Author: News Desk

പത്തനംതിട്ട:  ആരോപണങ്ങൾ തനിക്കെതിരെ ആണെന്ന് കരുതുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. യുവന‌ടി തന്റെ അടുത്ത സുഹൃത്താണെന്നും തന്റെ പേര് ഇതുവരെ പരാതിയായി പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. രാജ്യത്തെ നിയമസംവിധാനത്തിൽ വിശ്വസിക്കുന്നു. ഓഡിയോ സന്ദേശങ്ങള്‍ വ്യാജമായി നിര്‍മിക്കുന്ന കാലമാണ്. പരാതി വന്നാൽ നിയമപരമായി നേരിടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഹണി ഭാസ്കറുടെ ആരോപണം അവര്‍ തെളിയിക്കട്ടെയെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ആരോപണങ്ങളെല്ലാം നിഷേധിച്ചു കൊണ്ടാണ് രാഹുൽ മാധ്യമങ്ങളോട് സംസാരിച്ചത്. താൻ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെങ്കിൽ പരാതി നൽകട്ടെയെന്നും രാഹുൽ പറഞ്ഞു. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ നടപടി നേരിടാൻ തയ്യാറാണെന്നും രാഹുൽ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിനൊടുവിലാണ് രാഹുൽ മാങ്കൂട്ടത്തിൽ രാജി പ്രഖ്യാപിച്ചത്. തെറ്റ് ചെയ്തത് കൊണ്ടല്ല രാജിയെന്നും പ്രവര്‍ത്തകരുടെ ബുദ്ധിമുട്ട് മാനിച്ചു കൊണ്ടാണെന്നും ആയിരുന്നു രാജി പ്രഖ്യാപനത്തിന് ശേഷമുള്ള രാഹുലിന്‍റെ പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനത്ത് തുടരും. 

Read More

പത്തനംതിട്ട: തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സംസ്ഥാന നേതാക്കൾ കൈവിട്ടതോടെയാണ് രാജിയിലേക്കെത്തിയത്. വിഡി സതീശനും രമേശ് ചെന്നിത്തലയുമുൾപ്പെടെ രാഹുലിനെ തള്ളിയാണ് രം​ഗത്തെത്തിയത്. ഇതോടെയാണ് യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാനുള്ള തീരുമാനത്തിലേക്ക് രാഹുൽ എത്തിയത്.

Read More

ദില്ലി: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ശ്രേയസ് അയ്യരെയും യശസ്വി ജയ്സ്വാളിനെയും ടീമിലുള്‍പ്പെടുത്താതിനെക്കുറിച്ചായിരുന്നു വ്യാപക വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍ ഏഷ്യാ കപ്പ് ടീമിലുള്‍പ്പെട്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പേസറായ ഹര്‍ഷിത് റാണ എങ്ങനൊയാണ് ടീമിലെത്തിയതെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുയാണ് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര ഇപ്പോള്‍. ഐപിഎല്ലില്‍ ശരാശരി പ്രകടനം മാത്രം നടത്തിയ ഹര്‍ഷിത് എങ്ങനെയാണ് ഏഷ്യാ കപ്പ് ടീമിലെത്തിയത് എന്ന് മനസിലാവുന്നില്ലെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു. കഴിഞ്ഞ ഐപിഎല്ലില്‍ 13 മത്സരങ്ങളില്‍ 29.86 ശരാശരിയിലും 10.18 ഇക്കോണമിയിലും 15 വിക്കറ്റ് മാത്രമാണ് ഹര്‍ഷിതിന് വീഴ്ത്താനായത്. കഴിഞ്ഞ ഐപിഎല്ലില്‍ 25 വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ പ്രസിദ്ധ് കൃഷ്ണയെ സെലക്ടര്‍മാര്‍ ഏഷ്യാ കപ്പിന് പരിഗണിച്ചതുമില്ല. ഹര്‍ഷിതിനെ ടീമിലെടുത്തത് കൗതുകകരമാണെന്ന് ആകാശ് ചോപ്ര പറഞ്ഞു. ഇന്ത്യക്കായി ഒരു മത്സരത്തില്‍ ശിവം ദുബെയുടെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് ആയി വന്ന് മൂന്ന് വിക്കറ്റെടുത്ത് കളിയിലെ താരമായി എന്നത് മാത്രമാണ് ഹര്‍ഷിത് റാണയുടെ…

Read More

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടിയിലെ ഏതെങ്കിലും നേതാക്കൾക്കെതിരെ ആരോപണം ഉയർന്നാൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വിഡി സതീശൻ പറഞ്ഞു. ആരോപണമുന്നയിച്ച പെൺകുട്ടി റിനി മകളെപ്പോലെയാണ്. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ വിട്ടു വീഴ്ചയുണ്ടാകില്ല. എത്ര വലിയ നേതാവ് ആണെങ്കിലും നടപടിയെടുക്കുമെന്നും വിഡി സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കടുത്ത അതൃപ്തിയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഒരു മെസേജ് അയച്ചാൽ തൂക്കി കൊല്ലാൻ കഴിയില്ലെന്നും വ്യക്തിപരമായി ഒരാളും പരാതി പറഞ്ഞിട്ടില്ലെന്നും സതീശൻ പറഞ്ഞു. ഗൗരവമുള്ള പരാതി ഇപ്പോഴാണ് വന്നത്. പരാതി പാർട്ടി പരിശോധിക്കും. നടപടിക്ക് മുൻകൈയെടുക്കും. മുമ്പിൽ വന്ന പരാതിയുടെ ഗൗരവം അനുസരിച്ച് നടപടി സ്വീകരിച്ചു കഴിഞ്ഞു. കോൺഗ്രസിലെ എല്ലാ ചെറുപ്പക്കാരെയും ഞാൻ പ്രോത്സാഹിപ്പിക്കാറുണ്ട്. ഗൗരവത്തോടുള്ള പരാതി വരുന്നത് ഇപ്പോഴാണ്. തന്നെ കൂടി ഇരയാക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിച്ചതെന്നും വിഡി സതീശൻ പറഞ്ഞു.…

Read More

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കും. പകരം അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിക്കും കെഎം അഭിജിത്തിനുമാണ് സാധ്യത. അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയാലും എംഎൽഎ സ്ഥാനത്ത് തൽക്കാലം തുടരും. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വാങ്ങാൻ ഹൈക്കമാൻ്റാണ് നിർദ്ദേശിച്ചത്. അതേസമയം, രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കടുത്ത അതൃപ്തിയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുൽ വ്യക്തത വരുത്തണമെന്ന് യൂത്ത് കോൺഗ്രസ്സിൽ ആവശ്യം ഉയരുകയാണ്. സംസ്ഥാന കമ്മിറ്റി വാട്സ് ആപ് ഗ്രൂപ്പിലാണ് ചർച്ച നടക്കുന്നത്. വിഷയത്തിൽ രാഹുൽ നിശബ്ദത വെടിയണമെന്നും വ്യക്തത വരുത്തണമെന്നും വനിതാ നേതാവ് ആവശ്യപ്പെട്ടു. ആരോപണം ശരി അല്ലെങ്കിൽ രാഹുൽ വിശദീകരിക്കണമെന്നും കൂടുതൽ നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ, വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരേയും പ്രതികരിച്ചിട്ടില്ല.‌ യൂത്ത് കോൺഗ്രസ്‌ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇന്നലെ തുടങ്ങിയ ചർച്ച ഇപ്പോഴും തുടരുകയാണ്. രാഹുലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത് സംസ്ഥാന ജനറൽ സെക്രട്ടറി…

Read More

മനാമ: ബഹ്റൈനിലെ അറാദിൽ കെട്ടിടം തകർന്ന് രണ്ടു പേർ മരിക്കുകയും ആറു പേർക്ക് പരിക്കേൽക്കുകയുമുണ്ടായ കേസിൽ 50കാരനായ റെസ്റ്റോറൻ്റ് ഉടമയ്ക്ക് മൂന്നാം ഹൈ ക്രിമിനൽ അപ്പീൽ കോടതി മൂന്നു വർഷം തടവുശിക്ഷ വിധിച്ചു.നേരത്തെ കീഴ്ക്കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു. ആ ഉത്തരവ് റദ്ദാക്കിയാണ് ഹൈ ക്രിമിനൽ അപ്പീൽ കോടതി ശിക്ഷ വിധിച്ചത്.പ്രതിയുടെ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായതെന്ന വാദവുമായി കീഴ്ക്കോടതി വിധിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ശിക്ഷ വിധിച്ചത്. സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് റെസ്റ്റോറൻ്റിൽനിന്നുണ്ടായ വാതക ചോർച്ചയുടെ ഫലമായി നടന്ന സ്ഫോടനമാണ് കെട്ടിടം തകരാൻ കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നതായി പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.കഴിഞ്ഞ ഫെബ്രുവരി 12നാണ് ദുരന്തമുണ്ടായത്.

Read More

തിരുവനന്തപുരം: ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ നൽകി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് 10 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് എം.എ യൂസഫലി കൈമാറിയത്. ദുരിതബാധിതർക്ക് 50 വീടുകൾ നിർമ്മിച്ച് നൽകുന്നതിനായാണ് സഹായം. വയനാട് ദുരന്ത ബാധിതർക്കായി ആദ്യഘട്ടത്തിൽ 5 കോടി രൂപ കഴിഞ്ഞ ആഗസ്തിൽ യൂസഫലി നൽകിയിരുന്നു. രണ്ടാം ഘട്ട സഹായമായാണ് 10 കോടി രൂപ ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറിയത്. നാടിന്റെ പുനരധിവാസത്തിനായുള്ള പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ മുഖ്യമന്ത്രിയെ യൂസഫലി അറിയിച്ചു. മുണ്ടക്കൈ, ചൂരൽമല ദുരിത ബാധിതർക്കായി ഉയരുന്ന ടൗൺഷിപ്പ്‌ നിർമാണത്തിന് ഉൾപ്പടെ വേ​ഗത പകരുന്നതാണ് ധനസഹായം. ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ, ദുരിതബാധിതർക്ക് 50 വീടുകൾ നിർമ്മിച്ച് നൽകുമെന്ന് യൂസഫലി പ്രഖ്യാപിച്ചിരുന്നു. ഇതിൻറെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി സഹായം കൈമാറിയത്. നേരത്തെ ഇൻഫോപാർക്ക് ഫേസ്-2 ൽ 500 കോടി രൂപയുടെ…

Read More

തിരുവനന്തപുരം: സ്വതന്ത്ര മാധ്യമപ്രവർത്തനം ഇന്ത്യയിൽ കടുത്ത വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും തെറ്റുകൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കെതിരെ രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങൾ ചുമത്തി കള്ളക്കേസെടുക്കുന്ന നിരവധി സംഭവങ്ങൾ രാജ്യത്തുണ്ടായതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.സീനിയർ ജേണലിസ്‌റ്റ് ഫോറം കേരള സംഘടിപ്പിച്ച മുതിർന്ന മാധ്യമ പ്രവർത്തകരുടെ പ്രഥമ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.വിപണി താൽപ്പര്യങ്ങൾക്ക് കീഴടങ്ങുന്നതു മൂലം രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. അതേസമയം മാധ്യമ പ്രവർത്തകർക്ക് ഏറ്റവും കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.സീനിയർ ജേണലിസ്‌റ്റ് ഫോറം കേരള പ്രസിഡന്റ് അലക്സാണ്ടർ സാം അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ, സ്വാഗത സംഘം അദ്ധ്യക്ഷൻ ജോൺ മുണ്ടക്കയം, ജനറൽ കൺവീനർ കരിയം രവി എന്നിവർ പ്രസംഗിച്ചു.നേരത്തെ മുതിർന്ന അംഗവും മുൻ രാജ്യസഭാംഗവുമായ എം.പി. അച്യുതൻ സമ്മേളനസ്ഥലത്ത് പതാക ഉയർത്തി.വൈകീട്ട് നടന്ന ദേശീയ മാധ്യമ സെമിനാർ പ്രമുഖ മാധ്യമ…

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ “GSS പൊന്നോണം 2025” ന് തുടക്കമായി, കഴിഞ്ഞ ദിവസം സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ ദിയാർ മെഡിക്കൽ സെൻററിലെ പ്രമുഖ ഹോമിയോപ്പതി പീഡിയാട്രീഷനും 2017ലെ മിസ്സിസ് കേരള ഫൈനലിസ്റ്റുമായ ഡോക്ടർ അനിന മറിയം വർഗീസും, പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റും, മോഡലും, 2022ലെ മിസ്സിസ് കേരള വിജയിയുമായ ശ്രീമതി സോണിയ വിനുവും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ഓണപ്പുടവ മത്സരത്തിൽ ആറ് വിഭാഗങ്ങളായി 35 ഓളം കുടുംബാംഗങ്ങൾ പങ്കെടുത്തു, വിജയികൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനമായി നൽകി. വഞ്ചിപ്പാട്ട്, ഓണപ്പാട്ടുകാർ തുടങ്ങിയവ ഉദ്ഘാടന ചടങ്ങുകൾക്ക് മിഴിവേകി. കുടുംബാംഗങ്ങളും കുട്ടികളുമായി നിറഞ്ഞ സദസ്സിൽ നടന്ന ചടങ്ങിൽ ചെയർമാൻ സനീഷ് കൂറുമുള്ളിൽ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും വൈസ് ചെയർമാൻ സതീഷ് കുമാർ ആശംസയും നേർന്നു സംസാരിച്ചു. “GSS പൊന്നോണം 2025″…

Read More

ദില്ലി: ദില്ലിയിൽ കെട്ടിടം തകർന്നുവീണ് മൂന്നുപേർ മരിച്ചു. ദില്ലി ദര്യഗഞ്ചിൽ ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. കെട്ടിടത്തിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു എന്ന നിഗമനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കെട്ടിടം തകർന്നു വീണതിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മോശം കാലാവസ്ഥയാണോ അതോ കെട്ടിടത്തിന്റെ നിർമ്മാണത്തിലുള്ള അപാകതകളാണോ കെട്ടിടം തകർന്നുവീഴാൻ കാരണമെന്ന് പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തിയ ശേഷം നിയമ നടപടി സ്വീകരിക്കുമെന്ന് ദില്ലി പോലീസും വ്യക്തമാക്കി.

Read More