- “കെസിഎ ഹാർമണി 2025 “
- കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
- അവർ ഒത്തുപാടി ‘കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ്’ മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം
- ‘തളർന്നു പോകാൻ മനസില്ല ജീവിതമേ…!’ ആറാം മാസത്തിൽ കണ്ടെത്തിയ അപൂർവ രോഗത്തെ ചക്രക്കസേരയിലിരുന്ന് തോൽപ്പിച്ച ‘നൂറ്റാണ്ടിന്റെ നടകളിൽ’
- മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം എ ശ്രീനിവാസന് അന്തരിച്ചു
- മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
- മുസ്ലീം ലീഗിന് വഴങ്ങി കോണ്‍ഗ്രസ്; കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടും
- ‘ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു
Author: News Desk
സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; ‘പെര്‍മിറ്റ് റദ്ദാകും’ വിദ്യാര്‍ത്ഥികളെ ഇറക്കിവിടുകയോ മോശമായി പെരുമാറുയോ ചെയ്താൽ നടപടി
ചേറ്റുവ: വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വിദ്യാർത്ഥികളെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്താൽ അത്തരം ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. കുട്ടികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനും സർക്കാർ മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചേറ്റുവ ജി.എം.യു.പി. സ്കൂളിന്റെ പുതിയ മൂന്നുനിലക്കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി 5,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
‘സുരേഷ് ഗോപി തൃശൂര്‍ എടുത്തതല്ല, കട്ടതാണ്’; എംപിയുടെ ക്യാമ്പ് ഓഫീസിലേക്ക് സിപിഎം മാര്‍ച്ച്, നാടകീയ രംഗങ്ങൾ, കരി ഓയിൽ ഒഴിച്ച് പാര്‍ട്ടി പ്രവര്ത്തകൻ
തൃശൂര്‍: വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ എംപി ക്യാമ്പ് ഓഫീസിലേക്ക് സിപിഎം മാര്‍ച്ച്. മാര്‍ച്ച് ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡ‍് വെച്ച് തടഞ്ഞു. ഇതിനിടെ സിപിഎം പ്രവര്‍ത്തകരിലൊരാള്‍ എംപിയുടെ ക്യാമ്പ് ഓഫീസിലേക്കുള്ള ബോര്‍ഡിൽ കരി ഓയിൽ ഒഴിച്ചു. ഇതോടെ നാടകീയ രംഗങ്ങളാണ് പ്രതിഷേധ സ്ഥലത്തുണ്ടായത്. കരി ഓയിൽ ഒഴിച്ചശേഷം ബോര്‍ഡിൽ ചെരുപ്പുമാല അണിയിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസെത്തി സിപിഎം പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു. സിപിഎം പ്രവര്‍ത്തകനായ വിപിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ നേതാക്കള്‍ ഇടപെട്ടു. പൊലീസ് വാഹനത്തിലേക്ക് മാറ്റിയ വിപിനെ പിന്നീട് സിപിഎം നേതാക്കളെത്തി വാഹനത്തിൽ നിന്ന് മോചിപ്പിച്ച് പുറത്തേക്ക് കൊണ്ടുവരുകയായിരുന്നു. വ്യക്തിപരമായ പ്രതിഷേധമാണ് നടത്തിയതെന്നും അറസ്റ്റ് ചെയ്താലും കുഴപ്പമില്ലെന്നും വിപിൻ പറഞ്ഞു. പ്രതിഷേധത്തിന്‍റെ ഭാഗമായിട്ടാണ് കരി ഓയിൽ ഒഴിച്ചതെന്നും വിപിൻ പറഞ്ഞു. മറ്റു സ്ഥലങ്ങളിൽ ഉള്ളതുപോലെ അമ്പലം പൊളിക്കാനും പള്ളി പൊളിക്കാനും നമ്മള്‍ പോകുന്നില്ലെന്നും ജനാധിപത്യ പ്രതിഷേധമാണ് നടത്തിയതെന്നും വിപിൻ പറഞ്ഞു. സുരേഷ് ഗോപി തൃശൂര്‍…
തിരുവനന്തപുരം: ഗവര്‍ണറുടെ വിഭജന ദിനാചരണ സര്‍ക്കുലര്‍ കേരളത്തിൽ നടപ്പാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിന്‍റെ മതേതര സമൂഹത്തിലേക്ക് വിഭജന രാഷ്ട്രീയം കലർത്താനുള്ള ശ്രമത്തിൽ നിന്ന് ഗവര്‍ണര്‍ പിന്മാറണം. സംസ്ഥാന സര്‍ക്കാര്‍ അഴകൊഴമ്പൻ സമീപനം സ്വീകരിക്കരുതെന്നും വിഡി സതീശൻ പറഞ്ഞു. ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വിവാദ സർക്കുലർ പുറത്തിറക്കിയിരുന്നു. വൈസ് ചാൻസലർമാർക്കാണ് സർക്കുലർ അയച്ചത്. ഇതാദ്യമായാണ് ഗവർണറുടെ ഓഫീസ് ഇത്തരത്തിലൊരു നിർദേശം കേരളത്തിലെ സർവകലാശാലകൾക്ക് നൽകുന്നത്. നേരത്തെ സംഘപരിവാർ സംഘടനയുടെ ദേശീയ വിദ്യാഭ്യാസ സമ്മേളനത്തിൽ പങ്കെടുക്കാൻ വിസിമാർക്ക് ഗവർണർ നിർദേശം നൽകിയതും വിവാദമായിരുന്നു.
ഓണ്‍ലൈൻ മദ്യവിൽപ്പന; ‘ഇനി മിണ്ടേണ്ടന്ന്’ ബെവ്കോ എംഡിക്ക് സര്‍ക്കാര്‍ നിർദ്ദേശം, ബെവ്കോ ശുപാർശയിൽ തല്‍ക്കാലം ചർച്ചയില്ല
തിരുവനന്തപുരം: ഓണ്‍ലൈൻ മദ്യവിൽപ്പനയിൽ ഇനി പ്രതികരിക്കേണ്ടെന്ന് ബെവ്കോ എംഡിക്ക് സർക്കാർ നിർദ്ദേശം. ബെവ്കോയുടെ ശുപാർശയിൽ തല്‍ക്കാലം ചർച്ച പോലും വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ഓണ്‍ലൈൻ മദ്യവിൽപന നീക്കത്തിൽ സര്‍ക്കാരിനെ ഓര്‍ത്തഡോക്സ് സഭ വിമര്‍ശിച്ചു. വരുമാന വർദ്ധനക്കായുള്ള ബെവ്കോയുടെ ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കുള്ള ശുപാർശകളോട് സർക്കാരിന് എതിർപ്പില്ല. പക്ഷെ, പുതിയ തീരുമാനം ഇപ്പോള്‍ നടപ്പാക്കി കൈപൊള്ളാനില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ശുപാർശ പുറത്ത് വന്നപ്പോള്‍ തന്നെ എക്സൈസ് മന്ത്രി എം ബി രാജേഷ് ഇത് ഇടത് സർക്കാർ നയമല്ലെന്ന് പറഞ്ഞ് തലയൂരി. അതിന് ശേഷവും ശുപാർശയെ കുറിച്ച് ബെവ്കോ എംഡി വിശദീകരിച്ചതിനാലാണ് സർക്കാരിന് അതൃപ്തി. വീടുകള്‍ മദ്യശാലകളായി മാറുമെന്നും, പ്രായപൂർത്തിയാകാത്തവർ ഓണ്‍ലൈൻ വഴി മദ്യം വാങ്ങുമെന്ന ആക്ഷേപങ്ങളെ ബെവ്കോ എം ഡി ഹർഷിത അത്തല്ലൂരി തള്ളിയിരുന്നു. ഇതോടെ വീണ്ടും എക്സൈസ് മന്ത്രിക്ക് സർക്കാർ ഓണ്‍ലൈൻ കച്ചവടത്തിനില്ലെന്ന് വിശദീകരിക്കേണ്ടിവന്നു. ഇനി ഓണ്‍ലൈൻ മദ്യവിൽപനയെക്കുറിച്ച് മിണ്ടേണ്ടന്നാണ് ബെവ്കോ എംഡിക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിർദ്ദേശം. തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ വിവാദം നീട്ടിക്കൊണ്ടുപോകേണ്ടെന്നാണ്…
ആധാറിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ ശരിവെച്ച് സുപ്രീം കോടതി; ‘ആധാര്‍ കാര്‍ഡ് പൗരത്വത്തിന്‍റെ നിര്‍ണായക തെളിവായി കണക്കാക്കാനാകില്ല’
ദില്ലി: ആധാര്‍ കാര്‍ഡ് പൗരത്വത്തിന്‍റെ നിർണായക തെളിവായി കണക്കാക്കാനാവില്ലെന്ന വാദം ശരിയെന്ന് സുപ്രീം കോടതി. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് ശരിയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആധാർ കാർഡിൽ പരിശോധന വേണ്ടിവരുമെന്നും വാക്കാൽ നിർദേശിച്ചു. വിവിധ സേവനങ്ങള്‍ക്കുള്ള ആധികാരിക തിരിച്ചറിയൽ രേഖയായി ആധാറിനെ പരിഗണിക്കുമ്പോഴും അത് പൗരത്വം നിര്‍ണയിക്കുന്നതിന് അടിസ്ഥാനമാക്കാനാകില്ലെന്നും കൃത്യമായ പരിശോധന അതിന് ആവശ്യമാണെന്നും സുപ്രീം കോടതി ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.വോട്ടര്‍ പട്ടികയുടെ പരിശോധനക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് അവകാശമുണ്ടോയെന്നാണ് നോക്കേണ്ടതെന്നും അങ്ങനെയുണ്ടെങ്കിൽ അത്തരം നടപടിക്ക് തടസം നിൽക്കാനാതില്ലെന്നും സുപ്രീം കോടതി പറഞ്ഞു. നിയമ വിരുദ്ധതയുണ്ടെങ്കില്‍ തീവ്ര പരിഷ്‌കരണം റദ്ദാക്കുമെന്ന് വീണ്ടും സുപ്രീംകോടതി വ്യക്തമാക്കി. വോട്ടര്‍ പട്ടികയിൽ നിന്ന് അനധികൃതമായി ഒഴിവാക്കപ്പെട്ടാൽ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 1950നുശേഷം ഇന്ത്യയിൽ ജനിച്ചവരെല്ലാം ഇന്ത്യൻ പൗരന്മാരാണെന്നും എന്നാൽ, ഇപ്പോഴത്തെ വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഗുരുതരമായ ക്രമക്കേട് ഉണ്ടെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി…
വിഭജന ഭീതി ദിനം: പുതിയ സർക്കുലർ പുറത്തിറക്കി കേരള സർവകലാശാല ഡയറക്ടർ, തന്റെ അറിവോടെയല്ലെന്ന് വിസി
തിരുവനന്തപുരം: വിഭജന ഭീതി ദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സർവകലാശാലയിൽ ആശയക്കുഴപ്പം. തുടർന്ന് പുതിയ സർക്കുലർ പുറത്തിറക്കി. പരിപാടി നടത്തണമോ വേണ്ടയോ എന്നുള്ളത് അതത് കോളേജുകൾക്ക് തീരുമാനിക്കാം എന്നുള്ളതാണ് പുതിയ സർക്കുലറിൽ പറയുന്നത്. മുഖ്യമന്ത്രിയുടെ എതിർപ്പ് ചൂണ്ടിക്കാട്ടിയാണ് പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഇത് കോളേജ് വികസന സമിതി ഡയറക്ടർ കോളേജുകൾക്ക് അയക്കുകയും ചെയ്തു. ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വിവാദ സർക്കുലർ പുറത്തിറക്കിയിരുന്നു. തുടർന്ന് പരിപാടി നടത്തണമെന്ന് നിർദേശിച്ചുകൊണ്ട് കേരള സർവകലാശാലയിൽ സർക്കുലർ പുറത്തിറക്കിയിരുന്നു. എന്നാൽ, ഗവർണറുടെ സർക്കുലറിൽ മുഖ്യമന്ത്രി എതിർപ്പ് പ്രകടിപ്പിച്ചതോടെ പരിപാടി നടത്തണമെന്ന മുൻ സർക്കുലറിൽ നിന്ന് പിൻവാങ്ങിയാണ് ഡയറക്ടർ പുതിയ സർക്കുലർ പുറത്തിറക്കിയത്. പരിപാടി നടത്തണമോ എന്നുള്ളത് കോളേജുകൾക്ക് തീരുമാനിക്കാം എന്നാണ് പുതിയ സർക്കുലറിൽ പറയുന്നത്. ഇത് ഡയറക്ടർ കോളേജുകൾക്ക് അയക്കുകയും ചെയ്തു. അതേസമയം, പുതിയ സർക്കുലർ പുറത്തിറക്കിയത് തന്റെ അറിവോടെയല്ലെന്ന് വിസി പറഞ്ഞു. സർക്കുലർ…
ചക്രവാതച്ചുഴി രൂപപ്പെട്ടു, ആന്ധ്രാ ഒഡിഷ തീരത്തിന് സമീപം ന്യൂന മർദ്ദമാകാന്‍ സാധ്യത; കാലവര്‍ഷം വീണ്ടും സജീവമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ഈ മാസം 15-16ന് ശേഷം വീണ്ടും സജീവമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നിലവിൽ കാലവർഷം ഹിമാലയൻ മേഖലയിൽ സജീവമായി തുടരുകയാണ്. ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദത്തിനു മുന്നോടിയയുള്ള ചക്രവാതചുഴി രൂപപ്പെട്ടു. നാളെയോടെ ആന്ധ്രാ ഒഡിഷ തീരത്തിനു സമീപം ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും നിലവിൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടി മിന്നലും മഴയും തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. നിലവിലെ സൂചന പ്രകാരം ന്യൂനമർദ്ദത്തിന് കൂടുതൽ സാധ്യത 15നോ 16നോ ശേഷമായിരിക്കുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. ബംഗാൾ ഉൾകടലിന് മുകളിൽ രൂപപ്പെട്ട ചക്രവാതചുഴി നാളെയോടെ ആന്ധ്രാ- ഒഡിഷ തീരത്തിനു സമീപം ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദദ്ധൻ രാജീവ് എരിക്കുളം പറഞ്ഞു. കേരളത്തിൽ ഒറ്റപ്പെട്ട ഇടി മിന്നൽ മഴ തുടരുമെന്നും, നിലവിലെ സൂചന പ്രകാരം ഓഗസ്റ്റ് 15ന് ശേഷം കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇന്ന് കോട്ടയം,…
ദേശീയപാത ഉപകരാറുകളില്‍ ആശങ്കയെന്ന് പിഎസി റിപ്പോര്‍ട്ട്; 3684 കോടിയുടെ കഴക്കൂട്ടം പാത ഉപകരാര്‍ നല്‍കിയത് 795 കോടിക്ക്
ദില്ലി: കേരളത്തിലെ ദേശീയപാത നിർമാണത്തിൽ രൂക്ഷ വിമർശനവുമായി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി(പിഎസി). പിഎസി റിപ്പോർട്ട് പാർലമെന്‍റിൽ സമര്‍പ്പിച്ചു. ദേശീയപാത അതോറിറ്റിയുടെ പ്രവർത്തനത്തിൽ സമഗ്ര ഓഡിറ്റ് വേണമെന്ന് പസമിതി ശുപാര്‍ശ ചെയ്തു. ഓരോ സംസ്ഥാനത്തും ഡിസൈൻ തീരുമാനിക്കുമ്പോൾ വിശാല കൂടിയാലോചന വേണം. എംപിമാരുൾപ്പടെ ജനപ്രതിനിധികളുമായും സംസ്ഥാന വിദഗ്ധരുമായും കൂടിയാലോചന വേണം. കൂരിയാട് ഡിസൈൻ തകരാറ് ഉണ്ടായെന്ന് ദേശീയപാത അതോറിറ്റി സമ്മതിച്ചതായി റിപ്പോർട്ടില്‍ പറയുന്നു. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. വീഴ്ച വരുത്തിയ കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തി ഭാവിയിൽ കരാറുകള്‍ നല്‍കരുതെന്നും ശുപാർശയുണ്ട്. ഉപകരാറുകൾ തീരെ കുറഞ്ഞ തുകയ്ക്ക് നല്‍കുന്നതിൽ പിഎസി ആശങ്ക രേഖപ്പെടുത്തി. കടമ്പാട്ടുകോണം- കഴക്കൂട്ടം പാതയ്ക്ക് കരാറെടുത്തത് 3684 കോടി രൂപയ്ക്കാണ്. എന്നാൽ ഉപകരാർ നല്‍കിയത് 795 കോടിക്കും. കേരളത്തിൽ ഉപകരാറുകളുടെ ശരാശരി എടുത്താൽ ടെൻഡർ തുകയുടെ 54 ശതമാനം മാത്രമെന്നും സമിതി കണ്ടെത്തി. ഉപകരാറുകളുടെ വിശദമായ വിലയിരുത്തൽ ഗതാഗത മന്ത്രാലയം നടത്തണം ഡിസൈൻ തയ്യാറാക്കാനും അംഗീകരിക്കാനുമുള്ള സംവിധാനം ദേശീയപാത അതോറിറ്റിക്ക്…
സ്വതന്ത്ര ദിനത്തോടനുബന്ധിച്ച്, ലിൻസാ മീഡിയയുടെ സഹായത്തോടെ, ബഹ്റൈൻ എ.കെ.സി.സി അണിയിച്ചൊരുക്കുന്ന ജയ് ഹോ നാളെ റിലീസ് ചെയ്യും. വിനോദ് ആറ്റിങ്ങൽ സംവിധാനം ചെയ്തു ബഹ്റൈനിലെ ഒരു കൂട്ടം കലാകാരന്മാർ, അഭിനയിച്ച ഈ മ്യൂസിക് ആൽബം പൂർണ്ണമായും ബഹറിനിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് ബഹറിൽ നിന്നും ദേശഭക്തി ഗാന വീഡിയോ ആൽബം അണിയിച്ചൊരുക്കിയത്. ഡോക്ടർ പി വി ജയദേവൻ രചിച്ച അതിമനോഹരമായ ഗാനത്തിന് നിസാം ബഷീറാണ് സംഗീതം നൽകിയിരിക്കുന്നത്. ലിനി സ്റ്റാൻലിയും സച്ചിനും,നിസാം ബഷീറും അതിമനോഹരമായി ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് ദൃശ്യ ചാരുതയേകിയത് ജേക്കബ് ക്രിയേറ്റീവ് ബീസ് ആണ്. ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരുടെ സഹകരണത്തോടെ, ബഹറിൻ എ കെ സി സി ഒരുക്കിയ മ്യൂസിക് ആൽബത്തിന്റെ സംവിധാന സഹായികൾ സ്റ്റാൻലി തോമസും,ചാൾസ് ആലുക്കയുമാണ്.
ചെന്നൈയിൽ ലാന്റ് ചെയ്യാൻ തുടങ്ങവേ കാർഗോ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു, പറന്നിറങ്ങിയതും തീയണച്ച് ഫയർഫോഴ്സ്
ചെന്നൈ: ലാൻഡ് ചെയ്യാൻ തുടങ്ങുന്നതിനിടെ ചരക്ക് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. മലേഷ്യയിൽ നിന്നും ചെന്നൈയിലേക്ക് എത്തിയ വിമാനത്തിന്റെ നാലാമത്തെ എഞ്ചിനിലാണ് തീ പീടിച്ചത്. തീപിടിത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പൈലറ്റ് എയർ ട്രാഫിക് വിഭാഗത്തിന് വിവരം നൽകി പെട്ടെന്ന് തന്നെ വിമാനം ലാൻഡ് ചെയ്തു. തയ്യാറായി നിന്ന അഗ്നിശമന ടീം അതിവേഗം തീയണച്ച് വൻ അപകടം ഒഴിവാക്കി. മലേഷ്യൻ നഗരമായ ക്വാലാലംപൂരിൽ നിന്നും എത്തിയ ചരക്കു വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം വ്യക്തമല്ല. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പൈലറ്റിന്റെ ആത്മവിശ്വാസമാണ് എമർജൻസി ലാൻഡിങ് ഒഴിവാക്കിയത്. ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സംഭവത്തിൽ എയർ പോർട് സുരക്ഷാ വിഭാഗം അന്വേഷണം തുടങ്ങിയതായി വാർത്താ ഏജൻസിയായ പിടിഐ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
