- കെ.എസ്.സി.എ. ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു
- വിജയ് ഹസാരെയില്‍ റെക്കോര്‍ഡുകളെ മാല തീര്‍ത്ത് സാക്കിബുള്‍ ഗാനിയും ഇഷാൻ കിഷനും വൈഭവ് സൂര്യവൻഷിയും
- പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു.
- കൈയുറയ്ക്കുള്ളില്‍ പണം ഒളിപ്പിച്ചു, ശബരിമലയില്‍ കാണിക്ക മോഷണം; താത്കാലിക ജീവനക്കാരന് പിടിയില്‍, ചാക്കുകെട്ടുകൾക്കിടയിൽ 64,000 രൂപ
- റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൈക്കൂലി വാങ്ങി; കെഎസ്ഇബി ഉദ്യോഗസ്ഥയെ കൈയോടെ പൊക്കി വിജിലന്‍സ്
- പ്രവാസികളുടെ ബിരുദം പരിശോധിക്കാന്‍ കമ്മിറ്റി: നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- എസ്ഐആര്‍: ബിജെപി മുന്നേറിയ മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ കുറഞ്ഞു, തൃശൂരും പാലക്കാടും വന്‍ വ്യത്യാസം
- ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഹൈവേയില്നിന്നുള്ള സ്ലിപ്പ് റോഡിലെ ഒരു വരി വ്യാഴാഴ്ച മുതല്‍ അടച്ചിടും
Author: News Desk
ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്: ഹൈക്കോടതിയിൽ നിന്ന് നിർണായക വിധി, മുഴുവൻ പ്രതികളെയും വെറുതെ വിട്ടു
കൊച്ചി: ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി. അന്വേഷണത്തിൽ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഒന്നാം പ്രതിക്ക് സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി ഉൾപ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവൻ പ്രതികളേയും വെറുതെ വിട്ടത്. 2018 ലാണ് സിബിഐ കോടതി 2 പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു. നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. മതിയായ തെളിവുകളില്ലാത്ത കേസിൽ സിബിഐ അന്വേഷണം ശരിയായ രീതിയിൽ അല്ലെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്. 2005 സെപ്തംബർ 29നാണ് കേസിന്നാസ്പദമായ സംഭവം ഉണ്ടായത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ഉദയകുമാറിനെ കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലെടുക്കുമ്പോൾ 4,000 രൂപ ഉദയകുമാറിൻ്റെ കയ്യിലുണ്ടായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചാണ് ഉദയകുമാറിനെ മർദിച്ച് കൊലപ്പെടുത്തിയത്. ആറു പൊലീസുകാരായിരുന്നു കേസിലെ പ്രതികൾ. രാഷ്ട്രീയമായി ആ കാലത്ത് ഏറെ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്. അക്കാലത്ത് ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ വലിയ വിമർശനം…
രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ തമ്മിലടി വേണ്ട; കെപിസിസി ഭാരവാഹികൾക്കും ഡിസിസി പ്രസിഡന്റുമാർക്കും നിർദ്ദേശം
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻ്റ് ചെയ്തതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലെ തർക്കം ഒഴിവാക്കണമെന്ന് കോൺഗ്രസിൽ ആവശ്യം. ഇക്കാര്യം കെപിസിസി ഭാരവാഹികൾക്കും ഡിസിസി പ്രസിഡന്റുമാർക്കും പാർട്ടി യോഗത്തിൽ നിർദേശം നൽകി. ഓൺലൈനായി ചേർന്ന യോഗത്തിലായിരുന്നു നിർദേശങ്ങൾ ഉന്നയിച്ചത്. യോഗത്തിൽ പാർട്ടി എടുത്ത നടപടി നേതാക്കൾ ശരിവച്ചു. രാഹുലിൻ്റെ രാജിയും സസ്പെൻഷനുമായും ബന്ധപ്പെട്ട് പലതരത്തിലുള്ള ചർച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ നടക്കുന്നത്. കോൺഗ്രസിൽ നിന്നുള്ള നേതാക്കൾക്കും രാജിയുമായി ബന്ധപ്പെട്ട് വിഭിന്നാഭിപ്രായങ്ങളാണുള്ളത്. ഈ സാഹചര്യത്തിലാണ് ചർച്ചകൾ ഒഴിവാക്കണമെന്ന നിർദേശമുണ്ടായത്. യുവതികളുടെ ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. അതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മണ്ഡലത്തിൽ വന്നാൽ സംരക്ഷണം നൽകുമോ എന്ന് ചോദ്യത്തോട് പ്രതികരണവുമായി ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ രംഗത്തെത്തി. ഇപ്പോൾ രാഹുൽ കോൺഗ്രസിന്റെ ഭാഗം അല്ലല്ലോ, തത്കാലം അതിനെകുറിച്ച് അഭിപ്രായം പറയുന്നില്ലെന്നായിരുന്നു ഡിസിസി പ്രസിഡന്റിൻ്റെ മറുപടി. രാഹുൽ മണ്ഡലത്തിൽ എത്തിയാൽ സംരക്ഷിക്കുന്ന കാര്യം…
‘വിജിലിന്റെ മൊബൈലും ബൈക്കും ഉപേക്ഷിച്ചത് റെയിൽവേ സ്റ്റേഷനിൽ, 2 വർഷം സ്റ്റേഷനിൽ ബൈക്കുണ്ടെന്ന് ഉറപ്പുവരുത്തി’, തെളിവെടുപ്പ്
കോഴിക്കോട് : വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി വേലത്തിപ്പടിക്കൽ വിജിലിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളുടെ നിർണായക മൊഴി. മൃതദേഹം കുഴിച്ചുമൂടിയ ശേഷം വിജിലിന്റെ ബൈക്കും മൊബൈലും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചെന്നാണ് പ്രതികളായ എരഞ്ഞിപ്പാലം സ്വദേശി നിഖില്‍,വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരുടെ മൊഴി. രണ്ട് വർഷം റെയിൽവേ സ്റ്റേഷനിൽ ബൈക്ക് ഉണ്ടെന്ന് പ്രതികൾ ഉറപ്പുവരുത്തി. വിജിലിന്റെ കോൾ റെക്കോർഡുകൾ ഡിലീറ്റ് ചെയ്ത ശേഷമാണ് ഫോൺ വലിച്ചെറിഞ്ഞതെന്നും സുഹൃത്തുക്കൾ കൂടിയായ പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. റെയിൽവെ സ്റ്റേഷൻ പരിസരത്ത് പ്രതികളെയെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. ലഹരി മരുന്ന് ഉപയോഗിക്കുന്നതിനിടെയാണ് യുവാവ് മരിച്ചതെന്നാണ് സുഹൃത്തുക്കൾ കൂടിയായ പ്രതികളുടെ മൊഴി. മൃതദേഹം സരോവരത്ത് മൃതദേഹം കുഴിച്ചിട്ടു. തെളിവ് നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചു. എട്ട് മാസത്തിന് ശേഷം സ്ഥലത്തെത്തിയ പ്രതികൾ വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങൾ എടുത്ത് കടലിൽ ഒഴുക്കിയെന്നാണ് മൊഴി. കേസിലെ ഒരു പ്രതി ഇപ്പോൾ ഒളിവിലാണ്. 2019 മാര്‍ച്ച് 24നാണ് വിജിലിനെ കാണാതാകുന്നത്. ബന്ധുക്കളുടെപരാതിയില്‍ അന്വേഷണം ഏറെ നടന്നെങ്കിലും തുമ്പുണ്ടായില്ല. പഴയ മിസ്സിംഗ്…
ലോട്ടറിയുടെ മേലുള്ള ജിഎസ്ടി വർദ്ധിപ്പിക്കരുത്, കേരള ഭാഗ്യക്കുറിയെ തകർക്കും; കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി
തിരുവനന്തപുരം : ലോട്ടറിയുടെ മേലുള്ള ജി.എസ്.ടി. വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി. നിലവിൽ ലോട്ടറിക്ക് 28 ശതമാനം ജി.എസ്.ടിയുണ്ട്. അത് 40 ശതമാനമായി ഉയർത്താനുള്ള നിർദ്ദേശമാണ് സപ്തംബർ 3-4 തീയതികളിലെ ജി.എസ്.ടി. കൗൺസിൽ പരിഗണിക്കുന്നത്. ഈ നികുതിവർദ്ധന കേരള ഭാഗ്യക്കുറിയെ തകർക്കും. സമൂഹത്തിൽ ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നവരാണ് ലോട്ടറി തൊഴിലാളികൾ. ഭിന്നശേഷിക്കാരും പ്രായമായവരും രോഗികളുമായ രണ്ട് ലക്ഷത്തോളം പേർ ഈ മേഖലയിൽ ഉപജീവനം നടത്തുന്നുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി. ജി.എസ്.ടി. 28 ശതമാനം എന്ന സ്ലാബ് ഒഴിവാക്കുമെന്ന് പറയുകയും ലോട്ടറി മേഖലയിൽ 40 ശതമാനമായി ഉയർത്തുകയും ചെയ്യുന്നത് അനീതിയാണ്. ക്ഷേമനിധി ബോർഡ് നടപ്പാക്കി വരുന്ന പെൻഷൻ, ബോണസ്, ചികിത്സാധനസഹായം, മരണാനന്തര കുടുംബസഹായം, വിദ്യാഭ്യാസ ധനസഹായം, പ്രസവ ധനസഹായം, ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹനങ്ങൾ, എന്നീ ആനുകൂല്യങ്ങളുടെ വിതരണത്തെ പോലും ഈ നികുതി വർദ്ധന പ്രതികൂലമായി ബാധിക്കും. ലോട്ടറിയിൽ നിന്നും ലഭിക്കുന്ന വരുമാനമുപയോഗിച്ചാണ് സംസ്ഥാന സർക്കാർ കാരുണ്യ ചികിത്സാപദ്ധതി…
രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ വന്നാൽ സംരക്ഷണം നൽകുമോ? മാധ്യമങ്ങളോട് പ്രതികരിച്ച് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മണ്ഡലത്തിൽ വന്നാൽ സംരക്ഷണം നൽകുമോ എന്ന് ചോദ്യത്തോട് പ്രതികരണവുമായി ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ. ഇപ്പോൾ രാഹുൽ കോൺഗ്രസിന്റെ ഭാഗം അല്ലല്ലോ, തത്കാലം അതിനെകുറിച്ച് അഭിപ്രായം പറയുന്നില്ലെന്നായിരുന്നു ഡിസിസി പ്രസിഡന്റിൻ്റെ മറുപടി. രാഹുൽ മണ്ഡലത്തിൽ എത്തിയാൽ സംരക്ഷിക്കുന്ന കാര്യം കെപിസിസി തീരുമാനിക്കും. നിലവിൽ സംരക്ഷണം കൊടുക്കാൻ രാഹുൽ കോൺഗ്രസുകാരൻ അല്ലല്ലോ. രാഹുൽ എന്ന് മണ്ഡലത്തിൽ വരുമെന്ന കാര്യവും കെപിസിസി തീരുമാനിക്കുമെന്നും എ തങ്കപ്പൻ പറഞ്ഞു. അതേസമയം, യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ രാജിവെച്ചതോടെ സ്ഥാനത്തേക്കുള്ള തർക്കം ഒഴിവാക്കാൻ ഫോർമുലയുമായി എ ഗ്രൂപ്പ് രംഗത്തെത്തി. കെഎസ്‌യു മുൻ സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്തിനെ പ്രസിഡന്റ് ആക്കാനും നിലവിലെ വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയെ ദേശീയ ജനറൽ സെക്രട്ടറിയാക്കാനുമാണ് നിർദ്ദേശം. കെസി വേണുഗോപാൽ ഗ്രൂപ്പിൽ നിന്നുള്ള ബിനു ചുള്ളിയിലിനെയും ദേശീയ ജനറൽ സെക്രട്ടറിയാക്കി ഉയർത്തണമെന്നാണ് എ ഗ്രൂപ്പ് നിര്‍ദേശിക്കുന്നത്. എ ഗ്രൂപ്പിന്റെ ഫോർമുലയിൽ സംസ്ഥാനത്തെ പ്രധാന നേതാക്കൾ ഇന്ന്…
ട്രംപ് കടുപ്പിച്ച് തന്നെ, ഇന്ത്യയെ പരാമർശിച്ച് അമേരിക്ക നോട്ടീസ് പുറത്തിറക്കി, വ്യാഴാഴ്ച രാവിലെ അധിക തീരുവ പ്രാബല്യത്തിലാകും; തിരിച്ചടിക്കുമോ ഇന്ത്യ?
വാഷിംഗ്ടൺ: ഇന്ത്യക്കെതിരെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവയടക്കം മൊത്തം 50 ശതമാനം തീരുവ നടപടിയിൽ കടുത്ത നിലപാട് തുടർന്ന് അമേരിക്ക. തിരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്ത്യയെ പരാമർശിച്ച് അമേരിക്ക നോട്ടീസും പുറത്തിറക്കി. ഇന്ത്യയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ബുധനാഴ്ച അർധരാത്രി (ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 9:30) പ്രാബല്യത്തിൽ വരുമെന്നാണ് നോട്ടീസിൽ പറയുന്നത്. യു എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വകുപ്പാണ് നോട്ടീസ് പുറത്തിറക്കിയത്. റഷ്യ – യുക്രൈൻ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തീരുവ നടപടിയെന്ന് നോട്ടീസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ തീരുവ വർധനയ്ക്ക് പ്രതികാരമായി യു എസ് ഉൽപ്പന്നങ്ങൾക്ക് മേൽ പ്രതികാര തീരുവകൾ ഏർപ്പെടുത്തുന്നത് ഇന്ത്യ പരിഗണിക്കുന്നതായി വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. ഇതിനിടെ ട്രംപ് ഭരണകൂടത്തെ സ്വാധീനിച്ച് അധിക തീരുവ പിൻവലിപ്പിക്കാൻ ഇന്ത്യ, വാഷിംഗ്ടണിൽ രണ്ട് സ്വകാര്യ കമ്പനികളെ…
മനാമ: ബഹ്റൈൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറും സുപ്രീം ഡിഫൻസ് കൗൺസിൽ (എസ്.ഡി.സി) സെക്രട്ടറി ജനറലുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ, ‘സപ്ലൈ ചെയിൻ ആക്രമണങ്ങൾ’ എന്ന പ്രമേയത്തിൽ ദേശീയ സൈബർ ഡ്രിൽ (സൈബർ ഷീൽഡ് 2025) ആരംഭിച്ചു.സൈബർ പ്രതിരോധം ശക്തിപ്പെടുത്താനും ഉയർന്നുവരുന്ന ഭീഷണികളെ നേരിടുന്നതിനുള്ള സന്നദ്ധത വർദ്ധിപ്പിക്കാനുമുള്ള ബഹ്‌റൈന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി സർക്കാർ സ്ഥാപനങ്ങൾ, നിർണായക മേഖലകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയെ ഈ അഭ്യാസം ഒരുമിച്ച് കൊണ്ടുവരുന്നു.ഓഗസ്റ്റ് 26 മുതൽ 31 വരെ നാഷണൽ സൈബർ സുരക്ഷാ കേന്ദ്രം സംഘടിപ്പിക്കുന്ന ഈ ഡ്രിൽ, പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ തയ്യാറെടുപ്പും ഏകോപന സംവിധാനങ്ങളുടെ ഫലപ്രാപ്തിയും പരീക്ഷിക്കാൻ ഒരു വിപുലമായ സൈബർ ആക്രമണ സാഹചര്യത്തെ അനുകരിക്കുന്നു. സാങ്കേതിക കഴിവുകൾ വികസിപ്പിക്കുക, പ്രതിരോധ നടപടികൾ പരിഷ്കരിക്കുക, സൈബർ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ മികച്ച രീതികൾ പ്രോത്സാഹിപ്പിക്കുക എന്നിവയും ഇതിന്റെ ലക്ഷ്യമാണ്.
ഗുരുതര വെളിപ്പെടുത്തലുമായി ജഡ്ജി, കേസിൽ നിന്ന് പിന്മാറി; ‘ഉയർന്ന ജുഡീഷ്യറിയിലുള്ള ബഹുമാന്യനായ വ്യക്തി സ്വാധീനിക്കാൻ ശ്രമിച്ചു’
ചെന്നൈ: ദേശീയ കമ്പനി ലോ ട്രൈബ്യൂണലിലെ ചെന്നൈ ബഞ്ചിൽ നിന്ന് ജഡ്ജിയുടെ പിന്മാറ്റം. പാപ്പരത്ത ഹർജിയുമായി ബന്ധപ്പെട്ട കേസിൽ നിന്ന് ജസ്റ്റിസ് ശരദ് കുമാർ ശർമ പിന്മാറുകയായിരുന്നു. ഉയർന്ന ജുഡീഷ്യറിയിലുള്ള ബഹുമാന്യനായ വ്യക്തി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് വെളിപ്പെടുത്തൽ നടത്തിയ ശേഷമാണ് പിന്മാറിയത്. അനുകൂല വിധിക്കായി സമ്മർദ്ദം ചെലുത്തിയെന്നും ജഡ്ജി വെളിപ്പെടുത്തി. ഫോൺ സന്ദേശം അഭിഭാഷകരെ കാണിക്കുകയും ചെയ്തു. ഇതോടെ സംഭവം വിവാദമായിരിക്കുകയാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയുമായി ബന്ധപ്പെട്ട കേസിലാണ് ഇടപെടൽ നടന്നത്. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ബെഞ്ചിലെ രണ്ടാം അംഗം ജതീന്ദ്രനാഥ് സ്വെയിൻ രംഗത്തെത്തി. അമ്പരപ്പിക്കുന്ന സംഭവം എന്നായിരുന്നു ജതീന്ദ്രനാഥിൻ്റെ പ്രതികരണം. എൻസിഎൽഎടി(NCLAT) ചെയർമാൻ തീരുമാനിക്കട്ടെ എന്നും സ്വെയിൻ പറഞ്ഞു.
ആരാകും അടുത്ത യൂത്ത് കോൺഗ്രസ് അധ്യക്ഷൻ; തർക്കം ഒഴിവാക്കാൻ പുതിയ ഫോർമുലയുമായി എ ഗ്രൂപ്പ്, കെ എം അഭിജിത്തിന് വേണ്ടി നീക്കം
കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള തർക്കം ഒഴിവാക്കാൻ ഫോർമുലയുമായി എ ഗ്രൂപ്പ്. കെഎസ്‌യു മുൻ സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്തിനെ പ്രസിഡന്റ് ആക്കാനും നിലവിലെ വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയെ ദേശീയ ജനറൽ സെക്രട്ടറിയാക്കാനുമാണ് നിർദ്ദേശം. കെ സി വേണുഗോപാൽ ഗ്രൂപ്പിൽ നിന്നുള്ള ബിനു ചുള്ളിയിലിനെയും ദേശീയ ജനറൽ സെക്രട്ടറിയാക്കി ഉയർത്തണമെന്നാണ് എ ഗ്രൂപ്പ് നിര്‍ദേശിക്കുന്നത്. എ ഗ്രൂപ്പിന്റെ ഫോർമുലയിൽ സംസ്ഥാനത്തെ പ്രധാന നേതാക്കൾ ഇന്ന് മുതൽ കൂടിയാലോചന ആരംഭിക്കും. സംഘടനാ തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട ചട്ടങ്ങളിൽ ഇരു ഗ്രൂപ്പുകൾക്കും ഇളവ് നൽകിയാണ് പുതിയ ഫോർമുല മുന്നോട്ട് വെക്കുന്നത്. സംഘടനയിൽ പതിറ്റാണ്ടായി മേൽക്കൈയുള്ള എ ഗ്രൂപ്പ്, അധ്യക്ഷ സ്ഥാനം വിട്ടുകൊടുക്കില്ല. കെ എം അഭിജിത്തിന്റെ പേര് മാത്രമാണ് മുന്നോട്ടുവയ്ക്കുന്നത്. ഗ്രൂപ്പ് നേതാക്കൾ ഒറ്റക്കെട്ടായി ഈ അഭിപ്രായം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ദേശീയ അധ്യക്ഷനെ തീരുമാനിക്കുന്ന മാതൃകയിൽ പാനൽ തയ്യാറാക്കി അഭിമുഖത്തിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്തിയാൽ തെരഞ്ഞെടുപ്പ് ചട്ടത്തെ ബാധിക്കില്ലെന്നാണ് പോംവഴിയായി…
തിരുവനന്തപുരം: സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളം ഞെട്ടുന്ന ഒരു വാര്‍ത്ത വരും, സിപിഎം കാത്തിരിക്കൂ എന്നാണ് സതീശന്‍റെ മുന്നറിയിപ്പ്. ബിജെപി പ്രതിഷേധത്തിന് ഉപയോഗിച്ച കാളയെ ഉപേക്ഷിക്കരുത്, വേണ്ടിവരുമെന്നും കാളയുമായി വൈകാതെ ബിജെപി അധ്യക്ഷന്‍റെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ടി വരുമെന്നാണ് സതീശന്‍ വെല്ലുവിളിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം അടഞ്ഞ അധ്യായമെന്നും സതീശന്‍ പ്രതികരിച്ചു. അതേസമയം, കൻ്റോൺമെൻ്റ് ഹൗസിൽ തുടർച്ചയായി സുരക്ഷാ വീഴ്ച ഉണ്ടായതില്‍ പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശനം ഉന്നയിച്ചു. നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകി. ഇന്നലെ പോർവിളികളുമായി എസ്എഫ്ഐ പ്രവർത്തകർ പ്രധാന ഗേറ്റ് വരെ എത്തി. പൊലീസ് ഇവരെ തടയാൻ തയ്യാറായില്ല. ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെന്നും സുരക്ഷാവീഴ്ചകളിൽ അടിയന്തര നടപടി വേണമെന്നുമാണ് പ്രതിപക്ഷ നേതാവിന്‍റെ കത്തിലെ ആവശ്യം. ആക്രമികൾ കണ്ടോൺമെന്റ് ഹൗസിൽ കയറി ചെടിച്ചട്ടികൾ ഉൾപ്പെടെ അടിച്ച് തകർത്തു. ആർക്കും അക്രമം നടത്താവുന്ന അവസ്ഥയിലാണ് പ്രതിപക്ഷ നേതാവിന്റെ വസതിയെന്നും…
