Author: News Desk

മനാമ: പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ അടിസ്ഥാനമാക്കിയും മന്ത്രിസഭയുടെ അംഗീകാരത്തെ തുടർന്നും ബഹ്റൈൻ ടെൻഡർ ബോർഡ് പുനഃസംഘടിപ്പിച്ച് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉത്തരവ് 2025 (51) പുറപ്പെടുവിച്ചു.യാസർ ബിൻ ഇബ്രാഹിം ഹുമൈദാനാണ് ചെയർമാൻ. മറിയം അദ്‌നാൻ അബ്ദുല്ല അൽ അൻസാരി ഡെപ്യൂട്ടി ചെയർപേഴ്‌സണാണ്.ഡോ. ഇജ്‌ലാൽ ഫൈസൽ അലി അൽ അലവി, അലി അഷൂർ അലി അബ്ദുൽ ലത്തീഫ്, ബൽസം അലി അബ്ദാലി അൽ സൽമാൻ, റഗ്ദാൻ സാലിഹ് ഖാസിം അബ്ദുൽറസൂൽ, ലാമ അബ്ബാസ് സയീദ് അൽ മഹ്റൂസ്, മുഹമ്മദ് അബ്ദുൽഹക്കീം അബ്ദുൽമാലിക്, ബാദർ അബ്ദുൽഹമീദ് റാഷിദ് അൽ ബുഖൈഷി എന്നിവരാണ് അംഗങ്ങൾ.കാലാവധി രണ്ട് വർഷമായിരിക്കും.പ്രധാനമന്ത്രിയും മന്ത്രിമാരും ഈ ഉത്തരവിലെ വ്യവസ്ഥകൾ നടപ്പിലാക്കും. ഇത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വരും.

Read More

കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ (KSCA), യൂണിഗ്രാഡ് എഡ്യൂക്കേഷൻ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച 45 ദിവസത്തെ സമ്മർ ക്യാമ്പിന്റെ ഭംഗിയാർന്ന സമാപന ചടങ്ങ് 2025 ഓഗസ്റ്റ് 14, വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ബഹ്‌റൈൻ ദിൽമുനിയയിലെ നദീൻ സ്കൂൾ ക്യാമ്പസിൽ വച്ചു നടക്കുന്നു.5 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കായി സൃഷ്ടിപരവും വിനോദപരവുമായ നിരവധി പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിച്ചിരുന്ന ഈ ക്യാമ്പിന്റെ വിജയകരമായ സമാപന സമ്മേളനത്തിൽ കുട്ടികളുടെ വിവിധ കലാ പരിപാടികളും ഉൾപ്പെടുത്തിയിരിക്കുന്നു. പ്രധാന ആകർഷണങ്ങൾ:•⁠ ⁠ആർട്സ് & ക്രാഫ്റ്റ്സ് പ്രദർശനം – കുട്ടികളുടെ സൃഷ്ടികൾക്ക് വേദി.•⁠ ⁠സ്റ്റേജ് പ്രകടനങ്ങൾ – നൃത്തം, സംഗീതം, നാടകാവിഷ്കരണം, കവിതാപാരായണം തുടങ്ങി കുട്ടികളുടെ കലാപ്രകടനങ്ങൾ.•⁠ ⁠ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ – ദേശഭക്തിഗാനങ്ങൾ, പ്രത്യേക സാംസ്കാരിക പരിപാടികൾ.•⁠ ⁠ബഹുമതി & അനുമോദന ചടങ്ങ് – ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ച അധികൃതർക്കും പരിശീലകർക്കും.•⁠ ⁠ക്യാമ്പ്ഫയർആഘോഷം – സൗഹൃദവും സന്തോഷവും നിറഞ്ഞ സമാപനം.

Read More

മനാമ: ഇന്ത്യയ്ക്ക് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു.ആശംസകൾ അറിയിച്ചുകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജാവ് സന്ദേശമയച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനും മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആശംസാ സന്ദേശമയച്ചു.

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ “GSS പൊന്നോണം 2025” ന് നാളെ വെള്ളിയാഴ്ച വൈകിട്ട് എട്ടുമണിക്ക് സൊസൈറ്റി അങ്കണത്തിൽ ഒരുമാസം നീണ്ടുനിൽക്കുന്ന സൊസൈറ്റിയുടെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമാകും. ഈ വർഷത്തെ ഓണാഘോഷ പരിപാടികളിൽ വിവിധ ദിവസങ്ങളിൽ കുടുംബാംഗങ്ങൾക്കായി “കേരളീയ തനിമ” എന്ന പേരിൽ ഓണപ്പുടവ മത്സരം, പായസ മത്സരം, അത്തപ്പൂക്കള മത്സരം, കൂടാതെ വഞ്ചിപ്പാട്ട്, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 12 വെള്ളിയാഴ്ച നടക്കുന്ന വിഭവ സമൃദ്ധമായ സദ്യയോടുകൂടി ഈ വർഷത്തെ ഓണപരിപാടികൾ സമാപനം കുറിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിനോദ് വിജയൻ ജനറൽ കൺവീനറായും ശിവകുമാർ വാസുദേവൻ, ശ്രീമതി ബിസ്മി രാജ് എന്നിവർ കൺവീനർമാരായും നേതൃത്വം നൽകുന്ന ഓണാഘോഷ പരിപാടിയുടെ ഓർഗനൈസിംഗ് കമ്മിറ്റിയിൽ സതീഷ് കുമാർ, ദേവദത്തൻ എന്നിവർ ജനറൽ കോർഡിനേറ്റർമാരായി പ്രവർത്തിക്കും.

Read More

കെഎംസിസി ബഹ്റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്നസ്വാതന്ത്ര്യദിനാഘോഷവും കൺവെൻഷനും ആഗസ്റ്റ് 15 വെള്ളിയാഴ്ച രാത്രി 8.30ന് ഈസ്റ്റ് റിഫ സി എച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു. കെഎംസിസി ബഹ്‌റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കളായ അസ്ലം വടകര,എൻ അബ്ദുൽ അസീസ്,ഫൈസൽ കോട്ടപ്പള്ളിതുടങ്ങിയവർ പങ്കെടുക്കും.രാവിലെ 9 30 ന് പതാക ഉയർത്തൽ ചടങ്ങ്ഓഫീസിൽ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്330367573909410433231596

Read More

തിരുവനന്തപുരം: ധീരതയ്ക്കും വിശ്ഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. 1090 പേര്‍ക്കാണ് ഇത്തവണ മെഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 233 പേര്‍ക്ക് ധീരതയ്ക്കും 99 പേര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള മെഡലുകളാണ് ലഭിച്ചത്. 58 പേര്‍ക്ക് സുസ്ത്യര്‍ഹമായ സേവനത്തിനുള്ള മെഡലുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് എസ്പി അജിത് വിജയനാണ് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് 10 പേര്‍ക്ക് സുസ്ത്യര്‍ഹമായ സേവനത്തിനുള്ള മെഡല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം: കെടിയു, ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മിറ്റിയിലേക്ക് പേരുകൾ നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. പത്തു പേരടങ്ങിയ പട്ടികയാണ് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടിക സുപ്രീം കോടതിയില്‍ ഇന്ന് സമര്‍പ്പിച്ചേക്കും. സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള പാനല്‍ ഗവര്‍ണറോടും സര്‍ക്കാരിനോടും നിര്‍ദേശിക്കാനാണ് കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നത്. ഇന്ന് പട്ടിക സമര്‍പ്പിക്കണം എന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പാനല്‍ അംഗങ്ങളെ നിര്‍ദേശിക്കുന്നതിന് ഗവര്‍ണര്‍ സമയം നീട്ടി ചോദിക്കും എന്നാണ് വിവരം. ഐഐടിയിലെ വിദഗ്ധരടക്കം 20 പേരുകൾ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ അനുവാദം കൂടി വാങ്ങിയതിന് ശേഷം അന്തിമ പട്ടിക തിങ്കളാഴ്ച സമർപ്പിക്കാമെന്ന് ഗവര്‍ണര്‍ കോടതിയെ അറിയിക്കും. വിസി നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മറ്റി രൂപീകരിക്കണമെന്ന് സുപ്രീം കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. കമ്മിറ്റിയിലെ അംഗങ്ങളെ ഗവര്‍ണര്‍ക്കും കേരള സര്‍ക്കാരിനും നിര്‍ദേശിക്കാം എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പേരുകൾ ഇന്നു നല്‍കണം എന്നാണ് കോടതി പറഞ്ഞിരുന്നത്. എന്നാല്‍ സമയം നീട്ടി ചോദിക്കാനാണ് ഗവര്‍ണറുടെ നീക്കം.…

Read More

ബെർലിൻ: അലാസ്ക ഉച്ചകോടിക്ക് മുന്നോടിയായി ചേർന്ന യൂറോപ്യൻ രാജ്യങ്ങളുടെ വെർച്വൽ യോഗത്തിൽ കടുത്ത നിലപാട് സ്വീകരിച്ച് യൂറോപ്യൻ രാജ്യങ്ങളും യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലൻസ്കിയും. യൂറോപ്യൻ രാജ്യങ്ങളുടെ വെർച്വൽ യോഗത്തിൽ പങ്കെടുത്ത സെലൻസ്കി, യുക്രൈന്‍റെ അവകാശങ്ങൾക്ക് വേണ്ടിയാണ് വാദിച്ചത്. ഇതിനെ ജർമൻ ചാൻസലർ അടക്കം ശക്തമായി പിന്തുണക്കുകയായിരുന്നു. യുക്രൈൻ – റഷ്യ വെടിനിർത്തൽ ആദ്യം വേണമെന്ന നിലപാടാണ് സെലൻസ്കി ചർച്ചയിൽ ഉയർത്തിയത്. ആദ്യം വെടിനിർത്തൽ, പിന്നെയാകാം സമാധാന കരാർ എന്ന സെലൻസ്കിയുടെ നിലപാടിനെ യൂറോപ്യൻ നേതാക്കളും പിന്തുണക്കുകയായിരുന്നു. റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുൻകൈയെടുത്ത് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്താൻ തീരുമാനിച്ച അലാസ്ക ഉച്ചകോടിക്ക് മുന്നോടിയായാണ് വെർച്വൽ യോഗം ചേർന്നത്. ട്രംപിനൊപ്പം സെലെൻസ്കിയും യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളും വെർച്വൽ യോഗത്തിൽ പങ്കെടുത്തു. ജർമൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസിന്റെ നേതൃത്വത്തിൽ നടന്ന വെർച്വൽ കൂടിക്കാഴ്ചയിൽ യുക്രൈന്റെയും യൂറോപ്പിന്റെയും ആശങ്കകൾ ഉന്നയിക്കപ്പെട്ടു. യുക്രൈന്റെ…

Read More

പത്തനംതിട്ട: പത്തനംതിട്ട നാറാണമൂഴിയിൽ അധ്യാപികയുടെ ശമ്പളക്കുടിശ്ശിക വൈകിയതിനെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒടുവിൽ നീതി. ചുവപ്പുനാടയിൽ കുടുങ്ങിയ ശമ്പള കുടിശ്ശിക ഒടുവിൽ അധ്യാപികയുടെ അക്കൗണ്ടിലെത്തി. 12 വർഷത്തെ ശമ്പള കുടിശ്ശിക ലഭിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ കയറി മടുത്താണ് അധ്യാപികയുടെ ഭർത്താവ് ഷിജോ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് വന്ന് എട്ടുമാസം കഴിഞ്ഞിട്ടും നടപടിക്രമങ്ങൾ വൈകിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അക്കൗണ്ടിൽ പകുതി കുടിശിക എത്തിയത്. ബാക്കി തുക പിഎഫ് അക്കൗണ്ടിലെത്തും. അധ്യാപികയുടെ ഭർത്താവിൻ്റെ ആത്മഹത്യയ്ക്ക് പിന്നാലെ ജോലിയിൽ വീഴ്ച വരുത്തിയ ഡിഇ ഓഫീസിലെ മൂന്നു ഉദ്യോഗസ്ഥരെ വിദ്യാഭ്യാസ മന്ത്രി സസ്പെൻഡ് ചെയ്തിരുന്നു. വകുപ്പ് തല അന്വേഷണം പൂർത്തിയാകുമ്പോൾ പിരിച്ചുവിടൽ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു. നാറാണംമൂഴി സെൻറ് ജോസഫ് ഹൈസ്കൂളിൽ 2012 ലാണ് ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രൻ ജോലിയിൽ കയറുന്നത്. മുൻപ് ജോലി ചെയ്യുകയും പിന്നീട് രാജിവച്ചു പോകുകയും ചെയ്ത അധ്യാപികയും ഇതേ തസ്തികയ്ക്ക്…

Read More

മലപ്പുറം: മലപ്പുറം കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പിവി അൻവർ 12 കോടി വായ്പയെടുത്തു തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് റൈഡ്. 2015 ൽ 12 കോടി എടുത്ത വായ്പ 22 കോടിയായി എന്നാണ് പരാതി. കെഎഫ്സിക്ക് ഭീമമായ നഷ്ടം വരുത്തി എന്നാണ് കണ്ടെത്തൽ. തിരുവനന്തപുരത്തു നിന്നുള്ള വിജിലൻസ് പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. ജൂലൈ 29നാണ് വിജിലൻസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കെഎഫ്സി ചീഫ് മാനേജര്‍ അബ്ദുൽ മനാഫ്, ഡെപ്യൂട്ടി മാനേജര്‍ മിനി, ജൂനിയര്‍ ടെക്നിക്കൽ ഓഫീസര്‍ മുനീര്‍ അഹ്മദ്, പിവി അൻവര്‍, അൻവറിൻ്റെ അടുപ്പക്കാരൻ സിയാദ് എന്നിവരാണ് എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. കേസിൽ നാലാം പ്രതിയാണ് അൻവർ. ഉദ്യോഗസ്ഥരുമായി ഗൂഡാലോചന നടത്തിയെന്നും ലോൺ അനുവദിക്കുന്നതിൽ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നുമാണ് അൻവറിനെതിരായ കേസ്. മതിയായ രേഖകൾ ഇല്ലാതെ പണം കടമായി നൽകി, തിരിച്ചടയ്ക്കാനുള്ള കെൽപ്പ് ഉണ്ടോയെന്ന് പരിശോധിച്ചില്ല- എന്നിവയാണ് പ്രതികൾക്കെതിരായ പ്രാഥമിക കണ്ടെത്തൽ.

Read More