Author: News Desk

മനാമ: ബഹ്‌റൈനിൽ നിന്ന് ഈ വർഷം ഹജ്ജ് കർമ്മങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാരോടും താമസക്കാരോടും അം​ഗീ​കൃ​ത ഹ​ജ്ജ്​ ഗ്രൂ​പ്പു​ക​ളി​ൽ ര​ജി​സ്റ്റ​ർ ​ചെ​യ്യ​ണ​മെ​ന്ന്​ ബ​ഹ്​​റൈ​ൻ ഹ​ജ്ജ്, ഉം​റ ഉ​ന്ന​താ​ധി​കാ​ര സ​മി​തി നി​ർ​ദേ​ശി​ച്ചു. ഫെബ്രുവരി 20 ന് ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​വും. നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്‌മെന്റ് കാര്യ മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മൗദയുടെ അധ്യക്ഷതയിൽ ചേർന്ന ഹജ്, ഉംറ കാര്യങ്ങളുടെ ഉന്നത സമിതി യോഗം ഈ വർഷത്തെ ഹജ്ജിന്റെ ഒരുക്കങ്ങളുടെ പുരോഗതി ചർച്ച ചെയ്തു. ബഹ്‌റൈനിലെ തീർഥാടകരുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണ നടപടിക്രമങ്ങളുടെ വികസനം യോഗം ചർച്ച ചെയ്തു. ഉംറ സീസണിൽ കിംഗ് ഫഹദ് കോസ്‌വേയിലൂടെ ബസുകൾ കടന്നുപോകാൻ സൗകര്യമൊരുക്കുന്നതിനും ബസ് ഗതാഗതം സംഘടിപ്പിക്കുന്നതിനും നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും ഉംറ ട്രിപ്പുകൾ നടത്തുമ്പോൾ ബന്ധപ്പെട്ട അധികാരികളുമായി നിരന്തര ഏകോപനവും കമ്മിറ്റി ചർച്ച ചെയ്തു. ആഭ്യന്തര മന്ത്രാലയം, കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി, സൗദി അറേബ്യയിലെ അധികാരികൾ എന്നിവരുടെ ശ്രമങ്ങളെയും കമ്മിറ്റി…

Read More

മ​നാ​മ: ലോ​കത്തിലെ ഏ​റ്റ​വും ശ​ക്ത​മാ​യ 10 ക​റ​ൻ​സി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ബ​ഹ്റൈ​ൻ ദി​​നാ​ർ ര​ണ്ടാം സ്ഥാ​ന​ത്ത്. ഫോ​ബ്സാ​ണ് ക​റ​ൻ​സി​ക​ളി​ൽ മു​ൻ നി​ര​ക​ളി​ലു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്. കു​വൈ​ത്ത് ദി​​നാ​റാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാം​സ്ഥാ​ന​ത്ത്. ബഹ്‌റൈൻ ദിനാർ, ഒമാനി റിയാൽ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയതായി ഫോർബ്സ് റിപ്പോർട്ട് ചെയ്തു. സാമ്പത്തിക വളർച്ച, രാഷ്ട്രീയ സ്ഥിരത, ആഗോള ഡിമാൻഡ്, പ്രകൃതി വിഭവങ്ങൾ എന്നിവയാണ് കറൻസിയുടെ ശക്തിയും മൂല്യവും അളക്കുന്നതിനുള്ള ഘടകങ്ങളെ നിർണ്ണയിക്കുന്നത്. യുഎസ് ഡോളറിന്റെ ആധിപത്യം ഉണ്ടായിരുന്നിട്ടും ലോകത്തിലെ ഏറ്റവും ശക്തമായ കറൻസിയായി കുവൈറ്റ് ദിനാർ പ്രഖ്യാപിക്കപ്പെട്ടു. യു.​എ​സ് ഡോ​ള​ർ പ​ട്ടി​ക​യി​ൽ പ​ത്താം സ്ഥാ​ന​ത്താ​ണ്. ലോകത്തിലെ ഏറ്റവും മികച്ച 10 കറൻസികൾ 1. കുവൈറ്റ് ദിനാർ, 2. ബഹ്‌റൈനി ദിനാർ, 3. ഒമാനി റിയാൽ, 4. ജോർദാനിയൻ ദിനാർ, 5. ബ്രിട്ടീഷ് പൗണ്ട് , 6. ജിബ്രാൾട്ടർ പൗണ്ട്, 7. കേമാൻ ഐലൻഡ് ഡോളർ, 8. സ്വിസ് ഫ്രാങ്ക്, 9. യൂറോ, 10.…

Read More

ഹൂസ്റ്റൺ: ഇമ്മാനുവൽ മാർത്തോമ്മാ ചർച്ച് ഹൂസ്റ്റൺ, ഹെവൻസ് ഓൺ പ്രഷ്യസ് ഐ (ഹോപ്പ്) സംഘടിപ്പിച്ച “ഹോപ്പ് ക്രിസ്മസ്” പരിപാടിയിലൂടെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഹൃദയസ്പർശിയായ ഒരു ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ഞായറാഴ്ച ആരാധന ശുശ്രൂഷയെ തുടർന്ന് നടന്ന പരിപാടി ഉച്ചയ്ക്ക് 12.30 ന് ആരംഭിച്ചു, പ്രമുഖ വൈദികരുടെയും സമുദായിക നേതാക്കളുടെയും സാന്നിദ്ധ്യം കൊണ്ട് പരിപാടി ശ്രദ്ധേയമായി. റവ. ഉമ്മൻ സാമുവൽ പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഇമ്മാനുവൽ എം‌ടി‌സി ഗായകസംഘം “ഓ കം ഓൾ യേ ഫെയ്ത്ത്‌ഫുൾ” എന്ന ഗാനം ആലപിച്ചു, തുടർന്ന് മിസ്റ്റർ അലക്സാണ്ടർ ജേക്കബ് സ്വാഗത പ്രസംഗം നടത്തി. ഇമ്മാനുവൽ എംടിസി വികാരി റവ.ഡോ.ഈപ്പൻ വർഗീസ് അധ്യക്ഷത വഹിച്ചു. ഇമ്മാനുവൽ മാർത്തോമ ചർച്ച് അസിസ്റ്റൻറ് വികാരി റവ.സന്തോഷ് തോമസ്, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്‌ വികാരി റവ.ഡോ.ജോബി മാത്യു ചടങ്ങിൽ മുഖ്യസ്ഥാനം അലങ്കരിച്ചു. ഹോപ്പ് സൺഡേ സ്‌കൂൾ കുട്ടികൾ അവതരിപ്പിച്ച ക്രിസ്മസ് നാടകം മികച്ച സ്വീകാര്യത നേടി. കുട്ടികൾക്കിടയിൽ ആഹ്ലാദവും…

Read More

ഡാളസ്: ചങ്ങനാശ്ശേരി നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരി ഡാളസ് യൂണിറ്റിന്റെ ഉദ്ഘാടനവും ക്രിസ്മസ് -ന്യൂ ഈയർ ആഘോഷവും ഡാലസിൽ നടന്നു. പരിപാടിയിൽ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരി (FOC) കൂട്ടായ്‌മയുടെ അഭ്യുദയകാംക്ഷികളും, സുഹൃത്തുക്കളും, ചങ്ങനാശ്ശേരിയിൽ നിന്നുള്ള മുൻ വിദ്യാർഥികളും പങ്കെടുത്തു. ഗാർലന്റ് കിയാ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ചങ്ങനാശ്ശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിൾ, ലൈവിലെത്തി ഉദ്ഘാടനം നിർവഹിച്ചു. ചങ്ങനാശേരി കൂട്ടായ്മ ചങ്കും, സ്‍നേഹവുമാണെന്നു പറഞ്ഞ എംഎൽഎ സംഘടനക്കു ആശംസകളും അനുമോദനങ്ങളും അർപ്പിച്ചു. 2024-2025 എഫ് ഓ സി ഭാരവാഹികൾ – ടോമി നെല്ലുവേലിൽ (പ്രസിഡന്റ്), ജോസി ആഞ്ഞിലിവേലിൽ (വൈസ് പ്രസിഡന്റ്), സജി ജോസഫ് (സെക്രട്ടറി), സിജി ജോർജ് കോയിപ്പള്ളി (ട്രഷറർ), ഷേർളി ഷാജി നീരാക്കൽ , സോഫി കുര്യാക്കോസ് ചങ്ങങ്കരി (വനിതാ പ്രതിനിധികൾ ), അർജുൻ ജോർജ്ജ് (യൂത്ത്‌ പ്രതിനിധി), ബ്ലെസി ലാൽസൺ, സിജു കൈനിക്കര (ഇവന്റ് കോർഡിനേറ്റേഴ്‌സ്) എന്നിവരാണ് പുതുതായി ചുമതലയേറ്റ ഭാരവാഹികൾ. പ്രസിഡന്റ് ടോമി നെല്ലുവേലിൽ…

Read More

മനാമ: ബഹ്‌റൈനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. നിയമ ലംഘനം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി കഴിഞ്ഞ വർഷം 47,023 പരിശോധനകൾ നടത്തിയതായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി അറിയിച്ചു. മുൻ വർഷങ്ങളേക്കാൾ 72.17 ശതമാനത്തിലധികം പരിശോധനകൾ നടത്താൻ കഴിഞ്ഞ വർഷം സാധിച്ചു. സ്ഥാപനങ്ങളിൽ 94.7 ശതമാനവും തൊഴിൽ, വിസ നിയമങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നവയാണ്. പരിശോധനകളുടെ വർധനവാണ് സ്ഥാപനങ്ങളെ നിയമങ്ങൾ പാലിക്കാൻ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. രാജ്യത്ത് 5,477 പേർ നാടുകടത്തലിലേക്ക് നയിച്ച നിയമനടപടികളിലൂടെ കടന്നുപോയി. നിയമം ലംഘിച്ച തൊഴിലാളികളെ നാടുകടത്തുന്നതിൻറെ എണ്ണത്തിൽ 202.8 ശതമാനം വർധനവാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉണ്ടായിട്ടുള്ളതെന്ന് എൽ.എം.ആർ.എ സിഇഒ നിബ്രാസ് താലിബ് വ്യക്തമാക്കി. നിയമങ്ങളുടെ പാലനം, ഉൽപാദനക്ഷമത, സാമ്പത്തിക വികസനം എന്നിവ ഉറപ്പാക്കുന്നതിനാണ് പരിശോധനകൾ ഊന്നൽ നൽകിയത്. നിയമ ലംഘകരായ തൊഴിലാളികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു. പരിശോധനകൾ വിജയിപ്പിക്കുന്നതിന് സഹകരിച്ച നാഷണാലിറ്റി, പാസ്‌പോർട്ട് ആൻറ് റെസിഡൻറ്‌സ് അഫയേഴ്‌സ്,…

Read More

മനാമ: ഇന്ത്യൻ അംബാസിഡാർ വിനോദ് കെ. ജേക്കബ്മായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ. പി. എഫ്) പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ് പി. കെ, ട്രെഷറർ ഷാജി പുതുക്കുടി, രക്ഷാധികാരികളായ സുധീർ തിരുനിലത്ത്, കെ. ടി. സലിം, ലേഡീസ് വിങ് കൺവീനർ രമ സന്തോഷ്, സ്പോട്സ് വിംഗ് കൺവീനർ സുധി ചാത്തോത്ത് എന്നിവർ ബഹ്‌റൈൻ ഇന്ത്യൻ എംബസ്സിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ എംബസ്സി സെക്കന്റ് സെക്രട്ടറി ഇഹ്‌ജാസ് അസ്ലമും സന്നിഹിതനായിരുന്നു. കെ. പി. എഫ് അംഗങ്ങൾക്കും പൊതു സമൂഹത്തിനുമായി ചെയ്തു വരുന്ന ജീവകാരുണ്യ, കലാ- സാംസ്ക്കാരിക പ്രവർത്തനങ്ങൾ ഭാരവാഹികൾ അംബാസിഡറെ  ധരിപ്പിപ്പിക്കുകയും, ജനുവരി 26 ഇന്ത്യൻ റിപ്പബ്ലിക്ക് ഡേ ദിവസം കെ. പി. എഫ് നടത്തുന്ന രക്തദാന ക്യാമ്പിലേക്ക് അംബാസിഡറെ ക്ഷണിക്കുകയും ചെയ്തു. പാസ്സ്‌പോർട്ട് പുതുക്കി കിട്ടാൻ ഇപ്പോൾ നേരിടുന്ന കാലതാമസം ഒഴിവാക്കി കഴിയാവുന്നത്ര നേരത്തെ പാസ്സ്‌പോർട്ട് ലഭ്യമാക്കുവാൻ നടപടി എടുക്കണമെന്ന് അംബാസിഡറോട് അഭ്യർത്ഥിച്ചതായും കെ.…

Read More

മനാമ:  ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ഈ വർഷത്തെ സ്പെഷ്യൽ ബുള്ളറ്റിൻ ഇന്ത്യൻ എംബസിയിൽ വെച്ച് നടന്ന ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവലിൽ പ്രകാശനം ചെയ്തു. ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇഹ്ജാസ് അസ്ലമാണ് പ്രകാശന കർമ്മം നിർവഹിച്ചത്.

Read More

മനാമ: ബഹ്റൈനിൽ വരാന്ത്യ അവധിദിനങ്ങളിൽ മാറ്റം വരുത്താൻ പാർലമെൻറിൽ എംപിമാർ ശുപാർശ ചെയ്തു. ബഹ്‌റൈനിൽ വെള്ളി ശനി ദിവസങ്ങളിലാണ് പൊതുമേഖലകളിൽ ഈ അവധി ലഭിക്കുന്നത്. ഇതിനൊരു മാറ്റം വരുത്തി വാരാന്ത്യം ശനി-ഞായർ ദിവസങ്ങളിലേക്ക് മാറ്റാനാണ് എംപിമാർ നിർദ്ദേശിച്ചിരിക്കുന്നത്. ആഗോള വിപണികളുമായി അതിന്റെ സമ്പദ്‌വ്യവസ്ഥയെ മികച്ച രീതിയിൽ വിന്യസിക്കാൻ ഈ മാറ്റം സഹായകമാകും. ശനി-ഞായർ വാരാന്ത്യം പിന്തുടരുന്ന രാജ്യങ്ങളുമായുള്ള വ്യാപാര, സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുഗമമാക്കാനും ഇത് സഹായകമാകുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു. അലി അൽ നുഐമിയുടെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാരാണ് നിർദേശം മുന്നോട്ടുവച്ചത്. ഇത് പ്രകാരം തിങ്കൾ മുതൽ വ്യാഴം വരേയും വെള്ളിയാഴ്ചകളിൽ പകുതി ദിനവും പ്രവൃത്തിക്കുവാനും ശനി, ഞായർ ദിവസങ്ങൾ പൂർണ അവധിയാക്കി മാറ്റാനുമാണ് എംപിമാർ നിർദേശിച്ചിരിക്കുന്നത്. ഈ ഒരു നിർദേശം പാർലമെന്റ് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം റിവ്യൂ കമ്മിറ്റിയുടെ മുന്നിലേക്ക് നൽകിയിരിക്കുകയാണ്. 2022 മുതൽ യു.എ.ഇയിലും ഈ ഒരു രീതി സ്വീകരിച്ചിട്ടുണ്ട്. ഇന്തോനേഷ്യ, മൊറോക്കോ തുടങ്ങിയ…

Read More

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന് ആശംസ നേര്‍ന്ന് മമ്മൂട്ടിയും മോഹലന്‍ലാലും. ഭാഗ്യയുടെ വിവാഹത്തലേന്ന് സൂപ്പര്‍ താരങ്ങള്‍ കുടുംബസമേതമാണ് എത്തിയത്. ഇവരെല്ലാമൊന്നിച്ചുള്ള ചിത്രം ചുരുങ്ങിയ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.സുരേഷ് ഗോപി, ഭാര്യ രാധിക, മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, മോഹന്‍ലാല്‍, ഭാര്യ സുചിത്ര, സുരേഷ് ഗോപിയുടെ മക്കളായ മാധവ്, ഭാഗ്യ, ഗോകുല്‍, ഭവ്‌നി എന്നിവരെ ചിത്രത്തില്‍ കാണാം. ജനുവരി പതിനേഴിനാണ് ഭാഗ്യ സുരേഷിന്റേയും ശ്രേയസ് മോഹന്റെയും വിവാഹം. ഗുരുവായൂരില്‍ നടക്കുന്ന വിവാഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. സുരേഷ് ഗോപിയുടേയും രാധികയുടേയും മൂത്ത മകളാണ് ഭാഗ്യ സുരേഷ്. അടുത്തിടെ ഭാഗ്യ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ നിന്ന് ബിരുദം നേടിയിരുന്നു. വിവാഹത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ഭാഗ്യയുടേയും ശ്രേയസിന്റെ സംഗീത് ചടങ്ങുകള്‍ നടന്നിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിനെത്തിയത്. സിനിമാ മേഖലയില്‍ അഹാന കൃഷ്ണ, വിന്ദുജ മേനോന്‍ എന്നിവര്‍…

Read More

കൊച്ചി: കൊച്ചിയില്‍ പ്രവര്‍ത്തകരെ ആവേശംകൊള്ളിച്ച് പ്രധാനമന്ത്രിയുടെ റോഡ് ഷോ. റോഡിന്റെ ഇരുവശവും നിറഞ്ഞുനിന്ന ബിജെപി പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടി നല്‍കി പ്രധാനമന്ത്രിയെ സ്വീകരിച്ചു. എറണാകുളം കെപിസിസി ജങ്ഷനില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രധാനമന്ത്രിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നു. മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ ഗവ. ഗസ്റ്റ് ഹൗസ് വരെ 1.3 കിലോമീറ്ററായിരുന്നു റോഡ് ഷോ. വൈകിട്ട് 7.40ഓടെയാണ് റോഡ് ഷോ ആരംഭിച്ചത്. പ്രധാനമന്ത്രിയെ കാണാന്‍ വന്‍ ജനാവലിയാണ് എത്തിയത്. പൂക്കളാല്‍ അലങ്കരിച്ച തുറന്ന വാഹനത്തിലായിരുന്നു റോഡ് ഷോ.പൂക്കള്‍ വിതറിയും കൈകള്‍ വീശിയും മുദ്രവാക്യം വിളിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആയിരകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. രാത്രി 8.10ഓടെ റോഡ് ഷോ ഗസ്റ്റ് ഹൗസിന് മുന്നില്‍ സമാപിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍…

Read More