Author: News Desk

കൊച്ചി: കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാഭ്യാസ രീതികള്‍ക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി. തൊഴില്‍ സജ്ജരല്ലാത്ത ഉദ്യോഗാര്‍ത്ഥികളെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ വിദ്യാഭ്യാസത്തിലെ നാല് ”ഇ”കള്‍ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു എം.പി.ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ നല്ലതും മോശവുമായ വിവിധ വശങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം അധ്യാപനത്തിലെ ന്യൂനതകളും പ്രതിവാദിച്ചു. ”കേരളത്തില്‍ നടത്തിയ ഒരു സര്‍വേ പ്രകാരം എന്‍ജിനീയറിങ് ബിരുദധാരികളില്‍ 66% പേരും എന്‍ജിനീയറിങ് ഇതര ജോലികളാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവരെ ജോലിക്കെടുത്ത സ്ഥാപനങ്ങള്‍ക്ക് ഈ കുറവ് നികത്താന്‍ വേണ്ടി ചിലപ്പോള്‍ ഒരു വര്‍ഷത്തോളം പരിശീലനം നല്‍കേണ്ടി വരുന്നുണ്ട്. പലപ്പോഴും റീ- എജ്യുക്കേഷന്‍ ആണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടി വരുന്നത്. ഇതിന് കാരണം എന്തെന്നാല്‍ തൊഴില്‍ സജ്ജരല്ലാത്ത ആളുകളെയാണ് ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും പടച്ചുവിടുന്നത്”- അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രശ്‌നമാണിതിന് കാരണം. കാലത്തിനനുസരിച്ചുള്ള വിദ്യാഭ്യാസം ലഭിക്കാത്തതിനാലാണ് നമ്മുടെ നാട്ടിലെ പ്രഫഷണല്‍ വിദ്യാഭ്യാസം കഴിഞ്ഞവര്‍ക്കും മികച്ച തൊഴിലവസരം ലഭിക്കാതെ പോകുന്നത്.…

Read More

കൊച്ചി: കേരളത്തിൽ വ്യവസായം തുടങ്ങാൻ ബുദ്ധിമുട്ടുകളില്ലെന്ന് ഷെഫ് സുരേഷ് പിള്ള. താൻ 16 റെസ്റ്റോറന്റുകളും 13 ബ്രാഞ്ചുകളും തുടങ്ങി. കേരളം വ്യവസായ സൗഹൃദമല്ലെന്ന വാദം അം​ഗീകരിക്കാൻ കഴിയുന്നതല്ല. ജെയിൻ സ‍ർവ്വകലാശാലയിൽ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ ‘ഭക്ഷണവും സർ​ഗ്​​ഗാത്മകതയും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലെമെറിഡിയനിൽ റെസ്റ്റോറന്റ് തുടങ്ങിയതോടെ സാധാരണക്കാർക്ക് ചെറിയ തുകയിൽ ഭക്ഷണം കഴിക്കാൻ കഴിയുന്ന റെസ്റ്റോറന്റുകളല്ലേ തുടങ്ങേണ്ടത് എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ലെമെറിഡിയനിൽ തുടങ്ങിയതുകൊണ്ടാണ് ‘ആർസിപി’ (റെസ്റ്റോറന്റ് ഷെഫ് പിള്ള) ഹിറ്റ് ആയത്. അവിടെ ആദ്യമായാണ് ഒരു തേർഡ് പാർട്ടി റെസ്റ്റോറന്റ് തുടങ്ങുന്നത്. അത് അംഗീകാരമാണെന്നും ഷെഫ് പിള്ള പറഞ്ഞു. ജയിക്കാതിരിക്കുമ്പോൾ തന്നെ തോൽക്കാതിരിക്കാനും ചെസ്സിൽ കഴിയും. ചെസ്സ് കളിയെ ഏറ്റവും ഇഷ്ടപ്പെടുന്ന ഷെഫ് പിള്ള അഭിപ്രായപ്പെട്ടു. ചെസ്സ് കളി തന്റെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “അറബിക് ഭക്ഷണത്തിന് കേരളത്തിൽ പ്രിയമേറെയാണ്. ഇനി അത് അറബിക്-കേരള ഭക്ഷണമായി പരിണമിക്കും. കാരണം മലയാളികൾക്ക് നാടൻ ഭക്ഷണത്തിന്റെ…

Read More

മാനന്തവാടി: മൂന്നുനാള്‍ കടുവാഭീതിയുടെ മുള്‍മുനയില്‍ കഴിഞ്ഞ പഞ്ചാരക്കൊല്ലിക്കാരെ കാത്ത് തിങ്കളാഴ്ച രാവിലെ എത്തിയത് കടുവ ചത്തെന്ന ആശ്വാസവാര്‍ത്തയാണ്. കടുവയെ പിടിക്കുന്ന ദൗത്യവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച മുതല്‍ 48 മണിക്കൂര്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍ ജനം വീടുകളില്‍ തന്നെയിരുന്നു. കടുവ ചത്തവിവരം നാട് അറിയുമ്പോഴേക്കും കടുവയുടെ ജഡം വനപാലകര്‍ വാഹനത്തിലാക്കി ഉദ്യോഗസ്ഥരുടെ ബേസ് ക്യാമ്പ് പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി പഞ്ചാരക്കൊല്ലി എസ്റ്റേറ്റ് ഓഫീസിലെത്തിച്ചു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്നവര്‍ സന്തോഷത്തോടെ ഇവിടേക്ക് ഓടിയെത്തി. മുകളിലേക്ക് പോകാന്‍ അനുവദിച്ചില്ല. പ്രിയദര്‍ശിനി എസ്റ്റേറ്റിന്റെ പ്രധാന കവാടത്തില്‍ എല്ലാവരേയും പോലീസ് തടഞ്ഞു. കടുവ ചത്തെന്ന ആശ്വാസവാര്‍ത്തയറിഞ്ഞ നാട്ടുകാര്‍ നിയമപാലകര്‍ നല്‍കിയ എല്ലാ നിര്‍ദേശങ്ങളും അക്ഷരംപ്രതി അനുസരിച്ചു. പഞ്ചാരക്കൊല്ലിയിലും സമീപപ്രദേശങ്ങളിലും അടിക്കടി കടുവയുടെ സാന്നിധ്യമുണ്ടാവാറുണ്ടെങ്കിലും കടുവ മനുഷ്യരെതിന്നുന്ന രീതിയില്‍ എത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ കടുവയെ പിടിക്കാന്‍ വൈകുന്നതിനാല്‍ വനപാലകരോടും പോലീസിനോടുമുള്ള പ്രദേശവാസികളുടെ അമര്‍ഷം പ്രകടവുമായിരുന്നു. രാധയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയ വനംമന്ത്രി എ.കെ. ശശീന്ദ്രനും പ്രതിഷേധത്തിന്റെ ചൂട് നന്നായി അറിഞ്ഞു. രാധയുടെ വീടിനുമുന്നിലുള്ള റോഡില്‍ എത്തിയ…

Read More

മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററിൻ്റെ നേതൃത്വത്തി സാഖീറിൽ വച്ച് വിൻ്റർ ക്യാമ്പ് സംഘടിപ്പിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് അഷറഫ് കൊറ്റാടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അനീഷ് മാളികമുക്ക് സ്വാഗതവും, സംസ്ഥാന സെക്രട്ടറി സനോജ് ഭാസ്കർ ഉദ്ഘാടനവും നിർവ്വഹിച്ചു. ഡോ: എ പി ജെ അബ്ദുൾ കലാം സ്റ്റഡി സെൻ്ററിൻ്റെ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ പത്തേമാരി ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻ്റ് ശ്രീ. മുഹമ്മദ് ഈറയ്ക്കലിനെ ചടങ്ങിൽ ആദരിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർമാരായ അജ്മൽ കായംകുളം, ഷാജി സബാസ്റ്റ്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കലാപരിപാടികളാൽ ശ്രദ്ധയമായ ക്യാമ്പിൽ പത്തേമാരി അംഗങ്ങളുടെ സംഗീത വിരുന്ന് മാറ്റുകൂട്ടി. ട്രഷറർ ഷാഹിദ ക്യാമ്പുമായി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ചു. പത്തേമാരി എക്സിക്യൂട്ടീവ് അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി.

Read More

കൊല്ലം: ഫോറം ഓഫ് എംപ്ലോയീസ് ഫോർ സോഷ്യൽ ആൻഡ് കൾച്ചറൽ ആക്ടിവിറ്റീസിന്റെ (ഫെസ്‌ക) പന്ത്രണ്ടാമത് ഫെസ്‌ക പുരസ്‌കാരം നേടി മൊബിലിറ്റി ഇൻ ഡിസ്ട്രോഫി ട്രസ്റ്റ്‌. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കൊല്ലം ജില്ലയിലെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തിൽ ഫെസ്‌ക നൽകിവരുന്ന അംഗീകരമാണ് ഫെസ്‌ക പുരസ്‌കാരം. 2025 ലെ ഫെസ്‌ക പുരസ്‌കാരമാണ് അപൂർവ ജനിതക രോഗബാധിതരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിനാൽ മൈൻഡ് ട്രസ്റ്റിന് ലഭിച്ചത്. റിപ്പബ്ലിക് ദിനത്തിൽ കൊല്ലം പ്ലാമൂട് വച്ചു നടന്ന ചടങ്ങിൽ എം. എൽ. എ കോവൂർ കുഞ്ഞുമോൻ പുരസ്‌കാരം സമർപ്പിച്ചു. മൈൻഡ് ട്രസ്റ്റ്‌ വൈസ് ചെയർമാൻ കൃഷ്ണകുമാർ പി. എസ്, മൈൻഡ് ട്രസ്റ്റ്‌ കൊല്ലം ജില്ലാ കോർഡിനേറ്റർമാരായ പ്രശാന്ത്, ഷീജ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. മൈൻഡ് അംഗമായ വീണ വേണുഗോപാലൻ, കൂട്ട് വോളന്റിയർ വിങ് അംഗങ്ങളായ അൽ അമീൻ, കാർത്തിക് മുതലായവർ ചടങ്ങിൽ പങ്കെടുത്തു.

Read More

തൃശൂര്‍: മാള ഹോളി ഗ്രേസ് കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി സോണ്‍ കലോത്സവത്തിനിടെ സംഘര്‍ഷം. ഇന്നു പുലര്‍ച്ചെയോടെയാണ് കെഎസ് യു – എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്എഫ്‌ഐ കേരള വര്‍മ്മ കോളജ് യൂണിറ്റ് പ്രസിഡന്റ് ആശിഷിന്റെ നില ഗുരുതരമാണ്. മത്സരങ്ങള്‍ വൈകുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. വിദ്യാര്‍ഥികള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. ഇരുവിഭാഗത്തിലുമായി 15ഓളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ ചാലക്കുടിയിലെയും മാളയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതേസമയം പരുക്കേറ്റ കെഎസ് യു വിദ്യാര്‍ഥികളുമായി പോയ ആംബുലന്‍സ്, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. ആംബുലന്‍സിന്റെ മുന്‍വശത്തെ ഗ്ലാസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. വാഹനത്തിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന കെഎസ് യു പ്രവര്‍ത്തകരായ ആദിത്യന്‍, ഗോകുല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് ഡി സോണ്‍ കലോത്സവം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ചില വിദ്യാര്‍ഥികള്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്. നാടക…

Read More

പാലക്കാട്: നെന്മാറയിൽ ഒരു കുടുംബത്തിലെ രണ്ടുപേരെ കൊലപ്പെടുത്തിയ പ്രതി ചെന്താമരയ്ക്കായുള്ള വ്യാപക തിരച്ചിലിനൊരുങ്ങി പോലീസ്. നൂറ് പോലീസ് ഉദ്യോ​ഗസ്ഥരും നാട്ടുകാരും ചേർന്ന് നെല്ലിയാമ്പതി മലയിൽ ചൊവ്വാഴ്ച തിരച്ചിൽ നടത്തും. അതേസമയം, സജിതയും കുടുംബവും തനിക്കെതിരേ ദുർമന്ത്രവാദം ചെയ്തു എന്ന് വിശ്വസിച്ചായിരുന്നു ഇയാളുടെ അരുംകൊല. ചെന്താമര കടുത്ത അന്ധവിശ്വാസിയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. തനിക്കെതിരേ ദുർമന്ത്രവാദം ചെയ്തു എന്ന് ആരോപിച്ചായിരുന്നു 2019-ൽ ഇയാൾ സജിതയെ കൊലപ്പെടുത്തുന്നത്. അതിനുശേഷം, വർഷങ്ങൾക്കിപ്പുറവും ഈ കുടുംബത്തോട് ഇയാൾ പക വെച്ചുപുലർത്തിയിരുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് സജിതയുടെ ഭർത്താവിനേയും ഭർതൃമാതാവിനേയും ഇയാൾ വീട്ടിലെത്തി കൊലപ്പെടുത്തുന്നത്. ജയിലിൽനിന്നിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിലെ വീട്ടിലെത്തിയത്. നെന്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നത് വിലക്കണമെന്ന് ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പോലീസ് ആവശ്യപ്പെട്ടെങ്കിലും നെന്മാറ ഗ്രാമപ്പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയേ ഉൾപ്പെടുത്തിയുള്ളൂ. ഈ വ്യവസ്ഥ ലംഘിച്ചാണ് ഡിസംബർ 29-ന് ചെന്താമര സ്വന്തം വീട്ടിലെത്തിയത്.

Read More

മനാമ. കെഎംസിസി ബഹ്‌റൈൻ എഴുപത്തി ആറാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം കെഎംസിസി ആസ്ഥാനത്ത് വെച്ചു വിപുലമായ രീതിയിൽ ആഘോഷിച്ചു. വേൾഡ് കെഎംസിസി സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ കേക്ക് മുറിച്ചു കൊണ്ട് ആഘോഷത്തിന് തുടക്കം കുറിച്ചു.കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര റിപ്പബ്ലിക് ദിന സന്ദേശം കൈമാറി.രാവിലെ ഇന്ത്യൻ എംബസിയിൽ നടന്ന പരിപാടിയിൽ കെഎംസിസി ഭാരവാഹികൾ, പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സംസ്ഥാന ഭാരവാഹികളായ കെ പി മുസ്തഫ, അസ്‌ലം വടകര, എ പി ഫൈസൽ, സലീം തളങ്കര, അഷ്‌റഫ്‌ കക്കണ്ടി, ഫൈസൽ കണ്ടിതാഴ, സീനിയർ നേതാവ് കുട്ടൂസ മുണ്ടേരി , ജില്ലാ ഏരിയ മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Read More

കാഞ്ഞങ്ങാട്: ശബരിമലയിലേക്ക്​ പോയ അയ്യപ്പ സംഘത്തിലെ സഹയാത്രികന്റെ ഇരുമുടിക്കെട്ടിൽ കള്ളനോട്ട്​ തിരുകിവെച്ചയാൾ അറസ്റ്റിൽ. കളനാട് ബാലഗോപാല ക്ഷേത്രത്തിനു സമീപം വാടക വീട്ടിലെ കിഷോർ കുമാർ (42) ആണ്​ അറസ്റ്റിലായത്. പ്രതിയെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി റിമാൻഡ്​ ചെയ്തു. കഴിഞ്ഞ ആറിന്​ പാലക്കുന്നിലെ മൊബൈൽ കടയിൽ ഫോണിന്റെ ഡിസ്​പ്ലേ മാറ്റാൻ ഉദുമ എരോലിലെ വിനോദ്​ 500ന്റെ നാല് നോട്ടുകൾ നൽകിയിരുന്നു. ഇത്​ കള്ളനോട്ടാണെന്ന്​ കണ്ടെത്തിയതോടെ കടയുടമയുടെ പരാതിയിൽ എരോൽ വിനോദിനെ പ്രതിചേർത്തു. പ്രാഥമിക അന്വേഷണത്തിൽ വിനോദിന്​ കള്ളനോട്ടു സംഘവുമായി ബന്ധമില്ലെന്ന്​​ വ്യക്​തമായതോടെ കേസ്​ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.

Read More

വേൾഡ് മലയാളി ഫെഡറേഷൻ, കിംസ് ഹോസ്പിറ്റലുമായി സഹകരിച്ചു സ്റ്റാർവിഷൻ ഇവന്റിന്റെ ബാനറിൽ നടത്തുന്ന വാക്കത്തോൺ 2025 വരുന്ന വെള്ളിയാഴ്ച 31-01-2025, രാവിലെ 8മുതൽ -9.30വരെ വാട്ടർ ഗാർഡൻ സിറ്റി സീഫിൽ വെച്ചു നടക്കും…WMFME Walkathon is our program of WMF Middle East Region Health Forum as the part of our Health Project “Health For All”എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പ്രോഗ്രാമിൽ ബഹ്‌റൈനിലെ വിവിധ സോഷ്യൽ ക്ലബ്ബുകളിൽ നിന്നുള്ള അതിഥികൾ പങ്കെടുക്കും.എല്ലാ കുടുംബ അംഗങ്ങളെയും ,ബന്ധുക്കളും, സുഹൃത്തുക്കളെയും ഈ പ്രോഗ്രാമിലേക്ക് ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൽക്ക് ബന്ധപ്പെടുക . മിനി മാത്യു 38857040 ജോബി ജോസ് 3899 0554

Read More