Author: News Desk

തിരുവനന്തപുരം: കുവൈറ്റിലെ തൊഴിലാളികളുടെ താമസ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച നെടുമങ്ങാട് പൂവത്തൂർ സ്വദേശി അരുൺ ബാബുവിന്റെ കുടുംബത്തിനുള്ള സർക്കാർ ധനസഹായം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അഞ്ച് ലക്ഷം രൂപയും നോർക്ക ധനസഹായമായ ഒൻപത് ലക്ഷം രൂപയും ഉൾപ്പെടെ പതിനാല് ലക്ഷം രൂപയുടെ ചെക്കാണ് അരുൺ ബാബുവിന്റെ ഭാര്യ വിനിതയ്ക്ക് നൽകിയത്. പ്രമുഖ വ്യവസായിയും നോർക്ക വൈസ് ചെയർമാനുമായ എം.എ യൂസഫലി അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക ഡയറക്ടറുമായ രവി പിള്ള രണ്ട് ലക്ഷം രൂപയും ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫൻ രണ്ട് ലക്ഷം രൂപയുമാണ് നോർക്ക മുഖേന ധനസഹായമായി നൽകിയത്. അരുൺബാബുവിന്റെ മാതാവിന്റെയും മക്കളായ അഷ്ടമി, അമേയ എന്നിവരുടെയും സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്. അരുവിക്കര എംഎൽഎ ജി. സ്റ്റീഫനും നോർക്ക സി.ഇ.ഒ അജിത്ത് കോളശേരിയും സന്നിഹിതനായിരുന്നു.

Read More

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാനിറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സ്വിമ്മിംഗ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയാണ് ഈ അസുഖം കൂടുതലായി ബാധിക്കുന്നതായി കാണുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളിലിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണം. സ്വിമ്മിംഗ് നോസ് ക്ലിപ്പുകള്‍ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാന്‍ സഹായകമാകും. ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ചീഫ് സെക്രട്ടി ഡോ. വേണു വി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇ ശ്രീകുമാര്‍ തുങ്ങിയവര്‍ പങ്കെടുത്തു.

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബഹറിൻ ഗവൺമെന്റുമായി സഹകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നു. കഴിഞ്ഞ ദിവസം സീഫിലെ റോയൽ ഹുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ കീഴിലുള്ള റോയൽ ചാരിറ്റി സെൻററിൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ടമായി 5 വീൽ ചെയറുകൾ കൂടി സൗജന്യമായി നൽകുകയുണ്ടായി. സെന്ററിലെ അസിസ്റ്റൻറ് സെക്രട്ടറി ജനറൽ യൂസഫ് അബ്ദുള്ള യൂസഫ് അൽ യാക്കൂബ് സൊസൈറ്റി ഭാരവാഹികളിൽ നിന്നും വീൽചെയറുകൾ ഏറ്റുവാങ്ങി. സൊസൈറ്റി ചെയർമാൻ സനീഷ് കൂറു മുള്ളിൽ, ജനറൽ സെക്രട്ടറി ബിനു രാജ് രാജൻ മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു വരും ദിവസങ്ങളിൽ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലെ 10th, 12th ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ സൊസൈറ്റി അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ആദരിച്ചു. കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ നാട്ടിൽ നിന്നും സൊസൈറ്റിയിലെ ചടങ്ങുകൾക്ക് എത്തിച്ചേർന്ന ശിവഗിരി മഠം സന്യാസി ശ്രേഷ്ഠൻ ശ്രീമദ് ശിവനാരായണ തീർത്ഥ കുട്ടികൾക്ക് ഉപഹാരം നൽകുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ഉണ്ടായി. പ്രവാസി ഭാരതീയ സമ്മാൻ ജേതാവും ബഹറിൻ ശ്രീനാരായണീയ സമൂഹം രക്ഷാധികാരിയുമായ കെ. ജി ബാബുരാജൻ ചടങ്ങുകൾ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗവും ഗുരുദേവ സോഷ്യൽ സൊസൈറ്റി കുടുംബാംഗവുമായ മിഥുൻ മോഹൻ ആശംസകൾ അറിയിച്ചു സംസാരിച്ചു, ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. സിൽവർ ജൂബിലി ആഘോഷിക്കുന്ന സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്കൂളിൽ പഠിക്കുന്ന ഒരു…

Read More

മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ പ്രത്യേക വേനല്‍ക്കാല ശസ്ത്രക്രിയ പാക്കേജ് തുടങ്ങി. പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും അവശ്യമായ ശസ്ത്രക്രിയകള്‍ കൂടുതല്‍ പ്രാപ്യവും താങ്ങാവുന്ന നിരക്കിലും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പാക്കേജ്. ജൂലൈ, ആഗസ്ത് മാസങ്ങളില്‍ പാക്കേജ് ലഭ്യമാണ്. പാക്കേജില്‍ ചെലവേറിയ, പ്രത്യേക രോഗങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട ശസ്ത്രക്രിയകള്‍ വളരെ കുറഞ്ഞ നിരക്കില്‍ രോഗികള്‍ക്ക് ലഭ്യമാകും. മൂലക്കുരു നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയായ ഹെമറോയ്‌ഡെക്ടമി, നൂനൂതനവും ഫലപ്രദവുമായ ഇന്‍ഗ്വിനല്‍ ഹെര്‍ണിയ ശസ്ത്രക്രിയ എന്നിവ 400 ദിനാറിനും, മറ്റെല്ലാ ഹെര്‍ണിയ ശസ്ത്രക്രിയകള്‍ 300 ദിനാറിനും ലഭ്യമാണ്. രോഗബാധയുള്ള പിത്തസഞ്ചി നീക്കം ചെയ്യുന്ന ശസ്ത്രക്രിയായ ലാപ്രോസ്‌കോപ്പിക് കോളിസിസ്‌റ്റെക്ടമി 500 ദിനാറിനും പെരിയാനല്‍ കുരു നീക്കം ചെയ്യുന്ന ശസ്ത്രക്രിയ 200 ദിനാറിനും ലഭിക്കും. ഇത്തരം ശസ്ത്രക്രിയകള്‍ താരതമ്യേനെ ചെലവേറിയതാണ്. ഈ നടപടിക്രമങ്ങള്‍ക്കായി നാട്ടില്‍ പോകുന്നത് ഒഴിവാക്കാനും രോഗികളുടെ സാമ്പത്തിക ഭാരം കുറക്കുകയുമാണ് പാക്കേജ് ലക്ഷ്യമിടുന്നത്. അവശ്യ ശസ്ത്രക്രിയകള്‍ താങ്ങാവുന്ന ഇവിടെ തന്നെ നിരക്കില്‍ എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാക്കേജ് ആരംഭിച്ചതെന്ന്…

Read More

മലപ്പുറം: 13കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസിൽ ബന്ധുവായ 48കാരന് 120 വര്‍ഷം കഠിന തടവ്. 2014 സെപ്റ്റംബറിലാണ് ഭാര്യയുടെ ബന്ധുവായ പെൺകുട്ടിയെ വാഴക്കാട് സ്വദേശി പീഡനത്തിന് ഇരയാക്കിയത്. പ്രതി എട്ട് ലക്ഷം രൂപ പിഴയടക്കാനും മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ഉത്തരവിട്ടു. 2014 സെപ്തംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. തിരുവോണനാളില്‍ ഭാര്യാവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു വാഴക്കാട് സ്വദേശി. ഭാര്യയുടെ ബന്ധത്തിലുള്ള പെൺകുട്ടി രാത്രി തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. സംസാരിക്കാന്‍ പ്രയാസമുള്ള കുട്ടിയെ പ്രതിവായ പൊത്തിപ്പിടിച്ച ശേഷം ബലാത്സംഗത്തിനിരയാക്കി. രണ്ടാഴ്ചക്ക് ശേഷവും സമാനമായ രീതിയില്‍ കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി. ആഴ്ചകള്‍ക്ക് ശേഷം ശാരിരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് ആശുപത്രിയില്‍ കൊണ്ടുപോയി. പരിശോധിച്ച ഡോക്ടര്‍ കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരാണ് വിവരം പൊലീസില്‍ അറിയിച്ചത്. കൊണ്ടോട്ടി സബ് ഇന്‍സ്‌പെക്ടറായിനുന്ന കെ ശ്രീകുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍, ഇന്‍സ്‌പെക്ടര്‍മാരായിരുന്ന സണ്ണിചാക്കോ, ബി സന്തോഷ്,…

Read More

കൊച്ചി: കാക്കനാട് ഫ്ലാറ്റില്‍ എറണാകുളം തിരുവാങ്കുളത്ത് ദന്തഡോക്ടറായി ജോലി ചെയ്യുന്ന ബിന്ദു ചെറിയാൻ തൂങ്ങി മരിച്ച നിലയില്‍. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫ്ലാറ്റിൽ നിന്നും ബിന്ദുവിന്റെത് എന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും പൊലീസിന് കിട്ടി. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. ബിന്ദു ചെറിയാന്‍റെ ഭർത്താവും കുട്ടികളും കോഴിക്കോടാണ് താമസം.

Read More

വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് സമ്മർ ഫിയസ്റ്റ 2024  കുടുംബ സംഗമം മിറാഡോർ ഹോട്ടലിൽ വേറിട്ട പരിപാടികളോടെ സംഘടിപ്പിച്ചു. പ്രോവിൻസ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആവേശഭരിതമായ മികച്ച പങ്കാളിത്തം പരിപാടിയെ ഗംഭീര വിജയമാക്കി. വൈകുന്നേരം 7.30 മുതൽ ആരംഭിച്ച പരിപാടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ ആവേശത്തോടെ പങ്കെടുത്തു. WMC ബഹ്‌റൈൻ പ്രോവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവേൽ  അധ്യക്ഷത വഹിച്ച പരിപാടിയിൽ WMC ബഹ്‌റൈൻ പ്രോവിൻസ് ജനറൽ സെക്രട്ടറി അമൽദേവ് സ്വാഗതവും വൈസ് ചെയർമാൻമാരായ  വിനോദ് നാരായണൻ, എ എം നസീർ, വൈസ് പ്രസിഡന്റ് തോമസ് വൈദ്യൻ, ട്രെഷറർ ഹരീഷ് നായർ, വനിതാ വിഭാഗം പ്രസിഡന്റ് ഷെജിൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പ്രശസ്ത സിനിമ സീരിയൽ നടിയും WMC കുടുംബാംഗവുമായ ശ്രീലയ റോബിൻ സെലിബ്രിറ്റി ഗസ്റ്റ് ആയി സംസാരിക്കുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. WMC ഗ്ലോബൽ NEC യും KCA പ്രെസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ജെയിംസ് ജോൺ,…

Read More

കാഞ്ഞങ്ങാട്: സ്കൂളിനു സമീപത്തെ ആശുപത്രിയിലെ ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ച് കാഞ്ഞങ്ങാട്ട് 38 സ്കൂൾ വിദ്യാർത്ഥികൾക്ക് ശാരീരികാസ്വാസ്ഥ്യം. കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ചാണ് തൊട്ടടുത്തുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ശ്വാസതടസവും തലകറക്കവും അനുഭവപ്പെട്ട വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഇതിൽ 20 കുട്ടികളെ പ്രാഥമികശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു. ബാക്കിയുള്ള 18 പേരിൽ 5 പേർ ജില്ലാ ആശുപത്രിയിലും 13 പേർ സ്വകാര്യ ആശുപത്രിയിലും നിരീക്ഷണത്തിൽ തുടരുകയാണ്. ഇവരുടെ ഓക്സിജൻ ലെവലിൽ നേരിയ വ്യതിയാനമുള്ളതിനാലാണ് നിരീക്ഷണം. ക്ലാസ് മുറിക്കടുത്തായാണ് ജനറേറ്റർ സ്ഥാപിച്ചിരുന്നത്. സ്ഥിതഗതികൾ വിലയിരുത്താൻ സബ് കലക്ടർ സുഫിയാൻ അഹമ്മദ് സ്ഥലത്തെത്തി. ജനറേറ്ററിന്റെ പുകക്കുഴലിന്റെ ഉയരക്കുറവാണ് സ്കൂളിലേക്ക് പുക പടരാൻ കാരണം. ജനസാന്ദ്രതയുള്ള മേഖലയിൽ ജനറേറ്റർ അശാസ്ത്രീയമായാണ് സ്ഥാപിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കലക്ടർ ഉത്തരവിട്ടു.

Read More

മനാമ: ബഹ്റൈനിൽ ഹൃദയാഘാതത്തെത്തുടർന്ന് അടൂർ ആനന്ദപ്പളളി തെങ്ങും തറയിൽ വൈശാഖ് മുഹറഖിലെ റൂമിലെ ബെഡിൽ മരിച്ച നിലയിൽ. ബഹ്‌റൈനിലെ ഒരു സ്വകാര്യ കമ്പനിയിൽ എൻജിനീയറായിരുന്നു. സഹപ്രവർത്തകർ വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ്  ബെഡിൽ മരിച്ച നിലയിൽ കണ്ടത്. 2019 മുതൽ ബഹ്റൈനിലുള്ള വൈശാഖിൻറെ വിവാഹം ഒക്ടോബറിൽ നിശ്ചയിച്ചിരിന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Read More