Author: News Desk

തിരുവനന്തപുരം: നടിയെ അതിക്രമിച്ച കേസിലെ വിധിക്ക് പിന്നാലെ പ്രതികരണവുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രമാണെന്നും ചുരുക്കം ചില ആളുകൾ മാത്രം അയാൾക്കൊപ്പം നിന്നു, അവൾക്കൊപ്പമുണ്ടായിരുന്നു ഈ ദിവസങ്ങളില്‍ വലിയ പ്രയാസത്തിലാണ് അവൾ എന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു. അയാൾക്കു വേണ്ടിയൊരുക്കിയ സ്വീകരണങ്ങളും വാക്കുകളുമെല്ലാം വേദനിപ്പിച്ചു. ഇപ്പോൾ വന്നത് അന്തിമ വിധി അല്ല. ഇനിയിയും കോടതികളുണ്ട്. ദിലീപ് ഇപ്പോഴും കുറ്റാരോപിതനാണ്. എതിരാളി ശക്തനും സമ്പന്നനും സ്വാധീനമുള്ളവനുമാണ്. ഫെഫ്കയിൽ നിന്ന് താന്‍ ഔദ്യോഗികമായി രാജിവെച്ചു. ഇതെല്ലാതെ മറ്റൊന്നും ചെയ്യാനില്ല എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് ഫെഫ്കയിൽ നിന്ന് ഭാ​ഗ്യലക്ഷ്മി രാജിവെക്കുന്നത്. കൂടാതെ, പ്രതീക്ഷ ഉണ്ടായിരുന്നു അവൾക്കെന്നും തകർന്ന് പോകരുതെന്ന് കരുതിയാണ് അങ്ങോട്ട് പോയത്.വളരെ വിഷമത്തിലാണ് ആവൾ ഇപ്പോഴും. കുറ്റാരോപിതൻ എന്ന് പറയാൻ തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു ബന്ധു തിരിച്ചു വരുന്നത് പോലെയാണ് സിനിമ മേഖലയിലെ ആളുകൾ പെരുമാറിയത്. വിധി വന്നതിന്…

Read More

ജെയിംസ് കൂടൽ പൊതുസമൂഹത്തിന്റെ സ്പന്ദനം നേരിട്ട് തൊട്ടറിഞ്ഞ് ജനങ്ങൾക്കിടയിൽ ഒരാളായി ജീവിച്ച പൊതുയോഗ്യരുടെ കാലം കേരളം ഒരിക്കൽ അനുഭവിച്ചതാണ്. ആ രാഷ്ട്രീയ സംവേദനത്തിന്റെ ഇടവേളകളിലാണ് ഇന്ന് ഒരു “ റീൽ രാഷ്ട്രീയ” സംസ്കാരം വളർന്നുവന്നിരിക്കുന്നതായി കാണുന്നത്. സംഗീതവും ക്യാമറ കാഴ്ചകളും നിറഞ്ഞ ചെറിയ വീഡിയോകളിലാണ് രാഷ്ട്രീയത്തിന്റെ അർത്ഥം ഒതുക്കപ്പെടുന്നത് എന്ന തെറ്റിദ്ധാരണ പുതിയ ഒരു തലമുറയിൽ പതുക്കെ പടരുകയാണ്. “റീൽ ഒന്നും റിയൽ അല്ല” എന്ന വാചകം ഇന്നത്തെ രാഷ്ട്രീയ യാഥാർത്ഥ്യത്തിന്റെ കൃത്യമായ നിർവചനമായി മാറിയിരിക്കുന്നു. സോഷ്യൽ മീഡിയയുടെ കാലത്ത്, പ്രത്യേകിച്ച് റീൽ സംസ്കാരം ശക്തമായ ഈ ഘട്ടത്തിൽ, നേത്യത്വം എന്നത് പലപ്പോഴും ജനഹൃദയങ്ങളിൽ നിന്ന് ഉയർന്നു വരുന്ന വിശ്വാസമല്ല; മറിച്ച് ക്യാമറയ്ക്കു മുന്നിൽ നിർമ്മിച്ചെടുക്കുന്ന ഒരു ഇമേജായി ചുരുങ്ങുന്ന സ്ഥിതിയാണ്. നേതാക്കൾ ജനഹൃദയങ്ങളിൽ ജനിക്കേണ്ടവരാണ്. സേവനം, ത്യാഗം, വിശ്വാസ്യത, സ്ഥിരത — ഈ മൂല്യങ്ങളിലൂടെ മാത്രമാണ് യഥാർത്ഥ നേത്യത്വം വളരുന്നത്. ഒരു ദിവസത്തെ വൈറൽ വീഡിയോയോ കുറച്ചു നിമിഷങ്ങളുടെ റീലോ…

Read More

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. കോടതിയിൽ നിന്നുണ്ടായത് എന്ത് നീതിയെന്ന് പാർവതി തിരുവോത്ത് ചോദിച്ചു. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണിതെന്നും പാർവതി തിരുവോത്ത് പറഞ്ഞു. നിയമം നീതിയുടെ വഴിക്ക് പോകട്ടെയെന്ന താരസംഘടന അമ്മയുടെ പോസ്റ്റിന് പിന്നാലെയാണ് പാർവതി തിരുവോത്തിൻ്റെ പ്രതികരണം. ദിലീപിനെ വെറുതെ വിട്ടുകൊണ്ടാണ് കോടതി വിധി പറഞ്ഞത്. നിലവിൽ ഒന്നുമുതൽ ആറുവരെയുള്ള പ്രതികളെ കോടതി കുറ്റക്കാരാണെന്നും കണ്ടെത്തി.

Read More

മനാമ: അൻപത്തി നാലാമത് ബഹ്റൈൻ നാഷണൽ ഡേയുടെ ഭാഗമായി കോഴിക്കോട് ജില്ല പ്രവാസി ഫോറം( കെ.പി.എഫ് ബഹ്റൈൻ) സൽമാനിയ സെൻട്രൽ ബ്ലഡ്‌ ബാങ്കിൻ്റെ സഹായത്തോടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തംനൽകു ജീവൻ നൽകു എന്ന ആപ്ത വാക്യത്തോടെ സംഘടിപ്പിച്ച കെ.പി. എഫ് ൻ്റെ പത്താമത് രക്‌തദാന ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. രക്തദാന ക്യാമ്പിന് പ്രസിഡണ്ട് സുധീർ തീരുനിലത്ത്, ആക്റ്റിംഗ് ജനറൽ സെക്രട്ടറി രമാസന്തോഷ്, ട്രഷറർ സുജിത്ത് സോമൻ, ലേഡീസ് വിംഗ് കൺവീനർ സജ്ന ഷനൂബ് , രക്ഷാഷധികാരികളായ ജമാൽ കുറ്റിക്കാട്ടിൽ, കെ ടി സലീം, യുകെ ബാലൻ, എന്നിവർ ആശംസകൾ അറിയിച്ചു. ചാരിറ്റി വിംഗ് കൺവീനർ സജിത്ത് വെള്ളികുളങ്ങരയുടെ നേതൃത്വത്തിൽ ചാരിറ്റി വിംങും, എക്സിക്യൂട്ടീവ് മെമ്പർമാരും, ക്യാമ്പിന് നേതൃത്വം നൽകി. മൂന്നു മാസംതോറും കെ പി ഫ് നടത്തി വരുന്ന രക്‌തദാന ക്യാമ്പിൽ നിരവധി പേർ രക്തം നൽകി വരുന്നു, അടിയന്തര ഘട്ടങ്ങളിൽ രക്തം ആവശ്യമുള്ളവർ കെപിഫ് ചാരിറ്റി…

Read More

ബഹ്‌റൈൻ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐസിആർഎഫ് ബഹ്‌റൈൻ ) സംഘടിപ്പിച്ച പതിനേഴാമത് ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര 2025’ പെയിന്റിംഗ് മത്സരം ഡിസംബർ 5-ന് ഇന്ത്യൻ സ്കൂൾ ഇസ ടൗൺ ക്യാമ്പസിൽ കലാത്മക ഭംഗിയോടെ നടത്തി. രാജ്യത്തെ ഏറ്റവും വലിയ വിദ്യാർത്ഥി കലാമത്സരമായി വളർന്നിരിക്കുന്ന ഈ വാർഷിക പരിപാടിയുടെ വിജയികളെ അതേ ദിവസം വൈകുന്നേരം പ്രഖ്യാപിക്കുകയും ആദരിക്കുകയും ചെയ്തു. മത്സരത്തിന്റെ ഫിനാലെ ഐസിആർഎഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് വിളക്കുതെളിച്ച് ഉദ്ഘാടനം ചെയ്തു. ഐസിആർഎഫ് അംഗങ്ങൾ, ഫേബർ കാസ്റ്റൽ പ്രതിനിധികൾ, വിവിധ സ്കൂളുകളുടെ അധ്യാപകർ, സന്നദ്ധപ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഈ വർഷത്തെ മത്സരത്തിന് റെക്കോർഡ് നിരക്കിൽ പങ്കാളിത്തം ലഭിച്ചു. ബഹ്‌റൈനിലെ 30-ലധികം സ്കൂളുകളിൽ നിന്നായി ഏകദേശം 3,000-ഓളം വിദ്യാർത്ഥികൾ വിവിധ വിഭാഗങ്ങളിൽ മത്സരിച്ചു. കൂടാതെ മുതിർന്നവർക്കായി (18 വയസ്സിന് മുകളിലുള്ളവർ) പ്രത്യേക വിഭാഗവും ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യൻ സ്കൂൾ ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടന്ന ഫേബർ കാസ്റ്റൽ സ്പെക്ട്ര 2025 സമ്മാനദാന ചടങ്ങിൽ…

Read More

റിയാദ്: ലോകത്തിലെ ഏറ്റവും വൃത്തിയുള്ള പത്ത് നഗരങ്ങളുടെ പട്ടികയില്‍ അഞ്ച് നഗരങ്ങളും ഗൾഫില്‍. ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ ആഗോള റാങ്കിംഗിൽ രണ്ടാം സ്ഥാനം ഷാർജക്കാണ്. യൂറോമോണിറ്റര്‍ റാങ്ക് ചെയ്ത ലോകത്തെ മികച്ച 100 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നുള്ള 100 നഗരങ്ങളെ വിശകലനം ചെയ്ത് റാഡിക്കല്‍ സ്റ്റോറേജ് കമ്പനി വിശകലന വിദഗ്ധരാണ് നഗരങ്ങളുടെ പട്ടിക തയാറാക്കിയത്. പ്രധാന ടൂറിസ്റ്റ് നഗരങ്ങളിലെ വൃത്തി സംബന്ധിച്ച സംതൃപ്തി അളക്കാൻ, കഴിഞ്ഞ ഒരു വർഷത്തിനിടെ ഗൂഗിളിൽ സമർപ്പിച്ച പതിനായിരക്കണക്കിന് സന്ദർശകരുടെ അവലോകനങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് തയ്യാറാക്കിയത്. 98 ശതമാനത്തിലധികം പോസിറ്റീവ് റേറ്റിംഗ് നേടിയ ഷാർജ, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ആദ്യ അഞ്ച് നഗരങ്ങളിൽ ഇടം പിടിച്ചു. ഷാര്‍ജ, ദോഹ, റിയാദ്, മസ്‌കറ്റ്, ദുബൈ എന്നീ ഗള്‍ഫ് നഗരങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചത്. ലോകത്തെ ഏറ്റവും വൃത്തിയുള്ള പത്ത് നഗരങ്ങളുടെ പട്ടികയില്‍ പോളണ്ടില്‍ നിന്നുള്ള രണ്ടു നഗരങ്ങള്‍ ഇടം നേടി. പോളണ്ടിലെ രണ്ടാമത്തെ വലിയ നഗരമായ ക്രാക്കോവ് ലോകത്തിലെ…

Read More

ദില്ലി: വിമാന ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. വിമാന ടിക്കറ്റ് നിരക്കുകൾ നിരീക്ഷിക്കുന്നുണ്ടെന്നും അമിതമായി ഈടാക്കരുതെന്നുമുള്ള സർക്കാരിന്റെ നിർദ്ദേശം പാലിച്ചുകൊണ്ടാണ് പുതിയ നിരക്കുകൾ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിനെത്തുടർന്ന് മറ്റ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. പുതുക്കിയ നിരക്കുകൾ നടപ്പിലാക്കുന്നതിനുള്ള എല്ലാ നടപടികളും എയർ ഇന്ത്യ എക്സ്പ്രസ് പൂർത്തിയാക്കിയെങ്കിലും എയർ ഇന്ത്യയുടെ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിഷ വരാൻ കുറച്ച് സമയമെടുക്കുമെന്നണ് സൂചന ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയിലെ തടസ്സങ്ങൾ കഴിഞ്ഞ ആറ് ദിവസമായി, പുതിയ ക്രൂ-റോസ്റ്ററിംഗ് നിയമങ്ങൾ, പരിമിതമായ ജീവനക്കാരുടെ ലഭ്യത, സിസ്റ്റം പ്രശ്നങ്ങൾ എന്നിവ കാരണം ഇൻഡിഗോയുടെ പ്രവർത്തനത്തിൽ കാര്യമായ തടസ്സം നേരിട്ടു. ഫ്ലൈറ്റുകൾ കൂട്ടത്തോടെ റദ്ദാക്കൻ തുടങ്ങിയതോടെ യാത്രക്കാർ വലഞ്ഞു. ഈ സമയത്ത് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സപ്രസ്, ആകാശ എയർ,…

Read More

സുഹാർ: ഒമാനിലെ സുഹാറിൽ മലയാളി യുവാവ് മരിച്ചു. റസ്റ്ററന്‍റ് ജീവനക്കാ​രനായ കോഴിക്കോട് വടകര ഇരിങ്ങൽ പാലയാട് സ്വദേശി പുലിയുള്ളതിൽ മീത്തൽ വീട്ടിൽ സുജീഷ് (40) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്. സുഹാറിൽ ടെലി റസ്റ്ററന്‍റ് ജീവനക്കാരനായിരുന്ന സുജീഷ് രാവിലെ ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: സുരേന്ദ്രൻ, മാതാവ്: കാഞ്ചന, ഭാര്യ: സുകന്യ. രണ്ടു മക്കളുണ്ട്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ ലേഡീസ് വിങ്ങിന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം കഴിഞ്ഞദിവസം സൊസൈറ്റി അങ്കണത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ മലയാളികൾക്ക് ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ച, മലയാളത്തിന്റെ ഭാവഗായിക ലതിക ടീച്ചർ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. ചടങ്ങിൽ ലേഡീസ് വിങ്ങിന്റെ പുതിയ പ്രസിഡൻറ് ശ്രീജയ് ബിനോ, സെക്രട്ടറി സിന്ധു റോയി, ട്രഷറർ ആശ ശിവകുമാർ, കൾച്ചറൽ സെക്രട്ടറി വിദ്യാ രാജേഷ് എന്നിവർ വിശിഷ്ട അതിഥിയിൽ നിന്നും ബാഡ്ജുകൾ സ്വീകരിച്ച് സ്ഥാനം ഏറ്റെടുത്തു. കുടുംബാംഗങ്ങളും കുട്ടികളുമായി നിറഞ്ഞ സദസ്സിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍ അധ്യക്ഷത വഹിച്ചു, സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് പോഷക സംഘടനകളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതം രേഖപ്പെടുത്തി.ലേഡീസ് വിങ് പ്രസിഡൻറ് ശ്രീജയ് ബിനോ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ വനിതകൾക്കും കുട്ടികൾക്കുമായി കൂടുതൽ പ്രയോജനപ്രദമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നും അറിയിച്ചു.തുടർന്ന് ലേഡീസ്…

Read More

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനായതോടെ ആഹ്ലാദ പ്രകടനം നടത്തി ആരാധകർ. കോടതി വളപ്പിലും ദിലീപിന്റെ വീടിന് മുന്നിലും ലഡു വിതരണം നടത്തുകയും കേക്ക് മുറിക്കുകയും ചെയ്തു. ദിലീപിന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചു. കോടതി മുറിക്കുള്ളിൽ അഭിഭാഷകർ ദിലീപിനെ കെട്ടിപ്പിടിച്ചു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറ് പ്രതികളെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടർന്നാണ് കുറ്റവിമുക്തനാക്കിയത്.

Read More