- ട്രംപിന്റെ വാക്ക് അടവ്! ഇസ്രായേലിലേക്ക് ഇടതടവില്ലാതെ യുഎസ് സൈനിക വിമാന പ്രവാഹം, സ്ക്രീൻഷോട്ടുമായി ജേക്കബ് കെ. ഫിലിപ്പിന്റെ നിരീക്ഷണം
- അതെന്താണ് ‘കാസറോഡി’ന് അങ്ങനൊരു ചരിത്രം! 5 മണ്ഡലങ്ങൾ, പതിറ്റാണ്ടുകൾ, എന്നിട്ടും നിയമസഭ കാണാതെ കാസർകോട്ടെ പെൺകരുത്ത്, 2026ൽ അശ്വിനിയിലൂടെ ഒരു മാറ്റം?
- ’15 വർഷം എംഎല്‍എ ആയിരുന്നപ്പോൾ ഇവിടെ ഒരു കലാപവും ഉണ്ടായില്ല, ഞാൻ മാറിയപ്പോൾ ആലപ്പുഴയിൽ രണ്ട് വർഗീയ കൊലപാതകം നടന്നു’; ജി സുധാകരൻ
- മൂന്നാറിൽ വിറക് ശേഖരിക്കാൻ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി; കാട്ടാന ആക്രമണമെന്ന് സംശയം
- പ്രചാരണച്ചൂടിൽ കേരളം, യുഡിഎഫ് ക്യാമ്പിൽ ആത്മവിശ്വാസം, ഭരണമാറ്റമെന്ന ലക്ഷ്യവുമായി പ്രചാരണം, ആവേശമായി ചില സര്‍വേ ഫലങ്ങളും
- മേഖലയുടെ സ്ഥിരതയ്ക്ക് പരസ്പര സഹകരണം അനിവാര്യമെന്ന് ഇറാൻ പ്രസിഡന്റ്; യുഎഇ സേനയിൽ സൈനികൻ കൊല്ലപ്പെട്ടു, അഞ്ചു സൈനികർക്ക് പരിക്ക്
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 153 മിസൈലുകളും 301 ഡ്രോണുകളും തകര്‍ത്തു
- മയക്കുമരുന്ന് വില്‍പ്പന: ഫിലിപ്പീനി യുവതിക്ക് അഞ്ചു വര്‍ഷം തടവ്
Author: News Desk
സാംസ്കാരിക – രാഷ്ട്രിയ വിഷയത്തില്‍ മാത്രമല്ല, സമൂഹ മാധ്യമങ്ങളിലും ഉത്തര – ദക്ഷിണ ഇന്ത്യാ വിഭജനം ശക്തമാണ്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ഒരു മലയാളിയുടെ വിജയം ഇത്തരം വിഭജനങ്ങളെയെല്ലാം കാറ്റില്‍ പറത്തി. ആ വിജയം ഇന്ത്യന്‍ സമൂഹ മാധ്യമ ഉപയോക്താക്കളും ആഘോഷിച്ചു. ‘മല്ലു പവർ’ എന്ന കുറിപ്പോടെയായിരുന്നു ആഘോഷം. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഇ-കൊമേഴ്‌സ് കമ്പനിയായ ഗംറോഡിന്‍റെ സിഇഒ ആയി 33 -കാരനായ മലയാളി യുവാവ് ഇർഷാദ് കുന്നക്കാടൻ ചുമതലയേറ്റതായിരുന്നു ആ ആഘോഷത്തിന്‍റെ കാരണം. ‘എന്‍റെ ഒഴിവിലേക്ക് ഇർഷാദ്’ 2020 മുതൽ ഗംറോഡിന്‍റെ ജീവനക്കാരനായിരുന്നു ഇർഷാദ് കുന്നക്കാടൻ. കമ്പനിയുടെ സ്ഥാപകനായ സാഹിൽ ലാവിംഗിയ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് ഒഴിവ് വന്ന പദവിയാണ് ഇപ്പോൾ ഇർഷാദില്‍ എത്തിച്ചേര്‍ന്നത്. ഈ വാർത്ത പ്രഖ്യാപിച്ച് കൊണ്ട് സാഹിൽ ലാവിംഗിയ തന്നെയാണ് ട്വീറ്റ് ചെയ്തത്. “ആവേശകരമായ വാർത്ത. 14 വർഷങ്ങൾക്ക് ശേഷം, ഞാൻ ഗംറോഡിന്‍റെ സിഇഒ സ്ഥാനത്ത് നിന്ന് സ്ഥാനമൊഴിയുകയാണ്. എനിക്ക് വേണ്ടി ചുമതലയേൽക്കാൻ പറ്റിയ നേതാവിനെ ഞാൻ കണ്ടെത്തി.…
തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി രാഹുൽ മാങ്കൂട്ടത്തില്‍ പ്രചരണം നടത്തുന്നതിൽ തെറ്റില്ലെന്ന് വി കെ ശ്രീകണ്ഠൻ
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി രാഹുൽ മാങ്കൂട്ടത്തില്‍ പ്രചരണം നടത്തുന്നതിൽ തെറ്റില്ലെന്ന് വി കെ ശ്രീകണ്ഠൻ. രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ല. സസ്പെൻ്റ് ചെയ്യുക മാത്രമാണ് ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും യുഡിഎഫ് എംഎല്‍എയാണ്. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയുടെ ഔദോഗിക പാർട്ടി ചർച്ചകളിൽ പങ്കെടുക്കാറില്ല. യുഡിഎഫ് സ്ഥാനാർഥികൾക്കായി രാഹുൽ മാങ്കൂട്ടത്തില്‍ പ്രചരണം നടത്തുന്നതിൽ തെറ്റില്ലെന്നും വി കെ ശ്രീകണ്ഠൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലൈംഗിക ആരോപണത്തെ തുടർന്ന് കോണ്‍ഗ്രസിന്‍റെ പ്രാഥമികാംഗത്തിൽ നിന്നും പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് വേദിയിൽ എത്തിയത് വിവാദമായിരുന്നു. കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി പ്രഖ്യാപന വേദിയിലാണ് രാഹുൽ മാങ്കൂട്ടത്തിലെത്തിയത്. പാലക്കാട് കണ്ണാടി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപന വേദിയിലാണ് രാഹുൽ പങ്കെടുത്തത്. നേരത്തെ കണ്ണാടിയിൽ സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ രാഹുൽ പങ്കെടുത്തിരുന്നു. കണ്ണാടി മണ്ഡലം പ്രസിഡൻ്റ് പ്രസാദ് കണ്ണാടി ഉൾപ്പെടെ നേതാക്കൾ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് രാഷ്ട്രീയ കരുനീക്കങ്ങള്‍ സജീവം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുമ്പോൾ…
കേരളത്തിൽ എസ്ഐആറിന് സ്റ്റേ ഇല്ല, തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി, ഹർജി വീണ്ടും 26ന് പരിഗണിക്കും
ദില്ലി: കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്റ്റേയില്ലെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജികൾ 26 ന് വിശദമായി പരിഗണിക്കാൻ കോടതി മാറ്റിയിരിക്കുകയാണ്. കേരളത്തിൽ തദ്ദേശ തിരെഞ്ഞെടുപ്പ് നടക്കുകയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ കേരളത്തിലെ ഹർജികൾ പ്രത്യേകം പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
33 കെവി ലൈനിൽ ഒരു കാക്ക വീണു, എന്താണെന്ന് അറിയും മുമ്പ് എത്തിയത് ഭയപ്പെടുത്തുന്ന ഉഗ്ര ശബ്ദം, വീട്ടിലെ മെയിൻ സ്വിച്ച് മുതൽ ഫാനും വയറിങ്ങും വരെ കത്തി
കയ്പമംഗലം: വീട്ടിലുണ്ടായിരുന്നവരെ ഞെട്ടിച്ച്, മരണഭീതി പടർത്തി കയ്പമംഗലത്ത് കെഎസ്ഇബിയുടെ 33 കെ`വി ലൈനിൽ നിന്നുണ്ടായ അമിത വൈദ്യുതി പ്രവാഹത്തിൽ വീടിനുള്ളിലെ ഉപകരണങ്ങൾ കത്തി നശിച്ചു. കയ്പമംഗലം ബോർഡ് കിഴക്ക് കണ്ടേങ്ങാട്ടിൽ സാജന്റെ വീട്ടിലാണ് ഇന്ന് രാവിലെ എട്ടരയോടെ നാടകീയമായ സംഭവം അരങ്ങേറിയത്. സാജന്റെ വീടിനോട് ചേർന്നാണ് അപകടകരമായ 33 കെവി ടവർ ലൈൻ കടന്നുപോകുന്നത്. ഈ ലൈനിൽ ഒരു കാക്കയിടിച്ച് ഷോക്കേറ്റപ്പോൾ, അപ്രതീക്ഷിതമായി വൈദ്യുതി പ്രവാഹത്തിൻ്റെ ദിശ മാറി വീടിനകത്തേക്ക് കുതിച്ചെത്തി. ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയാണ് ആദ്യം സംഭവിച്ചതെന്ന് വീട്ടുകാർ പറയുന്നു. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ വൈദ്യുതി മീറ്റർ, മെയിൻ സ്വിച്ച്, സ്വിച്ച് ബോർഡുകൾ, ഫാൻ, വയറിംഗ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പൂർണ്ണമായും കത്തിനശിച്ചു. സംഭവം നടക്കുമ്പോൾ വീടിനുള്ളിൽ ആളുകളുണ്ടായിരുന്നെങ്കിലും, തലനാരിഴയ്ക്ക് വലിയ അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടു. വൈദ്യുതി ഉപകരണങ്ങൾ പൂർണ്ണമായും കത്തി നശിച്ചത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള വൈദ്യുത ടവറുകൾ കടന്നുപോകുന്ന പ്രദേശങ്ങളിലെ സുരക്ഷാ ഭീഷണിയാണ് സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നത്.
വിനോദയാത്രയും ബന്ധുക്കളെ കാണണമെന്ന ആഗ്രഹവും ബാക്കിയായി, റാസൽഖൈമയിൽ രണ്ട് കുട്ടികൾ കടലിൽ മുങ്ങി മരിച്ചു
റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിലെ ഓൾഡ് കോർണിഷ് ബീച്ചിൽ കൗമാരക്കാരായ രണ്ട് ആൺകുട്ടികൾ മുങ്ങി മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. പാകിസ്ഥാന്‍ സ്വദേശികളായ 12 വയസ്സുള്ള ഒമർ ആസിഫ്, സുഹൃത്ത് ഹമ്മാദ് എന്നിവരാണ് മുങ്ങി മരിച്ചത്. കൂട്ടുകാർ വിളിച്ചതിനെത്തുടർന്ന് കുടുംബാംഗങ്ങളെ അറിയിക്കാതെയാണ് ഇരുവരും കടലിലേക്ക് പോയതെന്ന് ഉമറിന്‍റെ പിതാവ് മുഹമ്മദ് ആസിഫ് ഖലീജ് ടൈംസിനോട് പറഞ്ഞു. ഒമറിന്‍റെ ഒൻപത് വയസ്സുള്ള ഇളയ സഹോദരൻ ഉമൈർ ഈ സമയം വീട്ടിലുണ്ടായിരുന്നു. സാധാരണ വൈകുന്നേരം നേരത്തെ പുറത്ത് പോകാത്ത ഒമർ, അന്ന് കൂട്ടുകാർ വിളിച്ചതു കൊണ്ടാണ് പോയത്. ഉച്ചവരെ ബന്ധുവിനൊപ്പം കളിച്ചതിന് ശേഷമാണ് ഒമർ ആരെയും അറിയിക്കാതെ വീട്ടിൽ നിന്ന് ഇറങ്ങിയത്. പിതാവ് മുഹമ്മദിന്‍റെ മൊബൈൽ ഫോൺ കടയിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെയുള്ള അബായ ഷോപ്പിലെ സിസിടിവി ദൃശ്യങ്ങൾ പ്രകാരം, കുട്ടികൾ വൈകുന്നേരം 4:28 ന് തെരുവിലൂടെ നടന്നു പോകുന്നത് കാണാം. ഒമറിന്‍റെ ഇളയ സഹോദരൻ ഉമൈർ തനിച്ചെത്തിയപ്പോഴാണ് എന്തോ കുഴപ്പമുണ്ടെന്ന്…
മലപ്പുറം: മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്(ഇഡി) റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. ഇന്ന് രാവിലെയോടെയാണ് ഇ ഡി സംഘം അന്‍വറിന്റെ വീട്ടിലെത്തിയത്. സ്ഥലത്തിന്റെ രേഖകള്‍ ഉപയോഗിച്ച് വായ്പ എടുത്തതുമായി ബന്ധപ്പെട്ടാണ് പരിശോധന. അന്‍വറിന്റെ സഹായിയുടെ വീട്ടിലും ഇഡി സംഘം പിശോധന നടത്തി. കെഎഫ്സി(കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍)യില്‍നിന്ന് 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് വിവരം. നേരത്തെ കെഎഫ്സി വായ്പയുമായി ബന്ധപ്പെട്ട് വിജിലന്‍സും അന്‍വറിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തിരിമറി നടത്തി എന്നായിരുന്നു വിജിലന്‍സിന് മുന്‍പാകെ എത്തിയ കേസ്. ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച അന്‍വര്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രലിലാണ്. നിലമ്പൂരിലെ എംഎല്‍എ ആയിരുന്ന അന്‍വര്‍ കഴിഞ്ഞ തവണ നിലമ്പൂരില്‍ പരാജയപ്പെട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അന്‍വര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കാറില്‍ മരക്കൊമ്പ് തുളച്ചു കയറി പരിക്കേറ്റ യുവതി മരിച്ചു. എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് ആതിരയാണു (27) മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന കാര്‍ ഡ്രൈവര്‍ തവനൂര്‍ തൃപ്പാളൂര്‍ കാളമ്പ്ര വീട്ടില്‍ സെയ്ഫിനു പരിക്കേറ്റു. ഇന്നലെ വൈകിട്ടു 6.45ന് സംസ്ഥാനപാതയില്‍ കടവല്ലൂര്‍ അമ്പലം സ്റ്റോപ്പിനു സമീപമാണ് അപകടം ഉണ്ടായത്.കണ്ടെയ്‌നര്‍ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തുളച്ച് അകത്ത് കയറുകയായിരുന്നു. കോഴിക്കോടു ഭാഗത്തു നിന്ന് വന്നിരുന്ന ലോറി മരത്തില്‍ ഇടിച്ചതോടെ ഒടിഞ്ഞ വലിയ കൊമ്പ് എതിര്‍ദിശയില്‍ വന്നിരുന്ന കാറില്‍ പതിക്കുകയായിരുന്നു. കുന്നംകുളം ഭാഗത്തു നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്റെ മുന്‍സീറ്റിലായിരുന്നു ആതിര. കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലു കൂടി തകര്‍ത്തു. അപകടത്തിന് പിന്നാലെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് യുവതിയെയും ഡ്രൈവറെയും പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി…
2016 ല്‍ പിണറായി വിജയനെതിരെ; ഇക്കുറി പഞ്ചായത്ത് പിടിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍ മത്സരരംഗത്ത്
കണ്ണൂര്‍: മുന്‍ കെപിസിസി അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. വേങ്ങാട് ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മമ്പറം ദിവാകരന്‍ മത്സരിക്കുന്നത്. 2016 ല്‍ ധര്‍മ്മടം നിയമസഭ മണ്ഡലത്തില്‍ പിണറായി വിജയനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നേതാവാണ് മമ്പറം ദിവാകരന്‍. കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്നു മമ്പറം മത്സരിക്കുന്ന പതിനഞ്ചാം വാര്‍ഡ്. അന്ന് സിപിഎം സ്ഥാനാര്‍ത്ഥിയാണ് ജയിച്ചത്. ഇക്കുറി സീറ്റ് പിടിച്ചെടുക്കുകയും സിപിഎം ഭരിക്കുന്ന വേങ്ങാട് പഞ്ചായത്തില്‍ പ്രവര്‍ത്തകരില്‍ ആവേശം പകരുകയും ലക്ഷ്യമിട്ടാണ് മുതിര്‍ന്ന നേതാവായ മമ്പറം ദിവാകരനെ കോണ്‍ഗ്രസ് കളത്തിലിറക്കിയത്. തന്റെ വീടു നില്‍ക്കുന്നതിന്റെ പരിസരത്തെ വാര്‍ഡിലാണ് മമ്പറം ദിവാകരന്‍ മത്സരിക്കുന്നത്. സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് വേങ്ങാട് ഗ്രാമ പഞ്ചായത്ത്. മമ്പറം ദിവാകരന്റെ സ്ഥാനാര്‍ത്ഥിത്വം സിപിഎം കോട്ടയായ വേങ്ങാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. നേരത്തെ വേങ്ങാട് ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്ത് അംഗമായി മമ്പറം ദിവാകരന്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.…
കടകംപള്ളിയില്‍ മാത്രം പോരാ, വിഎന്‍ വാസവനിലേക്കും അന്വേഷണം നീളണം; എല്ലാം സിപിഎമ്മിന്റെ അറിവോടെ; കെ മുരളീധരന്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം കടകംപള്ളി സുരേന്ദ്രനില്‍ മാത്രം പോരായെന്നും ഇപ്പോഴത്തെ ദേവസ്വം മന്ത്രി വിഎന്‍ വാസവനിലേക്കും എത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും മാത്രം ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല. സര്‍ക്കാരിനും മന്ത്രിക്കും അറിയാവുന്ന കാര്യങ്ങളാണ് അവര്‍ ചെയ്തിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ അന്വേഷണം മന്ത്രിമാരിലേക്കും മുന്‍മന്ത്രിമാരിലേക്കും നീളണം. സ്വര്‍ണം ഇളക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോകണമെങ്കില്‍ ബോര്‍ഡ് പ്രസിഡന്റ് മാത്രം വിചാരിച്ചാല്‍ നടക്കില്ല. ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് മന്ത്രി പറയുന്നതെങ്കില്‍ സര്‍ക്കാരും മന്ത്രിയും പിന്നെയെന്തിനാണ്?. ശബരിമല വിഗ്രഹം നാളെ മോഷ്ടിച്ചാല്‍ അത് ദേവസ്വം ബോര്‍ഡ് ആണെന്ന് പറയുകയാണെങ്കില്‍ പിന്നെ എന്തിനാണ് ദേവസ്വം മന്ത്രിയെന്നും മുരളീധരന്‍ ചോദിച്ചു. ശബരിമലയില്‍ മുന്നൊരുക്കങ്ങള്‍ ഉള്‍പ്പടെ ചെയ്യാനാണ് മന്ത്രിയെങ്കില്‍ ഇത്തവണ അതും ഉണ്ടായില്ലെന്ന് മുരളീധരന്‍ പരിഹസിച്ചു. വിഗ്രഹത്തിലിരുന്ന സ്വര്‍ണപാളി ഇളക്കി എടുത്ത് കൊണ്ടുപോയി വിറ്റെങ്കില്‍ അത് മന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ സിപിഎമ്മിന്റെ ഘടന അനുസരിച്ച് വിശ്വസിക്കാന്‍ പൊതുജനത്തിന് പ്രയാസമാണ്.…
‘എന്‍റെ കുടുംബത്തില്‍നിന്ന് ഒരു സ്ത്രീയും ശബരിമല ചവിട്ടില്ല; അന്നും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ ശക്തന്, പത്മകുമാറിനെ പുറത്താക്കും?
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ പ്രതിരോധത്തിലായ സിപിഎം അറസ്റ്റിലായ എ പത്മകുമാറിനെതിരെ കടുത്ത നടപടി എടുക്കാന്‍ സാധ്യത. നിലവില്‍ പാര്‍ട്ടി നേതൃത്വുമായി ഇടഞ്ഞുനില്‍ക്കുന്ന പത്മകുമാറിനെ പുറത്താക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ച് മുഖം രക്ഷിക്കാനാകും ശ്രമിക്കുക. ഇക്കാര്യം ഇന്നുചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയായേക്കും. തദ്ദേശതെരഞ്ഞെടുപ്പ് വേളയില്‍ എന്‍ വാസുവിന് പിന്നാലെ പത്മകുമാറും അറസ്റ്റിലായതോടെ സിപിഎം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപെടലുകളില്‍ ദേവസ്വം പ്രസിഡന്റായിരുന്ന പത്മകുമാറിനും ഭരണസമിതിക്കും വീഴ്ചയുണ്ടായെന്നാണ് പൊതുവെ പാര്‍ട്ടിയുടെ വിലയിരുത്തല്‍. കേസില്‍ എട്ടാം പ്രതിയായ അന്നത്തെ ദേവസ്വം ബോര്‍ഡിന്‍റെ പ്രസിന്‍റ് ആയിരുന്ന പത്മകുമാര്‍ നിലവില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായപ്പോള്‍ ജില്ലയിലെ നേതാക്കളില്‍ പ്രമുഖനുമായിരുന്നു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018ല്‍ സുപ്രീം കോടതി വിധി വന്നപ്പോള്‍ അത് നടപ്പാക്കുന്നതിനു ശ്രമിച്ച സര്‍ക്കാരിനെ പത്മകുമാര്‍ പ്രതിരോധത്തിലാക്കിയിരുന്നു. തന്റെ കുടുംബത്തില്‍ നിന്ന് ഒരു സ്ത്രീയും ശബരിമല ചവിട്ടില്ലെന്ന പത്മകുമാറിന്റെ പരസ്യപ്രസ്താവന മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും വെട്ടിലാക്കി.…
