റെ ഇടപാടുകളാണ് നടന്നത്. ഇപാടുകളുടെ എണ്ണം 5,005.ഈ കാലയളവിലെ ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ ഇടപാട് മൂല്യം ഏപ്രില്‍ 21ന് രേഖപ്പെടുത്തി. ഇത് 53.6 ദശലക്ഷം ദിനാറായിരുന്നു. ഇത് ബഹ്റൈന്റെ റിയല്‍ എസ്റ്റേറ്റ് വിപണിയുടെ തുടര്‍ച്ചയായ വളര്‍ച്ചയെ അടയാളപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.ബഹ്റൈനികളല്ലാത്തവരുടെ ഇടപാട് മൂല്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20.75% വര്‍ധനയുണ്ടായി. അതേസമയം ബഹ്റൈനികള്‍ക്കിടയില്‍ 4.39% വര്‍ധനയാണുണ്ടായത്.
മനാമ: ബഹ്‌റൈനില്‍ സമൂഹമാധ്യമം വഴി വിദ്വേഷ പ്രചാരണം നടത്തിയ കുറ്റത്തിന് 36കാരന്‍ അറസ്റ്റിലായി.അഴിമതി, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ വിഭാഗത്തില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ഇയാളുടെ വീഡിയോ ക്ലിപ്പുകള്‍ പരിശോധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്.ഈ ക്ലിപ്പുകള്‍ വഴി പ്രതി ചില വിഭാഗങ്ങള്‍ക്കും അവരുടെ മതപരമായ വിശ്വാസങ്ങള്‍ക്കുമെതിരെ വിദ്വേഷം പ്രചരിപ്പിച്ചിരുന്നു. പ്രതിയെ ചോദ്യം ചെയ്യുകയും കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയുമുണ്ടായി. അന്വേഷണം അവസാനിക്കുന്നതുവരെ പ്രതിയെ കസ്റ്റഡിയില്‍ വെക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു.
മനാമ: ബഹ്‌റൈനില്‍ ഇലക്ട്രോണിക് സിഗരറ്റിന്റെയും ഇലക്ട്രോണിക് ശീശയുടെയും ഉപയോഗവും വില്‍പ്പനയും നിരോധിക്കാനുള്ള കരട് നിയമത്തെക്കുറിച്ച് പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് ജലാല്‍ കാസിം അല്‍ മഹ്ഫൗദ് എം.പി. അറിയിച്ചു.ഇലക്ട്രോണിക് പുകവലി കാരണമുണ്ടാകുന്ന ആരോഗ്യ അപകടസാധ്യതകള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് കരട് നിയമം തയാറാക്കിയത്. ആകര്‍ഷകമായ രുചികളും സമൂഹമാധ്യമ പസ്യങ്ങളും കാരണം ഇലക്ട്രോണിക് പുകവലി യുവാക്കള്‍ക്കിടയില്‍ വ്യാപകമായിട്ടുണ്ട്. പരമ്പരാഗത സിഗരറ്റുകള്‍ക്ക് സുരക്ഷിത ബദലാണിതെന്ന തെറ്റായ ധാരണ സൃഷ്ടിക്കപ്പെട്ടിട്ടുമുണ്ട്.മറ്റു പല രാജ്യങ്ങളെയും പോലെ ബഹ്‌റൈനിലും ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം വ്യാപിച്ചിട്ടുണ്ട്. ഇത് മാതാപിതാക്കളിലും ആരോഗ്യ വിദഗ്ദ്ധരിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മ പാലക്കാട് പ്രവാസി അസോസിയേഷൻ ബഹ്റൈൻ ബീച്ച് ബേ റിസോർട്ടുമായി സഹകരിച്ചുകൊണ്ട് ഈവർഷത്തെ ഓണാഘോഷം “പൊന്നോണം 2025” സെപ്റ്റംബർ 19 വെള്ളിയാഴ്ച നടക്കും,ഓണാഘോഷം ഫ്ലയർ ആഗസ്റ്റ് 1 നു വൈകീട്ട് അലി കുവൈറ്റി ജനറൽ മാനേജർ രാജേഷ് നമ്പ്യാർ പ്രകാശനം ചെയ്തു. ഈ വർഷത്തെ ഓണസദ്യ പാലക്കാടൻ അഗ്രഹാര ശൈലിയിൽ തികച്ചും വ്യത്യസ്തമായ ഒരു രുചി അനുഭവം ആയിരിക്കും എന്ന് സംഘാടകർ അറിയിച്ചു,സദ്യ തയാറാക്കുന്നതിന് പ്രശസ്തരായ പാചക വിദഗ്ധർ പാലക്കാട്ടുനിന്നും എത്തും,കൂടാതെ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.അസോസിയേഷൻ പ്രവർത്തക സമിതി അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ,രാജേഷ് നമ്പ്യാർ,ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി വാണി ചന്ദ്രൻ,അസോസിയേഷൻ അംഗങ്ങളായ ജയശങ്കർ,വിനോദ്‌കുമാർ,ശ്രീധർ എന്നിവർ സംസാരിച്ചു.പരിപാടിയുടെ വിജയത്തിന് എല്ലാ പാലക്കാട്ടുകാരുടെയും സഹകരണം അഭ്യർത്ഥിച്ചു.
മനാമ : ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ സൽമാനിയ സെൻട്രൽ ബ്ലഡ് ബേങ്കിൻ്റെ സഹായത്തോടെ “രക്തദാനം ജീവദാനം” എന്ന ആപ്തവാക്യത്തോടെ ആഗസ്റ്റ് ഒന്നിന് സൽമാനിയ ഹോസ്പിറ്റലിൽ വെച്ച് നടത്തിയ രക്തദാന ക്യാമ്പിൽ നൂറിൽ പരം ആളുകൾ രക്ത ദാനം ചെയ്തു . പ്രസിഡണ്ട് ജാബിർ വൈദ്യരകത്തിൻ്റെ അദ്ധ്യക്ഷതയിൽ സാമൂഹിക ജീവകാരുണ്യ പ്രവർത്തകനായ ഗഫൂർ കളത്തിൽ ഉദ്ഘാടനം നിർവ്വഹിക്കുകയും ജനറൽ സെക്രട്ടറി ഗ്ലാഡ്സ്റ്റൺ റിക്കി സ്വാഗതവും സിയാദ് ബഷീർ കരുനാഗപള്ളി, അനിൽകുമാർ തിരുവനന്തപുരം, അഷ്റഫ് കൊറ്റാടത്ത് എന്നിവർ ആശംസകളും കോർഡിനേറ്റർ നിഷ ഗ്ലാഡ്സ്റ്റൺ നന്ദിയും പറഞ്ഞു. ഷംന ഫവാസ് ,ഫിജോ ജോൺസൻ, റിൻസി വിജോയ്, റിയാസ് കോട്ടക്കൽ, അബ്ദുള്ള ചെറുതുരുത്തി, ഉമർ സിദ്ദിക്ക്, ദീൻ ഡാർവിൻ, വിജോയ് വർഗീസ്, റോസ്നിയ ഹെവൻ, ആൻലിയ ഗ്ലാഡ്നെസ്സ് എന്നിവർ നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്തു.
‘കേരള കലഹം’ അടങ്ങുന്നില്ല, ജീവനക്കാരെ വിളിച്ചു വരുത്താൻ സിൻഡിക്കേറ്റ് അംഗങ്ങൾക്ക് അധികാരമില്ലെന്ന് രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പന്‍റെ സർക്കുലർ
തിരുവനന്തപുരം :കേരള സര്‍വ്വകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പന്‍റെ സർക്കുലർ സർവകലാശാലയുടെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ അധികാരമില്ല. വൈസ് ചാൻസിലർ വിളിക്കുന്നതോ അധികാരപ്പെടുത്തുന്നതോ ആയ യോഗത്തിന് മാത്രമേ അതിന് അതിന് അധികാരം ഉള്ളൂ .ജീവനക്കാരെ വിളിച്ചു വരുത്താൻ സിൻഡിക്കേറ്റ് അംഗങ്ങൾക്ക് അധികാരമില്ല ഫയൽ വിളിച്ചു വരുത്താനോ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ അധികാരമില്ല വ്യക്തിഗതമായി സിൻഡിക്കേറ്റ് അംഗങ്ങൾ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങളും ഉത്തരവുകളോ ജീവനക്കാർ അംഗീകരിക്കേണ്ട അത്തരം നടപടികൾ ഉണ്ടായാൽ വൈസ് ചാൻസിലറെ അറിയിക്കാനും സർക്കുലറില്‍ പറയുന്നു മിനി കാപ്പന്‍റെ സർക്കുലർ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു സർക്കുലർ നിയമവിരുദ്ധമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പ്രതികരിച്ചു. മിനി കാപ്പന്‍റെ രജിസ്ട്രാർ നിയമനം സിൻഡിക്കേറ്റ് അംഗീകരിച്ചിട്ടില്ല
ചക്രവാതച്ചുഴി രൂപപ്പെട്ടത് 5.8 കിമി ഉയർന്ന നിലയിൽ, കേരളത്തിന് മഴ ഭീഷണി, ഓഗസ്റ്റ് 5 ന് അതിതീവ്ര മഴ; ഇന്ന് മുതൽ 4 ദിവസം അതിശക്ത മഴയും
തിരുവനന്തപുരം: അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ (5.8 കി.മി) ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ കേരളത്തിന് വീണ്ടും മഴ ഭീഷണി. ഇന്ന് മുതൽ നാല് ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇതിൽ തന്നെ ഓഗസ്റ്റ് 5 ന് സംസ്ഥാനത്ത് അതിതീവ്ര മഴക്കുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അടുത്ത 4 ദിവസവും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചക്രവാതച്ചുഴി അറിയിപ്പ് തെക്കൻ തമിഴ്‌നാടിനും മന്നാർ കടലിടുക്കിനും മുകളിലായി അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ (5.8 km) ചക്രവാതച്ചുഴി രൂപപ്പെട്ടു. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/…
ഡോ. ഹാരിസിൻ്റെ ആരോപണങ്ങൾ ശരിവെച്ച് വിദഗ്ധ സമിതി; ഉപകരണം എത്തിക്കുന്നതിൽ കാലതാമസമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ ഉപകരണം എത്തിക്കുന്നതിൽ കാലതാമസം ഉണ്ടായെന്ന് സമ്മതിച്ച് വിദഗ്ദ സമിതിയും. ഡിസംബറിൽ ഡോ ഹാരിസ് ചിറയ്ക്കൽ ഉപകരണത്തിനായി നൽകിയ അപേക്ഷയിൽ അഡ്മിനിസ്ട്രേറ്റീവ് അനുമതി കിട്ടിയത് 6-ആം മാസമാണെന്ന് സമിതി റിപ്പോർട്ടിൽ ഉണ്ട്. ഉപകരണം പിരിവിട്ട് വാങ്ങുന്നു എന്ന ഡോക്ടറുടെ വെളിപ്പെടുത്തൽ, രോഗികളും സമ്മതിച്ചതായി റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം. പ്രധാന വിഭാഗങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരെ നിയമിക്കണം എന്നും ശുപാർശയുണ്ട്. ഡോ ഹാരിസിന് കുരുക്കായാണ് വിദഗ്ദ സമിതി റിപ്പോർട്ട് ഉള്ളത്. യൂറോളജി വിഭാഗത്തിൽ ഉപകരണം കാണാതായിട്ടുണ്ടെന്നാണ് വിദഗ്ദ സമിതിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. 12 ലക്ഷത്തിന്റെ ഉപകരണത്തിന്റെ ചില ഭാഗങ്ങൾ കാണാനില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. ഇത് വകുപ്പ് മേധാവി ഡോ ഹാരിസ് സമ്മതിച്ചതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു. സ്ഥിരമായി ഉപയോഗിക്കാത്ത ഉപകരണമെന്നാണ് ഡോ ഹാരിസ് പറഞ്ഞതെന്നാണ് റിപ്പോട്ടിലുള്ളത്. മോസിലേറ്റർ കാണാത്തതിൽ അന്വേഷണം വേണമെന്നും വകുപ്പ് തല അന്വേഷണം നടത്തണമെന്നാണ് സമിതിയുടെ നിർദ്ദേശം. അതേസമയം, ഉപയോഗിച്ച് പരിചയമുള്ള ഡോക്ടർമാർ ഇല്ലാത്തത് കൊണ്ടാണ്…
താത്ക്കാലിക വിസി നിയമനം; ഗവർണറും സർക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ രാജ്ഭവനിലെത്തി മന്ത്രിമാർ
തിരുവനന്തപുരം: താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണറും സർക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ രാജ്ഭവനിലെത്തി മന്ത്രിമാർ. മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവുമാണ് രാവിലെ രാജ്ഭവനിലെത്തിയത്. നിലവിൽ കൂടിക്കാഴ്ച്ച നടന്നുകൊണ്ടിരിക്കുകയാണ്. വിസി നിയമനവുമായി ബന്ധപ്പെട്ട് അനുനയത്തിലെത്താനാണ് മന്ത്രിമാർ എത്തിയിരിക്കുന്നത്. അതേസമയം, താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട കടുത്ത തർക്കങ്ങൾക്കിടയിലും രാജ്ഭവനിലെ വിരുന്ന് സൽക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് അനുവദിച്ചിരിക്കുകയാണ് സർക്കാർ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗവർണർ രാജ്ഭവനിൽ ഒരുക്കുന്ന ‘അറ്റ് ഹോം’ വിരുന്നിനായാണ് 15 ലക്ഷം രൂപ അനുവദിച്ചത്. പൗരപ്രമുഖർക്കും വിശിഷ്ടാതിഥികൾക്കുമായി ഗവർണർ ഓഗസ്റ്റ് 15 നാണ് വിരുന്ന് സൽക്കാരം നടത്തുന്നത്. തുക അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി. ചെലവുചുരുക്കൽ നിർദ്ദേശങ്ങളിൽ ഇളവ് വരുത്തിയാണ് ധനവകുപ്പ് ഹോസ്പിറ്റാലിറ്റി ചെലവുകൾ എന്ന ശീർഷകത്തിൽ 15 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.
