Author: News Desk

മനാമ: ബഹ്‌റൈനിലെ കായിക മേഖലയിൽ പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ മനാമ ക്ലബ്ബിന്റെ യൂത്ത് – ജൂനിയർ ബാസ്‌ക്കറ്റ്‌ബോൾ ടീമുകളുടെ ഔദ്യോഗിക സ്പോൺസറായി ‘ചിക്കെക്സ് ബഹ്‌റൈൻ’ (Chikex Bahrain) കരാറൊപ്പിട്ടു. ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന “ഗോൾഡൻ ജനറേഷൻ” (ജീൽ അൽ ദഹാബ്) എന്ന ദേശീയ കായിക പദ്ധതിക്ക് കരുത്തുപകരുന്നതാണ് ഈ പുതിയ പങ്കാളിത്തം. ഭാവി തലമുറയിലെ താരങ്ങളെ വളർത്തിയെടുക്കുന്നതിനായി ക്ലബ്ബിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക എന്ന ദീർഘകാല ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ സഹകരണം. മനാമ ക്ലബ് ബോർഡ് അംഗവും മീഡിയ ആന്റ് പി.ആർ തലവനുമായ ഹസൻ നൗറൂസ് ഈ പങ്കാളിത്തത്തിന്റെ പ്രാധാന്യം വ്യക്തമാക്കി. “ഗോൾഡൻ ജനറേഷൻ പദ്ധതിയുടെ കാഴ്ചപ്പാടുകളും മനാമ ക്ലബ്ബിന്റെ തന്ത്രപ്രധാനമായ നീക്കങ്ങളും തമ്മിലുള്ള ഒത്തുചേരലാണിത്. കരുത്തുറ്റ അടിത്തറ പാകാൻ യുവാക്കളിൽ നിക്ഷേപിക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ക്ലബ്ബിനെയും രാജ്യത്തെയും അഭിമാനപൂർവ്വം പ്രതിനിധീകരിക്കാൻ കഴിയുന്ന മികച്ച കളിക്കാരെ വളർത്തിയെടുക്കാൻ ഈ…

Read More

തിരുവനന്തപുരം: തന്ത്രി കണ്ഠരര് രാജീവര് നിഷ്‌കളങ്കനല്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണന്‍. വ്യാജരേഖ ചമച്ചവനാണ്. സത്യത്തില്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെടേണ്ട പ്രതിയാണ് തന്ത്രി. ദേവനേയും ഭക്തരേയും ഒരുപോലെ വഞ്ചിച്ച ഒരാള്‍ തന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല. തന്ത്രിയെ സംരക്ഷിക്കാന്‍ ഭക്തജന സംഘം ഇറങ്ങിക്കഴിഞ്ഞുവെന്നും ഡോ. കെ എസ് രാധാകൃഷ്ണന്‍ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു. 2025 ഒക്ടോബര്‍ പത്താം തിയതി കേരള ഹൈക്കോടതി പുറപ്പെടുവിപ്പിച്ച വിധിന്യായത്തിലെ നാലാം ഖണ്ഡികയില്‍ വ്യാജമഹസര്‍ (18/5/2019) എഴുതിയുണ്ടാക്കിയ പത്ത് പേരുടെ പട്ടിക നല്‍കിയിട്ടുണ്ട്. അതില്‍ ഒന്നാം പേരുകാരന്‍ കണ്ഠര് രാജീവര് ആണ്. രണ്ടാം പേരുകാരന്‍ മേല്‍ശാന്തിയും. ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളക്ക് തുടക്കം കുറിച്ചത് ഈ വ്യാജരേഖയാണ്. ശബരിമല ശ്രീകോവില്‍ സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പുതകിടാണെന്ന് തന്ത്രിക്ക് മുന്നറിവുണ്ടായിരുന്നു. മല്യ ശബരിമലയില്‍ 38 കിലോ തങ്കം കൊണ്ടുവന്നു സ്വണ്ണം പൊതിയുമ്പോഴും കണ്ഠര് രാജീവര് തന്ത്രിയായിരുന്നു. ഇക്കാര്യം മന:പൂര്‍വ്വം മറച്ച് വെച്ചു കൊണ്ടാണ് തന്ത്രി വ്യാജരേഖ ചമച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം…

Read More

ശബരിമല: മകരവിളക്കിന് ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനു വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും. രാജപ്രതിനിധി പുണര്‍തം നാള്‍ നാരായണ വര്‍മയാണ് നയിക്കുക. ജനുവരി 14നാണ് മകര ജ്യോതിയും മകര സംക്രമ പൂജയും. 26 പേരാണ് സംഘത്തില്‍ ഉള്ളത്. ഘോഷയാത്ര മൂന്നാം നാള്‍ ശബരിമലയില്‍ എത്തും. തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന അന്ന് വൈകിട്ട് ആറരയോടുകൂടി നടക്കും. ജനുവരി 18ന് കൊട്ടാരം വക കളഭാഭിഷേകവും, 19ന് ഗുരുതിയും രാജപ്രതി തിധിയുടെ സാന്നിധ്യത്തില്‍ നടക്കും. ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് 19 ന് രാത്രി വരെയെ ദര്‍ശനം ഉണ്ടായിരിക്കുള്ളു. ജനുവരി 20 ന് രാവിലെ 6 മണിയോടുകൂടി നട അടച്ച് തിരുവാഭരണവുമായി രാജപ്രതിനിധി പടി ഇറങ്ങി മടക്കയാത്ര ആരംഭിക്കും. ഘോഷയാത്ര കടന്നുപോകുന്ന പാതയിൽ 11 സ്ഥലങ്ങളിൽ ആഭരണപ്പെട്ടികൾ തുറന്ന് ദർശനമുണ്ടാകും. കുളനട ഭഗവതിക്ഷേത്രം, ഉള്ളന്നൂർ ദേവീക്ഷേത്രം, കുറിയാനപ്പള്ളി ദേവീക്ഷേത്രം, പാമ്പാടിമൺ അയ്യപ്പക്ഷേത്രം, അയിരൂർ പുതിയകാവ് ദേവീക്ഷേത്രം, തിരുവാഭരണപ്പാറ, ഇടക്കുളം അയ്യപ്പക്ഷേത്രം,…

Read More

തിരുവനന്തപുരം: കേരളത്തോട് പകപോക്കുന്ന രീതിയിലാണ് കേന്ദ്രസര്‍ക്കാര്‍ പെരുമാറുന്നതെന്നും ഇതിന് പിന്തുണ നല്‍കുന്ന സമീപനമാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് അധികാരത്തിലിരിക്കുമ്പോള്‍ നാട് മുന്നോട്ട് പോകാന്‍ പാടില്ലെന്ന ഹീനബുദ്ധി മനസില്‍ വെച്ചുക്കൊണ്ടുള്ള സമീപനമാണ് ഇവര്‍ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നടക്കുന്ന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രക്ഷോഭമാണ് നടക്കുന്നത്. ഈ നാടിനെ തകര്‍ക്കരുത്, നാടിന് അര്‍ഹതപ്പെട്ടത് നിഷേധിക്കരുത് എന്നാണ് കേരളം ആവശ്യപ്പെടുന്നത്. അനര്‍ഹമായ ഒന്നും കേരളം ആവശ്യപ്പെടുന്നില്ല. കേരളത്തോട് താല്‍പര്യമുള്ള എല്ലാവരും ഈ അവഗണനയ്‌ക്കെതിരെ ഒന്നിച്ചുനില്‍ക്കണം. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ചിലര്‍ ഇതിന് തയ്യാറാവുന്നില്ല. ബിജെപിയും കോണ്‍ഗ്രസും കേരളത്തോടുള്ള കേന്ദ്രത്തിന്റെ പകപോക്കലിന് കൂടെ നില്‍ക്കുകയാണ്. അത്യന്തം നിര്‍ഭാഗ്യകരമായ നിലപാടാണിത്. ഇതോടെയാണ് ഇത്തരമൊരു പോരാട്ടത്തിലേക്ക് കടക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യം വരുമ്പോള്‍ കോണ്‍ഗ്രസിന് ആര്‍എസ്എസിന്റെ ആടയാഭരണം എടുത്തണിയാന്‍ മടിയില്ല. നാല് വോട്ടിന്റെ ചിന്തവരുമ്പോള്‍ മതനിരപേക്ഷത ദുര്‍ബലപ്പെട്ടാലും കുഴപ്പമില്ലെന്ന…

Read More

നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ‘ഒരു വയനാടൻ പ്രണയകഥ’ ജനുവരി 16ന് തീയേറ്റർ റിലീസിന് ഒരുങ്ങി. എം.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലത്തീഫ് കളമശ്ശേരി, ഇല്യാസ് എന്നിവർ ചിത്രത്തിൻ്റെ നിർമ്മാണം. സ്കൂൾ കാലഘട്ടങ്ങളിൽ ആണ് കൗമാരക്കാരിൽ കൂടുതലും പ്രണയം എന്ന മനോഹരമായ വികാരം സംഭവിക്കുന്നത്. കൂടെ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് തോന്നുന്ന ആദ്യ അനുരാഗത്തിന്റെ വേളയില്‍, നായകന് വന്നുചേരുന്ന അബദ്ധങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് സിനിമയുടെ ദൃശ്യാവിഷ്ക്കരണം. പുതുമുഖങ്ങളായ ജീസജ് ആന്റണി, ജൂഹി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാവുന്നത്. ഒരു വയനാടന്‍ പ്രണയകഥയ്ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് മധു മാടശ്ശേരിയാണ്. പ്രണയ ഗാനങ്ങളിൽ ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ച വിജയ് യേശുദാസ് തന്നെയാണ് ഈ ചിത്രത്തിലേയും ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ലെജിന്‍ ചെമ്മാനി എഴുതിയ ഗാനങ്ങള്‍ക്ക് മുരളി അപ്പാടത്ത് സംഗീതം പകരുന്നു. എഡിറ്റിംഗ്: ഇല്യാസ്, സൗണ്ട് എഫക്ട് & മിക്സിങ്: കരുൺ പ്രസാദ്, കല: ശിവാനന്ദൻ അലിയോട്, കൊറിയോഗ്രഫി: റിഷ്ധൻ, മേക്കപ്പ്: മനോജ്‌. ജെ. മനു, ചീഫ്…

Read More

ദില്ലി: ദക്ഷിണ സുഡാനിൽ സമാധാന പരിപാലനത്തിനായി നടത്തിയ സുപ്രധാന സേവനത്തിന് ഇന്ത്യൻ സൈന്യത്തിലെ മേജർ സ്വാതി ശാന്തകുമാറിന് യുഎൻ അവാർഡ്. യുഎൻ സമാധാന ദൗത്യത്തിൻ്റെ ഭാഗമായാണ് മേജർ സ്വാതി ശാന്ത കുമാർ ദക്ഷിണ സുഡാനിലെത്തിയത്. ലിംഗഭേദമന്യ സമാധാന പരിപാലനത്തിനായി നടത്തിയ മികവുറ്റ സേവനം പരിഗണിച്ചാണ് അവാർഡ് നൽകിയത്. തുല്യ പങ്കാളികൾ, ശാശ്വത സമാധാനം എന്ന പേരിൽ സ്വാതി ശാന്തകുമാർ നടത്തിയ സമാധാന പദ്ധതിയെ യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ് പ്രകീർത്തിച്ചു. ഐക്യരാഷ്ട്രസഭയുടെ മാനദണ്ഡം അനുസരിച്ച് സമാധാന ദൗത്യങ്ങളിൽ ലിംഗ സമത്വം ഉറപ്പാക്കി നടത്തുന്ന ശ്രമങ്ങൾക്ക് നൽകിവരുന്ന ഏറെ അഭിമാനകരമായ അവാർഡാണിത്. മേജർ സ്വാതിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സൈനിക സംഘം മികച്ച പ്രവർത്തനമാണ് ഇവിടെ നടത്തിയത്. തങ്ങളെ നിയോഗിച്ച മേഖലയിൽ ഏറ്റവും താഴേത്തട്ടിലേക്ക് ഇറങ്ങിച്ചെന്നായിരുന്നു ഇന്ത്യൻ സൈന്യത്തിൻ്റെ പ്രവർത്തനം. ഇതിൻ്റെ അടിസ്ഥാനത്തിൽ അവാർഡിനായി പരിഗണിച്ച അവസാന നാല് പേരിൽ ഒരാളായി മേജർ സ്വാതി. ആഗോളതലത്തിൽ യുഎൻ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നടത്തിയ വോട്ടെടുപ്പിൽ…

Read More

മനാമ :ബഹറിനിൽ സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വീ ആർ വൺ കൂട്ടായ്‌മക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.MCMA ഹാളിൽ കൂടിയ മീറ്റിംഗിൽ രക്ഷാധികാരി ആയി ഷിഹാബ് കറുകപുത്തൂരിനെയും ഗ്രൂപ്പ് കോർഡിനേറ്റർ ആയി ഇസ്മായിൽ ദുബായ് പടിയെയും തിരഞ്ഞെടുത്തു.ഷഫീൽ യൂസഫ് ,ഹക്കീം കണ്ണൂർ ,റഫീഖ് തയ്യിൽ,നാസർ ഹലീമാസ്,ആഷിഖ് അൽ റബീഹ്,മുജൂസ്‌ മുന്ന,അരുൺ ചന്ദ്രൻ,അൻവർ നീലഗിരി എന്നിവരെയും മുബീന മൻഷീർ ,മുഫീദ മുജീബ് ,ഗീതു സതീഷ് എന്നിവരെ ലേഡീസ് വിങ് അഡ്മിൻമാരായും ഹൈറു റസാഖ്, റമീന നാസർ എന്നിവരെ കോർഡിനേറ്റർ മാരായും തിരഞ്ഞെടുത്തു.യോഗത്തിൽ ജസീൽ കാപ്പാട്,അഫ്സൽ അബ്ദുള്ള എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു ആബിദ് താനൂർ നന്ദിയും പറഞ്ഞു.

Read More

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ ഏറ്റവും വിശ്വസ്‌ത ബഹിരാകാശ വിക്ഷേപണ വാഹനം എന്നറിയപ്പെടുന്ന പിഎസ്എൽവിയുടെ ചരിത്രത്തില്‍ ഇതാദ്യമായി തുടര്‍ച്ചയായ തിരിച്ചടി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡിൽ നിന്ന് ഇന്ന് രാവിലെ 10.17-ന് ബഹിരാകാശത്തേക്ക് കുതിച്ച പിഎസ്എല്‍വി-സി62 റോക്കറ്റ് വിക്ഷേപണം മൂന്നാംഘട്ടത്തില്‍ അനിശ്ചിതത്വത്തിലാവുകയായിരുന്നു. 2025 മേയ് മാസം നടന്ന പിഎസ്എല്‍വിയുടെ കഴിഞ്ഞ വിക്ഷേപണവും പരാജയമായിരുന്നു. ഇന്നത്തെ ദൗത്യത്തില്‍ ‘അന്വേഷ’ ഉപഗ്രഹം അടക്കമുള്ള 16 പേലോഡുകള്‍ വിജയകരമായി വിന്യസിക്കാന്‍ കഴിഞ്ഞോ എന്ന് ഇസ്രോ സ്ഥിരീകരിച്ചിട്ടില്ല. പിഎസ്എൽവിക്ക് തുടര്‍ പരാജയം തുടര്‍ച്ചയായ രണ്ടാം വിക്ഷേപണത്തിലാണ് ഐഎസ്ആര്‍ഒയുടെ പിഎസ്എൽവി റോക്കറ്റ് തിരിച്ചടി നേരിടുന്നത്. ഇന്ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്നതിന് പിന്നാലെ റോക്കറ്റിന്‍റെ മൂന്നാം ഭാഗം വേര്‍പ്പെട്ട ശേഷമായിരുന്നു സാങ്കേതിക പ്രശ്‌നം ഉടലെടുത്തത്. ഇതോടെ റോക്കറ്റിന്‍റെ സഞ്ചാരപാത മാറിയെന്നും ഇസ്രോ ചെയര്‍മാന്‍ ഡോ. വി നാരായണന്‍ അറിയിച്ചു. റോക്കറ്റില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്യുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പഠിച്ച ശേഷം പുറത്തുവിടുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍റെ വാക്കുകളിലുണ്ട്.…

Read More

തിരുവനന്തപുരം: പിഎസ്എൽവി സി 62 വിക്ഷേപണം നാളെ നടക്കും. രാവിലെ 10.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് ദൗത്യം. 2026ലെ ആദ്യ വിക്ഷേപണ ദൗത്യത്തിനാണ് ഇസ്രോ സജ്ജമായിരിക്കുന്നത്. 2025 മേയിലെ പരാജയശേഷമുള്ള പിഎസ്എൽവിയുടെ തിരിച്ചുവരവാണിത്. ഇഒഎസ് എൻ വൺ അന്വേഷയടക്കം പതിനാറ് പേ ലോഡുകളാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയക്കുന്നത്. ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് വഴിയുള്ള വാണിജ്യ വിക്ഷേപണമെന്ന് പറയുമ്പോഴും അന്വേഷ ഒരു തന്ത്രപ്രധാന ഉപഗ്രഹമാണ്. ഹൈപ്പർസ്പെക്ട്രൽ ഇമേജിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഉപഗ്രഹം ഭൗമ നിരീക്ഷണത്തിൽ മുതൽക്കൂട്ടാകും. അന്വേഷയ്ക്ക് പുറമേയുള്ള പതിനഞ്ച് പേലോഡുകളിൽ യുകെ, ബ്രസീൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള ചെറു ഉപഗ്രഹങ്ങളും, ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ പരീക്ഷണങ്ങളുമുണ്ട്. ബഹിരാകാശത്ത് ചെന്ന ശേഷം തിരികെ ഭൂമിയിലേക്ക് വരുന്ന സ്പാനിഷ് സ്റ്റാർട്ടപ്പായ ഓർബിറ്റൽ പാരഡൈമിന്‍റെ കിഡ് ആണ് മറ്റൊരു ശ്രദ്ധേയ പേലോഡ്. ഇന്ത്യൻ കമ്പനിയായ ഓർബിറ്റ് എയിഡിന്‍റെ ആയുൽസാറ്റ് എന്നൊരു ചെറു ഉപഗ്രഹവും ദൗത്യത്തിന്‍റെ ഭാഗമാണ്. ബഹിരാകാശത്ത് വെച്ച്…

Read More

മനാമ: ഡിപി വേൾഡ് ഐസിസി പുരുഷ ടി20 ലോകകപ്പ് ട്രോഫിക്ക് ഇന്ത്യൻ സ്‌കൂളിൽ ഉജ്വല സ്വീകരണം. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ആവേശവും പ്രചോദനവും ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ഐഎസ്ബി) ക്യാമ്പസിലെ വിദ്യാർത്ഥികളിൽ പകർന്നു നൽകിയായിരുന്നു ഇന്ന് രാവിലെ നടന്ന പര്യടനം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലുമായി (ഐസിസി) സഹകരിച്ച് ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ (ബിസിഎഫ്) സംഘടിപ്പിച്ച ഈ സംരംഭം, അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ആവേശം നാടെങ്ങും അലയടിക്കാനും പുതു തലമുറയിലെ കളിക്കാരെയും ആരാധകരെയും പ്രചോദിപ്പിക്കാനും ലക്ഷ്യമിടുന്നു. പ്രോജക്ട് ലീഡ് ജോസഫ് മാർട്ടസും ബിസിഎഫ് എക്സിക്യൂട്ടീവുകളും അടങ്ങുന്ന സന്ദർശക സംഘത്തെ സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, സ്‌കൂൾ അംഗം ബിജു ജോർജ് , പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ…

Read More