- പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗം; ഉടമകൾക്ക് തിരിച്ചടി, യാത്രക്കാർക്കായി 24 മണിക്കൂറും തുറന്ന് നൽകണമെന്ന് ഹൈക്കോടതി
- തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടായി തുടരാൻ താൽപര്യമില്ല, കത്ത് നൽകി ഡോ. സുനിൽകുമാർ
- പാകിസ്ഥാനും സൗദിക്കും ഇടയിലെ സൈനിക സഹകരണ കരാർ, പ്രതികരിച്ച് ഇന്ത്യ, പ്രത്യാഘാതം പഠിക്കും
- രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ പ്രതികരണം: തുടർച്ചയായ പരാജയങ്ങളിൽ കോൺഗ്രസിനും രാഹുലിനും നിരാശയെന്ന് അനുരാഗ് താക്കൂർ
- തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുപ്പിച്ച് രാഹുൽ; ‘കോൺഗ്രസിന് കിട്ടുന്ന വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റുന്നു’
- ആഗോള അയ്യപ്പസംഗമം: ‘7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു, ഫണ്ട് സ്പോൺസർഷിപ്പ് വഴി’; ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം മന്ത്രി
- ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രി പ്രധാന സ്കൂളുകൾ സന്ദർശിച്ചു
- ‘പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും’; വിലക്കയറ്റത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി
Author: News Desk
കണ്ണൂര്‍: കളരി പരിശീലന കേന്ദ്രത്തിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കളരി ഗുരുക്കൾ അറസ്റ്റിൽ. തോട്ടട സ്വദേശി സുജിത്ത് ഗുരുക്കളാണ് (53) അറസ്റ്റിലായത്. കൊൽക്കത്തയിൽ താമസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള അമേരിക്കൻ വനിതയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. കഴിഞ്ഞ വർഷം നവംബർ മുതൽ വിവിധ സമയങ്ങളിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് 42കാരിയുടെ പരാതി.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യമെത്തിയ കപ്പലിന് നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കാനിരിക്കെ പ്രതിഷേധവുമായി യു.ഡി.എഫ്. നാളെ പ്രതിഷേധദിനം ആചരിക്കുമെന്നും പദ്ധതി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ച് ജില്ലാ ആസ്ഥാനങ്ങളില്‍ നാളെ വൈകീട്ട് പ്രകടനം നടത്തുമെന്നും യു.ഡി.എഫ്. കൺവീനർ എം.എം. ഹസന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ചത്തെ ചടങ്ങിലേക്ക് പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ ക്ഷണിക്കാതിരുന്നതുംപദ്ധതിയുടെ പിതൃത്വം ഇടതു സർക്കാർ ഏറ്റെടുക്കുന്നതുമാണ് രാഷ്ട്രീയപ്പോരിന് ഇടയാക്കിയിരിക്കുന്നത്. അതേസമയം, പദ്ധതിയുടെ പേരിൽ യു.ഡി.എഫിൽ തർക്കം ഉടലെടുത്തിട്ടുമുണ്ട്. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എം.പിയും പങ്കെടുക്കുമെന്ന് എം. വിന്‍സെന്റ് എം.എല്‍.എയും പറഞ്ഞു. വിഴിഞ്ഞം ആരുടെ കുഞ്ഞാണെന്നതു സംബന്ധിച്ചാണ് ഭരണ- പ്രതിപക്ഷ പോര്. ഉമ്മന്‍ചാണ്ടിയാണ് വിഴിഞ്ഞത്തിന്റെ യഥാര്‍ത്ഥ ശില്‍പിയെന്നാണ് യു.ഡി.എഫ്. പറയുന്നത്. എന്നാല്‍, പിണറായി വിജയന്‍ സര്‍ക്കാരിന്റെ മികച്ച നേതൃത്വമാണ് വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ കാരണമെന്ന് ഭരണപക്ഷം പറയുന്നു.
ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സർക്കാർ സ്കൂൾ പ്രിൻസിപ്പൽ പുറത്താക്കി : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
തിരുവനന്തപുരം: ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സർക്കാർ സ്കൂളിൽ നിന്ന് നിർബന്ധിച്ച് പുറത്താക്കിയ നടപടിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം ഡി.ഇ ഓ 2 ആഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവിൽ ആവശ്യപ്പെട്ടു. തൈക്കാട് ഗവ. മോഡൽ സ്കൂളിലാണ് സംഭവം. പൊതു പരിപാടിക്കിടയിൽ കുട്ടി ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞാണ് കുട്ടിയെ പുറത്താക്കിയത്. ടി.സി. വാങ്ങാൻ പ്രിൻസിപ്പൽ,അമ്മക്ക് നിർദ്ദേശം നൽകി. എന്നാൽ അമ്മ 3 മാസത്തെ സാവകാശം ചോദിച്ചു. എന്നാൽ പ്രിൻസിപ്പൽ ഒരാഴ്ച സമയം നൽകി. കുട്ടി സ്കൂളിൽ തുടർന്നാൽ മറ്റ് കുട്ടികൾ സ്കൂളിൽ വരില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ദൂരപരിധി കാരണം കുട്ടിക്ക് ടി.സി. വാങ്ങുന്നു എന്ന് അപേക്ഷയിൽ എഴുതണമെന്ന് പ്രിൻസിപ്പൽ അമ്മക്ക് നിർദ്ദേശം നൽകിയതായി അമ്മ പറഞ്ഞു. മണക്കാട് സ്വദേശിയാണ് വിദ്യാർത്ഥി. ദ്യശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
മനാമ: സൈബര്‍ ഇടങ്ങളിലെ ഓണ്‍ലൈന്‍ ചൂഷണത്തില്‍നിന്നും ബ്ലാക്ക് മെയിലിംഗില്‍നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ദേശീയ കാമ്പയിന് ബഹ്‌റൈനിൽ തുടക്കമായി. കാമ്പയിന് തുടക്കം കുറിക്കുന്ന ചടങ്ങില്‍ അറ്റോര്‍ണി ജനറല്‍ ഡോ. അലി ബിന്‍ ഫദ്ല്‍ അല്‍ ബുവൈനൈന്‍, സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ അലി ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, സാമൂഹിക വികസന മന്ത്രി ഒസാമ ബിന്‍ അഹമ്മദ് ഖലാഫ് അല്‍ അസ്ഫൂര്‍, വിദ്യാഭ്യാസ മന്ത്രിഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമാ, ഡോ. യുവജനകാര്യ മന്ത്രി റവാന്‍ നജീബ് തൗഫീഖി, പബ്ലിക് സെക്യൂരിറ്റി മേധാവി ലെഫ്റ്റനന്റ് ജനറല്‍ താരിഖ് ബിന്‍ ഹസന്‍ അല്‍ ഹസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പബ്ലിക് പ്രോസിക്യൂഷന്‍, ആഭ്യന്തര മന്ത്രാലയം, സാമൂഹിക വികസന മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, നീതിന്യായ- ഇസ്ലാമികകാര്യ- എന്‍ഡോവ്മെന്റ് മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം എന്നിവ ചേര്‍ന്നാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയേറ്റ്, യുവജനകാര്യ മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റി, നാഷണല്‍…
കൽപ്പറ്റ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമം ലംഘിച്ചു സഞ്ചരിച്ച ജീപ്പ് പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. ആകാശിനൊപ്പം യാത്ര ചെയ്ത ഷൈജലാണ് ഇന്നു രാവിലെ ജീപ്പ് പനമരം പോലീസ് സ്റ്റേഷനിലെത്തിച്ചത്. വാഹനത്തിൽ ഘടിപ്പിച്ചിരുന്ന വലിയ നാല് ടയറുകളും എക്സ്ട്രാ ഫിറ്റിങ്ങുകളും അഴിച്ചുമാറ്റിയിരുന്നു. റൂഫ് പുനഃസ്ഥാപിച്ചിട്ടില്ല. വാഹനം ആർ.ടി.ഒയ്ക്കു കൈമാറുമെന്ന് പോലീസ് അറിയിച്ചു. മോട്ടോർ വാഹന വകുപ്പ് ജീപ്പ് ഉടമയ്ക്കെതിരെ പിഴ ചുമത്തുകയും ജീപ്പ് കരിമ്പട്ടികയിൽപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് രൂപമാറ്റം വരുത്തിയ ജീപ്പിൽ ആകാശ് വയനാട്ടിലൂടെ യാത്ര ചെയ്തത്. പനമരം ഭാഗത്തുകൂടി പോകുന്നതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി കേസെടുക്കാൻ നിർദേശിച്ചിരുന്നു. വാഹന ഉടമ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ ആർ.ടി.ഒ. കേസെടുത്തിരുന്നു. ഒൻപതു കുറ്റങ്ങൾ ചുമത്തിയാണ് കേസ്. 45,500 രൂപ പിഴയും ചുമത്തി. ആർ.ടി.ഒ. നടത്തിയ അന്വേഷണത്തിൽ ആകാശിന് ലൈസൻസില്ലെന്നു കണ്ടെത്തിയിരുന്നു.
നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് സൗദി റിക്രൂട്ട്മെന്റ് : അഭിമുഖം ജൂലൈ 22 മുതല്‍ 26 വരെ
കൊച്ചി: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (MoH) കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് 2024 ജൂലൈ 22 മുതല്‍ 26 വരെ കൊച്ചിയില്‍ നടക്കും. കാർഡിയാക് കത്തീറ്ററൈസേഷൻ, കാർഡിയാക് ഐസിയു (മുതിർന്നവർക്കുള്ളത്), ഡയാലിസിസ്, എമർജൻസി പീഡിയാട്രിക്, എമർജൻസി റൂം (ER), ജനറൽ നഴ്‌സിംഗ്, ഐസിയു അഡൾട്ട്, മെഡിസിൻ & സർജറി, (പ്രസവചികിത്സ)/ഗൈനക്കോളജി (OB/GYN), ഓങ്കോളജി, ഓപ്പറേഷൻ തിയറ്റർ (OT/OR), പീഡിയാട്രിക് ഇൻ്റൻസീവ് കെയർ യൂണിറ്റ് (PICU) എന്നീ സ്പെഷ്യാലിറ്റികളിലേയ്ക്കാണ് അവസരം. നഴ്സിങില്‍ ബിരുദമോ/പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് ജൂലൈ 19 രാവിലെ 10 മണിക്കകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള…
മനാമ: ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ താണ മുരിയന്റകത്ത് അസ്‍ലം മരണപ്പെട്ടു. ബഹ്‌റൈൻ ഗ്യാസിൽ ജോലി ചെയ്യുകയായിരുന്നു. 46 വർഷമായി ബഹ്റൈനിലുണ്ട്. അവാലി ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു. സംസ്കാരം ബഹ്റൈനിൽ തന്നെ നടത്തും. ഭാര്യ: സഫൂറ പാലോട്ട്.
കോഴിക്കോട്: യാത്രക്കാരെ കിട്ടാത്തതിനാൽ നവകേരള ബസ്സിന്റെ സർവീസ് മുടങ്ങി. ഗരുഡ പ്രീമിയം ബസായി കോഴിക്കോട്– ബംഗളൂരു റൂട്ടിലായിരുന്നു സർവീസ്. ചൊവ്വാഴ്ച മുതൽ ബസ് സർവീസ് നടത്തുന്നില്ല. അഞ്ചുപേർ മാത്രമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. തിങ്കളാഴ്ച സർവീസ് നടത്തിയെങ്കിലും ചുരുങ്ങിയ യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബുക്ക് ചെയ്യാതെ വഴിയിൽനിന്ന് യാത്രക്കാർ കയറുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച 55,000 രൂപയോളം വരുമാനമുണ്ടായിരുന്നു. ബസ് സർവീസ് തുടങ്ങിയശേഷം യാത്രക്കാർ ഇത്രയും കുറയുന്നത് ആദ്യമാണ്. വെള്ളിയാഴ്ച ബസ് സർവീസ് നടത്തും. സർവീസ് മുടങ്ങിയ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ മറ്റു ബസുകളിൽ ബംഗളൂരുവിലേക്ക് അയയ്ക്കുകയായിരുന്നു. ബസ് സർവീസ് തുടങ്ങിയത് മെയ് ആദ്യവാരമാണ്. നഷ്ടമില്ലാതെയാണ് ഇതുവരെ സർവീസ് നടത്തിയത്. നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസ്സാണിത്. ആധുനിക രീതിയിൽ എ.സി. ഘടിപ്പിച്ച ബസ്സില്‍ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന…
കൊച്ചി: കാലിക്കറ്റ് സർവകലാശാലയിൽ ഉത്തരകടലാസ് മൂല്യ നിർണയം നടത്തുന്നതിനുള്ള ഓട്ടോമാറ്റ് സംവിധാനം നടപ്പാക്കിയതിലും, അതിനു വേണ്ടി ബഡ്ജറ്റും എസ്റ്റിമേറ്റും മറികടന്ന് തുക അനുവദിക്കാൻ വൈസ് ചാൻസലർ എം കെ ജയരാജ് നടത്തിയ നീക്കങ്ങൾ വഴി സർവകലാശാലയ്ക് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടായി എന്നും, നിയമ വിരുദ്ധമായി പണം അനുവദിച്ചതു വഴി എം കെ ജയരാജ് അവിഹിത സ്വത്തുസമ്പാദനം നടത്തിയെന്നും, അതിലേക്ക് അന്വേഷണം ആവശ്യപ്പെട്ട് സിൻഡിക്കേറ്റ് അംഗമായ റഷീദ് അഹമ്മദ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി , വൈസ് ചാൻസലർ എം. കെ. ജയരാജിന് നോട്ടീസ് അയച്ചു. നാളെ കാലാവധി പൂർത്തിയാക്കി വിരമിക്കാനിരിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നോട്ടീസ്. പുനർ മൂല്യനിർണ്ണയതിനുള്ള ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്നതിനായി automated system നടപ്പിലാക്കാൻ തീരുമാനം എടുത്തിരിന്നു. എന്നാൽ ഇതു സർവകലാശാലയ്ക് ഗുണകരം അല്ല എന്നും, അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും യൂണിവേഴ്സിറ്റിയിലെ ഫിനാൻസ് ഓഫീസർ നോട്ട് രേഖപ്പെടുത്തിയിരുന്നു.എന്നാൽ ആ നോട്ട് മറികടന്നുകൊണ്ട് സർവകലാശാല ഈ നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു. 9 കോടി…
മനാമ : വിമാനങ്ങൾ സമയക്രമം പാലിക്കാതെയും, ക്യാൻസൽ ചെയ്തും, യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന എയർ ഇന്ത്യ കമ്പനിയുടെ നടപടികൾക്കെതിരെ കേന്ദ്ര വ്യോമയാന, വിദേശകാര്യ മന്ത്രിമാർക്ക് പരാതി നല്കുമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. പ്രവാസികളായ യാത്രക്കാർക്ക് വളരെയേറെ വിഷമങ്ങൾ ഉണ്ടാക്കുന്ന ഇത്തരം നടപടികൾ ഒരു നിലക്കും അംഗീകരിക്കാൻ സാധിക്കുന്നതല്ല. വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രവാസി പക്ഷത്തു നിന്ന് ഇടപെടൽ നടത്തണമെന്നും ഐ.വൈ.സി.സി ഭാരവാഹികൾ ആവശ്യപ്പെട്ടു. കോൺഗ്രസ് “പാർലമെന്റ് മെമ്പർമാർ” മുഖേന വ്യോമയാന, വിദേശകാര്യ മന്ത്രിമാർക്ക് പരാതികൾ നൽകുമെന്നും, ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ പത്ര പ്രസ്താവനയിൽ അറിയിച്ചു.