- കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
- അവർ ഒത്തുപാടി ‘കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ്’ മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം
- ‘തളർന്നു പോകാൻ മനസില്ല ജീവിതമേ…!’ ആറാം മാസത്തിൽ കണ്ടെത്തിയ അപൂർവ രോഗത്തെ ചക്രക്കസേരയിലിരുന്ന് തോൽപ്പിച്ച ‘നൂറ്റാണ്ടിന്റെ നടകളിൽ’
- മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം എ ശ്രീനിവാസന് അന്തരിച്ചു
- മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
- മുസ്ലീം ലീഗിന് വഴങ്ങി കോണ്‍ഗ്രസ്; കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടും
- ‘ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു
- നിവിൻ പോളി- അഖിൽ സത്യൻ ചിത്രം ‘സർവ്വം മായ’ നാളെ മുതൽ തിയേറ്ററുകളിൽ
Author: News Desk
കെട്ടിടം തകർന്നുവീണ് 3 പേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, ദില്ലിയിൽ രക്ഷാപ്രവർത്തനം തുടരുന്നു
ദില്ലി: ദില്ലിയിൽ കെട്ടിടം തകർന്നുവീണ് മൂന്നുപേർ മരിച്ചു. ദില്ലി ദര്യഗഞ്ചിൽ ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. കെട്ടിടത്തിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു എന്ന നിഗമനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കെട്ടിടം തകർന്നു വീണതിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മോശം കാലാവസ്ഥയാണോ അതോ കെട്ടിടത്തിന്റെ നിർമ്മാണത്തിലുള്ള അപാകതകളാണോ കെട്ടിടം തകർന്നുവീഴാൻ കാരണമെന്ന് പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തിയ ശേഷം നിയമ നടപടി സ്വീകരിക്കുമെന്ന് ദില്ലി പോലീസും വ്യക്തമാക്കി.
അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുളള ബിൽ: ‘ബില്ലിലെ വ്യവസ്ഥകളോട് എതിർപ്പ്, മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു’: ശശി തരൂർ
ദില്ലി: അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിൽ നിലപാട് തിരുത്തി ശശി തരൂർ എംപി. ബില്ലിലെ വ്യവസ്ഥകളോട് എതിർപ്പെന്ന് ശശി തരൂർ പറയുന്നു. അയോഗ്യരാക്കാൻ കുറ്റം തെളിയണം. പറഞ്ഞത് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നും തരൂർ ചൂണ്ടിക്കാട്ടി. ബില്ലിൽ തനിക്ക് തെറ്റൊന്നും കാണാൻ കഴിയുന്നില്ലെന്നാണ് ശശി തരൂർ വിഷയത്തിൽ ആദ്യം പ്രതികരിച്ചത്. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് ബഹളത്തിനിടെ പാസാക്കി ലോക്സഭ. ഉച്ചയ്ക്ക് ലോക്സഭയിൽ അവതരിപ്പിച്ച ബില്ല് വൈകിട്ട് അഞ്ചിനാണ് പാസ്സാക്കിയത്. എല്ലാ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ട ബില്ലിനെതിരെ ബഹളം വയ്ക്കുന്നത് നിർഭാഗ്യകരമാണെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞു. പണം വച്ചുള്ള ഓൺലൈൻ ഗെയിമിംഗ് പൂർണ്ണമായും വിലക്കുന്നതാണ് ബില്ല്. വാതുവയ്പ് ചൂതാട്ടം എന്നിവയ്ക്ക് മൂന്ന് കൊല്ലം വരെ തടവു ശിക്ഷയും ഒരു കോടി രൂപ വരെ പിഴയും ബില്ല് നിർദ്ദേശിക്കുന്നു. പണം വച്ചുള്ള ഗെയിമിംഗും ചൂതാട്ടവും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിച്ചാലും നടപടി ഉണ്ടാകും. ബില്ല് നാളെ രാജ്യസഭയിലേക്കും പാസ്സാക്കിയേക്കും.
റാപ്പര്‍ വേടന് താത്കാലിക ആശ്വാസം; ബലാത്സംഗക്കേസിൽ കേസ് വീണ്ടും പരിഗണിക്കുന്നതുവരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പര്‍ വേടന്‍റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെങ്കില്‍ തിങ്കളാഴ്ച വരെ സമയം നല്‍കാമെന്ന് കോടതി വ്യക്തമാക്കി. നേരത്തെ ഇന്ന് കേസ് പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അടുത്തതവണ കേസ് പരിഗണിക്കുന്നതുവരെ വേടന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്. തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കുന്നതുവരെയാണ് വേടന്‍റെ അറസ്റ്റ് തടഞ്ഞത്. വേടന്‍ വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്നാണ് പരാതിക്കാരി മുൻകൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് വാദിച്ചത്. എന്നാൽ, വിവാഹ വാഗ്ദാനം നല്‍കി എന്നതുകൊണ്ട് മാത്രം അത് ക്രിമിനല്‍ കുറ്റകൃത്യം ആകര്‍ഷിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. വേടനെതിരെ സമാനമായ മറ്റ് പരാതികള്‍ ഉണ്ടെന്ന് പരാതിക്കാരി അറിയിച്ചു. എന്നാൽ, ഓരോ ആരോപണങ്ങളും പ്രത്യേകം പ്രത്യേകമായി മാത്രമേ പരിഗണിക്കാനാവുവെന്ന് കോടതി അറിയിച്ചു. ഒരു കൊലപാതകത്തിന്‍റെ വിധി മറ്റൊരു കൊലപാതകത്തിന്‍റെ സാഹചര്യങ്ങള്‍…
‘ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള സംഘപരിവാർ കുതന്ത്രം’; വിവാദ ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം: ഏതെങ്കിലും കേസിൽപ്പെട്ട് ഒരുമാസത്തിലധികം അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലാകുന്ന മന്ത്രിമാരെ പുറത്താക്കാൻ ഗവർണർമാർക്ക് അധികാരം നൽകുന്ന ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാർ പ്രയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാറുകളെ വേട്ടയാടാനുള്ള കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിൻ്റെ ഭാഗമായി മാത്രമേ ലോകസഭയിൽ അവതരിപ്പിക്കപ്പെട്ട 130 -ാം ഭരണഘടനാ ഭേദഗതി ബില്ലുകളെ കാണാൻ കഴിയൂ. കേന്ദ്ര അന്വേഷണ ഏജൻസികളെയുപയോഗിച്ചു നടത്തുന്ന പകപോക്കൽ-വേട്ടയാടൽ രാഷ്ട്രീയത്തിന്റെ തുടർച്ചയാണിത്. കേന്ദ്ര ഏജൻസികളെ ആയുധമാക്കി സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നേരത്തെ തന്നെയുണ്ട്. ഇതിൻ്റെ ഭാഗമായി രാജ്യത്ത് ഭരണഘടനാ ചുമതലകൾ വഹിക്കുന്ന മുഖ്യമന്ത്രിമാരേയും മന്ത്രിമാരേയും ദീർഘകാലം ജയിലിൽ അടച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അവർ രാജി വെയ്ക്കാതെയിരുന്നതിലുള്ള നൈരാശ്യമാണ് തിടുക്കപ്പെട്ട് 130-ാം ഭരണഘടന ഭേദഗതി കൊണ്ടുവന്നതിനു പിന്നിൽ. കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടക്കുക; അതിൻ്റെ പേരിൽ അയോഗ്യരാക്കുക- നവ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണമാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. അഴിമതിക്കേസിൽ അറസ്റ്റിലായവർ…
ലോക്സഭയിൽ അമ്പതോളം മാർഷൽമാരെ അണിനിരത്തി; അമിത് ഷായെ ആക്രമിച്ചെന്ന പരാതിയുമായി ബിജെപി, ബിൽ അവതരിപ്പിച്ച് ആഭ്യന്തരമന്ത്രി
ദില്ലി: ജയിലിലായാല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്ല് ലോക്സഭയിൽ അവതരിപ്പിച്ച് അമിത് ഷാ. പ്രതിപക്ഷത്തിൻ്റെ കടുത്ത പ്രതിഷേധത്തിനിടയിലാണ് അമിത് ഷാ ബിൽ പൂർണമായും അവതരിപ്പിച്ചത്. നേരത്തെ കയ്യാങ്കളി നടന്ന സാഹചര്യത്തിൽ ലോക്സഭയിൽ അമ്പതോളം മാർഷൽമാരെ നിരത്തിയാണ് അമിത് ഷാ ബിൽ അവതരണം പൂർത്തിയാക്കിയത്. മാർഷൽമാരെ അണിനിരത്തിയതോടെ ഇവർക്കെതിരെ കൂവിവിളിച്ച് പ്രതിപക്ഷം രംഗത്തെത്തി. അതിനിടെ അമിത് ഷാ ബില്ല് അവതരിപ്പിച്ചു പൂർത്തിയാക്കുകയായിരുന്നു. ബിൽ അവതരണത്തിന് ശേഷം ലോക്സഭ 5 മണിവരെ നിർത്തിവച്ചു. പുതിയ സഭയിൽ ആദ്യമായാണ് മാർഷൽമാരെ നിയോഗിക്കുന്നത്. നാടകീയ രംഗങ്ങളാണ് ലോക്സഭയിൽ അരങ്ങേറിയത്. മൂന്നാം നിരയിൽ ഇരുന്നായിരുന്നു അമിത് ഷാ ബില്ലവതരിപ്പിച്ചത്. ബില്ല് അവതരിപ്പിച്ചതിന് ശേഷം ഇരുപക്ഷവും സ്പീക്കർക്ക് പരാതി നൽകി. അമിത് ഷായെ ആക്രമിച്ചെന്നാണ് ബിജെപിയുടെ പരാതി. വനിത എംപി നിതാലി ബാഗിനെ കേന്ദ്രമന്ത്രി രവനീത് ബിട്ടു മുറിവേല്പിച്ചെന്ന് തൃണമൂൽ കോൺഗ്രസും പരാതി നൽകി. പേപ്പറിനുള്ളിൽ പ്രതിപക്ഷം കല്ല് പൊതിഞ്ഞു കൊണ്ട് വന്നെന്ന് ബിജെപിയും ആരോപിച്ചു. അമിത് ഷാ സംസാരിച്ചപ്പോൾ…
മനാമ: ലാമിയ നാഷണൽ പ്രൊജക്ടിന്റെ ബോർഡ് ഓഫ് ട്രസ്റ്റീസും ബഹ്‌റൈന്റെ ഊർജ്ജ മേഖലയുടെ പരിവർത്തനത്തിന് നേതൃത്വം നൽകുന്ന സംയോജിത ഊർജ്ജ ഗ്രൂപ്പായ ബാപ്‌കോ എനർജീസും സ്പോൺസർഷിപ്പ് കരാർ ഒപ്പുവെച്ചു.ചടങ്ങിൽ യുവജനകാര്യ മന്ത്രി റാവാൻ ബിൻത് നജീബ് തൗഫീഖി പങ്കെടുത്തു. ലാമിയയുടെ ചെയർപേഴ്സൺ ഷൈഖ ധുവ ബിൻത് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയും ബാപ്‌കോ എനർജീസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മാർക്ക് തോമസുമാണ് കരാറിൽ ഒപ്പുവെച്ചത്.ദേശീയ യുവജന സംരംഭങ്ങൾക്ക് ഒരു ദീപസ്തംഭമായും വിവിധ തൊഴിൽ മേഖലകളിലും ഉൽപ്പാദന മേഖലകളിലും മികവ് പുലർത്താനും നവീകരിക്കാനുമുള്ള കഴിവ് പ്രകടിപ്പിച്ച വിശിഷ്ടരായ യുവ ബഹ്‌റൈനികളുടെ ഒരു തലമുറയെ സൃഷ്ടിക്കാനുള്ള ഒരു വേദിയായി ലാമിയ മാറിയിരിക്കുന്നുവെന്ന് മന്ത്രി തൗഫീഖി പറഞ്ഞു.ബഹ്‌റൈനിലെ യുവ പ്രതിഭകൾക്കുള്ള ഒരു മുൻനിര പ്ലാറ്റ്‌ഫോമും ഇൻകുബേറ്ററുമാണ് ലാമിയയെന്ന് ബാപ്‌കോ എനർജീസ് സി.ഇ.ഒ. മാർക്ക് തോമസ് പറഞ്ഞു.
മനാമ: ഓഗസ്റ്റ് 28 മുതൽ ബഹ്‌റൈൻ പോസ്റ്റിന്റെ ഓൺലൈൻ സേവനങ്ങൾ MyGov ആപ്ലിക്കേഷൻ വഴി മാത്രമേ ലഭ്യമാകൂ എന്ന് ഗതാഗത- ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.കൂടുതൽ സുഗമവും സംയോജിതവുമായ സേവനത്തിനായുള്ള ഉപയോക്താക്കളുടെ പ്രതീക്ഷകൾക്കനുസൃതമായി സർക്കാർ ഇ-സേവനങ്ങളിലേക്കുള്ള ആക്‌സസ് ഏകീകരിക്കാനും ഡിജിറ്റൽ പരിവർത്തന പ്രക്രിയയുടെ കാര്യക്ഷമത വർധിപ്പിക്കാനും ഈ നടപടി സഹായിക്കും.ഇൻഫർമേഷൻ ആൻ്റ് ഇ-ഗവൺമെന്റ് അതോറിറ്റിയുമായി (ഐ.ജി.എ) സഹകരിച്ച് ബഹ്‌റൈൻ പോസ്റ്റ് ആപ്ലിക്കേഷൻ MyGovലേക്ക് സംയോജിപ്പിക്കുന്നത് കാര്യക്ഷമത കൂടുതൽ മെച്ചപ്പെടുത്താനും ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ പൗരർക്കും താമസക്കാർക്കും സേവനങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിടുന്നു.MyGovലെ തപാൽ സേവനങ്ങളിൽ പി.ഒ. ബോക്സ് സബ്‌സ്‌ക്രിപ്‌ഷനുകൾ പുതുക്കൽ, പ്രാദേശികമായും അന്തർദേശീയമായും കത്തുകളുടെയും പാഴ്‌സലുകളുടെയും ട്രാക്കിംഗ്, ഷിപ്പിംഗ് ചെലവുകൾ കണക്കാക്കൽ, പി.ഒ. ബോക്സുകളും പോസ്റ്റ് ഓഫീസുകളും കണ്ടെത്തൽ, തപാൽ സേവനങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ലഭിക്കൽ എന്നിവ ഇതിലുൾപ്പെടും.സംയോജിത തപാൽ സേവനങ്ങളിൽനിന്ന് പ്രയോജനം നേടാൻ സർക്കാർ ആപ്പ് പോർട്ടലായ bahrain.bh/apps വഴി ലഭ്യമായ MyGov ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ മന്ത്രാലയം എല്ലാ ഉപയോക്താക്കളോടും അഭ്യർത്ഥിച്ചു. കൂടുതൽ…
“ജയിലിലായാൽ പുറത്ത്” ബില്ല്; പ്രതിപക്ഷ പ്രതിഷേധത്തിനിടെ പിന്തുണച്ച് ശശി തരൂർ, ‘ബില്ലിൽ തനിക്ക് തെറ്റൊന്നും കാണാൻ കഴിയുന്നില്ല’
ദില്ലി: ജയിലിലായാല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ ബില്ലിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ബില്ലിൽ തനിക്ക് തെറ്റൊന്നും കാണാൻ കഴിയുന്നില്ലെന്ന് തരൂർ പ്രതികരിച്ചു. ജെപിസിയിൽ ചർച്ച നടക്കട്ടെയെന്നും തരൂർ പറഞ്ഞു. അതേസമയം, പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം മറികടന്ന് ബില്ലുമായി മുന്നോട്ട് പോവാനാണ് കേന്ദ്ര സർക്കാർ തീരുമാനം. അതിനിടെ, പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ബില്ലെന്ന് ഇന്ത്യ സഖ്യം വിമര്‍ശിച്ചു. പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനാല്‍ ഉച്ചവരെ പാര്‍ലമെന്‍റില്‍ ബില്ല് അവതരിപ്പിക്കാനായില്ല. ബഹളത്തിനിടെ ഓണ്‍ ലൈന്‍ ഗെയിമിങ് ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചു. തുടര്‍ച്ചയായി 30 ദിവസമെങ്കിലും തടവില്‍ കഴിയേണ്ടി വന്നാല്‍ സ്ഥാനം നഷ്ടമാകുന്ന ബില്ലിനെതിരെ വന്‍ പ്രതിഷേധമാണ് പാര്‍ലമെന്‍റില്‍ ഉയര്‍ന്നത്. രാവിലെ ചേര്‍ന്ന ഇന്ത്യ സഖ്യ യോഗം ബില്ലിനെ എതിര്‍ക്കാന്‍ ഒന്നടങ്കം തീരുമാനിച്ചു. കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായാണ് ബില്ല് അവതരിപ്പിക്കുന്നത്. ബില്ല് അവതരിപ്പിച്ച ശേഷം സൂക്ഷ്മ പരിശോധനക്കായി ജെപിസിക്ക് വിടാനാകും സാധ്യത.…
തൃശ്ശൂരിലെ ബിനി ഹോട്ടൽ വിവാദം; ബിജെപി കൗൺസിലർമാർക്ക് തിരിച്ചടി, 5 ലക്ഷം രൂപ പിഴയൊടുക്കാൻ ഹൈക്കോടതി ഉത്തരവ്; നടപടി അനാവശ്യ ഹര്‍ജിയെന്ന് ചൂണ്ടിക്കാട്ടി
തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലിലെ ആറ് ബിജെപി കൗൺസിലർമാർ അഞ്ച് ലക്ഷം രൂപ പിഴയൊടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കോർപ്പറേഷൻ്റെ ഗസ്റ്റ് ഹൗസായ ബിനി ഹോട്ടൽ സ്വകാര്യ വ്യക്തികൾക്ക് വാടകയ്ക്ക് നൽകിയതിന് എതിരെയായിരുന്നു ഹർജി. അനാവശ്യ ഹർജി നൽകി കോടതിയുടെ സമയം കളഞ്ഞതാണ് പിഴയ്ക്ക് കാരണം. തൃശ്ശൂർ കോർപ്പറേഷന്റെ ഗസ്റ്റ് ഹൗസാണ് ബിനി ടൂറിസ്റ്റ് ഹോം. നേരത്തെ ഉണ്ടായി ഉണ്ടായിരുന്ന സ്വകാര്യ വ്യക്തിയെ ഒഴിവാക്കി പുതിയ ടെണ്ടർ ക്ഷണിച്ചപ്പോൾ സ്വകാര്യവ്യക്തികളുടെ കൂട്ടായ്മ ഈ ഗസ്റ്റ് ഏറ്റെടുത്തു. ബിനി ടൂറിസ്റ്റ് ഹോം എന്ന പേര് ബിനി ഹെറിറ്റേജ് എന്നാക്കി. കോർപറേഷൻ വഴിവിട്ട് സഹായം ചെയ്തെന്നും ഗസ്റ്റ് ഹൗസ് കോർപറേഷൻ ഏറ്റെടുക്കണമെന്നും ബിജെപി. കൗൺസിലർമാർ വാദിച്ചു. പക്ഷേ, ഈ വാദം ഹൈക്കോടതി തള്ളി. ബിജെപിയുടെ ആറ് കൗൺസിലർമാരും അഞ്ച് ലക്ഷം രൂപ വീതം പിഴയൊടുക്കണം. മാത്രവുമല്ല, ഇവർക്ക് വേണ്ടി ഹാജരായ തൃശൂരിലെ അഭിഭാഷകൻ അഞ്ചു ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. ബിനി ഹെറിറ്റേജിന് എതിരെ കോർപറേഷൻ…
വേടൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ,മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ ഉള്ളതിനാലാണ് അറസ്റ്റിലേക്ക് കടക്കാത്തതെന്നും വിശദീകരണം
എറണാകുളം:ബലാത്സംഗ കേസില്‍ പ്രതിയായ വേടൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.വേടന് പൊലീസ് സംരക്ഷണം നൽകിയിട്ടില്ല.രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ ഉള്ളതിനാലാണ് അറസ്റ്റിലേക്ക് കടക്കാത്തത്.ബലാത്സംഗ കേസിന്‍റെ അന്വേഷണം ശരിയായ ദിശയിൽ പുരോഗമി്ക്കുന്നു.വേടനെതിരെ പുതിയ പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്‍റെ ബെഞ്ചിലാണ് കേസിന്‍റെ വാദം. ഇന്നലെ വാദം തുടങ്ങിയിരുന്നെങ്കിലും കോടതിയുടെ തിരക്ക് കണക്കിലെടുത്ത് വാദം ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. വേടന്‍ വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തുവെന്നായിരുന്നു പരാതിക്കാരിയുടെ പ്രധാന വാദം. വേടന്‍ സ്ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷക കോടതിയില്‍ വാദിച്ചെങ്കിലും എങ്ങിനെ സ്ഥിരം കുറ്റവാളിയെന്ന് പറയാനാകുമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. വാദം കേള്‍ക്കുന്നതു വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് ഇന്നലെ പൊലീസിനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.
