Author: News Desk

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് തുറക്കാനോ പുതിയ കരാര്‍ ഒപ്പിടാനോ തയ്യാറാകാത്ത പക്ഷം ഒറ്റ രാത്രി കൊണ്ട് ഇറാന്‍ എന്ന രാജ്യത്തെ പൂര്‍ണമായി ഇല്ലാതാക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ രാജ്യത്തെ വൈദ്യുതി നിലയങ്ങള്‍ക്ക് ചുറ്റും മനുഷ്യമതില്‍ തീര്‍ക്കാന്‍ യുവാക്കളോട് ആഹ്വാനം ചെയ്ത് ഇറാന്‍. മണിക്കൂറുകള്‍ക്കകം ഹോര്‍മുസ് കടലിടുക്ക് വഴി പൂര്‍ണ്ണമായ ഗതാഗതം അനുവദിച്ചില്ലെങ്കില്‍ ഇറാന്റെ എല്ലാ വൈദ്യുതി നിലയങ്ങളും പാലങ്ങളും ബോംബിട്ട് തകര്‍ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.അതിനിടെ അലി ഖമേനിയുടെ മരണത്തിന് പിന്നാലെ ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മുജ്തബ ഖമേനി യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ അദ്ദേഹം വിശുദ്ധ നഗരമായ ഖ്വാമില്‍ ചികിത്സയിലാണെന്നാണ് വിവരം.56 കാരനായ മുജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയിലാണെന്നും ബോധരഹിതനായി തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഭരണപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആദ്യമായാണ് ഇറാന്റെ പരമോന്നത നേതാവിന്റെ രഹസ്യ കേന്ദ്രം വെളിപ്പെടുന്നത്. ടെഹ്റാനില്‍ നിന്ന് ഏകദേശം…

Read More

പാലക്കാട്: 2018 ലെ പ്രളയത്തിന് പിന്നില്‍ അഴിമതിയാണെന്നുള്ള മാത്യു കുഴല്‍നാടന്റെ ആരോപണം തള്ളി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ആ ശബ്ദരേഖ തന്റേതല്ല. ആ ഓഡിയോ എഐ നിര്‍മ്മിതമാണോയെന്ന് സംശയമുണ്ട്. ഞാനങ്ങനെ പറഞ്ഞതായി ഓര്‍മ്മയിലില്ല. അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് വിശ്വാസം. എഐ ഒക്കെയുള്ള സമയമാണല്ലോ. ഓഡിയോയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. പ്രളയത്തെപ്പറ്റി നിയമസഭയില്‍ വിശദമായ ചര്‍ച്ച നടന്നിരുന്നു. അന്നെന്തുകൊണ്ട് മാത്യു കുഴല്‍നാടന്‍ ഇതേപ്പറ്റി പറഞ്ഞില്ല?. ഇപ്പോള്‍ ഈ ഓഡിയോ വന്നതിനുപിന്നില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണ്. മാത്യു ടി തോമസിനെക്കുറിച്ച് പറഞ്ഞതായിട്ടുള്ള ഒരു സംഭവമേയില്ല. അയാളൊരു പാവം നല്ലൊരു മനുഷ്യനാണ്. മാത്യു ടി ജീവിതത്തില്‍ അങ്ങനെ ചെയ്യില്ല. ഇങ്ങനെയൊരു ആരോപണമുണ്ടെങ്കില്‍ നേരത്തെ മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ പറയാതിരുന്നതെന്തുകൊണ്ടാണെന്നും കെ കൃഷ്ണന്‍കുട്ടി ചോദിച്ചു. അന്തര്‍ സംസ്ഥാന പദ്ധതിയില്‍ എന്ത് അഴിമതി ചെയ്യാന്‍ സാധിക്കുമെന്നാണ് പറയുന്നത്. എങ്ങനെ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ്?. എങ്ങനെ നടത്താന്‍ പറ്റും?. മാത്യു ടി തോമസിനെ മോശക്കാരനാക്കി കാണിക്കുക എന്ന ലക്ഷ്യമാണ് ഈ…

Read More

ദില്ലി: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച കോടതി വിധി തെറ്റാണെന്ന കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിൽ വാദം സമർപ്പിച്ചു. ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരമാണ്. യുവതി പ്രവേശനം അനുവദിച്ചാൽ ആരാധന സ്വഭാവം മാറുമെന്നും വിശ്വാസവിഷയങ്ങളിൽ കോടതികൾ ഇടപെടരുതെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. 246 പേജുള്ള വാദമാണ് കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ സമർപ്പിച്ചത്. ശബരിമല യുവതി പ്രവേശനക്കേസിൽ ഇന്ന് മുതൽ സുപ്രധാനവാദമാണ് സുപ്രീംകോടതിയിൽ നടക്കാൻ പോകുന്നത്. ഇന്ന് മുതൽ കേരളം പോളിംഗ് ബൂത്തിൽ എത്താൻ പോകുന്ന വ്യാഴ്ച്ച വരെ വാദം നടക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്. യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ വാദമാണ് ഇന്ന് മുതൽ നടക്കുന്നത്. വിധിയുടെ പുനഃപരിശോധന ആവശ്യപ്പെടുന്ന സംഘടനകളുടെ അടക്കം 32 പേരുടെ വാദങ്ങളാണ് ഇതുവരെ സമർപ്പിച്ചത്. യുവതി പ്രവേശനത്തെ അനൂകൂലിക്കുന്ന 12 പേരുടെ വാദങ്ങളും ഇതുവരെ സമർപ്പിച്ചു. പുനഃപരിശോധയെ അനൂകൂലിക്കുന്നവർക്കൊപ്പം വാദിക്കാൻ അനുവദിക്കണമെന്നാണ് കേരള സർക്കാരിന്റെ…

Read More

ഇടുക്കി: കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യ നിര്‍മിതമായിരുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎല്‍എ. ആദ്യ പിണറായി മന്ത്രിസഭയിലെ മന്ത്രി ആയിരുന്ന മാത്യു ടി തോമസ് സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ സംസ്ഥാനത്തെ കുരുതി കൊടുത്തെന്നാണ് മാത്യു കുഴൽ നാടന്‍റെ ആരോപണം. ആരോപണത്തിന് തെളിവായി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ടു. മാത്യു ടി തോമസ് തോട്ടപ്പള്ളി സ്പിൽവേ, സമയത്ത് തുറക്കാത്തത് കരിമണൽ കമ്പനിക്ക് ലാഭം ഉണ്ടാക്കാൻ വേണ്ടിയാണ് എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. ഇത് പിന്നീട് ചെങ്ങന്നൂരിൽ പ്രളയത്തിന് അടക്കം കാരണമായെന്നും ആരോപണം.ആദ്യ പിണറായി മന്ത്രിസഭയിലെ ജലസേചന മന്ത്രിയായിരുന്ന മാത്യു ടി തോമസ് മേരിമാതാ കണ്‍സ്ട്രക്ഷന്‍ എന്ന സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നത് ഒരു മാസം വൈകിപ്പിച്ചെന്നാണ് മാത്യു കുഴൽനാടൻ ആരോപിക്കുന്നത്. തെളിവായി കെ കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയും മാത്യു കുഴൽനാടൻ വാർത്ത സമ്മേളനത്തില്‍ പുറത്തുവിട്ടു. തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് മേരി മാതാ കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടിയാണെന്നും മാത്യു ടി. തോമസിന് ഇതിൽ…

Read More

വാഷിംഗ്ടൺ: അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദ്ദേശം ഇറാൻ തള്ളിയതിന് പിന്നാലെ കടുത്ത ഭാഷയിലുള്ള മുന്നറിയിപ്പുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇറാനെ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കാൻ തങ്ങൾക്ക് കഴിയുമെന്നും ചിലപ്പോൾ ആ രാത്രി നാളെയായേക്കാമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇറാൻ യുദ്ധത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ട്രംപ് പുതിയ ഭീഷണി മുഴക്കിയത്. ഹോർമുസ് പൂർണമായും തുറക്കണമെന്ന അന്ത്യശാസനം ഇനി നീട്ടില്ലെന്നും നാളെ അവസാനിക്കുമെന്നും യു എസ് പ്രസിഡന്‍റ് വ്യക്തമാക്കി. ഇറാന്റെ നിലപാട് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണെന്നും നയതന്ത്ര പരിഹാരങ്ങൾ പരാജയപ്പെട്ടാൽ കൂടുതൽ ശക്തമായ സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന സൂചനയുമാണ് ട്രംപിന്റെ പ്രസ്താവന നൽകുന്നത്. നാളെ അന്ത്യശാസനം അവസാനിക്കുമെന്ന ട്രംപിന്‍റെ പ്രഖ്യാപനത്തോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി വീണ്ടും ശക്തമായിരിക്കുകയാണ്. നേരത്തെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച 45 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ നിർദ്ദേശം ഇറാൻ ഔദ്യോഗികമായി തള്ളിക്കളയുകയായിരുന്നു. കേവലം താൽക്കാലികമായൊരു വെടിനിർത്തലല്ല, മറിച്ച് യുദ്ധത്തിന് ശാശ്വതവും ഉറപ്പുള്ളതുമായ പരിഹാരമാണ് വേണ്ടതെന്ന്…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന പൊലീസ് മേധാവി റവാഡാ ആസാദ് ചന്ദ്രശേഖർ അറിയിച്ചു. സംസ്ഥാനം മുഴുവൻ പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേത്യത്വത്തിൽ സേനയെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളെ 154 ഇലക്ഷൻ സബ്‌ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പൊലീസ് മേധാവിമാരുടെ നേത്യത്വത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്.2,500 ക്രിട്ടിക്കൽ പോളിംഗ് ബൂത്തുകളടക്കം സംസ്ഥാനത്തെ ആകെ 30,471 പോളിംഗ് ബൂത്തിലേക്കുമായി 28,209 സ്പെഷ്യൽ പൊലീസ് ഓഫീസർമാർ അടക്കം 76,203 പൊലീസ് ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുന്നത്. ലോക്കൽ പോലീസിനു പുറമേ സ്പെഷ്യൽ യൂണിറ്റുകൾ, ബറ്റാലിയനുകൾ, മറ്റ് ഡിപ്പാർട്ട്‌മെന്റുകളിലെ സേനാംഗങ്ങളെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ 140 കമ്പനി കേന്ദ്രസേനാ വിഭാഗങ്ങളും 20 കമ്പനി തമിഴ്‌നാട് പൊലീസും തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലുണ്ട്. സുഗമവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിലേക്കായിട്ടുള്ള എല്ലാ സജീകരണങ്ങളും മുൻകരുതലുകളും കേരളാ പൊലീസ് പൂർത്തിയാക്കിയിട്ടുള്ളതാണെന്നും ഡിജിപി അറിയിച്ചു.

Read More

തിരുവനന്തപുരം: ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ പൂജാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആനയറ മുല്ലൂര്‍ ദേവീക്ഷേത്രത്തിലെ മേല്‍ശാന്തി അമ്പലമുക്ക് ഇരപ്പകുഴി ദേശം കവിതാ വിഹാറില്‍ വിഷ്ണു (39) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 4.30നാണ് സംഭവം. ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്. സ്ഥലത്ത് നിന്ന് പൊലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്ര ഉത്സവ കമ്മിറ്റി ഭാരവാഹികളായ രണ്ടു പേര്‍ തന്നെ അപകീര്‍ത്തിപെടുത്തിയ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പിലുള്ളത്. ഉത്സവ എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് രണ്ട് കമ്മിറ്റി അംഗങ്ങള്‍ നടത്തിയ ഇടപെടലുകളാണ് പ്രശ്നത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്. ക്ഷേത്രത്തിലെ സിസിടിവി പരിശോധിച്ചതില്‍ പുലര്‍ച്ചെ 4.30ന് വിഷ്ണു ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥിച്ച ശേഷം വിശ്രമമുറിയിലേക്ക് പോകുന്നതാണ് കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പേട്ട പൊലീസ് പറഞ്ഞു. വിഷ്ണുവിന്റെ സംസ്‌കാരം നാളെ രാവിലെ 11ന് നടക്കും. കവിതയാണ് ഭാര്യ. മക്കള്‍ വൈഗ കൃഷ്ണ,വൈഭവി കൃഷ്ണ.

Read More

കോട്ടയം: കലാശക്കൊട്ട് ഒഴിവാക്കി പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. നാളെ ഒന്‍പത് ഇടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് ഇറങ്ങുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചാവും പ്രചാരണത്തിനെത്തുകയെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. ഫ്‌ളക്‌സും ബാനറും പോസ്റ്ററും ഒഴിവാക്കിയായിരുന്നു ഇത്തവണ പുതുപ്പളളിയില്‍ ചാണ്ടി ഉമ്മന്റെ പ്രചാരണം. ചുവരെഴുത്ത് മാത്രമാണ് ഉണ്ടായിരുന്നത്. പ്രചാരണത്തിനായി മാറ്റിവച്ച തുക വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ ഉപയോഗിക്കാനാണ് തീരുമാനം. മണ്ഡല പര്യടനത്തിന്റെ ഭാഗമായി സൈക്കിളില്‍ യാത്ര ചെയ്തായിരുന്നു ചാണ്ടിയുടെ പ്രചാരണം. മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയുമൊത്ത് ചാണ്ടി ഉമ്മന്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചിരുന്നു.

Read More

ദില്ലി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി നാളെ പരിഗണിക്കാൻ ഇരിക്കെ, പുനപരിശോധനയെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് കേരളത്തെ മാറ്റണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് സംസ്ഥാനത്തിന്റെ സ്റ്റാൻഡിംഗ് കോൺസൽ, സുപ്രീം കോടതി നോഡൽ ഓഫീസർക്ക് കത്ത് നൽകി. 2018 ലെ ശബരിമല യുവതി പ്രവേശന വിധിയെ എതിർക്കുന്നവരുടെ വിഭാഗത്തിലാണ് നേരത്തെ സംസ്ഥാനത്തെ ഉൾപ്പെടുത്തിയിരുന്നത്. ഈ നിലപാട് മാറ്റിക്കൊണ്ട് പുനപരിശോധനയെ അനുകൂലിക്കുന്ന വിഭാഗത്തിലേക്ക് തങ്ങളെ മാറ്റണമെന്നാണ് സർക്കാർ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികളിൽ 9 അംഗ ഭരണഘടന ബെഞ്ചാണ് നാളെ മുതൽ വാദം കേൾക്കുക. മൗലികാവകാശവും മത സ്വാതന്ത്യവും ഉൾപ്പെടെ പ്രധാനപ്പെട്ട വിഷയങ്ങളാണ് ബെഞ്ച് വാദം കേൾക്കുന്നത്. കേരളം പോളിംഗ് ബൂത്തിലേക്ക് എത്തുന്ന ദിവസം അടക്കം അടുത്ത മൂന്ന് ദിവസം സുപ്രീംകോടതിയിൽ ശബരിമല യുവതി പ്രവേശന ഹർജികളിൽ വിശദമായ വാദം നടക്കും. ചീഫ് ജസ്റ്റിസ്‌ സൂര്യകാന്ത് നേതൃത്വം നൽകുന്ന ഭരണഘടന ബഞ്ചിൽ ജഡ്ജിമാരായ എം…

Read More

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്‌സൈസ് സംഘം നടത്തുന്ന പ്രത്യേക പരിശോധനയ്ക്കിടെ മാരകമായ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിലായി. പുളിക്കൽ ആലക്കപ്പറമ്പ് സ്വദേശി കുടുക്കിൽ പുറ്റാനിക്കാട് മുഹമ്മദ് മുസ്തഫയാണ് (33) മലപ്പുറം എക്‌സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്.വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5.539 ഗ്രാം മെത്താംഫിറ്റമിൻ, 4800 രൂപ, മൊബൈൽ ഫോൺ എന്നിവ ഇയാളിൽ നിന്ന് എക്‌സൈസ് സംഘം കണ്ടെടുത്തു. മലപ്പുറം എക്‌സൈസ് ഇൻസ്‌പെക്ടർ പി.എം. ശൈലേഷിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി, പാണ്ടിക്കാട് ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്. കൊണ്ടോട്ടി, കരിപ്പൂർ വിമാനത്താവള പരിസരം, എടവണ്ണപ്പാറ എന്നിവിടങ്ങളിലെ യുവാക്കളെ കേന്ദ്രീകരിച്ച് രാസലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് മുസ്തഫയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മുസ്തഫയുടെ വിശ്വസ്തരായ കൂട്ടാളികളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും എക്‌സൈസ് അറിയിച്ചു. പിടിയിലായ പ്രതിയെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി. ദിനേശൻ, ടി. സന്തോഷ്, ഇന്റലിജൻസ്…

Read More