- പണിമുടക്കും അവധിയും ഒരുമിച്ച്; മെയ് 23 മുതൽ 27 വരെ എസ്ബിഐ ശാഖകൾ അടഞ്ഞുകിടക്കും 🚨
- സ്ത്രീകൾക്ക് സൗജന്യ യാത്ര: കെഎസ്ആർടിസിക്ക് പ്രതിമാസം 57 മുതൽ 112 കോടി രൂപ വരെ വരുമാന നഷ്ടമെന്ന് റിപ്പോർട്ട് 🚨
- യുവജനങ്ങളുടെ രോഷം രാഷ്ട്രീയമായി വായിക്കണം; ‘കോക്രോച്ച് ജനതാ പാർട്ടി’ ട്രെൻഡിൽ പ്രതികരിച്ച് ശശി തരൂർ 🔥
- തൃശൂര്‍ സ്വദേശിയിൽ നിന്ന് 4 കോടി 11 ലക്ഷം ഡിജിറ്റല്‍ അറസ്റ്റിലൂടെ തട്ടിയെടുത്ത മലപ്പുറം സ്വദേശിയെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു
- ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിയെ വയനാട് സ്വദേശി ഹൈനസ് ബലാത്സംഗം ചെയ്തു
- വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്
- പിണറായി വിജയന് പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയില്ല, തീരുമാനം പുനപരിശോധനക്കില്ല: എം വി ഗോവിന്ദന്
- വടകരയില്‍ നിന്ന് കാണാതായ പന്ത്രണ്ടും പതിനാറും വയസുള്ള പെണ്‍കുട്ടികളെ കശ്മീരില്‍ നിന്ന് കണ്ടെത്തി
Author: News Desk
അനിശ്ചിതത്വം അവസാനിച്ചു, ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; ഡെപ്യൂട്ടി മേയറാവുക എ പ്രസാദ്
തൃശൂര്‍: കിഴക്കുംപാട്ടുകരയിൽ നിന്നും വിജയിച്ച തൃശൂർ ഡിസിസി വൈസ് പ്രസിഡന്റ് ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും. എ പ്രസാദ് ഡെപ്യൂട്ടി മേയറുമാകും. പാർട്ടിയുടെയും കൗൺസിലർമാരുടെയും അഭിപ്രായം കണക്കിലെടുത്താണ് തീരുമാനമെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടേം വ്യവസ്ഥ സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും ഇപ്പോൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയാണെന്നും ജോസഫ് ടാജറ്റ് കൂട്ടിച്ചേര്‍ത്തു. ഉചിതമായ തീരുമാനം അതാത് സമയത്ത് ഉണ്ടാകും. ആരെയും ഒഴിവാക്കിയിട്ടില്ല. 19 വനിത കൗൺസിലർമാരുണ്ട്. എല്ലാവരും അർഹരാണ്. എന്നാല്‍ മാനദണ്ഡങ്ങൾ എല്ലാം അനുസരിച്ചാണ് തീരുമാനം. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് കൂട്ടായി ഒരു പേരിലേക്ക് എത്തിയതെന്നും ജോസഫ് ടാജറ്റ് വ്യക്തമാക്കി. പാർലമെന്ററി പാർട്ടിയുടേതാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂർ നഗരത്തിന്റെ വികസനത്തിന് പുതിയ മുഖം ഉണ്ടാകും: നിജി ജസ്റ്റിൻ “എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ” എന്ന് പറയുന്നത് പോലെ എന്റെ സമയം ഇപ്പോഴാണ്. 27 വർഷത്തെ കാത്തിരിപ്പായിരുന്നു എന്ന് പറയാമെന്നും ഡോ.നിജി ജസ്റ്റിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ക്രിസ്മസ്…
ദൈവങ്ങളുടെയും വ്യക്തികളുടെയും പേരിൽ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ, അസാധുവാക്കണം; സിപിഎം പരാതി നൽകി
തിരുവനന്തപുരം: കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്‌ഞ അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം പരാതി നൽകി. ദൈവങ്ങളുടെയും വ്യക്തികളുടെയും പേരെടുത്ത് പറഞ്ഞുള്ള സത്യപ്രതിജ്ഞ നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോർപറേഷൻ സെക്രട്ടറി, ജില്ലാ കളക്ടർ, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയത്. തിരുവനന്തപുരം കോർപ്പറേഷൻ നിയമസഭകക്ഷി നേതാവ് എസ് പി ദീപക്കും ജില്ലാ സെക്രട്ടറി വി.ജോയിയുമാണ് പരാതി നൽകിയത്. കടകംപള്ളി വാർഡിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി ജയ രാജീവ് അയ്യപ്പന്റെ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ശരണംവിളിച്ചാണ് ഇവർ സത്യപ്രതിജ്ഞ അവസാനിപ്പിച്ചിരുന്നത്. തിരുവനന്തപുരം കോർപറേഷനിലെ കരമന വാർഡിൽ നിന്ന് വിജയിച്ച ബിജെപി സ്ഥാനാർത്ഥി കരമന അജിതാണ് സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം വന്ദേമാതരം പറഞ്ഞാണ് മുൻ ഡിജിപിയും ശാസ്തമംഗലത്തിൽ നിന്നുള്ള കൗൺസിലറുമായ ആർ.ശ്രീലേഖ വേദി വിട്ടത്. ഇതും ഏറെ ശ്രദ്ധനേടിയിരുന്നു. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ ബിജെപി പ്രവർത്തകർ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ആർഎസ്എസ് ഗണഗീതവും പാടി. തലസ്ഥാനത് മുൻ ഡിജിപി ആർ ശ്രീലേഖ മേയർ ആകാൻ സാധ്യത തലസ്ഥാനത്…
റിയാദ്: സൗദി അറേബ്യയിലെ ബാങ്കിങ്, പേയ്‌മെൻറ് സേവനങ്ങളുടെ ഫീസുകളിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് സൗദി സെൻട്രൽ ബാങ്ക് (സാമ) പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമായ ഈ പുതിയ നിരക്കുകൾ പ്രസിദ്ധീകരിച്ച് 60 ദിവസത്തിനുള്ളിൽ നിലവിൽ വരും. റിയൽ എസ്റ്റേറ്റ് ഇതര വായ്പകൾക്ക് ഈടാക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഫീസുകളിലാണ് പ്രധാനമായും കുറവ് വരുത്തിയിരിക്കുന്നത്. മുമ്പ് വായ്പാ തുകയുടെ ഒരു ശതമാനം അല്ലെങ്കിൽ പരമാവധി 5,000 റിയാൽ വരെ ഈടാക്കിയിരുന്ന ഫീസ്, ഇനി മുതൽ 0.5 ശതമാനം അല്ലെങ്കിൽ പരമാവധി 2,500 റിയാലായി കുറയും. ഉപഭോക്തൃ വായ്പകൾക്കും വാഹന വായ്പകൾക്കും ഇത് വലിയ ആശ്വാസമാകും. ഇതിനുപുറമെ, ‘മദാ’ കാർഡ് (എ.ടി.എം) സേവനങ്ങളിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. കാർഡ് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പുതിയ കാർഡ് എടുക്കുന്നതിനുള്ള ഫീസ് 30 റിയാലിൽനിന്ന് 10 റിയാലായി കുറച്ചു. അന്താരാഷ്ട്ര ഇടപാട് ഫീസ്, ഇടപാട് തുകയുടെ രണ്ട് ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മദാ കാർഡുകൾ…
ക്രിസ്മസ് ദിനത്തിൽ സിഎൻഐ സഭാ ദേവാലയത്തിലെത്തി പ്രധാനമന്ത്രി, പ്രാർത്ഥന ചടങ്ങുകളിലും പങ്കെടുത്തു
ദില്ലി: ക്രിസ്മസ് ദിനത്തിൽ ക്രൈസ്തവ ദേവാലയത്തിൽ പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിലെ സിഎൻഐ സഭാ ദേവാലയത്തിൽ ക്രൈസ്തവ സമൂഹത്തിലെ നൂറുകണക്കിന് വിശ്വാസികൾക്കൊപ്പം പ്രാർത്ഥനകളിൽ പങ്കുചേർന്ന പ്രധാനമന്ത്രി, സഭയുടെ ക്രിസ്മസ് ഗാനാലാപനത്തിലും ശുശ്രൂഷകളിലും സന്നിഹിതനായി. ഡൽഹി ബിഷപ്പ് റൈറ്റ് റവ. ഡോ. പോൾ സ്വരൂപിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയും ചടങ്ങിൽ നടന്നു. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമാണ് കത്തീഡ്രൽ ചർച് ഓഫ് റിഡെംപ്ഷൻ. ബിഷപ്പ് പോൾ സ്വരൂപ് മോദിക്ക് വേദ പുസ്തകം സമ്മാനിച്ചു. രാജ്യത്തിനും മോദിക്കും വേണ്ടി പ്രത്യേക പ്രാർഥനയും നടത്തി. ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് സമാധാനത്തിന്റെയും പ്രത്യാശയുടെയും ക്രിസ്മസ് ആശംസകൾ പ്രധാനമന്ത്രി നേർന്നു. ബിജെപി ദേശീയ നേതാക്കളും ഇന്ന് ക്രിസ്മസ് ആശംസയുമായി പള്ളികളിലെത്തും.
തിരുപ്പിറവിയുടെ ഓർമ്മയിൽ ക്രിസ്മസിനെ വരവേറ്റ് ലോകം; അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ, ബേത്ലഹേമിൽ ആഘോഷം 2 വർഷത്തിന് ശേഷം
വത്തിക്കാൻ: യേശുക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ ഓര്‍മയില്‍ ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികള്‍. വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ലിയോ പതിനാലാമന്റെ ആദ്യ ക്രിസ്മസ് കൂടിയാണിത്. ഇരുനൂറിലേറെ അംഗങ്ങൾ അണിനിരക്കുന്ന ഗായകസംഘവും ചടങ്ങുകളും ഭാഗമായി. ഉണ്ണിയേശുവിന്റെ ജനനപ്രഖ്യാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പിന്നീട് അൾത്താരയുടെ മുന്നിലുള്ള ബൈബിൾ പ്രതിഷ്ഠാപീഠത്തിൽ പട്ടിൽ പൊതിഞ്ഞ് വെച്ചിരിക്കുന്ന ഉണ്ണിയേശുരൂപം മാർപാപ്പ അനാവരണം ചെയ്തു. അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ ആഹ്വാനം ചെയ്തു. സഹായം വേണ്ടവനെ അവഗണിക്കുന്നത് ദൈവത്തെ അവഗണിക്കുന്നതിന് തുല്യമാണെന്നും ക്രിസ്മസ് രാവിലെ ദിവ്യബലിയിൽ മാർപ്പാപ്പ വിശ്വാസികളോട് പറഞ്ഞു. ആറായിരത്തോളം പേർ ബസിലിക്കയിലെ ചടങ്ങുകൾക്ക് നേരിട്ട് സാക്ഷ്യംവഹിച്ചു. യേശുദേവന്‍റെ ജന്മസ്ഥലമായ ബേത്‍ലഹേമില്‍ രണ്ട് വർഷത്തിനുശേഷമാണ് ക്രിസ്മസ് ആഘോഷം. ഗാസയിലെ യുദ്ധം കാരണം ക്രിസ്മസ് ആഘോഷിച്ചിരുന്നില്ല പലസ്തീനിലെ ക്രൈസ്തവർ. നേറ്റിവിറ്റി പള്ളിയിലെ പാതിരാകുര്‍ബാനയിലും നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. ഗൾഫിലെ ആരാധനാലയങ്ങളിലും തിരുപിറവി ആഘോഷം ഗൾഫിലെ…
ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെസിഎ), “കെസിഎ ഹാർമണി 2025 ” എന്ന പേരിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. വിവിധ സാംസ്കാരിക പരിപാടികളും ക്രിസ്മസ്സുമായി ബന്ധപ്പെട്ട മത്സരങ്ങളും ഉൾപ്പെടെ ആസ്വാദകർക്ക് ദൃശ്യ വിരുന്നാകുന്ന ആഘോഷ പരിപാടികൾ 2025 ഡിസംബർ 27 മുതൽ ആരംഭിച്ച് 2026 ജനുവരി 2 ആം തീയതി ഗ്രാൻഡ്ഫിനാലെയോട് കൂടെ പര്യവസാനിക്കും.2025 ഡിസംബർ 27 ന് ശനിയാഴ്ച ഉദ്ഘാടന പരിപാടികളോടൊപ്പം കേക്ക് മേക്കിങ് മത്സരത്തോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും..ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് ഓപ്പൺ ടു ആൾ കാറ്റഗറിയിൽ കേക്ക് മേക്കിങ് മത്സരം, കരോൾ സിംഗിംഗ് മത്സരം, ക്രിസ്ത്യൻ ഡ്രസ്സ് മത്സരം , ക്രിസ്മസ് ട്രീ മത്സരം, എന്നിവ സംഘടിപ്പിക്കുംഅതോടൊപ്പം വീടുകളിലെ ക്രിസ്മസ് ട്രീ , ക്രിസ്മസ് പുൽക്കൂട് , ക്രിസ്മസ് തീം മത്സരവും സംഘടിപ്പിക്കും.ഹാർമണി 2025 ചെയർമാൻ റോയ് സി ആന്റണി, വൈസ് ചെയർമാൻ മനോജ് മാത്യു, കൺവീനർമാരായ സംഗീത ജോസഫ്,…
കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
തിരുവനന്തപുരം: ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ തീപിടിത്തം. വാഹനങ്ങളിലേക്ക് തീ പടർന്നതോടെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തിരുമല തൃക്കണ്ണപുരം രാജൻ്റെ ഉടമസ്ഥതയിലുള്ള ‘രാജൻ ‘ ഓട്ടോ മൊബൈലിസിൽ പൊളിക്കുവാൻ ഇട്ടിരുന്ന വാഹനങ്ങളിലാണ് തീ പിടിച്ചത്. സമീപത്ത് താമസിക്കുന്ന ജീവനക്കാരാണ് വർക്ക് ഷോപ്പിന് സമീപം തീ കണ്ടത്. പിന്നാലെ തിരുവനന്തപുരം യൂണിറ്റിൽ വിവരം അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ വർക്ക്ഷോപ്പ് പരിസരത്ത് നിറുത്തിയിട്ടിരുന്ന പഴയ ലോറികളിൽ തീപിടിച്ചതായി കണ്ടു. ലോറികളുടെ ക്യാമ്പിനുകൾ കത്തിനശിച്ചു. വെള്ളം പമ്പ് ചെയ്തു തീ അണച്ച ഉദ്യോഗസ്ഥർ സമീപത്ത് ഉണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്ക് തീ പടരാതിരിക്കുവാൻ വേണ്ട പ്രവർത്തനങ്ങളും ചെയ്തു. ഒഴിവായത് വൻ ദുരന്തം സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന രണ്ട് സിലിണ്ടറുകളും സേന സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ജനവാസ കേന്ദ്രമായതിനാൽ ഇവയിലേക്ക് തീ പടർന്നിരുന്നെങ്കിൽ വൻ ദുരന്തമുണ്ടാകുമായിരുന്നെന്ന് ഫയർഫോഴ്സ് അറിയിച്ചു. ഗ്യാസ് കട്ടിങ്ങിന് വച്ചിരുന്ന സിലിണ്ടറിൽ നിന്ന് ലീക് ആയി തീ പിടിച്ചതാണ് അപകട കാരണം.…
അവർ ഒത്തുപാടി ‘കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ്’ മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം
തിരുവനന്തപുരം: വെൻന്മയുള്ള കുഞ്ഞടുപ്പിനെക്കാൾ നിർമ്മലമായിരുന്നു അവരുടെ ഹൃദയങ്ങൾ. ക്രിസ്മസ് പാപ്പാ തൊപ്പിയും തൂ വെള്ളയുടുപ്പുകളും അണിഞ്ഞ് അവർ ഒരുങ്ങി നിന്നു. ഏവരുടെയും മുഖത്ത് ആഘോഷത്തിൻ്റെ ആവേശവും ആഹ്ലാദവും. ബലൂണുകളും നക്ഷത്രങ്ങളും ഒരുക്കിയ സമിതി മുറ്റത്ത് മന്ത്രി അമ്മ സ്റ്റേറ്റ് കാറിൽ പാഞ്ഞെത്തി ഹാളിലേക്ക് നടന്നു ചെന്നു. കുരുന്നുകളെ ഒരോ രുത്തരുടെയും അടുത്തെത്തി വാരി പുണർന്നു. എല്ലാ പേർക്കും കൈകൊടുത്ത് ഹാപ്പി ക്രിസ്മസ്സും നേർന്നു. കുരുന്നുകൾ ഉഷാറായി. മന്ത്രി അമ്മ, സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി യ്ക്കൊപ്പം മേശപ്പുറത്ത് ഒരുക്കിയിരുന്ന കേക്കിൻ്റെ അരികിലെത്തി. ഇതൊടെ ചിലർക്ക് നിയന്ത്രണം വിട്ടു പോയി. മേശക്കരികിൽ ചുറ്റും കൂടി. ക്രിസ്മസ് പാട്ട് നമുക്ക് ഒത്തു പാടാമോ എന്ന് ആരാത്ത് മന്ത്രി വീണാ ജോർജ്.പടാമെന്ന് കുരുന്നുകളും. അവർ ഒത്തു പാടി. ” കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായി, കാതോട് കാതോരം കേട്ടിരുന്നു ദൈവപുത്രൻ പിറക്കുമെന്ന് ” മന്ത്രിയും സദസിലുള്ളവരും കുട്ടികളൊടൊപ്പം ഏറ്റുപാടി. അന്തരീക്ഷമാകെ…
‘തളർന്നു പോകാൻ മനസില്ല ജീവിതമേ…!’ ആറാം മാസത്തിൽ കണ്ടെത്തിയ അപൂർവ രോഗത്തെ ചക്രക്കസേരയിലിരുന്ന് തോൽപ്പിച്ച ‘നൂറ്റാണ്ടിന്റെ നടകളിൽ’
ചക്രക്കസേരയിൽ ജീവിതം മുഴുവൻ ബന്ധിക്കപ്പെട്ടിട്ടും, ജീവിതത്തോട് തോൽക്കാൻ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച കൃഷ്ണകുമാർ എന്ന യുവാവിന്‍റെ ജീവിതം ആരെയും പ്രചോദിപ്പിക്കുന്നതാണ്. കൊല്ലം ചവറയിലെ ഈ 40 കാരൻ, സ്പൈനൽ മസ്കുലാർ അട്രോഫി ടൈപ്പ് 2 എന്ന അപൂർവ ജനിതകരോഗത്തിന് മുന്നിൽ തോൽക്കാൻ മനസില്ലാതെ നടത്തിയ പോരാട്ടത്തിന് കയ്യടിക്കുകയാണ് ഏവരും. ആറുമാസം മാത്രം പ്രായമുള്ളപ്പോൾ ആണ് കൃഷ്ണകുമാറിന് ഈ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ശരീരത്തിന്റെ മസിലുകൾ ക്രമേണ ദുർബലമാകുന്ന ഈ രോഗം കൃഷ്ണകുമാറിന്‍റെ വളർച്ചക്ക് ഒപ്പം വളരുകയായിരുന്നു. ഇന്ന് കണ്ണുകളും നാവും മാത്രമേ സ്വതന്ത്രമായി ചലിപ്പിക്കാൻ കഴിയൂ എന്ന അവസ്ഥയിലാണ്. എങ്കിലും ‘അസാധ്യമായി ഒന്നുമില്ല’ എന്ന വാചകം തന്റെ ഓഫീസ് ചുമരിൽ എഴുതിവെച്ച്, കൃഷ്ണകുമാർ ജീവിതത്തോട് പോരാടി. ഇന്ന് കണ്ണുകൾ കൊണ്ട് പുസ്തകം രചിച്ചാണ് ആറാം മാസത്തിൽ പിടിപെട്ട അപൂർവ രോഗത്തോട് പോരാടി കൃഷ്ണകുമാർ ചരിത്രം സൃഷ്ടിച്ചത്. കൃഷ്ണകുമാറിന്‍റെ ജീവിതം ഇങ്ങനെ ജീവിതം കീഴ്മേൽ മറിച്ചൊരു വാഹനാപകടത്തിൽ അച്ഛനെയും ഇളയ സഹോദരിയെയും നഷ്ടപ്പെട്ടിട്ടും, അമ്മ ശ്രീലതയുടെയും…
കണ്ണൂര്‍: കെഎപി നാലാം ബറ്റാലിയന്‍ കമണ്ടാന്റും മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവുമായിരുന്ന എ ശ്രീനിവാസന്‍ (53) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖം ബാധിച്ച് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധന്‍ വൈകിട്ടായിരുന്നു അന്ത്യം. കണ്ണൂര്‍ കൊറ്റാളിക്കടുത്തുള്ള അത്താഴക്കുന്ന് സ്വദേശിയാണ്. പത്തൊമ്പതാം വയസില്‍ ഏഷ്യന്‍ ജൂനിയര്‍ ഫുട്ബോള്‍ ടീമില്‍ ഇന്ത്യയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞു. 1990ല്‍ ജക്കാര്‍ത്തയില്‍നടന്ന ഏഷ്യന്‍ യൂത്ത് ഫുട്ബോള്‍ ചാമ്പ്യന്‍സ് ഫൈനല്‍ റൗണ്ട് മത്സരങ്ങളില്‍ വടക്കന്‍ കൊറിയ, ഖത്തര്‍, ഇന്ത്യോനേഷ്യ ടീമുകളുമായിനടന്ന മത്സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു. 1992ല്‍ കേരള പൊലീസില്‍ എഎസ്ഐയായി. എംഎസ്പിയില്‍ ഡെപ്യൂട്ടി കമാണ്ടന്റും, ആര്‍ആര്‍എഫ്, കെഎപി 1, കെഎപി 2, കെഎപി 4 എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് കമാണ്ടന്റായും ജോലി ചെയ്തു. 2025 ജൂലൈ ഒന്നിനാണ് മാങ്ങാട്ടുപറന്പ് കെഎപി കമാണ്ടന്റായി ചുമതലയേറ്റത്. സംസ്‌കാരം ഒൗദ്യോഗിക ബഹുമതികളോടെ വ്യാഴം പകല്‍ 12ന് കൊറ്റാളി സമുദായ ശ്മശാനത്തില്‍.
