- പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗം; ഉടമകൾക്ക് തിരിച്ചടി, യാത്രക്കാർക്കായി 24 മണിക്കൂറും തുറന്ന് നൽകണമെന്ന് ഹൈക്കോടതി
- തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടായി തുടരാൻ താൽപര്യമില്ല, കത്ത് നൽകി ഡോ. സുനിൽകുമാർ
- പാകിസ്ഥാനും സൗദിക്കും ഇടയിലെ സൈനിക സഹകരണ കരാർ, പ്രതികരിച്ച് ഇന്ത്യ, പ്രത്യാഘാതം പഠിക്കും
- രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ പ്രതികരണം: തുടർച്ചയായ പരാജയങ്ങളിൽ കോൺഗ്രസിനും രാഹുലിനും നിരാശയെന്ന് അനുരാഗ് താക്കൂർ
- തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുപ്പിച്ച് രാഹുൽ; ‘കോൺഗ്രസിന് കിട്ടുന്ന വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റുന്നു’
- ആഗോള അയ്യപ്പസംഗമം: ‘7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു, ഫണ്ട് സ്പോൺസർഷിപ്പ് വഴി’; ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം മന്ത്രി
- ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി പ്രധാന സ്കൂളുകൾ സന്ദർശിച്ചു
- ‘പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും’; വിലക്കയറ്റത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി
Author: News Desk
കോഴിക്കോട്: റായ്ബറേലിയിൽ സ്ഥാനാർത്ഥിയായതോടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരുവാണ് താനെന്ന് രാഹുൽ ഗാന്ധി തെളിയിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എന്നാൽ കഴിഞ്ഞ തവണ യുപിയിൽ വിജയിച്ച ഏക സീറ്റായ റായ്ബറേലിയിൽ മത്സരിക്കുന്നതോടെ അദ്ദേഹം ആരാണെന്ന് എല്ലാവർക്കും ബോധ്യമായി. രാഹുൽഗാന്ധി വയനാട്ടുകാരെയും കേരളത്തെയും വഞ്ചിക്കുകയാണെന്ന ബിജെപി ആരോപണം ശരിയായിയിരിക്കുകയാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. വയനാട് എന്റെ കുടുംബമാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി ഇപ്പോൾ കുടുംബത്തെ ചതിച്ചിരിക്കുകയാണ്. കേരളത്തിലെ തിരഞ്ഞെടുപ്പിന് മുമ്പ് രണ്ടാം മണ്ഡലത്തിൽ മത്സരിക്കുന്നുണ്ടോയെന്ന കാര്യം വ്യക്തമാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടതാണ്.
കൊല്ലം : തിരുവനന്തപുരം പോത്തന്‍കോട് സ്വദേശികളായ സബീര്‍, ഭാര്യ സുമയ്യ, ബന്ധു സജീന എന്നിവരാണ് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. കുളിക്കാനിറങ്ങിയ സജീന വെള്ളക്കെട്ടില്‍ മുങ്ങിത്താഴുകയായിരുന്നു. സജീനയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സബീറും ഭാര്യയും കൂടി മുങ്ങിത്താഴ്ന്നത്. വെള്ളക്കെട്ടിലെ ചെളിയില്‍ മുങ്ങിപോവുകയായിരുന്നു.
മനാമ: ഐ വൈ സി സി മുഹറഖ് ഏരിയ പ്രതിവർഷം നടത്തുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ചിത്ര രചന കളറിങ് മത്സരം നിറക്കൂട്ട് സീസൺ 5 സംഘടിപ്പിച്ചു. മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ വെച്ച് നടന്ന മത്സരത്തിൽ നൂറ്റി മുപ്പതോളം കുട്ടികൾ പങ്കെടുത്തു. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗമായി തിരിച്ചു കൊണ്ടായിരുന്നു മത്സരം. ജീന നിയാസ്, ഹരിദാസ് പള്ളിപ്പാട് എന്നിവർ ആയിരുന്നു വിധികർത്താക്കൾ. സീനിയർ വിഭാഗത്തിൽ ദിയ ഷെറിൻ ഒന്നാം സ്ഥാനവും ദേവന പ്രവീൺ രണ്ടാം സ്ഥാനവും വൈഷ്ണവി കൃഷ്ണ മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ നേഹ ജഗദീഷ് ഒന്നാം സ്ഥാനവും ആഗ്നേയ ആർ എസ് രണ്ടാം സ്ഥാനവും അമേയ സുനീഷ് മൂന്നാം സ്ഥാനവും നേടി. ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്ത സബ് ജൂനിയർ വിഭാഗത്തിൽ ദ്രുവിക സദാശിവ് ഒന്നാം സ്ഥാനവും ഭദ്ര കൃഷ്ണപ്രസാദ് രണ്ടാം സ്ഥാനവും അനയ് കൃഷ്ണ മൂന്നാം…
മനാമ: സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷന്റെ ഇലക്‌ട്രോണിക് സംവിധാനം ജനുവരി 19 മുതൽ ഫെബ്രുവരി 3 വരെ താൽക്കാലികമായി നിർത്തിവെക്കും. ഫെബ്രുവരി 4 ന് പുതിയ ഇലക്ട്രോണിക് സംവിധാനമായ “തമിനാത്ത്” സുഗമമായ മാറ്റം ഉറപ്പാക്കാനാണ് താൽക്കാലികമായി നിർത്തിവയ്ക്കുന്നതെന്ന് സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ അറിയിച്ചു. സർക്കാർ സേവനങ്ങളുടെ ഇലക്ട്രോണിക് പരിവർത്തനത്തിന് അനുസൃതമായി പ്രവർത്തിക്കാനാണ് ഈ നീക്കം. അന്വേഷണ സേവനങ്ങളും പ്രിന്റിംഗ് സർട്ടിഫിക്കറ്റുകളും താൽക്കാലിക സസ്‌പെൻഷൻ കാലയളവിൽ തടസ്സമില്ലാതെ തുടരും. ഇലക്ട്രോണിക് ചാനലുകൾ വഴിയോ റിസപ്ഷൻ സെന്ററുകളിൽ നേരിട്ടുള്ള ചാനലുകൾ വഴിയോ ഉള്ള മറ്റു സേവനങ്ങൾ താൽക്കാലുകമായി താൽക്കാലികമായി നിർത്തിവയ്ക്കും. https://youtu.be/DZPCeLvrA6U?si=niaICkyPwfVQYJsL ബിബികെ, അഹ്‌ലി യുണൈറ്റഡ് ബാങ്ക് എന്നിവയിലൂടെയും ക്രെഡിറ്റ് കാർഡുകൾ വഴിയും പേയ്‌മെന്റ് സേവനങ്ങൾ നൽകുന്നത് നിർത്തലാക്കുമെന്നും ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള നേരിട്ടുള്ള ഡെബിറ്റ് സേവനങ്ങൾ ജനുവരി 19 മുതൽ ഫെബ്രുവരി 3 വരെ മാറ്റിവയ്ക്കുമെന്നും എസ്ഐഒ അറിയിച്ചു. ബഹ്‌റൈൻ പോസ്റ്റ് ക്രെഡിറ്റ് സ്‌കോർ ഇൻവോയ്‌സ് സേവനം ജനുവരി 19 മുതൽ താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും…
മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ റിഫ ഇന്റർനാഷണൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ ഐ എം സി റിഫയിൽ വച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . 120 ൽ പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ ക്യാമ്പ് കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ക്യാമ്പ് ഉത്‌ഘാടനം ചെയ്തു. റിഫ ഏരിയ പ്രസിഡന്റ് സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ചടങ്ങിന് ഏരിയ സെക്രട്ടറി ഷിബു സുരേന്ദ്രൻ സ്വാഗതവും, ഐ.എം.സി പ്രതിനിധികളായ നിർമല ശിവദാസൻ, ആൽബിൻ, ഡോ. റുബീന , ഏരിയ കോ-ഓർഡിനേറ്റർ കോയിവിള മുഹമ്മദ്, അനിൽകുമാർ എന്നിവർ എന്നിവർ ആശംസകളും അറിയിച്ചു. https://youtu.be/DZPCeLvrA6U?si=niaICkyPwfVQYJsL ഏരിയ ജോ. സെക്രട്ടറി സാജൻ നായർ നന്ദി രേഖപ്പെടുത്തി. കെ.പി.എ യുടെ ഉപഹാരം ഐ.എം സി മാനേജ്മെന്റിന് കെ.പി.എ സെക്രട്ടറി അനോജ് മാസ്റ്റർ കൈമാറി. പ്രവാസി ശ്രീ യൂണിറ്റ് ഹെഡുകളായ പ്രദീപ അനിൽ, റസീല മുഹമ്മദ്, ഷാമില ഇസ്മായിൽ, ജ്യോതി പ്രമോദ്, സെൻട്രൽ കമ്മിറ്റി…
മനാമ: ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റിയുടെ മുൻ പ്രസിഡന്റ്, രണ്ടു തവണ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ച വെച്ച ബിജു ജോസഫ് പവിഴ ദ്വീപിനോടു വിടപറയുന്നു. സീറോ മലബാർ സൊസൈറ്റിയുടെ കരുത്തായി അരങ്ങിലും അണിയറയിലും എന്നും ഊർജ്ജസ്വലനായി നിലകൊണ്ട ബിജു ജോസഫിന് സീറോമലബാർ സോസൈറ്റി ഹൃദ്യമായ യാത്രയപ്പ് നൽകി. https://youtu.be/DZPCeLvrA6U?si=niaICkyPwfVQYJsL സീറോ മലബാർ സൊസൈറ്റിയുടെ ഉപഹാരം പ്രസിഡൻറ് ഷാജൻ സെബാസ്റ്യാനും മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്നു ബിജു ജോസഫിന് കൈമാറി. സീറോ മലബാർ സൊസൈറ്റിയുടെ മുൻ ഭാരവാഹികളും സീനിയർ അംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ സീറോ മലബാർ സൊസൈറ്റിക്കും ബഹ്റൈനിലെ സാമൂഹിക കല സാംസ്‌കാരിക മേഖലയ്ക്കും ബിജു നൽകിയ സംഭാവനകളെ നന്ദിപൂർവം അനുസ്മരിച്ചു.
മനാമ: വോയ്‌സ് ഓഫ് ആലപ്പി റിഫാ ഏരിയ കമ്മറ്റി ‘മധുരം മനോഹരം’ എന്ന പേരിൽ ഒന്നാം വാർഷികാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും, ഗെയിമുകളും, പൊതുസമ്മേളനവും നടന്നു. വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരി ഡോ: പി വി ചെറിയാൻ ഉൽഘാടനം ചെയ്‌ത പൊതുയോഗത്തിൽ ഏരിയ പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സഈദ് റമദാൻ നദ്‌വി മുഖ്യപ്രഭാഷണം നടത്തി. https://youtu.be/DZPCeLvrA6U?si=WrR41W8n1X53LOQB വോയ്‌സ് ഓഫ് ആലപ്പി ആക്റ്റിംഗ് പ്രസിഡന്റ് അനസ് റഹിം, ആക്റ്റിംഗ് സെക്രട്ടറി ജോഷി നെടുവേലിൽ, രക്ഷാധികാരി അനിൽ യു കെ, ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ രശ്മി അനൂപ്, ഏരിയ കോർഡിനേറ്റർ ദീപക് തണൽ എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ സെക്രട്ടറി ഗിരീഷ് ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് ജി ഹരികുമാർ നന്ദിയും പറഞ്ഞു. സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങളായ വിനയചന്ദ്രൻ നായർ, ജഗദീഷ് ശിവൻ, സനിൽ വള്ളികുന്നം, ലിബിൻ സാമുവൽ, അനൂപ് മുരളീധരൻ, ബോണി…
മനാമ: ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാംസ്‌കാരിക സംഘടനയായ അണ്ണൈ തമിഴ് മൻട്രം (എ.ടി.എം) പൊങ്കൽ ആഘോഷിച്ചു. ജനുവരി 19 വെള്ളിയാഴ്ച വിപുലമായ രീതിയിൽ ഇന്ത്യൻ ക്ലബ് അങ്കണത്തിൽ വച്ച് നടന്ന ആഘോഷപരിപാടികളിൽ മൂവായിരത്തിലധികം പേർ പങ്കെടുത്തു. ചടങ്ങിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ്, ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി, പാർലമെന്റ് അംഗം ഡോ. മറിയം അൽദാൻ എന്നിവർ സന്നിഹിതരായിരുന്നു. എല്ലാ അതിഥികളും വിഭവ സമൃദ്ധമായ പൊങ്കൽ സദ്യയും, തമിഴ്നാടിന്റെ തനത് കലാരൂപങ്ങളും ആസ്വദിച്ചു. തങ്ങളുടെ സ്പോൺസർമാരുൾപ്പെടെ ഈ പരിപാടി വൻ വിജയമാക്കിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായി അണ്ണൈ തമിഴ് മൻട്രം പ്രസിഡന്റ് സെന്തിൽ ജി.കെ, ജനറൽ സെക്രട്ടറി ഡോ. താമരക്കണ്ണൻ എന്നിവർ അറിയിച്ചു.
ഹൂസ്റ്റൺ: ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള ഹൂസ്റ്റൺ സെൻറ് ജോസഫ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ 2024-2025 വര്‍ഷത്തേക്കുള്ള പുതിയ പാരീഷ് കൗണ്‍സില്‍ നിലവില്‍ വന്നു. രൂപതയുടെ നിയമാവലി പ്രകാരം പാരീഷ് കൗണ്‍സിലില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് കൈക്കാരന്മാര്‍, ഇടവകവികാരി നാമനിര്‍ദ്ദേശം ചെയ്ത രണ്ട് കൈക്കാരന്മാര്‍, ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ, സണ്ടേസ്‌കൂള്‍ പ്രതിനിധി, ഭക്തസംഘടനകളുടെ പ്രതിനിധി, നോമിനേറ്റുചെയ്യപ്പെട്ട അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് 32 അംഗ പുതിയ പാരീഷ് കൗണ്‍സില്‍. വർഗ്ഗീസ് കുര്യൻ , പ്രിൻസ് ജേക്കബ് , സിജോ ജോസ്, ജോജോ തുണ്ടിയിൽ എന്നിവരാണ് പുതിയ കൈക്കാരന്മാർ. 2024 ജനുവരി 7-ന് വിശുദ്ധ കുര്‍ബാന മധ്യേ ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി പുലിശ്ശേരി ചൊല്ലിക്കൊടുത്ത സത്യവാചകങ്ങള്‍ ഏറ്റുപറഞ്ഞ് പുതിയ കൈക്കാരൻമാർ ചുമതലയേറ്റു. തദ്ദവസ്സരത്തിൽ ഫാ. ജോണിക്കുട്ടി 2022-2023 വര്‍ഷങ്ങളിലെ പാരിഷ് കൗണ്‍സിലില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുകയും, പുതിയ കമ്മിറ്റിക്ക് എല്ലാവിധ ആശംസകള്‍ നേരുകയും ചെയ്തു. രൂപതാ യൂത്ത്…
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2024 വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കത്തീഡ്രലില്‍ വച്ച് ഇടവക വികാരിയും പ്രസ്ഥാനം പ്രസിഡണ്ടുമായ സുനില്‍ കുര്യന്‍ ബേബി അച്ചന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് നടത്തി. സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് സഹ വികാരി ഫാദര്‍ ജേക്കബ് കല്ലുവിള ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കി. പ്രസ്ഥാനം ലേ-വൈസ് പ്രസിഡണ്ട് അന്നമ്മ തോമസ് സ്വാഗതം ആശംസിച്ചു. കേന്ദ്ര യുവജന പ്രസ്ഥാനം പ്രസിഡണ്ട് അഭിവന്ദ്യ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ്, സെക്രട്ടറി റവ. ഫാദര്‍ വിജു ഏലിയാസ് എന്നിവര്‍ ഓണ്ലൈനായും ഇടവക ട്രസ്റ്റി റോയി ബേബി, സെക്രട്ടറി എം. എം. മാത്യൂ, ബോണി മുളപ്പാം പള്ളില്‍, അജി ചാക്കോ പാറയില്‍, കത്തീഡ്രലിലെ വിവിധ ആദ്ധ്യാത്മിക സംഘടനകളുടെ ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രസ്ഥാനം യൂണിറ്റ് സെക്രട്ടറി മാക്സ് മാത്യൂസ് 2024 വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ…