Author: News Desk

തിരുവനന്തപുരം: കേരളത്തിൽ പുതിയ വ്യക്തിഗത രേഖ നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം അപകടകരമായ വിഘടനവാദ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ഭരണഘടനാനുസൃതമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്ത് നടത്തുന്ന വോട്ടർപട്ടിക പരിഷ്ക്കരണത്തെപ്പറ്റി തെറ്റിദ്ധാരണയും ഭയവും പരത്തുന്ന മുഖ്യമന്ത്രി ആ സ്ഥാനത്തിന് യോഗ്യനല്ല. കേരളത്തിലെ ജനങ്ങൾക്ക് പ്രത്യേക തിരിച്ചറിയൽ രേഖ നൽകാനുള്ള നീക്കത്തെ നിയമപരമായി പ്രതിരോധിക്കും. ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നടപ്പാക്കും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിഘടനവാദ സംഘടനകൾ പോലും ഉന്നയിക്കാത്ത ആവശ്യമാണ്. ജനങ്ങളിൽ അനാവശ്യമായ ഭയം വിതറി തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറച്ചുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. ക്രിസ്തുമസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ ചിലയിടങ്ങളിൽ നടന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് ജനങ്ങളുടെ മനസിൽ ഭീതിപരത്തുകയാണ് മുഖ്യമന്ത്രി. പാലക്കാട് നടന്ന അക്രമത്തെ ബിജെപിയുടേയും ആർ എസ് എസിന്റെയും തലയിൽ കെട്ടിവെയ്ക്കാൻ നോക്കേണ്ട. ജനപിന്തുണ നഷ്ടമായാൽ അതു തിരിച്ചു പിടിക്കാൻ ആഗ്രഹമുണ്ടെങ്കിൽ…

Read More

കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മുസ്ലീം ലീഗിന് വഴങ്ങി കോണ്‍ഗ്രസ്. മുസ്ലീം ലീഗിന് ഒരുവര്‍ഷം ഡെപ്യൂട്ടി മേയര്‍ഷിപ്പ് നല്‍കാന്‍ യുഡിഎഫില്‍ ധാരണയായി. ലീഗ് കൗണ്‍സിലര്‍ ടികെ അഷ്‌റഫ് ഡെപ്യൂട്ടി മേയറാകും. പികെ കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ‘ഡെപ്യൂട്ടി മേയര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഒരു ടേം ആവശ്യപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട തര്‍ക്കം അവസാനിച്ചു. മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച ചെയ്യുകയും ഒരുവര്‍ഷം ഡെപ്യൂട്ടി മേയര്‍ സ്ഥാനം മുസ്ലീം ലീഗിന് നല്‍കാന്‍ തീരുമാനവുമാകുകയും ചെയ്തതായി’ ലീഗ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കൊച്ചി കോര്‍പ്പറേഷനിലെ മേയര്‍ ഡെപ്യൂട്ടി, മേയര്‍ സ്ഥാനങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപനം നടത്തിയെന്നും ലീഗിനെ ഒരുഘടകകക്ഷി എന്ന നിലയില്‍ തങ്ങളെ പരിഗണിച്ചില്ലെന്നും…

Read More

ആട് 3 ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ വിനായകൻ ആശുപത്രി വിട്ടു. ദിവസങ്ങള്‍ക്ക് മുമ്പ് തിരിച്ചെന്തൂരില്‍‌ ആട് 3യുടെ സംഘട്ടന രംഗങ്ങള്‍ക്കിടെയാണ് വിനായകന് പരുക്കേറ്റത്. ‘കഴുത്തിന്റെ ഞരമ്പിന് മുറിവേറ്റു, രണ്ടുദിവസം മുമ്പ് അറിഞ്ഞു ഇല്ലെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെയെന്ന്’ ആശുപത്രിവിട്ട വിനായകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ജീപ്പ് ഉള്‍‌പ്പെടുന്ന സംഘട്ടന രംഗങ്ങള്‍ക്കിടെ വിനായകന് പേശികള്‍ക്ക് ക്ഷതമേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്‍ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍‌ വിനായകൻ ചികിത്സ തേടി. പിന്നീട് നടത്തിയ എംആര്‍ഐ സ്‍കാനിലാണ് പേശികള്‍ക്ക് സാരമായ ക്ഷതം കണ്ടെത്തിയത്. മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രം 2026 മാർച്ച് 19ന് ഈദ് റിലീസ് ആയാണ് ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ് എന്നിവർ ചേർന്നാണ് ഈ വമ്പൻ ചിത്രം നിർമ്മിക്കുന്നത്. ആട് ഒരു ഭീകര ജീവിയാണ്,…

Read More

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഫാന്റസി ഹൊറർ കോമഡി ചിത്രം സർവ്വം മായ നാളെ മുതൽ തിയേറ്ററുകളിൽ. സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ‘ഹൃദയപൂർവ്വ’ത്തിന് ശേഷം ജസ്റ്റിൻ പ്രഭാകരനാണ് ‘സർവ്വം മായ‘യിലും സംഗീതസംവിധാനം നിർവ്വഹിക്കുന്നത്. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യൻ ഒരുക്കുന്ന ഈ ചിത്രത്തിൽ നിവിൻ പോളിയെ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന പഴയ നിവിൻ പോളിയായി ഈ ചിത്രത്തിലൂടെ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. കൂടാതെ, മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’യ്ക്കുണ്ട്. ചിത്രം 2025 ഡിസംബർ 25-ന് ക്രിസ്മസ് റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി ഒരു…

Read More

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് അവധിയില്ലാതെ ലോക്ഭവന്‍. ജീവനക്കാരെല്ലാം നാളെ ഹാജരാകണം. മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കണമെന്നും ലോക്ഭവന്‍ കണ്‍ട്രോളര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. അതേസമയം, ലോകത്തിനാകെ വെളിച്ചംപകരുന്ന സന്ദേശത്തിന്റെ പ്രഭകെടുത്തും വിധം ക്രിസ്മസ് ആഘോഷങ്ങളെപ്പോലും കടന്നാക്രമിക്കുന്ന അവസ്ഥ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, കര്‍ണാടക, ചത്തീസ്ഗഢ് മുതലായ സംസ്ഥാനങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവരികയാണ്. സംഘപരിവാര്‍ ശക്തികളാണ് എല്ലാ ആക്രമങ്ങള്‍ക്കും പിന്നിലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ക്രിസ്മസ് അവധി തന്നെ റദ്ദാക്കി. ഈ ദിവസം വിദ്യാര്‍ഥികളുടെ ഹാജര്‍ നിര്‍ബന്ധമാക്കി. ഇതില്‍നിന്നെല്ലാം കേരളം വിട്ടുനില്‍ക്കും എന്നാണ് എല്ലാവരുടെയും ബോധ്യം. എന്നാല്‍ ആ ബോധ്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. സംസ്ഥാനത്തെ തപാല്‍ ഓഫീസുകളില്‍ ക്രിസ്മസ് ആഘോഷപരിപാടിയില്‍ ആര്‍എസ്എസിന്റെ ഗണഗീതം ആലപിക്കണമെന്ന് ബിഎംഎസ് യൂണിയന്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ജീവനക്കാരുടെ കൂട്ടായ്മകള്‍ ഓഫീസുകളില്‍ നടത്താനിരുന്ന ക്രിസ്മസ് ആഘോഷം തന്നെ റദ്ദാക്കാന്‍ ചീഫ് പോസ്റ്റ്…

Read More

രാജ്യത്തെ വിമാനയാത്രക്കാര്‍ക്ക് ആശ്വാസവാര്‍ത്ത. വിമാനയാത്രാ രംഗത്തെ കുത്തക അവസാനിപ്പിക്കാനും യാത്രക്കാര്‍ക്ക് കൂടുതല്‍ സര്‍വീസുകള്‍ ലഭ്യമാക്കാനുമായി രണ്ട് പുതിയ വിമാനക്കമ്പനികള്‍ക്ക് കൂടി കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രവര്‍ത്തനാനുമതി നല്‍കി. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ യാത്രാ ഗ്രൂപ്പായ അല്‍ ഹിന്ദിന്റെ ‘അല്‍ ഹിന്ദ് എയര്‍’ , ‘ഫ്‌ലൈ എക്‌സ്പ്രസ്’ എന്നീ കമ്പനികള്‍ക്കാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം എന്‍.ഒ.സി നല്‍കിയത്. കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘ശംഖ് എയര്‍’ എന്ന കമ്പനിക്ക് നേരത്തെ തന്നെ അനുമതി ലഭിച്ചിരുന്നു. ഇതോടെ വരും മാസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്ത് പറന്നുയരും. ഡിസംബര്‍ ആദ്യവാരത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയിലുണ്ടായ കനത്ത പ്രതിസന്ധിയെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ സുപ്രധാന നീക്കം. ഇന്‍ഡിഗോ പ്രതിസന്ധി പാഠമായി കഴിഞ്ഞ ഡിസംബറില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിലുണ്ടായ അപ്രതീക്ഷിത പ്രതിസന്ധിയാണ് സര്‍ക്കാരിനെ വേഗത്തില്‍ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. പൈലറ്റുമാരുടെ ജോലി സമയം സംബന്ധിച്ച പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതിലെ…

Read More

കുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്തിടെ പെയ്ത കനത്ത മഴയ്ക്കിടയിലും റോഡുകളിൽ അപകടകരമായ രീതിയിലുള്ള ഡ്രൈവിംഗും വാഹന അഭ്യാസങ്ങളും ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. ഏപ്രിലിൽ പ്രാബല്യത്തിൽ വന്ന പുതിയ ഗതാഗത നിയമത്തിന്‍റെ ഗുണഫലമായാണ് ഈ മാറ്റത്തെ അധികൃതർ വിലയിരുത്തുന്നത്. സാധാരണയായി മഴസമയത്തും രാത്രികാലങ്ങളിലും റോഡുകളിൽ പതിവായിരുന്ന നിയമവിരുദ്ധമായ വാഹന അഭ്യാസങ്ങളും ഒത്തുചേരലുകളും വലിയ രീതിയിൽ കുറഞ്ഞു. പുതിയ നിയമം നടപ്പിലാക്കിയതോടെ ഡ്രൈവർമാർക്കിടയിൽ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ കൂടുതൽ ജാഗ്രത പ്രകടമാണ്. ഇത് റോഡുകളിൽ കൂടുതൽ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിച്ചു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള കണക്കുകൾ പുതിയ നിയമത്തിന്‍റെ ഫലപ്രാപ്തി ശരിവെക്കുന്നു. പുതിയ നിയമം വരുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് മാസങ്ങളിൽ 321 അപകടകരമായ ഡ്രൈവിംഗ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. നിയമം പ്രാബല്യത്തിൽ വന്ന ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ കേസുകളുടെ എണ്ണം 112 ആയി കുറഞ്ഞു.

Read More

തിരുവനന്തപുരം: രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിന് പ്രതിരോധമായി കേരളം പൗരന്‍മാര്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നു. നിലവില്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിച്ച കാര്‍ഡാണ് നല്‍കുക. ആധികാരികവും നിയമ പിന്‍ബലമുള്ളതുമാകും ഈ കാര്‍ഡ്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഗുണഭോക്തൃ തിരിച്ചറിയല്‍ രേഖയായും കാര്‍ഡിനെ ഉപയോഗപ്പെടുത്താനാകും. തഹസില്‍ദാര്‍മാര്‍ക്കായിരിക്കും കാര്‍ഡിന്റെ വിതരണച്ചുമതല. ബുധനാഴ്ച നടന്ന മന്ത്രിസഭായോഗമാണ് തീരുമാനം എടുത്തത്. സ്വന്തം അസ്തിത്വം തെളിയിക്കാന്‍ ജനങ്ങള്‍ പ്രയാസമനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥ ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരാള്‍, താന്‍ ഈ നാട്ടില്‍ ജനിച്ചു ജീവിക്കുന്നയാളാണെന്നോ സ്ഥിരതാമസക്കാരനാണെന്നോ ആരൂടെ മുന്നിലും അനായാസം തെളിയിക്കാന്‍ പ്രാപ്തനാകണം. ഒരാളും പുറന്തള്ളപ്പെടുന്ന അവസ്ഥ വരരുത്. അതിനായി ആധികാരികവും നിയമ പിന്‍ബലമുള്ളതുമായ രേഖ ആ വ്യക്തിയുടെ കൈവശമുണ്ടാകണം. അത്തരമൊരു രേഖ എന്നനിലയിലാണ് നേറ്റിവിറ്റി കാര്‍ഡ് കേരളത്തില്‍ ആവിഷ്‌കരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു സംസ്ഥാനത്ത് വ്യക്തിയുടെ ജനനവും ദീര്‍ഘകാല താമസവും തെളിയിക്കുന്ന…

Read More

മസ്കറ്റ്: പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത. സലാല-കേരള സെക്ടറുകളിലെ സര്‍വീസുകള്‍ പുനഃരാരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. അടുത്ത വർഷം മാര്‍ച്ച് ഒന്ന് മുതൽ സലാല-കോഴിക്കോട്, കൊച്ചി റൂട്ടുകളില്‍ പ്രതിവാരം രണ്ട് സർവീസുകള്‍ വീതം ഉണ്ടാകും. സലാലയിൽ നിന്ന് കോഴിക്കോടേക്ക് ശനി, ചൊവ്വ ദിവസങ്ങളിലും കൊച്ചിയിലേക്ക് വ്യാഴം, ഞായർ ദിവസങ്ങളിലുമാകും സര്‍വീസുകള്‍. തുടക്കത്തില്‍ 50 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുക. നേരത്തെ സമ്മര്‍ ഷെഡ്യൂളില്‍ സലാലയില്‍ നിന്നും കേരളത്തിലുള്ള മുഴുവന്‍ വിമാനങ്ങളും റദ്ദാക്കിയത് ദോഫാര്‍, അല്‍ വുസ്ത മേഖലയില്‍ നിന്നുള്ള പ്രവാസി മലയാളികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. മാര്‍ച്ച് മുതൽ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതോടെ നേരിട്ട് യാത്ര ചെയ്യാൻ സാധിക്കും. പ്രവാസി മലയാളികള്‍ക്ക് ഇത് ഏറെ ആശ്വസമാകും. 

Read More

മനാമ: അന്തരിച്ച മലയാള സിനിമയിലെ അതുല്യ കലാകാരൻ ശ്രീ ശ്രീനിവാസന് ആദരാഞ്ജലി അർപ്പിച്ച് ബഹ്റൈൻ കെ.എസ്.സി.എ. അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഇന്നലെ (23-12-2025) കെ.എസ്.സി.എ. ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അധ്യക്ഷത വഹിച്ചു.കാലാതിവർത്തിയായി സമൂഹം നേരിടുന്ന നിരവധി പ്രശ്നങ്ങൾ നർമ്മത്തിന്റെ ചായം ചാലിച്ച് മലയാളികളുടെ മനസ്സിലേക്ക് എത്തിക്കാനും, അതിലൂടെ സമൂഹത്തിൽ ശക്തമായ അവബോധം സൃഷ്ടിക്കാനും ശ്രീനിവാസന് സാധിച്ചുവെന്ന് പ്രസിഡന്റ് രാജേഷ് നമ്പ്യാർ അഭിപ്രായപ്പെട്ടു. പുതുതായി നിയമിതയായ ജനറൽ സെക്രട്ടറി ഡോ. ബിന്ദു നായർ സ്വാഗതം ആശംസിച്ചു. തുടർന്ന് കെ.എസ്.സി.എ.യുടെ എക്സിക്യൂട്ടീവ് അംഗങ്ങളും സംഘടനയിലെ മറ്റു അംഗങ്ങളും ശ്രീനിവാസന്റെ കലാജീവിതത്തെയും സാമൂഹിക സംഭാവനകളെയും അനുസ്മരിച്ച് പ്രഭാഷണങ്ങൾ നടത്തി.

Read More