- തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്
- ‘മലയാള സിനിമയിലെ വിസ്മയം ശ്രീനിവാസന് വിട’; സംസ്കാരം നാളെ
- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
Author: News Desk
ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മലയാളം പാഠശാല, സാഹിത്യ വേദി, സ്പീക്കർസ് ഫോറം എന്നീ ഉപവിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ 76 ആം മത് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഭാരതീയം – ഇൻക്രെഡിബിൾ ഇന്ത്യ എന്ന ശീർഷകത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ജനുവരി 24 നു ബഹ്‌റൈനിലെ പ്രമുഖ 18 ടീം അംഗങ്ങൾ മാറ്റുരച്ച പ്രാഥമിക റൗണ്ട് ക്വിസ് മത്സരത്തിന്റെ ഫൈനൽ മത്സരം (31/01/2025 – വെള്ളിയാഴ്ച) വൈകീട്ട് 7:54 ന് ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ സൽമാനിയയിലുള്ള ആസ്ഥാന മന്ദിരത്തിൽ വച്ച് നടന്നു പ്രാഥമിക റൗണ്ടിൽ നിന്നും തിരഞ്ഞെടുത്ത അഞ്ചു ടീമുകൾ പങ്കെടുത്ത മത്സരത്തെ നിയന്ത്രിച്ചത് പ്രമുഖ ഇന്റർനാഷണൽ ക്വിസ് മാസ്റ്ററായ ബോണി ജോസഫും അദ്ധ്യാപന മേഖലയിലെ അറിയപ്പെടുന്ന വ്യക്തിത്വം സുരേഷ് പി പി യുമാണ്. കുട്ടികളും മുതിർന്നവരും പങ്കാളികളായ അത്യധികം ആവേശവും ഒപ്പം വിജ്ഞാനവും കാണികൾക്ക് പകർന്ന ഈ മത്സരത്തിന് മുഖ്യ അവതാരക ആതിര ഗോപകുമാർ ആയിരുന്നു. സ്വാതന്ത്ര്യ…
മനാമ : കേന്ദ്ര ബജറ്റ് സാധാരണ ജനങ്ങളെ വഞ്ചിക്കൽ ബജറ്റ് ആണെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ വാർത്താകുറിപ്പിൽ അഭിപ്രായപ്പെട്ടു.പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കോ കാലങ്ങളായി പ്രവാസികകൾ അഭിമുഖീകരിക്കുന്ന പ്രശ്നങൾക്ക് പരിഹാരം നിർദേശങ്ങളോ ഒന്നും തന്നെ ഇല്ല, വിമാന യാത്ര ടിക്കറ്റ് വർദ്ധനവ് വിഷയത്തിൽ പോലും ഒരു ഇടപെടൽ ഉണ്ടായതായി കാണുവാൻ കഴിയുന്നില്ല, കോർപററേറ്റ് കൊള്ളക്ക് സർക്കാർ പിന്തുണ നൽകുകയാണ്. യു പി എ ഭരണകാലത്തെ ജനകീയ പദ്ധതികളെ അടക്കം താഴ്ത്തിക്കൊണ്ട് സാധാരണ ജനങ്ങൾക്ക് മുതൽക്കൂട്ടാവുന്ന മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതിക്ക് പുതിയ സഹായങ്ങൾ പ്രഖ്യാപിച്ചില്ല.തൊഴിലില്ലായ്മ, വിലവര്‍ദ്ധനവ്, രൂപയുടെ മൂല്യത്തിലുള്ള ഇടിവ് തുടങ്ങിയ ജനദ്രോഹ വിഷയങ്ങളിൽ ബജറ്റ് അവതരിപ്പിച്ച കേന്ദ്ര മന്ത്രി നിർമല സീതാരാമനൊ, കേന്ദ്ര സർക്കാരിനോ മറുപടിയില്ല. തിരഞ്ഞടുപ്പ് നടക്കാനുള്ള ബീഹാറിനു രാഷ്ട്രീയ ലക്ഷ്യത്തോടെ വരിക്കൊടുത്ത്,കേരളം എന്ന ഒരു വാക്ക് പോലും ഉന്നയിക്കാതെ വയനാട്ടിലെ പ്രളയ ബാധിതരോട് മുഖം തിരിഞ്ഞു നിൽക്കുന്ന ബജറ്റ് കടുത്ത അനീതി ആണ്, തെരഞ്ഞെടുപ്പ് സമയത്ത് കേരളം പിന്നോക്കം ആണെന്ന്…
കേരളത്തില്‍ നിന്നുള്ള മന്‍ കീ ബാത്ത് ക്വിസ് സീസണ്‍ ഫോര്‍ വിജയികള്‍ കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുര്യനുമായി ദല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തി. കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ മുഖ്യാതിഥിയായിരുന്നു. റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക അതിഥികളായാണ് ശ്രീ രാമന്‍ രാജമന്നാനും ഭാര്യ ശ്രീമതി ബിനുമോളും ദല്‍ഹിയില്‍ എത്തിയത്. കേരളത്തില്‍ ആചാരപരമായി ഇപ്പോഴും രാജ വാഴ്ച പിന്തുടരുന്ന മന്നാന്‍ ഗോത്രവര്‍ഗ വിഭാഗത്തി ലെ ഇപ്പോഴത്തെ രാജാവാണ് രാമന്‍ രാജമന്നാന്‍. രാജ്യത്ത് ഗോത്രവര്‍ഗ വിഭാഗങ്ങളില്‍ നിലവിലുള്ള രണ്ട് രാജവംശങ്ങളിലൊന്നാണിത്. ഇടുക്കി കാഞ്ചിയാറിലെ കോവില്‍മലയാണ് ആസ്ഥാനം. ചടങ്ങിൽ കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുര്യൻ ശ്രീ രാമന്‍ രാജമന്നാനെയും സ്വീകരിച്ചു. മുന്‍കേന്ദ്രമന്ത്രിമാരായ ശ്രീ വി. മുരളീധരന്‍, ശ്രീ അല്‍ഫോണ്‍സ് കണ്ണന്താനം, സ്വീകരണസമിതി ചെയര്‍മാന്‍ ശ്രീ ബാബു പണിക്കര്‍, ജനറല്‍ കണ്‍വീനര്‍ ശ്രീ അനൂപ് ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കീ ബാത്തിനെ ആസ്പദമാക്കി നെഹ്‌റുയുവകേന്ദ്രയും ഗ്ലോബല്‍ ഗിവേഴ്‌സ് ഫൗണ്ടേഷനും സംയു…
ടീം ശ്രെഷ്ഠ ബഹ്റൈൻ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
റിഫ:റിപ്പബിക് ദിനത്തോട് അനുബന്ധിച്ച് ബഹ്‌റൈനിലെ കലാ കായിക കൂട്ടായ്മയായ ടീം ശ്രേഷ്ഠ ബഹ്‌റൈൻ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്ററുമായി ചേർന്ന് 31/01/2025 വെള്ളിയാഴ്ചബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ശ്രെഷ്ഠയുടെ കുടുംബാംഗങ്ങളും അവരുടെ സുഹൃത്തുക്കളും ക്യാമ്പിൽ പങ്കെടുത്തു.ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ബഹ്‌റൈൻ, പ്രസിഡന്റ് Mrs. Kiran Abhijit Mangle മുഖ്യ അതിഥി ആയിരുന്നു. ഏറ്റവും കൂടുതൽ തവണ ബ്ലഡ് ഡൊണേറ്റ് ചെയ്തിട്ടുള്ള ശ്രെഷ്ഠയുടെ കുടുംബാംഗം കൂടിയായ Mr.സുരേഷ് പുത്തൻവിളയിൽ നെ പൊന്നാട നൽകി ആദരിച്ചു.ക്യാമ്പിൽ സഹകരിച്ച എല്ലാവരോടുംടീം ശ്രേഷ്ഠ നന്ദി അറിയിച്ചു
കുടിയേറ്റം കേരളീയരുടെ രക്തത്തിലുള്ളതെന്ന് ശബരീനാഥ്; മികച്ച ശമ്പളം ലഭിക്കുന്ന തൊഴില്‍ ലഭ്യമാക്കണമെന്ന് ചാണ്ടി ഉമ്മന്‍
കൊച്ചി: കടമെടുത്ത് വിദേശത്തേക്കു പോകുന്ന മലയാളികളില്‍ പലരും കടക്കെണിയില്‍ അകപ്പെടുകയാണെന്ന് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. നാട്ടില്‍ മികച്ച ശമ്പളം കിട്ടുന്ന തൊഴില്‍ ലഭ്യമാക്കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജെയിന്‍ സര്‍വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘മാറ്റത്തിന്റെ വിത്ത് പാകുക’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ചെറുപ്പക്കാരെ കേരളത്തില്‍ പിടിച്ചു നിര്‍ത്താന്‍ കഴിയണം. വിദേശ വിദ്യാഭ്യാസത്തിനു വേണ്ടി കടമെടുക്കുന്ന പണം സംരംഭങ്ങള്‍ക്കു വേണ്ടി ചെലവഴിക്കട്ടെ.’ ചാണ്ടി ഉമ്മന്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ചര്‍ച്ചയില്‍ ചാണ്ടി ഉമ്മന്‍ ഉന്നയിച്ചത്. നാട്ടില്‍ നടക്കുന്ന നല്ല വാര്‍ത്തകള്‍ ലോകത്തെ അറിയിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനം, ഐടി മേഖലയില്‍ നടക്കുന്ന വികസനം തുടങ്ങിയവ ജനങ്ങള്‍ അറിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അപ്രധാന വാര്‍ത്തകളാണ് ദിവസവും ചര്‍ച്ച ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘വിദേശത്ത് പോയി ഏത് ജോലി വേണമെങ്കിലും മലയാളി ചെയ്യും. എന്നാല്‍ ഇവിടെ ചെയ്യാന്‍ തയ്യാറല്ല. അതിന്…
കൊച്ചി:മനുഷ്യന്റെ ബുദ്ധിയുടെ സഹായമില്ലാതെ നിര്‍മ്മിതബുദ്ധിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ഇന്റര്‍വ്യൂ ബിറ്റ് ആന്‍ഡ് സ്‌കെയ്‌ലര്‍ കോ- ഫൗണ്ടര്‍ അഭിമന്യു സക്‌സേന പറഞ്ഞു. കൊച്ചി ജെയിന്‍ സര്‍വ്വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”മെഷീന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ അത് മനുഷ്യന്‍ കൊടുക്കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ നാട്ടില്‍ യന്ത്രവല്‍ക്കരണം വന്നു എന്ന കാരണം കൊണ്ട് ആരുടെയെങ്കിലും ജോലി പോയതായിട്ട് അറിയുമോ? അതുപോലെത്തന്നെയാണ് എഐയും. എഐ വന്നത് കൊണ്ട് ഇവിടെ മാന്‍പവര്‍ വേണ്ടി വരില്ല എന്ന് പറയാന്‍ കഴിയില്ല. എഐക്ക് ഒരു കാര്‍ നിര്‍മ്മിക്കാന്‍ കഴിയും, പക്ഷേ അതിന്റെ ഗുണമേന്മ നിശ്ചയിക്കാന്‍ കഴിയില്ല”- അഭിമന്യു പറഞ്ഞു.പഠിക്കുന്നതിനൊപ്പം തന്നെ സംരംഭകനായ വ്യക്തിയാണ് അഭിമന്യു സക്‌സേന. ഐഐടി ഹൈദരാബാദില്‍ എന്‍ജിനീയറിങ്ങിന് പഠിക്കുന്ന സമയത്താണ് അഭിമന്യു ഇന്റര്‍വ്യൂ ബിറ്റ് ആന്‍ഡ് സ്‌കെയ്‌ലര്‍ സഹസ്ഥാപകനായി ജോയിന്‍ ചെയ്തത്.
കൊച്ചി: രാജ്യത്തിന്റെ ഭാവി കൃഷിയിടങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമായി ക്യാമ്പസില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിയില്‍ സുസ്ഥിരത അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, 2050-ല്‍ നിലവില്‍ ഉത്പാദിപ്പിക്കുന്നതില്‍ നിന്നും 60 ശതമാനം കൂടുതല്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ വേണ്ടിവരുമെന്നും വ്യക്തമാക്കി. ആധുനിക കാലത്ത് കൃഷിയിടങ്ങള്‍ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ജനസംഖ്യ വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ഭക്ഷണത്തിന്റെ ആവശ്യകത കൂടും. കൃഷിയെ പ്രോത്സാഹിപ്പിച്ചില്ലെങ്കില്‍ അടുത്ത ലോകമഹായുദ്ധം ഭക്ഷണത്തിന് വേണ്ടിയാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിശപ്പിന് മാത്രമാണ് ശാശ്വത പരിഹാരം കണ്ടെത്താനാകാത്തതെന്നും അതിനുള്ള ഏക പരിഹാരം ഭക്ഷമാണെന്നും മന്ത്രി പറഞ്ഞു. ‘നിര്‍മ്മിതബുദ്ധിയുടെ വികാസം അത്ഭുതപ്പെടുത്തുമെങ്കിലും ലോകത്തെ ഏറ്റവും വലിയ കണ്ടുപിടുത്തം കൃഷിയാണ്. മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് കണ്ടുപഠിച്ചതാണ് കൃഷി. ജീവന്റെ നിലനില്‍പ്പിന്റെ പ്രധാനഘടകം ഭക്ഷണമാണ്. അതാണ് കൃഷിയാണ് ലോകത്തെ ഏറ്റവും വലിയ കണ്ടുപിടുത്തം എന്ന് ഞാന്‍ വാദിക്കുന്നത്’- മന്ത്രി പറഞ്ഞു.ഭക്ഷണം എല്ലാവരുടെയും അവകാശമാണ്. കൃഷിഭൂമി കോര്‍പ്പറേറ്റ്…
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കാൻ സംരംഭകർക്ക് അവസരം നൽക്കണമെന്ന് ബിഎൻഐ തിരുവനന്തപുരം എക്സിക്യൂട്ടീവ് ഡയറക്ടർ വികാസ് അഗർവാൾ. കൊച്ചി ജെയിൻ സർവ്വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെയിൻ സർവ്വകലാശാല കോർപ്പറേറ്റ് റിലേഷൻസ് സീനിയർ മാനേജർ ബിന്ദു മേനോൻ ആണ് ഈ ചർച്ച മോഡറേറ്റ് ചെയ്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംരംഭകർ അധ്യാപകർ ആകുന്നത് വഴി കുട്ടികളുടെ സംരഭകത്വബോധം വളരുകയും ഇവിടെ ധാരാളം സംരംഭകൾ ഉണ്ടാവുകയും ചെയ്യും. സ്ഥിരമായും അല്ലാതെയും സംരംഭകർ കോളജുകളിൽ വന്ന് പഠിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മൾ ചെയ്യുന്ന ജോലിയെ ഇഷ്ടപ്പെടുക, സ്നേഹിക്കുക, അതുമായി ഇണങ്ങുക. ഈ മൂന്ന് കാര്യങ്ങൾ ആണ് ചെയ്യേണ്ടത് എന്നാണ് എൻഐപിഎം കേരള ചാപ്റ്റർ ചെയർമാൻ ജോൺസൺ മാത്യു പറഞ്ഞത്. അതേസമയം ഇവിടെ 50 ശതമാനം ആളുകൾ മാത്രമേ സ്വന്തം പാഷൻ അനുസരിച്ച് ജോലി ചെയ്യുന്നുള്ളുയെന്ന് മീഡിയാവിഷൻ ഗ്രൂപ്പ് ഓഫ് ഡയഗ്നോസിസ് സെന്റർ ഡയറക്ടർ ബിബു പുന്നൂക്കാരൻ…
കൊച്ചി: എഐ വന്നാലും മനുഷ്യനു പകരം വെയ്ക്കാന്‍ മറ്റൊന്നിനും കഴിയില്ലെന്ന് ജെയിന്‍ സര്‍വ്വകലാശാലയുടെ ന്യൂ ഇനീഷ്യേറ്റീവ് ഡയറക്ടറും സ്റ്റാർട്ടപ്പ് നിക്ഷേപകനുമായഡോ ടോം ജോസഫ്. ഏത് ബിസിനസിന്റെയും താക്കോല്‍ എന്നു പറയുന്നത് ജനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘നാം ഉയര്‍ച്ചയിലേക്ക്’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എങ്ങനെ സമ്പത്ത് ഉത്പാദിപ്പിക്കാം എങ്ങനെ ലാഭം ഉണ്ടാക്കാം എന്നു ചിന്തിക്കാതെ ബിസിനസ് വളരുകയില്ല. ഏത് ബിസിനസിന്റെയും താക്കോല്‍ എന്നു പറയുന്നത് ജനങ്ങളാണ്. എഐ വന്നാലും മനുഷ്യനു പകരം മനുഷ്യന്‍ മാത്രമേയുള്ളൂ. സ്റ്റാര്‍ട്ടപ്പ് പാഷനും ഫാഷനുമായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ സിനിമ എഴുത്ത് പാഷനായിരുന്നു. പത്ത് പേര് കഥ കേട്ടുകഴിഞ്ഞാല്‍ പണി നിര്‍ത്തി പോകും. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ തിരുത്തല്‍ പ്രവര്‍ത്തനം വേണം. സ്റ്റാര്‍ട്ടപ്പ് ആശയവുമായി വരുമ്പോള്‍ അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നതല്ലെങ്കില്‍ അവരെ പറഞ്ഞ് മനസിലാക്കി കൊടുക്കണം. ഒന്നിനും കൊള്ളാത്ത ആശയങ്ങളെ പ്രോത്സാഹിപ്പിച്ചാണ് ഇവിടെ ചിലര്‍ സ്റ്റാര്‍ട്ടപ്പ് മേഖലയെ…
കൊച്ചി: സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുന്നതിൽ ഇന്ത്യൻ വിദ്യാഭ്യാസരംഗം വളരെ പിന്നിലാണെന്ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെ മുൻ മേധാവിയും മുൻ ഇന്ത്യൻ നയതന്ത്രജ്ഞനുമായ ടി പി ശ്രീനിവാസൻ. കൊച്ചി ജെയിൻ സർവ്വകലാശാല സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ആഗോള വിദ്യാഭ്യാസ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിൽ ഇന്ത്യയുടെ പങ്ക്’ എന്ന വിഷയത്തിൽ നടനും എഴുത്തുകാരനും മോട്ടിവേഷൻ സ്പീക്കറുമായ ക്രിസ് വേണുഗോപാലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇന്ത്യ നേരിടുന്ന സുപ്രധാന വെല്ലുവിളികളെക്കുറിച്ചും വിദ്യാർത്ഥികളുടെ വിദേശ കുടിയേറ്റങ്ങളെക്കുറിച്ചും ശ്രീനിവാസൻ സംസാരിച്ചു. മെച്ചപ്പെട്ട അവസരങ്ങൾ തേടി ഇന്ത്യ വിടുന്ന വിദ്യാർത്ഥികളുടെ ഭയാനകമായ പ്രവണത ഇന്നുണ്ട്. മികച്ച’തലച്ചോറുകൾ’ രാജ്യം വിടുകയാണെന്ന് പരക്കെ പറയുന്നുണ്ട്. എന്നാൽ അങ്ങനെയൊരു പ്രതിഭാസം ഇല്ല. ഇവിടെ ആവശ്യത്തിന് തലച്ചോറുകളുണ്ട്. വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നിക്ഷേപം നടത്തണം. ജിഡിപിയുടെ 9 ശതമാനം വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപിക്കണമെന്ന് ഐക്യരാഷ്ട്രസഭ ‘നയൺ ഈസ് മൈൻ’ എന്ന പരിപാടി ശുപാർശ ചെയ്യുന്നുണ്ട്. “നമ്മുടെ വിദ്യാഭ്യാസം ഉപജീവനത്തിന്…
