Author: newadmin3 newadmin3

കൊച്ചി: നടിയുടെ പീഡനാരോപണത്തെ തുടർന്ന് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നടൻ സിദ്ധിഖ് രാജിവെച്ചു. അമ്മ പ്രസിഡന്റ് മോഹൻലാലിന് സിദ്ധിഖ് ഇമെയിലായി രാജിക്കത്തയച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ ‍രാജിവെക്കുന്നു എന്നാണ് രാജിക്കത്തിലുള്ളത്. ആരോപണങ്ങളുയരുന്ന സാഹചര്യത്തിൽ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് സിദ്ധിഖ് അടുപ്പമുള്ളവരെ അറിയിച്ചു. നിലവിൽ ഊട്ടിയിലാണ് സിദ്ധിഖ് ഉള്ളത്. സിദ്ധിഖിൽനിന്ന് വർഷങ്ങൾക്കു മുമ്പ് ലൈംഗികാതിക്രമം നേരിട്ടെന്ന് വെളിപ്പെടുത്തി യുവനടി രേവതി സമ്പത്ത് ഇന്നലെ രംഗത്തെത്തിയിരുന്നു. പല സുഹൃത്തുക്കൾക്കും സിദ്ധിഖിൽനിന്ന് ഇതേ അനുഭവമുണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞിരുന്നു. ‌

Read More

മനാമ: ബഹ്‌റൈനിലെ സമുദ്രാതിർത്തിക്കുള്ളിലെ വടക്കൻ മറൈൻ ഏരിയയിൽ അഞ്ച് ബഹ്‌റൈൻ മത്സ്യബന്ധനക്കപ്പലുകൾ സായുധ കൊള്ളയ്‌ക്ക് വിധേയമായതായി കോസ്റ്റ് ഗാർഡ് റിപ്പോർട്ട് ചെയ്തു. ദിയാർ അൽ മുഹറഖിൽ നിന്ന് 33 നോട്ടിക്കൽ മൈൽ അകലെയാണ് കൊള്ള നടന്നത്. ഭീഷണിപ്പെടുത്തി ഇലക്‌ട്രോണിക് ഉപകരണങ്ങളും വ്യക്തിഗത സാധനങ്ങളും മീൻപിടിത്ത ഉപകരണങ്ങളും മത്സ്യങ്ങളും മോഷ്ടാക്കൾ അപഹരിച്ചു. കോസ്റ്റ് ഗാർഡ് ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് സുരക്ഷയും നിയമ നടപടികളും ആരംഭിക്കുകയും സംഭവത്തെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷനെ അറിയിക്കുകയും ചെയ്തു.

Read More

കൊച്ചി​: താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സി​ദ്ദി​ഖി​നെതി​രെ ഗുരുതര ലൈംഗി​ക പീഡന ആരോപണവുമായി​ നടി​ രേവതി​​ സമ്പത്ത്. ടെലി​വി​ഷൻ ചാനലുകൾക്ക് നൽകി​യ അഭി​മുഖങ്ങളി​ലാണ് മോഡൽ കൂടി​യായ രേവതി​​ ആരോപണങ്ങൾ ഉന്നയി​ച്ചത്. സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞു. 2016ൽ 21 വയസുള്ളപ്പോൾ മകൻ അഭി​നയി​ക്കുന്ന തമി​ഴ് സി​നി​മയി​ൽ അവസരം തരാമെന്ന് പറഞ്ഞ് തി​രുവനന്തപുരം മസ്കറ്റ് ഹോട്ടലി​ലെ മുറി​യി​ലേക്ക് വി​ളി​ച്ചുവരുത്തി​യായി​രുന്നു പീഡനം. അഡ്ജസ്റ്റ്മെന്റി​ന് തയ്യാറാണോ എന്ന് ചോദി​ച്ചു. എതി​ർത്തപ്പോൾ അടി​ക്കുകയും തൊഴി​ക്കുകയും ചെയ്തു. തുടർന്ന് ബലാത്കാരം ചെയ്തതായാണ് വെളി​പ്പെടുത്തൽ.’തന്നെക്കുറി​ച്ച് ആരോടു പറഞ്ഞാലും വി​ശ്വസി​ക്കി​ല്ലെന്നും സി​നി​മയി​ൽ അവസരം ഇല്ലാതാക്കുമെന്നും ഭീഷണി​പ്പെടുത്തി​. ഫേസ് ബുക്കി​ൽ 2019ൽ പീഡനവി​വരം വെളി​പ്പെടുത്തി​യപ്പോൾ സൈബർ ആക്രമണം നേരി​ട്ടു. പ്ളസ് ടു കഴി​ഞ്ഞ് മോഡലിംഗി​ൽ ശ്രദ്ധി​ക്കുമ്പോഴാണ് സി​ദ്ദി​ഖി​നെ പരി​ചയപ്പെട്ടത്. മോളെ.. എന്ന് വിളിച്ചാണ് സമീപിച്ചത്. ഒരിക്കലും ഇദ്ദേഹം ഇങ്ങനെ പെരുമാറുമെന്ന് കരുതിയില്ല. നി​ള തി​യേറ്ററി​ൽ ‘സുഖമായി​രി​ക്കട്ടേ” എന്ന സി​നി​മാ പ്രി​വ്യൂവി​ന് ക്ഷണി​ച്ചുവരുത്തി​യ…

Read More

കോഴിക്കോട്: ചലച്ചിത്ര അക്കാദമി അദ്ധ്യക്ഷൻ രഞ്ജിത്ത് രാജിവെച്ചേക്കുമെന്ന് സൂചന. രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിൽ പ്രതിഷേധം കനത്തതോടെ കോഴിക്കോട് ചാലപ്പുറത്തെ രഞ്ജിത്തിന്റെ വീടിനു മുന്നിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. അറസ്റ്റ് ആവശ്യപ്പെട്ട് രഞ്ജിത്ത് താമസിച്ചിരുന്ന വയനാട്ടിലെ രഞ്ജിത്തിന്റെ വസതിക്കു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധം കടുക്കാൻ സാധ്യതയുള്ളതിനാലാണു വീടിന് സുരക്ഷ ഏർപ്പെടുത്തിയത്. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചേക്കുമെന്ന സൂചനയുണ്ടായത്. ഔദ്യോഗിക വാഹനത്തിലെ ബോർഡ് ഊരിമാറ്റിയാണ് വയനാട്ടില്‍നിന്ന് കോഴിക്കോട്ടെ വസതിയിലേക്ക് ര‍ഞ്ജിത്ത് ഇന്നു മടങ്ങിയത്. ഇതോടെയാണ് രാജി സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിച്ചത്. സിനിമയിലഭിനയിക്കാൻ വിളിച്ചുവരുത്തി തന്നോട് രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു കഴിഞ്ഞ ദിവസം നടി വെളിപ്പെടുത്തിയത്. ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത്ത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്പർശിച്ചതായും മുടിയിൽ തലോടിയതായും നടി ആരോപിച്ചിരുന്നു. കഴുത്തിൽ സ്പർശിക്കാൻ ശ്രമിച്ചതോടെ മുറിയിൽനിന്നിറങ്ങി. തുടർന്ന് സിനിമയിൽ അഭിനയിക്കാതെ…

Read More

കൽപ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍  ദുരന്തബാധിതരുടെ താൽക്കാലിക പുനരധിവാസം റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് 30നകം കുറ്റമറ്റ രീതിയില്‍ താൽക്കാലിക പുനരധിവാസം പൂര്‍ത്തിയാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെ വെള്ളരിമല സ്വദേശി എ. നാസര്‍ കൂടി മേപ്പാടിയിലെ  വാടക വീട്ടിലേക്ക് മാറിയതോടെ ക്യാമ്പിലുണ്ടയിരുന്ന 728 കുടുബങ്ങള്‍ക്കും താമസിക്കാനിടമായി.  സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍, സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത വാടകവീടുകള്‍, ദുരന്തബാധിതര്‍ സ്വന്തം നിലയില്‍ കണ്ടെത്തിയ വാടകവീടുകള്‍, ബന്ധുവീടുകള്‍, സ്വന്തം വീടുകള്‍ എന്നിവിടങ്ങളിലേക്ക് 2,569 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് മാറിത്താമസിച്ചത്. ഇവരുടെ താമസ സ്ഥലങ്ങളില്‍ ‘ബാക്ക് ടു ഹോം കിറ്റുകളും’ ജില്ലാ ഭരണകൂടം എത്തിച്ചുവരികയാണ്. ഫര്‍ണിച്ചര്‍ കിറ്റ്, ഷെല്‍ട്ടര്‍ കിറ്റ്, കിച്ചണ്‍ കിറ്റ്, ക്ലീനിങ് കിറ്റ്, പേഴ്സണല്‍ ഹൈജീന്‍ കിറ്റ്, ഭക്ഷണസാമഗ്രികളുടെ കിറ്റ് എന്നിവയുള്‍പ്പെടെയാണ് ബാക്ക് ടു ഹോം കിറ്റുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ദുരന്തബാധിതരായ കുടുംബത്തിലെ തൊഴിൽരഹിതരായ ഒരാൾക്ക് പ്രതിദിനം 300 രൂപ വീതം പരമാവധി രണ്ടു പേർക്ക് പ്രതിമാസം 18,000 രൂപ  ധനസഹായം നൽകും.…

Read More

പത്തനംതിട്ട: തെറ്റ് ചെയ്തവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പരാതി കൊടുക്കുന്നതിന് സഹായം ആവശ്യമാണെങ്കില്‍ അതും വനിത ശിശുവികസന വകുപ്പ് നല്‍കും. പരാതിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ എല്ലാ പിന്തുണയും നല്‍കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ കൃത്യമായ നിലപാടുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തന്നെയാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. റിപ്പോര്‍ട്ടിന്‍മേല്‍ കൂടുതല്‍ നടപടികള്‍ ആവശ്യമുണ്ടെങ്കില്‍ അത് സ്വീകരിച്ച് തന്നെ സര്‍ക്കാര്‍ മുന്നോട്ടു പോകും. പരാതി നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പൂര്‍ണ പിന്തുണ സര്‍ക്കാര്‍ നല്‍കും. ഒരു സംശയവും വേണ്ടെന്നും മന്ത്രി പറഞ്ഞു.

Read More

മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ഉപവിഭാഗമായ ചിൽഡ്രൻസ് ഫോറത്തിൻറെ പ്രർത്തനോദ്ഘാടനം എസ് എൻ സി എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ മുൻ പ്രസിഡന്റും, ഡബ്ലെയു എം സി ടോസ്റ്റ് മാസ്റ്ററുമായ രേഖ ഉത്തം ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ അക്ഷയ് പ്രസാദ് സ്വാഗതവും അഭിനവ് അമ്പിളി, വന്ദന സുനീഷ് എന്നിവർ അധ്യക്ഷത വഹിച്ചു. ചെയർമാൻ കൃഷണ കുമാർ. ഡി സെക്രട്ടറി ശ്രീകാന്ത്. എം എസ്, വൈസ് ചെയർമാൻ പ്രകാശ്‌ കെ പി, എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു സംസാരിച്ചു, ശിഖ ഷിബു നന്ദിയും പറഞ്ഞു, ചടങ്ങിന് നിഹാരിക അജിത് മുഖ്യ അവതാരകയായിരിന്നു. ഉദ്ഘാടനത്തിന് ശേഷം വിവിധ കലാപരിപാടികളും, ബഹ്‌റൈൻ ജ്വാല അവതരിപ്പിച്ച കരോക്കെ ഗാനമേളയും ഉണ്ടായിരുന്നു.

Read More

തിരുവനന്തപുരം: സ്ത്രീകളെ ചൂഷണം ചെയ്യുന്നവരെ മുഖ്യമന്ത്രി ചിറകിനടിയിൽ ഒതുക്കി സംരക്ഷിക്കുന്നത് സ്ത്രീകളോടുള്ള വെല്ലുവിളിയാണെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും എംപിയുമായ ജെബി മേത്തർ.ചലച്ചിത്ര മേഖലയിലെ 15 അംഗ പവർ ഗ്രൂപ്പിലെ അംഗമായ മന്ത്രി ഗണേശ് കുമാറിനെതിരെ അന്വേഷണം നടത്തണമെന്ന് ഗവർണർ പരസ്യമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഇദ്ദേഹത്തെക്കുറിച്ച് കൃത്യമായി പരാമർശിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.രഞ്ജിത്തിനെതിരെ ബംഗാളി നടി ആക്ഷേപം ഉന്നയിച്ചിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ല. അക്കാഡമിയിലെ ഇദ്ദേഹത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് നേരത്തെ തന്നെ ആക്ഷേപമുണ്ട്. ചൂഷകരെയും ഇരകളെയും ഒരുമിച്ചിരുത്തി സിനിമ കോൺക്ലേവ് നടത്താൻ അനുവദിക്കില്ലെന്നും അവർ പ്രസ്താവനയിലൂടെ അറിയിച്ചു.

Read More

കൊച്ചി: സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാഷ്ട്രീയമായി യാതൊരു വിവരവുമില്ലെന്ന് അദ്ദേഹം തെളിയിക്കുകയാണെന്ന് സംവിധായകന്‍ ആഷിഖ് അബു. അദ്ദേഹത്തിന് പാര്‍ട്ടി ക്ലാസ് കൊടുക്കണം. മന്ത്രിയെ തിരുത്താന്‍ പാര്‍ട്ടി തയ്യാറാവണം. സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും വേണം ഈ വിഷയം സംസാരിക്കാന്‍. പരാതിയെപ്പറ്റി അന്വേഷിക്കാതെ വേട്ടക്കാരന്റെ വിശദീകരണത്തില്‍ മാത്രം ഒതുങ്ങുകയാണ് സജി ചെറിയാന്‍. ഇപ്പോഴുണ്ടായത് ആരോപണമല്ല വെളിപ്പെടുത്തലാണെന്നും ആഷിഖ് അബു പറഞ്ഞു. സാംസ്‌കാരിക വകുപ്പ് മന്ത്രി വലിയൊരു മൂവ്‌മെന്റിന് എതിരെ നില്‍ക്കുകയാണ്. ആരെങ്കിലും അദ്ദേഹത്തെ ഉപദേശിക്കണം. സിനിമാ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ ഇതുവരെയുണ്ടായ പ്രസ്താവനകളൊന്നും ഇടതുപക്ഷത്തിന്റെ നയങ്ങളോട് ചേര്‍ന്നു നില്‍ക്കാത്തതാണ്. പരാതി ഉന്നയിച്ച സ്ത്രീയും ഇടതു സഹയാത്രികയാണ്. പരാതിയെപ്പറ്റി അന്വേഷിക്കാതെ വേട്ടക്കാരന്റെ വിശദീകരണത്തില്‍ ഒതുങ്ങുകയാണ് മന്ത്രി. മന്ത്രിയുടെ നിലപാടിനോട് ശക്തമായ പ്രതിഷേധമാണുള്ളത്. സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടല്ല സജി ചെറിയാന്‍ പറയുന്നത്. രാഷ്ട്രീയമായി യാതൊരു വിവരവുമില്ലെന്ന് തെളിയിക്കുന്നതാണ് മന്ത്രിയുടെ വാക്കുകള്‍. ഉടന്‍ തിരുത്തുമെന്നാണ് വിശ്വസിക്കുന്നത്. സിദ്ധിഖ് നല്ല അഭിനേതാവാണെന്ന് ഇന്നലെയും അദ്ദേഹം തെളിയിക്കുകയായിരുന്നു.…

Read More

തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ ആരോപണം തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. തെറ്റ് ആര് ചെയ്താലും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാല്‍ നടപടി ഉറപ്പാണെന്നും മന്ത്രി ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പരാതി കിട്ടിയാല്‍ കേസെടുക്കാമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. മന്ത്രിയുടെ പ്രസ്താവനക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് ശേഷമാണ് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഇക്കാര്യം വ്യക്തമാക്കിയത്. പരാതി കിട്ടിയാല്‍ മാത്രമേ കേസെടുക്കാന്‍ കഴിയൂ എന്ന് പറഞ്ഞ മന്ത്രി, നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചേ തീരുമാനത്തില്‍ എത്താന്‍ ആകൂവെന്നാണ് പ്രതികരിച്ചത്. മീഡിയ വഴി ഉന്നയിച്ച മൊഴിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്നും രഞ്ജിത്ത് അപ്പോള്‍ തന്നെ നിഷേധിച്ചില്ലേ എന്നുമാണ് ചോദിച്ചത്.

Read More