- കസ്റ്റംസ് തീരുവ അടയ്ക്കാതെ ചരക്കുകൾ വെയർഹൗസുകളിൽ സൂക്ഷിക്കാം; പുതിയ ചട്ടങ്ങൾക്ക് ബഹ്റൈനിൽ അംഗീകാരം
- എംപിമാരുടെ കൂടിക്കാഴ്ചാ ആവശ്യം പ്രോട്ടോക്കോൾ വിരുദ്ധം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
- ബഹ്റൈനിൽ സെപ്റ്റംബറിൽ 4,847 പരിശോധനകൾ; 67 പേർ അറസ്റ്റിൽ, 547 പേരെ നാടുകടത്തി
- ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള മാർച്ച് തടഞ്ഞ് പൊലീസ്
- കോൺവെക്സ് ഇവന്റ്സ് എം.ഡി അജിത് നായരുടെ പിതാവ് രാഘവൻ നായർ നിര്യാതനായി
- ഇന്ധനവില വർധന: സർക്കാർ ജീവനക്കാരുടെ യാത്രാബത്ത ഉയർത്തണമെന്ന് എം.പിമാർ
- കാൻസർ രോഗികൾക്കായി വീണ്ടും മുടി ദാനം ചെയ്ത് ജ്യോതി കുമാർ മേനോൻ
- ബഹ്റൈനിലെ നിയുക്ത ഇന്ത്യൻ അംബാസഡർ രാഷ്ട്രപതിയിൽ നിന്ന് അധികാരപത്രം ഏറ്റുവാങ്ങി
Author: News Desk
വാഷിംഗ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാനസികാരോഗ്യം സംബന്ധിച്ച് ഡെമോക്രാറ്റ് പ്രതിനിധി സാറ ജേക്കബ് ഉന്നയിച്ച ചോദ്യങ്ങളെച്ചൊല്ലി തർക്കം. യുഎസ് പ്രതിരോധ ബജറ്റുമായി ബന്ധപ്പെട്ട ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയുടെ വാദം കേൾക്കലിനിടെയാണ് സംഭവം. ഇറാൻ യുദ്ധവും ട്രംപിന്റെ വിവാദ സോഷ്യൽ മീഡിയ പോസ്റ്റുകളും ചർച്ചയായ സഭയിൽ പീറ്റ് ഹെഗ്സെത്ത് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കമാൻഡർ ഇൻ ചീഫ് എന്ന നിലയിൽ പ്രവർത്തിക്കാൻ ട്രംപ് മാനസികമായി പ്രാപ്തനാണോ എന്ന് സാറ ജേക്കബ് ചോദിച്ചു. ഇതിനെ ശക്തമായി എതിർത്ത ഹെഗ്സെത്ത്, കഴിഞ്ഞ നാല് വർഷം ജോ ബൈഡനെക്കുറിച്ച് ഇതേ ചോദ്യം ഉന്നയിച്ചിരുന്നോ എന്ന് തിരിച്ചടിച്ചു. ട്രംപ് തലമുറകൾ കണ്ടതിൽ വെച്ച് ഏറ്റവും ബുദ്ധിശാലിയായ നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ ക്രിസ്തുവിനോട് ഉപമിച്ചും രോഗികളെ സുഖപ്പെടുത്തുന്ന ഡോക്ടറായി ചിത്രീകരിച്ചുമുള്ള ട്രംപിന്റെ പോസ്റ്റുകളെ സാറ ജേക്കബ് സഭയിൽ ചോദ്യം ചെയ്തു. സൈനികർ യുദ്ധക്കളത്തിൽ ജീവൻ പണയപ്പെടുത്തുമ്പോൾ കമാൻഡർ ഇൻ ചീഫ് ഇത്തരം അസംബന്ധങ്ങൾ പങ്കുവെക്കുന്നത് എങ്ങനെ വിശദീകരിക്കുമെന്ന്…
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍, മഗ്രാഹത്ത് പശ്ചിം മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ ക്രമക്കേടുകള്‍ നടന്നെന്ന പരാതിയെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് റീപോളിങ് പ്രഖ്യാപിച്ചു. മഗ്രാഹട്ട് പശ്ചിമിലെ 11 പോളിംഗ് സ്റ്റേഷനുകളിലും ഡയമണ്ട് ഹാര്‍ബറിലെ 4 സ്റ്റേഷനുകളിലുമാണ് നാളെ വോട്ടെടുപ്പ് നടക്കുകയെന്ന് കമ്മീഷന് അറിയിച്ചു. ഏപ്രില്‍ 29-ന് നടന്ന വോട്ടെടുപ്പ് അസാധുവാക്കിയതിനെത്തുടര്‍ന്ന് മേയ് രണ്ടിന് ഈ പതിനഞ്ച് കേന്ദ്രങ്ങളിലും വോട്ടര്‍മാര്‍ക്ക് റീപോളിങ്. ശനിയാഴ്ച രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണിവരെയാണ് വോട്ടെടുപ്പ്. ഡയമണ്ട് ഹാര്‍ബറിലെ ഫല്‍ത്ത നിയോജക മണ്ഡലത്തിലെ ബൂത്തില്‍ വോട്ടിങ് യന്ത്രങ്ങളില്‍ ബിജെപി, സിപിഎം സ്ഥാനാര്‍ഥികളുടെ ബട്ടണുകള്‍ ടേപ്പ് ഉപയോഗിച്ച് മറച്ചെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും അവര്‍ പുറത്തുവിട്ടിരുന്നു.
അങ്കമാലിയിൽ രണ്ടുമണിക്കൂർ ഭീതിപരത്തിയ കൊമ്പനെ മയക്കുവെടി വെച്ചു: രണ്ടാം പാപ്പാന് ഗുരുതര പരിക്ക്
കൊച്ചി: എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ വിരണ്ടോടിയ ആനയെ മയക്കുവെടിവച്ചു. ഇടഞ്ഞോടിയ ആന രണ്ടു മണിക്കൂറിലധികമായി പ്രദേശത്ത് ഭീതി പരത്തുകയാണ്. പ്രദേശത്തെ കാറും ബൈക്കും ഉൾപ്പെടെയുള്ള വാഹനങ്ങൾ ആന തകർത്തു. ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും കഴിയാതെ വന്ന സാഹചര്യത്തിലാണ് തൃശൂരിൽ നിന്നും എലിഫന്റ് സ്ക്വാഡ് എത്തി മയക്കുവെടി വച്ചത്. അരമണിക്കൂറിനുള്ളിൽ ആന ശാന്തനാകുമെന്ന് ഡോക്ടർമാർ പറയുന്നു. ആനയെ മയങ്ങിയതിന് ശേഷം സ്ഥലത്തുനിന്നും മാറ്റും. ആനയുടെ ആക്രമണത്തിൽ ലോറി ഡ്രൈവർ കൊല്ലപ്പെട്ടിരുന്നു. രണ്ടാം പാപ്പാനും പരിക്കേറ്റിറ്റുണ്ട്. ഇയാളുടെ നില ഗുരുതരമാണ്. കൊല്ലത്ത് നിന്ന് കൊണ്ടുവന്ന മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ കൊമ്പിന്റെ പരിക്ക് ഫോട്ടോ എടുത്ത് ഉടമയ്ക്ക് അയക്കാൻ തുടങ്ങുമ്പോഴാണ് ലോറി ഡ്രൈവർ വിഷ്ണുവിനെ ആക്രമിച്ചതെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ വിഷ്ണുവാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. അതേസമയം, പരിക്കേറ്റ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ,രണ്ടാം പാപ്പാൻ പ്രദീപിനെ ഐസിയുവിലേക്ക് മാറ്റി. പ്രദീപിന് നട്ടെല്ലിന് ആണ് പരിക്കേറ്റത്.…
ടെഹ്റാൻ: ഹോര്‍മുസ് കടലിടുക്ക് അടക്കമുള്ള ഇറാനിലെ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കൻ നാവിക ഉപരോധം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. നാവിക ഉപരോധം അമേരിക്കൻ സൈനിക നടപടികളുടെ തുടർച്ചയാണ്. വെടിനിർത്തൽ കരാറുണ്ടായിട്ടും അമേരിക്കയുടെ നീക്കം കരാർ ലംഘനമാണ്. നാവിക ഉപരോധം ക്ഷമിക്കാൻ ഇനിയും ഇറാന് കഴിയില്ലെന്നും പെസഷ്കിയാൻ മുന്നറിയിപ്പ് നൽകി. ‘ഇറാന്റെ സഹിഷ്ണുതയും സമാധാനം തേടുന്ന സ്വഭാവവും ലോകം കണ്ടതാണ്. നാവിക ഉപരോധം എന്ന പേരിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്, ഉറച്ച നിലപാടുകൾക്കും സ്വാതന്ത്ര്യത്തിനും വില നൽകേണ്ടി വരുന്ന ഒരു രാഷ്ട്രത്തിന് നേരെ സൈനിക നീക്കങ്ങൾ വ്യാപിപ്പിക്കുന്നതാണ്. അനീതി നിറഞ്ഞ ഈ സമീപനം തുടരുന്നത് അസഹനീയമാണ്.’ പെസഷ്കിയാൻ എക്സിൽ കുറിച്ചു. ഹോർമുസ് കടലിടുക്കിലെയും ഗൾഫ് മേഖലയിലെയും അസ്ഥിരതയ്ക്ക് കാരണം അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇടപെടലുകളാണെന്ന് പെസഷ്കിയാൻ അഭിപ്രായപ്പെട്ടു. എന്നാൽ തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന വിദേശ ശക്തികളുടെ നീക്കങ്ങൾ പരാജയപ്പെടുമെന്നും മസൂദ് പെസഷ്കിയാൻ കൂട്ടിച്ചേർത്തു.
‘മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശനെ പിന്തുണച്ചത് അനുചിതം’; സാദിഖലി തങ്ങൾക്കെതിരെ കോൺഗ്രസിനുള്ളിൽ വിമർശനം
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിലപാടിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി. ശിഹാബ് തങ്ങളുടെ പ്രസ്താവന അനുചിതമായെന്നാണ് പ്രധാന വിമർശനം. കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കുമ്പോൾ പരസ്യമായ അഭിപ്രായം പറയുന്നത് പതിവില്ല. മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഘടകക്ഷികള്‍ പരസ്യ അഭിപ്രായ പ്രകടനം നടത്തേണ്ടതില്ലെന്നുമാണ് കോണ്‍ഗ്രസിലെ ഒരു കൂട്ടം നേതാക്കളുടെ അഭിപ്രായം. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരിക്കലും മുസ്ലിം ലീഗ് അഭിപ്രായം പറഞ്ഞിട്ടില്ല. ഇത് ആദ്യമായാണ് പരസ്യമായ ഒരു പ്രതികരണം ലീഗിൽ നിന്നും ഉണ്ടാകുന്നത്. ഇത് മുന്നണി മര്യാദയുടെ ലംഘനമാണെന്നും നേതാക്കൾ വിമർശനം ഉയർത്തി. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധം ലീഗ് നേതൃത്വത്തെ കോൺഗ്രസ് നേതാക്കൾ അറിയിച്ചേക്കുമെന്നാണ് സൂചന.
മനാമ: ഗൾഫ് നാടുകളുടെ പുരോഗതിയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പ്രവാസി തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രവാസി വെൽഫെയർ മെയ് ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നു. പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട് പ്രവാസലോകത്ത് പണിയെടുക്കുന്ന ഓരോ തൊഴിലാളിയും ആധുനിക കാലത്തെ പോരാളികളാണെന്ന് പ്രവാസി വെൽഫെയർ പുറത്തിറക്കിയ മെയ്ദിന സന്ദേശത്തിൽ പറഞ്ഞു. തൊഴിലിടങ്ങളിലെ അവകാശങ്ങൾക്കും അന്തസ്സുള്ള ജീവിതത്തിനുമായി ലോകമെമ്പാടുമുള്ള തൊഴിലാളികൾ നടത്തിയ പോരാട്ടത്തിന്റെ ഓർമ്മ പുതുക്കലാണ് മെയ് ഒന്ന്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത് കേവലം ഒരു അവധി ദിനമല്ല, മറിച്ച് സ്വന്തം വിയർപ്പിന്റെ വില തിരിച്ചറിയുന്നതിനും അന്തസ്സുള്ള ജീവിതത്തെക്കുറിച്ച് ബോധവാന്മാരാകുന്നതിനുമുള്ള ദിവസമാണിത്. മണലാരണ്യത്തിലെ പ്രതികൂലതയെ അതിജീവിച്ച് മാതൃരാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിൽ പ്രവാസി തൊഴിലാളികൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ജോലി സമ്മർദ്ദങ്ങൾക്കിടയിൽ പ്രവാസികൾ സ്വന്തം ആരോഗ്യവും മാനസിക ഉല്ലാസവും കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും ഒറ്റപ്പെടലുകളിൽ പരസ്പരം താങ്ങായി മാറാൻ പ്രവാസി കൂട്ടായ്മകൾക്ക് സാധിക്കണമെന്നും പ്രവാസി വെൽഫെയർ മെയ്ദിന സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
തൃശൂര്‍: ആനക്കല്ലില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന നിലയില്‍ കണ്ടെത്തി. അവണിശേരി സ്വദേശി ഉണ്ണിമായ(30) ആണ് മരിച്ചത്. ഭര്‍ത്താവ് ശിവപ്രസാദ് ഒളിവിലാണ്. കൊലപാതക കാരണം വ്യക്തമല്ല. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. ഒരു കുഞ്ഞുണ്ട്. തൃത്താമരശ്ശേരി ക്ഷേത്രത്തിന് സമീപമാണ് ഇവര്‍ താമസിച്ചിരുന്നത്.വിവരമറിഞ്ഞ ഉടന്‍ നെടുപുഴ പൊലീസ് സ്ഥലത്തെത്തി. ഉണ്ണിമായയുടെ മൃതദേഹം തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
കോഴിക്കോട്: ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് റിയാസ് ജയിച്ചാല്‍ മൊട്ടയടിച്ച് കമ്മലിട്ട് കോഴിക്കോട് അങ്ങാടിയില്‍ നടക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍. റിയാസ് ജയിച്ചാല്‍ കോഴിക്കോട്ടെ കിഡ്സണ്‍ കോര്‍ണര്‍ മുതല്‍ എസ്എം സ്ട്രീറ്റ് വഴി റെയില്‍വേ സ്റ്റേഷന് വരെ നടക്കും. സമാനമായ വെല്ലുവിളി ഏറ്റെടുക്കാന്‍ മുഹമ്മദ് റിയാസ് തയ്യാറുണ്ടോ എന്നും പി വി അന്‍വര്‍ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ രീതികളും അദ്ദേഹത്തിന്റെ മരുമകന് മുഹമ്മദ് റിയാസ് പാര്‍ട്ടിയില്‍ നടത്തുന്ന അനാവശ്യ ഇടപെടലുകളുമാണ് സിപിഎമ്മിനെ തകര്‍ക്കുന്നതെന്നും അന്‍വര്‍ ഫറോക്കില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചു.
മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ്. എക്സിറ്റ് പോളുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യുഡിഎഫ് ജനവികാരം പരിഗണിച്ചു തന്നെയായിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ മന്ത്രിസഭ രൂപീകരിക്കുന്നതിലും, ഭരണകാര്യത്തിലും അടക്കം ജനവികാരത്തിന് അനുകൂലമായിട്ടാരിക്കും യുഡിഎഫില്‍ തീരുമാനമുണ്ടാകുക. മുഖ്യമന്ത്രിക്കാര്യത്തില്‍ അടക്കം. മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടത്. അവരും ജനവികാരം മാനിച്ചു കൊണ്ടായിരിക്കും തീരുമാനമെടുക്കുക. അവരും കാര്യങ്ങള്‍ മനസ്സിലാക്കുന്നവരാണല്ലോ എന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കണ്ണുര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരില്‍ വ്യജകത്ത് ഇറങ്ങിയ സംഭവത്തില്‍ കെ സുധാകരന്റെ മരുമകൻ അജിത്ത് കുമാറിനെ സൈബര്‍ പൊലീസ് ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പ് സമയത്ത് വ്യാജകത്ത് പ്രചരിപ്പിച്ചവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കണ്ണൂരില്‍ സുധാകരനെ കണ്ണൂരില്‍ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എഐസിസിക്ക് അയച്ചതായിട്ടായിരുന്നു പുറത്തുവന്ന കത്ത്. തുടര്‍ന്ന് കെപിസിസി പ്രസിഡന്റിന്റെ പരാതിയിലാണ് സൈബര്‍ പൊലീസ് കേസെടുത്തത്. ഇതിന്റെ ഭാഗമായി സൈബര്‍ പൊലീസ് രണ്ടുപേരെ പ്രതികളാക്കി കേസ് എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കെ സുധാകരന്റെ മരുമകന് അജിത് കുമാറിന്റെ പങ്ക് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.
