Author: News Desk

തിരുവനന്തപുരം: കേരളാ ബാങ്ക് നൽകിവരുന്ന 48 ഇനം വായ്പകൾക്ക് പുറമേ പുതുതായി വായ്പാ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുണ്ടെന്ന് മന്ത്രി വി എൻ വാസവൻ നിയമ സഭയെ അറിയിച്ചു. ഉത്പാദന സേവന കച്ചവട മേഖലയുമായി ബന്ധപ്പെട്ട് നൽകുന്ന കെ.ബി വ്യാപാർ മിത്ര ലോൺ, കെ.ബി വ്യാപാർ മിത്ര പ്ലസ് ലോൺ, കാർഷിക മേഖലയിൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും ഗ്രാമീണ മേഖലയിൽ ബിസിനസ്/തൊഴിൽ വർദ്ധിപ്പിക്കുന്നതിനുമായി യന്ത്രങ്ങൾ/ഉപകരണങ്ങൾ വാങ്ങുന്നതിന് കെ.ബി മെഷിനറി ലോൺ, തീരദേശ ജില്ലകളിൽ ചെമ്മീൻ മത്സ്യകൃഷിയുടെ പ്രോത്സാഹനം നൽകുന്നതുമായി ബന്ധപ്പെട്ട വായ്പാ പദ്ധതിയായ കെ.ബി വർക്കിംഗ് ക്യാപ്പിറ്റൽ ലോൺ, മത്സ്യ വിതരണ മേഖലയിൽ പ്രോത്സാഹനം നൽകുന്നതിനായുള്ള കെ.ബി ഫിഷ് ട്രാൻസ് പോർട്ട് വെഹിക്കിൾ ലോൺ , കേരളത്തിലെ ഉൾനാടൻ കായലോര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കൂട് മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള  ലോൺ, ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനും ടൂറിസം പ്രോമോഷനുമായി ബന്ധപ്പെട്ട ഹോം സ്റ്റെ ലോൺ , സ്ഥിര വരുമാനമുള്ള കേന്ദ്ര സംസ്ഥാന സർക്കാർ അർദ്ധ സർക്കാർ,…

Read More

കൊച്ചി: നെടുമ്പാശ്ശേരിയില്‍ 13 കോടിയുടെ മയക്കുമരുന്നുമായി കെനിയന്‍ പൗരന്‍ പിടിയില്‍. വിമാനയാത്രക്കാരനായ ഇയാള്‍ ദ്രാവക രൂപത്തിലും ഖരരൂപത്തിലും കൊക്കെയ്ന്‍ കടത്താനാണ് ശ്രമിച്ചത്. മദ്യക്കുപ്പിയില്‍ ദ്രാവക രൂപത്തില്‍ 1100 ഗ്രാം കൊക്കെയ്‌നാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. 200 ഗ്രാം കൊക്കെയ്ന്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലും കടത്താന്‍ ശ്രമിച്ചിരുന്നു. ഡിആര്‍ഐ സംഘമാണ് ഇയാളെ പിടികൂടിയത്. ആര്‍ക്ക് കൈമാറാനാണ് മയക്കുമരുന്ന് എത്തിച്ചത് എന്നിവയടക്കമുള്ള വിവരങ്ങള്‍ക്കായി ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Read More

മാനന്തവാടി: വയനാട്ടിലെ തലപ്പുഴയില്‍ മാവോയിസ്റ്റുകള്‍ ഉപേക്ഷിച്ചതെന്നു കരുതുന്ന സാധനസാമഗ്രികള്‍ കണ്ടെത്തി. യൂണിഫോം ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തലപ്പുഴ പൊയിലിലാണ് ഇന്നു രാവിലെ ഉപേക്ഷിച്ച സാധനങ്ങൾ കണ്ടത്. തണ്ടര്‍ബോള്‍ട്ട്, പൊലീസ് ഉൾപ്പെടെയുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്. തലപ്പുഴ മക്കിമലയിൽ രണ്ടാഴ്ച മുമ്പ് മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴിബോംബ് കണ്ടെത്തിയിരുന്നു. ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘം എത്തിയാണ് അത് നിർവീര്യമാക്കിയത്. കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾക്കെതിരെ തലപ്പുഴയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുകയുമുണ്ടായി.

Read More

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സെവൻത് റോഡിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ ഏഴ് ഇന്ത്യക്കാർ മരിച്ചു. രണ്ട് മലയാളികളടക്കം മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട്, ബീഹാർ സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മരിച്ചവരും പരിക്കേറ്റവും ഒരേ കമ്പനിയിലെ തൊഴിലാളികളാണ്. റോഡിലെ ബൈപ്പാസ് പാലത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്ത തൊഴിലാളികളുമായി താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ജോലിക്കാർ സഞ്ചരിച്ച മിനി ബസിൽ സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ആകെ പത്ത് പേരാണ് മിനി ബസിലുണ്ടായിരുന്നത്. ആറ് പേർ സംഭവ സ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. ബിനു, മനോഹരൻ, സുരേന്ദ്രൻ എന്നീ മലയാളികൾക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Read More

തൃശൂർ: കൊലപാതകമെന്ന് പൊലീസ്. തമിഴ്‌നാട് സ്വദേശി സെൽവി (50) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയാണ് സെൽവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്‌നാട് കള്ളക്കുറിച്ചി സ്വദേശി തമിഴരസ് (55) ആണ് സെൽവിയുടെ ഭർത്താവ്. ഭാര്യയെ മരിച്ചനിലയിൽ കണ്ടെത്തിയതായി ഇയാൾ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റിയായിരുന്നു കൊലപാതകം. പ്രതി കൃത്യം നടത്തിയത് മദ്യലഹരിയിലാണെന്ന് പൊലീസ് പറഞ്ഞു. ചെറുതുരുത്തി പാലത്തിനടിയിൽവച്ച് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം തൊട്ടടുത്ത വെയിറ്റിംഗ് ഷെഡ്ഡിൽ ഉപേക്ഷിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സംഭവത്തിൽ തമിഴരസിനെ അറസ്റ്റ് ചെയ്തു.

Read More

കോഴിക്കോട്: പി.എസ്.സി. കോഴ വിവാദത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ആരോപണവിധേയനായ സി.പി.എം. നേതാവ് പ്രമോദ് കോട്ടൂളി. പാർട്ടി നേതൃത്വം ഇതേപ്പറ്റി ഒന്നും ചോദിച്ചിട്ടില്ലെന്ന് പ്രമോദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അന്വേഷണ കമ്മീഷൻ ഉണ്ടായിട്ടില്ല. ആരോപണമുയർന്നപ്പോൾ എന്താണ് സംഭവമെന്ന് പാർട്ടി ചോദിച്ചു. അത് പാർട്ടിയുടെ ഉത്തരവാദിത്തമാണ്. സത്യമേ പറയൂ. അറിയാത്ത കാര്യത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണമുയർന്നപ്പോൾ തന്നെ പ്രമോദ് ഇക്കാര്യം നിഷേധിച്ചിരുന്നു. കോഴ വാങ്ങിയെന്ന ഒരു പരാതിയും തനിക്കെതിരെ നിലവിലില്ലെന്നും പറ‍ഞ്ഞിരുന്നു. പാർട്ടി ഇക്കാര്യത്തിൽ ഒരു വിശദീകരണവും ചോദിച്ചിട്ടില്ല. തനിക്കെതിരെ ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും പ്രമോദ് വ്യക്തമാക്കിയിരുന്നു. ആരോപണത്തെക്കുറിച്ച് യാതൊരറിവുല്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനനും പറഞ്ഞു. എല്ലാം മാധ്യമങ്ങളുണ്ടാക്കുന്ന കോലാഹലം മാത്രമാണ്. മന്ത്രി മുഹമ്മദ് റിയാസിനെയും പാർട്ടിയെയും സർക്കാരിനെയും കരിവാരിത്തേക്കാനാണ് മാധ്യമങ്ങളുടെയും രാഷ്ട്രീയ എതിരാളികളുടെയും നീക്കം. അതിനെയെല്ലാം ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോമിയോ ഡോക്ടർക്ക് പി.എസ്‌.സി. അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. പരാതി ഉയർന്നതോടെ പാർട്ടി…

Read More

തിരുവനന്തപുരം: സിപിഎം തിരുത്തലിന് ഒരുങ്ങുകയാണെങ്കിൽ ആലപ്പുഴയിലെ കളയല്ല പിണറായിയിലെ കളയാണ് പറച്ചുകളയേണ്ടതെന്ന് ബിജെപി സംസ്ഥന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിനുള്ള ധൈര്യം എംവി ഗോവിന്ദനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് നടന്ന ബിജെപി വിശാല സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ. അഴിമതിക്കും അനീതിക്കുമെതിരെ ശബ്ദിച്ച കുറ്റത്തിന് ജി.സുധാകരനെ പുറത്താക്കിയാൽ അദ്ദേഹത്തെ ഉൾക്കൊള്ളാൻ ശരിയായ ബദൽ ഇപ്പോൾ കേരളത്തിലുണ്ട്. ശക്തമായ നിലപാടെടുത്ത് സിപിഎമ്മിൽ രക്തസാക്ഷികളാവുന്നവരെ സ്വീകരിക്കാൻ ബിജെപിയുണ്ട്. പണ്ടൊക്കെ സിപിഎമ്മിൽ നിന്നും പുറത്താകുന്നവർ അനാഥമാവുമായിരുന്നെങ്കിൽ ഇന്ന് 20% വോട്ടുള്ള എൻഡിഎ ഇവിടെയുണ്ട്. ഒരിക്കലും വർഗീയ പ്രീണന രാഷ്ട്രീയത്തെ ബിജെപി പ്രോത്സാഹിപ്പിക്കില്ല. വികസന രാഷ്ട്രീയം ഉയർത്തിയാവും എൻഡിഎ ന്യൂനപക്ഷങ്ങളെ സമീപിക്കുകയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു. കുടുംബാധിപത്യ ഭരണമാണ് കേരളത്തിൽ നടക്കുന്നത്. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണിത്.  കേരളത്തിലെ സൂപ്പർ മുഖ്യമന്ത്രിക്കെതിരെയാണ് പിഎസ്സി മെമ്പർ നിയമനത്തിലെ കോഴ ആരോപണം വന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ ഭൂരിപക്ഷ ജനവിഭാഗത്തിന് നേരെ കയ്യോങ്ങുകയാണ് സിപിഎം ചെയ്യുന്നത്. തങ്ങൾക്ക് വോട്ടു ചെയ്യാത്തവരോട്…

Read More

കൊച്ചി: കാലടി ശ്രീശങ്കര കോളേജ് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ അശ്ലീല ഫേസ്‌ബുക്ക് പേജുകളിലിട്ട സംഭവത്തിൽ മുൻ വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. കോളേജിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന രോഹിത്തിനെതിരെയാണ് കാലടി പൊലീസ് കേസെടുത്തത്. കോളേജിലെ ബിരുദ വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കോളേജിലെ ഇരുപതോളം വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ ഇയാൾ വിവിധ അശ്ലീല ഗ്രൂപ്പുകളിൽ പങ്കുവച്ചതായാണ് സംശയം. രോഹിത്തിന്റെ രണ്ട് ഫോണുകളും പൊലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ കേരള പൊലീസ് ആക്‌ടിലെ 119 ബി വകുപ്പ് പ്രകാരം കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടുവെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറ‌ഞ്ഞു.കോളേജിൽ പഠിച്ചിരുന്നപ്പോൾ എസ്‌എഫ്‌ഐ ഭാരവാഹിയായിരുന്നു ഇയാളെന്ന് പരാതിക്കാരി പറഞ്ഞു. കോളേജിന് സമീപത്ത് തന്നെയായിരുന്നു ഇയാളുടെ വീടെന്നും പഠിച്ചിറങ്ങിയിട്ടും ഫോട്ടോഗ്രാഫറായ ഇയാൾ കോളേജിലെ പരിപാടികൾക്ക് വന്നിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.

Read More

മനാമ: ഓണ്‍ലൈന്‍ ചൂഷണത്തില്‍നിന്നും ബ്ലാക്ക്മെയിലിംഗില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, സാമൂഹിക വികസന മന്ത്രാലയം, നീതിന്യായ മന്ത്രാലയം, ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് എന്‍ഡോവ്മെന്റ് മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ദേശീയ കാമ്പയിന്‍ ആരംഭിക്കും. ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ട അധികൃതരുടെ ഏകോപന യോഗം ചേര്‍ന്നു. യോഗത്തില്‍ അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ കൗണ്‍സിലര്‍ വെയ്ല്‍ റാഷിദ് ബുല്ലെ, ആഭ്യന്തര മന്ത്രാലയത്തിലെ കമ്മ്യൂണിറ്റി അഫയേഴ്സ് പബ്ലിക് സെക്യൂരിറ്റി അസിസ്റ്റന്റ് ചീഫ് കേണല്‍ അമ്മാര്‍ മുസ്തഫ അല്‍ സെയ്ദ്, സാമൂഹിക വികസന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സഹര്‍ റാഷിദ് അല്‍ മന്നായി, നീതിന്യായ മന്ത്രാലയത്തിലെ കുടുംബാസൂത്രണ- അനുരഞ്ജന- ജീവനാംശ വിഭാഗം അണ്ടര്‍സെക്രട്ടറി ദാനാ ഖമീസ് അല്‍ സയാനി, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അണ്ടര്‍സെക്രട്ടറി യൂസിഫ് മുഹമ്മദ് അല്‍ ബിന്‍ഖലില്‍, വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ കാര്യ ഡയറക്ടര്‍ ജനറല്‍ സുഹ സാലിഹ് ജാസിം ഹമാദ എന്നിവര്‍ പറഞ്ഞു.കാമ്പയിന്‍…

Read More

മനാമ: ബഹ്റൈനിൽ ഉച്ച സമയത്ത് തുറന്ന സ്ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം രണ്ടുമാസക്കാലയളവിൽനിന്ന് മൂന്നുമാസമായി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മൈഗ്രൻ്റ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി (എം.ഡബ്ലിയു.പി.എസ്) എക്സ്റ്റന്റ് ദ ഷെയ്ഡ് (നിഴൽ നീട്ടൽ) കാമ്പയിൻ ആരംഭിച്ചു.( എം.ഡബ്ലിയു.പി.എസ്) അധ്യക്ഷ മോന അൽമു അയ്യിദ് ഓൺലൈൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. തൊഴിലാളികളുടെ നന്മയ്ക്കുവേണ്ടി മദ്ധ്യാഹ്ന തൊഴിൽ നിരോധനം നീട്ടേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. തൊഴിലാളികളുടെ സുരക്ഷിതത്വത്തിനും ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത് തടയാനും ഇത് ആവശ്യമാണെന്ന് അവർ പറഞ്ഞു.കാമ്പയിന്റെ ലക്ഷ്യം നേടണമെങ്കിൽ സമൂഹത്തിന്റെയും തൊഴിൽദാതാക്കളുടെയും ഗവൺമെന്റിന്റെയും പിന്തുണ ആവശ്യമാണെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത സൊസൈറ്റി ജനറൽ സെക്രട്ടറി മാധവൻ കല്ലത്ത് പറഞ്ഞു. തൊഴിലാളികളുടെ നന്മ ലക്ഷ്യം വെച്ചുള്ള ഈ കാമ്പയിനുമായി എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. നയരൂപീകരണങ്ങളിൽ പങ്കാളികളാകുന്നവരെയും ബിസിനസുകാരെയും പൊതുസമൂഹത്തെയും ഈ കാമ്പയിനിൽ പങ്കാളികളാക്കാൻ ഉദ്ദേശിക്കുന്നു. ഇതിനൊരു മാനുഷിക- ധാർമിക വശം മാത്രമല്ല ഉള്ളതെന്നും രാജ്യത്തിന്റെ സാമൂഹ്യ സാമ്പത്തിക പുരോഗതിക്ക് ഇതാവശ്യമാണെന്നും അവർ പറഞ്ഞു. ബഹ്‌റൈനില്‍ ജൂലൈ…

Read More